ആറാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്. 53 പൂരണങ്ങളുള്ള പദപ്രശ്നമാണ് ഇത്തവണത്തെ ക്വിസ്. പാട്ടുകളുടെ ആദ്യവരിയോ വാക്കുകളോ ആണ് ഉത്തരങ്ങൾ. ഓരോ ഉത്തരത്തിനും 2 മാർക്കു വീതം. ഇവിടെ കൊടുത്തിരിക്കുന്നതല്ലാതെ വേറേ ക്ലു ഇല്ല. അതുകൊണ്ട് ക്വിസ് തീരും വരെ മാർക്കിൽ കുറവുകളൊന്നും ഇല്ല. വെള്ളിയാഴ്ച്ച (25/12/2009) ഇന്ത്യൻ സമയം രാത്രി 9.30 വരെ ഉത്തരങ്ങളെഴുതാം.ഇത്തവണത്തെ എപ്പിസോഡു മുതൽ ചില പ്രത്യേക സമ്മാനങ്ങൾ കൂടെ നിങ്ങളെത്തേടിയെത്തുന്നു.
28-താഴേയ്ക്ക്, 41- മുകളിലേയ്ക്ക്, 23-ഇടത്തോട്ട് എന്നിവയുടെ ഉത്തരങ്ങൾ മുഴുവനും ശരിയാക്കുന്ന, “രണ്ടാമതും“ “നാലാമതും“ “ഏഴാമതും“ ആയി ഇവിടെ ലഭിയ്ക്കുന്ന “ഉത്തരവാദി”കൾക്ക് പ്രത്യേക സമ്മാനം (വിശാലമനസ്കന്റെ കൊടകരപുരാണം റീലോഡഡ്-പുതിയ പുസ്തകം) നൽകപ്പെടുന്നതാണ്.
സംശയങ്ങൾ,നിർദ്ദേശങ്ങൾ പലപ്പോഴും കമന്റ് വഴി ആയിരിക്കാം ദുരീകരിക്കപ്പെടുക എന്നതിനാൽ ക്വിസിൽ പങ്കെടുക്കുന്നവർ കമന്റ് ഫോളോ ചെയ്യുക.
ൽ,ൻ,ർ ഒക്കെ ഓരോ അക്ഷരങ്ങളായി കണക്കാക്കിയിരിക്കുന്നു.അവ മറ്റ് അക്ഷരങ്ങളോട് ചേർന്നുള്ളവ (ർമ്മ,ർത്തി,യിൽ)ഇവിടെ കൊടുത്തിട്ടുണ്ട്.
വലത്തോട്ട്
1.ഒരു ഗാനരചയിതാവിന്റെ ആദ്യത്തെ ഗാനം-8 കോളങ്ങൾ
2.ഓഡിയോ-സൂചന-സാക്ഷാൽ ജോസ്പ്രകാശ്, യേശുദാസ്, സ്വരം, അണ്ഡകടാഹം…..-6 അക്ഷരം
Monday, December 21, 2009
Monday, December 7, 2009
MSL-ക്വിസ് - എപ്പിസോഡ്#5
പ്രിയരേ.ക്വിസിന്റെ അഞ്ചാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.വോട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തവണ ക്വിസ് കൂടുതൽ ലളിതമാവുന്നു.
മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ ബുധനാഴ്ച്ച(9/12/2009) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വ്യാഴം(10/12/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ
1.ചില പാട്ടുകൾ ചിത്രീകരിക്കപ്പെടുന്നത് ഒരു ലൊക്കേഷനിൽത്തനെയാണ്. താഴെപ്പറയുന്ന വാഹനങ്ങളിൽ തന്നെ പാട്ടു മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. ഏതൊക്കെ പാട്ടുകൾ? (5 മാർക്ക്)
a. സൈക്കിൾ
b. വള്ളം
c. കുതിര
d കാർ
e. കാളവണ്ടി
സൈക്കിൾ- സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ…., ഹിപ്പികളുടെ നഗരം, കാലം കുഞ്ഞു മനസ്സിൽ, ആകാശമേടയ്ക്കു വാതിലുണ്ടോ, എന്റെ വീടിനു ചുമരുകളില്ല, ഖൽബിലൊരൊപ്പനപ്പാട്ടാണോ, ആകാശമേടയ്ക്കു വാതിലുണ്ടോ, ഞാനൊരു പാട്ടുപാടാം, പർവ്വതനന്ദിനി നീ താമസിയ്ക്കും (മോടോർ ബൈക്ക്)
b.വള്ളം- പൂന്തുറയിലരയന്റെ, അഷ്ടമുടിക്കായലിലെ, ഉണരുണരൂ ഉണ്ണിപ്പൂവേ, കുട്ടനാടൻ പുഞ്ചയിലെ, വെണ്ണിലാ ചന്ദനക്കിണ്ണം, ആലപ്പുഴ വാഴും, പാമരം പളുങ്കു കൊണ്ട്, കളകളം കായലോരങ്ങൾ, ആമ്പൽപ്പൂവേ, താമരത്തുമ്പീ വാ, ഇന്ദുപുഷ്പം ചൂടി നിൽക്കും, കാറ്റുമൊഴുക്കും കിഴക്കോട്ട്, പച്ച മലക്കിളിയേ, മുത്തുമണിപ്പളുങ്കു വെള്ളം, അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്, ആറ്റിന്നക്കരെയക്കരെ ആരാണോ, ചിത്തിരത്തോണിയിലക്കരെപ്പോകാൻ, പുത്തൂരം വീട്ടിലെ (ഉണ്ണിയാർച്ച)
c.കുതിര-പൊന്നിൻ കട്ട ആണെന്നാലും,മാൻ മിഴിയാൽ, പോ കുതിരേ (ഉണ്ണിയാർച്ച),ഊരിയ വാളിതു, മഞ്ഞേ വാ
d.കാർ- പല്ലവി പാടീ, പാലപ്പൂവിൻ പരിമളമേകും, മയിൽപ്പീലി മിഴികളിൽ (ചട്ടമ്പിക്കവല), ഒന്നു ചുമ്മാതിരിയെന്റെ പൊന്നളിയാ (മണവാട്ടി), നീ മായും നിലാവോ, ആച്ചാമരം ചാച്ചാമരം, ഇനിയും പുഴയൊഴുകും, ഗംഗാ യമുനാ സംഗമ സമതല ഭൂമീ
e.കാളവണ്ടി- ആകാശത്തിലെ കുരുവികൾ, കൊമ്പിൽ കിലുക്കും കെട്ടി, മലയാറ്റൂർ മലഞ്ചെരുവിലെ, ഇന്നീ കൊച്ചു വരമ്പിൻ മേലേ, ഒരിയ്ക്കൽ നിറഞ്ഞും, നാടു ചുറ്റി ഓടിവരും വണ്ടീ (പാടാത്ത പൈങ്കിളി) .
