Friday, January 22, 2010

പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്


2008 നവംബറിൽ യുണീക്കോഡ് മലയാളത്തിൽ ആയിരം പാട്ടുകൾ തികച്ചതിനു ഒരു അപ്ഡേറ്റ് കണ്ടിട്ടാണ് ജീജ വെബ്ബിന്റെ അണിയറയിലേക്കു കടന്നു വരുന്നത്.ഈ വെബ്ബിന്റെ ആദ്യലക്ഷ്യമായി കണക്കാക്കിയത് രണ്ട് വർഷത്തിനുള്ളിൽ പതിനായിരം പാട്ടുകളുടെ വരികളും അനുബന്ധവിവരങ്ങളും ശേഖരിക്കുക എന്നതായിരുന്നു.ഈ ലക്ഷ്യത്തെ മുൻ‌നിർത്തി പാട്ടുപുസ്തകം എന്നൊരു ചെറിയ കൂട്ടം ഉണ്ടാക്കിയെടുത്തിരുന്നുവെങ്കിലും സ്ഥിരം കാഴ്ച്ചയും പ്രതീക്ഷയും പോലെ അത് ആവേശ-അകാല മൃതിയടയാൻ തുടങ്ങിയിരുന്നു.എങ്കിലും ജീജയുടെ നേതൃത്വത്തിൽ ഒരു ചെറിയ സംഘം ഉറുമ്പ് കൂനകൂട്ടുമ്പോലെ പാട്ടുകൾ ശേഖരിച്ചു കൊണ്ടിരുന്നു.പതിനായിരം എന്നൊരു മാജിക് നമ്പറിൽ അത് എത്തപ്പെടും എന്നൊരു പ്രതീക്ഷ വിദൂരസ്വപ്നമായി അവശേഷിച്ചിരുന്നെങ്കിലും ഇന്ന് അത് യാഥാർത്ഥ്യമായി മാറുകയാണ്.ബ്ലോഗിനേയോ ബ്ലോഗറേയോ സംബന്ധിച്ച് ഇതൊരു പ്രത്യേകതയൊന്നുമല്ല എങ്കിലും യുണീക്കോഡ് മലയാളത്തിൽ കൃത്യമായി പാട്ടുകളുടെ വരികൾ തിരഞ്ഞ് മലയാളഗാനശേഖരത്തിലേക്കെത്തുന്നവരുടെ എണ്ണം പ്രതിമാസം പതിനെണ്ണായിരത്തിൽ കൂടുതലും,വെബ് ഹിറ്റുകൾ പതിനാലു ലക്ഷത്തിനു മുകളിലേക്കും കുതിക്കുന്ന കണക്കുകളാണ് ഒരു വരി കൊമേഷ്സ്യൽ പരസ്യം പോലും പതിക്കാതെയുള്ള ഈ സംരംഭത്തിന്റെ പ്രത്യേകത.

 (അണിയറയിൽ ആളേക്കൂട്ടാനല്ലാതെ വേറൊരു പണിയും ചെയ്യാതെ കറങ്ങിനടക്കുക എന്നൊരു ലക്ഷ്യം പണ്ടു മുതലേ അനുവർത്തിക്കുന്നത് കൃത്യമായി തുടർന്നുപോവുകയും അതിനേക്കാൾ കൃത്യമായി ഇങ്ങനെയുള്ള ഇടവേളകളിൽ വന്ന് വീരസ്യം തട്ടിമൂളിക്കുന്നതിന്റെ ജാള്യതയും കണക്കിലെടുത്തുകൊണ്ടു തന്നെ വ്യക്തിപരമായൊരു അഭിനന്ദനം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ജീജക്കും ,ജീജയോടൊപ്പമുള്ള ഒരോ വ്യക്തികള്‍ക്കും നൽകുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം :)

യുണീക്കോഡ് മലയാളത്തില്‍ ഏത് മലയാളഗാനങ്ങള്‍ തിരഞ്ഞാലും മലയാളഗാനശേഖരത്തിലേക്കെത്താതിരിക്കുക എന്നതിനെ വലിയൊരു ശേഖരമുണ്ടാക്കി പ്രതിരോധിക്കുന്നതുള്‍പ്പടെ:),പുതിയ പാതകളും ലക്ഷ്യങ്ങളും അനവധി..കൂടെ നടക്കാൻ,കൂടെക്കൂടാൻ താല്പര്യമുള്ളവരുണ്ടെങ്കിൽ ഇവിടെ ഞെക്കിക്കേറിപ്പോര്..!

21 comments:

Kiranz..!! said...

(അണിയറയിൽ ആളേക്കൂട്ടാനല്ലാതെ വേറൊരു പണിയും ചെയ്യാതെ കറങ്ങിനടക്കുക എന്നൊരു ലക്ഷ്യം പണ്ടു മുതലേ അനുവർത്തിക്കുന്നത് കൃത്യമായി തുടർന്നുപോവുകയും അതിനേക്കാൾ കൃത്യമായി ഇങ്ങനെയുള്ള ഇടവേളകളിൽ വന്ന് വീരസ്യം തട്ടിമൂളിക്കുന്നതിന്റെ ജാള്യതയും കണക്കിലെടുത്തുകൊണ്ടു തന്നെ വ്യക്തിപരമായൊരു അഭിനന്ദനം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ജീജക്കും ,ജീജയോടൊപ്പമുള്ള ഒരോ വ്യക്തികള്‍ക്കും നൽകുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം :)

മഴത്തുള്ളി said...

