Monday, March 15, 2010

MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്

എം എസ് എൽ ക്വിസിന്റെ ആദ്യ സീസണിലെ ഫൈനൽ എപ്പിസോഡാണിത്.ക്വിസിനോട് സഹകരിച്ച എല്ലാവർക്കും വളരെയധികം നന്ദി. പല ഉത്തരങ്ങളും ഒരു പക്ഷേ ഇന്റർനെറ്റിലും മറ്റ് ഡേറ്റാബേസുകളിലും ലഭ്യമായിരുന്നുവെങ്കിലും ചോദ്യങ്ങൾ കഴിവതും വ്യത്യസ്ഥമായി അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നാണു കരുതുന്നത്. ഗാനത്തിന്റേയും സംഗീതത്തിന്റേയും ശില്പപ്രകൃതി, അവതരണത്തിലെ പ്രത്യേകതകൾ ഇവയൊക്കെയും ചോദ്യങ്ങളിൽ ഉൾക്കൊള്ളിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്.
മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2. ഉത്തരങ്ങൾ എഴുതാൻ ഒരാഴ്ച സമയമുണ്ട്. സൂചനകൾ തിങ്കളാഴ്ച (22/03/2010‌)രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ബുധൻ(24/03/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ
1.പ്രശസ്ത സംഗീതസംവിധായകർ മൂന്നു പേരുടെ സംഭാഷണമാണിത്. ആരാണിവർ? (A, B, C + D)

A. (B യോട്) അച്ഛൻ പാട്ടുകാരൻ ആയിരുന്നു അല്ലെ?
B. (A യോട്) അതേ. താങ്കളുടെ അച്ഛൻ തബല വായിച്ചിരുന്നു അല്ലെ?
C.ഞാൻ കച്ചെരി ഒക്കെ നടത്തി വന്നിരുന്ന ഒരു വൈക്കം കാരനാ. നിങ്ങളെക്കാൾ മുൻപേ സിനിമയിൽ എത്തുകയും ചെയ്തു. ആദ്യകാലത്തെ ഈണങ്ങൾ ഹിന്ദിപ്പാട്ട് അനുകരണങ്ങൾ.
B. ഞാനും ചില പാട്ടുകളിൽ ചില ഹിന്ദി ഈണങ്ങൾ എടുത്തിട്ടുണ്ട്. അവയോടുള്ള ആരാധന കൊണ്ട്.
A. എനിക്കിഷ്ടം കർണാടകസംഗീതരാഗങ്ങൾ തന്നെ. മോഹനം രാഗത്തിൽ യേശുദാസും പി സുശീലയും പാടിയ ഒരു ഡ്യൂവറ്റ് ഹിറ്റായിട്ടുണ്ട്.
B. അതിനും കുറച്ചു മുൻപ് തന്നെ അതേ രാഗത്തിൽ അവർ തന്നെ പാടിയ ഒരു ഡ്യൂവറ്റ് എന്റേതായി പുറത്തിറങ്ങിയിട്ടുണ്ടല്ലൊ. ഇപ്പോഴും ഹിറ്റ്.
C. ഖരഹരപ്രിയയിൽ ചെയ്ത ഒരു പാട്ട് ഹിറ്റായതോടെ ആ രാഗത്തിൽ പിന്നെ പലതും ചെയ്തു ഞാൻ.
B. എന്റെ പല നല്ല പാട്ടുകളും പാടിയത് എസ്. ജാനകി തന്നെ.
A. ഒരാളെക്കൊണ്ട് തന്നെ ഉചിതമല്ലാതെ പാട്ടുകൾ പാടിയ്ക്കുന്നെന്ന പഴി ഞാൻ ധാരാളം കേട്ടിട്ടുണ്ട്.
C. ഏറ്റവും കൂടുതൽ ഗായികമാരെ സിനിമയിലേക്ക് കൊണ്ടു വന്നത് ഞാൻ ആണെന്നു തോന്നുന്നു.
A,B,C: എന്നാലും ആ ബ്രഹ്മാനന്ദനെക്കൊണ്ട് ആദ്യം പാടിപ്പിച്ചത് നമ്മളൊന്നുമല്ലല്ലൊ.