വാഹനങ്ങൾ മലയാളസിനിമക്കാർക്ക് പ്രിയങ്കരമാണ്. ഒരു കാലത്ത് എല്ലാ സിനിമകളും തുടങ്ങുന്നത് ഒരു കാറു വരുന്നതു കാണിച്ചിട്ടാണ്. കാളവണ്ടിയിൽ വച്ച് പാട്ടുമുഴവൻ ചിത്രീകരിച്ചത് പാടാത്തപൈങ്കിളിയിൽ തന്നെ ആണെന്നു തോന്നുന്നു. ന്യൂസ് പെപ്പർ ബോയ് ഇൽ എറണാകുളം മുതൽ ആലുവ വരെ ഓടുന്ന തീവണ്ടി ചിത്രീകരിച്ചിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്. സമാന്തരമായി പോകുന്ന വേറൊരു വാഹനം ക്യാമേറ വയ്ക്കാൻ വേണമെന്നുള്ളതുകൊണ്ടായിരിക്കണം വീതി കുറഞ്ഞ റോഡുകളുള്ള നാട്ടിൽ വള്ളത്തിലുള്ള പാട്ടുകൾ ധാരാളം ഇറങ്ങിയത്. വടക്കൻ പാട്ടു സിനിമകളിൽ അലങ്കരിച്ച വള്ളത്തിൽ വച്ചുള്ള പാട്ടുകൾ ധാരാളം. ദേവീ കന്യാകുമാരിയിലെ “കണ്ണാ ആലിലക്കണ്ണാ’ (മാധുരി) വള്ളം തുഴഞ്ഞു വരുന്ന പെണ്ണ് കഥ നിയന്ത്രിക്കുന്നു. “ഉണരുണരൂ ഉണ്ണിപ്പൂവേ” യിൽ അംബിക (സീനിയർ) ഒന്നാന്തരമായിട്ട് വള്ളം തുഴയുന്നുണ്ട്. ലോങ് ഷോട്ടുകളിൽ ഡ്യൂപിനെ ഒന്നും വച്ചിട്ടില്ല. മറ്റൊരു വള്ളമോ ബോട്ടോ കെട്ടിവലിയ്ക്കുന്നതായി തോന്നുന്നുമില്ല. മതു നായികമാർ തുഴ വെറുതേ ഇളക്കുന്നതു കണ്ടാൽ ചിരി വരും. മറ്റു വള്ളം തുഴച്ചിലുകാരിൽ മിടുക്കൻ മമ്മുട്ടി ആണ്. പ്രേംനസീറിനും തുഴ കൈകാര്യം ചെയ്യാനോ അങ്ങനെ തോന്നിപ്പിക്കാനോ വശമുണ്ട്.
ഹിന്ദിയിൽ ഒരു പ്രശസ്ത ഗാനം “സജനുരേ ഛൂഠ് മത് ബോലോ “ രാജ് കപൂർ കാളവണ്ടിക്കാരനായി പാടുന്നു. കൂടെ ഇരിയ്ക്കുന്നത് വഹീദ റഹ്മാൻ.“ആമ്പൽപ്പൂവേ അണിയം പൂവേ..” എന്ന പാട്ടിൽ അലകൾ ഇളകുന്നതുപോലത്ത ഉപകരണസംഗീതം ഉണ്ട്. ബംഗാളി ഗാനങ്ങളിൽ ഇതു ധാരാളമായി കേൾക്കാം. എസ്. ഡി. ബർമ്മന്റെ പാട്ടുകളിൽ പ്രത്യേകിച്ചും.
2.ഈ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ആകപ്പാടെ രണ്ടു വാക്കുകൾ (അഞ്ചക്ഷരം) കൊണ്ട് ഉണ്ടാക്കി എടുത്തിരിക്കുന്നു. ഏതു പാട്ട്?(5 മാർക്ക് )
സുഖമോ സുഖമോ സുഖമോ
സൂചന : കേച്ചേരി.
ഉത്തരങ്ങൾ :ഗേയം ഹരി നാമധേയം,കൃഷ്ണകൃപാസാഗരം,മാമവ മാധവ,നന്ദബാലം ഗോപപാലം,സുലളിതപദവിന്യാസം ,നാവാ മുകുന്ദ ഹരേ ,ചഞ്ചല ചഞ്ചല നയനം.
സംസ്കൃതത്തിൽ സിനിമാഗാനങ്ങൾ എഴുതപ്പെടുന്നത് മലയാളത്തിൽ മാത്രമേ ഉള്ളെന്നു തോന്നുന്നു. സംസ്കൃതപദങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഷ ആയതു കൊണ്ട്. “നാവാ മുകുന്ദ ഹരേ” എന്നു പാടുമ്പോൾ അത് മലയാളമല്ലെന്നു നമ്മൾക്ക് തോന്നാറില്ല.
4. ജോൺസൺ സംഗീതം നൽകിയ രണ്ടു സിനിമകളാണു “ചെപ്പു കിലുക്കണ ചെങ്ങാതി’ യും ‘ഐസ് ക്രീ‘മും. ഇതിൽ ജോൺസൺ നടത്തിയ സംഭാവന എന്ത് (5 മാർക്ക് )
സൂചന :ഗായകർ.
ഉത്തരം : ജോൺസൺ രണ്ടു ഗായകരെ സമ്മാനിച്ചു: രാധിക തിലക്, ശരത്.
5. ആരാണിവർ? ( 5 മാർക്ക് )
ഉത്തരങ്ങൾ :- 1.വിധു ബാല 2. മഞ്ജു വാര്യർ 3. ഹരിഹരൻ 4. കെ. പി. ഉമ്മർ 5. എസ്. ജാനകി.
6. ഒരു മലയാള സിനിമയിൽ ഒരു ഗായകൻ തന്നെ പത്തു പാട്ടുകൾ പാടിയിട്ടുണ്ട്. ഏതു സിനിമ? ഗായകൻ? ( 5 മാർക്ക് )
സൂചന : ശാസ്ത്രീയ സംഗീതം.
ഉത്തരം :- അർജ്ജുൻ കൃഷ്ണ . ചിത്രം: ആനന്ദഭൈരവി (ജയരാജ് സംവിധാനം)
യേശുദാസ്, ചിത്രം: ശ്രീ അയ്യപ്പനും വാവരും (ചിലതൊക്കെ ശ്ലോകങ്ങളുടെ ഭാഗം മാത്രം)
മുഴുവൻ പാട്ടുകളും തനിയേ പാടിയതിനുള്ള ക്രെഡിറ്റ് അർജ്ജുൻ കൃഷ്ണയ്ക്കു തന്നെ. യേശുദാസ് ചില ശ്ലോകങ്ങളൊക്കെ പാടിയാണ് എണ്ണമൊപ്പിക്കുന്നത്.
