Tuesday, January 26, 2010

MSL-ക്വിസ് - എപ്പിസോഡ്#8

അറുനൂറിലേറെ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയ ആ മഹാനടന് സമർപ്പിച്ചു കൊണ്ട് ക്വിസിന്റെ 8ആം എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു.എല്ലാവർക്കും വിജയം ആശംസിക്കുന്നതിനോടൊപ്പം റിപ്പബ്ലിക് ദിനത്തിന്റെ സന്തോഷവും പങ്കുവയ്ക്കുന്നു.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വെള്ളി (29/01/2010‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ശനി(30/01/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
6.ഇത്തവണത്തെ സമ്മാനം 3,7,17 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 1,4,10.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,ഏഴാമതും, പതിനേഴാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിലുണ്ട്.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം.

ചോദ്യങ്ങൾ

1.ഒരു ക്വിസ് മത്സരാർത്ഥി ഒരു ദുർബ്ബലനിമിഷത്തിൽ(പ്രത്യേകിച്ചും ക്വിസ് 7ന്റെ സ്കോർ ബോർഡ് കാണാതെ സ്വയം മാർക്ക് കൂട്ടി പ്രാന്തായപ്പോൾ)പൊട്ടിച്ചതാണ് മുകളിൽ കാണിച്ചിരിക്കുന്ന കീബോർഡ്.രണ്ടായി പിളർന്നു പോയിരിക്കുന്നു അത്.സ്വസ്ഥത കൈവന്നപ്പോൾ മനസ്സിലായത് പൊട്ടിയെങ്കിലും ഓരോ ഭാഗവും പ്രത്യേകം ഉപയോഗിക്കാമെന്നാണ്.ഇടതു ഭാഗത്തേയും വലതുഭാഗത്തേയും അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് നാലു സിനിമാഗാനങ്ങൾ വീതം എഴുതുക. നാലക്ഷരമെങ്കിലും ഉള്ളവ. ഒരുത്തരത്തിനു ഒരു മാർക്കു വീതം,ആകെ 8 മാർക്ക്. ഒരു ഭാഗത്തു നാലിൽ കൂടുതൽ എഴുതുകയാണെങ്കിൽ അവയ്ക്ക് ഓരോന്നിനും രണ്ടു മാർക്കു വീതം.
സൂചനയില്ല:-  സൂചനകൾ ആവശ്യത്തിനു തന്നു കഴിഞ്ഞു. ഈ ചോദ്യത്തിനു ക്ലൂവിനു ശേഷം മാർക്കു കുറയ്ക്കുന്നതല്ല.

ഉത്തരങ്ങൾ (നാലെണ്ണം മാത്രം )
വലതുഭാഗം
1. ദേവീ ശ്രീദേവീ
2. വരവായീ
3.സ്വർഗ്ഗസാഗര
4. അരയരയരയ്(ഓ)
ഇടതുഭാഗം
1.കുളിക്കുമ്പോൾ
2. കൊമ്പിൽ കിലുക്കും
3.കിലുകിലും
4.മിന്നും പൊന്നിൻ
2.പ്രേംനസീറിനു വേണ്ടി പാടിയ അഞ്ചു ഗായകർ ആരൊക്കെ? (യേശുദാസ്, ജയചന്ദ്രൻ , എ എം.രാജ, കമുകറ പുരുഷോത്തമൻ എന്നിവർ അല്ലാതെ). ഇതിലൊരാൾ ബെംഗാളിയാണ്. എതൊക്കെ പാട്ടുകൾ? (5 മാർക്ക്)
സൂചന:-മറ്റു ഗായകർ ഇവർ ആരെങ്കിലുമൊക്കെ ആയിരിക്കുകയില്ലേ?എം. ജി. ശ്രീകുമാർ, ജി. വേണുഗോപാൽ,  പി. ബി ശ്രീനിവാസ്, ബ്രഹ്മാനന്ദൻ,  ഉദയഭാനു, ശ്രീകാന്ത്, ജോളി അബ്രഹാം, ഉത്തമൻ, ഗോകുലബാലൻ, അയിരൂർ സദാശിവൻ, പട്ടണക്കാട് പുരുഷോത്തമൻ, ബാലമുരളീകൃഷ്ണ, എൽ.പി. ആർ. വർമ്മ……ആ ബെംഗാളി ഹിന്ദിയിൽ കുറേ പാടിനടന്നിട്ടുണ്ട്.

