മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ ബുധനാഴ്ച്ച(9/12/2009) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വ്യാഴം(10/12/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ
1.ചില പാട്ടുകൾ ചിത്രീകരിക്കപ്പെടുന്നത് ഒരു ലൊക്കേഷനിൽത്തനെയാണ്. താഴെപ്പറയുന്ന വാഹനങ്ങളിൽ തന്നെ പാട്ടു മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. ഏതൊക്കെ പാട്ടുകൾ? (5 മാർക്ക്)
a. സൈക്കിൾ
b. വള്ളം
c. കുതിര
d കാർ
e. കാളവണ്ടി
സൂചനകൾ
a.പ്രേംനസീറിന് പുത്രൻ,പോസ്റ്റുമാൻ എന്നീ പേരുകളോടൊക്കെ ബന്ധം
b.വടക്കൻ പാട്ടു സിനിമകൾ
c.നസീർ തന്നെ,ഇത്തവണ ജയഭാരതിയോടാണു ബന്ധം.
d.ഷീല
e.ജയൻ
ഉത്തരങ്ങൾസൈക്കിൾ- സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ…., ഹിപ്പികളുടെ നഗരം, കാലം കുഞ്ഞു മനസ്സിൽ, ആകാശമേടയ്ക്കു വാതിലുണ്ടോ, എന്റെ വീടിനു ചുമരുകളില്ല, ഖൽബിലൊരൊപ്പനപ്പാട്ടാണോ, ആകാശമേടയ്ക്കു വാതിലുണ്ടോ, ഞാനൊരു പാട്ടുപാടാം, പർവ്വതനന്ദിനി നീ താമസിയ്ക്കും (മോടോർ ബൈക്ക്)
b.വള്ളം- പൂന്തുറയിലരയന്റെ, അഷ്ടമുടിക്കായലിലെ, ഉണരുണരൂ ഉണ്ണിപ്പൂവേ, കുട്ടനാടൻ പുഞ്ചയിലെ, വെണ്ണിലാ ചന്ദനക്കിണ്ണം, ആലപ്പുഴ വാഴും, പാമരം പളുങ്കു കൊണ്ട്, കളകളം കായലോരങ്ങൾ, ആമ്പൽപ്പൂവേ, താമരത്തുമ്പീ വാ, ഇന്ദുപുഷ്പം ചൂടി നിൽക്കും, കാറ്റുമൊഴുക്കും കിഴക്കോട്ട്, പച്ച മലക്കിളിയേ, മുത്തുമണിപ്പളുങ്കു വെള്ളം, അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്, ആറ്റിന്നക്കരെയക്കരെ ആരാണോ, ചിത്തിരത്തോണിയിലക്കരെപ്പോകാൻ, പുത്തൂരം വീട്ടിലെ (ഉണ്ണിയാർച്ച)
c.കുതിര-പൊന്നിൻ കട്ട ആണെന്നാലും,മാൻ മിഴിയാൽ, പോ കുതിരേ (ഉണ്ണിയാർച്ച),ഊരിയ വാളിതു, മഞ്ഞേ വാ
d.കാർ- പല്ലവി പാടീ, പാലപ്പൂവിൻ പരിമളമേകും, മയിൽപ്പീലി മിഴികളിൽ (ചട്ടമ്പിക്കവല), ഒന്നു ചുമ്മാതിരിയെന്റെ പൊന്നളിയാ (മണവാട്ടി), നീ മായും നിലാവോ, ആച്ചാമരം ചാച്ചാമരം, ഇനിയും പുഴയൊഴുകും, ഗംഗാ യമുനാ സംഗമ സമതല ഭൂമീ
e.കാളവണ്ടി- ആകാശത്തിലെ കുരുവികൾ, കൊമ്പിൽ കിലുക്കും കെട്ടി, മലയാറ്റൂർ മലഞ്ചെരുവിലെ, ഇന്നീ കൊച്ചു വരമ്പിൻ മേലേ, ഒരിയ്ക്കൽ നിറഞ്ഞും, നാടു ചുറ്റി ഓടിവരും വണ്ടീ (പാടാത്ത പൈങ്കിളി) .
വാഹനങ്ങൾ മലയാളസിനിമക്കാർക്ക് പ്രിയങ്കരമാണ്. ഒരു കാലത്ത് എല്ലാ സിനിമകളും തുടങ്ങുന്നത് ഒരു കാറു വരുന്നതു കാണിച്ചിട്ടാണ്. കാളവണ്ടിയിൽ വച്ച് പാട്ടുമുഴവൻ ചിത്രീകരിച്ചത് പാടാത്തപൈങ്കിളിയിൽ തന്നെ ആണെന്നു തോന്നുന്നു. ന്യൂസ് പെപ്പർ ബോയ് ഇൽ എറണാകുളം മുതൽ ആലുവ വരെ ഓടുന്ന തീവണ്ടി ചിത്രീകരിച്ചിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്. സമാന്തരമായി പോകുന്ന വേറൊരു വാഹനം ക്യാമേറ വയ്ക്കാൻ വേണമെന്നുള്ളതുകൊണ്ടായിരിക്കണം വീതി കുറഞ്ഞ റോഡുകളുള്ള നാട്ടിൽ വള്ളത്തിലുള്ള പാട്ടുകൾ ധാരാളം ഇറങ്ങിയത്. വടക്കൻ പാട്ടു സിനിമകളിൽ അലങ്കരിച്ച വള്ളത്തിൽ വച്ചുള്ള പാട്ടുകൾ ധാരാളം. ദേവീ കന്യാകുമാരിയിലെ “കണ്ണാ ആലിലക്കണ്ണാ’ (മാധുരി) വള്ളം തുഴഞ്ഞു വരുന്ന പെണ്ണ് കഥ നിയന്ത്രിക്കുന്നു. “ഉണരുണരൂ ഉണ്ണിപ്പൂവേ” യിൽ അംബിക (സീനിയർ) ഒന്നാന്തരമായിട്ട് വള്ളം തുഴയുന്നുണ്ട്. ലോങ് ഷോട്ടുകളിൽ ഡ്യൂപിനെ ഒന്നും വച്ചിട്ടില്ല. മറ്റൊരു വള്ളമോ ബോട്ടോ കെട്ടിവലിയ്ക്കുന്നതായി തോന്നുന്നുമില്ല. മതു നായികമാർ തുഴ വെറുതേ ഇളക്കുന്നതു കണ്ടാൽ ചിരി വരും. മറ്റു വള്ളം തുഴച്ചിലുകാരിൽ മിടുക്കൻ മമ്മുട്ടി ആണ്. പ്രേംനസീറിനും തുഴ കൈകാര്യം ചെയ്യാനോ അങ്ങനെ തോന്നിപ്പിക്കാനോ വശമുണ്ട്.
ഹിന്ദിയിൽ ഒരു പ്രശസ്ത ഗാനം “സജനുരേ ഛൂഠ് മത് ബോലോ “ രാജ് കപൂർ കാളവണ്ടിക്കാരനായി പാടുന്നു. കൂടെ ഇരിയ്ക്കുന്നത് വഹീദ റഹ്മാൻ.“ആമ്പൽപ്പൂവേ അണിയം പൂവേ..” എന്ന പാട്ടിൽ അലകൾ ഇളകുന്നതുപോലത്ത ഉപകരണസംഗീതം ഉണ്ട്. ബംഗാളി ഗാനങ്ങളിൽ ഇതു ധാരാളമായി കേൾക്കാം. എസ്. ഡി. ബർമ്മന്റെ പാട്ടുകളിൽ പ്രത്യേകിച്ചും.
2.ഈ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ആകപ്പാടെ രണ്ടു വാക്കുകൾ (അഞ്ചക്ഷരം) കൊണ്ട് ഉണ്ടാക്കി എടുത്തിരിക്കുന്നു. ഏതു പാട്ട്?(5 മാർക്ക് )
സൂചന : രവീന്ദ്രസംഗീതം
ഉത്തരം : സുഖമോ ദേവീ സുഖമോ ദേവീ സുഖമോ സുഖമോ സുഖമോ
ഒന്നു രണ്ടു വാക്കുകളിൽ പല്ലവിയും അനുപല്ലവിയും നിബന്ധിയ്ക്കാൻ രവീന്ദ്രനെ ആരോ വെല്ലു വിളിച്ചെന്നും അങ്ങനെയാണ് ‘സുഖമോ ദേവീ’ പിറവി എടുത്തെന്നും കേട്ടിട്ടുണ്ട്.