7. ശരിയോ തെറ്റോ? എന്തുകൊണ്ട്? (ശരി/തെറ്റ് എന്നുമാത്രമെഴുതിയാൽ ½ മാർക്ക്. കാരണവും ശരിയായി എഴുതിയാൽ ഓരോന്നിനും 2 മാർക്കു വീതം)
A.കെ.എസ്.ചിത്രയ്ക്ക് സിന്ധുഭൈരവി എന്ന സിനിമയിലെ “പാടറിയെ പടിപ്പറിയേ” എന്ന പാട്ടിനു ദേശീയ അവാർഡു ലഭിച്ചു.
B.ലക്ഷ്മി കാന്ത്-പ്യാരേലാൽ മലയാള ഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്.
C.എ.ആർ.റഹ്മാൻ മുഖർ ശംഖ് (മോർസിങ്) തന്റെ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.
D.ജയൻ ആദ്യമായി അഭിനയിച്ച സിനിമ “ശാപമോക്ഷം“ ആണ്.
E.ജോൺസൺ ആദ്യം പശ്ചാത്തലസംഗീതം നൽകിയത് “ഇണയെത്തേടി” എന്ന സിനിമയ്ക്കാണ്.
1.തെറ്റ്. “നാനൊരു ചിന്ത് കാവടി ചിന്ത്..” നാണ് ചിത്രയ്ക്ക് അവാർഡ്.
2.ശരി. “പൂനിലാമഴ” എന്നതിലെ ഗാനങ്ങൾക്ക് ലക്ഷ്മികാന്ത്-പ്യാരേലാൽ ആണ് സംഗീതം നൽകിയത്. മറ്റൊക്കെ മൊഴിമാറ്റം ചെയ്തവയാണ്.ലക്ഷ്മീകാന്ത്-പ്യാരേലാലിനു ‘പൂനിലാമഴ’ ഒഴിച്ചുള്ള സിനിമകളിൽ മലയാള ഗാനങ്ങൾക്ക് സംഗീതം കൊടുക്കേണ്ടി വന്നിട്ടില്ല. ഡബ്ബിങ്ങിനു വേണ്ടി എഴുതിയ പാട്ടുകൾ ഒറിജിനൽ ഹിന്ദിപ്പാട്ടുപോലെ പാടിയ്ക്കുകയേ വേണ്ടി വന്നിട്ടുള്ളു.
3.ശരി ”ജിയാ ജലെ…” യിൽ മുഖർ ശംഖ് ഉപയോഗിച്ചിരിയ്ക്കുന്നു.എ. ആർ. രഹ് മാൻ വളരെ പ്രകടമായി മുഖർ ശംഖ് ഉപയോഗിച്ചിരിക്കുന്നത് ‘ജിയാ ജലെ’ ഇൽ തന്നെ. മലയാളവരികളുമുള്ളതിനാൽ ഈ പാട്ടുതന്നെ നമ്മൾ തെരഞ്ഞെടുക്കേണ്ടത്.
4.ശരി. ശാപമോക്ഷത്തിലെ “ആദ്യത്തെരാത്രിയെ വരവേൽക്കാൻ“ എന്ന പാട്ടുസീനിൽ മാത്രം ജയൻ പ്രത്യക്ഷപ്പെട്ടു.
5.തെറ്റ്. ആരവം ആണ് ജോൺസന്റെ ആദ്യത്തെ പശ്ചാത്തലസംഗീത സംരംഭം.
8. ഗായകർക്ക് ഇടവേളകൾ പതിവുണ്ട്. എന്നാൽ നാൽപ്പതു കൊല്ലത്തിനു ശേഷം മലയാളസിനിമയ്ക്കു വേണ്ടി പാടിയ ഗായകൻ ആര്? ( 5 മാർക്ക് )
സൂചന :സൂര്യനുദിച്ചു.
ഉത്തരം :- ഉദയഭാനു.ഉദയഭാനു നാൽപ്പതു കൊല്ലം മുൻപ് “ഉടലുകളറിയാതുയിരുകൾ രണ്ടും കഥ പറയാൻ പോയി” പാടിയിട്ട് അരങ്ങൊഴിയുകയാണ് ചെയ്തത്. ഈയിടെ തേജ് മെർവിൻ സംഗീതം നൽകിയ “കാറ്റു പറഞ്ഞതു കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ്’ എന്ന പാട്ട് റെക്കോറ്ഡ് ചെയ്തു, ‘താന്തോന്നി’ എന്ന ചിത്രത്തിനു വേണ്ടി. പഴയ രീതി അനുസരിച്ച് വീട്ടിൽ നിന്നും പാട്ടൊക്കെ പഠിച്ചിട്ടാണ് സ്റ്റുഡിയോയിൽ എത്തിയത്.
9. ചില ഡ്യൂവറ്റുകളിൽ പല്ലവി ഒരെണ്ണം ഗായകനും അതേ പല്ലവി വേറേ വാക്കുകളിൽ ഗായികയും പാടാറുണ്ട്. “കോലക്കുഴൽ വിളി കേട്ടൊ രാധേ എൻ രാധേ” ഗായകൻ പാടുന്നെങ്കിൽ ഗായിക അതേ ട്യൂണിൽ പല്ലവി വേറേ വാക്കുകളിൽ ആവർത്തിയ്ക്കുന്നു: “കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ”.ഒരു ലളിത ഉദാഹരണം. ചില പാട്ടുകളിൽ പല്ലവിയും അനുപല്ലവിയും ഗായിക വാക്കുകൾ മാറ്റി ആവർത്തിയ്ക്കുന്നു. ഇങ്ങനെ മൂന്നെണ്ണം എഴുതുക. (6 മാർക്ക് )
സൂചനകൾ :സലിൽ ചൌധരി , …….ഒരു വാക്ക്.
ഉത്തരങ്ങൾ :- കുറുമൊഴിമുല്ലപ്പൂവേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, ലഹരി ലഹരി ലഹരി (ഭാര്യ), ചന്ദനപ്പല്ലക്കിൽ, ചിങ്ങമാസം വന്നുചേർന്നാൽ, ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ, ഒരിയ്ക്കൽ നീ പറഞ്ഞൂ (പോസിറ്റീവ്), കാത്തിരിപ്പൂ കണ്മണി, ആദ്യത്തെ കണ്മണി ആണായിരിക്കണം, എന്നും നിന്നെ പൂജിയ്ക്കാം, വണ്ടീ വണ്ടീ, ചോക്കളെറ്റു പോലെയുള്ള, ശിശിരകാലമേഘമിഥുന, വൃന്ദാവനക്കണ്ണാ, പൂവേ പൂവേ പാലപ്പൂവേ, ഒന്നാനാം കുന്നിൻ മേൽ (എയർ ഹോസ്റ്റെസ്), ആരോ പോരുന്നെൻ കൂടെ, സുൽത്താനോ ആരംഭ, ചെമ്പൂവേ പൂവേ,
സൂചനകൾ :ദൂരെ ദൂരെ,മോഹൻ ലാൽ പാടി,……
ഉത്തരങ്ങൾ :- അകലെ അകലെ നീലാകാശം, . തീർച്ചയില്ലാ ജനം അരക്കാ പൈസ മാറാൻ (നീലിസാലി-ഉസ്താദ്), കല്യാണപ്രായത്തിൽ,. ഉന്നം മറന്നു.., എകാന്തചന്ദ്രികേ, .ചെട്ടി കുളങ്ങരെ, കുന്നത്തൊരു കാവുണ്ട്,
11.പി. ലീല അവസാനമായി ഏതു സിനിമയ്ക്കു വേണ്ടി പാടി? (5 മാർക്ക് )
സൂചന :മീൻ മീൻ.
