Monday, January 11, 2010

MSL-ക്വിസ് - എപ്പിസോഡ്#7


പ്രിയരേ.ക്വിസിന്റെ ഏഴാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വ്യാഴം (14/01/2010‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വെള്ളി(15/01/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
6.ഇത്തവണത്തെ സമ്മാനം 3,10,20 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 3,5,6.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,പത്താമതും,ഇരുപതാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിൽ പ്രത്യക്ഷപ്പെടും.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം.

ചോദ്യങ്ങൾ

1.ഹിന്ദിയിലോ ബെംഗാളിയിലോ ചെയ്ത ട്യൂണുകളാണ് സലിൽ ചൌധരി മലയാളത്തിൽ കൊണ്ടു വരാറ്. ഈ പാട്ടുകൾ ഏതൊക്കെ മലയാളം പാട്ടുകളായി? (5 മാർക്ക്)

A.ധിത്തോം ധിത്തോം (ലതാ മങ്കെഷ്കർ, ചിത്രം-ആവാസ്)
B.തേരി ഗലിയോ മേ ഹം ആയേ (മന്നാ ഡേ, ചിത്രം- മിനൂ)
C.തും കഹാ ലേ ചലേ ഹോ (മുകേഷ്, ലതാ മങ്കേഷ്കർ, ചിത്രം-പൂനം കി രാത്)
D.നിസ് ദിൻ നിസ് ദിൻ (ലതാ മങ്കേഷ്കർ, ചിത്രം-അന്നദാതാ)
E.ബാഗ് മേ (ആശാ ബോൺസ്ലേ, ചിത്രം-ചാന്ദ് ഔർ സൂരജ്)

സൂചനകൾ
A. നീലപ്പൊന്മാൻ
B. രാഗം
C. മറക്കുമോ
D. സ്വപ്നം
E. തകഴി
ഉത്തരങ്ങൾ
A.തെയ്യം തെയ്യം താരോ ..പൂവേ വാ വാ പൂവിന്റെ മക്കളേ വാ
B. ഇവിടെ കാറ്റിനു സുഗന്ധം
C.  കുറുമൊഴിമുല്ലപ്പൂവേ
D. മഴവിൽക്കൊടി കാവടി
E. ചാകര കടപ്പുറത്തിന്നുത്സവമായ് ഹേ



2.ഈ പാട്ടുകളുടെ പ്രത്യേകതകൾ എന്ത്? (സംവിധായകൻ, പാട്ടുകാരൻ, ഗാനരചയിതാവ് എന്നൊക്കെയുള്ള വ്യക്തിത്വങ്ങൾ സംബന്ധിച്ച്)(6 മാർക്ക്)
A.കണ്ണുനട്ടു കാത്തിരുന്നിട്ടും
B.ദേവതാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ
C.ഒരു നിമിഷം തരൂ നിന്നിലലിയാൻ

സൂചനകൾ
A. പാടുന്നത്
B. പാടുന്നത്
C. എഴുതിയത്
ഉത്തരങ്ങൾ
A. മറ്റൊരു സംഗീതസംവിധായകൻ  (വിദ്യാധരൻ) പാടി
B. സംഗീതസംവിധായകൻ (ശ്യാം) പാടി
C. സംവിധായകൻ (സത്യൻ അന്തിക്കാട്) ഗാനരചയിതാവായി


3.ഒരു സിനിമാപ്പാട്ടുകാരൻ സംഗീതം നൽകി (ശരത് അല്ല), പക്ഷേ പാട്ടൊക്കെ പാടുന്നത് മറ്റാൾക്കാർ. ഏതു സിനിമ? (5 മാർക്ക്)

സൂചന - ഒരെണ്ണം ഒരു ജയറാം സിനിമ ആണ്.
ഉത്തരങ്ങൾ:
സീതാകല്യാണം- ശ്രീനിവാസ്
സമസ്യ-ഉദയഭാനു

4.ഈ പാട്ട് പാടിയ രണ്ടു പേരും തന്നെ ഒരുമിച്ച് ആ സീനിൽ പാടി അഭിനയിക്കുന്നു. എതു പാട്ട്? (5 മാർക്ക്)
സൂചന :ഹാസ്യനടൻ ഒരാൾ
ഉത്തരങ്ങൾ:
നീയറിഞ്ഞോ മേലേ മാനത്ത്….
മോഹൻ ലാലും മാള അരവിന്ദനും പാടി, രംഗത്തും അവർ തന്നെ.



5.ഒരു പാട്ട് ഉരുത്തിരിയുകയാണിവിടെ. ഏതു പാട്ട്? (5 മാർക്ക്)


സൂചന :കുഞ്ചാക്കൊ യേയും സലിൽ ചൌധരിയെയും കാണുന്നുണ്ടല്ലൊ.
ഉത്തരം:- “കണ്ണിൽ മീനോടും പെരിയാർ തടാകമേ….” ചിത്രം- നീലപ്പൊന്മാൻ. എസ്. ജാനകിയും ബി. വസന്തയും പാടി.