B. ആർ.കെ ശേഖർ നമ്മുടെയൊക്കെ പാട്ടുകൾക്ക് ഓർക്കെസ്റ്റ്രേഷൻ ചെയ്തതുകൊണ്ട് അവയൊക്കെ മെച്ചമായെന്നത് സത്യമല്ലെ?
A. അതെ.ജോൺസൺ എന്റെ പാട്ടുകള്ക്ക് വയലിൻ വായിച്ചിട്ടിട്ടുണ്ട്. ഇളയരാജയും എന്റെ വാദ്യവൃന്ദ സംഘത്തിൽ ഉണ്ടായിരുന്നു.
B. ഒരൊറ്റ പാട്ട് കൊണ്ടു മാത്രം ചിരസ്മരണീയനായ ഒരാൾ (D) ഇതാ വരുന്നു . (8 മാർക്ക്)
സൂചന :-ഇവരിൽ മൂന്നു പേർ ഇന്ന് ജീവിച്ചിരിപ്പില്ല
ഉത്തരങ്ങൾ
A. ദേവരാജൻ
B. ബാബുരാജ്     
C. ദക്ഷിണാമൂർത്തി 
D. ജോബ്
2.
A. ചില ഗാനങ്ങൾ സിനിമയിലെ കഥാപാത്രം തന്നെ എഴുതിയതായിട്ടാണ് ചിത്രീകരണം. ആലപിക്കുന്നത് ആ കഥാപാത്രങ്ങളോ അവരോട് അടുപ്പമുള്ളവരോ. അങ്ങനെ മൂന്നു ഗാനങ്ങൾ എഴുതുക.
B. വയലാർ എഴുതിയ ഗാനം സ്ക്രീനിലും വയലാർ തന്നെ ആലപിയ്ക്കുന്നു. ഏതു സിനിമ? എതു പാട്ട്?
C. ഗാനരചയിതാവു തന്നെ ഒരു ഗാനവും ആലപിക്കുന്നു ഈ സിനിമയിൽ. ഏതു സിനിമ? എതു ഗാനം?
സൂചനകൾ.
A.എം. ജയചന്ദ്രൻ, ബോംബേ രവി ഇവരൊക്കെ സംഗീതം നൽകിയവ ഉദാഹരണം. പല പാട്ടുകളുമുണ്ട്.
B. സീനിയർ അംബിക അഭിനയിച്ച ഒരു സിനിമ
C. ചരിത്രകഥാപാത്രങ്ങൾ സിനിമയിൽ.
(6 മാർക്ക്)
ഉത്തരങ്ങൾ   
A.
1.വ്യത്യസ്തനാമൊരു ബാർബറാം…(സലിംകുമാർ കഥാപാത്രം എഴുതിയത് അയാൾ തന്നെ പാടുന്നു)
2. മഞ്ഞൾപ്രസാദവും…… വിനീത് കഥാപാത്രം എഴുതിയത് ആഴ്ച്ചപ്പതിപ്പിൽ നോക്കി മോനിഷ പാടുന്നു
3. ആനച്ചാൽ നാട്ടിലുള്ള ചന്തയിലെ…….., കല്ലുപാലത്തിൽ കറിയാച്ചൻ……..(ആദ്യകിരണങ്ങൾ) രണ്ടും അടൂർ ഭാസി കഥാപാത്രം എഴുതിയത്. ഈ പാട്ടുകൾ പാടിയതും അടൂർ ഭാസി തന്നെ എന്ന പ്രത്യേകതയുമുണ്ട്.
4. വരമഞ്ഞളാടിയ…..
5. ചക്രവർത്തിനീ…..
6. സ്വപ്നങ്ങൾ….. (കാവ്യമേള)
7. എന്റെ ഖൽബിലേ
8.ഹിമശൈലസൈകത
9. കണ്ണുനീർത്തുള്ളിയെ
B. ആദിയിൽ വചനമുണ്ടായി…..(ചേട്ടത്തി)
C. ചിത്രം-കുലം. മധുസൂദനൻ നായർ- അഗ്നിസത്യങ്ങൾക്കു ബലിയല്ല നീ
ചിത്രം-ദേശാടനം- കൈതപ്രം - ഏഴിമലയോളം
ചിത്രം-അറബിക്കഥ- അനിൽ പനച്ചൂരാൻ-ചോര വീണ മണ്ണിൽ
3.ചില ഗാനങ്ങളിലെ ഭാവന “അതോ ഇതോ” എന്ന സംശയം പോലെയാണ്. “കരയുന്നോ പുഴ ചിരിയ്ക്കുന്നോ” എന്നപോലെ. ഇങ്ങനെ ചരണങ്ങളിലും സംശയാത്മകമായ മൂന്നു ഗാനങ്ങൾ എഴുതുക.