ഉത്തരം : തിരകൾക്കപ്പുറം
12.ഒരു പ്രശസ്ത ഗാനരചയിതാവ് സംഗീതം നൽകുന്നു, പക്ഷേ ഗാനങ്ങൾ രചിയ്ക്കാൻ വേറൊരാൾ.. ഏതു സിനിമ? ആരൊക്കെ? (5 മാർക്ക് )
സൂചന :മൂൺലൈറ്റ്.
ഉത്തരം : കൈതപ്രം, ഗിരീഷ് പുത്തൻ ചേരി, കൈക്കുടന്ന നിലാവ്, തീർത്ഥാടനം. കൈതപ്രം, അനിൽ പനച്ചൂരാൻ, സമയം
13.ഈ പാട്ടിൽ വെസ്റ്റേൺ, ഹിന്ദുസ്ഥാനി (മീരാഭജൻ), കർണാടക സംഗീതം, നാടൻ പാട്ട് ഒക്കെ നിബന്ധിച്ചിട്ടുണ്ട്. പാട്ടിന്റെ പകുതി കഴിഞ്ഞ് വരികൾ ചില വ്യത്യസ്ത രാഗങ്ങളിലുമാണ്. ഏതു പാട്ട്?..(5 മാർക്ക് )
സൂചന :എം. ജയചന്ദ്രൻ.
ഉത്തരം : “ചിറ്റാറ്റിൻ കാവിൽ…” ശങ്കരൻ നമ്പൂതിരി, നൈവേദ്യം
14.ഏതു പാട്ടുകളുടെ ബി. ജി. എം ആണിത്?. (5 മാർക്ക് )
a.
ഡൗൺലോഡ്
b.
ഡൗൺലോഡ്
സൂചന : ജോൺസന്റെ പാട്ടുകൾ.
ഉത്തരങ്ങൾ : a. താനേ പൂവിട്ട മോഹം
b.തങ്കത്തോണി പൊന്മലയോരം കണ്ടേ
15. ബോണസ് ചോദ്യം (സൂചനകൾ ഇല്ല )
താഴെക്കാണുന്നവരുടെ ബന്ധുക്കൾ ആൾക്കൂട്ടത്തിൽ പെട്ടിരിക്കയാണ്. രണ്ടാം ചിത്രത്തിൽ അവരെല്ലാം ഉണ്ട്. ഓരോരുത്തർക്കും അവരുടെ ബന്ധുക്കളെ എത്തിച്ചു കൊടുക്കുക. ബന്ധുക്കൾ ആരും മിച്ചം വരാൻ പാടില്ല്ല. അതത് അക്ഷരങ്ങളോട് ചേരുന്ന നമ്പരുകൾ എഴുതിയാൽ മതി.
(ഈ ചോദ്യത്തിനു ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് :- B,J എന്നീ വ്യക്തികളുടെ ബന്ധുക്കളെ എത്തിച്ചു കൊടുത്തില്ലെങ്കിൽ ഒരോ മൈനസ് മാർക്ക് വീതം)(14 മാർക്ക്)

ഉത്തരങ്ങൾ
A -6 ജയറാം- മകൻ കാളിദാസൻ
B-2,8 യേശുദാസ്-അച്ഛൻ അഗസ്റ്റിൻ ജോസെഫ്, മക്കൾ വിനോദ്, വിജയ്, വിശാൽ
C-1 ഔസേപ്പച്ചൻ-മകൻ അരുൺ ഔസേഫ് :ലവകുമാർ c/oലവകുമാർ സിനിമയിൽ അഭിനയിച്ചു.
D-3 സായികുമാർ- ചേച്ചിയുടെ മകൻ വിനു മോഹൻ
E-12 സുകുമാരൻ-മക്കൾ ഇന്ദ്രജിത്ത്, പൃഥ്വിരാജ്
F-4 ജി. വേണുഗോപാൽ- കസിൻ രാധിക തിലക്
G-5 റ്റി. ജി. രവി-മകൻ ശ്രീജിത്ത് രവി
H-7 മോഹൻ ലാൽ-കസിൻ ബി. ഉണ്ണികൃഷ്ണൻ
I-16 കുഞ്ചാക്കോ ബോബൻ-അച്ഛൻ ബോബൻ കുഞ്ചാക്കോ
J-13,14 സന്തോഷ് ശിവൻ-ചേട്ടൻ സഞ്ജീവ് ശിവൻ, അച്ഛൻ ശിവൻ
K-10 സുരേഷ് ഗോപി- അമ്മായിയമ്മ ആറൻ മുള പൊന്നമ്മ
L-11 ഷാജി കൈലാസ്-ഭാര്യ ആനി
M-9 കാവേരി-മുത്തശ്ശി പങ്കജവല്ലി
N-15 ജിക്കി-ഭർത്താവ് എ. എം. രാജാ
മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ ബുധനാഴ്ച്ച(9/12/2009) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വ്യാഴം(10/12/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ
1.ചില പാട്ടുകൾ ചിത്രീകരിക്കപ്പെടുന്നത് ഒരു ലൊക്കേഷനിൽത്തനെയാണ്. താഴെപ്പറയുന്ന വാഹനങ്ങളിൽ തന്നെ പാട്ടു മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. ഏതൊക്കെ പാട്ടുകൾ? (5 മാർക്ക്)
a. സൈക്കിൾ
b. വള്ളം
c. കുതിര
d കാർ
e. കാളവണ്ടി
സൂചനകൾ
a.പ്രേംനസീറിന് പുത്രൻ,പോസ്റ്റുമാൻ എന്നീ പേരുകളോടൊക്കെ ബന്ധം
b.വടക്കൻ പാട്ടു സിനിമകൾ
c.നസീർ തന്നെ,ഇത്തവണ ജയഭാരതിയോടാണു ബന്ധം.
