Saturday, August 8, 2009

ആറായിരെത്തിയെഴുനൂറ് പാട്ടുകള്‍‍..!

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ആയിരം പാട്ടുകൾ മലയാള ഗാനശേഖരത്തിൽ ചേർക്കാൻ കഴിഞ്ഞത്.പത്ത് മാസം കൊണ്ട് ആറായിരം പാട്ടുകൾ യുണീക്കോഡ് മലയാളത്തിൽ ചേർക്കുവാൻ കഴിഞ്ഞിരിക്കുന്നു എന്ന സന്തോഷത്തിനോടൊപ്പം വെബ്ബിന്റെ ചില പ്രത്യേകതകൾ കൂടി പങ്കു വയ്ക്കട്ടെ. മലയാളഗാനശേഖരം ഒരു പുതിയ-തികച്ചും ഒരു പവൾഫുൾ വെബ്ബ് ഇന്റർഫേസിലേക്ക് മാറിയിരിക്കുന്നു.യുണീക്കോഡിന്റെ ഏറ്റവും പുതിയ വേർഷനിലാണ് പാട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.

1. ബൈലിംഗ്വൽ ഇന്റഗ്രേഷൻ:-
മലയാള ഗാനശേഖരം ഡേറ്റാബേസിൽ ഒരോ എൻ‌ട്രിയും ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യക്ഷപ്പെടുകയാണ്. മലയാളസംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ മലയാളം വായന അസാധ്യമായവർക്കു കൂടിയുള്ള സേവനം എന്ന നിലക്കാണ് എല്ലാ വിവരങ്ങളുടേയും ഇംഗ്ലീഷ് വേർഷൻ കൂടി ലഭ്യമാക്കുന്നത്. മലയാളമോ ഇംഗ്ലീഷോ തെരഞ്ഞെടുക്കന്നതിനനുസരിച്ച് കണ്ടന്റ് മാറുവാൻ തക്കതായ ട്രാൻസ്ലേഷൻ ഒരോ എൻ‌ട്രികൾക്കും തയ്യാറാകുന്നു.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കിക്കാണുക.

2.അജാക്സ് ഓട്ടോ ഫിൽ :-
പല ഡേറ്റാബേസ് എൻ‌ട്രികളും ഇനി സേർച്ച് ചെയ്യുമ്പോൾ അദ്യത്തെ അക്ഷരങ്ങളോ വാക്കോ ടൈപ്പ് ചെയ്യുമ്പോൾത്തന്നെ ഫലം ലിസ്റ്റ് ചെയ്യുന്ന വിധം ഉപയോക്താക്കൾക്ക് മാത്രമല്ല മോഡറേറ്ററന്മാർക്കും പാട്ട് വെബ്ബിലേക്ക് ചേർക്കുന്നവർക്കും ഒക്കെ സഹായകരമാവുന്നു.പാട്ട് ചേർക്കുമ്പോള്‍ സാധാരണയായി ആർട്ടിസ്റ്റിന്റേയോ ചലച്ചിത്രത്തിന്റെയോ ഒക്കെ പേരുകൾ ടൈപ്പ് ചെയ്യാറുണ്ടായിരുന്നത് ഇപ്പോൾ സെലക്റ്റ് ചെയ്താൽ മാത്രം മതിയാവും.വലിയ ഡേറ്റാബേസിനുണ്ടാവുന്ന ഏറ്റവും വലിയ ഭീഷണിയായ ഡ്യൂപ്ലിക്കേറ്റ് എൻ‌ട്രികൾ 99% കുറക്കാൻ ഇത് സഹായകമാക്കി.സേര്‍ച്ചിങ്ങിനും വളരെ സഹായകരമാവുന്ന തരത്തിലാണ് ഓട്ടോഫില്‍ പ്രവര്‍ത്തിക്കുക.അത് പോലെ തന്നെ മലയാളത്തിലും ഇംഗ്ലീഷിലും ഒരു സേർച്ച് വിൻഡോയിൽ നിന്ന് സേർച്ച് ചെയ്യാൻ പറ്റുന്ന ആദ്യത്തെ മലയാളം വെബ്ബായിരിക്കാം മലയാളഗാനശേഖരം.സാധാരണയായി രണ്ട് ഭാഷക്കും രണ്ട് ഇന്റർഫേസുകളാണു വെബ്ബുകളിൽ കാണപ്പെടുക.താഴെക്കാണുന്ന പ്രകാരം ഒരേ വിന്‍ഡോയില്‍ തന്നെ ഇംഗ്ലീഷും മലയാളവും സേര്‍ച്ച് ചെയ്യുന്നതെങ്ങിനെയെന്ന് നോക്കുക.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കിക്കാണുക.
3.സേര്‍ച്ചെഞ്ചിനുകളുടെ ഒപ്ടിമൈസേഷന്‍ :-
വെറും പത്തുമാസം പ്രായമുള്ള ശേഖരത്തിന്റെ കണ്ടന്റുകൾ സെർച്ചെഞ്ചിനുകൾ സ്വീകരിച്ച വിധം അദ്ഭുതപ്പെടുത്തി.പി ഭാസ്കരനെന്നോ..വയലാറെന്നോ..ദേവരാജനെന്നോ എന്നൊക്കെയുള്ള ഏറ്റം സാധാരണമായ കീവേർഡുകൾ ടൈപ്പ് ചെയ്ത് സേർച്ചു ചെയ്യൂമ്പോൾ മലയാള ഗാനശേഖരത്തിലെ വിവരങ്ങൾ മിക്കപ്പോഴും വിക്കിപ്പീഡിയയേപ്പോലും പിന്തള്ളി മുന്നിലെത്തുന്ന ഗൂഗിൾ മായാജാലം താഴെക്കാണാം.