6.“കരയുന്നോ പുഴ ചിരിയ്ക്കുന്നോ” ചോദ്യമാണ് ഇത്. എന്നാൽ ചരണങ്ങൾ രണ്ടും (“കദനത്താൽ തേങ്ങുന്ന….”, “മറക്കുവാൻ പറയാൻ..”) ചോദ്യമല്ല. ചില പാട്ടുകൾ ആദ്യഭാഗ (പല്ലവി-അനുപല്ലവി)വും ചരണങ്ങളും എല്ലാം ചോദ്യരൂപേണ എഴുതപ്പെട്ടതാണ്. ഇങ്ങനെയുള്ള അഞ്ചു പാട്ടുകൾ എഴുതുക. (യേശുദാസിന്റെ പാട്ടുകൾ മൂന്നിൽ കൂടുതൽ പാടില്ല) (5 മാർക്ക്)

സൂചനകൾ
“തരുമോ”, ‘പറയൂ”, “ചൊല്ലൂ‘,  “ഇല്ലേ”,  “അല്ലേ”, “എവിടെ”, “ഉണ്ടോ” ഇങ്ങനെയുള്ള വാക്കുകൾ ധാരാളമുള്ള പാട്ടുകൾ ഓർത്തു നോക്കുക.
ഉത്തരങ്ങൾ:
1. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
2. പ്രിയസഖി ഗംഗേ പറയൂ
3.ആകാശഗംഗയുടെ കരയിൽ
4. ശാരികപ്പൈതലേ ശാരികപ്പൈതലേ
5. ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
6. കാക്കക്കുയിലേ ചൊല്ലൂ
7. പ്രിയതമാ പ്രിയതമാ
വേറേയും ശരിയുത്തരങ്ങൾ ഉണ്ട്..


7.ഈ മലയാളി കുടുംബത്തിലേക്ക് നിരവധി ദേശീയ സിനിമാ അവാർഡുകൾ വന്നുചേർന്നിട്ടുണ്ട് ഏത് കുടുംബം? (യേശുദാസ് കുടുംബം അല്ല) (5 മാർക്ക്)
സൂചന :അച്ഛൻ ആദ്യം അവർഡുമായി വീട്ടിലെത്തി. പിന്നെ മക്കളും. 
ഉത്തരം:-ശിവൻ കുടുംബം (ശിവൻ, സന്തോഷ് ശിവൻ, സംഗീത് ശിവൻ)


8.ആരുടേതാണ് യഥർത്ഥത്തിൽ ഈ വരികൾ? (6 മാർക്ക്)

A.കഥയ മമ കഥയ മമ കഥകളതിസാദരം (ചിത്രം-കേരള കഫേ)
B.സാമ്യമകന്നോരുദ്യാനം (ചിത്രം-ദേവി)
C.സുഖമോ ദേവീ (ചിത്രം-സുഖമോ ദേവീ)
D.അമ്പാടിതന്നിലൊരുണ്ണി (ചിത്രം-ചെമ്പരത്തി)
E.മിന്നും പൊന്നിൻ കിരീടം (ചിത്രം-ലൈൻബസ്)
F.അലസതാവിലസിതം (ചിത്രം-അക്ഷരങ്ങൾ)

സൂചന : ഈ വരികളൊന്നും അതതു ചിത്രത്തിലെ ഗാനരചയിതാക്കളുടേതല്ല.

ഉത്തരങ്ങൾ
A. കഥയ മമ കഥയ മമ കഥകളതിസാദരം - എഴുത്തച്ഛൻ -അദ്ധ്യാത്മ രാമായണം
B. സാമ്യമകന്നോരുദ്യാനം -ഉണ്ണായി വാര്യർ- നളചരിതം
C. സുഖമോ ദേവീ –പാലക്കാട് അമൃതശാസ്ത്രികൾ- ലവണാസുരവധം
D. അമ്പാടിതന്നിലൊരുണ്ണി  –പൂന്താനം
E. മിന്നും പൊന്നിൻ കിരീടം -കുഞ്ചൻ നമ്പ്യാർ-ശ്രീകൃഷ്ണകർണാമൃതം
F. അലസതാവിലസിതം -ഉണ്ണായി വാര്യർ-നളചരിതം
9.പാടുന്നത് ഒരാ‍ൾ മാത്രം.പക്ഷെ സ്ക്രീനിൽ പാടി അഭിനയിക്കുന്നത് രണ്ടുപേർ.ചിലപ്പോൾ അതിൽ കൂടുതൽ. ഇത്തരം നാലു പാട്ടുകൾ എഴുതുക.(4 മാർക്ക്)
ഉത്തരങ്ങൾ :-
1.കറുപ്പിനഴക് ഓ..
2.പൊന്നമ്പൽക്കടവിലന്നു നിന്നെ
3.ആ രാഗം മധുമയമാം രാഗം
4.എന്നമ്മേ ഒന്നു കാണാൻ
5.പാൽ നിലാവിലും ഒരു നൊമ്പരം
6.മലയാളിപ്പെണ്ണേ നിന്റെ മനസ്സ്
വേറേയും ശരിയുത്തരങ്ങൾ ഉണ്ട്.
10.ഏതു പാട്ടുകളുടെ ബി.ജി.എം? (5 മാർക്ക്)
A.
ഡൗൺലോഡ്
B.
ഡൗൺലോഡ്

സൂചനകൾ
A.മോഹൻ ലാലാണു സീനിൽ. 
B. രവി വർമ്മ ചിത്രങ്ങൾ
ഉത്തരങ്ങൾ
A. മാലേയം മാറോടലിഞ്ഞു
B. പിണക്കമാണൊ എന്നോടിണക്കമാണോ



11.ബോണസ് ചോദ്യം
ഒരോ പാട്ടിലും പ്രകടമായി ഉപയോഗിച്ചിരിയ്ക്കുന്ന വാദ്യ ഉപകരണങ്ങളുടേയും പാടിയ ആളുടേതോ സിനിമയിൽ ആ സീനിൽ പ്രത്യക്ഷപ്പെട്ടവരുടേയോ ചിത്രങ്ങളും കൊടുത്തിരിയ്ക്കുന്നു.ചില പാട്ടുകളിൽ സീനിലും ഉപകരണം പ്രത്യക്ഷപ്പെടുന്നുണ്ട്. പാട്ടു കണ്ടു പിടിയ്ക്കുക.ഓരോ ഉത്തരത്തിനും 2 മാർക്കു വീതം.ചോദ്യം 2 നു ഉത്തരം എഴുതാതിരിയ്ക്കുകയോ ഉത്തരം ശരി അല്ലെങ്കിലോ മൈനസ് മാർക്കുണ്ട്)