d.ഷീല
e.ജയൻ
ഉത്തരങ്ങൾസൈക്കിൾ- സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ…., ഹിപ്പികളുടെ നഗരം, കാലം കുഞ്ഞു മനസ്സിൽ, ആകാശമേടയ്ക്കു വാതിലുണ്ടോ, എന്റെ വീടിനു ചുമരുകളില്ല, ഖൽബിലൊരൊപ്പനപ്പാട്ടാണോ, ആകാശമേടയ്ക്കു വാതിലുണ്ടോ, ഞാനൊരു പാട്ടുപാടാം, പർവ്വതനന്ദിനി നീ താമസിയ്ക്കും (മോടോർ ബൈക്ക്)
b.വള്ളം- പൂന്തുറയിലരയന്റെ, അഷ്ടമുടിക്കായലിലെ, ഉണരുണരൂ ഉണ്ണിപ്പൂവേ, കുട്ടനാടൻ പുഞ്ചയിലെ, വെണ്ണിലാ ചന്ദനക്കിണ്ണം, ആലപ്പുഴ വാഴും, പാമരം പളുങ്കു കൊണ്ട്, കളകളം കായലോരങ്ങൾ, ആമ്പൽപ്പൂവേ, താമരത്തുമ്പീ വാ, ഇന്ദുപുഷ്പം ചൂടി നിൽക്കും, കാറ്റുമൊഴുക്കും കിഴക്കോട്ട്, പച്ച മലക്കിളിയേ, മുത്തുമണിപ്പളുങ്കു വെള്ളം, അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്, ആറ്റിന്നക്കരെയക്കരെ ആരാണോ, ചിത്തിരത്തോണിയിലക്കരെപ്പോകാൻ, പുത്തൂരം വീട്ടിലെ (ഉണ്ണിയാർച്ച)
c.കുതിര-പൊന്നിൻ കട്ട ആണെന്നാലും,മാൻ മിഴിയാൽ, പോ കുതിരേ (ഉണ്ണിയാർച്ച),ഊരിയ വാളിതു, മഞ്ഞേ വാ
d.കാർ- പല്ലവി പാടീ, പാലപ്പൂവിൻ പരിമളമേകും, മയിൽപ്പീലി മിഴികളിൽ (ചട്ടമ്പിക്കവല), ഒന്നു ചുമ്മാതിരിയെന്റെ പൊന്നളിയാ (മണവാട്ടി), നീ മായും നിലാവോ, ആച്ചാമരം ചാച്ചാമരം, ഇനിയും പുഴയൊഴുകും, ഗംഗാ യമുനാ സംഗമ സമതല ഭൂമീ
e.കാളവണ്ടി- ആകാശത്തിലെ കുരുവികൾ, കൊമ്പിൽ കിലുക്കും കെട്ടി, മലയാറ്റൂർ മലഞ്ചെരുവിലെ, ഇന്നീ കൊച്ചു വരമ്പിൻ മേലേ, ഒരിയ്ക്കൽ നിറഞ്ഞും, നാടു ചുറ്റി ഓടിവരും വണ്ടീ (പാടാത്ത പൈങ്കിളി) .
വാഹനങ്ങൾ മലയാളസിനിമക്കാർക്ക് പ്രിയങ്കരമാണ്. ഒരു കാലത്ത് എല്ലാ സിനിമകളും തുടങ്ങുന്നത് ഒരു കാറു വരുന്നതു കാണിച്ചിട്ടാണ്. കാളവണ്ടിയിൽ വച്ച് പാട്ടുമുഴവൻ ചിത്രീകരിച്ചത് പാടാത്തപൈങ്കിളിയിൽ തന്നെ ആണെന്നു തോന്നുന്നു. ന്യൂസ് പെപ്പർ ബോയ് ഇൽ എറണാകുളം മുതൽ ആലുവ വരെ ഓടുന്ന തീവണ്ടി ചിത്രീകരിച്ചിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്. സമാന്തരമായി പോകുന്ന വേറൊരു വാഹനം ക്യാമേറ വയ്ക്കാൻ വേണമെന്നുള്ളതുകൊണ്ടായിരിക്കണം വീതി കുറഞ്ഞ റോഡുകളുള്ള നാട്ടിൽ വള്ളത്തിലുള്ള പാട്ടുകൾ ധാരാളം ഇറങ്ങിയത്. വടക്കൻ പാട്ടു സിനിമകളിൽ അലങ്കരിച്ച വള്ളത്തിൽ വച്ചുള്ള പാട്ടുകൾ ധാരാളം. ദേവീ കന്യാകുമാരിയിലെ “കണ്ണാ ആലിലക്കണ്ണാ’ (മാധുരി) വള്ളം തുഴഞ്ഞു വരുന്ന പെണ്ണ് കഥ നിയന്ത്രിക്കുന്നു. “ഉണരുണരൂ ഉണ്ണിപ്പൂവേ” യിൽ അംബിക (സീനിയർ) ഒന്നാന്തരമായിട്ട് വള്ളം തുഴയുന്നുണ്ട്. ലോങ് ഷോട്ടുകളിൽ ഡ്യൂപിനെ ഒന്നും വച്ചിട്ടില്ല. മറ്റൊരു വള്ളമോ ബോട്ടോ കെട്ടിവലിയ്ക്കുന്നതായി തോന്നുന്നുമില്ല. മതു നായികമാർ തുഴ വെറുതേ ഇളക്കുന്നതു കണ്ടാൽ ചിരി വരും. മറ്റു വള്ളം തുഴച്ചിലുകാരിൽ മിടുക്കൻ മമ്മുട്ടി ആണ്. പ്രേംനസീറിനും തുഴ കൈകാര്യം ചെയ്യാനോ അങ്ങനെ തോന്നിപ്പിക്കാനോ വശമുണ്ട്.
ഹിന്ദിയിൽ ഒരു പ്രശസ്ത ഗാനം “സജനുരേ ഛൂഠ് മത് ബോലോ “ രാജ് കപൂർ കാളവണ്ടിക്കാരനായി പാടുന്നു. കൂടെ ഇരിയ്ക്കുന്നത് വഹീദ റഹ്മാൻ.“ആമ്പൽപ്പൂവേ അണിയം പൂവേ..” എന്ന പാട്ടിൽ അലകൾ ഇളകുന്നതുപോലത്ത ഉപകരണസംഗീതം ഉണ്ട്. ബംഗാളി ഗാനങ്ങളിൽ ഇതു ധാരാളമായി കേൾക്കാം. എസ്. ഡി. ബർമ്മന്റെ പാട്ടുകളിൽ പ്രത്യേകിച്ചും.
2.ഈ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ആകപ്പാടെ രണ്ടു വാക്കുകൾ (അഞ്ചക്ഷരം) കൊണ്ട് ഉണ്ടാക്കി എടുത്തിരിക്കുന്നു. ഏതു പാട്ട്?(5 മാർക്ക് )
സൂചന : രവീന്ദ്രസംഗീതം
ഉത്തരം : സുഖമോ ദേവീ സുഖമോ ദേവീ സുഖമോ സുഖമോ സുഖമോ
ഒന്നു രണ്ടു വാക്കുകളിൽ പല്ലവിയും അനുപല്ലവിയും നിബന്ധിയ്ക്കാൻ രവീന്ദ്രനെ ആരോ വെല്ലു വിളിച്ചെന്നും അങ്ങനെയാണ് ‘സുഖമോ ദേവീ’ പിറവി എടുത്തെന്നും കേട്ടിട്ടുണ്ട്.
