ഈ എപ്പിസോഡിൽ മുൻപവതരിപ്പിച്ച പൊതുവായ നിർദ്ദേശങ്ങൾ അല്ലാതെയുള്ള നിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
- ചൊവ്വാഴ്ച്ച (27/10/09)ഇന്ത്യൻ സമയം രാത്രി 9 മണി വരെ കമന്റ് മോഡറേഷൻ ഉണ്ടായിരിക്കും.
- ആവശ്യമെങ്കിൽ ഉത്തരങ്ങൾക്കുള്ള സഹായം തിങ്കളാഴ്ച്ച ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ചേർക്കും.
പ്രിയരേ,
ക്വിസ്സിന്റെ ആദ്യ എപ്പിസോഡ് അന്ത്യദശയോടടുക്കുകയാണ്.മിക്ക മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.ക്ലൂ ഇല്ലാതെത്തന്നെ എല്ലാ ഉത്തരങ്ങളും തരാൻ മിടുക്കുള്ളവരാണു നെറ്റിലെ മിടുക്കന്മാരും മിടുക്കികളും.അതു കൊണ്ട്,ക്ലൂ ചില ചോദ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്.
ചോദ്യം നമ്പർ: 2,3,11ലെ രണ്ടു ചിത്രങ്ങൾ-എന്നിവയ്ക്ക് ക്ലൂ നൽകിയിട്ടുണ്ട്.ക്ലൂ പ്രസിദ്ധീകൃതമായതിനു ശേഷം വന്ന ഉത്തരങ്ങളിൽ പ്രസ്തുത ഉത്തരങ്ങൾക്ക് ലഭിക്കുന്നത് പകുതി മാർക്ക് ആയിരിക്കും.
ചില ചോദ്യങ്ങൾ ചില മത്സരാർത്ഥികളിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.പ്രസ്തുത ചോദ്യങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി അതാതു ചോദ്യങ്ങളുടെ ചുവടെ ആവശ്യമായ വിശദീകരണങ്ങൾ അപ്ഡേറ്റ് ആയി ചേർത്തിരിക്കുന്നു.പ്രസ്തുത അപ്ഡേറ്റുകൾ നോക്കി,ഉത്തരം എഴുതുന്നവർക്ക് മുഴുവൻ മാർക്ക് തന്നെ ലഭിക്കുന്നതാണ്.അപ്ഡേറ്റുകൾ നോക്കി ഉത്തരം എഴുതുന്നതു കൊണ്ട് മാർക്ക് കുറയുകയില്ല.പക്ഷേ,ക്ലൂ കൊടുത്തിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് പകുതി മാർക്കേ ലഭിക്കൂ.അപ്ഡേറ്റും,ക്ലൂവും കൊടുത്തിട്ടുള്ള മൂന്നാമത്തെ ചോദ്യത്തിന് ഇനി ഉത്തരം പറയുന്നവർക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതാണ്.വിവരങ്ങളൊക്കെ വിരലറ്റത്തുള്ള ലോകത്തു നടക്കുന്ന ഈ പ്രശ്നോത്തരിയുടെ ആദ്യ അദ്ധ്യായത്തിൽ വന്ന സങ്കീർണ്ണതകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം മാത്രമാണ്.തുടർന്നുള്ള അദ്ധ്യായങ്ങളിൽ അവ നൽകിയ പാഠങ്ങൾ ഏതു ക്വിസ് പാനലിനും ഉപകാരപ്രദമായിരിക്കും.ചില ചോദ്യങ്ങൾക്ക് പല ഉത്തരങ്ങളുണ്ട്.അവ മത്സരാർത്ഥികളുടെ ബഹുസ്വരതയാർന്ന,ആഴവും പരപ്പുമുള്ള അറിവുകളെ മാനിച്ചു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ക്ലൂ,അപ്ഡേറ്റ് എന്നിവ സസൂക്ഷ്മം വായിച്ചുനോക്കി,തുടന്നുള്ള മത്സരനിമിഷങ്ങളെക്കൂടി ഉപയോഗപ്പെടുത്തുക.കതിരവൻ നേരത്തേ കമന്റിൽ കൂടി നൽകിയ വിശദീകരണങ്ങൾ കൂടി വായിക്കുമല്ലോ.
ചോദ്യങ്ങൾ
1.അവാർഡു കിട്ടിയതടക്കം നിരവധി പാട്ടുകളുള്ള ഈ സിനിമയിലെ ഒരു ഗാനവും നായക കഥാപത്രം പാടുന്നില്ല. ഏതു സിനിമ?
അപ്ഡേറ്റ് : “നായക കഥാപാത്രം“ (a person in a lead role) ആണോ പെണ്ണോ ആകാം.
2.ഗായകനാകാൻ മദ്രാസിലെത്തിയ രവീന്ദ്രൻ പിന്നീട് സംഗീതസംവിധായകനായിത്തീരുകയാണുണ്ടായത്. ഇതേ മോഹത്തിൽ മദ്രാസിൽ എത്തിയ മറ്റൊരു പാട്ടുകാരനും സംഗീതസംവിധായകനായിട്ടുണ്ട്. ആരാണദ്ദേഹം?ക്ലൂ :) - സിനിമാ സംവിധായകൻ പവിത്രൻ
3. ജി. വേണുഗോപാൽ ആദ്യമായി ഹിന്ദിയിൽ പാടിയ പാട്ട്? ചിത്രം?
അപ്ഡേറ്റ് : -വേണുഗോപാൽ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിൽ ആദ്യം പാടിയ പാട്ട് എന്ന് എഴുതേണ്ടിയിരുന്നു. ഈ ചോദ്യത്തിനു ഉത്തരമെഴുതിയവർക്ക് പോയിന്റു നഷ്ടപ്പെടാതെ മാറ്റിയെഴുതാം.
ക്ലൂ :) - സിനിമാ സംവിധായകൻ വി കെ പ്രകാശ്
4. “ചങ്ങഴി മുത്തുമായ്” (ലൌഡ് സ്പീക്കർ), “കോലക്കുഴൽ വിളി കേട്ടോ രാധേ“ (നൈവേദ്യം), “നാവാ മുകുന്ദ ഹരേ “ (ദേശാടനം) ഇവയ്കെല്ലാം പൊതുവേ ഉള്ള ഘടകം?
5. ഒരു പ്രശസ്ത പാട്ടിന്റെ തുടക്കമാണിത്. എതു പാട്ട്?
പാട്ട് താഴെക്കാണുന്ന പ്ലേയർ വഴിയോ ഡൗൺലോഡ് ലിങ്ക് വഴിയോ ലഭ്യമാണ്.