ഉത്തരങ്ങൾ
1. ജോളി എബ്രഹാം –ജയിക്കാനായ് ജനിച്ചവൻ
2. ബ്രഹ്മാനന്ദൻ-താമരപ്പൂ നാണിച്ചു
3. പട്ടണക്കാട് പുരുഷോത്തമൻ- പഞ്ചമി ചന്ദ്രികേ
4. ഉദയഭാനു-ചപലവ്യാമോഹങ്ങളാനയിക്കും
5.കിഷോർ കുമാർ- എ ബി സി ഡി ചേട്ടൻ കേഡി
3.പ്രേംനസീർ ഡബിൽ റോളിൽ പാടി അഭിനയിച്ച പാട്ട്? ചിത്രം? (4 മാർക്ക്)
സൂചന:-രാമായണത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ് സിനിമയ്ക്ക്.  
ഉത്തരം :- ’മഞ്ഞലച്ചാർത്തിലെ‘-ചിത്രം ആരണ്യകാണ്ഡം
4. അബ്ദുൽ ഖാദറിനു പ്രേംനസീർ ആകാമെങ്കിൽ നായികമാർക്കും അതാകാമല്ലൊ. പല നായികമാരും പേരു മാറ്റിയാണ് എത്തിയത്. പ്രേം നസീറിന്റെ നായികമാരായ ഇവരുടെ യഥാർത്ഥ പേരുകൾ ഇവയാണ്. ആരാണിവർ? (5 മാർക്ക്)

1.നസീമ
2.ദേവനായകി
3.ക്ലാര
4.ത്രേസ്യാമ്മ
5.സരസ്വതി ദേവി
സൂചനകൾ 
1. മരിച്ചുപോയി. ആത്മഹത്യ. 
2. തമിഴിൽ തുടങ്ങി, ഡബ്ബിങ് വേണ്ട. 
3. പിന്നെയും അഭിനയം തുടങ്ങി 
4. പൈങ്കിളി ആയിരുന്നെങ്കിലും ഒന്നാം ക്ലാസ് അഭിനയം. 
5. ‘റാഹേൽ’ എന്ന പേരിലാണ് ആദ്യസിനിമയിൽ എത്തിയത്.

ഉത്തരങ്ങൾ
1. നസീമ-വിജയശ്രീ
2.ദേവനായകി-കെ. ആർ. വിജയ
3.ക്ലാര-ഷീല
4.ത്രേസ്യാമ്മ-മിസ് കുമാരി
5. സരസ്വതി ദേവി-ശാരദ
5. ഈപാട്ടു സീനിൽ പ്രേംനസീറാണ്, പക്ഷേ അദ്ദേഹം പാടുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട് താനും. ഏതു പാട്ട്? (4 മാർക്ക്)
സൂചന:-സംഗീതസംവിധായകൻ തന്നെ പാടുന്നു.

ഉത്തരം :- ‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച…….‘. ഇതിൽ “തൊടരുത്..എന്നൊക്കെയുള്ള പ്രസ്താവന പ്രേം നസീർ തന്നെ പറയുന്നു.
6. പ്രേം നസീർ സിനിമകളിലൊക്കെ നിരവധി പാട്ടുകൾ അദ്ദേഹം തന്നെ പാടി അഭിനയിക്കാറാണു പതിവ്.
A. ഈ ചിത്രത്തിൽ സത്യൻ രണ്ടു പാട്ടും അടൂർ ഭാസി ഒരു പാട്ടും പാടുന്നു, സീനിൽ. ഈ സിനിമയിൽ പ്രേം നസീർ ഉണ്ടെങ്കിലും പാട്ടൊന്നുമില്ല അദ്ദേഹത്തിന്. ഒരു ‘അശരീരി’ സീനിൽ പ്രത്യക്ഷപ്പെടുന്നതു മാത്രം. എതു സിനിമ?
B. ഈ ചിത്രത്തിൽ യേശുദാസും എ. എം. രാജയും ഓരോ പാട്ടു വീതം പാടുന്നു, സിനിമയിൽ സത്യൻ ഉണ്ടെങ്കിലും പാടുന്നില്ല, സീനിൽ അശരീരി മാത്രം. മറ്റേ പാട്ട് പ്രേം നസീർ പാടുന്നു. ഏതു ചിത്രം? പാട്ട്?
C. അഞ്ചു പ്രശസ്തഗായകർ പാടിയെന്ന അപൂർവ്വതയുള്ളതാണ് ഈ പാട്ട്. അതിൽ യേശുദാസ് പാടിയഭാഗം അവതരിപ്പിയ്ക്കുന്നത് പ്രേംനസീർ. എതു പാട്ട്?
(2 മാർക്കു വീതം)
സൂചനകൾ 
A.  ഷീലയും ശാരദയുമുണ്ട് ഈ സിനിമയിൽ 
B. കെ. ആർ. വിജയ നായിക 
C. വടക്കൻ പാട്ട് സിനിമ. നൃത്തരംഗം 