3.“ജാനകീ ജാനേ രാമാ …” ‘ധ്വനി‘ എന്ന സിനിമയ്ക്കു വേണ്ടി യൂസഫ് അലി കേച്ചേരി എഴുതിയ ഈ ഗാനം മുഴുവൻ സംസ്കൃതം ആണ്. മുഴുവൻ സംസ്കൃതമായ, സിനിമയ്ക്കു വേണ്ടി എഴുതപ്പെട്ട വേറേ രണ്ടു ഗാനങ്ങൾ? ( 6 മാർക്ക് )സൂചന : കേച്ചേരി.
ഉത്തരങ്ങൾ :ഗേയം ഹരി നാമധേയം,കൃഷ്ണകൃപാസാഗരം,മാമവ മാധവ,നന്ദബാലം ഗോപപാലം,സുലളിതപദവിന്യാസം ,നാവാ മുകുന്ദ ഹരേ ,ചഞ്ചല ചഞ്ചല നയനം.
സംസ്കൃതത്തിൽ സിനിമാഗാനങ്ങൾ എഴുതപ്പെടുന്നത് മലയാളത്തിൽ മാത്രമേ ഉള്ളെന്നു തോന്നുന്നു. സംസ്കൃതപദങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഷ ആയതു കൊണ്ട്. “നാവാ മുകുന്ദ ഹരേ” എന്നു പാടുമ്പോൾ അത് മലയാളമല്ലെന്നു നമ്മൾക്ക് തോന്നാറില്ല.
4. ജോൺസൺ സംഗീതം നൽകിയ രണ്ടു സിനിമകളാണു “ചെപ്പു കിലുക്കണ ചെങ്ങാതി’ യും ‘ഐസ് ക്രീ‘മും. ഇതിൽ ജോൺസൺ നടത്തിയ സംഭാവന എന്ത് (5 മാർക്ക് )
സൂചന :ഗായകർ.
ഉത്തരം : ജോൺസൺ രണ്ടു ഗായകരെ സമ്മാനിച്ചു: രാധിക തിലക്, ശരത്.
5. ആരാണിവർ? ( 5 മാർക്ക് )
സൂചനകൾ
1. ചന്ദ്രികക്കുട്ടി
2. വാര്യരുകുട്ടി
3. ബാല്യകാലം തിരുവനന്തപുരത്ത്
4. കണ്ണുരുട്ടും
5.പാട്ടുപാടും.ഉത്തരങ്ങൾ :- 1.വിധു ബാല 2. മഞ്ജു വാര്യർ 3. ഹരിഹരൻ 4. കെ. പി. ഉമ്മർ 5. എസ്. ജാനകി.
6. ഒരു മലയാള സിനിമയിൽ ഒരു ഗായകൻ തന്നെ പത്തു പാട്ടുകൾ പാടിയിട്ടുണ്ട്. ഏതു സിനിമ? ഗായകൻ? ( 5 മാർക്ക് )
സൂചന : ശാസ്ത്രീയ സംഗീതം.
ഉത്തരം :- അർജ്ജുൻ കൃഷ്ണ . ചിത്രം: ആനന്ദഭൈരവി (ജയരാജ് സംവിധാനം)
യേശുദാസ്, ചിത്രം: ശ്രീ അയ്യപ്പനും വാവരും (ചിലതൊക്കെ ശ്ലോകങ്ങളുടെ ഭാഗം മാത്രം)
മുഴുവൻ പാട്ടുകളും തനിയേ പാടിയതിനുള്ള ക്രെഡിറ്റ് അർജ്ജുൻ കൃഷ്ണയ്ക്കു തന്നെ. യേശുദാസ് ചില ശ്ലോകങ്ങളൊക്കെ പാടിയാണ് എണ്ണമൊപ്പിക്കുന്നത്.
7. ശരിയോ തെറ്റോ? എന്തുകൊണ്ട്? (ശരി/തെറ്റ് എന്നുമാത്രമെഴുതിയാൽ ½ മാർക്ക്. കാരണവും ശരിയായി എഴുതിയാൽ ഓരോന്നിനും 2 മാർക്കു വീതം)
A.കെ.എസ്.ചിത്രയ്ക്ക് സിന്ധുഭൈരവി എന്ന സിനിമയിലെ “പാടറിയെ പടിപ്പറിയേ” എന്ന പാട്ടിനു ദേശീയ അവാർഡു ലഭിച്ചു.
B.ലക്ഷ്മി കാന്ത്-പ്യാരേലാൽ മലയാള ഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്.
C.എ.ആർ.റഹ്മാൻ മുഖർ ശംഖ് (മോർസിങ്) തന്റെ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.
D.ജയൻ ആദ്യമായി അഭിനയിച്ച സിനിമ “ശാപമോക്ഷം“ ആണ്.
E.ജോൺസൺ ആദ്യം പശ്ചാത്തലസംഗീതം നൽകിയത് “ഇണയെത്തേടി” എന്ന സിനിമയ്ക്കാണ്.
സൂചനകൾ :
A.കണ്ടുപിടിക്കാനുള്ളത്.
B.പൂട്ടിലുണ്ട്,കാട്ടിലില്ല,പാനിയിലുണ്ട്,പാനയിലില്ല….
C.തേക്കടി
D.കല്യാണരാത്രി
E.ഹരിമുരളീരവം
ഉത്തരങ്ങൾ :-1.തെറ്റ്. “നാനൊരു ചിന്ത് കാവടി ചിന്ത്..” നാണ് ചിത്രയ്ക്ക് അവാർഡ്.
2.ശരി. “പൂനിലാമഴ” എന്നതിലെ ഗാനങ്ങൾക്ക് ലക്ഷ്മികാന്ത്-പ്യാരേലാൽ ആണ് സംഗീതം നൽകിയത്. മറ്റൊക്കെ മൊഴിമാറ്റം ചെയ്തവയാണ്.ലക്ഷ്മീകാന്ത്-പ്യാരേലാലിനു ‘പൂനിലാമഴ’ ഒഴിച്ചുള്ള സിനിമകളിൽ മലയാള ഗാനങ്ങൾക്ക് സംഗീതം കൊടുക്കേണ്ടി വന്നിട്ടില്ല. ഡബ്ബിങ്ങിനു വേണ്ടി എഴുതിയ പാട്ടുകൾ ഒറിജിനൽ ഹിന്ദിപ്പാട്ടുപോലെ പാടിയ്ക്കുകയേ വേണ്ടി വന്നിട്ടുള്ളു.
3.ശരി ”ജിയാ ജലെ…” യിൽ മുഖർ ശംഖ് ഉപയോഗിച്ചിരിയ്ക്കുന്നു.എ. ആർ. രഹ് മാൻ വളരെ പ്രകടമായി മുഖർ ശംഖ് ഉപയോഗിച്ചിരിക്കുന്നത് ‘ജിയാ ജലെ’ ഇൽ തന്നെ. മലയാളവരികളുമുള്ളതിനാൽ ഈ പാട്ടുതന്നെ നമ്മൾ തെരഞ്ഞെടുക്കേണ്ടത്.
4.ശരി. ശാപമോക്ഷത്തിലെ “ആദ്യത്തെരാത്രിയെ വരവേൽക്കാൻ“ എന്ന പാട്ടുസീനിൽ മാത്രം ജയൻ പ്രത്യക്ഷപ്പെട്ടു.
5.തെറ്റ്. ആരവം ആണ് ജോൺസന്റെ ആദ്യത്തെ പശ്ചാത്തലസംഗീത സംരംഭം.
8. ഗായകർക്ക് ഇടവേളകൾ പതിവുണ്ട്. എന്നാൽ നാൽപ്പതു കൊല്ലത്തിനു ശേഷം മലയാളസിനിമയ്ക്കു വേണ്ടി പാടിയ ഗായകൻ ആര്? ( 5 മാർക്ക് )
സൂചന :സൂര്യനുദിച്ചു.
