പ്രിയരേ,
മലയാളനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാഹുതി ചെയ്തവരെ ഇന്ന്, സമസ്തകേരളത്തിന്റെ പിറവി ദിവസം അനുസ്മരിച്ചു കൊണ്ട് വിനോദവും വിജ്ഞാനവും കൈകോർക്കുന്ന MSL Quiz ന്റെ രണ്ടാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായി ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ തിങ്കളാഴ്ച്ച(2/11/2009) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ചൊവ്വാഴ്ച്ച (3/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്യുന്നതാണ്.11മണിയോടു കൂടി മത്സരഫലത്തിന്റെ സ്കോർഷീറ്റ് പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ താഴെപ്പറയുന്നു.
1.ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ വിദേശികളായ വലിയ ഓർക്കെസ്ട്രേഷൻ സംഘം പങ്കെടുത്തിട്ടുണ്ട്. ഏതു മലയാള ചിത്രം?
ക്ലൂ : ഇളയരാജ
ഉത്തരം : കേരളവർമ്മ പഴശ്ശീരാജ
പഴശ്ശിരാജയിലാണ് ഓർക്കസ്ട്രേഷനു വളരെ വലിയ വിദേശസംഘത്തെ ഉപയോഗിച്ചിട്ടുള്ളത്. നൂറോളം വരുന്ന ഹംഗേറ്രിയൻ സിമ്ഫണി ഓർക്കെസ്ട്ര സംഘം. ഗുരുവിലും കാലാപാനിയിലും ഇളയരാജാ ചെറിയ സംഘങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതു ശരി തന്നെ. ആകാശഗോപുരം മുഴുവൻ ജോൺ അൽറ്റ്മാൻ ചെയ്തതാണ്. മലയാള സിനിമയിലെ പാശ്ചാത്തലസംഗീത നിർവ്വചനത്തിൽ ഇതു പെടുന്നെന്ന കാര്യം സംശയമാണ്. എന്നാലും ഗുരു, കാലാപാനി, ആകാശഗോപുരം എന്ന് ഉത്തരം പറഞ്ഞവർക്ക് പകുതി മാർക്ക് കൊടുക്കുന്നു.
2.ചില കർണ്ണാടക സംഗീത കീർത്തനങ്ങളുടെ പല്ലവികൾ അതേ പടിയോ അതിനു വളരെ സമാനമായോ മലയാളസിനിമാഗാനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി? ( ഒരോന്നിനും ഒരോ മാർക്കാണ് )
- ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ (ക്ലൂ ഇവിടെ )
- ശ്രീചക്രരാജസിംഹാസനേശ്വരീ (ക്ലൂ ഇവിടെ )
- കൃഷ്ണാ നീ ബേഗനേ ബാരോ (ക്ലൂ ഇവിടെ )
- ഹിമഗിരി തനയേ ഹേമലതേ ( ക്ലൂ ഇവിടെ)
- മാനസസഞ്ചരരേ ( ക്ലൂ ഇവിടെ)
ഉത്തരങ്ങൾ
ഭാഗ്യാദാ ലക്ഷ്മീ ബാരമ്മാ-വണ്ണാത്തിപ്പുഴയുടെ തീരത്ത്
ഹിമഗിരി തനയേ ഹേമലതേ-എന്തിനു വേറൊരു സൂര്യോദയം
മാനസ സഞ്ചരരേ-ആത്മവിദ്യാലയമേ
കൃഷ്ണാ നീ ബേഗനേ ബാരോ-ആകാശത്താമര പോലെ
ശ്രീചക്രരാജസിംഹാസനേശ്വരീ-സൂര്യകിരീടം വീണുടഞ്ഞു
“കൃഷ്ണാ നീ ബേഗനേ ബാരോ” യ്ക്ക് അതു തന്നെ ഉത്തരമായി കൊടുത്തവരുണ്ട്. “കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി” എന്നാണു ചോദ്യം. “അതേ പടിയോ” എന്നു ചോദ്യത്തിൽ കാണുന്നത് അക്ഷരക്രമങ്ങളും ശാസ്ത്രീയകീർത്തനത്തെ പിന്തുടരുമ്പോഴാണ്. “ആത്മവിദ്യാലയമേ” ഉദാഹരണം.
3.ഈ വീഡിയൊ ശകലത്തിലെ ഗാനവും ഒരു മലയാളം ബ്ലോഗറുമായി എന്തു ബന്ധം?
അല്ലിമലർക്കാടുകളിൽ വല്ലികളിലൂയലാടും തെന്നലേ തെന്നലേ”
C.എം. ബി ശ്രീനിവാസൻ മലയാളസിനിമയിൽ പാട്ടുപാടിയിട്ടില്ല.
