Sunday, November 1, 2009

MSL-ക്വിസ് - എപ്പിസോഡ്#2


പ്രിയരേ,മലയാളനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാഹുതി ചെയ്തവരെ ഇന്ന്, സമസ്തകേരളത്തിന്റെ പിറവി ദിവസം അനുസ്മരിച്ചു കൊണ്ട്  വിനോദവും വിജ്ഞാനവും കൈകോർക്കുന്ന MSL Quiz ന്റെ രണ്ടാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായി ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ തിങ്കളാഴ്ച്ച(2/11/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ചൊവ്വാഴ്ച്ച (3/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്യുന്നതാണ്.11മണിയോടു കൂടി മത്സരഫലത്തിന്റെ സ്കോർഷീറ്റ് പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ താഴെപ്പറയുന്നു.

1.ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ വിദേശികളായ വലിയ ഓർക്കെസ്ട്രേഷൻ സംഘം പങ്കെടുത്തിട്ടുണ്ട്. ഏതു മലയാള ചിത്രം?
ക്ലൂ : ഇളയരാജ
ഉത്തരം : കേരളവർമ്മ പഴശ്ശീരാജ
പഴശ്ശിരാജയിലാണ് ഓർക്കസ്ട്രേഷനു വളരെ വലിയ വിദേശസംഘത്തെ ഉപയോഗിച്ചിട്ടുള്ളത്. നൂറോളം വരുന്ന ഹംഗേറ്രിയൻ സിമ്ഫണി ഓർക്കെസ്ട്ര സംഘം. ഗുരുവിലും കാലാപാനിയിലും ഇളയരാജാ ചെറിയ സംഘങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതു ശരി തന്നെ. ആകാശഗോപുരം മുഴുവൻ ജോൺ അൽറ്റ്മാൻ ചെയ്തതാണ്. മലയാള സിനിമയിലെ പാശ്ചാത്തലസംഗീത നിർവ്വചനത്തിൽ ഇതു പെടുന്നെന്ന കാര്യം സംശയമാണ്. എന്നാലും ഗുരു, കാലാപാനി, ആകാശഗോപുരം എന്ന് ഉത്തരം പറഞ്ഞവർക്ക് പകുതി മാർക്ക് കൊടുക്കുന്നു.
2.ചില കർണ്ണാടക സംഗീത കീർത്തനങ്ങളുടെ പല്ലവികൾ അതേ പടിയോ അതിനു വളരെ സമാനമായോ മലയാളസിനിമാഗാനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി? ( ഒരോന്നിനും ഒരോ മാർക്കാണ് )
  1. ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ (ക്ലൂ ഇവിടെ )
  2. ശ്രീചക്രരാജസിംഹാസനേശ്വരീ (ക്ലൂ ഇവിടെ )
  3. കൃഷ്ണാ നീ ബേഗനേ ബാരോ (ക്ലൂ ഇവിടെ )
  4. ഹിമഗിരി തനയേ ഹേമലതേ ( ക്ലൂ ഇവിടെ)
  5. മാനസസഞ്ചരരേ ( ക്ലൂ ഇവിടെ)
ഉത്തരങ്ങൾ
ഭാഗ്യാദാ ലക്ഷ്മീ ബാരമ്മാ-വണ്ണാത്തിപ്പുഴയുടെ തീരത്ത്
ഹിമഗിരി തനയേ ഹേമലതേ-എന്തിനു വേറൊരു സൂര്യോദയം
മാനസ സഞ്ചരരേ-ആത്മവിദ്യാലയമേ
കൃഷ്ണാ നീ ബേഗനേ ബാരോ-ആകാശത്താമര പോലെ
ശ്രീചക്രരാജസിംഹാസനേശ്വരീ-സൂര്യകിരീടം വീണുടഞ്ഞു 

“കൃഷ്ണാ നീ ബേഗനേ ബാരോ” യ്ക്ക് അതു തന്നെ ഉത്തരമായി കൊടുത്തവരുണ്ട്. “കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി” എന്നാണു ചോദ്യം. “അതേ പടിയോ” എന്നു ചോദ്യത്തിൽ കാണുന്നത് അക്ഷരക്രമങ്ങളും ശാസ്ത്രീയകീർത്തനത്തെ പിന്തുടരുമ്പോഴാണ്. “ആത്മവിദ്യാ‍ലയമേ” ഉദാഹരണം. 

3.ഈ വീഡിയൊ ശകലത്തിലെ ഗാനവും ഒരു മലയാളം ബ്ലോഗറുമായി എന്തു ബന്ധം? 

ക്ലൂ :- “ ഉത്തമ പുരുഷൻ കഥ പറയുമ്പോൾ ” എന്ന കവിതാസമാഹാരം
ഉത്തരം : എഴുത്തുകാരനും ബ്ലോഗറുമായ മനോജ് കുറൂർ
വീഡിയോ ശകലത്തിലെ ഗാനവും ബ്ലോഗറുമായി എന്തു ബന്ധം എന്നാണു ചോദ്യം. പലരും ആ രംഗം എന്ന് മാറിച്ചിന്തിച്ചെന്നു തോന്നുന്നു. ആ സിനിമ മുഴുവനും യു ട്യൂബിൽ ഉണ്ട്. ടൈറ്റിൽ പേജ് ഒന്നു നോക്കിയാൽ മതിയായിരുന്നു. വ്യക്തമായി ആ ഗാനത്തിന്റെ ആദ്യ വരിയും മനോജ് കുറൂർ എന്നും എഴുതിയിട്ടുണ്ട്. വീഡിയൊ ക്ലിപ് ഇട്ടത് ആ സിനിമയിലേക്ക് വിരൽ ചൂണ്ടാനാണ്. 



4.ശരിയോ തെറ്റോ? എന്തുകൊണ്ട്? ( ഒരോന്നിനും ഒരോ മാർക്കാണ് )

A. മുരളി ആദ്യം അഭിനയിച്ച സിനിമ പഞ്ചാഗ്നി ആണ്.
B. “ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ തെന്നലേ...

 അല്ലിമലർക്കാടുകളിൽ വല്ലികളിലൂയലാടും തെന്നലേ തെന്നലേ”
C.എം. ബി ശ്രീനിവാസൻ  മലയാളസിനിമയിൽ പാട്ടുപാടിയിട്ടില്ല.
D.ഒരു പാട്ടിൽത്തന്നെ  യേശുദാസും പി. സുശീലയും ചിത്രയും പാടിയ ഒരു സിനിമാഗാനമുണ്ട്..

E. ശ്രേയാ ഘോഷാൽ മലയാളസിനിമയിൽ ആദ്യം പാടിയത് ‘ബനാറസ്”‘ എന്ന ചിത്രത്തിലാണ്.
ഉത്തരങ്ങൾ
A.തെറ്റ്. ഞാറ്റടി ആണ് മുരളി ആദ്യം അഭിനയിച്ച ചിത്രം.മുരളിയുടെ ഞാറ്റടി പുറത്തിറങ്ങിയില്ല. ചിദംബരത്തിലും പഞ്ചാഗ്നിയിലും ഏകദേശം ഒരുമിച്ച് അഭിനയിച്ചു. ആദ്യം പുറത്തിറങ്ങിയത് പഞ്ചാഗ്നി ആണ്.. ഞാറ്റടി തന്നെ ആദ്യം അഭിനയിച്ച ചിത്രം.
B. തെറ്റ്.  “അല്ലിമലർക്കാവുകളിൽ വള്ളികളിൽ” എന്നാണ് ശരി.അതു പോലെ . “ഇല്ലി മുളം കാടുകളിൽ…” ചില തെറ്റിദ്ധാരണകൾ വിടാതെ പിൻതുടരുന്ന പാട്ടാണിത്. പ്രാസം ഒപ്പിയ്ക്കാൻ വേണ്ടി “അല്ലിമലർക്കാടുകളിൽ ‘ എന്നു പാടുന്നതു കേട്ടിട്ടുണ്ട്. മറ്റൊരു പ്രശ്നം “ഇല്ലി” ആണോ “ചില്ലി” ആണോ എന്നതാണ്. “ചില്ലി” എന്നാണ് ഒ. എൻ. വി. ഗാനസമാഹരത്തിൽ പോലും. പലടത്തും അച്ചടിച്ചിട്ടുള്ളതും നെറ്റിൽ ചിലടത്തും “ചില്ലി” എന്നു കാണാം. പക്ഷെ ശരി “ഇല്ലി” എന്നാണ്. വികടൻ നേരേ ഒ. എൻ. വി. യെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ കേൾക്കാനായി : “ഇല്ലി” തന്നെ ശരി.
C.  തെറ്റ്.  കരളിന്റെ കരളിലെ (സ്വർഗ്ഗരാജ്യം)  സ്വപ്നങ്ങൾ സ്വപ്നങ്ങളേ (കാവ്യമേള) എന്ന പാട്ടിൽ “ഞാനറിയാതെന്റെ മാനസ ജാലക വാതിൽ …” എന്നതും പാടിയിട്ടുണ്ട്.

. എം. ബി. ശ്രീനിവാസൻ എന്നത് പലരും പി. ബി. ശ്രീനിവാസ് എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്.
ഇവർ രണ്ടു പേരും പാടുന്നതു കാണണോ? ഇവിടെ നോക്കുക.
 

D. ശരി. “ആലാപനം തേടും തായ് മനം.” (എന്റെ സൂര്യപുത്രിയ്ക്ക്)
E. തെറ്റ്. ശ്രേയാ ഘോഷാൽ ആദ്യം മലയാളസിനിമയിൽ പാടിയത് ബിഗ് ബി എന്ന സിനിമയിലാണ്.


5.അടൂർ ഭവാനിയും അടൂർ പങ്കജവും ഒരു സിനിമയിൽ ചേടത്തിയും അനുജത്തിയും ആയിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഏത്?
ക്ലൂ : സംവിധാനം - ജയരാജ്
ഉത്തരം : കുടുംബസമേതം. നായകന്റെ ചിറ്റമ്മമാരായി. ഒന്നിച്ചു നടക്കുന്ന, അവിവാഹിതരായ സഹോദരികളായി.


6. ഈ പഴയ ചിത്രത്തിലെ പെൺകുട്ടികൾ  പിൽക്കാലത്ത് വൻ താരങ്ങളായി മാറി.ആരാണിവർ? 
ക്ലൂ : ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല.
ഉത്തരം : രാഗിണി,സുകുമാരി.സുകുമാരിയുടെ വളരെ അപൂർവ്വമായ ഫോട്ടോ ആണത്. അവരുടെ “രാഗിണിയക്കൻ” പുറകിൽ.


7. ഒരു പാട്ടിന്റെ  പല്ലവിയിൽ വരുന്ന ബാക് ഗ്രൌണ്ട് മ്യൂസിക് ആണിത്. ഏതുപാട്ടിന്റെ അകമ്പടി ?  


ക്ലൂ : ഇവിടെയുണ്ട്
ഉത്തരം : പവിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനം.ശ്രീരാ‍ഗമോ...യുടെ തുടക്കം ഓർക്കെസ്ട്ര വിശേഷപ്പെട്ടതാണ്. പല്ലവിയുടെ ആലാപനത്തിനു ഹാർമണൈസിങ്ങ് ചമയ്ക്കുന്നു ആ വീണയും ഫ്ലൂടുമൊക്കെ. പല്ലവിയ്ക്കു ശേഷമുള്ള വാദ്യവൃന്ദക്കലവികളും-‘പക്കാലാ..’ എന്നവസാനിയ്ക്കുന്നത്- അസാധാരണം. ആ ഭാഗം ചോദ്യത്തിലുൾപ്പെടുത്താൻ പ്ലാനുണ്ടായിരുന്നു. എളുപ്പം കണ്ടുപിടിയ്ക്കപ്പെടുമെന്നതിനാൽ മാറ്റി.

8. വാസ്തുഹാര, ഒരു വടക്കൻ വീരഗാഥ, പുലിജന്മം, തിരക്കഥ എന്നീ സിനിമകളിൽ അഭിനയിച്ച നടൻ  ആര്? സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ക്ലൂ : ദേവദൂതൻ എന്ന ചിത്രത്തിൽ വലിയ വേഷം ചെയ്തു.
ഉത്തരം : വിനീത് കുമാർ.വാസ്തുഹാര, ഒരു വടക്കൻ വീരഗാഥ, പുലിജന്മം, തിരക്കഥ എന്നീ സിനിമകളിൽ അഭിനയിച്ച വിനീത് കുമാർ ഒരു വടക്കൻ വീരഗാഥയിൽ ബാലനടനായി അഭിനയിച്ചതിനു സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.



9. മൂന്നു ഗാനരചയിതാക്കൾ, അഞ്ചോളം പ്രശസ്ത പാട്ടുകാർ,  സംഘഗാനങ്ങളിൽ അതിന്റെ പ്രത്യേകതയ്ക്കൊപ്പിച്ച് പാടാൻ കഴിയുന്ന പ്രഗൽഭർ.ഈ ചിത്രത്തിലെ ഏതെങ്കിലും രണ്ടു ഗാനങ്ങളുടെ ആദ്യ വരി എഴുതുക.
ക്ലൂ : നാടൻ പാട്ട് കലാകാരൻ കുട്ടപ്പനും പാടിയിട്ടുണ്ട്.
ഉത്തരം :ചിത്രം: പഴശ്ശിരാജാ. ഒ. എൻ. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പൂനൂര് എന്നിവർ ഗാ‍നരചയിതാക്കൾ.  യേശുദാസ്, ചിത്ര, ഇളയരാജാ, എം. ജി. ശ്രീകുമാർ, വിധു പ്രതാപ്, സംഗീത ഇവരൊക്കെ പാടി. സംഘഗാനങ്ങളിൽ അവ്യ്ക്കു യോജിച്ച പാട്ടുകാർ. മാപ്പിളപ്പാട്ടു പാടാൻ  പ്രൊഫഷണൽ പാട്ടുകാരായ അഷ്രഫ് തായിനേരി, എടവണ്ണ ഗഫൂർ, റഫീക്ക് ഉപ്പള, ഫൈസൽ എളേറ്റിൽ, കൃഷ്ണനുണ്ണി എന്നിവർ. “അമ്പും കൊമ്പും” എന്ന നാടൻ പാട്ടിൽ അതിൽ നിപുണനായ കുട്ടപ്പനും മറ്റു നാടൻ പാട്ടുകാരുമുണ്ട്.
പാട്ടുകൾ :-1.അമ്പും കൊമ്പും കൊമ്പൻ കാറ്റും
2.ആലമടങ്കലമൈത്തവനല്ലേ
3.ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
4.കുന്നത്തെക്കൊന്നയ്ക്കും പൊന്മോതിരം


10.രണ്ടു വീഡിയോ ക്ലിപ്പുകൾ കൊടുത്തിരിയ്ക്കുന്നു. പാട്ടും സിനിമയും കണ്ടെത്തുക.
ഒന്നാം ക്ലിപ്പ് : ( അഞ്ച് മാർക്ക് ) ക്ലൂ : സംവിധാനം സിബി മലയിൽ
ഉത്തരം : ഒരു പൂവിരിയുന്ന സുഖമറിഞ്ഞു.ചിത്രം: വിചാരണ.
ശോഭന ഒരുപാട് ഒരുപാട് സിനിമകളിൽ നൃത്തം ചെയ്തിട്ടുള്ളത് നമ്മൾ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് അവരുടെ ഒരു നൃത്തരംഗം ഏതാണെന്നു കണ്ടു പിടിയ്ക്കൽ എളുപ്പമല്ല. രണ്ടാമത്തെ ക്ലിപ്പിൽ ജയറാമിന്റെ ഒരു ഷോട് ഒരു ക്ലു ആ‍യി ഇട്ടതാണ്. അതു വേണ്ടെന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. പക്ഷെ ഈ ക്ലു വഴി ‘മാനസനിളയിൽ’ എന്നു പിടി കിട്ടി സന്തോഷിച്ചവരെ പ്രയാസമുള്ള ആദ്യത്തെ ക്ലിപ്പിനെക്കുറിച്ച് തലപുകയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഉദ്ദേശം. അതുകൊണ്ട് രണ്ടാം ക്ലിപ്പിനു മാർക്കു കുറച്ചു. ആദ്യ ക്ലിപ്പിലെ അവസാനം ശോഭനയുടെ ചുണ്ടുകളുടെ വിന്യാസം ശ്രദ്ധിച്ചാൽ “എല്ലാം എല്ലാം ഞാനറിഞ്ഞു” എന്നാണെന്നു കാണാം. അതും ആദ്യം വിട്ടുകളഞ്ഞിട്ട് പിന്നെ ചേർത്തതാണ്.



രണ്ടാം ക്ലിപ്പ് : ( മൂന്നു മാർക്ക് ) ക്ലൂ : ഊമയായ നായിക
ഉത്തരം : മാ‍നസനിളയിൽ എന്ന ഗാനം : ചിത്രം ധ്വനി 



11. ബോണസ് ചോദ്യം
A) 1 ൽ നിന്നും   അനുയോജ്യമായതു  2 യിൽ നിന്നും തെരഞ്ഞെടുക്കുക:
ചേരും പടി ചേർക്കുകയാണു വേണ്ടതെങ്കിലും ഇത് ഒരു  Jigsaw  puzzle പോലെയാണ്. പലതിനും ഒന്നിലധികം ചേർച്ചകൾ തോന്നുമെങ്കിലും  അതിൽ ഒന്നുമാത്രം ചേർന്നാലേ പസിൽ പൂർണ്ണമാകുകയുള്ളു. മമ്മുട്ടി-പഴശ്ശിരാജാ  എന്നൊക്കെ യുക്തിസഹമായി ചേർത്തെഴുതാമെങ്കിലും അങ്ങനെ ചെയ്യുമ്പോൾ മറ്റു പലതും മിച്ചം വരുകയോ ചിലതിനു ചേർച്ചയുള്ള വാക്ക് ഇല്ലാതെ വരികയും ചെയ്യും.  ഒന്നും മിച്ചം വരാതെ പൂർണ്ണമാക്കുക.
(ശ്രദ്ധിയ്ക്കുക: പഴശ്ശിരാജാ-പഴശ്ശിരാജാ എന്നത് ഒരു ശരി ഉത്തരമല്ല)



    1                                                2

പിയാനോ                                  കയ്യൊപ്പ്
തമിഴ് സിനിമയിൽ തുടക്കം            ഗോപാലൻ
ദിലീപ്                                     വരാഗൈ നദിക്കരയോരം
റഹ് മാൻ                                 ദേവാനന്ദ്
ആർ. കെ ശേഖർ                       വഹീദ റഹ് മാൻ
ഗൈഡ്                                    പഴശ്ശിരാജാ
തലത്ത് മെഹ് മൂദ്                      കൂടെവിടെ
മമ്മുട്ടി                                     എ. ആർ റഹ് മാൻ
പഴശ്ശിരാജാ                             തേരിറങ്ങും മുകിലേ
ശരിയായ ഉത്തരം


പിയാനോ-----തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം----വഹീദ റഹ് മാൻ
ദിലീപ്----എ. ആർ. റഹ് മാൻ
റഹ് മാൻ-----വരാഗൈ നദിക്കരെയോരം
ആർ. കെ. ശേഖർ----പഴശ്ശിരാജാ
ഗൈഡ്----ദേവാനന്ദ്
തലത് മെഹ് മൂദ്-------കയ്യൊപ്പ്
മമ്മുട്ടി------കൂടെവിടെ
പഴശ്ശിരാജാ-----ഗോപാലൻ.


ആഴമുള്ള അറിവുള്ളവർക്കു മാത്രം (‘നെറ്റിൽ തപ്പാൻ മിടുക്കുള്ളവർക്ക്’ എന്നു വേണോ പറയാൻ?) അല്ലാതെ സാമാന്യജ്ഞാനമുള്ളവർക്ക് സാമർത്ഥ്യം കൊണ്ട് ഉത്തരം കണ്ടെത്താവുന്ന ചോദ്യമായിരുന്നു. ഇത്. ഒന്നിനോടു ചേരുന്ന മൂന്നു ജോടി വരെ കാണാമെങ്കിലും ചില സൂക്ഷ്മതകൾ കൊണ്ട് ഏറ്റവും അനുയോജ്യമായത് കണ്ടു പിടിയ്ക്കാൻ പറ്റും. ‘തലത് മെഹ് മൂദ്’ നോടു യോജിയ്ക്കുന്ന ഒന്നും, ‘കയ്യൊപ്പ്’ അല്ലാതെ മറ്റെ വിഭാഗത്തിൽ ഇല്ല. (‘ദേവാനന്ദ്‘ എന്നെഴുതിയ വിരുതന്മാരും ഉണ്ട്). ഒരു ഹിന്ദി പാട്ട് അതേ പടി മലയാളം സിനിമയിൽ ചേർത്തത് ആദ്യമായി കയ്യൊപ്പിലാണ്. അതും പ്രസിദ്ധമായ “ജൽതെ ഹൈ ജിസ് കേലിയേ…” വൻ സംഭവം തന്നെ ഇത്. ഈ ചേർച്ച കണ്ടു പിടിച്ച് തുടങ്ങിയാൽ ബാക്കി ഒക്കെ യഥാസ്ഥാനങ്ങളിൽ വച്ച് പസിൽ പണിഞ്ഞെടുക്കാൻ എളുപ്പമാകും. വഹീദ റഹ്മാനോട് ‘ഗൈഡ്‘ ചേരും, പക്ഷെ അപ്പുറത്ത് ദേവാനന്ദ് തനിച്ചാവും. റഹ് മാനു ‘കൂടെവിടെ’ കൊടുത്താൽ “വരാഗൈ… പാടാൻ ആരുമില്ലാതാവും. പിയാനോ എറ്റവും കൂടുതലായും സമർത്ഥവുമായി ഉപയോഗിച്ചിടുണ്ട് “തേരിറങ്ങും മുകിലേ’ എന്ന പാട്ടിൽ. ദിലീപ് പാടുന്ന പാട്ട് എന്നതിനേക്കാൾ ഈ പ്രത്യേകതയാണ് അതിന്റെ വിശേഷം. (പൂവുകൾക്ക് പുണ്യകാലം, മായാജാലക വാതിൽ തുറക്കും ഒക്കെ പിയാനോ നന്നായി ഉപയോഗിച്ച് കമ്പോസ് ചെയ്ത ഗാനങ്ങൾ)
പല കട്ടകൾ വരച്ച് അതിൽ വാക്കുകളെഴുതി ഒരു നിശ്ചിത പാറ്റേൺ ഉണ്ടാക്കിയെടുക്കുന്ന തരത്തിൽ ചോദ്യം രൂപീകരിയ്ക്കാനായിരുന്നു ആദ്യ പ്ലാൻ. പണി നടന്നില്ല.
ഇതിനു ശരിയുത്തരം നൽകിയവർക്ക് ഞങ്ങളുടെ പ്രത്യേക അഭിനന്ദനങ്ങൾ. 