(6 മാർക്ക്)
സൂചന :- പൂക്കളോ? കണ്ണുകളോ? മാനോ? ചിരിയോ?
ഉത്തരങ്ങൾ
പുഞ്ചിരിയോ..
റംസാനിലെ ചന്ദ്രികയോ
മുറുക്കിച്ചുവന്നതോ
ചെമ്പകമോ
ആക്കയ്യിലോ
ഉഷസ്സോ സന്ധ്യയോ
നീലക്കൂവളപ്പൂവുകളോ
4. ചില ഗാനങ്ങളിൽ കഴിഞ്ഞുപോയ സംഭവങ്ങളാണ് വർണ്ണിയ്ക്കുന്നത്.. “ വന്നു, പോയി” എന്ന മട്ടിൽ എല്ലാം ഭൂതകാലത്തിൽ. ചരണങ്ങളും പോയകാലത്തെ ദ്യ്യോതിപ്പിയ്ക്കുന്ന അഞ്ചു ഗാനങ്ങൾ എഴുതുക. (5 മാർക്ക്)
സൂചന  :-“ആയി”, “ഇറങ്ങി”, “ഉറങ്ങി”, “ഒളിച്ചിരുന്നു”
ഉത്തരങ്ങൾ
പുഷ്പതൽ‌പ്പത്തിൽ നീ വീണുറങ്ങി
ഭഗവാനൊരു കുറവനായി
ഇന്നലെ നീയൊരു
സമയമാം നദി
കാ‍ാറ്റുവന്നൂ
യക്ഷിയമ്പലമടച്ചു
ഈശ്വരനൊരിക്കൽ
ശ്രീകോവിൽ ചുവരുകൾ
5. കേരളത്തിലെ സ്ഥലനാമങ്ങൾ ഏറ്റവും കൂടുതൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പാട്ട്? (4 മാർക്ക്)
സൂചന:-വളരെ പഴയ പാട്ടാണ്. പി. ഭാസ്കരൻ സംവിധാനം ചെയ്ത സിനിമ.ഏറ്റെവും കൂടുതൽ സ്ഥലനാമങ്ങൾ വന്നിട്ടുള്ള പാട്ട് .നീലക്കുയിലിനു ശേഷം പി. ഭാസ്കരൻ സംവിധാനം ചെയ്ത ഒരു സിനിമയിലാണ്. ഒരു പയ്യൻ പാടുന്നതായിട്ടാണ് ചിത്രീകരണം.
ഉത്തരങ്ങൾ
1. കൊള്ളാമെടി കൊള്ളാമെടി  (അർച്ചന)
2. തെക്കുന്നു നമ്മളൊരു (രാരിച്ചൻ എന്ന പൌരൻ)  
6. ഒരു ഗായിക ആദ്യമായി മലയാളത്തിൽ പാടിയത് “ മേരാ ദിൽ യേ പുകാരേ ആജാ” (നാഗിൻ) എന്ന പ്രശസ്ത ഹിന്ദിപ്പാട്ടിന്റെ അതേ ഈണത്തിലുള്ള പാട്ടായിരുന്നു. ആര്? എതു പാട്ട്? (5 മാർക്ക്)
സൂചന  :ഒരു പഴഞ്ചൊല്ലാണ് സിനിമയുടെ പേര്. മറ്റു പാട്ടുകളും അനുകരണം ആയിരുന്നു.എസ്. എൻ ചാമിയാണ് സംഗീതസംവിധാനം.
ഉത്തരം -എസ്. ജാനകി. ഇരുൾ മൂടുകയോ…….(മിന്നുന്നതെല്ലാം പൊന്നല്ല)
7.
A. ഒരു സംഗീത സംവിധായകൻ അഭിനയിച്ച ചിത്രം?

B. ഒരു ഗായകൻ/സംഗീതസംവിധായകൻ ഒരു പാട്ടുസീനിൽ വരുന്നു ഏതു സിനിമ?
(4 മാർക്ക്)
സൂചന  ‌‘സംഗീതസംവിധായകൻ’ എന്നുദ്ദേശിച്ചത് കൈതപ്രത്തെ അല്ല.
