1. ബൈലിംഗ്വൽ ഇന്റഗ്രേഷൻ:-
മലയാള ഗാനശേഖരം ഡേറ്റാബേസിൽ ഒരോ എൻട്രിയും ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യക്ഷപ്പെടുകയാണ്. മലയാളസംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ മലയാളം വായന അസാധ്യമായവർക്കു കൂടിയുള്ള സേവനം എന്ന നിലക്കാണ് എല്ലാ വിവരങ്ങളുടേയും ഇംഗ്ലീഷ് വേർഷൻ കൂടി ലഭ്യമാക്കുന്നത്. മലയാളമോ ഇംഗ്ലീഷോ തെരഞ്ഞെടുക്കന്നതിനനുസരിച്ച് കണ്ടന്റ് മാറുവാൻ തക്കതായ ട്രാൻസ്ലേഷൻ ഒരോ എൻട്രികൾക്കും തയ്യാറാകുന്നു.
2.അജാക്സ് ഓട്ടോ ഫിൽ :-
പല ഡേറ്റാബേസ് എൻട്രികളും ഇനി സേർച്ച് ചെയ്യുമ്പോൾ അദ്യത്തെ അക്ഷരങ്ങളോ വാക്കോ ടൈപ്പ് ചെയ്യുമ്പോൾത്തന്നെ ഫലം ലിസ്റ്റ് ചെയ്യുന്ന വിധം ഉപയോക്താക്കൾക്ക് മാത്രമല്ല മോഡറേറ്ററന്മാർക്കും പാട്ട് വെബ്ബിലേക്ക് ചേർക്കുന്നവർക്കും ഒക്കെ സഹായകരമാവുന്നു.പാട്ട് ചേർക്കുമ്പോള്‍ സാധാരണയായി ആർട്ടിസ്റ്റിന്റേയോ ചലച്ചിത്രത്തിന്റെയോ ഒക്കെ പേരുകൾ ടൈപ്പ് ചെയ്യാറുണ്ടായിരുന്നത് ഇപ്പോൾ സെലക്റ്റ് ചെയ്താൽ മാത്രം മതിയാവും.വലിയ ഡേറ്റാബേസിനുണ്ടാവുന്ന ഏറ്റവും വലിയ ഭീഷണിയായ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ 99% കുറക്കാൻ ഇത് സഹായകമാക്കി.സേര്‍ച്ചിങ്ങിനും വളരെ സഹായകരമാവുന്ന തരത്തിലാണ് ഓട്ടോഫില്‍ പ്രവര്‍ത്തിക്കുക.അത് പോലെ തന്നെ മലയാളത്തിലും ഇംഗ്ലീഷിലും ഒരു സേർച്ച് വിൻഡോയിൽ നിന്ന് സേർച്ച് ചെയ്യാൻ പറ്റുന്ന ആദ്യത്തെ മലയാളം വെബ്ബായിരിക്കാം മലയാളഗാനശേഖരം.സാധാരണയായി രണ്ട് ഭാഷക്കും രണ്ട് ഇന്റർഫേസുകളാണു വെബ്ബുകളിൽ കാണപ്പെടുക.താഴെക്കാണുന്ന പ്രകാരം ഒരേ വിന്‍ഡോയില്‍ തന്നെ ഇംഗ്ലീഷും മലയാളവും സേര്‍ച്ച് ചെയ്യുന്നതെങ്ങിനെയെന്ന് നോക്കുക.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കിക്കാണുക.
3.സേര്ച്ചെഞ്ചിനുകളുടെ ഒപ്ടിമൈസേഷന് :-വെറും പത്തുമാസം പ്രായമുള്ള ശേഖരത്തിന്റെ കണ്ടന്റുകൾ സെർച്ചെഞ്ചിനുകൾ സ്വീകരിച്ച വിധം അദ്ഭുതപ്പെടുത്തി.പി ഭാസ്കരനെന്നോ..വയലാറെന്നോ..ദേവരാജനെന്നോ എന്നൊക്കെയുള്ള ഏറ്റം സാധാരണമായ കീവേർഡുകൾ ടൈപ്പ് ചെയ്ത് സേർച്ചു ചെയ്യൂമ്പോൾ മലയാള ഗാനശേഖരത്തിലെ വിവരങ്ങൾ മിക്കപ്പോഴും വിക്കിപ്പീഡിയയേപ്പോലും പിന്തള്ളി മുന്നിലെത്തുന്ന ഗൂഗിൾ മായാജാലം താഴെക്കാണാം.