12.ബോണസ് ചോദ്യം ( പകുതി ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല )

 രണ്ടു സിനിമകളിലെ സംഭാഷണം കൊടുത്തിരിക്കുന്നു.

ഒന്നാം ക്ലിപ്പ് :  (ഒരാൾ ഡബ്ബിംഗ് ചെയ്തിട്ടുണ്ട്.മറ്റേ ആളുടെ ശബ്ദവും ചിത്രവും കണ്ടെത്തുക.)
ക്ലൂ : കവിയൂർ പൊന്നമ്മ
ഉത്തരം : ശ്രീവിദ്യ,ചിത്രം : തിങ്കളാഴ്ച്ച ഒരു നല്ല ദിവസം.അമ്മകേന്ദ്രീകൃതമായ ചുരുക്കം സിനിമകളിലൊന്നാണ് ‘’തിങ്കളാഴ്ച്ച നല്ല ദിവസം’. അതിലെ ശ്രീവിദ്യ കഥാപാത്രത്തിന്റെ ഈ ഭാഷണശകലം സിനിമ ഉയർത്തുന്ന ചോദ്യം തന്നെയാണ്.



രണ്ടാം ക്ലിപ്പ് : ( ഈ ശബ്ദം ആ‍രുടേതാണെന്ന് പറയുക.ഏത് ചിത്രമെന്നും.)
ക്ലൂ : നെടുമുടി വേണു
ഉത്തരം : ഭരത് ഗോപി.    ചിത്രം: കള്ളൻ പവിത്രൻ.ഒരാൾ കള്ളനാവുന്നതിന്റെ ചില പശ്ച്ചാത്തലങ്ങൾ. സിനിമയിലെ ഒരു പ്രധാന ഡയലോഗ്.




സ്കോർ ഷീറ്റ് ഇവിടെ കൊടുത്തിട്ടുണ്ട്. ദയവായി തിരുത്തുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ അറിയിക്കുക. ആദ്യ ക്വിസിന്റെ സ്കോർ ഉൾപ്പടെ മാറ്റങ്ങളോടെയുള്ള പുതുക്കിയ ഫൈനൽ സ്കോർ ഷീറ്റ് വെള്ളിയാഴ്ച്ച പബ്ലീഷ് ചെയ്യാമെന്ന് കരുതുന്നു.

172 comments:

എതിരന്‍ കതിരവന്‍ said...

രണ്ടാമത്തെ ക്വിസ്സും ഇതാ എത്തിക്കഴിഞ്ഞു. വേഗമാകട്ടെ. സമ്മാനങ്ങൾ കാത്തിരിയ്ക്കുന്നു.

പൊറാടത്ത് said...

7. ചിത്രം : പവിത്രം
ഗാനം : ശ്രീരാഗമോ തേടുന്നു നീയീ വീണതന്‍ പൊന്‍ തന്തിയില്‍...

ഭൂമിപുത്രി said...

4/B- question?

വികടശിരോമണി said...

ഭൂമീപുത്രീ,
ചോദ്യം വ്യക്തമാണല്ലോ.

Sudeep said...

(ചോദ്യം 11) തമിഴ്‌ സിനിമയിലല്ല തെലുഗ് സിനിമയിലാണ് തുടക്കം. 'Rajulu Morayi' was probably dubbed in Tamil as 'Kalam Maripochu'.

Kumar Neelakandan © (Kumar NM) said...

ചില ഉത്തരങ്ങൾ ഒന്നിൽ കൂറ്റുതൽ ഉത്തരങ്ങൾ ചേർന്നതാ‍ായതുകൊണ്ട് അതിൽ അറിയാത്ത ചില ഉത്തരങ്ങൾ ഇപ്പോൾ എഴുതാതെ പിന്നീട് എഴുതിയാൽ അതിനും ഫുൾ മാർക്ക് തരുവോ???

ഉദാ: 4.ശരിയോ തെറ്റോ? എന്തുകൊണ്ട്?
ഇതിൽ മുയുവനും അറിഞ്ഞൂടെങ്കിൽ അറിയാവുന്നത് ആദ്യം എഴുതാമോ???

ദയവായി ഇതിന്റെ കമന്റ് ബോക്സ് സാധാരണ കമന്റ് ബോക്സ് ആക്കാമോ??

Kumar Neelakandan © (Kumar NM) said...

2. a) കണ്ണാടി പുഴയുടെ തീരത്ത്
b) സൂര്യകിരീടം വീണുടഞ്ഞു
c) അകാശ താമര പോലെ
d) എന്തിനു വേറേരൊ സൂര്യോദയമ
e) ആത്മവിദ്യാലയമേ

3 മനോജ് കുറൂർ

4. a) തെറ്റ്. (അതിനു മുൻപ് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്)
b) തെറ്റ്. (അല്ലിമലർക്കാവുകളിൽ എന്നതാണ് ശരിയായ വരി)
c) തെറ്റ് (സ്വർഗരാജ്യം എന്ന ചിത്രത്തിൽ “കരളിന്റെ കരളിലെ എന്ന ഗാനം പാടിയിട്ടുണ്ട്)
d) ഇതിന്റെ ഉത്തരം പിന്നാലെ വരും :)
e ) തെറ്റ് (അതിനു മുൻപ് “വിടപറയുകയോ” എന്ന ഗാനം ബിഗ് ബി എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്)

5. കഥാപുരുഷൻ
6. പദ്മിനി, രാഗിണി
7. ശ്രീരാഗമോ.., ചിത്രം പവിത്രം
8. വി കെ ശ്രീരാമൻ
9. ചിത്രം പഴശ്ശിരാജ
a) ആദിയുഷസന്ധ്യ പൂത്തതിവിടെ
b) കുന്നത്തെ കൊന്നയും

10.
ക്ലിപ് 1 ഇതിന്റെ ഉത്തരം പിന്നാലെ വരും :)
ക്ലിപ് 2 : മാനസനിളയിൽ - ധ്വനി

12. ക്ലിപ്പ്- 1 ഡബ്ബ് ചെയ്യാത്ത ശബ്ദം ശ്രീവിദ്യ. ചിത്രം - തിങ്കളാഴ്ച നല്ല ദിവസം
( ഈ സംഭാഷണരീതിയിൽ ഒരു പദ്മരാജൻ ഒളിച്ചു കിടപ്പുണ്ട്. അതിന്റെ പിന്നാലെ പോയപ്പോൽ കിട്ടിയ ഉത്തരം :)
ക്ലിപ്പ് 2. ശബ്ദം - കൊടിയേറ്റം ഗോപി. ചിത്രം - കള്ളൻ പവിത്രൻ
(സംഭാഷണത്തിൽ നിന്നും കിട്ടിയ ക്ലുകൾ : 1- ഇരുട്ടവെളുക്കെ നെല്ലും തവിടും കുത്തിയാൽ, 2 കിണ്ടിയും മൊന്തയും കുടുവൻ ചരുവവും :)

കപ്ലിങ്ങാട്‌ said...

2.
1. വണ്ണാത്തിപ്പുഴയുടെ തീരത്ത്
3. ആകാശത്താമര പോലെ
5. ആത്മവിദ്യാലയമേ

3. മനോജ് കുറൂര്‍

7. ശ്രീരാഗമോ

11.
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ് സിനിമയില്‍ തുടക്കം - വഹീദ റഹ്‌മാന്‍
ദിലീപ് - എ. ആര്‍ റഹ്‌മാന്‍
റഹ്‌മാന്‍ - വരാഗൈ നദിക്കരയോരം
ആര്‍. കെ ശേഖര്‍ - പഴശ്ശിരാജാ
ഗൈഡ് - ദേവാനന്ദ്
തലത്ത് മെഹ്‌മൂദ് - കൂടെവിടെ
മമ്മുട്ടി - കയ്യൊപ്പ്
പഴശ്ശിരാജാ - ഗോപാലന്‍

Kumar Neelakandan © (Kumar NM) said...

ചോദ്യം 4 ൽ ഒരു ഉത്തരം നേർക്കത്തെ എഴുതിയിരുന്നില്ല. അതും ചേർത്ത് ഇതാ.

a) തെറ്റ്. (അതിനു മുൻപ് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്)
b) തെറ്റ്. (അല്ലിമലർക്കാവുകളിൽ എന്നതാണ് ശരിയായ വരി)
c) തെറ്റ് (സ്വർഗരാജ്യം എന്ന ചിത്രത്തിൽ “കരളിന്റെ കരളിലെ എന്ന ഗാനം പാടിയിട്ടുണ്ട്)
d) ശരി . (ആലാപനം തേങ്ങും.. ചിത്രം: എന്റെ സൂര്യപുത്രിയ്ക്ക്)
e ) തെറ്റ് (അതിനു മുൻപ് “വിടപറയുകയോ” എന്ന ഗാനം ബിഗ് ബി എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്)

അഭിലാഷങ്ങള്‍ said...

:)

2)
2.3] “കൃഷ്ണാ നീ ബേഗനേ ബാരോ...” : “ആകാശത്താമര പോലെ.....”

2.4] “ഹിമഗിരി തനയേ ഹേമലതേ..” : “എന്തിന് വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ..”

2.5] “മാനസസഞ്ചരരേ...” : “ആത്മവിദ്യാലയമേ..... “

4)
a) തെറ്റ്. പഞ്ചാഗ്നിക്ക് മുന്നേ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യം റിലീസ് ചെയ്തത് പഞ്ചാഗ്നി. Njattadi (First Film), മീനമാസത്തിലെ സൂര്യന്‍, ചിദമ്പരം എന്ന ചിത്രങ്ങളിലൊക്കെ അഭിനയിച്ചു.

b) തെറ്റ്. രണ്ടാമത്തിവരിയില്‍ “അല്ലിമലര്‍ക്കാവുകളില്‍” എന്നാണ് ശരി.

c) തെറ്റ്. ഭാസ്കരന്മാഷിന്റെ സോങ്ങ് പാടിയിട്ടുണ്ട്, “കരളിന്റെ കരളിലെ....”

e) തെറ്റ്. ശ്രേയ ഘോശാല്‍ ആദ്യം പാടിയത് ബിഗ് ബിയിലാണ്. Song: “വിടപറയുകയാണോ..?”

8) എന്‍.എല്‍. ബാലകൃഷ്ണന്‍. (തടിയന്‍മാഷ്)

11)
* പിയാനോ = “തേരിറങ്ങ് മുകിലേ...” (പാട്ട് സീന്‍ തുടങ്ങുന്നത് പിയാനോയില്‍..) :)
* തമിഴ് സിനിമയില്‍ തുടക്കം = എ.ആര്‍.റഹ്മാന്‍
* ദിലീപ് = "വരാഗൈ നദിക്കരയോരം” (എ.ആര്‍ റഹ്മാന്‍ സംഗീതം, റഹ്മാന്റെ പഴയപേര്: ദിലീപ്)
* റഹ്മാന്‍ = കൂടെവിടെ (അഭിനയിച്ചു)
* ആര്‍.കെ.ശേഖര്‍= പഴശ്ശിരാജ (ആദ്യഗാനം ‘ചൊട്ടമുതല്‍ ചുടലവരെ’..64ലെ പഴശ്ശിരാജ എന്ന ചിത്രത്തിന് വേണ്ടി)
* ഗൈഡ് = വാഹിദ റഹ്മാന്‍ (ഗൈഡിലെ നായിക)
* തലത്ത് മെഹമൂദ് = ദേവാനന്ദ് ( തലത്ത് മെഹമൂദ് എന്ന ഗായകന്‍ ‘Araam’ എന്ന ചിത്രത്തില്‍ ദേവാനന്ദിന്റെ കൂടെ അഭിനയിച്ചു)
* മമ്മൂട്ടി = കൈയ്യൊപ്പ് (‘കൈയ്യൊപ്പ്’ ലെ നായകന്‍)
* പഴശ്ശിരാജ = ഗോപാലന്‍. (ഗോകുലം ഗോപാലന്‍! നിര്‍മ്മാതാവ്)

ബാക്കി നോ ഐഡിയ... കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമായി വരും... :) ട്രൈ ചെയ്യാം...

krish | കൃഷ് said...

(Sorry Keyman & Varamozhi not working)

veenTum eththiyO kwiss paripaaTi. aadyaththEthil pankeTukkaan patiyilla. ithil onnu SramichchunOkkaTTe.

1.
2. (5) aathmavidyaalayamE avaniyil ...
3. athenthu bandhamaa? vikaTaSirOmaNi aviTeyengaanum unTaarunnO?

4. {A} - wrong
{B} - wrong
{C} - wrong
{D} - correct (aayirikkaam. :))
(E) - wrong.

5.

6. Padmini. munnil nilkkunnath Ragini or Sukumari?

7. 'SreeraagamO...' (aaNO?)

8. Murali. (allenkil N.L. BalakrishNan)
9.
10. 2nd clipp "maanasa niLayil ponnOLangaL.." Film : Dhwani.

11. PiyaanO -- varaagai nadikkarayOram (?)
Thamizh sinimayil thuTakkam -- Waheeda Rahman(?)
Dileep -- thEriRangum mukilE.
Rehman -- kooTeviTe.
R.K..SEkhar _ A.R.Rahman.
Guide -- DEvaanand.
Thalath Mehmood -- Kaiyyopp.
MammooTTi - PazhaSSiraaja.
PazhaSSiraaja - GOpaalan .

(aake kuzhakkikkaLanjnju :) )
12. -

അഭിലാഷങ്ങള്‍ said...

ഹയ്യോ..... ചോദ്യം 7) വിട്ടുപോയി.... :(

2)
2.3] “കൃഷ്ണാ നീ ബേഗനേ ബാരോ...” : “ആകാശത്താമര പോലെ.....”
2.4] “ഹിമഗിരി തനയേ ഹേമലതേ..” : “എന്തിന് വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ..”
2.5] “മാനസസഞ്ചരരേ...” : “ആത്മവിദ്യാലയമേ..... “

4)
a) തെറ്റ്. പഞ്ചാഗ്നിക്ക് മുന്നേ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യം റിലീസ് ചെയ്തത് പഞ്ചാഗ്നി. Njattadi (First Film), മീനമാസത്തിലെ സൂര്യന്‍, ചിദമ്പരം എന്ന ചിത്രങ്ങളിലൊക്കെ അഭിനയിച്ചു.

b) തെറ്റ്. രണ്ടാമത്തിവരിയില്‍ “അല്ലിമലര്‍ക്കാവുകളില്‍” എന്നാണ് ശരി.

c) തെറ്റ്. ഭാസ്കരന്മാഷിന്റെ സോങ്ങ് പാടിയിട്ടുണ്ട്, “കരളിന്റെ കരളിലെ....”

e) തെറ്റ്. ശ്രേയ ഘോശാല്‍ ആദ്യം പാടിയത് ബിഗ് ബിയിലാണ്. Song: “വിടപറയുകയാണോ..?”

7) പവിത്രം എന്ന സിനിമയിലെ “ശ്രീരാഗമോ തേടുന്നു നീ വീ‍ണതന്‍ പൊന്‍....” എന്ന ഗാനത്തിന്റെ പല്ലവി ബി.ജി.എം.

8) എന്‍.എല്‍. ബാലകൃഷ്ണന്‍. (തടിയന്‍മാഷ്, മുരളി ഈ 5 ലും ഉണ്ടോന്ന് ഉറപ്പില്ല, വടക്കന്‍ വീര്‍ഗഥയിലൊന്നും കണ്ടതായി ഒര്‍മ്മയില്ല, സോ, ഗസ്സ്സ്സ്സ്.... അടി:))

11)
* പിയാനോ = “തേരിറങ്ങ് മുകിലേ...” (പാട്ട് സീന്‍ തുടങ്ങുന്നത് പിയാനോയില്‍..) :)
* തമിഴ് സിനിമയില്‍ തുടക്കം = എ.ആര്‍.റഹ്മാന്‍
* ദിലീപ് = "വരാഗൈ നദിക്കരയോരം” (എ.ആര്‍ റഹ്മാന്‍ സംഗീതം, റഹ്മാന്റെ പഴയപേര്: ദിലീപ്)
* റഹ്മാന്‍ = കൂടെവിടെ (അഭിനയിച്ചു)
* ആര്‍.കെ.ശേഖര്‍= പഴശ്ശിരാജ (ആദ്യഗാനം ‘ചൊട്ടമുതല്‍ ചുടലവരെ’..64ലെ പഴശ്ശിരാജ എന്ന ചിത്രത്തിന് വേണ്ടി)
* ഗൈഡ് = വാഹിദ റഹ്മാന്‍ (ഗൈഡിലെ നായിക)
* തലത്ത് മെഹമൂദ് = ദേവാനന്ദ് ( തലത്ത് മെഹമൂദ് എന്ന ഗായകന്‍ ‘Araam’ എന്ന ചിത്രത്തില്‍ ദേവാനന്ദിന്റെ കൂടെ അഭിനയിച്ചു)
* മമ്മൂട്ടി = കൈയ്യൊപ്പ് (‘കൈയ്യൊപ്പ്’ ലെ നായകന്‍)
* പഴശ്ശിരാജ = ഗോപാലന്‍. (ഗോകുലം ഗോപാലന്‍! നിര്‍മ്മാതാവ്)

ബൈജു (Baiju) said...

1. ഗുരു
2.I ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ -- വണ്ണാത്തിപ്പുഴയുടെ തീരത്ത് (മധ്യമാവതി)
II ശ്രീചക്രരാജസിംഹാസനേശ്വരീ --സൂര്യകിരീടം വീണുടഞ്ഞൂ (രാഗമാലിക-ചെഞ്ചുരുട്ടി)
III കൃഷ്ണാ നീ ബേഗനേ ബാരോ-- എന്തേ നീ കണ്ണാ (യമുനാകല്യാണി)
IV ഹിമഗിരി തനയേ ഹേമലതേ --എന്തിനു വേറൊരു സൂര്യോദയം (ശുദ്ധധന്യാസി)
V മാനസസഞ്ചരരേ --ആത്മവിദ്യാലയമേ (ശ്യാമാ)

4.A തെറ്റ്‌ :ഭരത്ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല.ഇതാണ്‌ മുരളി അഭിനയിച്ച ആദ്യ മലയാളസിനിമ

B. തെറ്റ്‌ : രണ്ടാമത്തെ വരി :അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും--എന്നാണ്

C തെറ്റ്‌ ഒരു കഥ പറയാമോ കാറ്റേ (സ്ത്രീഹൃദയം) കരളിൽ കണ്ണീർ (ബാല്യകാല സഖി)
ബലിയല്ലാ എനിക്കു വേണ്ടത് (റബേക്ക) എന്നിവ എം.ബി ശ്രീനിവാസന്‍ പാടിയ മലയാളം പാട്ടുകളാണ്

D ശരി... യഥാക്രമം എന്‍റ്റെ സൂര്യപുത്രി , കര്‍പ്പൂര മുല്ലൈ എന്നചിത്രങ്ങളിലെ "ആലാപനം ...തേടും തായ്മനം " "പൂങ്കാവിയം..പേശും ഓവിയം" --എന്നപാട്ടുകള്‍ ഇളയരാജയ്ക്കുവേണ്ടി, കെ.ജെ യേശുദാസ്, പി സുശീല, കെ.എസ് ചിത്ര എന്നിവരാണ്‌ ആലപിച്ചത്.

E തെറ്റ്. ശ്രേയ ഘോശാലിന്‍റ്റെ ആദ്യമലയാളഗാനം ബിഗ് ബിയിലെ (2007) വിട പറയുകയാണോ എന്നതാണ്.


6. സുകുമാരി, രാഗിണി

7 ശ്രീരാഗമോ തേടുന്നു നീ....

8. വിനീത് കുമാര്‍

9. ചിത്രം : ഗ്രാമഫോണ്‍, പാട്ടുകള്‍:

I വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും (വിളിച്ചതെന്തിനു)
നേർത്തൊരു പാട്ടിൻ‌റെ നൊമ്പരം കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും

II മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത്
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ.

Kumar Neelakandan © (Kumar NM) said...

ചോദ്യം 2 ലെ ആദ്യ ഉത്തരമായി ഞാൻ എഴുതിയ “കാണ്ണാടി പുഴയുടെ തീരത്ത്” എന്നത് “വണ്ണാത്തിപുഴയുടെ തീരത്ത്” എന്നു തിരുത്തിവായിക്കാൻ അപേക്ഷ.

Kumar Neelakandan © (Kumar NM) said...

ഉത്തരം 3 നെ കുറിച്ചു വിശദീകരണമെഴുതാൻ മറന്നു പോയി ബ്ലോഗർ കൂടിയായ മനോജ് കുറൂർ ആണ് ഈ സിനിമയിലെ (വാനപ്രസ്ഥത്തിലെ “കണ്ടു ഞാൻ തോഴീ എൻ കാമാനുരൂപനേ“ എഴുതിയത്

എതിരന്‍ കതിരവന്‍ said...

11 -)0 ചോദ്യം കുറച്ചു കൂടി എളുപ്പമാക്കാൻ:
ദിലീപ്- എ. ആർ. റഹ് മാൻ =ശരി
മമ്മുട്ടി-കയ്യൊപ്പ് = തെറ്റ്

പൊറാടത്ത് said...

11.
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ് സിനിമയില്‍ തുടക്കം - വഹീദ റഹ്മാന്‍
ദിലീപ് - എ.ആര്‍. റഹ്മാന്‍
റഹ്മാന്‍ - വരാഗൈ നദിക്കരയോരം
ആര്‍ . കെ. ശേഖര്‍ - പഴശ്ശിരാജ
ഗൈഡ് - ദേവാനന്ദ്
തലത്ത് മെഹ്മൂദ് - കയ്യൊപ്പ്
മമ്മുട്ടി - കൂടെവിടെ
പഴശ്ശിരാജ - ഗോപാലന്‍

പൊറാടത്ത് said...

