Showing posts with label വീരസ്യം. Show all posts
Showing posts with label വീരസ്യം. Show all posts

Friday, January 22, 2010

പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്


2008 നവംബറിൽ യുണീക്കോഡ് മലയാളത്തിൽ ആയിരം പാട്ടുകൾ തികച്ചതിനു ഒരു അപ്ഡേറ്റ് കണ്ടിട്ടാണ് ജീജ വെബ്ബിന്റെ അണിയറയിലേക്കു കടന്നു വരുന്നത്.ഈ വെബ്ബിന്റെ ആദ്യലക്ഷ്യമായി കണക്കാക്കിയത് രണ്ട് വർഷത്തിനുള്ളിൽ പതിനായിരം പാട്ടുകളുടെ വരികളും അനുബന്ധവിവരങ്ങളും ശേഖരിക്കുക എന്നതായിരുന്നു.ഈ ലക്ഷ്യത്തെ മുൻ‌നിർത്തി പാട്ടുപുസ്തകം എന്നൊരു ചെറിയ കൂട്ടം ഉണ്ടാക്കിയെടുത്തിരുന്നുവെങ്കിലും സ്ഥിരം കാഴ്ച്ചയും പ്രതീക്ഷയും പോലെ അത് ആവേശ-അകാല മൃതിയടയാൻ തുടങ്ങിയിരുന്നു.എങ്കിലും ജീജയുടെ നേതൃത്വത്തിൽ ഒരു ചെറിയ സംഘം ഉറുമ്പ് കൂനകൂട്ടുമ്പോലെ പാട്ടുകൾ ശേഖരിച്ചു കൊണ്ടിരുന്നു.പതിനായിരം എന്നൊരു മാജിക് നമ്പറിൽ അത് എത്തപ്പെടും എന്നൊരു പ്രതീക്ഷ വിദൂരസ്വപ്നമായി അവശേഷിച്ചിരുന്നെങ്കിലും ഇന്ന് അത് യാഥാർത്ഥ്യമായി മാറുകയാണ്.ബ്ലോഗിനേയോ ബ്ലോഗറേയോ സംബന്ധിച്ച് ഇതൊരു പ്രത്യേകതയൊന്നുമല്ല എങ്കിലും യുണീക്കോഡ് മലയാളത്തിൽ കൃത്യമായി പാട്ടുകളുടെ വരികൾ തിരഞ്ഞ് മലയാളഗാനശേഖരത്തിലേക്കെത്തുന്നവരുടെ എണ്ണം പ്രതിമാസം പതിനെണ്ണായിരത്തിൽ കൂടുതലും,വെബ് ഹിറ്റുകൾ പതിനാലു ലക്ഷത്തിനു മുകളിലേക്കും കുതിക്കുന്ന കണക്കുകളാണ് ഒരു വരി കൊമേഷ്സ്യൽ പരസ്യം പോലും പതിക്കാതെയുള്ള ഈ സംരംഭത്തിന്റെ പ്രത്യേകത.

 (അണിയറയിൽ ആളേക്കൂട്ടാനല്ലാതെ വേറൊരു പണിയും ചെയ്യാതെ കറങ്ങിനടക്കുക എന്നൊരു ലക്ഷ്യം പണ്ടു മുതലേ അനുവർത്തിക്കുന്നത് കൃത്യമായി തുടർന്നുപോവുകയും അതിനേക്കാൾ കൃത്യമായി ഇങ്ങനെയുള്ള ഇടവേളകളിൽ വന്ന് വീരസ്യം തട്ടിമൂളിക്കുന്നതിന്റെ ജാള്യതയും കണക്കിലെടുത്തുകൊണ്ടു തന്നെ വ്യക്തിപരമായൊരു അഭിനന്ദനം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ജീജക്കും ,ജീജയോടൊപ്പമുള്ള ഒരോ വ്യക്തികള്‍ക്കും നൽകുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം :)

യുണീക്കോഡ് മലയാളത്തില്‍ ഏത് മലയാളഗാനങ്ങള്‍ തിരഞ്ഞാലും മലയാളഗാനശേഖരത്തിലേക്കെത്താതിരിക്കുക എന്നതിനെ വലിയൊരു ശേഖരമുണ്ടാക്കി പ്രതിരോധിക്കുന്നതുള്‍പ്പടെ:),പുതിയ പാതകളും ലക്ഷ്യങ്ങളും അനവധി..കൂടെ നടക്കാൻ,കൂടെക്കൂടാൻ താല്പര്യമുള്ളവരുണ്ടെങ്കിൽ ഇവിടെ ഞെക്കിക്കേറിപ്പോര്..!