3.“ജാനകീ ജാനേ രാമാ …” ‘ധ്വനി‘ എന്ന സിനിമയ്ക്കു വേണ്ടി യൂസഫ് അലി കേച്ചേരി എഴുതിയ ഈ ഗാനം മുഴുവൻ സംസ്കൃതം ആണ്. മുഴുവൻ സംസ്കൃതമായ, സിനിമയ്ക്കു വേണ്ടി എഴുതപ്പെട്ട വേറേ രണ്ടു ഗാനങ്ങൾ? ( 6 മാർക്ക് )സൂചന : കേച്ചേരി.
ഉത്തരങ്ങൾ :ഗേയം ഹരി നാമധേയം,കൃഷ്ണകൃപാസാഗരം,മാമവ മാധവ,നന്ദബാലം ഗോപപാലം,സുലളിതപദവിന്യാസം ,നാവാ മുകുന്ദ ഹരേ ,ചഞ്ചല ചഞ്ചല നയനം.
സംസ്കൃതത്തിൽ സിനിമാഗാനങ്ങൾ എഴുതപ്പെടുന്നത് മലയാളത്തിൽ മാത്രമേ ഉള്ളെന്നു തോന്നുന്നു. സംസ്കൃതപദങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഷ ആയതു കൊണ്ട്. “നാവാ മുകുന്ദ ഹരേ” എന്നു പാടുമ്പോൾ അത് മലയാളമല്ലെന്നു നമ്മൾക്ക് തോന്നാറില്ല.
4. ജോൺസൺ സംഗീതം നൽകിയ രണ്ടു സിനിമകളാണു “ചെപ്പു കിലുക്കണ ചെങ്ങാതി’ യും ‘ഐസ് ക്രീ‘മും. ഇതിൽ ജോൺസൺ നടത്തിയ സംഭാവന എന്ത് (5 മാർക്ക് )
സൂചന :ഗായകർ.
ഉത്തരം : ജോൺസൺ രണ്ടു ഗായകരെ സമ്മാനിച്ചു: രാധിക തിലക്, ശരത്.
5. ആരാണിവർ? ( 5 മാർക്ക് )
സൂചനകൾ
1. ചന്ദ്രികക്കുട്ടി
2. വാര്യരുകുട്ടി
3. ബാല്യകാലം തിരുവനന്തപുരത്ത്
4. കണ്ണുരുട്ടും
5.പാട്ടുപാടും.ഉത്തരങ്ങൾ :- 1.വിധു ബാല 2. മഞ്ജു വാര്യർ 3. ഹരിഹരൻ 4. കെ. പി. ഉമ്മർ 5. എസ്. ജാനകി.
6. ഒരു മലയാള സിനിമയിൽ ഒരു ഗായകൻ തന്നെ പത്തു പാട്ടുകൾ പാടിയിട്ടുണ്ട്. ഏതു സിനിമ? ഗായകൻ? ( 5 മാർക്ക് )
സൂചന : ശാസ്ത്രീയ സംഗീതം.
ഉത്തരം :- അർജ്ജുൻ കൃഷ്ണ . ചിത്രം: ആനന്ദഭൈരവി (ജയരാജ് സംവിധാനം)
യേശുദാസ്, ചിത്രം: ശ്രീ അയ്യപ്പനും വാവരും (ചിലതൊക്കെ ശ്ലോകങ്ങളുടെ ഭാഗം മാത്രം)
മുഴുവൻ പാട്ടുകളും തനിയേ പാടിയതിനുള്ള ക്രെഡിറ്റ് അർജ്ജുൻ കൃഷ്ണയ്ക്കു തന്നെ. യേശുദാസ് ചില ശ്ലോകങ്ങളൊക്കെ പാടിയാണ് എണ്ണമൊപ്പിക്കുന്നത്.
7. ശരിയോ തെറ്റോ? എന്തുകൊണ്ട്? (ശരി/തെറ്റ് എന്നുമാത്രമെഴുതിയാൽ ½ മാർക്ക്. കാരണവും ശരിയായി എഴുതിയാൽ ഓരോന്നിനും 2 മാർക്കു വീതം)
A.കെ.എസ്.ചിത്രയ്ക്ക് സിന്ധുഭൈരവി എന്ന സിനിമയിലെ “പാടറിയെ പടിപ്പറിയേ” എന്ന പാട്ടിനു ദേശീയ അവാർഡു ലഭിച്ചു.
B.ലക്ഷ്മി കാന്ത്-പ്യാരേലാൽ മലയാള ഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്.
C.എ.ആർ.റഹ്മാൻ മുഖർ ശംഖ് (മോർസിങ്) തന്റെ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.
D.ജയൻ ആദ്യമായി അഭിനയിച്ച സിനിമ “ശാപമോക്ഷം“ ആണ്.
E.ജോൺസൺ ആദ്യം പശ്ചാത്തലസംഗീതം നൽകിയത് “ഇണയെത്തേടി” എന്ന സിനിമയ്ക്കാണ്.
സൂചനകൾ :
A.കണ്ടുപിടിക്കാനുള്ളത്.
B.പൂട്ടിലുണ്ട്,കാട്ടിലില്ല,പാനിയിലുണ്ട്,പാനയിലില്ല….
C.തേക്കടി
D.കല്യാണരാത്രി
E.ഹരിമുരളീരവം
ഉത്തരങ്ങൾ :-1.തെറ്റ്. “നാനൊരു ചിന്ത് കാവടി ചിന്ത്..” നാണ് ചിത്രയ്ക്ക് അവാർഡ്.
2.ശരി. “പൂനിലാമഴ” എന്നതിലെ ഗാനങ്ങൾക്ക് ലക്ഷ്മികാന്ത്-പ്യാരേലാൽ ആണ് സംഗീതം നൽകിയത്. മറ്റൊക്കെ മൊഴിമാറ്റം ചെയ്തവയാണ്.ലക്ഷ്മീകാന്ത്-പ്യാരേലാലിനു ‘പൂനിലാമഴ’ ഒഴിച്ചുള്ള സിനിമകളിൽ മലയാള ഗാനങ്ങൾക്ക് സംഗീതം കൊടുക്കേണ്ടി വന്നിട്ടില്ല. ഡബ്ബിങ്ങിനു വേണ്ടി എഴുതിയ പാട്ടുകൾ ഒറിജിനൽ ഹിന്ദിപ്പാട്ടുപോലെ പാടിയ്ക്കുകയേ വേണ്ടി വന്നിട്ടുള്ളു.