4. a) തെറ്റ് - ഞാറ്റടി, മീനമാസത്തിലെ സൂര്യന്‍ എന്നിവ..

b)) തെറ്റ് - ചില്ലിമുളം കാടുകളിൽ ലല്ലലല്ലം പാടി വരും
തെന്നലേ തെന്നലേ...അല്ലിമലർക്കാവുകളിൽ വള്ളികളിലൂയലാടും
തെന്നലേ തെന്നലേ..
എന്നത് ശരി

c)തെറ്റ് - സ്വര്‍ഗ്ഗ രാജ്യം എന്ന സിനിമയിലെ “കരളിന്റെ കരളിലെ, ഒരു കഥ പറയാമോ കാറ്റേ - സ്ത്രീഹൃദയം,
കരളിൽ കണ്ണീർ - ബാല്യകാല സഖി,
ബലിയല്ലാ എനിക്കു വേണ്ടത് - റബേക്ക“ എന്നിവ ഉദാഹരണങ്ങള്‍..

d) എന്റെ സൂര്യപുത്രിക്കു എന്ന സിനിമയിലെ "ആലാപനം.. തേടും തായ് മനം"

e) തെറ്റ് - ബിഗ് ബിയില്‍ 2007-ല്‍ പാടിയിട്ടുണ്ട്

പൊറാടത്ത് said...

6. പത്മിനിയും സുകുമാരിയും

പൊറാടത്ത് said...

10. b) ധ്വനി - മാനസനിളയിൽ പൊന്നോളങ്ങൾ

എതിരന്‍ കതിരവന്‍ said...

11-)0 ചോദ്യത്തിനു ഒരു ക്ലാരിഫിക്കേഷൻ കൂടെ. “തമിഴ് സിനിമയിൽ തുടക്കം” എന്നതിനു. ഒരു തെലുങ്കു സിനിമയുടെ ഡബ്ബിങ് ആയിരുന്നു ഈ ചിത്രം. പക്ഷെ തമിഴ് ചിത്രമാണ് വൻപൻ ഹിറ്റ് ആയത്.

krish | കൃഷ് said...

ചോദ്യം 11നു ചെറിയ സൂചന തന്നതുകൊണ്ട് ഞാന്‍ ഉത്തരം അല്‍പ്പം മോഡിഫൈ ചെയ്യുന്നു.

11. പിയാനോ -- തേരിറങ്ങും മുകിലേ.
തമിഴ് സിനിമയില്‍ തുടക്കം -- വഹീദ രഹ്‌മാന്‍ (?)
ദിലീപ് -- എ.ആര്‍. റഹ്‌മാന്‍.
രഹ്‌മാന്‍ -- കൂടെവിടെ.
ആ‍ര്‍.കെ.ശേഖര്‍ -- വരാഗൈ നദിക്കരയോരം.
ഗൈഡ് -- ദേവാനന്ദ്.
തലത്ത് മെഹ്‌മൂദ് -- കൈയ്യൊപ്പ്.
മമ്മൂട്ടി -- പഴശ്ശിരാജ.
പഴശ്ശിരാജ - ഗോപാലന്‍.


(ഇതും മാറ്റേണ്ടിവരുമോ ആവോ :) )

അഭിലാഷങ്ങള്‍ said...

ചോദ്യം 11) കണ്‍ഫ്യുഷന്‍ ഉണ്ടാക്കാനും അടിയുണ്ടാക്കാനും പറ്റിയ ചോദ്യമാണ്. ഞാന്‍ ഓള്‍‌റഡി ആന്‍സര്‍ പറഞ്ഞുപോയി. ഇപ്പോ അതില്‍ “ദിലീപ്- എ. ആർ. റഹ് മാൻ =ശരി; മമ്മുട്ടി-കയ്യൊപ്പ് = തെറ്റ് “ എന്നൊക്കെ പറഞ്ഞാല്‍ കൊട്ടേഷന് ആളെവിടും... ങാ...! [ ഉത്തരം മാറ്റാന്‍ തയ്യാറല്ല.. മാര്‍ക്കില്ല്ലേലും നോ ഇഷ്യു..]

ഒരു ഉത്തരവും കൂടി തട്ടിവിടുന്നു.

3) ഈ ഭാഗം ‘വാനപ്രസ്ഥം’ എന്ന ചിത്രത്തിലേതാണ്. ഹരീ എന്ന ബ്ലോഗര്‍ “‘സുഭദ്രാഹരണം’ കഥകളിയുടെ ആസ്വാദനം എഴുതിയിട്ടുണ്ട് അങ്ങേരുടെ കളിയരങ്ങ് എന്ന ബ്ലോഗില്‍. (“അതുകൊണ്ട്...??“ എന്ന് ചോദിക്കരുത്... കഥകളിയുടെ ABCD അറിഞ്ഞൂടാ..എന്ന്വച്ചാ EFGH അറിയാം എന്നല്ല.. ചുമ്മ... ) :)

Kumar Neelakandan © (Kumar NM) said...

11
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം - വഹീദ റഹ് മാൻ
ദിലീപ് - എ. ആർ റഹ് മാൻ
റഹ് മാൻ - വരാഗൈ നദിക്കരയോരം
ആർ. കെ ശേഖർ - പഴശ്ശിരാജാ
ഗൈഡ് - ദേവാനന്ദ്
തലത്ത് മെഹ് മൂദ് - കയ്യൊപ്പ് ("Jalte hain jiske liye..")
മമ്മുട്ടി - കൂടെവിടെ
പഴശ്ശിരാജാ - ഗോപാലൻ

ഉപാസന || Upasana said...

4.C => thette.

10.

First Clip

Cineama : KamaladaLam.
Song : Saayanthanam... chandrika...

3. Song is from Vaanaprasthham. (malayalam blogger mohanlaal is acted in it)

Second Clip :

Cinema : NakhaxathangngaL
Song : aareyum bhaava gaayakanaakkum

ലേഖാവിജയ് said...

ഞാനിപ്പഴാ വന്നത്:(

4.അല്ല.ഞാറ്റടി.

എം ബീ യേ said...

4
A തെറ്റ് ഞാറ്റടി
B തെറ്റ് അല്ലിമലര്‍ കാവുകള്‍ അല്ലേ ശരി
C തെറ്റ് കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച

E ശരി സാഗര്‍ എലിയാസിലും പാടി
5 ചെമ്മീന്‍ ?
6 പത്മിനി, രാഗിണി
7 ഹനീഫ


11
A

4
A തെറ്റ് ഞാറ്റടി
B തെറ്റ് അല്ലിമലര്‍ കാവുകള്‍ അല്ലേ ശരി
C തെറ്റ് കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച

E ശരി സാഗര്‍ എലിയാസിലും പാടി
5 ചെമ്മീന്‍ ?
6 പത്മിനി, രാഗിണി
7 ഹനീഫ


പിയാനോ തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം വഹീദ റഹ് മാൻ
ദിലീപ് എ. ആർ റഹ് മാൻ
റഹ് മാൻ കൂടെവിടെ
ആർ. കെ ശേഖർ പഴശ്ശിരാജാ
ഗൈഡ് ദേവാനന്ദ്
തലത്ത് മെഹ് മൂദ് കയ്യൊപ്പ്
മമ്മുട്ടി ഗോപാലൻ
പഴശ്ശിരാജാ വരാഗൈ നദിക്കരയോരം

അഭിലാഷങ്ങള്‍ said...

ഒരു 3 മാര്‍ക്ക് കൂടി പോരട്ടെ...

10) രണ്ടാം ക്ലിപ്പ് ) ഉത്തരം> ഗാനം: “മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ചീരധ്വനിയുണര്‍ത്തീ‍....”, ചിത്രം: “ധ്വനി“. (1988)

3) ന്റെ ഉത്തരം നേരത്തെ പറഞ്ഞത്: ബ്ലോഗര്‍ ‘ഹരീ‘ എന്ന് പറഞ്ഞത്, അതുമായുള്ള ബന്ധം, സിനിമയിലെ ആ രംഗത്തിലെ ടോപ്പിക്കും, ഹരി ബ്ലോഗില്‍ എഴുതിയ ടോപ്പിക്കും ‘സുഭദ്രാഹരണം’ ആയിരുന്നു എന്നാണ് ഉദ്ദേശിച്ചത്.

ഇനി ബാക്കി ഗവേഷിക്കട്ടെ... ഇത് മെനക്കെട്ടപണിയാണപ്പ! ആരവിടെ.. ഒരു ജ്യൂസ് പോരട്ടെ... !

ബൈജു (Baiju) said...

11 പിയാനോ -തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം – വഹീദ റഹ് മാൻ
ദിലീപ് - എ. ആർ റഹ് മാൻ
റഹ് മാൻ - വരാഗൈ നദിക്കരയോരം
ആർ. കെ ശേഖർ -പഴശ്ശിരാജാ
ഗൈഡ് -ദേവാനന്ദ്
തലത്ത് മെഹ് മൂദ് - കയ്യൊപ്പ്
മമ്മുട്ടി – കൂടെവിടെ
പഴശ്ശിരാജാ -ഗോപാലൻ

അഭിലാഷങ്ങള്‍ said...

പോരട്ടെ ഒരു 5 മാര്‍ക്ക് കൂടി... ബു ഹ ഹ :)

10) ഒന്നാം ക്ലിപ്പ്:
ഉത്തരം: ചിത്രം: വിചാരണ (മമ്മൂട്ടി, ശോഭന, 1988 ല്‍ ഇറങ്ങിയത്)
ഗാനം:
“ഒരു പൂ വിരിയുന്ന സുഖമറിഞ്ഞൂ...
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞൂ....
ഉണരൂ ഉണരൂ യമുനേ ഉണരൂ..
ഏതോ മുരളിക പാടുന്നൂ....
ദൂരേ വീണ്ടും പാടുന്നൂ...............”

ജിങ്ങ് ജക്ക.....!!

Kumar Neelakandan © (Kumar NM) said...

10. clip 1 : ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (വിചാരണ
clip 2 : മാനസനിളയിൽ - ധ്വനി

(ആദ്യം എഴുതിയ ഉത്തരത്തിൽ ക്ലിപ് 1 എഴുതിയിട്ടില്ലായിരുന്നു)

MSL-Quiz-Master said...

കുമാർ - എപ്പോൾ വേണമെങ്കിലും വിട്ടുപോയ ശരിയുത്തരങ്ങൾ ചേർക്കാം.എന്നാൽ ക്ലൂവിനു ശേഷമേ ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ കഴിയുകയുള്ളു.വിട്ടു പോയ ഉത്തരങ്ങൾ ക്ലൂവിനു മുമ്പ് എഴുകയാണെങ്കിൽ മുഴുവൻ മാർക്കും ക്ലൂവിനു ശേഷം പകുതിമാർക്കും ലഭിക്കും.

കമന്റ് ബോക്സ് ദേ സാധാരണ കമന്റ് ബോക്സാക്കി.. :)

Kumar Neelakandan © (Kumar NM) said...

തെറ്റിപോയി എന്നു തോന്നുന്ന ഉത്തരങ്ങൾ ക്ലൂവിനു മുൻപുതന്നെ തിരുത്തി എഴുതിയാൽ എന്താവും അവസ്ഥ?

എതിരന്‍ കതിരവന്‍ said...

11-)0 ബോണസ് ചോദ്യത്തിന് ഒരു ക്ലു കൊടുത്തിരുന്നു. ഈ ചോദ്യത്തിനു മാത്രം ഉത്തരം മാറ്റിയെഴുതാം. മാർക്കു നഷ്ടപ്പെടുകയില്ല.

പലതവണ ശ്രമിച്ച് 'best fitting' ആക്കേണ്ട ഒരു പസിൽ ആണിത്. അതു കൊണ്ടു മാത്രമാണ് ഈ സൌജന്യം

മറ്റു ചോദ്യങ്ങളുടെ ഉത്തരം മാറ്റിയെഴുതൽ ക്ലൂ ലിസ്റ്റ് വന്നതിനു മാത്രം. മാർക്കു കുറയും അപ്പോൾ.

Manikandan said...

4 ബി. ചില്ലിമുളം കാടുകളില്‍ എന്നാണ് തുടക്കം.

6. ഒരാള്‍ പത്മിനി ആണ്.

ലേഖാവിജയ് said...

1. കാലാപാനി
2. അറിയില്ല
3. ബ്ലോഗറും കവിയുമായാ ശ്രീ. മനോജ് കുറൂര്‍ ആണ് ലിറിക്സ് എഴുതിയിരിക്കുന്നത്.
4.a.മുരളി ആദ്യം അഭിനയിച്ചത് ഞാറ്റടി എന്ന സിനിമയില്‍ ആണ്.
b.അല്ലിമലര്‍ക്കാവുകളില്‍ എന്നതാണ് ശരി
c.സ്വര്‍ഗരാജ്യം എന്ന സിനിമയിലെ കരളിന്റെ കരളേ എന്ന ഗാനം എം ബി എസ് പാടിയിട്ടുണ്ട്.
d.ചിത്രം എന്റെ സൂര്യപുത്രിക്ക്.ആലാപനം.. എന്നു തുടങ്ങുന്ന ഗാനം

e.ബിഗ് ബി എന്ന സിനിമയിലെ വിടപറയുകയാണൊ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രേയ ഘോഷാല്‍ ആദ്യമായി മലയാളത്തില്‍ പാടിയത്.

5.ഒരു അഭിഭാഷ്കന്റെ കേസ് ഡയറി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

6.വലിയ കുട്ടി, സുകുമാരി.ചെറിയ കുട്ടി ശോഭ(ശാലിനി എന്റെ കൂട്ടുകാരിയിലെ )
7.മകളെ പാതിമലരേ .. എന്നു തുടങ്ങുന്ന ഗാനം.
8.വി.കെ. ശ്രീരാമന്‍.
9.അറിയില്ല ( ക്ലൂ വേണം :) )
10.ഒന്നാം ക്ലിപ് :താരും തളിരും മിഴിപൂട്ടി
രണ്ടാം ക്ലിപ്:മാനസനിളയില്‍ പൊന്നോളങ്ങള്‍ .. ചിത്രം : ധ്വനി

11 പിയാനോ എ. ആർ റഹ് മാൻ
തമിഴ് സിനിമയിൽ തുടക്കം വഹീദ റഹ് മാൻ
ദിലീപ് തേരിറങ്ങും മുകിലേ
റഹ് മാൻ കൂടെവിടെ
ആര്‍.കെ ശേഖര്‍ വരാഗൈ നദിക്കരയോരം
ഗൈഡ് ദേവാനന്ദ്
തലത്ത് മെഹ് മൂദ് കയ്യൊപ്പ്
മമ്മുട്ടി പഴശ്ശിരാജ
പഴശ്ശിരാജാ ഗോപാലന്‍

12.ഒന്നാം ക്ലിപ്: ശ്രീവിദ്യയുടെ ശബ്ദം .ചിത്രം.തിങ്കളാഴ്ച്ച നല്ല ദിവസം
രണ്ടാം ക്ലിപ്: ഭരത്ഗോപിയുടെ ശബ്ദം .ചിത്രം .കള്ളന്‍ പവിത്രന്‍.

കപ്ലിങ്ങാട്‌ said...

2.
4. എന്തിനു വേറൊരു സൂര്യോദയം

4.
B. ശരി (വരികള്‍ ശരിയാണ്‌)
C. തെറ്റ് ("മാമലകള്‍കപ്പുറത്ത്" അടക്കം കുറച്ചു പാട്ടുകള്‍)
E. തെറ്റ് ("ബിഗ് ബി" ആദ്യ ചിത്രം)

10.
രണ്ടാം ക്ലിപ്പ് - ധ്വനി, "മാനസനിളയില്‍"

കപ്ലിങ്ങാട്‌ said...

2.
4. എന്തിനു വേറൊരു സൂര്യോദയം

4.
B. ശരി (വരികള്‍ ശരിയാണ്‌)
C. തെറ്റ് ("മാമലകള്‍കപ്പുറത്ത്" അടക്കം കുറച്ചു പാട്ടുകള്‍)
E. തെറ്റ് ("ബിഗ് ബി" ആദ്യ ചിത്രം)

10.
രണ്ടാം ക്ലിപ്പ് - ധ്വനി, "മാനസനിളയില്‍"

Calvin H said...

2ഇൽ 5 - ആത്മവിദ്യാലയമേ

4.
എ) തെറ്റ്
ബി)
സി)തെറ്റ്
ഡി) ശരി
ഇ) ശരി


6) ഒന്നു പദ്മിനി ആകുന്നു

10) ഒന്നാം ക്ലിപ്പ് - ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു - ചിത്രം വിചാരണ

രണ്ടാം ക്ലിപ്പ് - മാനസനിളയിൽ പൊന്നോളങ്ങൾ - ധ്വനി


ബാക്കിക്ക് എന്റെ ടിങ്കുമോൻ ഉത്തരം പറയും

ലേഖാവിജയ് said...

ചേരും പടി എത്ര ചേര്‍ത്തിട്ടും ചേരുന്നില്ല.

ഒടുവില്‍ തല്ലിച്ചേര്‍ത്തു വച്ചു :)

ജോഷി said...

1. ഗുരു - ഇളയരാജ ചെയ്ത പശ്ചാത്തലസംഗീതത്തിനു ഹംഗറിയിൽ നിന്നുള്ള ഓർക്കസ്ട്രേഷൻ ഉപയോഗിച്ചിട്ടുണ്ട് (കാലാപാനിയിലും അദ്ദേഹം ഹംഗറിയിൽ നിന്നുള്ള ഓർക്കസ്ട്രേഷൻ ഉപയോഗിച്ചിട്ടുണ്ട്)

2. (1) ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ - വണ്ണാത്തിപ്പുഴയുടെ തീരത്ത്…
(2) ഉത്തരം പിന്നീട് പറയാം
(3) കൃഷ്ണാ നീ ബേഗനേ ബാരോ - ആകാശത്താമര പോലെ….
(4) ഹിമഗിരി തനയേ ഹേമലതേ – എന്തിനു വേറൊരു സൂര്യോദയം…
(5) മാനസസഞ്ചരരേ – ആത്മവിദ്യാലയമേ…

3. ഉത്തരം പിന്നീട് പറയാം

4. (A). തെറ്റ്…മുരളി ആദ്യം അഭിനയിച്ചതു ഞാറ്റടി (സംവിധാനം ഭരത് ഗോപി; റിലീസ് ചെയ്തിട്ടില്ല എന്നു തോന്നുന്നു) എന്ന സിനിമയിലാണ്. പഞ്ചാഗ്നിക്കു മുൻപുതന്നെ അദ്ദേഹം അരവിന്ദന്റെ ചിദംബരത്തിലും അഭിനയിച്ചിട്ടുണ്ട്…
B. ലിറിക്സിൽ തെറ്റുണ്ട്…ആദ്യവരിയിൽ ചില്ലിമുളം കാടുകളിൽ എന്നു തുടങ്ങുന്ന വെർഷൻ ആണെന്നു തോന്നുന്നു ഒറിജിനൽ…ഇല്ലിമുലം കാടുകളിൽ എന്നതും കേട്ടിട്ടുണ്ട്..രണ്ടാമത്തെ വരിയിൽ അല്ലിമലർക്കാവുകളിൽ എന്നതാണ് ശരി…
C. തെറ്റ്…എം. ബി. എസ്. മലയാളത്തിൽ പാടിയിട്ടുണ്ട്… (ഒരു കഥ പറയാമോ കാറ്റേ-സ്ത്രീഹൃദയം; കരളിൽ കണ്ണീർ - ബാല്യകാല സഖി; ബലിയല്ലാ എനിക്കു വേണ്ടത് – റബേക്ക)
D.ശരി..എന്റെ സൂര്യപുത്രിക്ക് (ആലാപനം തേടും തായ്മനം…)
E. തെറ്റ് (2007-ഇൽ ബിഗ്ഗ് ബ്ബി-യിൽ “വിട പറയുകയാണോ…” എന്നു തുടങ്ങുന്ന ഗാനം പാടിയിരുന്നു. 2009-ഇൽ ഏതാണ്ട് ഒരേ സമയത്ത് ബനാറസിലും സാഗർ ഏലിയാസ് ജാക്കി റീലോഡഡ്-ലും പാടിയിരുന്നു…ഓഡിയോ ആദ്യം റിലീസ് ചെയ്തത് ബനാറസ് ആണെങ്കിലും ചിത്രം ആദ്യം റിലീസ് ചെയ്തത് സാഗർ ഏലിയാസ് ജാക്കി റീലോഡഡ് ആണെന്നു തോന്നുന്നു)

5. ഉത്തരം പിന്നീട് പറയാം

6. സുകുമാരിയും രാഗിണിയും

7. എന്റെ സിന്ദൂരരേഖയിലെങ്ങോ... - ചിത്രം സിന്ദൂരരേഖ

8. വിനീത്കുമാർ (ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാൽതാരത്തിനുള്ള സംസ്ഥാന അവാർഡ്)

9. ഉത്തരം പിന്നീട് പറയാം

10.A) ഉത്തരം പിന്നീട് പറയാം
B). ധ്വനി (മാനസനിളയിൽ…)

11. പിയാനോ - തേരിറങ്ങും മുകിലേ…(പാട്ടിൽ പിയാനോ BGM)

തമിഴ് സിനിമയിൽ തുടക്കം - വഹീദ റഹ് മാൻ (ആദ്യത്തെ സിനിമ തെലുഗു-തമിഴ് ഡബ്)

ദിലീപ് - എ. ആർ റഹ് മാൻ

റഹ് മാൻ - കൂടെവിടെ (ആദ്യ ചിത്രം)

ആർ. കെ ശേഖർ - പഴശ്ശിരാജാ (ശേഖറിന്റെ ആദ്യഗാനം 1964-ഇൽ ഇറങ്ങിയ ഈ ചിത്രത്തിലായിരുന്നു )

ഗൈഡ് – ദേവാനന്ദ് (ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം)

തലത്ത് മെഹ് മൂദ് - കയ്യൊപ്പ് (കയ്യൊപ്പിൽ തളതിന്റെ Jalte hain jiske liye എന്ന ഗാനം ഓർത്തെടുക്കുന്ന ഒരു രംഗം ഉണ്ട്)

മമ്മുട്ടി - വരാഗൈ നദിക്കരയോരം (ഇതു കുറച്ചു വളഞ്ഞുപോയി..അവസാനം മിച്ചം വന്നത് എന്നതിനാൽ ഒന്നു പരതിനോക്കിയപ്പോൾ പണ്ട് എതിരൻ ഇട്ടിരുന്ന ഒരു കമന്റിലെത്തി… “വ്യത്യസ്തനാമൊരു ബാര്‍ബറാം....” പാട്ടിനെപ്പറ്റി:
നാടന്‍ ശീലുകള്‍ സിനിമാപ്പാട്ടില്‍ തിരിച്ചുവരുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ ഈ പാട്ട് ‘സംഗമം’എന്ന തമിഴ് സിനിമയിലെ “ വരാഗൈ നദിക്കരയോരം...കണ്ണില്‍ വരും കാഴ്ച്ചിയെല്ലാം കണ്മണിയെ ഉരുത്തും....” (എ. ആര്‍.റഹ്മാന്‍, ശങ്കര്‍ മഹാദേവനും സംഘവും) എന്ന പാട്ടിന്റെ നിഴലാണല്ലൊ എന്ന സങ്കടം ഉണ്ട്….