ഉത്തരം :- ഉദയഭാനു.ഉദയഭാനു നാൽപ്പതു കൊല്ലം മുൻപ് “ഉടലുകളറിയാതുയിരുകൾ രണ്ടും കഥ പറയാൻ പോയി” പാടിയിട്ട് അരങ്ങൊഴിയുകയാണ് ചെയ്തത്. ഈയിടെ തേജ് മെർവിൻ സംഗീതം നൽകിയ “കാറ്റു പറഞ്ഞതു കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ്’ എന്ന പാട്ട് റെക്കോറ്ഡ് ചെയ്തു, ‘താന്തോന്നി’ എന്ന ചിത്രത്തിനു വേണ്ടി. പഴയ രീതി അനുസരിച്ച് വീട്ടിൽ നിന്നും പാട്ടൊക്കെ പഠിച്ചിട്ടാണ് സ്റ്റുഡിയോയിൽ എത്തിയത്.
9. ചില ഡ്യൂവറ്റുകളിൽ പല്ലവി ഒരെണ്ണം ഗായകനും അതേ പല്ലവി വേറേ വാക്കുകളിൽ ഗായികയും പാടാറുണ്ട്. “കോലക്കുഴൽ വിളി കേട്ടൊ രാധേ എൻ രാധേ” ഗായകൻ പാടുന്നെങ്കിൽ ഗായിക അതേ ട്യൂണിൽ പല്ലവി വേറേ വാക്കുകളിൽ ആവർത്തിയ്ക്കുന്നു: “കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ”.ഒരു ലളിത ഉദാഹരണം. ചില പാട്ടുകളിൽ പല്ലവിയും അനുപല്ലവിയും ഗായിക വാക്കുകൾ മാറ്റി ആവർത്തിയ്ക്കുന്നു. ഇങ്ങനെ മൂന്നെണ്ണം എഴുതുക. (6 മാർക്ക് )
സൂചനകൾ :സലിൽ ചൌധരി , …….ഒരു വാക്ക്.
ഉത്തരങ്ങൾ :- കുറുമൊഴിമുല്ലപ്പൂവേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, ലഹരി ലഹരി ലഹരി (ഭാര്യ), ചന്ദനപ്പല്ലക്കിൽ, ചിങ്ങമാസം വന്നുചേർന്നാൽ, ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ, ഒരിയ്ക്കൽ നീ പറഞ്ഞൂ (പോസിറ്റീവ്), കാത്തിരിപ്പൂ കണ്മണി, ആദ്യത്തെ കണ്മണി ആണായിരിക്കണം, എന്നും നിന്നെ പൂജിയ്ക്കാം, വണ്ടീ വണ്ടീ, ചോക്കളെറ്റു പോലെയുള്ള, ശിശിരകാലമേഘമിഥുന, വൃന്ദാവനക്കണ്ണാ, പൂവേ പൂവേ പാലപ്പൂവേ, ഒന്നാനാം കുന്നിൻ മേൽ (എയർ ഹോസ്റ്റെസ്), ആരോ പോരുന്നെൻ കൂടെ, സുൽത്താനോ ആരംഭ, ചെമ്പൂവേ പൂവേ,
“കുറുമൊഴിമുല്ലപ്പൂവേ എന്നാത്മാവിലാകെ
വനജ്യോത്സ്ന പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ”
എന്ന് ഗായകനും അതേ റ്റ്യൂണിൽ ഗായിക
“മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലൊ തളിർത്തല്ലൊ” പാടുന്നു. ഹിന്ദിയിൽ നിന്നും വന്നതാണ് ഈ രീതി. ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ തന്നെയാണ് “പഞ്ചമി ചന്ദ്രിക പെറ്റു വളർത്തിയ”. ദേവരാജൻ ഇതു പരീക്ഷിച്ചു അധികം താമസിയാതെ.
‘ലഹരി ലഹരി ലഹരി
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി” എന്ന് ഗായകനും
‘പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു” എന്ന് ഗായികയും.
ചോദ്യം വിഷമം പിടിച്ചതായെന്നു തോന്നിയതിനാൽ ഒരു വരി മാത്രം ആവർത്തിയ്ക്കുന്ന പാട്ടുകളും ലിസ്റ്റിൽ പെടുത്തി.എന്നാൽ “ദ്ദൂരെക്കിഴക്കു ദിക്കിൽ മാണിക്യ ചെമ്പഴുക്കാ” യുടെ ട്യൂൺ അല്ല ‘ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തിൽ” എന്നതിൽ. “ഇവിടെ കാറ്റിനു സുഗന്ധം” ട്യൂണല്ല “ഇതിലേ പോയതു വസന്തം”
10.ഒരു മലയാളഗാനം തന്നെ പിന്നെയും മറ്റൊരു സിനിമയിൽ എടുത്തുപയോഗിയ്ക്കാറുണ്ട്.. “അല്ലിയാമ്പൽക്കടവിൽ…” “പൂമുഖ വാതിൽക്കൽ…” ഒക്കെ ഈയിടെ നാം കേട്ടവ. ഇങ്ങനെ എടുത്ത വേറേ മൂന്നെണ്ണം എഴുതുക. (ശാസ്ത്രീയ സംഗീതം, അഷ്ടപദി, ഓമനത്തിങ്കൾക്കിടാവോ ഇവയൊഴിച്ച്) (6 മാർക്ക് )വനജ്യോത്സ്ന പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ”
എന്ന് ഗായകനും അതേ റ്റ്യൂണിൽ ഗായിക
“മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലൊ തളിർത്തല്ലൊ” പാടുന്നു. ഹിന്ദിയിൽ നിന്നും വന്നതാണ് ഈ രീതി. ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ തന്നെയാണ് “പഞ്ചമി ചന്ദ്രിക പെറ്റു വളർത്തിയ”. ദേവരാജൻ ഇതു പരീക്ഷിച്ചു അധികം താമസിയാതെ.
‘ലഹരി ലഹരി ലഹരി
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി” എന്ന് ഗായകനും
‘പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു” എന്ന് ഗായികയും.
ചോദ്യം വിഷമം പിടിച്ചതായെന്നു തോന്നിയതിനാൽ ഒരു വരി മാത്രം ആവർത്തിയ്ക്കുന്ന പാട്ടുകളും ലിസ്റ്റിൽ പെടുത്തി.എന്നാൽ “ദ്ദൂരെക്കിഴക്കു ദിക്കിൽ മാണിക്യ ചെമ്പഴുക്കാ” യുടെ ട്യൂൺ അല്ല ‘ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തിൽ” എന്നതിൽ. “ഇവിടെ കാറ്റിനു സുഗന്ധം” ട്യൂണല്ല “ഇതിലേ പോയതു വസന്തം”
സൂചനകൾ :ദൂരെ ദൂരെ,മോഹൻ ലാൽ പാടി,……
ഉത്തരങ്ങൾ :- അകലെ അകലെ നീലാകാശം, . തീർച്ചയില്ലാ ജനം അരക്കാ പൈസ മാറാൻ (നീലിസാലി-ഉസ്താദ്), കല്യാണപ്രായത്തിൽ,. ഉന്നം മറന്നു.., എകാന്തചന്ദ്രികേ, .ചെട്ടി കുളങ്ങരെ, കുന്നത്തൊരു കാവുണ്ട്,
11.പി. ലീല അവസാനമായി ഏതു സിനിമയ്ക്കു വേണ്ടി പാടി? (5 മാർക്ക് )
സൂചന :മീൻ മീൻ.
ഉത്തരം : തിരകൾക്കപ്പുറം
12.ഒരു പ്രശസ്ത ഗാനരചയിതാവ് സംഗീതം നൽകുന്നു, പക്ഷേ ഗാനങ്ങൾ രചിയ്ക്കാൻ വേറൊരാൾ.. ഏതു സിനിമ? ആരൊക്കെ? (5 മാർക്ക് )
സൂചന :മൂൺലൈറ്റ്.
ഉത്തരം : കൈതപ്രം, ഗിരീഷ് പുത്തൻ ചേരി, കൈക്കുടന്ന നിലാവ്, തീർത്ഥാടനം. കൈതപ്രം, അനിൽ പനച്ചൂരാൻ, സമയം
13.ഈ പാട്ടിൽ വെസ്റ്റേൺ, ഹിന്ദുസ്ഥാനി (മീരാഭജൻ), കർണാടക സംഗീതം, നാടൻ പാട്ട് ഒക്കെ നിബന്ധിച്ചിട്ടുണ്ട്. പാട്ടിന്റെ പകുതി കഴിഞ്ഞ് വരികൾ ചില വ്യത്യസ്ത രാഗങ്ങളിലുമാണ്. ഏതു പാട്ട്?..(5 മാർക്ക് )
സൂചന :എം. ജയചന്ദ്രൻ.