  

സൂചനകൾ
1.ലോഹിതദാസ്
2. ഇട്യ്ക്ക, മദ്ദളം- ഭഗവതീ
3.ഗഞ്ചിറ, ഹാർമോണിയം, സൂപ്പർസ്റ്റാർ
4. ഇടയ്ക്ക, മദ്ദളം-ശാരദ പ്രാർത്ഥിയ്ക്കുന്നു
5. പിയാനോ- ദേവരാജൻ-സന്ധ്യ തുടുക്കുന്നു, മേയ് മാസത്തിലെ രാത്രി.
6. മാൻഡൊലിൻ-ദീപക് ദേവ്
7.തകിൽ-മംഗളാശംസ
8. വടക്കൻ പാട്ട്/അയ്യപ്പൻ പാട്ട്
9.മദ്ദളം, ചെണ്ട- കഥകളിക്കൊട്ടുള്ള പാട്ടുകളേക്കാൾ കെ. രാഘവൻ സംഗീതം നൽകിയ ഒരു പാട്ട്.
10. വീണ, ചെണ്ട, ശ്രീവിദ്യ. മധുവും സീനിൽ
11. മാധുരിയുടെ ഈ പാട്ടിന് മദ്ദളം മാത്രം താളം. ഇവിടെയും ശ്രീവിദ്യ.
12. പുള്ളുവൻ വീണ.  സർപ്പം പാട്ട്.
ഉത്തരങ്ങൾ :-
1.ദീനദയലോ രാമാ-അരയന്നങ്ങളുടെ വീട്
ദേവീ നിൻ രൂപം-ഒരു തിര പിന്നെയും തിര
കറുത്ത തോണിക്കാരാ-അക്ഷരങ്ങൾ (തുടക്കത്തിൽ മാത്രം)
2.ദേവീ ശ്രീ ദേവീ-കാവ്യമേള
സുകുമാരകലകൾ സ്വർണ്ണം കെട്ടിയ-കൊട്ടാരം വിൽക്കാനുണ്ട്
3. അമ്പലമില്ലാതെ ആൽത്തറയിൽ വാഴും-പാദമുദ്ര
4. ചെത്തി മന്ദാരം തുളസി-അടിമകൾ
5. പൂവുകൾക്ക് പുണ്യകാലം-ചുവന്ന സന്ധ്യകൾ
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു-പുഷ്പാഞ്ജലി
പാതിരാതണുപ്പു വീണു
6.പിച്ച വച്ച നാൾ മുതൽ-പുതിയ മുഖം
7.വധൂവരൻമാരേ-ജ്വാല
8. ശരണമയ്യപ്പാ സ്വാമീ ശരണമായ്യപ്പാ-ചെമ്പരത്തി
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം
9.പിച്ചകപ്പൂങ്കാറ്റിൽ-കടമ്പ
ചാരുമുഖി ഉഷ മന്ദം-ചെണ്ട
10- താളത്തിൽ താളത്തിൽ-ചെണ്ട
11. സുന്ദരിമാർ കുല-ചെണ്ട
12. തെക്കുംകൂറടിയാത്തി-അശ്വമേധം





260 comments:

«Oldest   ‹Older   201 – 260 of 260   Newer›   Newest»
ബിന്ദു കെ പി said...

ഹാവൂ, സന്തോഷമായി. അങ്ങനെ പാതിരാതണുപ്പും വീണു! (ഒരു മുൻ‌കരുതലെന്ന നിലയ്ക്ക് ക്ലൂവിനു ശേഷം മെയ്‌മാസരാവിനെ അങ്ങോട്ടു പറഞ്ഞുവിട്ടതു നന്നായി).
നാളെ മുതൽ ഞാൻ ക്സൈലോഫോൺ ക്ലാസിൽ ചേരാൻ പോവുകയാ...ങാഹാ, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ....

ഇവിടെ പാതിരാതണുപ്പു വീണു തുടങ്ങി..ഞാൻ പാട്ടുനിർത്തി കിടക്കാൻ പോവുകയാ..:) :)

Indu said...

എതിരന്‍ കതിരവന്‍ said... ഇന്ദൂ, ശ്രീലത പാടി ശ്രീലത തന്നെ അഭിനയിച്ച ഒരു പാട്ടുണ്ട്? ഏതാണെന്ന് പിടികിട്ടിയോ?

ചോദ്യം കണ്ടതിപ്പോള്‍...
"നൈറ്റ്‌ ഡ്യൂട്ടി" എന്ന ചിത്രത്തിലെ "ഇന്ന് നിന്റെ യൌവ്വനതിനേരഴക്" എന്ന ഗാനം..? (ജയഭാരതിയോടൊപ്പം ശ്രീലതയും ഗാനരംഗത്തില്‍, അമ്പിളി, എല്‍ ആര്‍ ഈശ്വരി എന്നിവരോടൊപ്പം ശ്രീലത-യും പാടിയിട്ടുണ്ട്.)
അവര്‍ നല്ലൊരു ശാസ്ത്രീയ സംഗീതജ്ഞ ആയിരുന്നൂന്നു കേട്ടിട്ടുണ്ട്.