പഴശ്ശിരാജാ - ഗോപാലൻ (ഗോകുലം ഗോപാലൻ )

12. ഒന്നാം ക്ലിപ്പ് : ശ്രീവിദ്യ ; (ചിത്രം: തിങ്കളാഴ്ച നല്ല ദിവസം)...കൂടെയുള്ളത്‌ ഉണ്ണിമേരി (ഡബിങ്ങ്‌)

രണ്ടാം ക്ലിപ്പ് : ഭരത് ഗോപി (ചിത്രം കള്ളൻ പവിത്രൻ)

ലേഖാവിജയ് said...

ചോദ്യം 11 ന്റെ ഉത്തരങ്ങള്‍ മാറ്റിയെഴുതുന്നു.

പിയാനോ - ദേവാനന്ദ്
തമിഴ് സിനിമയിൽ തുടക്കം - കൂടെവിടെ
ദിലീപ് - തേരിറങ്ങും മുകിലേ
റഹ് മാന്‍ - വരാഗൈ നദിക്കരയോരം
ആ‍ര്‍ കെ ശേഖര്‍ - എ ആര്‍ റഹ് മാന്‍
ഗൈഡ് - വഹീദ റഹ് മാന്‍
തലത്ത് മെഹ് മൂദ് - കയ്യൊപ്പ്
മമ്മൂട്ടി - പഴശ്ശിരാജാ
പഴശ്ശിരാജാ - ഗോപാലന്‍

ഭൂമിപുത്രി said...

ക്ലൂവിന് മുൻപ്-
1.ഗുരു
2-
a.ഭാഗ്യദാലക്ഷ്മി-കണ്ണാടിപ്പുഴയുടെ
b.ശ്രീചക്രരാജ-സൂര്യകിരീടം
c.കൃഷ്ണാ നീബേഗനേ-ആകാശത്താമരപോലെ
d.ഹിമഗിരിതനയേ-ചന്ദ്രനുദിയ്കുന്ന ദിക്കിൽ
e.മാനസ സഞ്ചരരേ-ആത്മവിദ്യാലയമേ


4.A- തെറ്റ്-‘ഞാറ്റടി’ എന്ന പുറത്തിറങ്ങാത്ത
സിനിമയിലാൺ ആദ്യം അഭിനയിച്ചത്
B.വരികൾ തെറ്റ്-‘അല്ലിമലർക്കാവുകളിൽ
വള്ളികളിലൂയലാടും’എന്നാൺ

C-തെറ്റ്‘കരളിന്റെ കരളിലെ’-സ്വർഗരാജ്യത്തിലെ പാട്ട് പാടി

D-ആലാപനം-എന്റെ സൂര്യപുത്രിയ്ക്ക്

E-തെറ്റ്. Big B-‘വിടപറയുകാ‍യാണോ‘ എന്ന പാട്ട് പാടി നേരത്തേതന്നെ

6.രാഗിണീ,സുകുമാരി

8.---മണിയൻപിള്ള രാജു (വൈൽഡ് ഗസ്സ്)
9.---‘സ്വാതിതിരുനാൾ’ ആണോ? എങ്കിൽ ‘കൃപയാപാലയ’. ‘മോക്ഷമുഗലദാ’
10. B.മാ‍നസനിളയിൽ-ധ്വനി

11.പിയാനോ-തേരിറങ്ങും
തമിഴ് സിനിമയിൽ..-വഹീദാറെഹ്മാൻ
ദിലീപ്- എ.ആർ.റഹ്മാൻ
റഹ്മാൻ-വരാഗൈ നദി..
ആർക്കെ.ശേഖർ-പഴശ്ശിരാജ
ഗൈഡ്-ദേവാനന്ദ്
തലത്ത്മെഹ്മൂദ്-കയ്യൊപ്പ്
മമ്മൂട്ടി-കൂടെവിടെ
പഴശ്ശിരാജാ-ഗോപാലൻ

(വെരിട്രിക്കി വെരിട്രിക്കി :‌)))

12.
1.ശ്രീവിദ്യ-തിങ്കളാഴച്ച നല്ല ദിവസം
2.ഗോപി-പെരുവഴിയമ്പലം

അഭിലാഷങ്ങള്‍ said...

ബാക്കിയുള്ള ഗസ്സിങ്ങസ്.... :)

4.D) ചിത്ര, പി.സുശീല, യേശുദാസ് ഒരുമിച്ച് പാടിയ പാട്ട്:
ഉത്തരം: ചിത്രം: “എന്റെ സൂര്യപുത്രിക്ക്.
ഗാനം:
“ആലാപനം തേടും തായ്മനം...
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ..”

6) ഉത്തരം: സീമ, മേനക :)

(ആ‍ാ‍................) :)

പൊറാടത്ത് said...

2. c) നന്ദനം എന്ന ചിത്രത്തിലെ “ശ്രീലവസന്തം... “ എന്ന് തുടങ്ങുന്ന ഗാനം

d)മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ “ മല്ലികപ്പൂ പൊട്ടുതൊട്ട്..” എന്ന് തുടങ്ങുന്ന ഗാനം

e) ശങ്കരാഭരണം എന്ന ചിത്രത്തില്‍ എസ് പിയും വാണിജയറാമും കൂടി ഈ ഗാനം പാടിയിട്ടുണ്ട്. പിന്നെ, ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ “ആത്മവിദ്യാലയമേ...” എന്ന ഗാനവും ഇതേ പതിപ്പ് തന്നെ.

പൊറാടത്ത് said...

5. ചിത്രം “ വൃദ്ധന്മാരേ സൂക്ഷിക്കുക..”

Gops said...

1. കാലാപാനി

2.
1.
2.
3. കൃഷ്ണാ നി ബേഗനേ ബാരോ..., മില്ലേനിയം സ്റ്റാര്‍സ്
4.
5. മാനസസഞ്ചരരേ...,ശങ്കരാഭരണം

3. മനോജ് കുറൂര്‍ എന്ന ബ്ലോഗ്ഗര്‍

4.
A. തെറ്റ്, ഞാറ്റടി
B. തെറ്റ്, അല്ലിമലർക്കാവുകളിൽ വല്ലികളിലൂയലാടും തെന്നലേ തെന്നലേ”
C. തെറ്റ്, കരളിന്റെ കരളിലെ..., സ്വര്‍ഗ്ഗരാജ്യം
D. ശരി, ആലാപനം...., എന്റെ സൂര്യപുത്രിക്ക്
E. തെറ്റ്, ബിഗ് ബി

5. ഒരു അഭിഭാഷകന്റെ കേസ് ഡയറി

6. സുകുമാരി, ശ്രീവിദ്യ

7.

8. ശ്രീരാമന്‍

9. കോലക്കുഴല്‍ വിളി കേട്ടോ..., കായാമ്പൂവോ....

10.
ഒന്നാം ക്ലിപ്പ് -
രണ്ടാം ക്ലിപ്പ് - മാനസനിളയില്‍...., ധ്വനി

11.
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം - കൂടെവിടെ
ദിലീപ് - ദേവാനന്ദ്
റഹ് മാന്‍ - വരാഗൈ നദിക്കരയോരം
ആ‍ര്‍ കെ ശേഖര്‍ - എ ആര്‍ റഹ് മാന്‍
ഗൈഡ് - വഹീദ റഹ് മാന്‍
തലത്ത് മെഹ് മൂദ് - കയ്യൊപ്പ്
മമ്മൂട്ടി - പഴശ്ശിരാജാ
പഴശ്ശിരാജാ - ഗോപാലന്‍

12.
ഒന്നാം ക്ലിപ്പ് - ശ്രീവിദ്യ, തിങ്കളാഴ്ച നല്ല ദിവസം
രണ്ടാം ക്ലിപ്പ് - ഭരത് ഗോപി, കള്ളന്‍ പവിത്രന്‍

അനാഗതശ്മശ്രു said...

1) വണ്ണാത്തിപ്പുഴയുടെ ( കളിയാട്ടം )
2)
3) ശ്രീലവസന്തം (നന്ദനം )

4) എന്തിനു വേറൊരു സൂര്യോദയം ( മഴയെത്തും മുന്പേ)
5) ആത്മ വിദ്യാലയമേ ( ഹരിശ്ചന്ദ്ര)


5) ചെമ്മീന്‍

6) പദ്മിനി രാഗിണി

7) ശ്രീരാഗമോ ( പവിത്രം )

10) രന്ടാം ക്ലിപ് -- മാനസനിളയില്‍ ( ധ്വനി)


12) ഒന്നാം ക്ലിപ് ശ്രീവിദ്യ ( തിങ്കളാഴ്ച നല്ല ദിവസം )
രണ്ടാം ക്ളിപ് - ഗോപി ( കള്ലന്‍ പവിത്രന്‍ )

അനാഗതശ്മശ്രു said...

3)

എ. അല്ല (ഞാറ്റടി)
ബി. അതെ (ചില്ലിമുളം അല്ല)
സി. അല്ല
ഡി.അല്ല
ഏ. അല്ല (ബിഗ് ബിയിലെ വിടപറയുകാണൊ എന്നൊരു പാട്ടു ഓര്മ്മയിലുണ്ട്)

11 )
പിയാനൊ - തേരിറങ്ങും മുകിലേ
മമ്മൂട്ടി- പഴശി രാജ
പഴശിരാജ -ഗോപാലന്‍
ഗൈഡ് - ദേവാനന്ദ്
റഹ് മാന്‍ - കൂടെവിടെ
വഹീദ റഹ് മാന്‍ - തമിഴ് സിനിമയില്‍ തുടക്കം
വരാഗൈ നദിക്കരയോരം - എ ആര്‍ റഹ് മാന്‍
ദിലീപ്- ആര്‍ കെ ശേഖര്‍
കയ്യൊപ്പ് - തലത് മഹ് മൂദ്

പൊറാടത്ത് said...

8. വിനീത് കുമാര്‍ (വാസ്തുഹാര, വടക്കന്‍ വീരഗാഥ എന്നിവയില്‍ മാസ്റ്റര്‍ വിനീത്)

അഭിലാഷങ്ങള്‍ said...

ങേ.. മാര്‍ക്ക് കുറയൂല്ലേ? എന്നാല്‍ ന്റെ മനസ്സ് മാറി :) ഒന്നൂടെ മാറ്റി എഴുതുന്നു 11 ന്റെ ഉത്തരം:

“ഇത് ക്വിശ്ശ് മാശിന്റെ മനശ്ശിലുല്ല ഗോമ്പിനേശന്‍ ആഗണേ ദൈവേ...!“

===========================
=> പിയാനോ = “തേരിറങ്ങ് മുകിലേ...”
=> തമിഴ് സിനിമയില്‍ തുടക്കം = വാഹിദ റഹ്മാന്‍
=> ദിലീപ് = എ.ആര്‍ റഹ്മാന്‍
=> റഹ്മാന്‍ = “വരാഗൈ നദിക്കരയോരം“
=> ആര്‍.കെ.ശേഖര്‍= പഴശ്ശിരാജ
=> ഗൈഡ് = ദേവാനന്ദ്
=> തലത്ത് മെഹമൂദ് = “കൈയ്യൊപ്പ്“ (ഈ ചിത്രത്തില്‍ ഉപയോഗിച്ച ‘ജല്‍തെ ഹെ ജിസ്കേലിയേ..', ഗാനം ‘സുജാത’ എന്ന ചിത്രത്തില്‍ പാടിയ ആള്‍)
=> മമ്മൂട്ടി = കൂടെവിടെ
=> പഴശ്ശിരാജ = ഗോപാലന്‍.
===========================

:)

പൊറാടത്ത് said...

3. ഗാനരചന : ശ്രീ. മനോജ് കുറൂര്‍

അനാഗതശ്മശ്രു said...

3. ഹരീഷ് നമ്പൂതിരിയുടെ
സുഭദ്രാഹരണം പോസ്റ്റ്
http://kaliyarangu.blogspot.com/2009/10/subhadraharanam-kalarcode.html

പൊറാടത്ത് said...

1. ഗുരു

അഭിലാഷങ്ങള്‍ said...

9)
“ഹയ് ഹയ്... ഉത്ത്രം കണ്ടുപിടിച്ചാച്ച്..!!“ (തമിഴാ തമിഴ്...)

ഉത്തരം: ചിത്രം: അഭയം
സംഗീതം: ദക്ഷിണാമൂര്‍ത്തി സ്വാമി

ഗാനരചയിതാക്കള്‍: പി.ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി, സുഗതകുമാരി

ഗായകര്‍ (5) : പി.ലീല, യേശുദാസ്, എസ്. ജാനകി, എം.ജി. രാധാകൃഷ്ണന്‍, പി.സുശീല

ചില ഗാനങ്ങള്‍ :

1) “മാറ്റുവിന്‍ ചട്ടങ്ങളെ....
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ....” [സുഗതകുമാരി/ എം.ജി.രാധാകൃഷ്ണന്‍]

2) “രാവുപോയതറിയാതെ രാഗമൂകമായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നൂ...”
[പി.ഭാസ്കരന്‍/ പി.സുശീല]

3) “പാവം മാനവഹൃദയം
ഇരുളിൻ കാരാഗാരം മെല്ലെ വലിച്ചു തുറന്നു പുറത്തുള്ളഴകിൽ
പരമോത്സവമൊരു നോക്കാൽ കണ്ടു കുളിർക്കുന്നൂ നരഹൃദയം“
[സുഗതകുമാരി/ പി.സുശീല]

ഇത്ര മതി തല്‍ക്കാലം.... :)

ഉപാസന || Upasana said...

question No.1 => Kerala varmma Pazhazziraja.

ഉപാസന || Upasana said...

Question No. 4

A. True.
B. True
C. False (already commented)
D. False
E. True

ഉപാസന || Upasana said...

Question No. 6

Raagini - Padmini

അഭിലാഷങ്ങള്‍ said...

“ശ്രീ ചക്രരാജ....” (രാഗമാലിക) യുടെ ഒരു വീഡിയോ കണ്ടപ്പോഷാണ് അതിന് “സൂര്യകിരീടം വീണുടഞ്ഞൂ...രാവിന്‍ തിരുവരങ്ങില്‍....” എന്ന ഗാനവുമായി എന്തൊക്കെയോ ബന്ധമില്ലേന്ന് തോന്നുന്നത്.... അതോണ്ട്... ഒരു ഒത്തരം കൂടി:

2) 2. “സൂര്യകിരീടം വീണുടഞ്ഞൂ.. രാവിന്‍ തിരുവരങ്ങില്‍...” [ദേവാസുരം]

:)

ഉപാസന || Upasana said...

Question NUmber 9.

PennaaLe pennaaLE karimiin kaNNaaLE KaNNaaLE

kanniththaamara poopOle...

ഉപാസന || Upasana said...

Question No. 11

പിയാനോ Vahida Rahmaan

തമിഴ് സിനിമയിൽ തുടക്കം Kayyoppe

ദിലീപ് Gopalan

റഹ് മാൻ KooTeviTe

ആർ. കെ ശേഖർ A R Rahman

ഗൈഡ് Devanand

തലത്ത് മെഹ് മൂദ് TheriRangngum mukilE

മമ്മുട്ടി Pazhazziraaja

പഴശ്ശിരാജാ varaagai nadikkarayOram

ഉപാസന || Upasana said...

To answer most of the quesions One should be Physically fit :-(

'Others' wot to do
:-))

Upasana

Jayasree Lakshmy Kumar said...

1. രാജീവ് അഞ്ചലിന്റെ “ഗുരു” ?
2.
1.....
2.....
3.....
4......
5. ആത്മവിദ്യാലയമേ..

3. ഗാനരചന..മനോജ് കുറൂർ

4
a തെറ്റ്
b തെറ്റ്
c തെറ്റ്
d ശരി
e തെറ്റ്

5.വൃദ്ധന്മാരെ സൂക്ഷിക്കുക

6 പദ്മിനി, സുകുമാരി

7 ശ്രീരാഗമോ തേടുന്നു നീയീ വീണ തൻ..

8.....

9.....


10
1....
2. മാനസ നിളയിൽ പൊന്നോളങ്ങൾ..[ചിത്രം ധ്വനി]

11
പിയാനോ.... തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം... വഹീദാ റഹ്മാൻ
ദിലീപ്.... എ.ആർ. റഹ്മാൻ
റഹ്മാൻ... വരാഗൈ നദിക്കരയോഗം
ആർ.കെ. ശേഖർ... പഴശ്ശി രാജ
ഗൈഡ്.... ദേവാനന്ദ്
തലത്ത് മെഹ്മൂദ്... കയ്യൊപ്പ്
മമ്മൂട്ടി.. കൂടെവിടെ
പഴശ്ശിരാജ.... ഗോപാലൻ

12
ഒന്നാം ക്ലിപ്പ്...ശബ്ദം ശ്രീവിദ്യയുടേത്.

രണ്ടാം ക്ലിപ്പ്...ശബ്ദം ഗോപിയുടേത്. ചിത്രം കള്ളൻ പവിത്രൻ

Gops said...

കടുകട്ടി!!!!
എത്ര ചേര്‍ത്തെഴുതിയിട്ടും പലതും ബാക്കിയാകുന്നു.

Kala said...

1. കാലാപാനി
2.
1. എന്തു പറഞ്ഞാലും...., അച്ചുവിന്റെ അമ്മ
2. ശരണമയ്യപ്പാ സ്വാമി...., ചെമ്പരത്തി
3. കൃഷ്ണാ നി ബേഗനേ ബാരോ..., മില്ലേനിയം സ്റ്റാര്സ്
4. അറിയില്ല
5. മാനസസഞ്ചരരേ...,ശങ്കരാഭരണം
3. കുറൂര്‍
4.
A. തെറ്റ്, ഞാറ്റടി
B. തെറ്റ്, അല്ലിമലർക്കാവുകളിൽ വല്ലികളിലൂയലാടും തെന്നലേ തെന്നലേ”
C. തെറ്റ്, കരളിന്റെ കരളിലെ..., സ്വര്ഗ്ഗരാജ്യം
D. ശരി, ആലാപനം...., എന്റെ സൂര്യപുത്രിക്ക്
E. തെറ്റ്, ബിഗ് ബി
5. ഒരു അഭിഭാഷകന്റെ കേസ് ഡയറി
6. സുകുമാരി, സരിത
7. തംബുരു താനേ ശ്രുതി മീട്ടി...
8. ശ്രീരാമന്‍
9. അറിയില്ല
10.
ഒന്നാം ക്ലിപ്പ് - എന്തേ മനസ്സിലൊരു നാണം..., തേന്മാവിന്‍ കൊമ്പത്ത്
രണ്ടാം ക്ലിപ്പ് - മാനസനിളയില്‍...., ധ്വനി
11.
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം - വരാഗൈ നദിക്കരയോരം
ദിലീപ് - ദേവാനന്ദ്
റഹ് മാന്‍ - കൂടെവിടെ
ആര്‍ കെ ശേഖര്‍ - എ ആര്‍ റഹ് മാന്‍
ഗൈഡ് - വഹീദ റഹ് മാന്‍
തലത് മഹമൂദ് - കയ്യൊപ്പ്
മമ്മൂട്ടി - പഴശ്ശിരാജാ
പഴശ്ശിരാജാ - ഗോപാലന്‍
12.
ഒന്നാം ക്ലിപ്പ് - ശ്രീവിദ്യ, തിങ്കളാഴ്ച നല്ല ദിവസം
രണ്ടാം ക്ലിപ്പ് - ഭരത് ഗോപി, കള്ളന് പവിത്രന്

ജോഷി said...

5. ചെമ്മീൻ

11. ചേരുമ്പടിയിലെ രണ്ട്‌ ഉത്തരങ്ങൾ മാറ്റുന്നു :)

പിയാനോ - തേരിറങ്ങും മുകിലേ…

തമിഴ് സിനിമയിൽ തുടക്കം - വഹീദ റഹ് മാൻ

ദിലീപ് - എ. ആർ റഹ് മാൻ

റഹ് മാൻ - വരാഗൈ നദിക്കരയോരം

ആർ. കെ ശേഖർ - പഴശ്ശിരാജാ

ഗൈഡ് – ദേവാനന്ദ്

തലത്ത് മെഹ് മൂദ് - കയ്യൊപ്പ്

മമ്മുട്ടി - കൂടെവിടെ

പഴശ്ശിരാജാ - ഗോപാലൻ (ഗോകുലം ഗോപാലൻ )

Jayasree Lakshmy Kumar said...

12

ഫസ്റ്റ് ക്ലിപ്...ശബ്ദം ശ്രീവിദ്യയുടേത്. ചിത്രം തിങ്കളാഴ്ച നല്ല ദിവസം

പൊറാടത്ത് said...

12. a)ചിത്രം : തിങ്കളാഴ്ച നല്ല ദിവസം, അഭിനയിക്കുന്നത് ശ്രീവിദ്യ, ഉണ്ണിമേരി
b) ചിത്രം : കള്ളന്‍ പവിത്രന്‍, നടന്‍ കൊടിയേറ്റം ഗോപി

കപ്ലിങ്ങാട്‌ said...

1. ദേവദൂതന്‍

4.
A. തെറ്റ് (ചിദംബരം തുടങ്ങിയ 2-3 ചിത്രങ്ങള്‍ക്ക് ശേഷമാണ്‌ പഞ്ചാഗ്നി)

5. വൃദ്ധന്മാരെ സൂക്ഷിക്കുക

Ashly said...