ഉത്തരം : “ചിറ്റാറ്റിൻ കാവിൽ…” ശങ്കരൻ നമ്പൂതിരി, നൈവേദ്യം
14.ഏതു പാട്ടുകളുടെ ബി. ജി. എം ആണിത്?. (5 മാർക്ക് )
a.
ഡൗൺലോഡ്
b.
ഡൗൺലോഡ്
സൂചന : ജോൺസന്റെ പാട്ടുകൾ.
ഉത്തരങ്ങൾ : a. താനേ പൂവിട്ട മോഹം
b.തങ്കത്തോണി പൊന്മലയോരം കണ്ടേ
15. ബോണസ് ചോദ്യം (സൂചനകൾ ഇല്ല )
താഴെക്കാണുന്നവരുടെ ബന്ധുക്കൾ ആൾക്കൂട്ടത്തിൽ പെട്ടിരിക്കയാണ്. രണ്ടാം ചിത്രത്തിൽ അവരെല്ലാം ഉണ്ട്. ഓരോരുത്തർക്കും അവരുടെ ബന്ധുക്കളെ എത്തിച്ചു കൊടുക്കുക. ബന്ധുക്കൾ ആരും മിച്ചം വരാൻ പാടില്ല്ല. അതത് അക്ഷരങ്ങളോട് ചേരുന്ന നമ്പരുകൾ എഴുതിയാൽ മതി.
(ഈ ചോദ്യത്തിനു ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് :- B,J എന്നീ വ്യക്തികളുടെ ബന്ധുക്കളെ എത്തിച്ചു കൊടുത്തില്ലെങ്കിൽ ഒരോ മൈനസ് മാർക്ക് വീതം)(14 മാർക്ക്)
ചിത്രം -1
ചിത്രം -2
A -6 ജയറാം- മകൻ കാളിദാസൻ
B-2,8 യേശുദാസ്-അച്ഛൻ അഗസ്റ്റിൻ ജോസെഫ്, മക്കൾ വിനോദ്, വിജയ്, വിശാൽ
C-1 ഔസേപ്പച്ചൻ-മകൻ അരുൺ ഔസേഫ് :ലവകുമാർ c/oലവകുമാർ സിനിമയിൽ അഭിനയിച്ചു.
D-3 സായികുമാർ- ചേച്ചിയുടെ മകൻ വിനു മോഹൻ
E-12 സുകുമാരൻ-മക്കൾ ഇന്ദ്രജിത്ത്, പൃഥ്വിരാജ്
F-4 ജി. വേണുഗോപാൽ- കസിൻ രാധിക തിലക്
G-5 റ്റി. ജി. രവി-മകൻ ശ്രീജിത്ത് രവി
H-7 മോഹൻ ലാൽ-കസിൻ ബി. ഉണ്ണികൃഷ്ണൻ
I-16 കുഞ്ചാക്കോ ബോബൻ-അച്ഛൻ ബോബൻ കുഞ്ചാക്കോ
J-13,14 സന്തോഷ് ശിവൻ-ചേട്ടൻ സഞ്ജീവ് ശിവൻ, അച്ഛൻ ശിവൻ
K-10 സുരേഷ് ഗോപി- അമ്മായിയമ്മ ആറൻ മുള പൊന്നമ്മ
L-11 ഷാജി കൈലാസ്-ഭാര്യ ആനി
M-9 കാവേരി-മുത്തശ്ശി പങ്കജവല്ലി
N-15 ജിക്കി-ഭർത്താവ് എ. എം. രാജാ


245 comments:
«Oldest ‹Older 201 – 245 of 245 Newer› Newest»-
Kiranz..!!
said...
-
-
December 12, 2009 at 4:01 PM
-
Rare Rose
said...
-
-
December 12, 2009 at 4:53 PM
-
devoose
said...
-
-
December 12, 2009 at 5:12 PM
-
Anonymous
said...
-
-
December 12, 2009 at 5:48 PM
-
ഭൂമിപുത്രി
said...
-
This comment has been removed by the author.
-
December 12, 2009 at 7:13 PM
-
ഭൂമിപുത്രി
said...
-
This comment has been removed by the author.
-
December 12, 2009 at 7:13 PM
-
ഭൂമിപുത്രി
said...
-
-
December 12, 2009 at 7:16 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 12, 2009 at 7:28 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 12, 2009 at 7:43 PM
-
ജോഷി
said...
-
-
December 12, 2009 at 8:04 PM
-
Kiranz..!!
said...
-
-
December 12, 2009 at 8:21 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 12, 2009 at 8:52 PM
-
Kiranz..!!
said...
-
-
December 12, 2009 at 8:59 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 12, 2009 at 9:07 PM
-
ഭൂമിപുത്രി
said...
-
-
December 12, 2009 at 9:27 PM
-
Anonymous
said...
-
-
December 12, 2009 at 9:30 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 12, 2009 at 9:53 PM
-
Kumar Neelakandan © (Kumar NM)
said...
-
-
December 12, 2009 at 10:06 PM
-
ജോഷി
said...
-
-
December 12, 2009 at 11:46 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 13, 2009 at 12:01 AM
-
Kiranz..!!
said...
-
-
December 13, 2009 at 12:16 AM
-
Kiranz..!!
said...
-
-
December 13, 2009 at 1:43 AM
-
Rare Rose
said...
-
-
December 13, 2009 at 6:43 PM
-
എതിരന്‍ കതിരവന്‍
said...
-
-
December 13, 2009 at 7:38 PM
-
ലേഖാവിജയ്
said...
-
-
December 13, 2009 at 11:42 PM
-
ലേഖാവിജയ്
said...
-
-
December 13, 2009 at 11:43 PM
-
അനാഗതശ്മശ്രു
said...
-
-
December 14, 2009 at 10:27 AM
-
Indu
said...
-
-
December 15, 2009 at 4:39 AM
-
അനാഗതശ്മശ്രു
said...
-
-
December 15, 2009 at 8:57 AM
-
എതിരന്‍ കതിരവന്‍
said...
-
-
December 15, 2009 at 9:20 AM
-
എതിരന്‍ കതിരവന്‍
said...
-
-
December 15, 2009 at 9:25 AM
-
അനാഗതശ്മശ്രു
said...
-
-
December 15, 2009 at 10:38 AM
-
എതിരന്‍ കതിരവന്‍
said...
-
-
December 15, 2009 at 10:46 AM
-
അനാഗതശ്മശ്രു
said...
-
-
December 15, 2009 at 2:02 PM
-
Jayasree Lakshmy Kumar
said...
-
-
December 16, 2009 at 4:46 AM
-
Jayasree Lakshmy Kumar
said...
-
This comment has been removed by the author.
-
December 16, 2009 at 8:11 PM
-
Kiranz..!!
said...
-
-
December 21, 2009 at 1:58 AM
-
MSL-Quiz-Master
said...
-
-
December 21, 2009 at 10:53 AM
-
MSL-Quiz-Master
said...
-
-
December 21, 2009 at 10:53 AM
-
Indu
said...
-
-
December 23, 2009 at 2:39 AM
-
എതിരന്‍ കതിരവന്‍
said...
-
-
December 26, 2009 at 10:15 AM
-
Indu
said...
-
-
December 30, 2009 at 3:59 AM
-
MSL-Quiz-Master
said...
-
-
January 11, 2010 at 9:18 AM
-
MSL-Quiz-Master
said...
-
-
January 11, 2010 at 9:18 AM
-
MSL-Quiz-Master
said...
-
-
March 17, 2010 at 12:39 AM
«Oldest ‹Older 201 – 245 of 245 Newer› Newest»കുമാറപ്പാ ഹ.ഹ.ഹ..:)))
മണീ..10. മാര്‍ക്ക് - 6 (ചെട്ടികുളങ്ങര, അകലെ അകലെ)
ഇവിടെ മൂന്നെണ്ണം പറഞ്ഞാലെ ആറു കിട്ടൂ..2 എണ്ണമേ പറഞ്ഞുള്ളു.. അപ്പോളവിടെ 4 മാർക്ക്..