ഉത്തരങ്ങൾ -
A. എൽ. പി. ആർ. വർമ്മ- അയിത്തം.
രമേഷ് നാരായണൻ-ഗർഷോം
ദക്ഷിണാമൂർത്തി-ചന്ദ്രോത്സവം
B.1എൽ. പി ആർ. വർമ്മയും യേശുദാസും അനാർക്കലിയിലെ “സപ്തസ്വരസുധാസാഗരമേ…..സ്ക്രീനിൽ പാടുന്നു. പാട്ടുപാടിയത് ബാലമുരളീകൃഷ്ണയും പി. ബി. ശ്രീനിവാസും.
    2. എം ജയചന്ദ്രൻ- പെരുമഴക്കാലം (ഈ സീൻ സിനിമയിലില്ല)
8. ഈ സംഘഗാനത്തിൽ ഗായികമാരുടെ സംഘവും ഗായകന്മാരുടെ സംഘവും രണ്ടു ഈണത്തിൽ വെവ്വേറേ പാടുന്നു. ഏതു പാട്ട്? (4 മാർക്ക്)
സൂചന  :-പി. ലീല
 ഉത്തരം -പെണ്ണാളേ പെണ്ണാളേ……., ചാകര ചാകര……
9. ഈ പാട്ടിനു പല്ലവി എന്നു പറയാൻ മാത്രം രണ്ടു വാക്കുകളേ ഉള്ളു.ഒരേ ട്യൂണിലുള്ള മൂന്നു ചരണങ്ങൾ. ചരണങ്ങൾക്കിടയ്ക്ക് ആവർത്തിയ്ക്കുന്നത് ആദ്യം പാടിയ രണ്ടു വാക്കുകളിലെ ഒരു വാക്കു മാത്രം മാറ്റിയിട്ട്. ഏതു പാട്ട്? (5 മാർക്ക്)
സൂചന  :-കെ. രാഘവന്റെ സംഗീതം. ആദ്യത്തെ വാക്കുകൾ വിരുത്തം പോലെ.എസ്. ജാനകിയുടെ പ്രസിദ്ധ പാട്ടാണ്.
 ഉത്തരം -ഉണരുണരൂ ഉണ്ണിപ്പൂവേ…. (അമ്മയേ കാണാൻ) “ഉണ്ണിപ്പൂവേ” എന്നുള്ളതു  പിന്നീട് “കുഞ്ഞിക്കാറ്റേ”  “കരിമുകിലേ” എന്നും  മാറുന്നു.
10. ഈ പാട്ടിന്റെ ആദ്യത്തെ രണ്ടു വരി മാത്രം ഗായകൻ പാടുന്നു. ചരണങ്ങളെല്ലാം ഗായിക. ചരണങ്ങൾക്കിടയ്ക്ക് ആദ്യവരികൾ ഗായകൻ ആവർത്തിയ്ക്കുമ്പോൾ രണ്ടാം വരി മാത്രം മാറുന്നു. ഏതു പാട്ട്? (5 മാർക്ക്)
സൂചന:-ഗായകൻ ചോദ്യങ്ങൾ ചോദിയ്ക്കുന്നു, ഗായിക മറുപടി പറയുന്നു.“തങ്കം”
ഉത്തരം-കൈനിറയേ വളയിട്ട പെണ്ണേ കല്യാണപ്രായമായ പെണ്ണേ….പിന്നെയുള്ള വരി ഓരോ ചരണത്തിനു മുൻപിലും മാറുന്നു.
11. പാട്ടിലെ വരികളോ വാക്കുകളോ സിനിമയുടെ പേര് ആയി എടുക്കാറുണ്ട്. അഞ്ചെണ്ണം എഴുതുക.
(5 മാർക്ക്)
സൂചന:-പാട്ട് ഹിറ്റാണെങ്കിൽ ആദ്യത്തെ വാക്കെടുത്ത് സിനിമയ്ക്കിടും.
ഉത്തരങ്ങൾ -
ആളൊരുങ്ങി അരങ്ങൊരുങ്ങി.
ഓർമ്മകൾ മരിക്കുമോ
സുഖമോ ദേവീ
കൂട്ടിനിളംകിളി
കാതോടു കാതോരം
കണ്ണെഴുതി പൊട്ടുതൊട്ട്
സമയമായില്ല പോലും
ഭൂമിദേവി പുഷ്പിണിയായി
12. മലയാള സിനിമകളുടെ പേരുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു സിനിമാഗാനമുണ്ട്. ഏതാണത്?
(4 മാർക്ക്)
സൂചന  :-തിക്കുറിശ്ശി, ദക്ഷിണാമൂർത്തി.Right or Wrong?