3.ശരി ”ജിയാ ജലെ…” യിൽ മുഖർ ശംഖ് ഉപയോഗിച്ചിരിയ്ക്കുന്നു.എ. ആർ. രഹ് മാൻ വളരെ പ്രകടമായി മുഖർ ശംഖ് ഉപയോഗിച്ചിരിക്കുന്നത് ‘ജിയാ ജലെ’ ഇൽ തന്നെ. മലയാളവരികളുമുള്ളതിനാൽ ഈ പാട്ടുതന്നെ നമ്മൾ തെരഞ്ഞെടുക്കേണ്ടത്.
4.ശരി. ശാപമോക്ഷത്തിലെ “ആദ്യത്തെരാത്രിയെ വരവേൽക്കാൻ“ എന്ന പാട്ടുസീനിൽ മാത്രം ജയൻ പ്രത്യക്ഷപ്പെട്ടു.
5.തെറ്റ്. ആരവം ആണ് ജോൺസന്റെ ആദ്യത്തെ പശ്ചാത്തലസംഗീത സംരംഭം.
8. ഗായകർക്ക് ഇടവേളകൾ പതിവുണ്ട്. എന്നാൽ നാൽപ്പതു കൊല്ലത്തിനു ശേഷം മലയാളസിനിമയ്ക്കു വേണ്ടി പാടിയ ഗായകൻ ആര്? ( 5 മാർക്ക് )
സൂചന :സൂര്യനുദിച്ചു.
ഉത്തരം :- ഉദയഭാനു.ഉദയഭാനു നാൽപ്പതു കൊല്ലം മുൻപ് “ഉടലുകളറിയാതുയിരുകൾ രണ്ടും കഥ പറയാൻ പോയി” പാടിയിട്ട് അരങ്ങൊഴിയുകയാണ് ചെയ്തത്. ഈയിടെ തേജ് മെർവിൻ സംഗീതം നൽകിയ “കാറ്റു പറഞ്ഞതു കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ്’ എന്ന പാട്ട് റെക്കോറ്ഡ് ചെയ്തു, ‘താന്തോന്നി’ എന്ന ചിത്രത്തിനു വേണ്ടി. പഴയ രീതി അനുസരിച്ച് വീട്ടിൽ നിന്നും പാട്ടൊക്കെ പഠിച്ചിട്ടാണ് സ്റ്റുഡിയോയിൽ എത്തിയത്.
9. ചില ഡ്യൂവറ്റുകളിൽ പല്ലവി ഒരെണ്ണം ഗായകനും അതേ പല്ലവി വേറേ വാക്കുകളിൽ ഗായികയും പാടാറുണ്ട്. “കോലക്കുഴൽ വിളി കേട്ടൊ രാധേ എൻ രാധേ” ഗായകൻ പാടുന്നെങ്കിൽ ഗായിക അതേ ട്യൂണിൽ പല്ലവി വേറേ വാക്കുകളിൽ ആവർത്തിയ്ക്കുന്നു: “കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ”.ഒരു ലളിത ഉദാഹരണം. ചില പാട്ടുകളിൽ പല്ലവിയും അനുപല്ലവിയും ഗായിക വാക്കുകൾ മാറ്റി ആവർത്തിയ്ക്കുന്നു. ഇങ്ങനെ മൂന്നെണ്ണം എഴുതുക. (6 മാർക്ക് )
സൂചനകൾ :സലിൽ ചൌധരി , …….ഒരു വാക്ക്.
ഉത്തരങ്ങൾ :- കുറുമൊഴിമുല്ലപ്പൂവേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, ലഹരി ലഹരി ലഹരി (ഭാര്യ), ചന്ദനപ്പല്ലക്കിൽ, ചിങ്ങമാസം വന്നുചേർന്നാൽ, ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ, ഒരിയ്ക്കൽ നീ പറഞ്ഞൂ (പോസിറ്റീവ്), കാത്തിരിപ്പൂ കണ്മണി, ആദ്യത്തെ കണ്മണി ആണായിരിക്കണം, എന്നും നിന്നെ പൂജിയ്ക്കാം, വണ്ടീ വണ്ടീ, ചോക്കളെറ്റു പോലെയുള്ള, ശിശിരകാലമേഘമിഥുന, വൃന്ദാവനക്കണ്ണാ, പൂവേ പൂവേ പാലപ്പൂവേ, ഒന്നാനാം കുന്നിൻ മേൽ (എയർ ഹോസ്റ്റെസ്), ആരോ പോരുന്നെൻ കൂടെ, സുൽത്താനോ ആരംഭ, ചെമ്പൂവേ പൂവേ,
“കുറുമൊഴിമുല്ലപ്പൂവേ എന്നാത്മാവിലാകെ
വനജ്യോത്സ്ന പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ”
എന്ന് ഗായകനും അതേ റ്റ്യൂണിൽ ഗായിക
“മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലൊ തളിർത്തല്ലൊ” പാടുന്നു. ഹിന്ദിയിൽ നിന്നും വന്നതാണ് ഈ രീതി. ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ തന്നെയാണ് “പഞ്ചമി ചന്ദ്രിക പെറ്റു വളർത്തിയ”. ദേവരാജൻ ഇതു പരീക്ഷിച്ചു അധികം താമസിയാതെ.
‘ലഹരി ലഹരി ലഹരി
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി” എന്ന് ഗായകനും
‘പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു” എന്ന് ഗായികയും.
ചോദ്യം വിഷമം പിടിച്ചതായെന്നു തോന്നിയതിനാൽ ഒരു വരി മാത്രം ആവർത്തിയ്ക്കുന്ന പാട്ടുകളും ലിസ്റ്റിൽ പെടുത്തി.എന്നാൽ “ദ്ദൂരെക്കിഴക്കു ദിക്കിൽ മാണിക്യ ചെമ്പഴുക്കാ” യുടെ ട്യൂൺ അല്ല ‘ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തിൽ” എന്നതിൽ. “ഇവിടെ കാറ്റിനു സുഗന്ധം” ട്യൂണല്ല “ഇതിലേ പോയതു വസന്തം”
10.ഒരു മലയാളഗാനം തന്നെ പിന്നെയും മറ്റൊരു സിനിമയിൽ എടുത്തുപയോഗിയ്ക്കാറുണ്ട്.. “അല്ലിയാമ്പൽക്കടവിൽ…” “പൂമുഖ വാതിൽക്കൽ…” ഒക്കെ ഈയിടെ നാം കേട്ടവ. ഇങ്ങനെ എടുത്ത വേറേ മൂന്നെണ്ണം എഴുതുക. (ശാസ്ത്രീയ സംഗീതം, അഷ്ടപദി, ഓമനത്തിങ്കൾക്കിടാവോ ഇവയൊഴിച്ച്) (6 മാർക്ക് )വനജ്യോത്സ്ന പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ”
എന്ന് ഗായകനും അതേ റ്റ്യൂണിൽ ഗായിക
“മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലൊ തളിർത്തല്ലൊ” പാടുന്നു. ഹിന്ദിയിൽ നിന്നും വന്നതാണ് ഈ രീതി. ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ തന്നെയാണ് “പഞ്ചമി ചന്ദ്രിക പെറ്റു വളർത്തിയ”. ദേവരാജൻ ഇതു പരീക്ഷിച്ചു അധികം താമസിയാതെ.