15 മാര്‍ക്ക് - 6 (A-6, B-8, D-3, E-12, G-5, K-10, L-11) ബിയോടു ചേർന്നൊരു കുഞ്ഞു മൈനസ് മാർക്ക് കിടക്കുന്നത് കണ്ടൊ മണീ.പെറ്റമ്മ സഹിക്കൂല്ല ആ കാഴ്ച്ച :)ദവിടേം ഒരു മാർക്കങ്ങോട്ട് പോയി.അങ്ങനെ 3 മാർക്ക് കുറഞ്ഞു :)
കിരണ്‍സ് ജീ.,പാര്‍ഷ്യല്‍ മാര്‍ക്ക് ഇപ്പോള്‍ മനസ്സിലായി.:)
നെഗറ്റീവ് മാര്‍ക്ക് പിന്നേം ഒരു സംശയം.:(
ആകെ 14 പേര്‍ക്കല്ലേ ബന്ധുക്കളെ എത്തിക്കേണ്ടത്.അതില്‍ 11 പേര്‍ക്കും ഞാന്‍ ബന്ധുക്കളെ ശരിക്കും എത്തിച്ചു കൊടുത്തു.
പിന്നെയുള്ളത് H-16 (തെറ്റ്)
I-14 (തെറ്റ്)
J-13,7.(ഒരു ശരി,ഒരു തെറ്റ്);അപ്പോള്‍ നെഗറ്റീവും ഇല്ല പോസിറ്റിവും ഇല്ല=പൂജ്യം മാര്‍ക്ക് അല്ലേ.
ഒരു ബന്ധു ശരിയും മറ്റേ ബന്ധു
തെറ്റുമാണു.അപ്പോള്‍ പൂജ്യം മാര്‍ക്ക് അല്ലേ.അപ്പോള്‍ നേരത്തെയുള്ള 11 മാര്‍ക്ക് എനിക്കു അപ്പോഴും ഉണ്ടാവില്ലേ.
ഞാന്‍ മാര്‍ക്കൊന്നും കൂട്ടിനോക്കീട്ടില്ല, കിരണ്‍സിനെ എനിക്കെന്റെ നിഴല്‍ പൊലെ വിശ്വാസമാ. (അല്ലാതെ എനിക്കു കൂട്ടാനൊന്നും അറിയാഞ്ഞിട്ടല്ല)
എനിക്കാണേല്‍ അടുത്ത ക്വിസ്സിന്റെ ഉത്തരങ്ങള്‍ എഴുതാന്‍ മുട്ടീട്ടു വയ്യ. നമ്മടെ എസ്സെസ്സെത്സി ചോദ്യപ്പേപ്പര്‍ പോലെ വഴീക്കിടന്നെങ്ങാനും കിട്ടീരുന്നെങ്കില്‍ !!!
ശരി
ദാ പിടിച്ചോ എന്റെ ഉത്തരങ്ങളും സ്കോറും.
സൂചനകള്‍ക്കുമുന്‍പ്. കമന്റ്-47
1.
a.
b. ആലപ്പുഴവാഴും.... തച്ചിലേടത്തുചുണ്ടന്‍
c. മാന്‍ മിഴിയാല്‍ മനം.... നാഗമടത്തു തമ്പുരാട്ടി
d. പല്ലവി പാടി... സേതുബന്ധനം
e. ഇന്നീകൊച്ചുവരമ്പില്‍..... വാത്സല്യം (4 മാര്‍ക്ക്)
2. സുഖമോ ദേവി..... (5 മാര്‍ക്ക്)
3.
1. അദ്രി സുതാവര...
2. യാരമിതാ...
4. പശ്ചാത്തലസംഗീതം
5.
1. വിധുബാല
2. മഞ്ജുവാര്യര്‍
3. ഹരിഹരന്‍
4. അടൂര്‍ഭാസി
5. മാധവി (3 മാര്‍ക്ക്)
6. ശങ്കരാഭരണം, എസ് പി ബാലസുബ്രഹ്മണ്യം
7.
A. ശരി - ചിത്രയുടെ ആദ്യ ദേശീയ അവാര്‍ഡ്
B. ശരി - പൂനിലാമഴ
C.
D. തെറ്റ് - ഉദ്യോഗസ്ഥ
E. തെറ്റ് - ആരവം (4 മാര്‍ക്ക്)
8. കെ പി ഉദയഭാനു (5 മാര്‍ക്ക്)
9.
1. അമ്പലപ്പുഴെ ഉണ്ണി....
2. ചെമ്പൂവെ പൂവെ നിറ....
3.
(2 മാര്‍ക്ക്)
10.
1. അകലെ അകലെ നീലാകാശം.. (മിടുമിടുക്കി & ആദ്യത്തേ കണ്മണി)
2. കാടുകുളിരണ് കൂടു.... (നെല്ല് & ബഡാ ദോസ്ത്)
3. ഉന്നം മറന്നു.... (ഇന്‍ ഹരിഹര്‍ നഗര്‍ & 2 ഹരിഹര്‍ നഗര്‍) (6 മാര്‍ക്ക്)
11. തിരകള്‍ക്കപ്പുറം, 1998 (5 മാര്‍ക്ക്)
12. കൈകുടന്നനിലാവ് - കൈതപ്രം, ഗിരീഷ് പുത്തന്‍ഞ്ചേരി (5 മാര്‍ക്ക്)
13.
14.
a. താനേപൂവിട്ട മോഹം...
b. തങ്കത്തോണി.... (5 മാര്‍ക്ക്)
15.
A - 6 (ശരി) 1 മാര്‍ക്ക്
B - 8 & 15 (1 ശരി 1 തെറ്റ്) 0
C - 9 (തെറ്റ്) 0
D - 3 (ശരി) 1 മാര്‍ക്ക്
E - 12 (ശരി) 1 മാര്‍ക്ക്
F - 4 (ശരി) 1 മാര്‍ക്ക്
G - 5 (ശരി) 1 മാര്‍ക്ക്
H - 7 (ശരി) 1 മാര്‍ക്ക്
I - 2 & 16 (1 ശരി 1 തെറ്റ്) 0
J - 14 (1 ശരി) 0
K - 10 (ശരി) 1 മാര്‍ക്ക്
L - 11 (ശരി) 1 മാര്‍ക്ക്
M - 9 (ശരി) 1 മാര്‍ക്ക്
N - 1 (തെറ്റ്) 0
Total 51
സൂചനകള്‍ക്കുശേഷം. കമന്റ്-95 & 113
1.
e. കൊമ്പില്‍ കിലുക്കും കെട്ടി.... (1/2 മാര്‍ക്ക്)
3.
1.ക്രിഷ്ണക്രിപാസാഗരം....(krishnakripa saagaram...)
2. സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ....
3. ചലിയേ കുഞ്ജനുമോ.... (1 1/2 മാര്‍ക്ക്)
5.4. കെ പി ഉമ്മര്‍ (1/2 മാര്‍ക്ക്)
9.
1. നീയും വിധവയോ നിലാവേ ...
2. പൂമാലപ്പൂങ്കുഴലീ പൂമ്പുലരീ....
3. സൗരയുഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ...
1.a. ഹിപ്പികളുടെ നഗരം ലഹരി.... (1/2 മാര്‍ക്ക്)
Total 3
Grand total: 51 + 3 = 54
(7.A. ശരി - ചിത്രയുടെ ആദ്യ ദേശീയ അവാര്‍ഡ്, ഇതിന്റെ മാര്‍ക്ക് കൂടി കൂട്ടിയാല്‍ 56)
എന്താ ശരിയല്ലേ?
5 മാർക്ക് ചോദ്യങ്ങൾക്ക് സൂചനകൾക്ക് ശേഷം ഫുൾ ആൻസറെഴുതിയാൽ 2 മാർക്കും പാർഷ്യൽ ആൻസറുകൾക്ക് 1 മാർക്കുമാണ്..
ആരറിവൂ നിൻ മായാലീലകൾ....
കുമാർ:
അടങ്ങിയിരുന്നോ. സ്കോർ ഷീറ്റിന്റെ പേർ “ടോട്ടൽ ഫോർ യു“ എന്നാക്കും. പിന്നെ.....അറിയാമല്ലൊ.
അപൂർവ്വ റൊസാ:
B, J, എന്നവർക്ക് ഒരു ബന്ധുവിനെ തെറ്റിച്ചാലും നെഗറ്റീവ് മാർക്കാണ്.
കിരൺസ് എന്റെ മാർക്ക് കൂടി ഒന്നു നോക്കണേ...ചിത്ര-യ്ക്കു മാർക്ക് തന്നില്ലെങ്കിലും വേറെ ഏതിനാ കുറച്ചത് എന്നറിയാനാ...
ജോഷി..പോയത്..