ചില ഉദാഹരണങ്ങൾ :-
വയലാർ,
ദേവരാജൻ,
പി ഭാസ്ക്കരൻ,
കെ ജെ യേശുദാസ്,
ഒ എൻ വി
ജി വേണുഗോപാൽ
എം ജി ശ്രീകുമാർ
കെ എസ് ചിത്ര
കൈതപ്രം ദാമോദരൻ നമ്പൂതിരി
ശ്രീകുമാരൻ തമ്പി
കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും നല്ല പത്ത് പാട്ടുകളുടെ സേർച്ചിന്റെ കൗതുകകരമായ ഫലങ്ങൾ നോക്കുക.ഓരോ ലിങ്കിലും സേർച്ച് റിസൾട്ടുകൾ കാണാം.
താമസമെന്തേ വരുവാൻ
തളിരിട്ട കിനാക്കൾ
മനുഷ്യൻ മതങ്ങളെ
മഞ്ഞണിപ്പൂനിലാവ്
അരികിൽ നീയുണ്ടായിരുന്നെങ്കിൽ
കാറ്റിൽ ഇളം
ഹർഷബാഷ്പം
സന്യാസിനീ
യമുനേ പ്രേമയമുനേ
കാർമുകിൽവർണ്ണന്റെ
യുണീക്കോഡിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചതിനു ഗൂഗിൾ തന്ന സമ്മാനമായിക്കരുതുകയാണീ നേട്ടങ്ങളെ.
4.വരികൾക്ക് ശബ്ദത്തിന്റെ പിന്തുണ:-
ഗാനശേഖരത്തിന്റെ ആത്യന്തികമായ ലക്ഷ്യം വരികളുടെ ശേഖരമാണെങ്കിലും പൈറസിയുടെ പ്രശ്നങ്ങളില്ലാതെ ഗാനങ്ങൾക്ക് എങ്ങനെ ഒരു ഓഡിയോ റെഫറൻസ് കൊടുക്കാം എന്നത് ഒരു കൂട്ടം ഗായകരുടെ സഹായത്തോടെയാണ് പരിഹരിച്ചത് .ഹിറ്റ് ഗാനങ്ങളെയൊക്കെ അവതരിപ്പിക്കാനായി ഗായകരുടെ ഒരു ക്ലബ്ബ് തന്നെ ഗാനശേഖരം രൂപപ്പെടുത്തുകയാണ്. ഗായക ക്ലബ്ബിൽ നിന്നു തന്നെയുള്ള പല അംഗങ്ങൾക്കും ഈണം പോലെയുള്ള സ്വതന്ത്ര സംഗീത മേഖലയിൽ അവസരവുമൊരുക്കുന്നു.പുതിയ ഒട്ടനേകം ഗായകർ ഗാനശേഖരത്തിലേക്ക് എത്തുന്നുണ്ട്.
5.അണിയറയിൽ :-
ശേഖരത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ചില മനുഷ്യയന്ത്രങ്ങളെ ഇവിടെക്കാണാം. ഇത്തരമൊരു ശേഖരം പണിതെടുക്കുന്നതിൽ എന്തെങ്കിലുമൊരു സ്വകാര്യമായ നേട്ടം മുന്നിൽക്കാണാതെ മുന്നിട്ടിറങ്ങിയ ചില ആളുകൾ. ഓരോ മാസത്തിലും പത്ത് ലക്ഷത്തിനടുത്ത് വെബ്ബ് ഹിറ്റുകൾ വരാൻ തക്കവണ്ണം കൃത്യതയോടെ ഡേറ്റാബേസ് തയ്യാറാക്കുന്ന അവരെ പരിചയപ്പെടുക.
6.കൂടുതൽ പേരിലേക്കെത്തിക്കുക.
പതിനായിരം പാട്ടുകൾ ലക്ഷ്യമിട്ടാണ് ഈ ശേഖരത്തിന് അടിത്തറ പാകിയത്.എന്നാൽ കഴിയുന്നതും എല്ലാ ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തി മുന്നേറണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഈ സംരംഭത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ ഇവിടെ കോണ്ടാക്റ്റ് ചെയ്യുക.കൂടുതൽ പേരിലേക്ക് ഈ വെബ്ബിനെ എത്തിക്കുവാൻ നിങ്ങളുടെ ബ്ലോഗുകളിലും സൈറ്റിലും താഴെയുള്ള കോഡ് ഒരു വിഡ്ജറ്റ് ആയി ചേർക്കുക.