ജോഷി, ഭൂമിചെച്ചീ... :)

"ഇട്യ്ക്ക, മൃദംഗം, യേശുദാസ്, പ്രേംനസീര്‍" കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്ന ഗാനങ്ങളിലൊന്ന് "ദേവീ ശ്രീദേവീ.." ആയിരുന്നു. ഇട്യ്ക്ക-യുടെതല്ലാതെ തബല-ടെ ശബ്ദം കൂടുതല്‍ കേള്‍ക്കുന്നത് പോലെ തോന്നി. പിന്നീട് സൂചനകളില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം എന്ന് കണ്ടപ്പോള്‍ പിന്നെയും സംശയം തോന്നി, "പൊന്‍വെയില്‍ മണിക്കച്ച"യും "ഗോപീച്ചന്ദനക്കുറി"യും ഒരിയ്ക്കല്‍ കൂടെ അരിച്ചുപെറുക്കി. മാഷ്‌-ന്റെ വിശദീകരണം കണ്ടപ്പോള്‍ സമാധാനമായി.

എന്തായാലും വളരെ രസകരവും പുതുമ നിറഞ്ഞതും വ്യത്യസ്തവും ആയിരുന്നു ഇപ്രാവശ്യത്തെ ബോണസ് ചോദ്യങ്ങള്‍. മാഷ്‌-നു സ്പെഷ്യല്‍ കയ്യടി.

മാനസ said...

കിരണ്‍ മാഷിനോട് :''ഹീ കല്ലിചെല്ലമ്മയോടാ കളി''(അരിവാള്‍ കൊണ്ടു തല മാന്തിക്കൊണ്ട്) എന്നൊരു ഡയലോഗും വേണം ........
സ്ത്രീകള്‍ക്ക് 33 % സംവരണം പാനലിലും വേണമല്ലോ....
ബിന്ദുവിനോട് : ബിന്ദു,ചെമ്പരുത്തിപ്പൂ എന്തിനാ,തോരന്‍ വെക്കാനാണോ?
നായ്ക്കുരുണിയോ, ചോറിയണമോ (ഈ ചെടീടെ ഓള്‍ കേരള നെയിം എനിക്ക് അറിഞ്ഞൂടാ )
വേണേല്‍ ഞാന്‍ ഇമ്പോര്‍ട്ട് ചെയ്യാം.ഇവിടെന്നു....

ക്വിസ് മാഷോട് : മാഷേ, മദ്ദളം- മൃദംഗം വ്യത്യാസം പറഞ്ഞു തന്നില്ല.:(

Kiranz..!! said...

മാനസേ..മദ്ദളം,മൃദംഗം ചോദ്യം സീരിയസായിട്ടാരുന്നോ ? ഈശോയെ,ഈ എപ്പിസോഡിലെ ഏറ്റവും നല്ല തമാശക്കമന്റ് ആയിരുന്നെന്ന് വിചാരിച്ചിരിക്കുവാരുന്നു :)

ഒരു ഓഫ് :-
ഇപ്പയിട്ട കമന്റുകൾ കണ്ടില്ലെന്നും പറഞ്ഞ് ആരും അലമുറയിടുകയോ വാവിട്ടുകരയുകയോ ചെയ്യാൻ പാടില്ല പ്ലീസ്.200 കമന്റ് കഴിഞ്ഞാൽ പിന്നെ അത് അടുത്ത പേജിലാണ് കാണിക്കുക.

Kumar Neelakandan © (Kumar NM) said...

എതിരഗുരോ സംയം കിട്ടുമ്പോൾ ആ ഗോപികാ വസന്തം ഒന്നു കേൾക്കാൻ ശ്രമിക്കുവൊ?
എന്റെ കാതിൽ വളരെ നന്നായിട്ടുതന്നെ മദ്ദളം കേൾക്കുന്നു. ഒന്നു കേട്ടിട്ട് പറയു എന്റെ ചെവി ക്ലീൻ ചെയ്യേണ്ടിവ് വരുമോ എന്ന്.

ചോദ്യം രണ്ടിൽ മൃദംഗം എന്നെഴുതിയാലും തെറ്റില്ല. കാരണം “ഒന്നിന്റെ” തബലയിലാണ് അത് വായിച്ചിരിക്കുന്നത്. ശബ്ദത്തിൽ അതും മൃദംഗവും ഒരുപോലെ തന്നെ. :)

മാനസ said...

അതെ,ഞാന്‍ മദ്ദളവും,മൃദംഗവും ഒന്നാണ് എന്ന് വിചാരിച്ചിരിക്കുവാരുന്നു
അപ്പോഴാ ക്വിസ് മാഷ്‌ ഒരു കമന്റില്‍ അതെക്കുറിച്ച് ''It is mrudamgam, not maddaLam.''എന്ന് എഴുതിക്കണ്ടതു.
അതാണ്‌ കേട്ടോ ചോദിച്ചത്.
പിന്നെ ഈ സംശയനിവാരണത്തിന് ഇതിലും നല്ല ഒരു വേദി വേറെ ഇല്ലെന്നു തോന്നി .
ഇനിയും മറുപടി ആരും പറഞ്ഞില്ലല്ലോ??

Kiranz..!! said...

മാനസമേ..കണ്ടും കേട്ടും തന്നെ ഒന്ന് മനസിലാക്കൂ..മദ്ദളം ഇത് പിന്നെ മൃദംഗം ഇത്..

മാനസ said...

Thank u so much for this instant information,KIranjii.......:)

അനാഗതശ്മശ്രു said...
This comment has been removed by the author.
Ashly said...

Kiranz..!! said....”ടി ജി രവി,ഉമ്മർ,മുള്ളങ്കൊല്ലി രാഘവൻ എന്നീ സഹൃദയർ കൂടി ക്വിസ്സിന്റെ തുടർന്നുള്ള എപ്പിഡോസുകളിൽ പാനലിൽ വേണ്ടി വരും എന്നു തോന്നുന്നു. “ -

എന്റെ കിരണാ....ഇപ്പ പാനലിൽ ഉള്വർക്ക് എന്താ സഹൃദയതിന്ന് കുറവ്...നീ ഒറ്റ ഒരെണം പൊരെ....രവി സാർ, ഉമ്മർകാ, രാഘു അളിയൻ..എല്ലാം മാറി നിൽക്കും....

