Friday, February 19, 2010

MSL-ക്വിസ് - എപ്പിസോഡ്#9

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുമായി ബന്ധപ്പെട്ടതാണീ എപ്പിസോഡ്.ഇക്കാലയാളവിൽ അന്തരിച്ച കൊച്ചിൻ ഫനീഫക്കും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാളികൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച് കടന്നു പോയ ഗിരീഷ് പുത്തഞ്ചേരിക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഈ എപ്പിസോഡിലേക്ക് കടക്കുകയാണ്.
മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വെള്ളി (19/02/2010‌)രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ശനി(20/02/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ
1.അടുത്തിറങ്ങാൻ പോകുന്ന ഒരു ചിത്രത്തിന്റെ ഗാനരചയിതാവ് നിങ്ങളാണ്. മൂന്നു ഗാനങ്ങൾ എഴുതിക്കഴിഞ്ഞു. നാലാമത്തേത് ഒരു കോമഡി പാട്ടാണ്. സംഗീതസംവിധായകൻ ഒരു ട്യൂൺ ഇട്ടിട്ടുണ്ട്. ഇതാ ഇവിടെ കേൾക്കുക:

ഡൗൺലോഡ്
ഈ ട്യൂണിൽ പാട്ടിന്റെ ആദ്യത്തെ രണ്ടു വരിയെങ്കിലും ഉടൻ എഴുതുക. പൊട്ടിച്ചിരിപ്പിക്കുന്ന പാട്ടായിരിക്കണമെന്ന് പ്രൊഡ്യൂസറുടെ നിർദ്ദേശമുണ്ട്. (5 മാർക്ക്)
2.ചോദ്യങ്ങൾ
A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?.
B.ചിത്രയുടെ ഈ പാട്ട് സ്ക്രീനിൽ അവതരിപ്പിക്കന്നത് കവിയൂർ പൊന്നമ്മയാണ്. എതു പാട്ട്?
C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്?
D.ഒരു സിനിമയിൽ അമ്മ കഥാപാത്രത്തിനും മകൾ കഥാപാത്രത്തിനും ചിത്ര പാടിയിട്ടുണ്ട്.ഏതു സിനിമ?പാട്ട്?
E.ചിത്രയുടെ ഈ പാട്ട് പല താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഏതു പാട്ട്?
സൂചനകൾ.
A. റേഡിയോ പാട്ട്
B. യേശുദാസും ഈ പാട്ട് പാടുന്നുണ്ട്
C.  ഇതൊരു ട്രിക്ക് ചോദ്യമാണേ.
D. എം. ടിയുടെ കഥാപാത്രങ്ങൾ
E. വാര്യർ കുട്ടി പാടി
ഉത്തരങ്ങൾ.
A. ‘“ശിവമല്ലിക്കാവിൽ…” ചിത്രം അനന്തഭദ്രം. പൃഥ്വിരാജാണു സീനിൽ.
B. പവനരച്ചെഴുതുന്നു കോലങ്ങളെന്നും…..
C. ആ രാത്രി മാഞ്ഞു  പോയീ …..നടി ചിത്ര പാടുന്നു സീനിൽ
D. വൈശാലി. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി, തേടുവതേതൊരു….
E.  പാടീ പുഴയിലേതോ…. (ആറാം തമ്പുരാൻ)