ചിത്രയുടെ ചോദ്യം 2 മാർക്ക് ( തിരിച്ചു വരാം..ഗ്ലോബലി :)
ബോണസ് ചോദ്യങ്ങളിലെ 7 ശരിയുത്തരങ്ങളിൽ നിന്ന് ബി,ജെ എന്നിവ നെഗേറ്റ് ചെയ്ത് 5 മാർക്ക്.
ചോദ്യം 9ൽ ഒരെണ്ണം മാത്രമേ ശരിയുള്ളു..1 മാർക്ക്..അങ്ങനെയാണ് 5 മാർക്ക് മാഷിന്റെ കണക്കു കൂട്ടലിൽ നിന്നും കുറവ് വന്നത്..
ചിത്ര, ജോൺസൺ ചോദ്യങ്ങൾക്ക് ഉത്തരം നൽകാാൻ ശ്രമിച്ചവർക്കൊക്കെ മാർക്ക്.
ഇന്നലെ രാത്രി സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടു. “മകനേ നിന്റെ മാടപ്രാവ് ഹൃദയം ഇനിയും വിശാലമാക്കൂ. ആ പാപികളോട് പൊറുക്കൂ” എന്നു പറഞ്ഞു. “ദൈവമേ, ചില സത്യ വിരുദ്ധത വന്നു ഭവിയ്ക്കുകയില്ലെ?’ എന്നു ഞാൻ ചോദിച്ചു.”സ്കോറ് ഷീറ്റിനു ടോട്ടൽ ഫോർ യു എന്നു പേരിട്ട നിന്നോട് സത്യത്തെക്കുറിച്ചു എന്തു പറയാൻ“ എന്നു പറഞ്ഞ്(അനുഗ്രഹിച്ച്)അദ്ദേഹം മറഞ്ഞു.
കിരൺസ്, മാർക്കൊക്കെ കൊടുത്തേക്കുക, അനുഗ്രഹത്തിന്റെ അംശം തന്നേക്കാം.
നന്ദി ക്വിസ് മാഷേ നന്ദി.എന്റെ അരക്കിലോ ആട്ടുങ്കരൾ വറുത്തതും പോയി,സ്കോർഷീറ്റ് ഉടച്ചു വാർക്കുന്ന പണിയും കിട്ടി.ഈ മാടപ്രാവ് എന്ന വാക്ക് കണ്ടു പിടിച്ചവനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ..:)
അയ്യോ, അത് മുട്ടനാടിന്റെ കരൾ ആരുന്നോ? ഒരു കുഞ്ഞ് കുഞ്ഞ് നിഷ്ക്കളങ്കനായ ആട്ടിൻ കുട്ടിയുടെ കരൾ ആണെന്നാ വിചാരിച്ചത്. അങ്ങനെയൊരു ഫീൽ ആരുന്നു.
വെള്ളിലക്കിങ്ങിണിത്താഴ്വരയിൽ...
അപ്പൊ ഞാൻ കൊടുത്തുവിട്ട കഷായം കുടിച്ചില്ലായിരുന്നൊ?
എതിരന്‍ കതിരവന്‍ said...
ചിത്ര, ജോൺസൺ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിച്ചവർക്കൊക്കെ മാർക്ക്.
Kiranz, എന്റെ അന്‍പത്തിനാലര മാര്‍ക്കിന്റെ കൂടെ ഇതും കൂടി കൂട്ടേണ്ടേ??
ഭൂമിപുത്രീ ആ കഷായ്ത്തിൽ ആൽക്കഹോൾ അംശം (ദശമൂലാരിഷ്ടം പോലെ) കൂടുതൽ അല്ലാരുന്നോ? അതു കുടിച്ചപാടെ ഉറങ്ങിപ്പോയി. ദൈവവും വന്നു. (ആ ആൽക്കഹോൾ എഫെക്റ്റാരുന്നോ ദൈവം? ദൈവമേ!)
രണ്ടിനും ഉത്തരമെഴുതാൻ ശ്രമിച്ചവർക്കൊക്കെ മാർക്കോ?? കതിരവാ.. നിങ്ങൾക്ക് യാരാ ഒരു എതിരവൻ?? എന്റെ കിരൺ മാർക്കാന്റണി.. ഇടിച്ചുകയറ്റു എന്റെ സ്കോർഷീറ്റിൽ ആ മാർക്കുകൂടീ. (എന്നാലും എന്റെ, ഒന്നാം സ്ഥാനം ൻഷ്ടപ്പെട്ടല്ലോ എന്റെ മുടിപ്പെര അമ്മച്ചീ..)
അടുത്ത മത്സര സമയത്ത് ഇന്ദു വിദേശത്താണെങ്കിൽ നാട്ടിലേക്കും നാട്ടിലാണെങ്കിൽ വിദേശത്തേക്കുമുള്ള വായു ടിക്കറ്റ് എന്റെ വക. (അല്ലാതെ ഒരു വഴിയും കാണണില്ല)
ഇനി ഈ എതിരൻ തന്നെയാണോ ഇന്ദു?? ;)
കിരൺസ്...
ശരി അല്ലല്ലോ...
ഇപ്പം ചിത്രയുടെ മാർക്ക് എതിരൻ തന്നല്ലോ..പിന്നെ ബന്ധുക്കളിൽ നെഗറ്റീവ് മാർക്ക് ഒന്നും എനിക്കു തരേണ്ട കാര്യമില്ല. b,j എന്നിവയ്ക്കു ഞാൻ മാർക്ക് ചോദിച്ചില്ലല്ലോ. രണ്ടിനും ഒരെണ്ണം വീതം ശരി ആയതു കൊണ്ട് 0 മാർക്ക് (നൊട് ദ പോയന്റ് - നോ നെഗറ്റിവ് മാർക്സ് !) 7 മാർക്കും കിട്ടണം. 9-ന് ഒരു മാർക്കേ തരൂ എന്നു വാശി പിടിച്ചാലും മൊത്തം 59.5 മാർക്ക് കിട്ടണം :)
15. A-6 (ശരി; 1 മാർക്ക്)
B-8 (ഒരെണ്ണം ശരി, 0 മാർക്ക്)
D-3 (ശരി; 1 മാർക്ക്)
E-12(ശരി; 1 മാർക്ക്)
G-5 (ശരി; 1 മാർക്ക്)
H-9 (തെറ്റ്)
I-2 (തെറ്റ്)
J-14(ഒരെണ്ണം ശരി, 0 മാർക്ക്)
K-10 (ശരി; 1 മാർക്ക്)
L-11 (ശരി; 1 മാർക്ക്)
M-13 (തെറ്റ്)
N-15 ((ശരി; 1 മാർക്ക്)
(ആകെ 7 മാർക്ക്)
ജോഷീ, B,J, എന്നിവർ വളരെ നെർവസ് ആൾക്കാർ ആണ്. ബന്ധുക്കളെ ഒരുമിച്ചു കാണണം അവർക്ക്. അതു ചെയ്തില്ലെങ്കിൽ പ്രശ്നമാ. ഒരാളെ മാത്രം എത്തിച്ചു കൊടുത്താൽ പോരാ. അതു കൊണ്ട് മൈനസ് മാർക്കേ കൊടുക്കാവൂ എന്ന് അവർ പറഞ്ഞിട്ടുണ്ട്.
“ആരും മിച്ചം വരാൻ പാടില്ല” എന്നും ചോദ്യത്തിലുണ്ട്.
കമന്റ് #197 ൽ ഇത് കൃത്യമായി ഉദാഹരണ സഹിതം വിശദമാക്കിയിട്ടുണ്ട് ജോഷിമാഷേ..ഒന്നു നോക്ക്യേ.
ജോൺസൺ,ചിത്ര ചോദ്യങ്ങൾ അറ്റൻഡ് ചെയ്ത എല്ലാവർക്കും മാർക്ക് ഉടൻ തിരുത്തുന്നതാണ്.
മാർക്ക് ഒക്കെ ശരിയാക്കി ഫൈനൽ സ്കോർകാർഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.എന്തെങ്കിലും ക്ലാരിഫിക്കേഷൻ ഉണ്ടെങ്കിൽ അറിയിക്കുക.നാളെ വൈകുന്നേരത്തോടെ ടോട്ടൽ സ്കോറും തീരുമാനിക്കാം.
