Friday, September 5, 2008

ആയിരം പാട്ടുകൾ..!!

MSL യുണീക്കോഡ് മലയാളത്തിൽ ആയിരം പാട്ടുകൾ തികച്ചിരിക്കുന്നു.ഈ സംരംഭത്തിൽ ലാഭേച്ഛയില്ലാതെ പങ്കു ചേർന്നവരുടെ പേരുവിവരങ്ങളും അവർ എഴുതിച്ചേർത്ത പാട്ടുകളുടെ എണ്ണവും താഴെക്കാണാം.





**ചിത്രത്തിൽ ക്ലിക്കിയാൽ വലുതായിക്കാണാം***

ചലച്ചിത്രഗാനങ്ങൾ,ലളിതഗാനങ്ങൾ,ഹിന്ദു ഭക്തിഗാനങ്ങൾ,ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ,മാപ്പിളപ്പാട്ടുകൾ എന്ന കാറ്റഗറികളിൽ ഇതുവരെ ഉൾപ്പെട്ട പാട്ടുകളുടെ എണ്ണം താഴെക്കാണുന്നു.

**ചിത്രത്തിൽ ക്ലിക്കിയാൽ വലുതായിക്കാണാം***

പതിനായിരം പാട്ടുകളുടെ പൂർണ്ണവിവരങ്ങളും അതിനോടനുബന്ധിച്ച മറ്റ് വിവരങ്ങളും ലക്ഷ്യമിടുന്ന ഈ സംരഭത്തിന്റെ ആദ്യ നേട്ടമായി കണക്കാക്കുന്ന ഈ ആയിരം പാട്ടുകളെ എല്ലാ സംഗീത പ്രേമികൾക്കുമായി പങ്കുവയ്ക്കുന്നു.സംരംഭത്തിൽ പങ്കാളികളായവർക്ക് ഒരിക്കൽ കൂടി നന്ദി..!!

Friday, August 29, 2008

അഭയദേവിന്റെ പാട്ടുകൾ..!

അഭയദേവിന്റെ താഴെപ്പറയുന്ന ചിത്രങ്ങളിലെ പാട്ടുകളുടെ ലിസ്റ്റും വരികളും ഇവിടെ ചേർത്തിരിക്കുന്നു...!

നല്ലതങ്ക-1950
ജ്ഞാനസുന്ദരി-1962
അച്ഛൻ-1950
വെള്ളിനക്ഷത്രം-1949
സ്നേഹസീമ -1954
ചേച്ചി-1950

അഭയദേവിന്റെ കളക്ഷൻ ഏറ്റെടുത്തിരിക്കുന്നത് എതിരനാണ്,ആ സംരംഭത്തിൽ പങ്കു ചേരാൻ ആഗ്രഹമുള്ളവർ അറിയിക്കുക.പാട്ടുകളുടെ വരികൾ മാത്രമല്ല,ഒരോ സംഗീതജ്ഞനേയും പറ്റിയുള്ള കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്താൻ ഉള്ള സംരംഭമാണിത്.അഭയദേവിനേപ്പറ്റിയുള്ള റിസേർച്ചിനു സഹായകമായ കൂടുതൽ വിവരങ്ങൾ ക്ഷണിക്കുന്നു.

Wednesday, August 20, 2008

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

സ്കൂളിൽ പഠിക്കുന്ന കാലത്തു അല്പം പദ്യപാരായണം എന്ന കലാപരുപാടി ഉണ്ടായിരുന്നു. അന്നു എറ്റവും പ്രിയപ്പട്ടതും സ്പർശിച്ചതുമായ രണ്ടു കവിതകളാണ് ചന്ദന പമ്പരവും, മാമ്പഴവും. അതിൽ ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന മാമ്പഴം എന്ന വൈലൊപ്പിള്ളി കവിതയുടെ വരികൾ ഇവിടെ ചേർക്കുന്നു. ഏഷ്യനെറ്റിൽ ഈയിടെ ഇതിന്റെ ഒരു ദൃശ്യാവിഷ്കാരം ഒരു വ്യക്തിയുണ്ടാക്കിയതായി വാർത്തയിൽ കാണിച്ചിരുന്നു. അതാണ് ഈ കവിത ഓർക്കാൻ കാരണം. ഓർമ്മയിൽ നിന്നും എഴുതുന്നതാകയാൽ തെറ്റുകൾ ഉണ്ടാവും

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.

Friday, August 15, 2008

തരംഗിണി ക്രിസ്ത്യൻ ഡിവോഷണൽ

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..!!

മലയാളം പാട്ടുകളുടെ വരികളുടെ ശേഖരത്തിൽ താഴെയുള്ള ആൽബങ്ങൾ ചേർത്തിരിക്കുന്നു.