(2 മാർക്ക് വീതം)
3.ചിത്രയുടെ രണ്ടു ഗാനങ്ങൾ. ഒന്നിന്റെ ആദ്യത്തെ വരിയും മറ്റെതിന്റെ, അവസാനത്ത്തെ വരിയും ഇതാണ്:
ചിത്രയുടെ കരിയറിൽ ഇവയുടെ പ്രത്യേകത എന്ത്? (5 മാർക്ക്)
ഗാനം 1.
ഡൗൺലോഡ്
ഗാനം 2.
ഡൗൺലോഡ്
സൂചന:‌-ചിത്രയ്ക്ക് നല്ലപാട്ടുകൾ കിട്ടി
ഉത്തരം:-രവീന്ദ്രനു വേണ്ടി ആദ്യമായും അവസാനമായും പാടി.
4.ഒരു സംഗീതാദ്ധ്യാപികയും അവരുടെ രണ്ട് ശിഷ്യകളും ഈ സിനിമയിൽ പാടിയിട്ടുണ്ട്. ഏതു സിനിമ?
(4 മാർക്ക്)
സൂചന:-അദ്ധ്യാപിക സംഗീതകുടുംബത്തിൽ നിന്നു തന്നെ
ഉത്തരം:- ദേവാസുരം. ഓമനക്കുട്ടി, ചിത്ര, അരുന്ധതി
5.താഴത്തെ ലിസ്റ്റിലെ വരികളിൽ ഒരെണ്ണം ഗിരീഷ് പുത്തഞ്ചേരിയുടേതല്ല. ഏതാണത്? (4 മാർക്ക്)
a. സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
b.കൊക്കൊ കൊക്കൊ കോഴീ ചുമ്മാ കൊക്കിപ്പാടാതേ
ചിക്കൻ ചില്ലീ ഫ്രൈയായീ വെട്ടിവിഴുങ്ങും ഞാൻ
c.കറുത്ത പെണ്ണേ നിന്നെക്കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
d.മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
സൂചന:-സ്വൽ‌പ്പം ട്രിക്കുണ്ട് ചോദ്യത്തിൽ. ചില വാക്കുകൾ ശ്രദ്ധിയ്ക്കുക.
ഉത്തരം:- കറുത്തപെണ്ണെ നിന്നെക്കാണാഞ്ഞിട്ടൊരു……
ഇത് ഒരു പഴയ നാടൻ പാട്ടാണ്. 