1 Guru
2 2 and 5 Only
3 The lead actor is
4
a False
b False
c
d
eFalse

5
6
7
8
9
10 a
10 b))Maanasanilayil.. Movei : Dwhani
11

പിയാനോ - തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം -
ദിലീപ് - എ. ആർ റഹ് മാൻ
റഹ് മാൻ - കൂടെവിടെ
ആർ. കെ ശേഖർ -പഴശ്ശിരാജാ
ഗൈഡ് - ദേവാനന്ദ്
തലത്ത് മെഹ് മൂദ് -
മമ്മുട്ടി -വഹീദ റഹ് മാൻ
പഴശ്ശിരാജാ - ഗോപാലൻ

Indu said...

1. ആകാശഗോപുരം
2. ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ - വണ്ണാത്തിപ്പുഴയുടെ തീരത്ത്

മാനസസഞ്ചരരേ - ആത്മവിദ്യാലയമേ

3. മനോജ് കുറൂര്‍
"വാനപ്രസ്ഥം" എന്ന ചിത്രത്തിലെ "കാമിനി മമ മനോരഥഗാമിനി.." എന്ന പദം രചിച്ചത് ഇദ്ദേഹമാണ്.
4.
a). തെറ്റ് -- ആദ്യം അഭിനയിച്ചത് "ഞാറ്റടി" എന്ന ചിത്രത്തില്‍, പക്ഷെ "പഞ്ചാഗ്നി" ആദ്യം റിലീസ് ചെയ്തു.
b). വരികളില്‍ തെറ്റുണ്ട്
"ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും തെന്നലേ തെന്നലേ...
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും തെന്നലേ തെന്നലേ..."
c). തെറ്റ് -- "സ്വര്‍‍ഗ്ഗരാജ്യം" എന്ന ചിത്രത്തില്‍ "കരളിന്റെ കരളിലെ" എന്ന ഗാനവും,
"കാവ്യമേള" എന്ന ചിത്രത്തില്‍ "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍" എന്ന ഗാനത്തില്‍ ഒരു ഭാഗവും അദ്ദേഹം പാടിയിട്ടുണട്.
d). ശരി -- "എന്റെ സൂര്യപുത്രിയ്ക്ക്" എന്ന ചിത്രത്തിലെ, "ആലാപനം.." എന്ന ഗാനം.
e). തെറ്റ് -- "ബിഗ് ബി" എന്ന ചിത്രത്തിലെ "വിട പറയുകയാണോ..." എന്ന ഗാനമാണ് ആദ്യ മലയാളഗാനം.

5. ചെമ്മീന്‍

6. രാഗിണി & സുകുമാരി

7. ശ്രീരാഗമോ... (പവിത്രം)

8. വിനീത് കുമാര്‍

9.
10.
1)
2) മാനസനിളയില്‍... (ധ്വനി)

11.
പിയാനോ തേരിറങ്ങും മുകിലേ
തമിഴ് സിനിമയില്‍ തുടക്കം എ. ആര്‍ റഹ്മാന്‍
ദിലീപ് വഹീദ റഹ്മാന്‍
റഹ്മാന്‍ വരാഗൈ നദിക്കരയോരം
ആര്‍. കെ ശേഖര്‍ പഴശ്ശിരാജാ
ഗൈഡ് ദേവാനന്ദ്
തലത്ത് മെഹ്മൂദ് കയ്യൊപ്പ്
മമ്മുട്ടി കൂടെവിടെ
പഴശ്ശിരാജാ ഗോപാലന്‍

12.
1). ശബ്ദം - ശ്രീവിദ്യ
ചിത്രം - തിങ്കളാഴ്ച നല്ല ദിവസം

2). ശബ്ദം - ഭരത് ഗോപി
ചിത്രം - കള്ളന്‍ പവിത്രന്‍

ബൈജു (Baiju) said...

3 മനോജ് കുറൂരിന്‍റ്റേതാണ്‌ വരികള്‍

5 ഭാഗ്യജാതകം

12
I.ചിത്രം: തിങ്കളാഴ്ച നല്ല ദിവസം മറ്റേ ആള്‍: ശ്രീവിദ്യ
II. ബാബുനമ്പൂതിരി

MSL-Quiz-Master said...

ക്ലൂവരാൻ ഇനി അരമണിക്കൂർ മാത്രം.മിടുമിടുക്കന്മാരേ മിടുക്കിമണികളെ ക്ലൂ വരുന്നതിനു മുന്നേ ഫുൾമാർക്കടിക്കൂ..

Sudeep said...

2.
(1) കണ്ണാടിപ്പുഴയുടെ (കളിയാട്ടം)
(2) കൃഷ്ണാ നീ ബേഗനെ (നിവേദ്യം)
(4) എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുന്‍പേ)
(5) ആത്മവിദ്യാലയമേ

4. (A) തെറ്റ്. (ആദ്യത്തെ മലയാള ചിത്രം ഞാറ്റടി, acted in Hindi film Mandi and one Telugu film also before Panchagni)
(B) ശരി
(C) തെറ്റ് (പാട്ട്: കരളിന്റെ കരളിലെ, ചിത്രം: സ്വര്‍ഗരാജ്യം)
(D) ശരി (പാട്ട്: Poonkaviyam Pesum Oviyam from film Karpoora Mullai)
(E) ശരി
5. അഥീന
6. പദ്മിനി, രാഗിണി
8. എന്‍ എല്‍ ബാലകൃഷ്ണന്‍
11.
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ്‌ സിനിമയില്‍ തുടക്കം - വഹീദ റഹ്‌മാന്‍ (തമിഴ്‌ സിനിമയിലല്ല തെലുഗ് സിനിമയിലാണ് തുടക്കം. 'Rajulu Morayi' was probably dubbed in Tamil as 'Kalam Maripochu'. It was a big hit in Telugu also, as per Wikipedia entry on the actress.)
ദിലീപ് - എ ആര്‍ റഹ്‌മാന്‍
റഹ്‌മാന്‍ - വരാഗൈ നദിക്കരയോരം
ആര്‍ കെ ശേഖര്‍ - പഴശ്ശിരാജ
ഗൈഡ് - ദേവ് ആനന്ദ്‌
തലത് മെഹമൂദ് - കയ്യൊപ്പ്‌
മമ്മൂട്ടി - കൂടെവിടെ
പഴശ്ശിരാജാ - ഗോപാലന്‍ (ഗോകുലം)

(ബാക്കി പിന്നെ)

MSL-Quiz-Master said...

പ്രിയരെ..സൂചനകൾ വന്നു കഴിഞ്ഞു.നേരത്തേ അറിയിച്ചിരുന്നത് പോലെ ഇനി സൂചനകളോടെയുള്ള ചോദ്യങ്ങൾക്ക് വരുന്ന ഉത്തരങ്ങൾക്ക് പകുതി മാർക്ക് മാത്രമേ ലഭിക്കുകയുള്ളു.

എതിരന്‍ കതിരവന്‍ said...

3-)0 ചോദ്യത്തിന്റെ ക്ലൂ “ഉത്തമപുരുഷൻ കഥ പറയുമ്പോൾ “ എന്ന സമാഹാരം “ എന്നു തിരുത്തി വായിക്കാനപേക്ഷ.

ശ്രീലാല്‍ said...

ശ്ശെടാ.. ലേറ്റായിപ്പോയി.. കുളു തരുന്നതിനു മുന്‍പ് കുറച്ച് മാര്‍ക്ക് അടിച്ചെടുക്കാമായിരുന്നു...

എന്നാലും കുഴപ്പമില്ല. അറിയുന്ന ഉത്തരം ദാ പിടി

2. വണ്ണാത്തിപ്പുഴയുടെ തീരത്ത്
ഉത്തരാസ്വയംവരം കഥകളി കാണുവാന്‍
ആകാശത്താമര പോലേ...
എന്തിനു വേറൊരു സൂര്യോദയം..
ആത്മവിദ്യാലയമേ...
7. ശ്രീരാഗമോ തേടുന്നു നീയീ...
8 .. വിനീത്
12. രണ്ടാം ക്ലിപ്പ് : കള്ളന്‍ പവിത്രന്‍ - ഭരത് ഗോപിയുടെ ശബ്ദം.. ( മൊന്തേം ചെരുവോം.. അപ്പൊഴേ പിടികിട്ടിയുള്ളൂ..)

ഇപ്പ ഇത് പടി.. ബാക്കി വല്ലതും കിട്ടുമോന്ന് നോക്കട്ടെ.

Jayasree Lakshmy Kumar said...

8. വിനീത് കുമാർ

Kumar Neelakandan © (Kumar NM) said...

ക്ലൂവിനുശേഷം :

1. കാലാപാനി
5. ആകാശകോട്ടയിലെ സുൽത്താൻ
6. രാഗിണി, സുകുമാരി
8. വിനീത് കുമാർ

Jayasree Lakshmy Kumar said...

9 “കോലക്കുഴൽ വിളി കേട്ടോ..രാധേ എൻ രാധേ..”
“ചിറ്റാറ്റിൻ കാവിൽ ഉപ്പൻ ചോദിച്ചു....”

Jayasree Lakshmy Kumar said...

10. ഗാനം “ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു..”
ചിത്രം വിചാരണ

Gops said...

7. ശ്രീരാഗമോ തേടുന്നു...

Jayasree Lakshmy Kumar said...

2.ചില കർണ്ണാടക സംഗീത കീർത്തനങ്ങളുടെ പല്ലവികൾ അതേ പടിയോ അതിനു വളരെ സമാനമായോ മലയാളസിനിമാഗാനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി? ( ഒരോന്നിനും ഒരോ മാർക്കാണ് )
ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ (ക്ലൂ ഇവിടെ )
ശ്രീചക്രരാജസിംഹാസനേശ്വരീ (ക്ലൂ ഇവിടെ )
കൃഷ്ണാ നീ ബേഗനേ ബാരോ (ക്ലൂ ഇവിടെ )
ഹിമഗിരി തനയേ ഹേമലതേ ( ക്ലൂ ഇവിടെ)
മാനസസഞ്ചരരേ ( ക്ലൂ ഇവിടെ

വേണ്ടായിരുന്നു ഈ ക്ലൂസ് ഒന്നും :))

Sudeep said...

ഇതാ രണ്ടാം ഭാഗം (5, 8 ക്ലൂ വന്ന ശേഷം മാറ്റിയെഴുതി)
1. പഴശ്ശിരാജാ
3. കണ്ടു ഞാന്‍ തോഴീ.. വരികള്‍ എഴുതിയത് മനോജ്‌ കുറൂര്‍
5. കുടുംബസമേതം
7. ശ്രീരാഗമോ (പവിത്രം)
8. വിനീത് കുമാര്‍
9. അമ്പും കൊമ്പും, ആദിയുഷസ്സന്ധ്യ (പഴശ്ശിരാജാ)
10. (1) ഒരു പൂ വിരിയുന്ന (വിചാരണ), (2) മാനസനിളയില്‍ (ധ്വനി)
12 . (1) കുക്കു പരമേശ്വരന്‍ (തിങ്കളാഴ്ച നല്ല ദിവസം)
(2) സോമന്‍

ജോഷി said...

ക്ലൂവിനു ശേഷം കൂടുതൽ ഉത്തരങ്ങൾ :)

3. Lyrics by Manoj Kuroor (ബ്ലോഗർ മനോജ് കുരൂര്‍)

5. Kudumbasametham

9. കേരളവർമ്മ പഴശ്ശിരാജ

10. A. ഒരു പൂവിരിയുന്ന... - ചിത്രം : Vicharana

അഭിലാഷങ്ങള്‍ said...

ഓഹോ.. അപ്പോ അങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്..! ആഹാ.. ഞാന്‍ കുറേ അബദ്ധങ്ങള്‍ എഴുന്നള്ളിച്ചിട്ടുണ്ട്..! :) ; ഈശ്വരാ, I.V.ശശിയൊക്കെ ചിലപ്പോ എന്നെ ഉലക്കയെടുത്തടിക്കും..,. ഷുവര്‍...!

പിന്നെ, ഒരു ഉത്തരം മാറ്റുകയാണ്. (മുരളിയും പറ്റിച്ചു):(

8) ഉത്തരം: മുരളി :(

അഭിലാഷങ്ങള്‍ said...

5) ഉത്തരം: “കുടുംബസമേതം“

:)

ശ്രീലാല്‍ said...

1. പഴശ്ശിരാജ

A. മുരളി ആദ്യം അഭിനയിച്ച സിനിമ പഞ്ചാഗ്നി ആണ്. തെറ്റ്

ബി. അല്ലിമലർക്കാടുകളിൽ - തെറ്റ് - അല്ലിമലര്‍ക്കാവുകളില്‍

C.എം. ബി ശ്രീനിവാസൻ മലയാളസിനിമയിൽ പാട്ടുപാടിയിട്ടില്ല. - ശരി

D.ഒരു പാട്ടിൽത്തന്നെ യേശുദാസും പി. സുശീലയും ചിത്രയും പാടിയ ഒരു സിനിമാഗാനമുണ്ട്..
ശരി - എന്റെ സൂര്യപുത്രിക്ക് - ആലാപനം തേടും തായ്മനം..

E. ശ്രേയാ ഘോഷാൽ മലയാളസിനിമയിൽ ആദ്യം പാടിയത് ‘ബനാറസ്”‘ എന്ന ചിത്രത്തിലാണ്.

ശരി

12.ബോണസ് ചോദ്യം -
1) തിങ്കളാഴ്ച നല്ല ദിവസം

അഭിലാഷങ്ങള്‍ said...

1) ഉത്തരം: “കാലാപാനി“

(യെവടെ!) :)

എതിരന്‍ കതിരവന്‍ said...

ലക്ഷ്മീ, ഈ ശാസ്ത്രീയഗാനങ്ങളുടെ ട്യൂൺ എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ലല്ലൊ.

ഭൂമിപുത്രി said...

അതെയതെ..
ഗ്ലൂഗ്ലൂള്ളപ്പളെന്തുഗ്ലൂ?? :-))

Manikandan said...

5. കുടുംബസമേതം

8. വിനീത് കുമാര്‍

10. രണ്ടാമത്തെ ക്ലിപ്പിന്റെ ഉത്തരം
ചിത്രം: ധ്വനി
ഗാനം: മനസനിളയില്‍ പൊന്നോളങ്ങള്‍

ജോഷി said...

2.(2) ശ്രീചക്രരാജസിംഹാസനേശ്വരീ - സൂര്യകിരീടം വീണുറങ്ങി...

Indu said...

സൂചനകള്‍ക്ക് ശേഷം ഉത്തരം

1. കേരളവര്‍മ്മ പഴശ്ശിരാജ ?

2.
2) ശ്രീചക്രരാജസിംഹാസനേശ്വരീ -- നക്ഷത്രദീപങ്ങള്‍ തിളങ്ങി
3) കൃഷ്ണാ നീ ബേഗനേ ബാരോ -- ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ / ജാനകീ ജാനേ രാമ
4) ഹിമഗിരി തനയേ ഹേമലതേ -- എന്തിനു വേറൊരു സൂര്യോദയം

5. കുടുംബസമേതം
9. ചിത്രം - കേരളവര്‍മ്മ പഴശ്ശിരാജ
ഗാനങ്ങള്‍
കുന്നത്തെ കൊന്നയ്ക്കും പൊന്മോതിരം...
ആദിയുഷസന്ധ്യ പൂത്തതിവിടെ...

10
1). ഒരു പൂ വിരിയുന്ന സുഖമറിഞ്ഞൂ... (വിചാരണ)

ഭൂമിപുത്രി said...

രണ്ടാം വരവ്-

2-
4.ഹിമഗിരിതനയേ-എന്തിനു വേറൊരു സൂര്യോദയം

3.വികടശ്ശിരോമണി (;->))

5.ആകാശക്കോട്ടയിലെ സുൽത്താൻ

7.ശ്രീരാഗമോ-പവിത്രം

8.ജഗതീ ശ്രീകുമാർ

9.---‘കേരളവർമ്മ പഴശ്ശിരാജ’-ആദിയുഷസന്ധ്യ,അമ്പും കൊമ്പും

10.ഒരു പൂവിരിയുന്ന-വിചാരണ

12.
2.ഗോപി-കള്ളൻ പവിത്രൻ

അനാഗതശ്മശ്രു said...

5. കുടും ബസമെതം

1. പഴശ്ശിരജ
8. വിനീത് കുമാര്‍

പൊറാടത്ത് said...

5. കുടുംബസമേതം (നേരത്തെ പറഞ്ഞ “വൃദ്ധന്മാരെ സൂക്ഷിക്കുക“ എന്നതിലും ഇവര്‍ ചേടത്തിയും അനുജത്തിയും ആയിത്തന്നെ അഭിനയിച്ചിട്ടുണ്ട് എന്നാണോര്‍മ്മ)

അനാഗതശ്മശ്രു said...

10. ഒന്നാം ക്ളിപ് --ഒരു പൂവിരിയുന്ന (വിചാരണ)

3..ചോദ്യത്തിനു ഞാന്‍ എഴുതിയ ഉത്തരവും ക്ളൂ തന്നതുമായി ബന്ധം ഇല്ലെങ്കിലും ഈ ബ്ളോഗറുടെ പേരു മാറ്റുന്നില്ല. ഈ ഉത്തരവും ശരിയാണെന്നു തന്നെ എനിക്കു തോന്നുന്നു..ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമം എന്നത് ശിരസാ വഹിക്കും

ഉത്തമപുരുഷന്‍ --മനോജ് കുറൂരിന്റെ ആനെന്നറിയാം

പൊറാടത്ത് said...

9. ചിത്രം : കേ.വ. പഴശ്ശിരാജ..
a) കുന്നത്തെ കൊന്നയും പൊന്മോതിരം..
b) ആദിയുഷസന്ധ്യ പൂത്തതിവിടെ

Unknown said...

1) kaalaapaani
2.1) vannaathi puzhayude theerathu
2.2) soorya kireedam
2.3) aakaasha thaamara pole
2.4) chella thaamare (hello)
2.5) aathma vidyalayame

4)
a. False - Njattadi is his first film
b.
c. True
d. True - ezhilam paala poothu
e. False - BigB

6) Padmini and Shobhana
7) Sree ragamo - pavithram
8) Vineeth (Vellikkannan - bharatham vittu poyo?)
10) clip2- Dhwani- maanasa nilayil

പൊറാടത്ത് said...

10. a) ചിത്രം : വിചാരണ

ഗാനം : ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...

nandakumar said...

1) പഴശ്ശിരാജ

2) 1- വണ്ണാത്തി പുഴയുടെ തീരത്ത്
2- അറിയില്ല
3- ആകാശത്താഴ്വര പോലെ
4-എന്തിനു വേറൊരു സൂര്യോദയം
5- ആത്മവിദ്യാലയമേ

3) അറിയില്ല

4) a- തെറ്റ് - ഞാറ്റടി ആണ് ആദ്യ സിനിമ
b-തെറ്റ് - അല്ലിമലര്‍ കാവുകളില്‍ ശരി
c-തെറ്റ്- പാടിയിട്ടുണ്ട് -സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലെ ‘കരളിന്റെ കരളിലെ’ എന്ന ഗാനം
d-ശരി - തമിഴിലെ ‘കര്‍പ്പൂര മുല്ലൈ’ എന്ന സിനിമയിലെ ‘പൂങ്കാവിയം പേശും ഓവിയം’ എന്ന ഗാനം പാടിയിട്ടുണ്ട്.
e-തെറ്റ് - ശ്രേയാ ഘോഷാൽ മലയാളത്തില്‍ ആദ്യം പാടിയത് ‘ബിഗ് ബി’ എന്ന ചിത്രത്തിലാണ്.

5) താലോലം എന്ന ചിത്രത്തില്‍

6) രാഗിണിയും സുകുമാരിയും

7) ശ്രീരാഗമോ തേടുന്നുവോ... എന്ന ഗാനം ചിത്രം പവിത്രം

8) വി.കെ ശ്രീരാമന്‍

9) ചിത്രം : നോവല്‍
1) കുയിലേ പൂങ്കുയിലേ...
2) ഒന്നിനുമല്ലാതെ...

10)ആദ്യ ക്ലിപ്പ് : “ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു..” ചിത്രം വിചാരണ

രണ്ടാമത്തെ ക്ലിപ്പ് : “മാനസനിളയില്‍...”ചിത്രം ധ്വനി

11)പിയാനോ -- തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം -- വഹീദ റഹ് മാൻ
ദിലീപ് -- എ. ആർ റഹ് മാൻ
റഹ് മാൻ -- വരാഗൈ നദിക്കരയോരം
ആർ. കെ ശേഖർ -- പഴശ്ശിരാജാ
ഗൈഡ് -- ദേവാനന്ദ്
തലത്ത് മെഹ് മൂദ് -- കയ്യൊപ്പ്
മമ്മുട്ടി -- കൂടെവിടെ
പഴശ്ശിരാജാ -- ഗോപാലൻ

12)എ) ശ്രീവിദ്യ - തിങ്കളാഴ്ച നല്ല ദിവസം

ബി) ഭരത് ഗോപി - കള്ളന്‍ പവിത്രന്‍

ബിന്ദു കെ പി said...

1 -

2.
1. വണ്ണാത്തിപ്പുഴയുടെ തീരത്ത്..
2. -
3. -
5. ആത്മവിദ്യാലയമേ..

3. -

4. A. തെറ്റ്. ഞാറ്റടി ആണ് ആദ്യ സിനിമ.
B. തെറ്റ്. അല്ലിമലർക്കാവുകളിൽ എന്നാണ് ശരി.

5. കുടുംബസമേതം

6. രാഗിണി, സുകുമാരി.

7. ശ്രീരാഗമോ തേടുന്നു നീ...

8. വിനീത് കുമാർ

9.

10. 1) വിചാരണ എന്ന സിനിമയിലെ ‘ഒരു പൂ വിരിയുന്ന സുഖമറിഞ്ഞൂ...’
2. ധ്വനിയിലെ ‘മാനസനിളയിൽ പൊന്നോളങ്ങൾ’

11.
പിയാനോ - തേരിറങ്ങും മുകിലേ
തമിഴ്സിനിമയിൽ തുടക്കം - വഹീദാ റഹ്മാൻ
ദിലീപ് - എ ആർ റഹ്മാൻ.
റഹ്മാൻ - വരാഗൈ നദിക്കരയോരം
ആർ കെ ശേഖർ - പഴശ്ശിരാജാ (പഴയ പഴശ്ശിരാജാ സിനിമ)
ഗൈഡ് - ദേവാനന്ദ്
തലത്ത് മെഹ്മൂദ് - കയ്യൊപ്പ് (jalte hai jiske liye എന്ന പാട്ട്)
മമ്മൂട്ടി - കൂടെവിടെ
പഴശ്ശിരാജാ - ഗോപാലൻ (ഗോകുലം)

12. 1) തിങ്കാളാഴ്ച നല്ല ദിവസം. ഉണ്ണിമേരിയും ശ്രീവിദ്യയും തമ്മിലുള്ള സംഭാഷണം.

