Friday, October 23, 2009

വരുന്നൂ വീണ്ടും ക്വിസ് മത്സരം..!!


മലയാളഗാനശേഖരത്തിൽ ആരംഭിച്ച “നുറുങ്ങുകൾ” എന്ന ആശയം ഒരു പുതിയ വഴിത്തിരിവിലേക്കെത്തുകയാണ്. വിവരശേഖരണത്തിനോടൊപ്പം,അത് കൂടുതൽ സുതാര്യമായി സംഗീത/സിനിമാ സ്നേഹികളുമായി പങ്കു വയ്ക്കുക എന്ന ലക്ഷ്യത്തെ മുൻ‌നിർത്തി വിജ്ഞാനവും വിനോദവും കൈകോർക്കുന്ന ഒരു ക്വിസ് പരമ്പര “MSL-Quiz“ എന്ന പേരിൽ ഇവിടെ ആരംഭിക്കുകയാണ്.ഗാനശേഖരത്തിനു പിന്നിലെ അണിയറപ്രവർത്തകരാണ് ഇത്തരമൊരാശയത്തിന്റെ സാക്ഷാത്ക്കാരത്തിനായി പ്രവർത്തിക്കുന്നത്.ഓരോആഴ്ച്ചയും ഒരോ എപ്പിസോഡുകളും എല്ലാ 10 എപ്പിസോഡുകൾക്ക് ശേഷം സമ്മാനദാനവുമാണ് ഒരോ സീസണിലുമായി നടക്കുവാൻ പോകുന്ന ഈ ക്വിസിന്റെ പ്രത്യേകത.ഇന്റർനെറ്റ് മലയാളത്തിന് ഏറെ അഭിമാനകരവും പുസ്തകപ്രേമികൾക്ക് ഏറെപരിചിതവുമായ ഇന്ദുലേഖ.കോം എന്ന വെബ്ബ് കൂടി ഈ സംരംഭത്തിൽ അണിചേരുന്നു.ബ്ലോഗിൽ മുൻപ് നടത്തപ്പെട്ടിട്ടുള്ള ഗോമ്പറ്റീഷൻ ക്വിസ് മത്സരങ്ങൾ ഇത്തരമൊരു സംരംഭത്തിനു പ്രചോദനമായിട്ടുണ്ട്.

ആദ്യത്തെ പത്ത് എപ്പിസോഡിനു ശേഷം പോയിന്റുകൾ കണക്കാക്കി ഒന്ന്,രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനവും നൽകുന്നു.


ഒന്നാം സമ്മാനം : - ഇന്ദുലേഖ.കോമിൽ നിന്ന് 2000 രൂപയുടെ പുസ്തകങ്ങളും ഇന്ദുലേഖയുടെ പന്ത്രണ്ട് വർഷത്തെ ബുക്ക് ക്ലബ് മെമ്പർഷിപ്പും
രണ്ടാം സമ്മാനം :- ഇന്ദുലേഖ.കോമിൽ നിന്ന് 1000 രൂപയുടെ പുസ്തകങ്ങളും ഇന്ദുലേഖയുടെ പന്ത്രണ്ട് വർഷത്തെ ബുക്ക് ക്ലബ് മെമ്പർഷിപ്പും.