6.ഒരേ പാട്ടു തന്നെ ആവർത്തിക്കാറുണ്ട് സിനിമയിൽ. കഥാപാത്രവും കഥാഗതിയും മാറുന്നതനുസരിച്ച് പാട്ടിനും മാറ്റം സംഭവിക്കും. താഴെപ്പറയുന്ന ആവർത്തനപ്പാട്ടുകൾ ഏതൊക്കെ?(2 മാർക്ക് വീതം)
a.യേശുദാസും എസ്. ജാനകിയും ആവർത്തിയ്ക്കുന്ന ഏറ്റവും അവസാനമായി വന്ന പാട്ട്
b.യേശുദാസും ജയചന്ദ്രനും ആവർത്തിക്കുന്ന പാട്ട്.
c.എസ്.ജാനകിയും പി സുശീലയും ആവർത്തിയ്ക്കുന്ന പാട്ട്.
d.ഈ പാട്ട് ആവർത്തിയ്ക്കുന്നത് രണ്ടുപേർ വീതമാണ്. രണ്ടും വ്യത്യ്സ്ത രാഗമാലികകൾ. ഏതു പാട്ട്?
സൂചനകൾ.
a. മുകിൽ, മാരി, പക്ഷി
b. പൂക്കളേ
c. കെ. ആർ. വിജയ
d. ചോദ്യങ്ങൾ ശ്രദ്ധിച്ചാൽ ഉത്തരം കാണാം
ഉത്തരങ്ങൾ
a.കണ്ണേ കണ്മണി മുത്തേ.മഴമേഘപ്രാവുകൾ 
b.സൌഗന്ധികങ്ങളേ വിടരൂ 
c. മുറ്റത്തെ മുല്ലയിൽ -ഓടയിൽ നിന്ന് 
d.സന്തതം സുമശരൻ- ആറാം തമ്പുരാൻ. യേശുദാസ് ശരത്ത് എന്നിവർ ഒരെണ്ണം, സുജാത, മഞ്ജു   മറ്റൊന്ന്. രണ്ടും വ്യത്യസ്ത രാഗമാലികകൾ.
7.കൊച്ചിൻ ഹനീഫ പാടി അഭിനയിക്കുന്ന പാട്ട്? (4 മാർക്ക്)
സൂചന:-അദ്ദേഹത്തിന്റെ സ്വന്തം സിനിമ
ഉത്തരം:-ഇന്നീ കൊച്ചു വരമ്പിൻ മേലെ- ചിത്രം വാത്സല്യം
8.സംഗീതസംവിധാനം നൽകുന്നവർ അവരുടെ പാട്ടുകൾ പാടാറുമുണ്ട്. താഴെപ്പറയുന്നവർ എതൊക്കെ സ്വന്തം പാട്ടുകൾ പാടി? (ചിലർ തന്നെയും ചിലർ മറ്റു പാട്ടുകാരോടൊപ്പവും) (6 മാർക്ക്)
a.ബിജിബാൽ
b.മോഹൻ സിതാര
c.ദക്ഷിണാമൂർത്തി
d.ദേവരാജൻ
e.രവീന്ദ്രൻ
സൂചനകൾ.
f.ഇളയരാജാ(മലയാളം)
a. സിനിമയുടെ സംഗീതം ചെയ്തത് മറ്റൊരാൾ
b.പല പാട്ടുകളുമുണ്ട്
c. ആയുർവ്വേദം
d.കുമാരനാശാൻ
e. കൈതപ്രം സീനിൽ
f. സത്യൻ അന്തിക്കാടിന്റെ സിനിമയല്ല
ഉത്തരങ്ങൾ:-
a.ബിജിബാൽ- പാലേറും നാടായ –പാലേരി മാണിക്യം 
b.മോഹൻ സിതാര-മാനത്ത് ചന്ദ്രൻ (ആകാശം), പ്രണയകഥ (ദീപസ്തംഭം മഹാശ്ചര്യം) 
c.ദക്ഷിണാമൂർത്തി- നാഗരാദി എണ്ണയുണ്ട്, തങ്കമകുടം ചൂടി നിൽക്കും 
d.ദേവരാജൻ-അനുപമകൃപാനിധി (കരുണ), ജന്മാന്തരങ്ങളിൽ (ചതുരംഗം) തുഞ്ചൻ പറമ്പിലെ തത്തേ  
e.രവീന്ദ്രൻ- എൻ ജീവനേ (കാക്കയ്ക്കും പൂച്ചയ്ക്കും കല്യാ‍ണം) പാണൻ തുടികൊട്ടി (ചക്കരക്കുടം), ചക്രവർത്തി (എങ്ങനെയുണ്ടാശാനേ) ദേവസഭാതലം
f.ഇളയരാജാ –അരുവികൾ (പാറ), പണ്ടത്തെ നാട്ടിൻ പുറം (പൊന്മുടിപ്പുഴയോരത്ത്)
9.ചിത്രയുടെ പാട്ടുകളാണിവ.താഴെയുള്ള ഓഡിയോ സൂചനകൾ കേട്ട് അവ ഏതൊക്കെയാണെന്ന് കണ്ടെത്തുക. (1 മാർക്ക് വീതം)
a.ഡൗൺലോഡ്
b.ഡൗൺലോഡ്
c.ഡൗൺലോഡ്
d.ഡൗൺലോഡ്
e.ഡൗൺലോഡ്
f.ഡൗൺലോഡ്
g.ഡൗൺലോഡ്
h.ഡൗൺലോഡ്
i.ഡൗൺലോഡ്
j.ഡൗൺലോഡ്
സൂചനകൾ
a.ബോംബെക്കാരി മലയാളി ഈ ഗാനരംഗത്ത്.
b.മാംഗല്ല്യം കൊതിക്കുന്ന സുന്ദരി
c.ഭരതൻ ടച്ച്
d.മാധവിയും പിള്ളേരും.
e.പദ്മരാജൻ ചിത്രം
f.ശരിക്കുമുള്ള ഭരതൻ ടച്ച്
g.ഫാസിൽ -എംബിശ്രീനിവാസൻ-ഓ.എൻ‌വി
h.പാർവ്വതി മോഹൻലാൽ സിബിമലയിൽച്ചിത്രം
i.രംഗത്തെ നായികക്ക് ഗായികക്കുള്ള സംസ്ഥാന അവാർഡ്.
j.ഒരു സലിൽ ചൗധരിഗാനം
ഉത്തരങ്ങൾ.
a.ആദ്യവസന്തമേ - വിഷ്ണുലോകം-ശാന്തികൃഷ്ണ രംഗത്ത്
b.പുടമുറിക്കല്യാണം - ചിലമ്പ് - ശോഭന
c.താരം വാൽക്കണ്ണാടി- കേളീ- ഭരതൻ സംഗീതം
d.കാട്ടിലെ മൈനയെ- ആകാശദൂത് - മാധവി
e.കണ്ണിൽ നിൻ മെയ്യിൽ - ഇന്നലെ - പദ്മരാജൻ
f.ഇന്ദുപുഷ്പം ചൂടി നിൽക്കും - വൈശാലി-ഭരതൻ
g.അമ്പിളി ചൂടുന്ന തമ്പുരാനെ- മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
h.സായന്തനം ചന്ദ്രികാ- കമലദളം
i.മൗനസരോവരമാകെ - സവിധം- മാതു ഗായിക
j.ഓളങ്ങളെ ഓടങ്ങളേ- തുമ്പോളികടപ്പുറം
10.ബോണസ്
Aയിൽ കൊടുത്തിരിയ്ക്കുന്ന ലിസ്റ്റിലെ ആൾക്കാരുടെ ബന്ധുക്കളുടേയും അവരുമായി ബന്ധപെട്ട പാട്ടുകളുടേയും വിവരങ്ങൾ അതിനു താഴെ ചേർത്തിരിയ്ക്കുന്നു. ലിസ്റ്റ് A ഇലെ വ്യക്തികളുടെ ബന്ധുക്കളെ B യിലും ബന്ധപ്പെട്ട പാട്ട് C യിലും എടുത്തെഴുതുക. (2 മാർക്ക് വീതം)
A                                    B                                         C
കൃഷ്ണൻ നായർ
യുവശങ്കർ
ചിദംബരനാഥ്
ബിച്ചു തിരുമല
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്
ഔസേപ്പച്ചൻ
കൈതപ്രം
പപ്പുക്കുട്ടി ഭാഗവതർ
ശാന്താദേവി
ഈശ്വരി
അനുരാധ ശ്രീറാം
ശൈലജ