ഭൂമിപുത്രി said...

കിരൺസേ,ഇതുപോലെ എല്ലാ വാദ്യോപകരണങ്ങളെയും പറ്റി ഒരു ട്യ്യൂഷൻ ക്ലാസെടുത്തിട്ടെ ഇനിമുതലീവക ചോദ്യങ്ങളിടാവൂട്ടൊ.
അടുത്തതായി ആ തകിലിന്റെ ശബ്ദമൊന്ന് കേൾപ്പിച്ചേ.

സംഭവം വിദ്യാഭ്യാസപരമായിട്ട് നോക്കിയാൽ വളരെ നന്നായിരുന്നു..
എന്നാലും പരീക്ഷ കഴിഞ്ഞിട്ട് പാഠം പഠിയ്ക്കേണ്ടിവരുന്ന ഒരു വൈക്ലബ്യം....

അനാഗതാ,പൈങ്കിളിക്കഥയുടെ സീൻ ഓർമ്മയില്ലല്ലൊ.യൂട്യൂബിൽ തപ്പീട്ട് കിട്ടണുമില്ല

Kiranz..!! said...

ഷട്ടപ്പ് ക്യാപ്റ്റാ..മുതലക്കുഞ്ഞിനേ എന്ന പോലെ താലോലിച്ച് വളർത്തിക്കൊണ്ടു വന്നിട്ട് :)

ഭൂമിയമ്മേ..ഇന്നാ പിടി പുണ്യമൂർത്തിയുടെ തകിൽ വായന .പറവൂർ ഭരതൻ,കൃഷ്ണൻ കുട്ടിനായർ സഹോദരമാരായി തകിലും നാദസ്വരവും വായിക്കുന്ന പടം ഓർമ്മയില്ലേ ?

മാനസ said...

ധര്ത്തിപുത്രീ....
ഇത് സെഷന്‍ ക്ലാസാ.... പരീക്ഷക്ക് തോറ്റവരെ പഠിപ്പിക്കുവാ ...
ഞാന്‍ ദേ നീങ്ങി ഒരുന്നു... ഇങ്ങോട്ടിരുന്നോ....
(മാഷ്‌ കാണാതെ വാളന്‍പുളി,നെല്ലിക്ക ഇത്യാദി സാധനങ്ങള്‍ വേണേല്‍ തരാം,ന്റൂടെ കൂടിയാല്‍ ...)

മാഷേ ,ഈ ബുള്‍ ബുള്‍ ,സാരംഗി ,അങ്ങനത്തെ സംഭവങ്ങള്‍ കേള്‍പ്പിക്കാമോ?
( ചുമ്മാ ചോദിച്ചതാണേ.... എന്നെ ബഞ്ചില്‍ കേറ്റി നിര്‍ത്തരുതേ .... :p)

ഭൂമിപുത്രി said...

ഞാമ്മാലപ്പടക്കം കൊണ്ടുവന്നിട്ട്ണ്ട്.മ്മക്ക് 25ന് മാഷ്ടെ കസേരേടടീല് വെച്ച് പൊട്ടിയ്ക്കാട്ടാ

എതിരന്‍ കതിരവന്‍ said...

അനാഗത്:
“ആന കൊടുത്താലും” ബാ. മേനോനും രോഹിണിയുമാണ് സീനിൽ പാടുന്നത്.

എതിരന്‍ കതിരവന്‍ said...

ഇന്ദൂ:
ശ്രീലത പാടി ശ്രീലത അഭിനയിച്ചത്-“പച്ചമലക്കിളിയേ പവിഴമലക്കിളിയേ”-തച്ചോളി മരുമകൻ ചന്തു.
ശ്രീലത ദക്ഷിണാമൂർത്തിയുടേയും മറ്റും കീഴിൽ ശാസ്ത്രീയം അഭ്യസിച്ചിട്ടുണ്ട്.

Kumar Neelakandan © (Kumar NM) said...

എതിരമ്പുഴയിലെ കതിരവാ
ഗോപികാ വസന്ത്ം തേടി വനമാലി ഞാൻ വീണ്ടും കേട്ടു. മദ്ദളവും ചെണ്ടയും കാര്യമായിട്ടുതന്നെ അതിൽ വായിച്ചത് എന്റെ ചെയിൽ ഉണ്ട്. ഇനി ഇപ്പോൾ എതിരൻ കതിരവനായി vannu ഒന്നു കേട്ടിട്ടുപറയാമോ?

Indu said...

"എതിരന്‍ കതിരവന്‍ said...
ഇന്ദൂ: ശ്രീലത പാടി ശ്രീലത അഭിനയിച്ചത്-“പച്ചമലക്കിളിയേ പവിഴമലക്കിളിയേ”-തച്ചോളി മരുമകൻ ചന്തു. "

നന്ദി മാഷേ... :)

എതിരന്‍ കതിരവന്‍ said...

കുമാർ:
‘ഗോപികാവസന്ത’ ത്തിൽ (ആദ്യം അല്ലെ?) ആ ചെണ്ടയുടെ കൂടെ മദ്ദളം അത്ര തെളിയുന്നില്ലല്ലൊ. എന്റെ കർണ്ണപുടങ്ങൾ ആ സ്വനപ്രകമ്പനം ആവാഹിക്കുന്നില്ലെ എന്നു സംശയം.
“തട്ടും മുട്ടും‘ (പുതിയ മുഖം) തുടങ്ങുമ്പോൾ കേൾക്കുന്നത് ഇലക്ട്രോണിക് ശബ്ദമാറ്റം കഴിഞ്ഞ് (Autotune) ആയതു കൊണ്ട് മാൻഡൊലിൻ തന്നെയാണോ എന്നു പറയാൻ പ്രയാസം.