D.ഒരു പാട്ടിൽത്തന്നെ യേശുദാസും പി. സുശീലയും ചിത്രയും പാടിയ ഒരു സിനിമാഗാനമുണ്ട്..
E. ശ്രേയാ ഘോഷാൽ മലയാളസിനിമയിൽ ആദ്യം പാടിയത് ‘ബനാറസ്”‘ എന്ന ചിത്രത്തിലാണ്.
ഉത്തരങ്ങൾ
A.തെറ്റ്. ഞാറ്റടി ആണ് മുരളി ആദ്യം അഭിനയിച്ച ചിത്രം.മുരളിയുടെ ഞാറ്റടി പുറത്തിറങ്ങിയില്ല. ചിദംബരത്തിലും പഞ്ചാഗ്നിയിലും ഏകദേശം ഒരുമിച്ച് അഭിനയിച്ചു. ആദ്യം പുറത്തിറങ്ങിയത് പഞ്ചാഗ്നി ആണ്.. ഞാറ്റടി തന്നെ ആദ്യം അഭിനയിച്ച ചിത്രം.
B. തെറ്റ്. “അല്ലിമലർക്കാവുകളിൽ വള്ളികളിൽ” എന്നാണ് ശരി.അതു പോലെ . “ഇല്ലി മുളം കാടുകളിൽ…” ചില തെറ്റിദ്ധാരണകൾ വിടാതെ പിൻതുടരുന്ന പാട്ടാണിത്. പ്രാസം ഒപ്പിയ്ക്കാൻ വേണ്ടി “അല്ലിമലർക്കാടുകളിൽ ‘ എന്നു പാടുന്നതു കേട്ടിട്ടുണ്ട്. മറ്റൊരു പ്രശ്നം “ഇല്ലി” ആണോ “ചില്ലി” ആണോ എന്നതാണ്. “ചില്ലി” എന്നാണ് ഒ. എൻ. വി. ഗാനസമാഹരത്തിൽ പോലും. പലടത്തും അച്ചടിച്ചിട്ടുള്ളതും നെറ്റിൽ ചിലടത്തും “ചില്ലി” എന്നു കാണാം. പക്ഷെ ശരി “ഇല്ലി” എന്നാണ്. വികടൻ നേരേ ഒ. എൻ. വി. യെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ കേൾക്കാനായി : “ഇല്ലി” തന്നെ ശരി.
C. തെറ്റ്. കരളിന്റെ കരളിലെ (സ്വർഗ്ഗരാജ്യം) സ്വപ്നങ്ങൾ സ്വപ്നങ്ങളേ (കാവ്യമേള) എന്ന പാട്ടിൽ “ഞാനറിയാതെന്റെ മാനസ ജാലക വാതിൽ …” എന്നതും പാടിയിട്ടുണ്ട്.
. എം. ബി. ശ്രീനിവാസൻ എന്നത് പലരും പി. ബി. ശ്രീനിവാസ് എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്.
ഇവർ രണ്ടു പേരും പാടുന്നതു കാണണോ? ഇവിടെ നോക്കുക.
D. ശരി. “ആലാപനം തേടും തായ് മനം.” (എന്റെ സൂര്യപുത്രിയ്ക്ക്)
E. തെറ്റ്. ശ്രേയാ ഘോഷാൽ ആദ്യം മലയാളസിനിമയിൽ പാടിയത് ബിഗ് ബി എന്ന സിനിമയിലാണ്.
5.അടൂർ ഭവാനിയും അടൂർ പങ്കജവും ഒരു സിനിമയിൽ ചേടത്തിയും അനുജത്തിയും ആയിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഏത്?
ക്ലൂ : സംവിധാനം - ജയരാജ്
ഉത്തരം : കുടുംബസമേതം. നായകന്റെ ചിറ്റമ്മമാരായി. ഒന്നിച്ചു നടക്കുന്ന, അവിവാഹിതരായ സഹോദരികളായി.
6. ഈ പഴയ ചിത്രത്തിലെ പെൺകുട്ടികൾ പിൽക്കാലത്ത് വൻ താരങ്ങളായി മാറി.ആരാണിവർ?
ക്ലൂ : ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല.
ഉത്തരം : രാഗിണി,സുകുമാരി.സുകുമാരിയുടെ വളരെ അപൂർവ്വമായ ഫോട്ടോ ആണത്. അവരുടെ “രാഗിണിയക്കൻ” പുറകിൽ.
7. ഒരു പാട്ടിന്റെ പല്ലവിയിൽ വരുന്ന ബാക് ഗ്രൌണ്ട് മ്യൂസിക് ആണിത്. ഏതുപാട്ടിന്റെ അകമ്പടി ?