പിശുക്കു കൂടാതെ മാര്‍ക്ക് തരാനുള്ള ക്വിസ് മാഷിന്റെ സന്മനസ്സിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.:)
ഇനി സമയം പോലെ ഒരു പാട്ടിന്റെ പല്ലവി,അനുപല്ലവി,ചരണം എന്നിങ്ങനെയുള്ള ഘടകങ്ങളെ ഒന്നു ഉദാഹരണസഹിതം ക്ലാസ്സെടുത്തു തരണേ.പല്ലവി തുടക്കത്തിലുള്ളതും ആവര്‍ത്തിക്കുന്നതുമായ സംഭവം,ചരണം അവസാനത്തെ സംഭവം.ഇത്രയ്ക്കുള്ള വിവരമേ എനിക്കുള്ളൂ.ഈ അനുപല്ലവിയൊന്നും പിടിയില്ല..:(
9ആമത്തെ ചോദ്യം പോലത്തെ ചോദ്യം മനസ്സിലാകണമെങ്കില്‍ ഇപ്പറഞ്ഞ ആള്‍ക്കാരെയൊക്കെ നന്നായി മനസിലാക്കിയാലല്ലേ പറ്റൂ.:)
22 പേർ പങ്കെടുത്തതിൽ 13 പേർക്ക് 50% ഇൽ കൂടുതൽ മാർക്ക്. ഫസ്റ്റ് ക്ലാസ് (60 % ഇൽ കൂടുതൽ)കിട്ടിയത് 8 പേർക്ക്. ഇതിൽക്കൂടുതൽ എളുപ്പമുള്ള പരീക്ഷ ഉണ്ടോ? അക്ഷരങ്ങൾ പോലും അറിയാത്ത നിരക്ഷരനും കിട്ടി 14 മാർക്ക്.
എസ് ജാനകിയുടെ കറുത്ത ഫോട്ടോ കൃഷ്ണമണി വരെ വെളുപ്പിച്ച് മാധവിയെന്നു തോന്നിപ്പിച്ചത് അക്രമമായിപ്പോയി.ശുദ്ധമനസ്സുള്ളവര്‍ ഒറ്റനോട്ടത്തില്‍ അതു മാധവിയെന്നു തെറ്റിദ്ധരിച്ചു.പാട്ടുപാടും എന്നു ക്ലൂ കണ്ടപ്പോഴും ശുദ്ധമനസ്സുള്ളവര്‍( മാടപ്രാവിന്റെ മനസ്സുള്ളവര്‍ അല്ല)മാധവി ഏതോ സിനിമയില്‍ പാട്ട് ടീച്ചര്‍ ആയി അഭിനയിച്ചതിന്റെ പിന്നാലേ പോയി.പറഞ്ഞു വന്നതു ജാനകിയോട് വളരെ അടുത്തു നില്‍ക്കുന്ന മാധവി എന്ന് ഉത്തരം എഴുതിയവര്‍ക്ക് പകുതി മാര്‍ക്ക് തരണം എന്നാണ്.
ഓഫ് : മാടപ്രാവുകളേക്കുറിച്ച് എന്തൊക്കെ തെറ്റിദ്ധാരണകള്‍ ആയിരുന്നു.:)
മറന്നു പോയി,എന്തോ അവാര്‍ഡ് ഉണ്ടെന്നു കേട്ടു :)
Please revaluate my answers....
I think some answers evaluator ignored..
like MD Rajendran's music...
Kaayampoo...Nilaponkalaayelo..etc
ജോഷി, സന്ധ്യ, ഭൂമിപുത്രി ചേച്ചി നന്ദി... :)
ചേച്ചി, എതിരന്‍ മാഷ്-ന്റെ വീടിനടുത്തല്ല താമസം, വീട് തപ്പിപ്പിടിച്ചൊന്നു പോയാലോന്നൊരു ചിന്തയില്ലാതില്ലാ, കുറേ പഴയ സിനിമാവാരികകള്‍ മോഷ്ടിച്ചുകൊണ്ടുവരായിരുന്നു... ;)
കുമാര്‍, ടിക്കറ്റ് തരുമല്ലോ അല്ലേ, വാക്ക് മാറരുത്...
ക്വിസ്സ് മാഷ്മ്മാരുടെ ശ്രദ്ധയ്ക്ക്...
ചോദ്യം 10-ലെ ഉത്തരം കണ്ടപ്പോളൊരു സംശയം...
"ആദ്യത്തെ കണ്മണി" എന്ന ചിത്രത്തില്‍, "ആദ്യത്തെ കണ്മണി ആണായിരിക്കണം" എന്ന ഗാനം വീണ്ടും ഉപയോഗിച്ചിട്ടില്ലേ? (ഗായകര്‍ - ബിജു നാരായണന്‍ & ചിത്ര)
"ഹരിവരാസനം" ശരിയുത്തരമാകില്ലേ??, ഈയിടെ അതു വീണ്ടും ഒരു പുതിയ ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയല്ലോ...??
ente anaswers revalue cheyyoo please..Bonus chodyam chodyam ozhike ethinokke mark poyeennu
manasilaayilla...
kaayampoo utharathilenthaaNu pishaku?nilaaponkalinum mistake?
Manikya Venna nammude thachankari
kuLamaakiya paattu?
MD Rajendran-Neelanjanam thettiyathengine?
കായാമ്പൂവിനും നിലാപൊങ്കലിനും മാർക്കുണ്ട്. ഉടൻ അഡ്ജസ്റ്റ് ചെയ്യും.
നീലാഞ്ജനത്തിൽ എം. ഡി. രാജേന്ദ്രൻ തന്നെയല്ലെ ഗാനങ്ങളുമെഴുതിയത്?
ഇന്ദൂ:
‘ഹരിവരാസനം’ കീർത്തനങ്ങളുടെ വകുപ്പിൽ പെടുത്താവുന്നതാണ്. സിനിമയ്ക്കുവേണ്ടി എഴുതിയതല്ലല്ലൊ.
‘ആദ്യത്തെ കണ്മണി’...രണ്ടാമതും കണ്മണി ആയിട്ടുണ്ടോ? അങ്ങനെയെങ്കിൽ മാർക്കുണ്ട്.
Neelanjanam Gireesh puthencheri lyrics..ennaaNu ente aRivu.. MDR nte music..
Manikya veenayude kaaryamo? nammude thachankari kuLamaakkiya gaanam ?
അനാഗത്:
“മാണിക്യ വീണയുമായെൻ” ഏതു സിനിമയിലാണ് രണ്ടാമതും വന്നത്?
അയ്യൊ...ആ പാട്ടിനെ നമ്മുടെ ടോമിന്‍ തച്ചങ്കരി റാപ്പാക്കിയതു
കളമശേരിയില്‍ കല്യാണ യോഗം എന്ന ചിത്രത്തില്‍ ...
അതു വന്ന കാലത്തു ആ ഭീകരനെ വെടി വെച്ചു കൊല്ലണം എന്നായിരുന്നു
സം ഗീത പ്രേമികളുടെ ആഗ്രഹം ...
ഇപ്പോള്‍ ദാ കളമശേരിയിലെ ബസ് കത്തിക്കലിലെ ഭീകരനെ പിടിക്കാന്‍ നടക്കുന്നു..ഒരു യോഗം !
കണക്കപ്പിള്ളയ്ക്കായി, ക്ലൂവിനു മുൻപ് ഞാൻ പറഞ്ഞ ശരിയുത്തരങ്ങളും ക്ലൂവിനു ശേഷം പറഞ്ഞ ശരിയുത്തരങ്ങളും ഒരുമിച്ചു കൂട്ടി വയ്ക്കുന്നു. മാർക്ക് ഒന്നു റീവാല്വേറ്റ് ചെയ്യണേ പ്ലീസ് [വെടിയും പുകയുമെല്ലാം കഴിഞ്ഞപ്പോൾ ഒരു പേട്ടു പടക്കം ചീറ്റുന്നു] ഞാൻ എങ്ങിനെ കൂട്ടിയിട്ടും [എന്റെ അത്യാഗ്രഹം കൊണ്ടാണോ എന്നറിയില്ല] എനിക്കു മാർക്ക് കൂടുതൽ വരുന്നു !!
1.
b.പൂന്തുറയിലരയന്റെ പൊന്നരയത്തി..[ചിത്രം ചീനവല]
c.പൊന്നിൻകട്ടയാണെന്നാലും...[ചിത്രം കണ്ണപ്പനുണ്ണി]
3. രാധികാ കൃഷ്ണാരാധികാ..