Jayasree Lakshmy Kumar said...

5. കുടുംബസമേതം

Gops said...

ക്ലൂസിനു വേറേ ക്ലൂ തരേണ്ടിവരും.......

Jayasree Lakshmy Kumar said...

2.
4. എന്തിനു വേറൊരു സൂര്യോദയം..
നീയെൻ പൊന്നുഷസ്സന്ധ്യയല്ലേ...

അനാഗതശ്മശ്രു said...

2.
2) കളിപ്പാട്ടമായ് (കളിപ്പാട്ടം )

ലേഖാവിജയ് said...

ചോദ്യം 9 ന്റെ ഉത്തരം

ചിത്രം : നിവേദ്യം

ഗാനങ്ങള്‍: 1. കോലക്കുഴല്‍ വിളി കേട്ടോ രാധേ..
2. ചിറ്റാറ്റിന്‍ കാവില്‍..

Gops said...

10.
ഒന്നാം ക്ലിപ്പ് - കാളിന്ദി തേടി നിന്‍..., സിന്ദൂരരേഖ

ലേഖാവിജയ് said...

ചോദ്യം 7ന്റെ ഉത്തരം കൂടി മാറ്റിയെഴുതുന്നു

പവിത്രം എന്ന സിനിമയിലെ ശ്രീരാഗമോ തേടുന്നു.. എന്നു തുടങ്ങുന്ന ഗാനം.

അഭിലാഷങ്ങള്‍ said...

5 ല്‍കൂടുതല്‍ ഗായകരും 3 ഗാനരചയിതാക്കളും എന്നൊക്കെ കണ്ടപ്പോ തട്ടിവിട്ട ‘അഭയം’ എന്ന ഉത്തരം ഞാന്‍ മാറ്റുകയാണ്. സംഗതി അത്രയൊക്കെ ഉണ്ടെങ്കിലും ക്ലൂ വന്നപ്പോ ‘കുട്ടപ്പന്‍ പാടി‘ എന്നൊക്കെ കാണുന്നു. (ഏത് കുട്ടപ്പനാണാവോ, ഏതോ ഒരു ‘പിച്ചാത്തിക്കുട്ടപ്പനെ‘ എനിക്കറിയാം) :)! സി.ജെ.കുട്ടപ്പനാണ് ക്വിസ് മാസ്റ്റര്‍ ഉദ്ദേശിച്ച കുട്ടപ്പന്‍ എന്ന് ഊഹിച്ചുകൊണ്ട് ഈ കുട്ടപ്പന്‍ നേരത്തെ പറഞ്ഞ ഉത്തരം മാറ്റി ഒരു കുട്ടപ്പനേന്‍സര്‍ ഇടുകയാണ്. ഇനി വേറെ ക്ലൂ‍ പറഞ്ഞ് വഴിതെറ്റിച്ചാല്‍..... “മ്യാവൂ.... മ്യാവ്യ്യൂ‍ൂ....“ (ഗര്‍ജ്ജനം... ഗര്‍ജ്ജനം....)

ചോദ്യം 9)
ഉത്തരം: ചിത്രം: “നിവേദ്യം”
[2007 ല്‍ ഇറങ്ങിയത്, 78ല്‍ വേറെ ഒരു ‘നിവേദ്യം’ ഉണ്ടായിരുന്നു]

ഗാനം 1: “കോലക്കുഴല്‍ വിളികേട്ടോ.. രാധേ എന്‍ രാധേ....
കണ്ണനെന്നെവിളിച്ചോ രാവില്‍ ഈ രാവില്‍.........”

ഗാനം 2: “കായാം പൂവോ ശ്യാമമേഘമോ മുരളീമൃദുരവമോ......
രസഭരമൊഴുകും രാസനിലാവോ രാധാമാനസമോ....”

ഗാനരചയിതാക്കള്‍: ലോഹിതദാസ്, കുട്ടപ്പന്‍ (C.J), കൈതപ്രം
പാടിയവര്‍: വിജയ് യേശുദാസ്, ശ്വേത, പ്രദീപ് പള്ളുരുത്തി, സുദീപ് കുമാര്‍, ചിത്ര, എം. ജയചന്ദ്രന്‍, കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍

ഇതില്‍ കുട്ടപ്പന്‍ “എഴുതിയത്” “താം തകിട” എന്ന ഗാനം. അതില്‍ പ്രധാനമായും “പാടിയത്“ പ്രദീപ് പള്ളുരുത്തി ആണെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ, എതിരന്മാഷ് ക്ലൂവില്‍ പറയുന്നത് ഗാനരചയിതാവ് തന്നെ ‘പാടിയിട്ടുണ്ട്‘ എന്നാണ്. മാഷ് പറഞ്ഞാല്‍ അപ്പീലില്ല! :) അപ്പോ എന്തായാലും പാടിയിട്ടുണ്ട്.. പാടിയിട്ടില്ലേല്‍ അയാളെക്കൊണ്ട് ഭീഷിണിപ്പെടുത്തി പാടിക്കുന്ന കാര്യം ഞാനേറ്റു....

ഇനി എന്റെ ഈ ഉത്തരവും തെറ്റാണോ ദൈവേ.... എന്തായാലും ഇനി “നിവേദ്യത്തില്‍“ ഉറച്ച് നില്‍ക്കുന്നു. :)

ഓഫ്: ഇതെന്റെ നൂറാമത്തെ കമന്റാണോ ദൈവമേ... എന്തൊരു ശുഷ്കാന്തി!!

:)

പൊറാടത്ത് said...

2. d) mazhayethum munpe enna cinemayile " enthinu veroru sooryodayam" ennu thutangngunna gaanam

Jayasree Lakshmy Kumar said...

രണ്ടാം ചോദ്യത്തിൽ തന്നിരിക്കുന്ന ക്ലൂസ് ഒന്നും വർക്ക് ചെയ്യുന്നില്ലല്ലോ :(

ബൈജു (Baiju) said...

5 കുടുംബസമേതം
9.പഴശ്ശിരാജ..ആദിയുഷസന്ധ്യപൂത്തതിവിടേ, കുന്നത്തെക്കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി...

10.1 സിനിമ: വിചാരണ, ഗാനം: ഒരുപൂവിരിയുന്ന സുഖമറിഞ്ഞൂ.....

10. 2 ധ്വനി......മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനിയുണര്‍ത്തി

12 1.ചിത്രം: തിങ്കളാഴ്ച നല്ല ദിവസം മറ്റേ ആള്‍: ശ്രീവിദ്യ
2. ചിത്രം: കള്ളന്‍ പവിത്രന്‍, ശബ്ദം: ഭരത് ഗോപിയുടേത്

MSL-Quiz-Master said...

എല്ലാ ഓഡിയോ ക്ലിപ്പും വർക്ക് ചെയ്യൂന്നുണ്ടല്ലോ ലക്ഷ്മീ.വേറേ ഏതെങ്കിലും ബ്രൗസർ ഒന്നു നോക്കുമോ ?

Sudeep said...

completing/correcting some answers..
1. കേരളവര്‍മ്മ പഴശ്ശിരാജാ (മുഴുവന്‍ പേര്)
2. Please read earlier answer 2.(2) as 2.(3) (കൃഷ്ണാ നീ.. )
(2) ശ്രീചക്രരാജസിംഹാസനേശ്വരീ: ആന്ദോളനം (സര്‍ഗം)
8. ഓടത്തണ്ടില്‍ താളം കൊട്ടും കാറ്റില്‍, ആദിയുഷസ്സന്ധ്യ പൂത്തതിവിടെ (കേരളവര്‍മ്മ പഴശ്ശിരാജാ) (ആദ്യത്തെ വരി എന്ന് ചോദിച്ചതുകൊണ്ട്)

അഭിലാഷങ്ങള്‍ said...

ഒരു ഉത്തരം കൂടി:

2) 1. “ഭാഗ്യദാ ലക്ഷ്മീ ബാരമ്മ...” : “വണ്ണാത്തിപ്പുഴയുടെ തീരത്ത്.. തിങ്കള്‍ കണ്ണാടിനോക്കും നേരത്ത്...”

ഓഫ്: ഉത്തരം ശരിയാണേല്‍ "ലിങ്കൊന്നും വര്‍ക്കുചെയ്യുന്നില്ല" എന്ന് പരാതിപറഞ്ഞ ലക്ഷ്മിക്ക് എന്റെ വക ഒരു ചിക്കണ്‍ ബിരിയാണി. ചുമ്മ, എന്താ വര്‍ക്ക് ചെയ്യാത്തത് എന്ന് നോക്കാന്‍ പോയതാണ്. അപ്പോഴാണ് എഴുതാത്ത ഉത്തരത്തിന്റെ ട്യൂണ്‍ കേട്ടത്. സമയക്കുറവ് കാരണം എല്ലാ ക്ലൂസും നോക്കിയിരുന്നില്ല... :) ഉത്തരം തെറ്റാണേല്‍ ലക്ഷ്മി എനിക്ക് മട്ടണ്‍ ബിരിയാണി വാങ്ങിച്ചു തന്നോളൂ ട്ടോ.. ഐ ഡോണ്ട് മൈന്റേ... :)

അനാഗതശ്മശ്രു said...

4,
ഡി) ശരി ആലാപനം ..(ഗാനം )

അനാഗതശ്മശ്രു said...

4,
ഡി) ശരി ആലാപനം ..(ഗാനം )

Sandhya said...

ഈ ഭാഗത്തെങ്ങും വരാനുള്ള ഒരു ചുറ്റുപാടിലല്ലാരുന്നേ, എങ്കിലും അവസാനം 13 മിനിട്ട് മിച്ചമുള്ളപ്പോള്‍ ഉത്തരം അറിയാവുന്നത് പറഞ്ഞിട്ട് പോകാമെന്നു കരുതി. പാര്‍ട്ടിസിപ്പേഷന്‍ സര്‍വ്വധനാല്‍ പ്രധാനം എന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത് ;)

(4) A- തെറ്റ് ,Njattadi
b - തെറ്റ് , ചില്ലിമുളം കാടുകളില്‍ എന്നതാണ്
c - തെറ്റ്
d- ശരി
e-ശരി

(6) പത്മിനി , രാഗിണി
(7) ശ്രീരാഗമോ ( പവിത്രം )

(8) വിനീത്
(10) രണ്ടാമത്തേത് ധ്വനി

Sandhya said...

പിയാനോ - ?
തമിഴ്സിനിമയില്‍ തുടക്കം -?
ദിലീപ് - തേരിറങ്ങും മുകിലേ
റഹ്മാന്‍- കൂടെവിടെ
ആര്‍. കെ ശേഖര്‍- റഹ്മാന്‍
മമ്മൂട്ടി - കൈയൊപ്പ്
പഴശ്ശിരാജ - വരാഗൈ നദിക്കരയോരം

ഗൈഡ് - വഹീദ രഹ്മാന്‍

എതിരന്‍ കതിരവന്‍ said...

കമന്റ് മോഡറെഷൻ ഇതോടെ അവസാനിച്ചിരിയ്ക്കുന്നു. ഉത്തരങ്ങൾ ഇതാ വരുന്നു

MSL-Quiz-Master said...

ചില സാങ്കേതിക കാരണങ്ങളാൽ സ്കോർഷീറ്റ് അടുത്ത ദിവസമേ പബ്ലീഷ് ചെയ്യാൻ സാധിക്കുകയുള്ളു.സ്കോറിംഗ് മേഖലയിൽ ഒരു കൈ സഹായം ചെയ്യാൻ സന്മനസുള്ളവർ quiz.msl@gmail.com എന്ന വിലാസത്തിൽ ഒരു കുറിപ്പയക്കണേ..

ജോഷി said...
This comment has been removed by the author.
Kiranz..!! said...

കമന്റ് മോഡറേഷൻ മാറ്റിയിട്ടുണ്ട്.സംശയങ്ങൾ/ ചോദ്യങ്ങൾ ഒക്കെ ദയവായി കമന്റുകളായിത്തന്നെ ഇടുക.

ജോഷി said...
This comment has been removed by the author.
ജോഷി said...

ഒന്നാം ചോദ്യം : ഗുരുവിലും കാലാപാനിയിലും പശ്ചാത്തല സംഗീതത്തിനായി ഇളയരാജ വിദേശത്തുനിന്നുള്ള ഓർക്കസ്ട്രേഷൻ സംഘത്തെ ഉപയോഗിച്ചിട്ടുണ്ട്...പിന്നെ എന്തുകൊണ്ട് പഴശ്ശിരാജ മാത്രം ഉത്തരമാവും? പഴശ്ശിരാജ ‘എന്നു സ്പെസിഫിക്’ ആവാൻ ചോദ്യത്തിലോ ക്ലൂവിലോ കാരണങ്ങൾ ഒന്നുമില്ല.

എതിരന്‍ കതിരവന്‍ said...

1.പഴശ്ശിരാജയിലാണ് ഓർക്കസ്ട്രേഷനു വളരെ വലിയ വിദേശസംഘത്തെ ഉപയോഗിച്ചിട്ടുള്ളത്. നൂറോളം വരുന്ന ഹംഗേറ്രിയൻ സിമ്ഫണി ഓർക്കെസ്ട്ര സംഘം. ഗുരുവിലും കാലാപാനിയിലും ഇളയരാജാ ചെറിയ സംഘങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതു ശരി തന്നെ. ആകാശഗോപുരം മുഴുവൻ ജോൺ അൽറ്റ്മാൻ ചെയ്തതാണ്. മലയാള സിനിമയിലെ പാശ്ചാത്തലസംഗീത നിർവ്വചനത്തിൽ ഇതു പെടുന്നെന്ന കാര്യം സംശയമാണ്. എന്നാലും ഗുരു, കാലാപാനി, ആകാശഗോപുരം എന്ന് ഉത്തരം പറഞ്ഞവർക്ക് പകുതി മാർക്ക് കൊടുക്കുന്നു.

2. “കൃഷ്ണാ നീ ബേഗനേ ബാരോ” യ്ക്ക് അതു തന്നെ ഉത്തരമായി കൊടുത്തവരുണ്ട്. “കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി” എന്നാണു ചോദ്യം. “അതേ പടിയോ” എന്നു ചോദ്യത്തിൽ കാണുന്നത് അക്ഷരക്രമങ്ങളും ശാസ്ത്രീയകീർത്തനത്തെ പിന്തുടരുമ്പോഴാണ്. “ആത്മവിദ്യാ‍ലയമേ” ഉദാഹരണം.

3. വീഡിയോ ശകലത്തിലെ ഗാനവും ബ്ലോഗറുമായി എന്തു ബന്ധം എന്നാണു ചോദ്യം. പലരും ആ രംഗം എന്ന് മാറിച്ചിന്തിച്ചെന്നു തോന്നുന്നു. ആ സിനിമ മുഴുവനും യു ട്യൂബിൽ ഉണ്ട്. ടൈറ്റിൽ പേജ് ഒന്നു നോക്കിയാൽ മതിയായിരുന്നു. വ്യക്തമായി ആ ഗാനത്തിന്റെ ആദ്യ വരിയും മനോജ് കുറൂർ എന്നും എഴുതിയിട്ടുണ്ട്. വീഡിയൊ ക്ലിപ് ഇട്ടത് ആ സിനിമയിലേക്ക് വിരൽ ചൂണ്ടാനാണ്.


4.1.മുരളിയുടെ ഞാറ്റടി പുറത്തിറങ്ങിയില്ല. ചിദംബരത്തിലും പഞ്ചാഗ്നിയിലും ഏകദേശം ഒരുമിച്ച് അഭിനയിച്ചു. ആദ്യം പുറത്തിറങ്ങിയത് പഞ്ചാഗ്നി ആണ്.. ഞാറ്റടി തന്നെ ആദ്യം അഭിനയിച്ച ചിത്രം.
2. “ഇല്ലി മുളം കാടുകളിൽ…” ചില തെറ്റിദ്ധാരണകൾ വിടാതെ പിൻതുടരുന്ന പാട്ടാണിത്. പ്രാസം ഒപ്പിയ്ക്കാൻ വേണ്ടി “അല്ലിമലർക്കാടുകളിൽ ‘ എന്നു പാടുന്നതു കേട്ടിട്ടുണ്ട്. മറ്റൊരു പ്രശ്നം “ഇല്ലി” ആണോ “ചില്ലി” ആണോ എന്നതാണ്. “ചില്ലി” എന്നാണ് ഒ. എൻ. വി. ഗാനസമാഹരത്തിൽ പോലും. പലടത്തും അച്ചടിച്ചിട്ടുള്ളതും നെറ്റിൽ ചിലടത്തും “ചില്ലി” എന്നു കാണാം. പക്ഷെ ശരി “ഇല്ലി” എന്നാണ്. വികടൻ നേരേ ഒ. എൻ. വി. യെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ കേൾക്കാനായി : “ഇല്ലി” തന്നെ ശരി.
3. എം. ബി. ശ്രീനിവാസൻ എന്നത് പലരും പി. ബി. ശ്രീനിവാസ് എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്.
ഇവർ രണ്ടു പേരും പാടുന്നതു കാണണോ? ഇവിടെ നോക്കുക:
http://www.youtube.com/watch?v=SBj8fqxMhTE

5. അടൂർ ഭവാനിയും അടൂർ പങ്കജവും ചേച്ചി-അനിയത്തി മാരായത് കുടുംബസമേതത്തിൽ . “വൃദ്ധന്മാരെ സൂക്ഷിയ്ക്കുക: എന്ന ചിത്രത്തിൽ ഇവർ കുതിരവട്ടം പപ്പുവിന്റെ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും ആയിട്ടുണ്ടെങ്കിലും ബന്ധുക്കാരല്ല.

6. സുകുമാരിയുടെ വളരെ അപൂർവ്വമായ ഫോടോ ആണത്. അവരുടെ “രാഗിണിയക്കൻ” പുറകിൽ.

7. ശ്രീരാ‍ഗമോ...യുടെ തുടക്കം ഓർക്കെസ്ട്ര വിശേഷപ്പെട്ടതാണ്. പല്ലവിയുടെ ആലാപനത്തിനു ഹാർമണൈസിങ്ങ് ചമയ്ക്കുന്നു ആ വീണയും ഫ്ലൂടുമൊക്കെ. പല്ലവിയ്ക്കു ശേഷമുള്ള വാദ്യവൃന്ദക്കലവികളും-‘പക്കാലാ..’ എന്നവസാനിയ്ക്കുന്നത്- അസാധാരണം. ആ ഭാഗം ചോദ്യത്തിലുൾപ്പെടുത്താൻ പ്ലാനുണ്ടായിരുന്നു. എളുപ്പം കണ്ടുപിടിയ്ക്കപ്പെടുമെന്നതിനാൽ മാറ്റി.

എതിരന്‍ കതിരവന്‍ said...

8. വാസ്തുഹാര, ഒരു വടക്കൻ വീരഗാഥ, പുലിജന്മം, തിരക്കഥ എന്നീ സിനിമകളിൽ അഭിനയിച്ച വിനീത് കുമാർ ഒരു വടക്കൻ വീരഗാഥയിൽ ബാലനടനായി അഭിനയിച്ചതിനു സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

9. എല്ലാ വിശേഷണങ്ങളും യോജിയ്ക്കുന്നത് പഴശ്ശിരാജാ മാത്രം. ഗ്രാമഫോണിൽ ഒരു ഹിന്ദി യും കൂടെ ചേർത്താലെ മൂന്ന് ഗാനരചയിതാക്കൾ വരൂ. അത് ഒരു ഗാനരചയിതാവ് എഴുതിയതായിട്ട് കണക്കാക്കാൻ വയ്യ താനും. സംഘഗാനം ഒരെണ്ണമേ ഉള്ളു. അതും സാധാരണ സിനിമാസംഘഗാനങ്ങൾ പോലെ ജയചന്ദ്രനും വേറെ ചില പാട്ടുകാരും പാടുന്നതേ ഉള്ളു. പഴശ്ശിരാജായിലെ രണ്ടു സംഘഗാനങ്ങളിലും അതിൽ പ്രാവീണ്യം നേടിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. നൈവേദ്യത്തിൽ സംഘഗാനങ്ങൾ ഇല്ല. ‘അഭയ‘ത്തിൽ സുഗതകുമാ‍രിയുടേയും ശങ്കരക്കുറുപ്പിന്റേയും കവിതകൾ ഉണ്ട്. ഗാനരചയിതാക്കളുടെ എണ്ണം ഇങ്ങനെ കൂടുന്നു. പക്ഷെ സംഘഗാനങ്ങൾ ഇല്ല.