ഉത്തരങ്ങൾ :-
A. അടിമകൾ (സത്യൻ ‘താഴം പൂ മണമുള്ള‘, ‘മാനസേശ്വരീ മാപ്പു തരൂ‘ എന്നിവയും അടൂർ ഭാസി ‘നാരായണം ഭജേ’ യും പാടുന്നു. പ്രേം നസീറിനു “ഇന്ദുമുഖീ          എന്ന പാട്ട്  അശരീരി ആയി മാത്രം).
B. ഓടയിൽ നിന്നു്. പാട്ട്: ‘മാനത്തു ദൈവമില്ല‘
Cആദിപരാശക്തി (ചിത്രം-പൊന്നാപുരം കോട്ട). യേശുദാസ്, പി. ബി. ശ്രീനിവാസ്, പി. സുശീല, പി. ലീല, മാധുരി എന്നിവർ പാടി.
7. പാട്ടിനനുസരിച്ച് ധാരാളം സംഗീതോപകരണങ്ങൾ പ്രേംനസീർ രംഗത്ത് ഉപയോഗിച്ചിട്ടുണ്ട്. താഴെപ്പറയുന്ന ഉപകരണങ്ങൾ ഏതൊക്കെ മുഴുവൻ പാട്ടുകളിലും അദ്ദേഹം കൈകാര്യം ചെയ്തു? (4 മാർക്ക്)
1. സിതാർ
2.ഗിറ്റാർ
3. വീണ
4.പിയാനോ
സൂചനകൾ:- 
1.യേശുദാസിനു ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്നു കേട്ടിട്ടുണ്ട്. 
2. വള്ളം, വെള്ളം, രാത്രി 
3. കന്യകയോട് ചോദ്യങ്ങൾ 
4. ഹിന്ദി സിനിമയുടെ റീമേക്ക്. അവിടെ സുനിൽ ദത്ത്.

ഉത്തരങ്ങൾ :-
1. സിതാർ-താമസമെന്തേ വരുവാൻ
2. ഗിറ്റാർ-കായാമ്പൂ കണ്ണിൽ വിടരും
3.വീണ-സ്വർണ്ണത്താമരയിതളിലുറങ്ങും
4.പിയാനോ-മായാജാലകവാതിൽ തുറക്കും
8.പോപുലാരിറ്റി കൂടിയതിന്റെ ദൃഷ്ടാന്തമാണ് നടന്റെ പേര് സിനിമാപ്പേരിൽ ഉൾക്കൊള്ളിക്കുന്നത് (‘പ്രേം നസീറിനെ കാണാനില്ല‘). പല സിനിമാഗാനങ്ങളിലും നസീർ/പ്രേം നസീർ എന്ന പേർ ഉപയോഗിച്ചിട്ടുണ്ട്. മൂന്നെണ്ണം എഴുതുക. (6മാർക്ക്)
സൂചനകൾ:- 
1. കുറ്റവാളികളുടെ ഇംഗ്ലീഷ് പേര് സിനിമയ്ക്ക്. ജയ് ജയ് മധു ജയ് ജയ് ഉമ്മർ എന്നൊക്കെയുമുണ്ട് ഈ പാട്ടിൽ 
2. വിജയശ്രീയുടെ പേരുമുണ്ട്. 
3. പ്രേംനസീറിനെ കാണേണ്ടേ?