ചില ഉദാഹരണങ്ങൾ :-
വയലാർ,
ദേവരാജൻ,
പി ഭാസ്ക്കരൻ,
കെ ജെ യേശുദാസ്,
ഒ എൻ വി
ജി വേണുഗോപാൽ
എം ജി ശ്രീകുമാർ
കെ എസ് ചിത്ര
കൈതപ്രം ദാമോദരൻ നമ്പൂതിരി
ശ്രീകുമാരൻ തമ്പി


കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും നല്ല പത്ത് പാട്ടുകളുടെ സേർച്ചിന്റെ കൗതുകകരമായ ഫലങ്ങൾ നോക്കുക.ഓരോ ലിങ്കിലും സേർച്ച് റിസൾട്ടുകൾ കാണാം.
താമസമെന്തേ വരുവാൻ
തളിരിട്ട കിനാക്കൾ
മനുഷ്യൻ മതങ്ങളെ
മഞ്ഞണിപ്പൂനിലാവ്
അരികിൽ നീയുണ്ടായിരുന്നെങ്കിൽ
കാറ്റിൽ ഇളം
ഹർഷബാഷ്പം
സന്യാസിനീ
യമുനേ പ്രേമയമുനേ
കാർമുകിൽ‌വർണ്ണന്റെ

യുണീക്കോഡിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചതിനു ഗൂഗിൾ തന്ന സമ്മാനമായിക്കരുതുകയാണീ നേട്ടങ്ങളെ.

4.വരികൾക്ക് ശബ്ദത്തിന്റെ പിന്തുണ:-
ഗാനശേഖരത്തിന്റെ ആത്യന്തികമായ ലക്ഷ്യം വരികളുടെ ശേഖരമാണെങ്കിലും പൈറസിയുടെ പ്രശ്നങ്ങളില്ലാതെ ഗാനങ്ങൾക്ക് എങ്ങനെ ഒരു ഓഡിയോ റെഫറൻസ് കൊടുക്കാം എന്നത് ഒരു കൂട്ടം ഗായകരുടെ സഹായത്തോടെയാണ് പരിഹരിച്ചത് .ഹിറ്റ് ഗാനങ്ങളെയൊക്കെ അവതരിപ്പിക്കാനായി ഗായകരുടെ ഒരു ക്ലബ്ബ് തന്നെ ഗാനശേഖരം രൂപപ്പെടുത്തുകയാണ്. ഗായക ക്ലബ്ബിൽ നിന്നു തന്നെയുള്ള പല അംഗങ്ങൾക്കും ഈണം പോലെയുള്ള സ്വതന്ത്ര സംഗീത മേഖലയിൽ അവസരവുമൊരുക്കുന്നു.പുതിയ ഒട്ടനേകം ഗായകർ ഗാനശേഖരത്തിലേക്ക് എത്തുന്നുണ്ട്.


5.അണിയറയിൽ :-
ശേഖരത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ചില മനുഷ്യയന്ത്രങ്ങളെ ഇവിടെക്കാണാം. ഇത്തരമൊരു ശേഖരം പണിതെടുക്കുന്നതിൽ എന്തെങ്കിലുമൊരു സ്വകാര്യമായ നേട്ടം മുന്നിൽക്കാണാതെ മുന്നിട്ടിറങ്ങിയ ചില ആളുകൾ. ഓരോ മാസത്തിലും പത്ത് ലക്ഷത്തിനടുത്ത് വെബ്ബ് ഹിറ്റുകൾ വരാൻ തക്കവണ്ണം കൃത്യതയോടെ ഡേറ്റാബേസ് തയ്യാ‍റാക്കുന്ന അവരെ പരിചയപ്പെടുക.
ഈ വിവരം ഒരു പക്ഷേ അപൂർണ്ണമാണ്.ഗാനശേഖരത്തിന്റെ പിന്നണിയിലും മുന്നണിയിലുമായി അനേകം സഹായ കരങ്ങളുണ്ട്.എല്ലാവരുടേയും പേരുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നില്ല.ആശയങ്ങൾക്ക് സാക്ഷാത്ക്കാരം പ്രതീക്ഷിക്കുന്നതിലേറെ ചെയ്ത് കിട്ടുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്.എന്നാൽ വെബ്ബിന്റെ പിന്നണിയിലൂടെ കെവിൻ അത് തെളിയിച്ചിരിക്കുന്നു.