ഉത്തരം - ശരിയോ തെറ്റോ എന്ന സിനിമയിലെ “ബാലനാം പ്രഹ്ലാദനെ..”  , “പഞ്ചവടിയിലെ മായാസീതയോ”
13. പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി ഇവരെല്ലാം ഗാനങ്ങൾ രചിച്ച ഒരു ചിത്രം? (4 മാർക്ക്)
സൂചന:-ഒരെണ്ണം പുണ്യപുരാണ ഭക്തി സിനിമ
ഉത്തരങ്ങൾ - ശബരി മല ശ്രീ ധർമ്മശാസ്താ, അഭയം.
14. “ഒരു നാളുല്ലാസത്തിരുനാളി”ൽ തുടങ്ങി. അവസാനം കേട്ടത് “ഇമയോ തേൻ നവമലർ… “ “പ്രിയതമാഇതു മനസ്സിലുണരും....” ഒരു ഗായികയുടെ പാട്ടുകൾ. ഇവ തമ്മിൽ ബന്ധിപ്പിക്കുക.
(4 മാർക്ക്)
സൂചനകൾ  :-സംഗീതസംവിധായകനും ഗായികയും.
ഉത്തരം -ഇളയരാജയും എസ്. ജാനകിയും ഒന്നിച്ച് ആദ്യവും അവസാനവും.
15. ഈയിടെ പേരു മാറ്റി സിനിമയിൽ വന്ന് നായിക/നായക വേഷം ചെയ്തവർ:
1.ബ്രൈറ്റി
2.സിബി വർഗീസ്
3.ദിവ്യ
4. സുനിൽ
ആരാണിവർ?
(4 മാർക്ക്)
സൂചന:-സത്യൻ അന്തിക്കാട്, ലാ‍ൽ ജോസ്, രഞ്ജിത് ഇവരുടെ ഒക്കെ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
ഉത്തരങ്ങൾ -
ബ്രൈറ്റി ബാലചന്ദ്രൻ-മൈഥിലി (പാലേരി മാണിക്യം)
സിബി വർഗീസ്- കൈലാഷ് (നീലത്താമര)
ദിവ്യ-കനിഹ
സുനിൽ-നരേൻ
16. ഒരു പ്രശസ്ത സംഗീത സംവിധായകനു വേണ്ടി പാടിയത് മറ്റൊരു പ്രശസ്ത സംഗീത സംവിധായകൻ/പാട്ടുകാരൻ. ആരാണ്? (4 മാർക്ക്)
സൂചന:-സംഗീതസംവിധായകൻ എന്നുദ്ദേശിച്ചത് കൈതപ്രത്തെ അല്ല.. ഈ പാട്ടുപാടിയ സംഗീതസംവിധായകൻ പ്രേം നസീറിനു വേണ്ടി ഒരു പാട്ടു പാടി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്.
ഉത്തരങ്ങൾ -എം. എസ്. വിശ്വനാഥൻ- ഇളയരാജായ്ക്കു വേണ്ടി ഒരു യാത്രാമൊഴി എന്ന ചിത്രത്തിൽ (എരികനൽക്കാറ്റിൽ). വിദ്യാധരൻ എം. ജയചന്ദ്രനു വേണ്ടി  (കണ്ണു നട്ടു കാത്തിരുന്നിട്ടും),  എം. ജി രാധാകൃഷ്ണൻ ദേവരാജനു വേണ്ടി (ഉത്തിഷ്ഠത ജാഗ്രത)
17. രണ്ടു ശാസ്ത്രീയ സംഗീത നിപുണന്മാർ (ബാലമുരളീകൃഷ്ണയും യേശുദാസും അല്ല) ഒന്നിച്ചു പാടിയ പാട്ട്? (5 മാർക്ക്)
സൂചന:-ഇവർ കച്ചേരി പാടുന്നവരാണ്. എം. ജി ശ്രീകുമാർ അല്ല.ഇതിൽ ഒരാളുടെ അച്ഛൻ സിനിമാഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഉത്തരങ്ങൾ - ശബ്ദമയീ  ശബ്ദബ്രഹ്മമയീ (സൂര്യൻ) –ശങ്കരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ. സാരസസുവദനാ- നെയ്യാറ്റിങ്കര വാസുദേവൻ, എം ജി രാധാകൃഷ്ണൻ
18. ഫിലോമിന ഒരു പാട്ടിലെ പലവരികളും ആലപിച്ചിട്ടുണ്ട്. ഏതു പാട്ട്? (4 മാർക്ക്)
സൂചന:-ഒന്നിൽക്കൂടുതൽ ഉണ്ട്. അതിൽ ഒരെണ്ണത്തിനു സംഗീതം നൽകിയത് ‘വി……’ ആണ്.