ക്വിസ് എപ്പിസോഡുകൾക്ക് പൊതുവിലുള്ള നിർദ്ദേശങ്ങൾ :-
1.‘സംഗീതം/സിനിമ എന്നീ മേഖലകളില്‍ നിന്ന് എല്ലാ ആഴ്ച്ചയും ആകെ പത്തു ചോദ്യങ്ങൾ ഒന്നോ രണ്ടോ എപ്പിസോഡുകളിലായി ഉണ്ടാവും‘.ഓഡിയോ,വീഡിയോ ക്ലിപ്പുകൾ,ചിത്രങ്ങൾ എന്നിവയൊക്കെ ക്വിസിന്റെ ചോദ്യങ്ങളാവാം.
2.ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഉത്തരങ്ങൾ കമന്റുകളായി ഇടണം. പക്ഷെ ഈ ബ്ലോഗില്‍ അനോണിമസ് കമന്റ് ഓപ്‌ഷന്‍ ഇല്ല എന്നറിയുക. കമന്റെഴുതാന്‍ ആവശ്യമായ ഗൂഗിള്‍ അക്കൌണ്ടോ,ഗൂഗിള്‍ അനുവദിച്ചിരിക്കുന്ന മറ്റ് അക്കൌണ്ടുകളോ ഉള്ള ആര്‍ക്കും ഉത്തരം എഴുതാവുന്നതാണ്.
3. ചോദ്യങ്ങൾ ഇട്ടതിനു ശേഷം വരുന്ന ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഉത്തരങ്ങൾ നലകണം. ഈ ദിവസപരിധി ചോദ്യങ്ങൾക്കൊപ്പം തന്നെ അറിയിക്കുന്നതാണു്. ഈ നിർദ്ദിഷ്ടദിവസങ്ങളിൽ ഉത്തരങ്ങളടങ്ങിയ കമന്റുകൾക്ക് മോഡറേഷൻ ഉണ്ടായിരിക്കും.
4.മത്സരം തുടങ്ങി മോഡറേഷന്റെ ഒന്നാം ദിവസത്തിനു ശേഷം ആവശ്യമെങ്കിൽ ക്ലൂ (സൂചന) തരുന്നതായിരിക്കും.
5.കമന്റ് മോഡറേഷന്‍ സമയത്ത് ക്ലൂ തരുന്നതിനു മുമ്പ് നൽകുന്ന ശരിയായ ഓരോ ഉത്തരത്തിനും 5 പോയിന്റ് ലഭിക്കും. സൂചന തന്നതിനുശേഷം മോഡറേഷന്‍ അവസാനിക്കുന്നതിനു മുമ്പ് കിട്ടുന്ന ശരിയുത്തരങ്ങൾക്കു് 2 പോയിന്റ് ലഭിക്കുന്നതാണ്. മോഡറേഷന്‍ കഴിഞ്ഞ് ഉത്തരങ്ങളടങ്ങിയ കമന്റുകള്‍ പ്രസിദ്ധപ്പെടുത്തും. ആ സമയത്തും ആരിൽ നിന്നും ശരിയായ ഉത്തരങ്ങൾ കിട്ടിയിട്ടില്ലെങ്കിൽ അതിനുശേഷം ആദ്യം ഉത്തരമെഴുതുന്ന മൂന്നു പേര്‍ക്ക് ഓരോ പോയിന്റ് വീതം ലഭിക്കും. ഇതിനു മോഡെറേഷൻ ഉണ്ടാവില്ല.
6.മോഡറേഷന്‍ സമയത്ത് ക്ലൂവിനു മുമ്പ് ഉത്തരം എഴുതിയവര്‍ക്ക് ക്ലൂ വന്നതിനുശേഷം വേണമെങ്കില്‍ ഉത്തരം മാറ്റിയെഴുതാവുന്നതാണു് - ഉത്തരം ശരിയാണെങ്കിൽ 2 പോയിന്റ് കിട്ടും. എന്നാല്‍ മോഡറേഷന്‍ സമയത്ത് ഉത്തരമെഴുതിയവര്‍ മോഡറേഷന്‍ മാറ്റിയതിനുശേഷം (അതായതു് ഉത്തരം നൽകാനുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം) ശരിയുത്തരം എഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയില്ല. അതുപോലെ ഒന്നില്‍കൂടുതല്‍ തവണ ഉത്തരം മാറ്റി എഴുതിയാലും പോയിന്റുകള്‍ ലഭിക്കില്ല. അതായതു് ഒരാള്‍ക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം മാറ്റിപ്പറയാന്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ - മോഡറേഷനിലും, അല്ലാതെയും.
7. കമന്റ് മോഡറേഷന്‍ അവസാനിച്ച് ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരിയുത്തരം പ്രസിദ്ധപ്പെടുത്തും.അതോടൊപ്പം ഗ്ലോബൽ സ്കോർഷീറ്റ് അപ്ഡേറ്റ് ചെയ്യുന്നതുമാണ്.
8. ഫൈനൽ മത്സരത്തിനു സമനില വരികയാണെങ്കിൽ അവരിൽ നിന്നും വിജയിയെ കണ്ടെത്താൻ ഒരു മത്സരവും കൂടി ഉണ്ടായിരിക്കും.
9.മോഡറേഷൻ - വ്യവസ്ഥകൾ എല്ലാ എപ്പിസോഡുകളിലും ഒരേ പോലെയാവണമെന്നില്ല.പൊതുവായ നിർദ്ദേശങ്ങളിൽ മാറ്റമുണ്ടെങ്കിൽ അത് ഒരോ എപ്പിസോഡിനോടൊപ്പവും അവതരിപ്പിക്കുന്നതാണ്.
10.ക്വിസ് മാസ്റ്ററിന്റെ തീരുമാനം അന്തിമമായിരിക്കും.