‘ലഹരി ലഹരി ലഹരി
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി” എന്ന് ഗായകനും
‘പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു” എന്ന് ഗായികയും.
ചോദ്യം വിഷമം പിടിച്ചതായെന്നു തോന്നിയതിനാൽ ഒരു വരി മാത്രം ആവർത്തിയ്ക്കുന്ന പാട്ടുകളും ലിസ്റ്റിൽ പെടുത്തി.എന്നാൽ “ദ്ദൂരെക്കിഴക്കു ദിക്കിൽ മാണിക്യ ചെമ്പഴുക്കാ” യുടെ ട്യൂൺ അല്ല ‘ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തിൽ” എന്നതിൽ. “ഇവിടെ കാറ്റിനു സുഗന്ധം” ട്യൂണല്ല “ഇതിലേ പോയതു വസന്തം”
സൂചനകൾ :ദൂരെ ദൂരെ,മോഹൻ ലാൽ പാടി,……
ഉത്തരങ്ങൾ :- അകലെ അകലെ നീലാകാശം, . തീർച്ചയില്ലാ ജനം അരക്കാ പൈസ മാറാൻ (നീലിസാലി-ഉസ്താദ്), കല്യാണപ്രായത്തിൽ,. ഉന്നം മറന്നു.., എകാന്തചന്ദ്രികേ, .ചെട്ടി കുളങ്ങരെ, കുന്നത്തൊരു കാവുണ്ട്,
11.പി. ലീല അവസാനമായി ഏതു സിനിമയ്ക്കു വേണ്ടി പാടി? (5 മാർക്ക് )
സൂചന :മീൻ മീൻ.
ഉത്തരം : തിരകൾക്കപ്പുറം
12.ഒരു പ്രശസ്ത ഗാനരചയിതാവ് സംഗീതം നൽകുന്നു, പക്ഷേ ഗാനങ്ങൾ രചിയ്ക്കാൻ വേറൊരാൾ.. ഏതു സിനിമ? ആരൊക്കെ? (5 മാർക്ക് )
സൂചന :മൂൺലൈറ്റ്.
ഉത്തരം : കൈതപ്രം, ഗിരീഷ് പുത്തൻ ചേരി, കൈക്കുടന്ന നിലാവ്, തീർത്ഥാടനം. കൈതപ്രം, അനിൽ പനച്ചൂരാൻ, സമയം
13.ഈ പാട്ടിൽ വെസ്റ്റേൺ, ഹിന്ദുസ്ഥാനി (മീരാഭജൻ), കർണാടക സംഗീതം, നാടൻ പാട്ട് ഒക്കെ നിബന്ധിച്ചിട്ടുണ്ട്. പാട്ടിന്റെ പകുതി കഴിഞ്ഞ് വരികൾ ചില വ്യത്യസ്ത രാഗങ്ങളിലുമാണ്. ഏതു പാട്ട്?..(5 മാർക്ക് )
സൂചന :എം. ജയചന്ദ്രൻ.
ഉത്തരം : “ചിറ്റാറ്റിൻ കാവിൽ…” ശങ്കരൻ നമ്പൂതിരി, നൈവേദ്യം
14.ഏതു പാട്ടുകളുടെ ബി. ജി. എം ആണിത്?. (5 മാർക്ക് )
a.
ഡൗൺലോഡ്
b.
ഡൗൺലോഡ്
സൂചന : ജോൺസന്റെ പാട്ടുകൾ.
ഉത്തരങ്ങൾ : a. താനേ പൂവിട്ട മോഹം
b.തങ്കത്തോണി പൊന്മലയോരം കണ്ടേ
15. ബോണസ് ചോദ്യം (സൂചനകൾ ഇല്ല )
താഴെക്കാണുന്നവരുടെ ബന്ധുക്കൾ ആൾക്കൂട്ടത്തിൽ പെട്ടിരിക്കയാണ്. രണ്ടാം ചിത്രത്തിൽ അവരെല്ലാം ഉണ്ട്. ഓരോരുത്തർക്കും അവരുടെ ബന്ധുക്കളെ എത്തിച്ചു കൊടുക്കുക. ബന്ധുക്കൾ ആരും മിച്ചം വരാൻ പാടില്ല്ല. അതത് അക്ഷരങ്ങളോട് ചേരുന്ന നമ്പരുകൾ എഴുതിയാൽ മതി.
(ഈ ചോദ്യത്തിനു ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് :- B,J എന്നീ വ്യക്തികളുടെ ബന്ധുക്കളെ എത്തിച്ചു കൊടുത്തില്ലെങ്കിൽ ഒരോ മൈനസ് മാർക്ക് വീതം)(14 മാർക്ക്)
ചിത്രം -1
ചിത്രം -2
A -6 ജയറാം- മകൻ കാളിദാസൻ
B-2,8 യേശുദാസ്-അച്ഛൻ അഗസ്റ്റിൻ ജോസെഫ്, മക്കൾ വിനോദ്, വിജയ്, വിശാൽ
C-1 ഔസേപ്പച്ചൻ-മകൻ അരുൺ ഔസേഫ് :ലവകുമാർ c/oലവകുമാർ സിനിമയിൽ അഭിനയിച്ചു.
D-3 സായികുമാർ- ചേച്ചിയുടെ മകൻ വിനു മോഹൻ
E-12 സുകുമാരൻ-മക്കൾ ഇന്ദ്രജിത്ത്, പൃഥ്വിരാജ്
F-4 ജി. വേണുഗോപാൽ- കസിൻ രാധിക തിലക്
G-5 റ്റി. ജി. രവി-മകൻ ശ്രീജിത്ത് രവി
H-7 മോഹൻ ലാൽ-കസിൻ ബി. ഉണ്ണികൃഷ്ണൻ
I-16 കുഞ്ചാക്കോ ബോബൻ-അച്ഛൻ ബോബൻ കുഞ്ചാക്കോ
J-13,14 സന്തോഷ് ശിവൻ-ചേട്ടൻ സഞ്ജീവ് ശിവൻ, അച്ഛൻ ശിവൻ
K-10 സുരേഷ് ഗോപി- അമ്മായിയമ്മ ആറൻ മുള പൊന്നമ്മ
L-11 ഷാജി കൈലാസ്-ഭാര്യ ആനി
M-9 കാവേരി-മുത്തശ്ശി പങ്കജവല്ലി
N-15 ജിക്കി-ഭർത്താവ് എ. എം. രാജാ
Subscribe to:
Posts (Atom)