ഭൂമിപുത്രി said...

കിരൺസ് വാതില് ചവുട്ടിപ്പൊളിച്ച് കേറിക്കഴിഞ്ഞതിൽ‌പ്പിന്നെ ഇവിടെയൊരു ‘ശ്മശ്മാന’മൂകതയാണല്ലൊ ഭഗവാനേ!
പിള്ളെരൊക്കെ അടുത്ത ക്വിസ്സിന് റിവൈസ് ചെയ്യാണോ??
ക്വിസ്മാസ്റ്ററാണെങ്കിൽ സംഗീതലഹരിയിൽനിന്ന്
പുറത്തുകടന്നൊരു മട്ടും കാണുന്നില്ല-മത്‌ലബ്-സ്ക്കോർബോർഡിനും അനക്കമില്ല!!

Kiranz..!! said...

ഭൂമിയമ്മേ..വാതില്‍ ചവിട്ടിപ്പൊളിച്ചതും ക്ലാ..ക്ലാ ക്ലീ..ക്ലീ. മുറ്റത്തൊരു മൈനയാണെന്നു കരുതി തിരിഞ്ഞുനോക്കിയതും ഞെട്ടിത്തരിച്ചു. ഭീകരവാര്‍ത്തയുമായി ഒരാള്‍ പിന്നില്‍.എന്നാപ്പിന്നെ ആഘോഷിച്ചളയാം എന്നു കരുതി,സത്യത്തില്‍ അതാ താമസിച്ചത്,സ്കോര്‍ ഉടന്‍ വരും,അടുത്ത എപ്പിഡോസും,കുഞ്ഞാടുകള്‍ എല്ലാം നല്ല തകൃതിയായി നാനയും ചിത്രഭൂമിയും ഒക്കെ റിവൈസ് ചെയ്ത് പഠിച്ചാട്ടെ..!

ജോഷി said...

"6.ഇത്തവണത്തെ സമ്മാനം 3,10,20 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 3,5,6.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,പത്താമതും,ഇരുപതാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിൽ പ്രത്യക്ഷപ്പെടും.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം."

ശരിക്കും നിങ്ങൾ സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരിയുത്തരം അയച്ചവരിൽ 3,10,20 നമ്പറുകളിൽ വരുന്നവർക്കോ അല്ലെങ്കിൽ ഉത്തരങ്ങൾ അടങ്ങിയ കമന്റുകളിൽ 3,10,20 എന്നിവയായി ആരെങ്കിലും ശരി ഉത്തരം അയച്ചിട്ടുണ്ടെങ്കിൽ അവർക്കൊ നൽകിക്കൂടേ !!!

എതിരന്‍ കതിരവന്‍ said...

ജോഷീ:
സമ്മാനം കൊടുക്കാൻ തന്നെയാണ് ആഗ്രഹം. 3, 10, 20 എന്നീ ക്രമത്തിൽ ഇവിടെ കിട്ടിയ ഉത്തരവാദികൾക്ക് ഇതാ സമ്മാനം
ഇവരാണ് ഈ സമ്മാന ജേതാക്കൾ:

1. പൊറാടത്ത്
2. ഷേർളി അജി
3. ജോഷി
ഈ മൂന്നു പേരും പുസ്തകം തെരഞ്ഞെടുത്ത് അറിയിക്കുക.

മാനസ said...

ഷേര്‍ലി,ന്‍റെ മഞ്ച് ??? :p
ഇല്ലേല്‍ നാരങ്ങാ മുട്ടായി ആയാലും മതി ....:(

ജോഷി said...

ഒരു പാട്ടുപാടാൻ തോന്നുന്നു... “മാടപ്രാവേ വാ...”

സമ്മാനം എനിക്കു കിട്ടുമെന്നു വിചാരിച്ചല്ല അങ്ങനെ ഒരു നിർദ്ദേശം വെച്ചത്. കിട്ടിയതിൽ സന്തോഷം :)

പൊറാടത്ത് said...

ഉം.. അതൊക്കെ കൊറേ കണ്ടട്ട്‌ണ്ട്....

ഒന്നുങ്കൂടി പറഞ്ഞേ........

അടിച്ചൂ മോളേ........ഡീം.:)

ഞാൻ ഇത് വിശ്വസിച്ചിട്ടില്ല്യ.

(കഴിഞ്ഞ തവണത്തെ പ്രൈസന്നെ കിട്ടീട്ടില്ല്യ.പിന്ന്യല്ലേ..)

പൊറാടത്ത് said...

ആക്രാന്തം മൂത്തോണ്ട് പറയാന്ന് കരുതരുത്...

എനിയ്ക്കാ പുസ്തകം എല്ലാം ഇഷ്ടായി. എല്ലാം തന്നാലും, ഇനി ഒന്നും തന്നില്ല്യെങ്കിലും ഒരു പരാതീം ഇല്ല്യ.

ഒരു രസത്തിന് വേണ്ടി, എം ടീടെ കഥകൾന്ന് വോട്ട് ചെയ്തു.

Kiranz..!! said...