MSL-Quizന്റെ ആദ്യത്തെ എപ്പിസോഡ് ഈ വരുന്ന ഞായറാഴ്ച്ച(25/10/09) ആരംഭിക്കുകയാണ്.
എപ്പിസോഡ് ക്വിസ് മാസ്റ്റർ : എതിരൻ കതിരവൻ
ആദ്യ എപ്പിസോഡ് ക്വിസ് പാനൽ : വികടശിരോമണി & കിരൺ .

ക്വിസ് ലോഗോ : നന്ദകുമാര്‍

നിബന്ധനകൾ കടപ്പാട് : മല്ലുഗോമ്പറ്റീഷൻ

22 comments:

Kiranz..!! said...

മലയാളഗാനശേഖരവും വിനോദവും വിജ്ഞാനവും ഒത്ത് ചേരുന്ന സിനിമാ/സംഗീത ക്വിസ്..!

Jijo said...

ഇക്കൊല്ലത്തെ ക്വിസ്‌ നടത്തിപ്പിനുള്ള നൊബേല്‍ സമ്മാനം കിരണ്‍സിനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. Like Obama, he looks promising!

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍...

അനാഗതശ്മശ്രു said...

നല്ല ഉദ്യമം ..

Kiranz..!! said...

ജിജോ,അഞ്ചൽക്കാരൻ,അനാഗതൻ..നന്ദി..പോരായ്മകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ദയവായി കണ്ടെത്തി പങ്കു വയ്ക്കുക.

nandakumar said...

മര്യാദക്ക് നടത്തിയാല്‍ ഒറ്റ കിസ്സ് വെച്ചു തരും, അതല്ല മര്യാദക്കല്ലാന്നുണ്ടെങ്കീ എന്റെ വിഡ്ജെറ്റ് ഞാനീ ബ്ലോഗീന്ന് ഊരിക്കൊണ്ടോകും..
:)

Ashly said...

All the best !!

"ഒരു ഗോബി കിട്ടിയിരുന്നുവെങ്ങില്‍ ......................." എന്ന് കാത്തിരിക്കുക ആയിരിന്നു. നമക്ക് വലിയ പിടി ഇല്ലാത്ത ഒരു ഏരിയ ആന്ന്, എന്നാലും, കൊഴാപ്പമിലാ ..ശരിയാകി തരാം ....

Unknown said...

ആശംസകള്‍...

Cartoonist said...

മുമ്പ് പറഞ്ഞവരില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറയണമെന്നു തോന്നുന്നു...

കലക്കന്‍ ആശംസകള്‍

ഭൂമിപുത്രി said...

എന്നേയും ചേർക്കണേ

കുഞ്ഞൻ said...

ആശംസകൾ..!

വീണ്ടും ബൂലോഗം സജീവമാകട്ടെ..ഒത്തൊരുമിക്കട്ടേ..

ആ ലോഗക്കാരന്റെ ഭീഷണിക്ക് വശംവദനാകരുത്..! ലോഗൊ ഡിസൈൻ ചെയ്ത നന്ദന് അഭിനന്ദനം.

ഒന്നുചോദിക്കട്ടെ, രാമൻ സീതയുടെ ആരെന്നല്ല, msl എന്നുവച്ചാൽ...?

കുഞ്ഞൻ said...

മലയാള സിനിമാ ലോകം എന്നാണൊ? msl

Kiranz..!! said...