ഉത്തരങ്ങൾ - “കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ.. ആലും മുട്ടെപ്പായും (അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്)  “മുത്തണി മുന്തിരി” ( പൂക്കാലം വരവായി).
19. ഏതൊക്കെ പാട്ടുകൾ?
A.
Download
B.
Download
C.
Download
D.
Download
E.
Download
F.
Download
(6 മാർക്ക്)
സൂചനകൾ  :- ചിലതൊക്കെ രവീന്ദ്രന്റെ സംഗീതമാണെന്നു പറയേണ്ടല്ലൊ. കമുകറ പാടുന്നുമുണ്ട്.
ഉത്തരങ്ങൾ - A ആത്മവിദ്യാലയമേ
 B. അഴകേ നിൻ  C. ഇല്ലിമുളം       D. ഗോപാംഗനേ   E. ഒരു മുറൈ വന്തു F. തലയ്ക്കുമീതേ
20. ഏതൊക്കെ നടിമാർ? ഏതു പാട്ടുകൾ?
A.
Download
B.
Download
(6 മാർക്ക്)
സൂചന :- ഒരാൾ മലയാളി അല്ല
ഉത്തരങ്ങൾ -A. ഭാനുപ്രിയ –ചന്ദനശിലയിൽ
B.മിസ് കുമാരി-എല്ലാരും ചൊല്ലണ്
21. പിന്നത്തെ മലയാളസിനിമാചരിത്രത്തിൽ ഇവരുടെ സ്ഥാനമെന്ത്?
A.
Download
B.
Download
(8 മാർക്ക്)
സൂചന:-ഇവരുടെ തുടക്കം.
ഉത്തരങ്ങൾ - A.  ദേവകി-പിന്നീട് പല സിനിമകളിലും പ്രധാനവേഷങ്ങൾ ചെയ്തു. “അ ഞ്ജനക്കണ്ണെഴുതീ..”  “കൊട്ടും ഞാൻ കേട്ടില്ല..” ഒക്കെ ഇവരാണു “പാടുന്നത്”
B. കമലാദേവി-പിന്നീട് നായിക-ഉപനായിക വേഷങ്ങൾ ചെയ്തു. പാവപ്പെട്ടവൾ,  മൈനത്തരുവി കൊലക്കേസ്, രമണൻ, ഭാര്യമാർ സൂക്ഷിയ്ക്കുക, സ്റ്റേഷൻ മാസ്റ്റർ ഇവയൊക്കെ. പിന്നീട് കാരുണ്യം എന്ന സിനിമയിൽ അമ്മവേഷം.

22. ഈ പാട്ടിലെ നൃത്തസംഘത്തിൽ പിന്നീട് നായികയായ ഒരു നടിയുണ്ട്. കണ്ടുപിടിയ്ക്കുക.
(4 മാർക്ക്)
Download
സൂചന:-മലയാളി അല്ല.ഭർത്താവ് മലയാളി.
ഉത്തരം - സീമ
23. ആരൊക്കെയാണിവർ? പൈപ്പ് തിരിയ്ക്കുന്ന ആ കുഞ്ഞ് പിന്നീട് നായികാവേഷങ്ങൾ ചെയ്തു.
(12 മാർക്ക്)  
സൂചനകൾ :-അഞ്ചുപേർ പാട്ടുകാരാണ്. ആ പയ്യനെ സീരിയലിൽ കണ്ടിട്ടുണ്ട്.
ഉത്തരങ്ങൾ -
A. ജാനമ്മ ഡേവിഡ്
B. ഉഷ ഉതുപ്പ്
C.ദിവ്യ ഉണ്ണി
D. യേശുദാസ്, ജയചന്ദ്രൻ
E. മണിക്കുട്ടൻ, സുഹാസിനി
F. കമുകറ പുരുഷോത്തമൻ

Friday, March 12, 2010

ഹിറ്റ്ലറിനോണോടാണോടാ കളി ???

ഫൈനൽ എപ്പിഡോസ് ഈ വരുന്ന പതിനഞ്ചാം തീയതി ആണെന്ന് ഹിറ്റ്ലറിനോട് പറയരുതും :)