6.കൂടുതൽ പേരിലേക്കെത്തിക്കുക.
പതിനായിരം പാട്ടുകൾ ലക്ഷ്യമിട്ടാണ് ഈ ശേഖരത്തിന് അടിത്തറ പാകിയത്.എന്നാൽ കഴിയുന്നതും എല്ലാ ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തി മുന്നേറണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഈ സംരംഭത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ ഇവിടെ കോണ്ടാക്റ്റ് ചെയ്യുക.കൂടുതൽ പേരിലേക്ക് ഈ വെബ്ബിനെ എത്തിക്കുവാൻ നിങ്ങളുടെ ബ്ലോഗുകളിലും സൈറ്റിലും താഴെയുള്ള കോഡ് ഒരു വിഡ്ജറ്റ് ആയി ചേർക്കുക.
MSL

20 comments:

Kiranz..!! said...

ചില സന്തോഷവർത്തമാനങ്ങൾ കൂടി..!

Sandhya said...
This comment has been removed by the author.
Sandhya said...

ടീം -

ഇത് മലയാളഗാനശേഖരത്തിനൊരു മുതല്‍ക്കൂട്ടാവുമെന്നും ഈ പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെടുമെന്നതിനും സംശയമില്ലാ.

ഇതിന്റെ പിന്നില്‍ പ്രയത്നിച്ച എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍!

- ആശംസകളോടേ
സന്ധ്യ

കണ്ണൻ said...

ഈ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.6700 എന്നത് ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് പതിനായിരത്തിലേക്ക് എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ramanika said...

ഇതിന്റെ പിന്നില്‍ പ്രയത്നിച്ച എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍!

ഷിജു said...

കിരണ്‍സേ, ആ സേര്‍ച്ച് എഞ്ചിന്‍ വര്‍ത്തമാനം അത്ഭുതാവഹം തന്നെ. അഭിനന്ദനങ്ങള്‍!!

Anil cheleri kumaran said...

അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

ഞാനിപ്പം മാനത്തു വലിഞ്ഞു കേറും !!
:)

സന്തോഷ വര്‍ത്തമാനം തന്നെ.
ഏവര്‍ക്കും ആശംസകള്‍.

Ziya said...

വളരെ സന്തോഷം!
എല്ലാ പിന്നണി പ്രവര്‍ത്തകര്‍ക്കും ഹൃദയപൂര്‍ണ്ണമായ ആശംസകള്‍...അഭിനന്ദനങ്ങള്‍...

Manikandan said...

എല്ലാവർക്കും എന്റേയും അഭിനന്ദനങ്ങൾ.

Manikandan said...

ട്രാ‍ക്കിങ് മറന്നു പോയി :)

Cibu C J (സിബു) said...

ഇംഗ്ലീഷിൽ സെർച്ച് ചെയ്ത്‌, റിസൾട്ടുകൾ മലയാളത്തിൽ ആക്കാൻ പറ്റുന്നതു വളരെ ഇഷ്ടമായി.

ഒന്നു രണ്ടു സജഷനുകൾ:
1) സെർച്ച് വിൻഡൊ എപ്പോഴും കാണാൻ പാകത്തിൽ, ഈണത്തിനുമുകളിൽ തന്നെ വരണം.

2) ഇതിനെ പാട്ടിനെ കുറിച്ചുള്ള ഒരു കമ്മ്യൂണിറ്റി സൈറ്റും കൂടിയായിക്കിയെടുക്കാൻ പറ്റിയാൽ വളരെ നന്നായി. എല്ലാ സംരഭങ്ങളും വലുതായി വരുന്നതു ഒരു കമ്യൂണിറ്റിയിലൂടെയാണല്ലോ.

3) യുറ്റൂബ് വീഡിയോകൾ ലിങ്ക് ചെയ്യുന്നതിൽ കോപി റൈറ്റ് പ്രശ്നങ്ങളുണ്ടോ? ആ കാര്യങ്ങൾ തീരുമാനിക്കേണ്ടതു, യുറ്റുബും അതിൽ ആ വീഡിയോ സബ്മിറ്റ് ചെയത ആളും കൂടിയല്ലേ?

ബൈജു (Baiju) said...

ഈ വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം..ഇനി മുതല്‍ ഈ സമാരംഭത്തിന്‌ എന്‍റ്റെ സഹകരണവും ഉണ്ടാവും
അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.....

Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങള്‍!!

simy nazareth said...

ugran! ഇത്രയും എഫര്‍ട്ട് ഇതിനു പിന്നിലുണ്ടെന്ന് അറിഞ്ഞില്ല..

Ajay Menon said...

ഈ വന്‍ ശേഖരം ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു ! ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും ഭാവുകങ്ങള്‍

Viswaprabha said...

:)

കിരൺസേ!
സന്തോഷം!

നന്ദ said...

ഗൊള്ളാല്ലോ വീഡിയോണ്‍!

താങ്ക്സ്!

മാണിക്യം said...

കിരൺസേ! നന്ദി ...
ഈ സം‌രംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍
വളരെ ഉപകരപ്പെടുന്ന ബ്ലൊഗ് ആവും ഇത്.

മാത്യു ജേക്കബ് said...

AMAZING!!!!!!!!!!!!!!!!!!!