നന്ദാ-കമന്റ് കൽക്കി.പാനലിൽ പെങ്കൊച്ചുങ്ങൾ ഒന്നുമില്ലാഞ്ഞത് കാര്യമായിപ്പോയി :)
ക്യാപ്റ്റാ-നമുക്ക് പിടിപാടൊക്കെ ഉണ്ടാക്കാന്നേ.ചുമ്മാ ബാ..!
ബൂലോകംജീ - താങ്ക്സ് ഫൊർ ദ പ്രൊമോ..!
കാർട്ടൂസ്റ്റേട്ടാ - വ്യത്യസ്ഥനായ ബാലാ.വ്യത്യസ്ഥമായൊരു നന്ദി പിടി.
ഭൂമിപുത്രിയേച്ചീ-പ്രൈസടിച്ചോണ്ടു പോവാനുള്ള പടയൊരുക്കക്കാരീ,ഇന്നലേ ചേർത്തു.ഒന്നൂടെ ചേർക്കണോ :).
കുഞ്ഞാപ്സ് - MSL എന്നത് MalayalamSongsLyrics എന്നതിന്റെ മൂന്ന് അക്ഷരങ്ങളിട്ടതാ :)

ലേഖാവിജയ് said...

ആശംസകള്‍.
വായനകള്‍ വിരസമായിത്തുടങ്ങിയിട്ടുണ്ട്.
ഇതു രസകരമാവും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിരൺ‌സ്,

കാത്തിരിക്കുന്നു.....!

ആശംസകൾ!

Kiranz..!! said...

ലേഖ & സുനിൽ :- പ്രോത്സാഹനങ്ങൾക്ക് നന്ദി.

പൊതുവായ നിർദ്ദേശങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.കമന്റ് മോഡറേഷൻ തൽക്കാലം ക്വിസ് പാനലിന്റെ ടെസ്റ്റിംഗിനു വേണ്ടി എനേബിൾ ചെയ്തിട്ടുണ്ട്.ക്ഷമിക്കുക.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍..

Sherlock said...

Good attempt Kiranz.....:)

ഭൂമിപുത്രി said...

ഇല്ലില്ല കിരൺസേ,ആ കതിരവൻ ചേട്ടനാൺ ചോദ്യങ്ങളിടുന്നതെങ്കിൽ,
ഒരൊറ്റെണ്ണത്തിന്റെ ഉത്തരം എനിയ്ക്കറിയാൻ വഴിയില്ല :-(

Ashly said...

അണ്ണാ, കോപ്പി റൈറ്റ്, ലെഫ്റ്റ് എല്ലാം ഉള്ള സംഭവങ്ങള്‍ സൂക്ഷിച്ചു നോക്കണേ ...കുഴിയില്‍ ചാടുനത് കാണാനും കുറെ പേര്‍ എപ്പളും ഉണ്ടാവും !!!!

Kiranz..!! said...

"MSL ക്വിസ്സിന്റെ എപിസോഡ് #1 ഇതാ പുറത്തായി! മിടുക്കന്മാരേ മിടുക്കികളേ കടന്നു വരൂ..കടന്നു വരൂ..സമ്മാനങ്ങൾ നേടൂ!" സിമ്പിൾ ചോദ്യങ്ങൾ..!

ഭൂമിച്ചേച്ചി ഇതിന്റെ ഉത്തരമെല്ലാം പിടിക്കുമെന്ന് കതിരേൽ എതിരപ്പൻ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടല്ലോ :)
വെട്ടിക്കാടിനും ഷെർലക് ഹോംസിനും നന്ദിനി..!

Ashly said...

5.2 manju warrier
7.
a) Correct. There were controversy. The Song starts with a folk tune, but then switches to singing sutras in the Thiagaraya Keerthanai. All along this keerthana was sung in Kamboji raga. But IlayaRaja changed it to Saaramathy Raga

b)Correct. In 1997 they gave music for a Poonila Mazha
c)
d Correct. He started with small roles and this movie was his first in 1974. Later Thacholi Amb (1978) gave him the major break.
e) Wrong. His first was in 'Aaravam' (1978).

8.udayabhaanu

10. akale akale neelakasham (aadyathe kanmani)

14 a. thaane poovitta moham ..
b.thanka thoni thenmalayoram kande .

15 A-6
B-8
D-3
E-12
G-5
K-10
L-11