ഉത്തരങ്ങൾ :-
1. ദൈവം വന്നു വിളിച്ചാൽ-ക്രിമിനത്സ്
2.പഞ്ചവടിയിലെ വിജയശ്രീയോ-പഞ്ചവടി
3. പുന്നാരമോനേ- പല്ലവി
9. ഇത് എതു സിനിമയിൽ നിന്ന്? (4 മാർക്ക്)

ഡൗൺലോഡ്
സൂചന:-എല്ലാ കാര്യങ്ങളും തന്നെ ചെയ്യുന്ന ഒരു സംവിധായകന്റെ സിനിമ.
ഉത്തരം :- പ്രശ്നം ഗുരുതരം


10. ഏതൊക്കെ പാട്ടുകളുടെ ബി. ജി. എം? (8 മാർക്ക്)
1.
ഡൗൺലോഡ്
2.
ഡൗൺലോഡ്
3.
ഡൗൺലോഡ്
4.
ഡൗൺലോഡ്
സൂചനകൾ:- 
1. പെണ്ണ് ആശ്രമത്തിലോ മറ്റോ ആണ്. 
2. പാട്ടുകാരൻ ആട്ടിടയൻ 
3. പെണ്ണ് വേറേ കല്യാ‍ണം കഴിച്ചു പോയി. 
4.  വള്ളം ദാ പോയി.

ഉത്തരങ്ങൾ :-
1. സന്യാസിനീ നിൻ
2. പ്രാണസഖീ ഞാൻ വെറുമൊരു
3.സുമംഗലീ നീ
4. കരിമുകിൽ കാട്ടിലേ
11. ബോണസ്
നസീറിന്റെ ചില മാനറിസങ്ങൾ ഭാവങ്ങൾ - ഏതൊക്കെ പാട്ടുകളിലെ ഭാഗങ്ങൾ ? (രണ്ടു മാർക്കു വീതം)
1.
ഡൗൺലോഡ്
2.
ഡൗൺലോഡ്
3.
ഡൗൺലോഡ്
4.
ഡൗൺലോഡ്
5.
ഡൗൺലോഡ്
6.
ഡൗൺലോഡ്
7.
ഡൗൺലോഡ്
8.
ഡൗൺലോഡ്
9.
ഡൗൺലോഡ്
10.
ഡൗൺലോഡ്

സൂചനകൾ:-
  1. നസീറിന്റെ ചേഷ്ടകൾ ശ്രദ്ധിച്ചാൽ അറിയാം ഏതൊക്കെ വാക്കുകളാണ് പാട്ടിൽ എന്ന്.
  2. ‘ആക്കൂ ആക്കൂ’ എന്നൊരു നിർബ്ബന്ധം
  3. അമ്മേ മഹാമായേ
  4. രാത്രി…….രാത്രി
  5. വാണീമണീ
  6. എന്താ ഒരു വാസന
  7. ആദ്യത്തെ നാൾ
  8. കഥകളി
  9. ഷീലയുടെ കവിളിനു എന്തു നിറമാണ്- ബ്രഷ് കൊണ്ട് എടുക്കട്ടെ?
  10.  എ. എം. രാജ,പി. ലീല, ദക്ഷിണാമൂർത്തി
ബോണസ് - ഉത്തരങ്ങൾ :-
  1. അന്നുനിന്റെ നുണക്കുഴി
  2. കാളീ ഭദ്രകാളീ
3..ഇന്ദ്രവല്ലരി പൂ ചൂടിവരും
  1. നക്ഷത്രരാജ്യത്തെ
  2. സ്വർഗ്ഗനന്ദിനീ
  3. കസ്തൂരി മണക്കുന്നല്ലോ
  4. അശ്വതീ നക്ഷത്രമേ
  5. ഉത്തരാസ്വയംവരം
  6. ഹൃദയസരസ്സിലേ
  7.  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
 12. സൂപ്പർ ബോണസ്:പ്രേംനസീർ പ്രേംനവാസിനെ കേൾപ്പിക്കുന്ന ഒരു പാട്ടു സീനുണ്ട്. എതു സിനിമാ? എതു പാട്ട്? (5 മാർക്ക്)
സൂചന :-അവർ ചേട്ടനും അനിയനുമായിത്തന്നെ  സിനിമയൽ
ഉത്തരം :-
    ‘വത്സ സൌമിത്രേ കുമാരാ  നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാ‍ക്കുകൾ”
ചിത്രം: ശ്രീരാമപട്ടാഭിഷേകം.
 ചേട്ടൻ ശ്രീരാമൻ (പ്രേംനസീർ) അനിയൻ (പ്രേംനവാസ്) ലക്ഷ്മണനോട് പറയുന്നു/പാടുന്നു.