B and C:
കളിക്കളം ഇതു കളിക്കളം. പി. സുശീലാദേവി. ഒരു ചിരി കണ്ടാൽ. രേണുക. ഒരു കുടുക്ക പൊന്നു തരാം. ഫ്രാങ്കൊ. ഇന്ദുലേഖ കൺ തുറന്നു. അബ്ദുൾ ഖാദർ. ബാലസുബ്രഹ്മണ്യം. ആനത്തലയോളം. ജയകുമാർ. ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം. വിശ്വനാഥൻ. സ്വപ്നങ്ങളേ വീണുറങ്ങൂ. ഡാനിയൽ രാജയ്യ. നന്ദകിശോരാ ഹരേ. സെൽമ. എങ്ങിനെ നീ മറക്കും. അഞ്ജലി. സുന്ദരിയേ വാ. ദർശൻ രാമൻ. നീലക്കുട ചൂടി മാനം. രാജാമണി. കണികാണുന്നേരം. പുഷ്പ. എന്നുവരും നീ.
ഉത്തരം

A                                                            B                            C
കൃഷ്ണൻ നായർ -ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു
യുവശങ്കർ- ഡാനിയൽ രാജയ്യ-ഒരു ചിരികണ്ടാൽ
ചിദംബരനാഥ്-രാജാമണി-നന്ദകിശോരാ ഹരേ
ബിച്ചു തിരുമല-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ
പി. സുശീലാദേവി-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്-പുഷ്പ-ആനത്തലയോളം
ഔസേപ്പച്ചൻ-ഫ്രാങ്കോ-സുന്ദരിയേ വാ
കൈതപ്രം-വിശ്വനാഥൻ-എന്നു വരും നീ
പപ്പുക്കുട്ടി ഭാഗവതർ-സെൽമ-നീലക്കുട ചൂടീ മാനം
ശാന്താദേവി-അബ്ദുൾ ഖാദർ-എങ്ങനെ നീ മറക്കും
ഈശ്വരി-അഞ്ജലി-ഒരു കുടുക്ക പൊന്നു തരാം
അനുരാധ  ശ്രീറാം-രേണുക-കണികാണും നേരം
ശൈലജ-ബാലസുബ്രഹ്മണ്യം- കളിക്കളം ഇതു കളിക്കളം

11.സൂപ്പർ ബോണസ്:
എസ്. ജാനകിയുടെ രണ്ടു പാട്ടുകൾ- വളർന്നു വളർന്നു വളർന്നു നീയൊരു വസന്തമാകണം പഠിച്ചു പഠിച്ചു പഠിച്ചു നീയൊരു.....,
ആഴക്കടലിന്റെ അങ്ങേക്കരയിലായ്....…ഇവ രണ്ടിന്റേയും അവതരണത്തിൽ പൊതുവായിട്ട് എന്താണുള്ളത്? (5 മാർക്ക്)
ഉത്തരം:-രണ്ടും സുകുമാരി പാടുന്നു, കുഞ്ഞിനെ താലോലിച്ചു കൊണ്ട്. ഒന്നിൽ സ്വന്തം കുഞ്ഞ് മറ്റേതിൽ പേരക്കിടാവ് എന്നു മാത്രം വ്യത്യാസം. 43 കൊല്ലത്തിനു ശേഷം എസ്. ജാനകിയും സുകുമാരിയും ഒന്നിച്ചു.