10. ശോഭന ഒരുപാട് ഒരുപാട് സിനിമകളിൽ നൃത്തം ചെയ്തിട്ടുള്ളത് നമ്മൾ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് അവരുടെ ഒരു നൃത്തരംഗം ഏതാണെന്നു കണ്ടു പിടിയ്ക്കൽ എളുപ്പമല്ല. രണ്ടാമത്തെ ക്ലിപ്പിൽ ജയറാമിന്റെ ഒരു ഷോട് ഒരു ക്ലു ആ‍യി ഇട്ടതാണ്. അതു വേണ്ടെന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. പക്ഷെ ഈ ക്ലു വഴി ‘മാനസനിളയിൽ’ എന്നു പിടി കിട്ടി സന്തോഷിച്ചവരെ പ്രയാസമുള്ള ആദ്യത്തെ ക്ലിപ്പിനെക്കുറിച്ച് തലപുകയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഉദ്ദേശം. അതുകൊണ്ട് രണ്ടാം ക്ലിപ്പിനു മാർക്കു കുറച്ചു. ആദ്യ ക്ലിപ്പിലെ അവസാനം ശോഭനയുടെ ചുണ്ടുകളുടെ വിന്യാസം ശ്രദ്ധിച്ചാൽ “എല്ലാം എല്ലാം ഞാനറിഞ്ഞു” എന്നാണെന്നു കാണാം. അതും ആദ്യം വിട്ടുകളഞ്ഞിട്ട് പിന്നെ ചേർത്തതാണ്.
11.
A.
ആഴമുള്ള അറിവുള്ളവർക്കു മാത്രം (‘നെറ്റിൽ തപ്പാൻ മിടുക്കുള്ളവർക്ക്’ എന്നു വേണോ പറയാൻ?) അല്ലാതെ സാമാന്യജ്ഞാനമുള്ളവർക്ക് സാമർത്ഥ്യം കൊണ്ട് ഉത്തരം കണ്ടെത്താവുന്ന ചോദ്യമായിരുന്നു. ഇത്. ഒന്നിനോടു ചേരുന്ന മൂന്നു ജോടി വരെ കാണാമെങ്കിലും ചില സൂക്ഷ്മതകൾ കൊണ്ട് ഏറ്റവും അനുയോജ്യമായത് കണ്ടു പിടിയ്ക്കാൻ പറ്റും. ‘തലത് മെഹ് മൂദ്’ നോടു യോജിയ്ക്കുന്ന ഒന്നും, ‘കയ്യൊപ്പ്’ അല്ലാതെ മറ്റെ വിഭാഗത്തിൽ ഇല്ല. (‘ദേവാനന്ദ്‘ എന്നെഴുതിയ വിരുതന്മാരും ഉണ്ട്). ഒരു ഹിന്ദി പാട്ട് അതേ പടി മലയാളം സിനിമയിൽ ചേർത്തത് ആദ്യമായി കയ്യൊപ്പിലാണ്. അതും പ്രസിദ്ധമായ “ജൽതെ ഹൈ ജിസ് കേലിയേ…” വൻ സംഭവം തന്നെ ഇത്. ഈ ചേർച്ച കണ്ടു പിടിച്ച് തുടങ്ങിയാൽ ബാക്കി ഒക്കെ യഥാസ്ഥാനങ്ങളിൽ വച്ച് പസിൽ പണിഞ്ഞെടുക്കാൻ എളുപ്പമാകും. വഹീദ റഹ്മാനോട് ‘ഗൈഡ്‘ ചേരും, പക്ഷെ അപ്പുറത്ത് ദേവാനന്ദ് തനിച്ചാവും. റഹ് മാനു ‘കൂടെവിടെ’ കൊടുത്താൽ “വരാഗൈ… പാടാൻ ആരുമില്ലാതാവും. പിയാനോ എറ്റവും കൂടുതലായും സമർത്ഥവുമായി ഉപയോഗിച്ചിടുണ്ട് “തേരിറങ്ങും മുകിലേ’ എന്ന പാട്ടിൽ. ദിലീപ് പാടുന്ന പാട്ട് എന്നതിനേക്കാൾ ഈ പ്രത്യേകതയാണ് അതിന്റെ വിശേഷം. (പൂവുകൾക്ക് പുണ്യകാലം, മായാജാലക വാതിൽ തുറക്കും ഒക്കെ പിയാനോ നന്നായി ഉപയോഗിച്ച് കമ്പോസ് ചെയ്ത ഗാനങ്ങൾ)

പല കട്ടകൾ വരച്ച് അതിൽ വാക്കുകളെഴുതി ഒരു നിശ്ചിത പാറ്റേൺ ഉണ്ടാക്കിയെടുക്കുന്ന തരത്തിൽ ചോദ്യം രൂപീകരിയ്ക്കാനായിരുന്നു ആദ്യ പ്ലാൻ. പണി നടന്നില്ല.

ഇതിനു ശരിയുത്തരം നൽകിയവർക്ക് ഞങ്ങളുടെ പ്രത്യേക അഭിനന്ദനങ്ങൾ.

B.
1. അമ്മകേന്ദ്രീകൃതമായ ചുരുക്കം സിനിമകളിലൊന്നാണ് ‘’തിങ്കളാഴ്ച്ച നല്ല ദിവസം’. അതിലെ ശ്രീവിദ്യ കഥാപാത്രത്തിന്റെ ഈ ഭാഷണശകലം സിനിമ ഉയർത്തുന്ന ചോദ്യം തന്നെയാണ്.
2. ഒരാൾ കള്ളനാവുന്നതിന്റെ ചില പശ്ച്ചാത്തലങ്ങൾ. സിനിമയിലെ ഒരു പ്രധാന ഡയലോഗ്.

എതിരന്‍ കതിരവന്‍ said...

ജോഷി:
ചോദ്യത്തിൽ “വലിയ” എന്നു മനഃപൂർവ്വം ഇട്ടതാണ്.
ഈ പോസ്റ്റിന്റെ ആദ്യവരി ശ്രദ്ധിച്ചൊ? സ്വാതന്ത്ര്യം ആ‍ാത്മാഹുതി എന്നൊക്കെയുള്ള വാക്കുകൾ? പഴശ്ശിരാജായിലേക്കു വിരൽ ചൂണ്ടാൻ ഉദ്ദേശിച്ചണ്. കേരളദിനത്തിൽ ഇറക്കിയ ഈ ക്വിസ്സിന്റെ സാംഗത്യം. പഴശ്ശിരാജാ പ്രാമുഖ്യം നേടുന്നു ഈ ക്വിസ്സിൽ.

Sudeep said...

നിവേദ്യത്തിലെ 'കൃഷ്ണാ നീ' ശാസ്ത്രീയ കീര്‍ത്തനത്തെ കൃത്യമായി പിന്തുടരുന്നുണ്ട്.
11 ന്റെ ഉത്തരം ശരിയായതിന് പ്രത്യേകം അഭിനന്ദനമല്ലാതെ പ്രത്യേക സമ്മാനം/മാര്‍ക്ക് തരാന്‍ പറ്റുമോന്നു നോക്ക് :-)

Kumar Neelakandan © (Kumar NM) said...

4.1.മുരളിയുടെ ഞാറ്റടി പുറത്തിറങ്ങിയില്ല. ചിദംബരത്തിലും പഞ്ചാഗ്നിയിലും ഏകദേശം ഒരുമിച്ച് അഭിനയിച്ചു. ആദ്യം പുറത്തിറങ്ങിയത് പഞ്ചാഗ്നി ആണ്.. ഞാറ്റടി തന്നെ ആദ്യം അഭിനയിച്ച ചിത്രം.

എതിരാ.. മുരളിയുടെ ആദ്യം റിലീസ് ആയ ചിത്രം പഞ്ചാഗ്നിയോ (1986) ചിദംബരമോ അല്ല, മീനമാസത്തിലെ സൂര്യൻ ആണ് (1985)

വിജയികൾക്ക് ആശംസകൾ :)

എതിരന്‍ കതിരവന്‍ said...

കുമാർ:
ചിത്രഭൂ‍ൂമി (ലക്കം 19, ആഗസ്റ്റ് 20, 2009) യിലെ ലിസ്റ്റ് ആണു് എന്റെ ഉത്തരത്തിനു ആധാരം. അതിൻ പ്രകാരം പഞ്ചാഗ്നിയാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. മീനമാസത്തിലെ സൂര്യൻ ‘അഭിനയിച്ച രണ്ടാമത്തെ ചിത്രം’ എന്നു കൊടുത്തിരിയ്ക്കുന്നു. എന്നു വച്ചാൽ ഞാറ്റടിയ്ക്കു ശേഷം അഭിനയിച്ചത് എന്നുവേണം കരുതാൻ. പക്ഷെ അത് പഞ്ചാഗ്നിയ്ക്കു മുൻപു തന്നെ റിലീസ് ആയോ? ഉറപ്പാണോ?

എതിരന്‍ കതിരവന്‍ said...

സുദീപ് തൽക്കാലം അഭിനന്ദ്നമല്ലാതെ ഒന്നും കയ്യിലില്ല. അതു മുഴ്വനും ശരിയാക്കിയവർ ഇത്രയും വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. പ്രത്യേക സമ്മാനം നൽകാൻ ഇതാ പാനലിനു റെക്കമെന്റേഷൻ.

അതിനു വേണ്ടി രണ്ടു ദിവസം മുഴ്വനും തലപുകച്ചവരും ഇന്റെർനാഷണൽ ഫോൺ കാളുകൾ ചെയ്തവരും ഉണ്ട് എന്ന് അറിയുന്നു. സന്തോഷം.

ജോഷി said...

‘വലിയ’ ഒരു ക്ലൂ ഒന്നുമല്ല എതിരൻ...സധാരണ ഒന്നോരണ്ടോ പേരെ ഉപയോഗിക്കുന്നതിനുപകരം കൂടുതൽ ആളുകളെ (ഫുൾ ഓർക്കസ്ട്ര) ഉപയോഗിച്ചു എന്നു മനസ്സിലാക്കാം..പക്ഷേ ഗുരുവിലും കാലാപാനിയിലും ഇളയരാജ ഹംഗറിയിൽ നിന്നുമുള്ള ഫുൾ ഓർക്കസ്ട്രേഷൻ തന്നെയാണ് ഉപയോഗിച്ചത്‌...അദ്യത്തെതിൽ 50 പേരുണ്ടായിരുന്നു രണ്ടാമത്തേതിൽ 100 പേരുണ്ടായിരുന്നു എന്ന രീതിയിലുള്ള വ്യത്യാസമാണ് ഉദ്ദേശ്ശിക്കുന്നതെങ്കിൽ അതു കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരുന്നു. കൂടുതൽ ഉത്തരങ്ങൾ ഉണ്ടെന്നു പറഞ്ഞുവെന്നേ ഉള്ളൂ...

ചില ചോദ്യങ്ങളൊക്കെ വളരെ നന്നായിരുന്നു...ശ്രീരാഗമേ...എടുത്തുപറയണം. ഞാൻ അദ്യമേ തന്നെ ശരതിന്റെ ഏതാണ്ട് ഇതേ രീതിയിലുള്ള BGM ഉപയോഗിക്കുന്ന എന്റെ സിന്ദൂരരേഖയിലെങ്ങോ..ആണെന്നു ഉറപ്പിച്ചു...പിന്നീട്‌ ക്ലൂ വന്നപ്പോഴും ശരതിന്റെ സംഗീതം ആണെന്നു സൂചിപ്പിക്കാനാണെന്നു കരുതി :) ഒന്നു കൂടി കേട്ടു നോക്കിയില്ല !!!

‘ഇല്ലി’ - ‘ചില്ലി’ വിവാദം പലപ്പോഴും കേൾക്കുന്നതാണ്. മലയാളം സൊങ്സ് ലിറിക്സ് ഡാറ്റബേസിലും ചില്ലി എനാണ് കാണുന്നത്‌..ക്ലാരിഫിക്കേഷനു നന്ദി :)

മലയാളം ബ്ലോഗറുമായുള്ള ബന്ധം ചോദിച്ചത്‌ ഒരു വല്ലാത്ത ചോദ്യമായിപ്പോയി :) അങ്ങേരെ അടുത്തറിയാവുന്നവർക്കല്ലാതെ ഇങ്ങനത്തെ കാര്യങ്ങൾ എങ്ങനെ അറിയാനാണ് !!! സിനിമ ഞാൻ കണ്ടുനോക്കിയിരുന്നു. അവസാനം കാണിക്കുന്ന സബ്ടൈറ്റിത്സ് ഒന്നും വ്യക്തമായിരുന്നില്ല !!! :)

Indu said...

""ഇല്ലി / ചില്ലി മുളംകാടുകളില്‍..." ഒരിയ്ക്കല്‍ കൂടെ കേട്ടുനോക്കി... ആദ്യ പല്ലവിയില്‍ "ഇല്ലിമുളം" എന്നും, പിന്നീട് അനുപല്ലവിയും ചരണവും കഴിഞ്ഞ് ആവര്‍ത്തിക്കുന്നതെല്ലാം "ചില്ലിമുളം" എന്നും എന്റെ കാതിനു തോന്നുന്നു, പ്രത്യേകിച്ച് അവസാനഭാഗത്തില്‍ ... !! ??
എന്റെ കയ്യിലുള്ള ഗാനം ഇതാ...
http://www.4shared.com/file/145989800/71889135/Chillimulam_Kadukalil_Lalla_Lalam.html

Unknown said...

എനിക്കിനി പ്രോത്സാഹന സമ്മാനം പോലും കിട്ടിയില്ലെങ്കിലും സാരമില്ല... 100-ആമത്തെ കമന്റ് എന്റേതാ! നൂറടിച്ച അവാര്‍ഡ് എനിക്ക്! :)

എതിരന്‍ കതിരവന്‍ said...

ഇന്ദു:
ശരിയാണ്! ഞാൻ പലതവണ കേട്ടു. നെറ്റിലുള്ളതും എന്റെ കയ്യിലുള്ള സി. ഡി. യും ഓഡിയോ ടെപ്പും ഒക്കെ. പല്ലവി ആവർത്തിയ്ക്കുമ്പോൾ “ചില്ലി” എന്നു തന്നെയാണു കേൾക്കുന്നത്. ഇതെങ്ങനെ വന്നു? കെ. എസ്. ജോർജ്ജ് ഒ. എൻ. വി യുടെ വാക്കിനെ മുഖവിലയ്ക്ക് എടുത്തില്ല എന്നോ? ജോറ്ജ്ജിനു തന്നെ ഈ തെറ്റ്/മാറ്റം അറിയാതെ സംഭവിയ്ക്കാറുണ്ടായിരുന്ന്? ആർക്കറിയാം.
ഇല്ലി തന്നെയാണ് മുള. ഇല്ലിമുള എന്താണ്? അപ്പോൾ ‘ചില്ലിമുളം’ ആണ് അനുയോജ്യം. ‘ചില്ലിക്കൊമ്പ്’ എന്നൊക്കെ ഉണ്ടല്ലൊ.
ഈ ഒ. എൻ. വിയുടെ ഒരു കാര്യമേ.

ഭൂമിപുത്രി said...

11.30യ്ക്ക് റിപ്പോർട്ട് കാർഡ് വിതരണമുണ്ടാകുമെന്ന് പറഞ്ഞ് രക്ഷകർത്താക്കളൊക്കെ ഇവിടെ ക്യൂ നിൽക്കാൺ,എവിടെ മാഷമ്മാര്???

ജോഷി said...

റിപ്പോർട്ട് കാർഡ് വിതരണം നാളേക്കു മാറ്റിയെന്നു നോട്ടീസ് പതിച്ചിട്ടുണ്ടല്ലോ ഭൂമിപുത്രീ... (#123 നോക്കൂ‍...)

വികടശിരോമണി said...

ഇന്ദൂ,
ഇല്ലി-ചില്ലി ശരിക്കും കുഴക്കിയ പ്രശ്നമായിരുന്നൂ.ജോർജ് പാടുന്നതിൽ ചിലയിടത്ത് പൂർണ്ണമായി വ്യക്ഥമല്ല,വ്യക്തമെന്നു തോന്നുന്നിടത്തെല്ലാം ചില്ല്ലി എന്നാണു കേൾക്കുന്നത്.മാഷെ വിളിച്ചു ചോദിച്ചപ്പോൾ മാഷ് തീർത്തു പറഞ്ഞു,ഞാനെഴുതിയത് “ഇല്ലിമുളം കാടുകളിൽ”എന്നാണ് എന്ന്.പാട്ടുപുസ്തകങ്ങളിലെല്ലാം ചില്ലിമുളംകാട് ആണല്ലോ മaഅസ്ഷേ എന്ന തിരിച്ചുള്ള ചോദ്യത്തിന് “ഞാനെഴുതിയ പലതും ഇപ്പോൾ തിരുത്തിപ്പാടി കേൾക്കുന്നുണ്ട്,ഞാനഥൊക്കെ ശ്രദ്ധിക്കലേ വിട്ടിരിക്കുന്നു. “ഇകാരം”ആണു ശരി.ചില്ലിമുളംകാട് എനിക്കറിയില്ല”എന്നു മറുപടി പറഞ്ഞു.ആ ഗാനത്തിന്റെ ശിൽ‌പ്പികളിൽ മറ്റാരും ജീവിച്ചിരിപ്പില്ല..മാഷിനോളം അക്കാര്യത്തിൽ അവർക്കാക്കും ആധികാരികതായും ഇല്ലല്ലൊ.സോ ഞാൻ പത്തി മടക്കി:)
പക്ക്ഷേ എതിരന്റെ അഭിപ്രായത്തോട് എന്റെ പ്രാദേശികഭാഷാബോധം വിയോജിക്കുന്നു.ചില്ലിമുളം കാടിനേക്കാളും ശരി ഇല്ലിമുളം കാട് തന്നെയാണ്.ഇല്ലിക്കമ്പ്,ഇല്ലിപ്പട്ടില്,ഇല്ലിക്കൂട്ടം,ഇല്ല്ലിവേലി-ഇങ്ങനെ ഒരു നീണ്ട പദനിരതന്നെ മുളയുടെ ചെറുകമ്പുകൂട്ടത്തെ പ്രതിനിധീകരിച്ചുകൊണ്ട് മദ്ധ്യകേരളത്തിൽ പ്രചാരത്തിലുണ്ട്.ചില്ലിമുളം കാട് കേട്ടിട്ടില്ല താനും.തെക്കൻ കേരളഠിലും ഈ പ്രയോഗങ്ങളിൽ ചിലതെങ്കിലുമുണ്ട്.ആ പ്രയോഗത്തിൽ തെറ്റൊന്നും ഇല്ല.

വികടശിരോമണി said...

അക്ഷരത്തെറ്റുകൾക്ക് മാപ്പ്സ്:) കീമാനും ശരിയല്ല,രാത്രി ഉറക്കം വന്ന് കണ്ണു വീഴാൻ തുടങ്ങീട്ട് ഞാനും ശരിയല്ല:)

ഭൂമിപുത്രി said...

ഓ ആ പ്രഖ്യാപനം ഞാൻ കണ്ടിരുന്നില്ല ജോഷീ,താങ്ക്സ്.
വികടാ,പെരുത്തുപണിയാണല്ലേ ഈ സ്ക്കോർഷീറ്റുണ്ടാക്കൽ?
അടുത്ത തവണ എല്ലാവർക്കുമുപയോഗിയ്ക്കാൻ പാകത്തിന് ചോദ്യങ്ങൾക്ക് തന്നെ ഒരു ഷീറ്റുണ്ടാക്കി അതിലുത്തരമെഴുതിയാലോ?
ക്ലൂ കഴിഞ്ഞുള്ള തിരുത്തലിന് മറ്റെന്തെങ്കിലും വിദ്യ കൂടി ഇൻകോർപ്പറേറ്റ് ചെയ്യാൻ പറ്റുമായിരിയ്ക്കും നമ്മുടെ ടെക്കിസിന്
പഴയ ‘ഗോംബറ്റീഷൻ’ ഫോർമാറ്റ് പോലെ ഒരെണ്ണമാൺ ഞാൻ ഉദ്ദേശിച്ചത്,എന്തേയ്?
ആലോചിയ്ക്കു

അഭിലാഷങ്ങള്‍ said...

എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ചോദ്യം: (7)
ഉത്തരം ശരിയായി എഴുതിയതു കൊണ്ടല്ല....

ജോഷി പറഞ്ഞത് വളരെ ശരിയാണ്. “ശ്രീരാഗമോ തേടുന്നു നീ...” തന്നെയാണ് ഈ "MSL" ക്വിസ്സിലെ തകര്‍പ്പന്‍ ചോദ്യം. “സൂപ്പര്‍ ക്വസ്റ്റ്യന്‍” എന്ന് പറഞ്ഞ് എതിരന്മാഷിന് ഞാനൊരു മെയിലും അയച്ചിരുന്നു. വളരെ പോപ്പുലറായ (എന്നാല്‍, ഒറിജിനല്‍ കരോക്കേ ട്രാക്ക് ഇടാതെ ബാക്ക്ഗ്രൌണ്ട് ല്‍ എല്ലാ ഉപകരണങ്ങളും ഇല്ലാത്ത മ്യൂസിക്ക്.... എങ്ങിനെ ഒപ്പിച്ചു? നൈസ്....) നെറ്റ് സര്‍ച്ചിലൂടെയൊക്കെ പെട്ടന്ന് ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം സംഗീതത്തിന്റെ സുഗന്ധമുള്ള ചോദ്യങ്ങള്‍ ക്വിസ്സിന്റെ തിളക്കം കൂട്ടും.

പിന്നെ “MSL“ ക്വിസ്സില്‍ സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം, സിനിമാ ഡയലോഗുകളും മറ്റും കൂടുതല്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പുണ്ട്. (പലരും പരാതി പറയുന്നുണ്ടായിരുന്നു).

എനിക്ക് പേഴ്സണലായി ഏറ്റവും ദുഃഖം തോന്നിയ ചോദ്യം: (8)
ഉത്തരം തെറ്റായി എഴുതിയത് കൊണ്ടുതന്നെ....

വിനീതിനെ പറ്റി ചിന്തിക്കുകപോലും ചെയ്യാതെ അവസാനം മുരളിയില്‍ ഉറച്ച് നിന്ന് പോയതിലെ വിഷമം. വിനീത് എനിക്ക് നാട്ടുകാരന്‍ മാത്രമല്ല, സുഹൃത്തും, പിന്നെ, ഒരേ ബഞ്ചിലിരുന്ന് കുറേക്കാലം ബഞ്ച് തയച്ച ടീമുമാണ്. മാത്രമല്ല, ഈ പറഞ്ഞ “ദേവദൂതന്” റിലീസായതിന് ശേഷം ഞങ്ങള്‍ എല്ലാ ഞാ‍യറാഴ്ചകളിലും കണ്ണൂര്‍ എസ്സ്.എന്‍ കോളേജില്‍ എം.സി.എ പരിപാടികളുമായി... ലവന്‍ ‘അഭിനയത്തോടൊപ്പം പഠനം‘ എന്നും ഞാന്‍ ‘ജോലിയോടൊപ്പം പഠനം‘ എന്നും പറഞ്ഞാണ് ഞായറാഴ്ചകള്‍ ധന്യമാക്കാറ്. വൈകുന്നേരങ്ങളില്‍ പതിവാക്കാറുണ്ടായിരുന്ന “കൂള്‍ബാര്‍- ഷാര്‍ജ്ജ ഷേയ്‌ക്കടി“ യാത്രകളില്‍ ദേവദൂതന്‍ വിശേഷങ്ങളും, പഴയ അയ്യപ്പന്‍ വിശേഷങ്ങളും, ‘ഏഷ്യാനെറ്റ് സ്റ്റേജ് ഷോ‘, “അമ്മ” വിശേഷങ്ങളും, ഇന്നസെന്റ് കഥകളും ഒക്കെ പങ്കുവെക്കും... ; ലവന് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട, അഭിമാനം തോന്നുന്ന വേഷമായിരുന്നു ദേവദൂതനിലേത് എന്നും, ഏറ്റവും ഇഷ്ടമുള്ള ഗാനം, ആ ഗാനരംഗത്ത് ഉണ്ട് എന്നതിനാല്‍ തന്നെ ‘കരളേ നിന്‍ കൈപിടിച്ചാല്‍’ ആണെന്നും ഒക്കെ പറയാറുണ്ടായിരുന്നു. മൊബൈല്‍ റിങ്ങ് ടോണ്‍ പോലും അതിന്റെ തുടക്കത്തിലെ ആലാപ് ആയിരുന്നു.....