1.സ്നേഹപ്രതീകം - തരംഗിണി കാസറ്റ്സ്-1983
സംഗീതം : എ ജെ ജോസഫ്
രചന : ഏ ജെ ജോസഫ്
പാടിയത് : യേശുദാസ് കെ ജെ,സുജാത മോഹൻ
വെബ് ലിങ്ക് :- http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7365
പാട്ടുകൾ
1.അലകടലും കുളിരലയും
2.ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും
3.എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
4.യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
5.ഉണരൂ മനസ്സേ..പകരൂ ഗാനാമൃതം
6. യഹോവയാം ദൈവമെന്‍
7.രാത്രി രാത്രി രജത രാത്രി
8.കാവല്‍മാലാഖമാരേ..
-------------------------------------------------------------------------------------
2. സ്നേഹപ്രകാശം-തരംഗിണി കാസറ്റ്സ് 1981
പാടിയത് :- ഡോ.കെ ജെ യേശുദാസ്,ചിത്ര കെ എസ്
സംഗീതം :- ജെർസൻ ആന്റണി
രചന :ഫാ.തദേവൂസ് അരവിന്ദത്ത്
വെബ് ലിങ്ക് :- http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7656
പാട്ടുകൾ
1.വാനിൽ സംഗീതം മന്നിതിൽ സന്തോഷം
2.സ്നേഹനാഥാ യേശുവേ
3.രാജാവിൻ സങ്കേതം തേടുന്നു രാജാക്കൾ
4.യേശുവേ നിന്നിലലിയാൻ
5.നന്ദിയേകിടുവാൻ കരുണകളേ
6.കനിവിൻ ഉറവിടമേ
7.സ്നേഹം സകലതും സഹിക്കുന്നു.
8.ശാന്തിയേകിടുവാൻ ജീവജലവുമായ്.
------------------------------------------------------------------------------------------------
3.സ്നേഹപ്രവാഹം - തരംഗിണി കാസറ്റ്സ് 1982
പാടിയത് :- ഡോ.കെ ജെ യേശുദാസ്,ചിത്ര കെ എസ്
സംഗീതം :- ഫാ.ജസ്റ്റിൻ പനക്കൽ
വെബ് ലിങ്ക് : http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7262
പാട്ടുകൾ
1. കര്‍ത്താവാം യേശുവേ- സിസ്റ്റര്‍ മേരി ആഗ്നസ്
2. നായക ജീവദായകാ - ജോണ്‍ കൊച്ചുതുണ്ടില്‍
3. യേശുവെന്റെ - ഫാ. മാത്യു മൂത്തേടം
4. പുതിയൊരു പുലരി - സിസ്റ്റര്‍ മേരി ആഗ്നസ്
5. ഈശോയെന്‍ - സിസ്റ്റര്‍ മേരി ആഗ്നസ്
6. ദൈവം പിറക്കുന്നു - ജോസഫ് പറംകുഴി
7. ദൈവം നിരുപമ സ്നെഹം - ജോസഫ് പറംകുഴി
8. സ്നേഹസ്വരൂപ തവ ദര്‍ശനം - ജോണ്‍ കൊച്ചുതുണ്ടില്‍
9. എന്‍‌ ജീവിതമാം - ഫാദര്‍ മാത്യു മൂത്തേടം
10. ജീവിത ഗര്‍ത്തതില്‍ - ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍
------------------------------------------------------------------------------------------------
4.സ്നേഹസുധ - തരംഗിണി കാസറ്റ്സ് 1992
പാടിയത് : ഡോ.കെ ജെ യേശുദാസ്,വിജയ് യേശുദാസ്,ജയമ്മ ആന്റണി
സംഗീതം : ജെ എം രാജു
രചന : ഫാ.ജോയ് ആലപ്പാട്ട്
വെബ് ലിങ്ക് : http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7673
പാട്ടുകൾ
1.മെറി മെറി മെറി ക്രിസ്ത്മസ്
2.നിൻ സ്വരം തേടീ ഞാൻ വന്നൂ യേശുവേ
3.ദർശനം നൽകണെ മിശിഹായേ.. ( കൊച്ച്കള്ളൻ പവിത്രൻ ഇത് എഴുതി വച്ചിരുന്നു :(
4.കിലുകിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
5.തുണതേടി അലയുമീ പാപിഞാൻ
6.കാനായിലെ കല്യാണനാളിൽ
7.നന്ദിയോടെ ദേവഗാനം പാടി
8.പുഴകളേ സാദരം മോദമായ്
9.വെൺ‌മേഘം വെളിച്ചം വീശിടുന്നു.
-------------------------------------------------------------------------------------------------
താഴെപ്പറയുന്ന ആൽബങ്ങളുടെ വർഷം,രചയിതാവ്,സംഗീത സംവിധായകൻ,പാട്ടുകാർ എന്ന വിവരങ്ങൾ ക്ഷണിക്കുന്നു.

സ്നേഹദീപിക
സ്നേഹബലി
സ്നേഹരാഗം
സ്നേഹസംഗീതം
സ്നേഹസാന്ത്വനം
യേശു നല്ല ഇടയൻ
വാവായേശുനാഥാ
യേശുവേ ജീവരക്ഷകാ