കിരണ്‍സ്,

പാട്ടുപുസ്തകത്തില്‍ ഞാന്‍ വന്നിട്ട് വളരെ കുറച്ചുദിവസമായുള്ളൂ. അപ്പോള്‍ ഏകദേശം 8,000 പാട്ടുകളുടെ ലിറിക്സ് ആണ് ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് അത് 10,000 ത്തിലെത്തിയത്. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!

കിരണ്‍സിനും ജിജയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍!!

എന്തായാലും ഇപ്പോള്‍ ഗൂഗിളില്‍ ലിറിക്സ് തിരയുമ്പോള്‍ പാട്ടുപുസ്തകമാണ് ആദ്യമായി എത്തുന്നത്. കൂടാതെ ജിജ എന്ന പേരും!!!

ബഹുവ്രീഹി said...

Great!!!!

Cheers :)

ശ്രീ said...

എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

ഭൂമിപുത്രി said...

ഇപ്പോഴാണിത് കണ്ടത്,അറിഞ്ഞത്.
മലയാളഗാനചരിത്രത്തിൽ നമ്മുടെ വെബ്സൈറ്റും
ജിജിയും കൂട്ടരും ഒരിടം നേടുന്നത് ചെറിയകാര്യമല്ല.
എല്ലാവർക്കും അകമഴിഞ്ഞ അഭിനന്ദനങ്ങൾ

Ashly said...

Wonderful....great job ജീജ & team!!

Cartoonist said...

എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍!

ആഗ്നേയ said...

cheers!

ബിന്ദു കെ പി said...

‘ഭീകര ലക്ഷ്യം’ വിജയം കണ്ടതിന് പതിനായിരം അഭിനന്ദനങ്ങൾ..!!!

Raveesh said...

കിരോ,

ആർപ്പുവിളികൾ !!!!!

Manikandan said...

പതിനായിരം പാട്ടുകളുടെ വരികളും അനുബന്ധവിവരങ്ങളും എന്ന ലക്ഷ്യം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ച ജീജചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയുള്ള അര്‍പ്പണബോധവും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അതുപോലെ തന്നെ ഇത്തരം ഒരു വേദി ഇവിടെ ഉണ്ടാക്കുകയും അതിനു ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഇതിന്റെ ശില്പികളും അഭിനന്ദനാര്‍ഹര്‍ തന്നെ. ആളെകൂട്ടുക അങ്ങനെ സംഘടിപ്പിച്ച ആളുകളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം സാധ്യമാക്കുക എന്നത് ഒട്ടും നിസ്സാരമായി കാണേണ്ടകാര്യമല്ല.

Mayoora | Vispoism said...

Kudos!

krish | കൃഷ് said...

അഭിനന്ദനസ് , അഭിനന്ദനസ് !!

മാനസ said...

Hip Hip Hooray !!!!!!!

ശ്രദ്ധേയന്‍ | shradheyan said...

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.... എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും.

കുഞ്ഞൻ said...

കിരണിനും ഇതിന്റെ മറ്റു അണിയറ പ്രവർത്തകർക്കും പിന്നെ ജിജയെന്ന കാന്താരിക്കുട്ടിക്കും അഭിനന്ദങ്ങൾ..!

ഇങ്ങനെയൊരു പോസ്റ്റിട്ടതും അഭിനന്ദനാർഹം തന്നെ

രാജേഷ് ആർ. വർമ്മ said...

പാട്ടെഴുത്തുകാർക്ക് തങ്ങളെഴുതുന്ന കൃതിയിന്മേൽ പകർപ്പകവാശമില്ലേ? ഉണ്ടോ? നിയമത്തിന്റെ കണ്ണിൽ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

can u help me to find "ganapathibhaavaane namaami
ganapathibhagvaanee

umaykkum mahEsvaranum oruvalam vaykkumpOl--" the mp3 of this song

ജിജ സുബ്രഹ്മണ്യൻ said...

ഗണപതിഭഗവാനേ
ഗണപതിഭഗവാനേ നമാമീ
ഗണപതിഭഗവാനേ
ഗണപതിഭഗവാനേ ...
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും
പഴവങ്ങാടിയുണ്ണി ഗണപതിയേ..
ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ

ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ
ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2)
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2)
(ഗണപതിഭഗവാനേ ...)

എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും
അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2)
അടുത്തേക്കു വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും
അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ
അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ..
(ഗണപതിഭഗവാനേ ...)


MP 3 കിട്ടിയല്ലോ അല്ലേ ?

മുല്ലപ്പൂ said...

Cograts to ജീജ and team. അഭിനന്ദനം.

Anonymous said...

great attempt