എന്നിട്ടും, ‘ദേവദൂതനിലെ വലിയവേഷം ചെയ്തു‘ എന്ന് ക്വിസ്സ് മാസ്റ്റര്‍ പറഞ്ഞപ്പോ മുരളിയെ ഓര്‍ത്തു...! പഴയ ബാലതാരം-അവാര്‍ഡ്- ഒന്നും മനസ്സില്‍ വന്നില്ല. പിന്നെ, നേരത്തെ പറഞ്ഞ പോലെ ഷാര്‍ജ്ജാ ഷേക്ക് കുടിച്ച് കുടിച്ച് ഞാന്‍ ഷാര്‍ജ്ജയിലെത്തിയശേഷം വിശേഷങ്ങള്‍ അപ്പ്ഡേഷന്‍ ഒന്നും നടന്നില്ല. :) :) പുലിജന്മത്തില്‍ അഭിനയിച്ച പുലിയാ എന്നൊക്കെ പുതിയ വിവരമായിരുന്നു എനിക്ക്.....

സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍...

Gops said...

ചോദ്യം 9. മൂന്നു ഗാനരചയിതാക്കൾ, അഞ്ചോളം പ്രശസ്ത പാട്ടുകാർ, സംഘഗാനങ്ങളിൽ അതിന്റെ പ്രത്യേകതയ്ക്കൊപ്പിച്ച് പാടാൻ കഴിയുന്ന പ്രഗൽഭർ.ഈ ചിത്രത്തിലെ ഏതെങ്കിലും രണ്ടു ഗാനങ്ങളുടെ ആദ്യ വരി എഴുതുക.
ക്ലൂ : നാടൻ പാട്ട് കലാകാരൻ കുട്ടപ്പനും പാടിയിട്ടുണ്ട്.

സംഘഗാനങ്ങളിൽ അതിന്റെ പ്രത്യേകതയ്ക്കൊപ്പിച്ച് പാടാൻ കഴിയുന്ന പ്രഗൽഭർ എന്നു മാത്രമേ ചോദ്യത്തില്‍ പറഞ്ഞിട്ടുള്ളു. ഈ വിശേഷണങ്ങള്‍ ഒക്കെ നിവേദ്യത്തിനും ചേരും.
ഇപ്പഴത്തെ പ്രശസ്ത ഗായകര്‍ എല്ലാം റിയാലിറ്റി ഷോകളിലുള്ളവരാണ്.

എതിരന്‍ കതിരവന്‍ said...

അഭിലാഷ്:
ശ്രീരാഗത്തിന്റെ ആ ട്രാക്ക് കൊണ്ടുവന്നത് കിരൺസിന്റെ ഐഡിയ പ്രകാരമാണ്. ഞാൻ പാട്ടിന്റെ ഓർക്കെസ്ട്ര നിർദ്ദേശിച്ചതേ ഉള്ളു.

Sudeep said...

Gops, നിവേദ്യത്തില്‍ കുട്ടപ്പന്‍ പാട്ട് എഴുതിയതല്ലാതെ പാടിയിട്ടുണ്ടോ?

Indu said...

"ഇല്ലിമുളം" തന്നെയാണല്ലേ... ഈ ചോദ്യത്തിന് ഉത്തരം എഴുതുന്നതു വരെ, ഞാനും അങ്ങിനെ തന്നെയാണ് ധരിച്ചുവച്ചിരുന്നത്, വളരെ ശ്രദ്ധിച്ചുകേട്ടപ്പോഴാണ്, പിന്നീടത് "ചില്ലിമുളം" ആകുന്നൂന്നു തോന്നിയത്...
ഓ ന്‍ ‍വി മാഷ് പറഞ്ഞുവെങ്കില്‍, ഈ ഗാനത്തിനു പിന്നെ മറുവാക്ക് ഇല്ലാല്ലോ... സംശയനിവാരണത്തിന് നന്ദി... :)

അപ്പോള്‍, എന്റെ മാര്‍ക്ക് കുറയുമോ മാഷ്മ്മാരേ...! :(

Kiranz..!! said...

Dear all,please verify your scorecard from here and confirm your marks allocation.Any disputes/clarification could be emailed to quiz.msl@gmail.com.We should be able to publish the final cumulative scorecard by Friday (6th Nov,09)after any clarifications.

Apology for the delay :(

Kiranz..!! said...

Dear all,please verify your scorecard from here and confirm your marks allocation.Any disputes/clarification could be emailed to quiz.msl@gmail.com.We should be able to publish the final cumulative scorecard by Friday (6th Nov,09)after any clarifications.

Apology for the delay :(

PIN said...

Great efforts..
Best wishes...

Gops said...

Sudeep, സംശയമായല്ലോ, കുട്ടപ്പന്‍ പാടിയിട്ടില്ല, ല്ലേ?

ഭൂമിപുത്രി said...

എനിയ്ക്കേറ്റവുമിഷ്ട്ടപ്പട്ടത് ആ കീർത്തനങ്ങൾ വെച്ച് പാട്ടുകൾ കണ്ടുപിടിയ്ക്കാൻ പറഞ്ഞതായിരുന്നു.
വളരെ എജ്യുക്കേറ്റ്വായിരുന്നു അതിനുത്തരം കണ്ടുപിടിയ്ക്കൽ..ഈ ‘റൌഡ്’ തുടരണം എന്നുമൊരപേക്ഷയുണ്ട് മാഷമ്മാരോട്.
വിനീതിനെ ഓർക്കാത്ത ഇളീഭ്യത നന്നേയുണ്ട്,പക്ഷെ അഭിലാഷിന്റെ കഥ കേട്ടപ്പോൾ,എന്റെ കാര്യം ഭേദമാണെന്ന് തോന്നി
ഈ മാർക്കിന്റെ കളി വ്യക്തമാകുന്നില്ലല്ലൊ..ഏതായാലും ഞാൻ വിചാരിച്ചതിലും കൂടുതൽ കിട്ടിയതുകൊണ്ട്,തൽക്കാലം കൂടുതൽ അനലൈസ് ചെയ്തു കുളമാക്കുന്നില്ല.
യാത്രയുടെ സമയമായതുകൊൺ 10 എപ്പിസോഡിലും
പങ്കെടുക്കാൻ പറ്റുമോന്ന് സംശയം!
ഇടയ്ക്കിട്ട് വിത്ത്ഡ്രോ ചെയ്താൽ ഫൈനടിയ്ക്ക്യോ?

അനാഗതശ്മശ്രു said...

11-ആം ചോദ്യം ചേരും പടി
എന്റെ ഉത്തരങ്ങളും ശരിയായി കാണാം ...
ക്വിസ് മാസ്റ്ററുടെ ചിന്ത ഇങ്ങിനെ കൂടി മാറി ചിന്തിക്കാന്‍ അപേക്ഷ

റിലേഷന്‍ ആരോപിക്കുന്നവയെല്ലാം ചേരും പടിയില്‍ ശരിയാവണം

എതിരന്‍ കതിരവന്‍ said...

അനാഗതശ്മശ്രു:
ദിലീപ്-ആർ. കെ. ശേഖർ എന്നൊരു ഉത്തരം വരാൻ സാദ്ധ്യത ഇല്ല. അതു രണ്ടും ഒരേ കോളത്തിൽ പെടുന്നവയാണല്ലൊ.
‘മമ്മുട്ടി-പഴശ്ശിരാജാ’ എന്നത് ഉത്തരമല്ലെന്ന് ചോദ്യത്തിൽ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്.

Ashly said...

കിരണ്‍ ...disputes ഉണ്ടോ എന്നോ ??? അത് അല്ലെ ഉള്ളൂ... അത് മാത്രം......കമ്പ്ലീറ്റ്‌ dispute അന്നു. ഇത് മാറ്റാന്‍ ഒരേ ഒരു വഴി കിരണ്‍ ആയതു കൊണ്ട് പറഞു തരാം - അടുത്ത quiz ന്‍റെ answers ഞാന്‍ അയച്ചു തരാം. അതിനു പറ്റിയ ചോദിയം കണ്ടു പിടിച്ചു ഇട്...

lol...fun apart, i think we should get bit more points 8 അല്ല 13 വേണം എന്ന് നാട്ടുകാര്‍ അറിഞാല്‍ മോശം അല്ലെ ! . എല്ലാം കൂടെ തല്ലി കൂട്ടി ഒരു മെയില്‍ ആകി പറഞ അദ്ദ്രെസില്‍ പോസ്റ്റ്‌ ചെയ്തിടുണ്ട്....

പൊറാടത്ത് said...

“വൃദ്ധന്‍മാരെ സൂക്ഷിക്കുക“ എന്ന ചിത്രത്തില്‍ അടൂര്‍ സിസ്റ്റേര്‍സ് ചേടത്തിയും അനിയത്തിയുമായിരുന്നു എന്ന് ശ്രീമതിയും തറപ്പിച്ച് പറയുന്നു. ചേച്ചിയുടെ പ്പ്രസവസമയത്ത് സഹായിക്കാന്‍ വന്ന അനിയത്തിയെ കൂടി, പപ്പു ഭാര്യയാക്കുകയായിരുന്നത്രെ. ആര്‍ക്കെങ്കിലും ഈ കഥ ഓര്‍മ്മയുണ്ടോ ആവോ?

പൊറാടത്ത് said...

ഈ ക്വിസ്സ് പരിപാടിയില്‍, സംഗീതവുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ വേണോ എന്ന് ഒന്നുകൂടി ആലോചിക്കാവുന്നതാണെന്ന് എന്റെ അഭിപ്രായം.

ബിന്ദു കെ പി said...

ആദ്യത്തെ എപ്പിസോഡ് നടന്ന കഥ അറിഞ്ഞതേയില്ല. രണ്ടാമത്തെ എപ്പിസോഡിന്റെ വിവരം കിട്ടിയപ്പോഴേയ്ക്കും ക്ലൂ വന്നു കഴിഞ്ഞിരുന്നു. ഉം..സാരമില്ല..അടുത്ത എപ്പിസോഡ് വരട്ടെ...ഒരു കൈ നോക്കിയിട്ടേയുള്ളു വേറെ കാര്യം!

nandakumar said...

പല ഉത്തരങ്ങളും അറിയാമായിരുന്നിട്ടും ക്ലൂവിനു മുന്‍പ് ഉത്തരമിടാഞ്ഞത് എന്റെ പിഴ എന്റെ വലിയ പിഴ :(

അടുത്ത മത്സരം എപ്പഴാ? മിനിമ 50 മാര്‍ക്കെങ്കിലും അടിച്ചെടുത്തിട്ടു തന്നെ കാര്യം ഹല്ല പിന്നെ :)

വികടശിരോമണി said...

കൂട്ടരേ,
ഭാഗ്യാദാ ലക്ഷ്മീബാരമ്മക്ക് പല ഭാഷ്യങ്ങളും ഉണ്ടായിട്ടുണ്ട്.രസകരമായ ഒരു വേ‌ർഷൻ ഇവിടെ കേൾക്കാം:“ചമ്മന്തി സാപ്പിടവേമാട്ടാ”:)
സ്വാഗതം:)

എതിരന്‍ കതിരവന്‍ said...

11-)0 ചോദ്യം ഒരു Jigsaw puzzle പോലെയാണെന്നു വിശേഷിപ്പിച്ചത് എല്ലാം അതതിന്റെ സ്ഥാനത്തു വച്ചു വരുത്തിച്ചേർത്താലെ അതു പൂർണ്ണമാകുക ഉള്ളു എന്നുദ്ദേശിച്ചാണ്. ഭാഗികമായ ഉത്തരങ്ങൾ കൊണ്ട് പസിൽ പൂർണ്ണമാകില്ല. എല്ലാം ശരിയാക്കിയവ്ര്ക്കേ മാർക്കു നൽകിയിട്ടുള്ളു.

ഇതു വിശദമാക്കാത്തതിൽ മാപ്പപേക്ഷിയ്ക്കുന്നു.

Kiranz..!! said...

പ്രിയരേ..ഒന്നും രണ്ടും ക്വിസ് എപ്പിസോഡുകളുടെ അകെയുള്ള മാർക്ക്ഷീറ്റും പ്രത്യേകം ഉള്ള സ്കോർകാർഡും ഒക്കെ ഇവിടെക്കാണാം .ഒരോ എപ്പിസോഡിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ പേരുകള്‍ മാർക്ക് ചെയ്തിട്ടുണ്ട്.ബ്ലോഗിന്റെ മുകൾ വശത്തും സ്കോർകാർഡിനു പ്രത്യേകം ലിങ്ക് കൊടുത്തിട്ടുണ്ട്.

Ashly said...

അതേയ്..score card റാങ്ക് പ്രകാരം sort ചെയ്തു ഇടാമോ ? Excel ഭഗവാനെ ആവാഹിച്ചു നോക്കേണ്ടി വരുന്നു, എത്ര പേരെ അടിച്ചു ഒതുക്കാന്‍ ഉണ്ട് എന്ന് അറിയാന്‍.

Kiranz..!! said...

@ പൊറാടത്ത്:- പൂർണ്ണമായും പാട്ടുകൾ മാത്രമാക്കിയാൽ ചോദ്യങ്ങളുടെ കാഠിന്യമേറുന്നതിനാലാണ് സിനിമയേക്കൂടി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത്.വരും കാല എപ്പിസോഡുകളിൽ സംഗീതത്തിനു പ്രാധാന്യമുള്ളതാക്കിതീർക്കാൻ ശ്രമിക്കുന്നതാണ്.
@ബിന്ദു കെ പി :- മാഷേ,ക്വിസ്സിനോട് അനുബന്ധിച്ച് തുടക്കത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു,തന്നെയുമല്ല അഗ്രിഗേറ്ററുകളിൽ കൂടി ക്വിസ്സിന്റെ വിവരങ്ങളും വരുന്നുണ്ടായിരുന്നു.പക്ഷേ എല്ലാവർക്കും ഒരു രണ്ടുവരിക്കുറിപ്പ് അയക്കേണ്ടതായിരുന്നു എന്ന് വൈകിയെത്തിയ പലരുടേയും പ്രതികരണത്തിൽ നിന്നു മനസിലാവുന്നു.സാ‍രമില്ല ഇനിയുള്ള എപ്പിസോഡുകളിൽ ആ കുറവുകളൊക്കെ നികത്താവുന്നതാണ്.
@നന്ദകുമാർ :- അതൊരു ഉഗ്രൻ പിഴ തന്നെ ആയിപ്പോയി,ക്ലൂവിനു ശേഷം ബോണസ് ചോദ്യങ്ങളുൾപ്പടെ നല്ലൊരു ഭാഗം ഉത്തരങ്ങൾ ശരിയാക്കിയ ആളാ,അത്രയും പോയിന്റ് ഫുൾ മാർക്ക് കിട്ടിയിരുന്നെങ്കിൽ ഫലത്തിൽ തന്നെ കാര്യമായ വ്യത്യാസം ഉണ്ടായേനെ.അടുത്ത മത്സര ദിവസം ഉടൻ തന്നെ കമന്റിലൂടെ തന്നെ എല്ലാവരേയും അറിയിക്കുന്നതാണ്.
@ക്യാപ്റ്റൻ ഹാഡ്ഡോക്ക് :- ഫലം അവസാന പേജിൽ സോർട്ട് ചെയ്തിട്ടുണ്ട്. ക്യാപ്റ്റന്റെ മെയിൽ പ്രകാരം ഡിസ്പ്യൂട്ട് മാറ്റിയുള്ള മാർക്ക് ഇട്ടിട്ടുണ്ട്.
@ഭൂമിപുത്രി :- മാർക്കിന്റെ കളികൾ അടുത്തെ എപ്പിഡോസ് മുതൽ കൂടുതൽ ലളിതമാക്കാം.യാത്രയുടെ സമയമാണെങ്കിലും എല്ലാ എയർപോർട്ടിലെ ഇന്റർനെറ്റ് സൗകര്യങ്ങളും ഇങ്ങനെയുള്ള കാര്യത്തിനു ഉപകാരപ്പെടുത്തണേ :)
‌‌@ ഇന്ദു :- ചില്ലിമുളം അല്ല “ അല്ലിമലർക്കാവുകളിൽ “എന്നത് ശരിയാക്കിയവർക്കൊക്കെ മാർക്ക് കൊടുത്തിട്ടുണ്ട്..മാർക്ക് കുറഞ്ഞിട്ടില്ല.
@ അഭിലാഷ് :- വിനീത് കുമാറിന്റെ കഥ വായിച്ച് ഒറ്റച്ചവിട്ട് വച്ച് തരാൻ തോന്നി :) നല്ല ബെസ്റ്റ് ദാസനും വിജയനും..!
@പിൻ :- നന്ദി ആശാനേ.

Ashly said...

നന്ദി!!!

എതിരന്‍ കതിരവന്‍ said...

സിനിമാരംഗത്തെ ചിലരുമായി നടത്തിയ അന്വേഷണത്തിൽ നിന്നും “വൃദ്ധന്മാരെ സൂക്ഷിയ്ക്കുക” എന്ന സിനിമയിലും അടൂർ സഹോദരികൾ ചേച്ചി-അനിയത്തിമാരായി അഭിനയിച്ചിട്ടുണ്ടെന്ന് അസന്നിഗ്ദ്ധമായി അറിയാൻ കഴിഞ്ഞു. ഈ ഉത്തരം എഴുതിയവർക്ക് ഫുൾ മാർക്ക് കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളു. സ്ക്കോർ ഷീറ്റിൽ ഉടൻ മാറ്റങ്ങൾ വരുത്തുന്നതാണ്.

ക്വിസ് മാസ്റ്ററേയും വെല്ലുന്ന അറിവുള്ള നിങ്ങൾക്ക് നമോവാകം. ഈ ആവേശം ഇവിടെ എന്നും കാണണേ എന്നു പ്രാർത്ഥന.

MSL-Quiz-Master said...

പ്രിയരേ,കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലായി നൽകി വരുന്ന നിങ്ങളുടെ പങ്കാളിത്തം കൂടുതൽ കാര്യക്ഷമമായി ഈ ക്വിസ് സീരീസിനെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരണയാകുന്നു.ഞങ്ങൾക്ക് ലഭിച്ച അഭിപ്രായങ്ങളിൽ നിന്ന് ചില തീരുമാനങ്ങൾ കൈക്കൊള്ളുകയാണ്.ഇനി മുതൽ എല്ലാ പന്ത്രണ്ട് ദിവസങ്ങൾ കൂടുമ്പോഴുമാണ് ഒരോ എപ്പിസോഡുകൾ ഉണ്ടാവുക.അതു പോലെ തന്നെ ഞായറാഴ്ച്ചകൾ പലർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ തിങ്കൾ,ചൊവ്വ എന്നീ ദിവസങ്ങളിലാവാം ഇനിയുള്ള ക്വിസ് എപ്പിസോഡുകൾ ആരംഭിക്കുക.ഈ തീരുമാനങ്ങളോടെ ക്വിസിന്റെ വരുന്ന എപ്പിസോഡുകൾ നടത്തപ്പെടുന്ന തീയതികൾ താഴെപ്പറയുന്നു

ക്വിസ് എപ്പിസോഡ് #3 - 10/11/2009
ക്വിസ് എപ്പിസോഡ് #4 - 23/11/2009


മത്സരമെന്നതിലുപരിയായി അറിവിന്റെ പങ്കാളിത്തത്തിൽ മാതൃകയാവുന്ന നിങ്ങൾ ഒരോരുത്തരേയും ഒരിക്കൽക്കൂടി വരുന്ന എപ്പിസോഡുകളിൽ സഹർഷം സ്വാഗതം ചെയ്യുന്നു.

MSL-Quiz-Master said...

അജ്ഞാത ഗായകാ...ഗായികേ....അരികിൽ വരൂ അരികിൽ വരൂ....ദേ ഇവിടെ ക്വിസിന്റെ മൂന്നാം എപ്പീസോഡിൽ പങ്കെടുത്ത് മാർക്കു വാങ്ങൂ..... ഇലക്ഷൻ ഫലം പ്രമാണിച്ച് ഇത്തവണ വൻ കിഴിവ്. എളുപ്പമുള്ള ചോദ്യങ്ങൾ......:)

MSL-Quiz-Master said...

അങ്ങനെ നാലാം അങ്കവും തുടങ്ങിക്കഴിഞ്ഞു.പദപ്രശ്നവും,ചിത്രവും,ഓർക്കസ്ട്രേഷനുമൊക്കെയായി കുളിച്ച് കുറിയും തൊട്ട് കുട്ടപ്പന്മാരായി പത്തിരുപത്താറ് ഘടാഘടിയൻ ചോദ്യങ്ങളിങ്ങു പോന്നു കഴിഞ്ഞു.മലയാളഗാനശേഖരം അവതരിപ്പിക്കുന്ന ക്വിസിന്റെ നാലാം എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു.വരിക വരിക സഹജരേ :)

Siju | സിജു said...

വിനീതിനു വടക്കന്‍ വീരഗാഥക്ക് കിട്ടിയ അവാര്ഡിനു ഒരു പ്രത്യേകതയുണ്ട്. അതില്‍ വിനീത് ഒരക്ഷരം പോലും സമ്സാരിച്ചിട്ടില്ല

MSL-Quiz-Master said...

കഴിഞ്ഞ ക്വിസുകളുടെ ക്ഷീണമൊക്കെ തീർത്ത് ഉല്ലാസവാൻ/വതി ആയിരിക്കുന്നവർക്ക് ഇതാ ക്വിസ് നമ്പർ 9. ഇത്തവണ അടുത്തിറങ്ങാൻ പോകുന്ന സിനിമയുടെ ഗാ‍നരചയിതാവാനുള്ള ചാൻസും ഉണ്ട്. ചിത്രയുടെ പാട്ടുകൾ പരിചയമുള്ളവർക്ക് ചുമ്മാ വന്ന് പ്രൈസ് വാങ്ങിയ്ക്കാം.