5 [1] വിധുബാല [?]
[2] മഞ്ജു വാര്യർ
[3] ഹരിഹരൻ
7. [a] ശരി. കെ.എസ് ചിത്രയുടെ ആദ്യ നാഷണൽ അവാർഡ്
[b] ശരി. ചിത്രം പൂനിലാമഴ. ഗാനം-ആട്ടുതൊട്ടിലിൽ.
[d]..ശരി. ജേസിയുടെ സംവിധാനത്തിൽ 1974 ഇൽ റിലീസ് ആയ പടം
10
[1] അകലെ അകലെ നീലാകാശം..
[2] കുന്നത്തൊരു കാവുണ്ട്..കാവിനകത്തൊരു മരമുണ്ട്..
[3] ചെട്ടികുളങ്ങര ഭരണി നാളിൽ..
12 ചിത്രം തീർത്ഥാടനം. സംഗീത സംവിധാനം കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചന ഗിരീഷ് പുത്തഞ്ചേരി
14 [എ] താനേ പൂവിട്ട മോഹം..
[ബി] തങ്കത്തോണി..തെന്മലയോരം കണ്ടേ..
15 എ-6
ബി-8
ഡി-3
ഇ-12
കെ-10
എൽ- 11
9. {1}സുൽത്താനോ ആരംഭ ചേലൊത്ത പൂമണി മാരൻ
ഖൽബിൻ ഫിർ ദൗസിൻ ഗസീറോ
ജാസ്മീനോ നക്ഷത്രക്കണ്ണുള്ള നാണത്തിൻ പൂവേ
നീ മുഹബ്ബത്തിൻ ദീനാരോ
{2}വൃന്ദാവനക്കണ്ണാ നീയെൻ കണ്ണൂകളല്ലേ
എന്നിലലിഞ്ഞു നിർവൃതി നൽകൂ നിമിഷങ്ങൾ തോറും നീ
ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ
അപ്സര ദേവീ എന്നും നീയെൻ ജീവനല്ലേ
1. [എ] ഹിപ്പികളുടെ നഗരം ലഹരിക്കുപ്പികളുടെ നഗരം..
3 കൃഷ്ണക്രിപാസാഗരം...ഗുരുവായുപുരം ജനിമോക്ഷകരം..
15 G-5
J-14
1 [e]മലയാറ്റൂർ മലഞ്ചരിവിലെ പൊൻമാനേ..പെരിയാറിൽ മീൻ പിടിക്കും പൊൻമാനേ
9.[3] പൂവേ പൂവേ പാലപ്പൂവേ...മനമിത്തിരി കരളിൽ തായോ മോഹത്തിൻ മകരന്ദം ഞാൻ പകരം നൽകാം
[4] ശിശിരകാലമേഘമിഥുനരതിപരാഗമോ...അതോ ദേവരാഗമോ...
1 [ഡി] ഗംഗാ.. യമുനാ..സംഗമസമതലഭൂമി...[(ആത്മഗതം) അതിലിനി ജീപ്പെങ്ങെനുമാണോ ആവോ!!]
6. ഗായകൻ യേശുദാസ് [അതങ്ങിനെ അല്ലാതെ വരാൻ ഒരു സാധ്യതയുമില്ല] സിനിമ അറിയില്ല :(]
ക്ലൂവിനു ശേഷം
5 [5] എസ്. ജാനകി
7. [ഇ] തെറ്റ്. ആരവം എന്ന സിനിമയ്ക്ക് ആദ്യം പശ്ചാത്തലസംഗീതം നൽകി
8. ഉദയഭാനു
13 ചിറ്റാറ്റിൻകാവിൽ..[ചിത്രം നിവേദ്യം]
അനാഗതന്റെ മാർക്കിനു മാറ്റം വന്നിട്ടുണ്ട്.ലക്ഷ്മി,ഇപ്പോൾ കിട്ടിയത് കൃത്യമാണെന്നാണ് വീണ്ടും കണക്ക് നോക്കിയപ്പോൾ കാണുന്നത്.അല്‍പ്പം കുറക്കണമെന്നാണോ പറഞ്ഞു വരുന്നത് :)
വമ്പിച്ച സമ്മാനപദ്ധതികളുമായി ആറാം എപ്പിസോഡ് വരുന്നു വെറും എട്ട്-പത്ത് മണിക്കൂറുകൾക്കുള്ളിൽ :)
ക്വിസ് 6.പദപ്രശ്നം. 53 പൂരണങ്ങൾ. പ്രസിദ്ധഗാനങ്ങൾ മാത്രം.ഒരോ പൂരണത്തിനും 2 മാർക്കു വീതം. അതു കൊണ്ട് മാർക്ക് ലഭിയ്ക്കാൻ എളുപ്പം.പുതിയ സമ്മാന പദ്ധതി! ആകർഷകമായ മൂന്നു സമ്മാനങ്ങൾ!
ക്വിസ് 6.പദപ്രശ്നം. 53 പൂരണങ്ങൾ. പ്രസിദ്ധഗാനങ്ങൾ മാത്രം.ഒരോ പൂരണത്തിനും 2 മാർക്കു വീതം. അതു കൊണ്ട് മാർക്ക് ലഭിയ്ക്കാൻ എളുപ്പം.പുതിയ സമ്മാന പദ്ധതി! ആകർഷകമായ മൂന്നു സമ്മാനങ്ങൾ!
എന്റെ "ആദ്യത്തെ കണ്മണി"-യുടെ കാര്യത്തില്‍ ഒരു തീരുമാനം ആയില്ലേ... :)
ഇന്ദൂ:
ആദ്യത്തെ കണ്മണിയ്ക്കു മാർക്കുണ്ട്. സ്കോർ മാറ്റിയെഴുതാൻ കിരണിനോട് പറയാം.
നന്ദി മാഷേ...
അപ്പോള്‍ കിരണേ, 2 മാര്‍ക്ക് അധികമിടാന്‍ മറക്കല്ലേ... :)
ക്വിസ് 7 ഇതാ.ഇവിടെ
“കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു .....” എന്ന പാട്ട് ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവെന്നും ഞങ്ങളുടെ തലയിൽ കളിമണ്ണാണെന്നു വിചാരിച്ചോ എന്നൊക്കെ മത്സരാർത്ഥികൾ ചോദിച്ച് എന്റെ ഹൃദയം മുറിഞ്ഞ് ഇപ്പോൾ വെൽക്രോ വച്ച് ഒട്ടിച്ചിരിക്കയാണ്. കളിമണ്ണല്ല എന്നു തെളിയിക്കാൻ അവസരം നൽകുക എന്നതു മാത്രമാണ് ക്വിസ് മാസ്റ്റരുടെ ജീവിതോദ്ദേശം.
എന്നാൽ......തുടങ്ങുകയല്ലെ?
3, 10, 20-)0 തായി (ശരി)ഉത്തരം വരുന്നവർക്ക് (3, 5, 6 ചോദ്യങ്ങൾക്ക്) സമ്മാനങ്ങൾ.
ക്വിസ് 7 ഇതാ.ഇവിടെ
“കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു .....” എന്ന പാട്ട് ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവെന്നും ഞങ്ങളുടെ തലയിൽ കളിമണ്ണാണെന്നു വിചാരിച്ചോ എന്നൊക്കെ മത്സരാർത്ഥികൾ ചോദിച്ച് എന്റെ ഹൃദയം മുറിഞ്ഞ് ഇപ്പോൾ വെൽക്രോ വച്ച് ഒട്ടിച്ചിരിക്കയാണ്. കളിമണ്ണല്ല എന്നു തെളിയിക്കാൻ അവസരം നൽകുക എന്നതു മാത്രമാണ് ക്വിസ് മാസ്റ്റരുടെ ജീവിതോദ്ദേശം.
എന്നാൽ......തുടങ്ങുകയല്ലെ?
3, 10, 20-)0 തായി (ശരി)ഉത്തരം വരുന്നവർക്ക് (3, 5, 6 ചോദ്യങ്ങൾക്ക്) സമ്മാനങ്ങൾ.
ക്വിസിന്റെ ഫൈനൽ എപ്പിസോഡ് ആരംഭിച്ച കാര്യം കമന്റിടാൻ വിട്ടുപോയി...:( ക്ഷമിക്കണേ..
ഇവിടെ ഫൈനൽ എപ്പിസോഡുണ്ട്..:)
Post a Comment