സംഗീതപ്രേമികൾക്കായി മലയാളഗാനശേഖരം ഒരു പുതിയ പംക്തി കൂടി തുടങ്ങി വയ്ക്കുകയാണ്. ഒരു പക്ഷേ നമ്മൾ അറിഞ്ഞും അറിയാതെയും പോയ ചില രസകരവും വിജ്ഞാനപ്രദവുമായ സംഗീതസംബന്ധിയായ വിവരങ്ങൾ നുറുങ്ങുകളായി ഓരോ ആഴ്ച്ചയും നിങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ച അചിന്ത്യക്ക് അഭിനന്ദനങ്ങൾ. മലയാളഗാന ശേഖരത്തിന്റെ അണിയറയിലെ ഒരു കൂട്ടം സംഗീത പ്രേമികളാണ് ഈ നുറുങ്ങുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.
അചിന്ത്യ- അരവിന്ദന് തന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ ഫ്ലൂട്ടും രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനിസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു.പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..!
- തീസ്രീ മന്‍സില്‍ എന്ന ചിത്രത്തിലെ "ഓ മേരെ സോനാരേ സോനാരേ" എന്ന ആശാ ഭോസ്ലെ ഗാനത്തിലൂടെയാണത്രെ ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ആര് ഡീ ബ്ബര്‍മ്മന്‍ ഇലക്റ്റ്രോണിക് ഓര്‍ഗന്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്
- ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന് ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന് മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാൽവയ്പ്പായ "കായലരികത്ത്" "എല്ലാരും ചൊല്ലണ്", "കുയിലിനെത്തേടി" തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ "ജിഞ്ചക്കന്താരോ" എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയ-ബംഗാളി നാടോടിഗാനങ്ങള് ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.
- “പാമ്പുകൾക്ക് മാളമുണ്ട്...’ പാട്ടിൽ “ദുസ്വപ്നം കണ്ടുണർന്ന ദുശ്ശകുനം ആണു ഞാൻ” എന്നായിരുന്നു ആദ്യം. കെ. എസ്. ജോർജ്ജ് കുറെ വേദികളിൽ ഇങ്ങനെ പാടുകയും ചെയ്തു. ദുശ്ശകുനം എന്നവാക്കിനു ചേരാനും ദുസ്വപ്നത്തിലെ ദു നീട്ടേണ്ടി വരുന്നതിനാലും പിന്നീട് ദുഃഖഭാരം (‘ദുഃഖഭാരം ചുമക്കുന്ന’)എന്നാക്കുകയായിരുന്നു. ദുസ്വപ്നം കണ്ടുണർന്നാൽ ദുശ്ശകുനം ആകുമോ എന്ന ചോദ്യവും വന്നിരുന്നു.
- കാട്ടുതുളസിയിലെ “ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു.....(പി. സുശീല) എന്ന പാട്ട് എഴുതിക്കഴിഞ്ഞപ്പോൾ കുഞ്ചാക്കോ (പ്രൊഡ്യൂസർ)യ്ക്കും മറ്റും സംശയമായി. നായകൻ കൽക്കട്ടയിൽ നിന്നാണു വരുന്നതെന്ന് കൊളുന്തു നുള്ളി നടക്കുന്ന നായികയ്ക്ക് അറിയാമോ എന്ന്. അതു മാറ്റണമെന്നായി. വയലാറ് നിർബ്ബന്ധം പിടിച്ചു.
തുടർന്നു വായിക്കുക...!
നുറുങ്ങുകൾ പങ്കു വയ്ക്കാനാഗ്രഹിക്കുന്നവർ ഇവിടെ കമന്റായി രേഖപ്പെടുത്തുകയോ പാട്ടുപുസ്തകം എന്ന ഗൂഗിൾ ഗ്രൂപ്പിൽ അംഗമാവുകയോ ചെയ്യുക.
നുറുങ്ങുകൾ പങ്കു വയ്ക്കാനാഗ്രഹിക്കുന്നവർ ഇവിടെ കമന്റായി രേഖപ്പെടുത്തുകയോ പാട്ടുപുസ്തകം എന്ന ഗൂഗിൾ ഗ്രൂപ്പിൽ അംഗമാവുകയോ ചെയ്യുക.
10 comments:
wow, too good, keep up the good work. keep posting this type of knowledge. Congrats.
നല്ല അറിവുകള്‍.. തുടരുക.
പാട്ടിനെ സംബന്ധിച്ച ഏതു പോസ്റ്റിനും ഹാർദ്ദമായ സ്വാഗതം.
പുതിയ അറിവുകൾ.
നന്നായി.
കൌതുകകരം
“പാമ്പുകൾക്ക് മാളമുണ്ട്...’ പാട്ടിൽ “ദുസ്വപ്നം കണ്ടുണർന്ന ദുശ്ശകുനം ആണു ഞാൻ” എന്നായിരുന്നു ആദ്യം. കെ. എസ്. ജോർജ്ജ് കുറെ വേദികളിൽ ഇങ്ങനെ പാടുകയും ചെയ്തു. രണ്ടു “ദു” അടുത്തടുത്തു വരുന്ന അരോചകത മാറ്റണമെന്ന നിർദ്ദേശം വന്നതിനാൽ “ദുഃഖഭാരം ചുമക്കുന്ന” എന്നാക്കി മാറ്റി.
ദുസ്വപ്നം കണ്ടുണര്‍ന്ന ദുശ്ശകുനം
ദുഖഭാരം ചുമക്കുന്ന ദുശ്ശകുനം
രണ്ടിലും ദു ഒരേപോലെയാണല്ലോ.
സംഗീതലോകത്തു നിന്നുള്ള നുറുങ്ങറിവുകള്‍ പങ്കു വെയ്ക്കുന്ന ഈ ഉദ്യമം കൊള്ളാം..ആശംസകള്‍
ഈ ഉദ്യമത്തിനു എല്ലാ ആശംസകളും നേരുന്നു.ഇങ്ങനെയെങ്കിലും പാട്ടുകളെ പറ്റിയൊക്കെ അല്പം വിവരം വയ്ക്കൂല്ലോ
കാളിദാസൻ തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. യഥാർത്ഥകാരണം ‘വിശ്വാസയോഗ്യമായ’ ഒരു വക്താവിൽ നിന്നും ലഭിച്ചത് കൂട്ടിയെഴുതിയിട്ടുണ്ട്.
ഞാനൊരു നുറുങ്ങുകഷ്ണമിട്ടത് ഇതുവരെ വന്നില്ലല്ലൊ :-((
Post a Comment