ഹെന്ത്..കഴിഞ്ഞ തവണത്തെ ബുക്ക് കിട്ടിയില്ലെന്നോ ? സാക്ഷാൽ വിശാലൻ ഒപ്പിട്ട രണ്ട് കോപ്പി അഭിലാഷിന്റെ കയ്യിൽ കൊടുത്തിട്ട് ഒന്നു അബുദാബി വഴി പോവുന്ന ഏതെങ്കിലും അറബിയുടെ കയ്യിൽ കൊടുത്തുവിടണം എന്ന് പറഞ്ഞതാണല്ലോ ? അറബിയോ അഭിലാഷോ ചതിച്ചതാവണം,അഭിലാഷിനെ കാണാനുമില്ല..!

ഒരു മൂന്ന് എപ്പിസോഡ് കഴിഞ്ഞാൽ നമ്മുടെ ഈ സീസൺ ക്വിസ് തീരും.അത് കഴിഞ്ഞാൽ ലോജിസ്റ്റിക്സും മറ്റും പരിഗണിച്ച് എല്ലാ സമ്മാനങ്ങളും ഒരുമിച്ച് അയക്കാം എന്നാണു കരുതുന്നത്.ദയവായി ബുക്കുകൾ അയക്കേണ്ട വിലാ‍സം,ബുക്കുകളുടെ പേരും ചേർത്ത് msl.quiz@gmail.com എന്ന അഡ്രസിലേക്ക് മെയിൽ ചെയ്യുക.

Kumar Neelakandan © (Kumar NM) said...

ഇത്തവണ മാർക്ക് ലിസ്റ്റ് ഇല്ലേ?
അതു കിട്ടിയില്ല.
അതില്ലെങ്കിൽ വീട്ടിൽ വഴക്കു പറയും.

ഭൂമിപുത്രി said...

സ്കോർകാർഡ് തരുന്നോ അതോ ഞങ്ങളങ്ങോട്ട് വരണോ??

Kiranz..!! said...

മാർക്ക് ലിസ്റ്റ് വാല്യൂവേഷൻ ടീം ത്വരിതഗതിയിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.ഉടൻ വരും..!

ഒരു പ്രധാന അറിയിപ്പ്..റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് 25ആം തീയതിയുള്ള ക്വിസ്സ് 26ലേക്ക് മാറ്റി വച്ചിരിക്കുന്നു,25ആം തീയതിതന്നെ ആക്രമണം ആരംഭിക്കാനിരിക്കുന്നർക്ക് ഒരു ക്ഷമാപണം എന്ന നിലക്കൊരു ഗ്ലൂ.(ക്വിസ് മാസ്റ്ററ് ഈ ഏരിയയിൽ വരില്ല എന്ന് കരുതിക്കൊണ്ട് )അടുത്ത എപ്പിഡോസ് ഒരു നിത്യഹരിത നായകനെ മു‌ൻ‌നിർത്തിയായിരിക്കാം :)

മാനസ said...

യുറീക്കാ .......ക്കാ.....ആ.....

അപ്പൊ' തിക്കുറിശ്ശി സ്പെഷ്യല്‍ 'എപ്പിഡോസ് ആണല്ലേ..........
ഞാന്‍ പോയി പടിച്ചട്ടെ.......:D

" എന്റെ കേരളം” said...

വെയ്യ് രാജ വെയ്യ്........ഒന്ന് വെച്ചാൽ രണ്ട് കിട്ടും.........ഈ മട്ടിൽ ആണ് ഞാൻ കളത്തിൽ ഇറങ്ങിയത്....
എന്നിട്ടും എനിക്ക് ഒരു “ സമ്മാനം” തന്തോയം തന്തോയം മാലെ.........

" എന്റെ കേരളം” said...

മാനസ.....
ഒരു മഞ്ച് ???? ഒരു ചോക്ലേറ്റ് ഫാക്ടറി തന്നെ തരില്ലെ...........!!!
അടുത്തതിനും എനിക്ക് കിട്ടാതിരിക്കില്ലാ...അല്ലെ????

മാനസ said...

അടുത്തതിനോ??
വേണ്ട ഷേര്‍ലി,അതൊക്കെ ഒരു ബുദ്ധിമുട്ടാവില്ലേ...?ശ്ശോ,ഈ കുട്ടീടെ ഒരു കാര്യം ....!!
അടുത്തതിനു ഞാന്‍ മേടിച്ച് തരാം മഞ്ച്.
vice versa ,എനിക്ക് സമ്മാനം കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കൂ....... ഗി ഹി ഹി...

എതിരന്‍ കതിരവന്‍ said...

ബിന്ദൂ:
“പാതിരാതണുപ്പു വീണു” ഒരു സംഗീതവ്ദഗ്ധനെ കേൾപ്പിച്ചു. അദ്ദേഹം പറയുന്നത് അത് പിയാനോ തന്നെ ആണെന്നാണ്!

അതിനുള്ള മാർക്കു കിട്ടും കേട്ടൊ.

തെറ്റിദ്ധാരണയ്ക്കു സോറി.

Kumar Neelakandan © (Kumar NM) said...

മോനേ അരുണ കിരണാ..
ഇവിടെ ഉമ്മറും കളിച്ചിരിക്കാതെ അടുത്ത ക്വിസ് അനൌൺസ് ചെയ്യു..
അപ്പോൾ കഴിഞ്ഞ ക്വിസിനു മാർക്ക് ഇല്ലേ?
ഇല്ലെങ്കിൽ വളരെ നല്ലത് (എനിക്കു പൊതുവേ ഉത്തരങ്ങൾ ഒന്നും കിട്ടിയില്ല് ;)

എതിരന്‍ കതിരവന്‍ said...

ദേ അവിടെ എട്ടാം ക്വിസ് തുടങ്ങിക്കഴിഞ്ഞു. ഏഴാമത്തേതിനു മാർക്കു കുറഞ്ഞുകാണും എന്നു പേടിയുള്ളവർക്ക് വേണ്ടി പ്രത്യേകം എളുപ്പമുള്ള ചോദ്യങ്ങൾ മാത്രം. മ്മടെ നസീർ സാറിന്റെ പാട്ടുകളേയ്!

സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ക്വിസ്സം..........

ബിന്ദു കെ പി said...

എതിരൻ മാഷേ,
എന്റെ പാതിരാതണുപ്പിന്റെ കാര്യം ഇപ്പോഴാ അറിഞ്ഞത്. എനിക്ക് സംഗീതോപകരണങ്ങളിലുള്ള അപാര ജ്ഞാനം ഇനിയെങ്കിലും മനസ്സിലാക്കൂ :) :)

Kiranz..!! said...

അങ്ങനെ നിങ്ങൾ കാത്തിരുന്ന ആ സുവർണ്ണ നിമിഷം ആഗതമായി.ഏഴാം എപ്പിഡോസിന്റെ മാർക്കുകൾ എത്തിക്കഴിഞ്ഞു.സ്ഥാനങ്ങളിൽ അതിഫീകരമായ ചാഞ്ചാട്ടങ്ങൾ.ആരും വിമ്മിക്കരയരുത്.പതുക്കെ ആണെങ്കിലും എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം.സൈഡിലെ അലമാരിയിൽ സ്കോർബോർഡും അതിനു താഴെ വിശദമായ മാർക്ക് ലിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.സംശയങ്ങൾ അറിയിക്കുക.പരാതിയൊന്നും മറ്റന്നാൾ വരെ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അത് പെർമനന്റായി തട്ടേൽക്കേറും :)

എതിരന്‍ കതിരവന്‍ said...

Wait a minute! There will be some revisions. Scor is not final. it is going to be better for many!

Indu said...

ഞാന്‍ എഴുതിയ ഉത്തരങ്ങളെല്ലാം ശരിയായിരുന്നൂന്നാണ് വിശ്വാസം... അങ്ങിനെയെങ്കില്‍ 75 മാര്‍ക്ക് കിട്ടേണ്ടതാണ് . എപ്പിസോഡ് 5 -ലെ 2 മാര്‍ക്ക് പിന്നെയും അലഞ്ഞുനടക്കുന്നു... അവിടെ ടോട്ടല്‍ 85.5 ആവും... ഈ അപേക്ഷ കൈക്കൊള്ളേണമേ...

Kiranz..!! said...

ഇന്ദു..പഴയ രണ്ട് ശരിപ്പെടുത്തിയിട്ടുണ്ട്.എപ്പിസോഡ് 7 ശരിയാക്കിവരുന്നതേയുള്ളു

ജോഷി said...

എന്റെ കണക്കനുസരിച്ച്‌ 69 എങ്കിലും കിട്ടേണ്ടതാണ്. 11(2); 11(10);11(11) ഇവയൊഴിച്ചു ബാക്കിയെല്ലാം ശരിയാണ്. 11(2) കാട്ടിലെ പാഴ്മുളം തണ്ട്‌ ശരിയല്ലേ? എതിരൻ ചെക്ക് ചെയ്തില്ലേ?. അതും ശരിയാണെന്നു വിശ്വസിക്കുന്നു.

Kiranz..!! said...

കൊച്ച് കള്ളന്മാരും കള്ളികളും...എല്ലാ എണ്ണവും കണക്കു കൂട്ടി വച്ചിരിക്കുവാ..എന്നാൽ അതിങ്ങോട്ട് ഒന്ന് കാണിച്ചേന്ന് പറഞ്ഞാ അനങ്ങൂല്ല :) തൽക്കാലം ഇത്രേമൊക്കെ മതി.ഓഡിക്കോണം എല്ലാ എണ്ണവും :)

Kiranz..!! said...

ജോഷിയണ്ണൻ ഈ എപ്പിഡോസിൽ ഒരൊന്നര സ്കോറിംഗ് അങ്ങ് നടത്തിയല്ല്.കനകസിങ്കാസനം പലതുമിളകാൻ സാധ്യത കാണുന്നു.എന്തായാലും നാളെപ്പകൽ കൂടി കൊഞ്ചം വെയ്റ്റ് മാഡിയാൽ നല്ല പൊളപ്പയ് സ്കോർ കാർഡ് വരും :)

Ashly said...

ആ നിരക്ഷരനും, ഞാനും ഇഞ്ച്‌ഓടു ഇഞ്ച്‌ പോരാട്ടം നടക്കുന്ന സുവര്‍ണ്ണ നിമിക്ഷഗള്‍ ഏഴാം എപ്പിസോഡ് സ്കോര്‍ ബോര്‍ഡില്‍ കാണാവുനത്‌ആണ് !!!

ജോഷി said...

കിരൺസ് :) ക്വിസ് 7-ഇൽ 6-മത്തെ ചോദ്യത്തിനും 9-അംത്തെ ചോദ്യത്തിനും ഉള്ള എന്റെ ഉത്തരങ്ങൾക്ക്‌ മുഴുവൻ മാർക്കും തരേണ്ടതാണ്. 10 പാട്ടുകൾ കുത്തിയിരുന്നു കേട്ട് വേണ്ട യോഗ്യത ഉണ്ടെന്നു കണ്ടെത്തിയതാണ് :) ഇനി അതു തെറ്റാണെങ്കിൽ എന്തുകൊണ്ട് തെറ്റി എന്നെങ്കിലും പറഞ്ഞു തരണേ :) പിന്നെ 11-അം ചോദ്യത്തിനു ക്ലൂവിനുശേഷം മാർക്ക് കുറയ്ക്കില്ല എന്ന കതിരന്റെ വാക്കു പാലിക്കുക :)

എതിരന്‍ കതിരവന്‍ said...

ജോഷീ പേടിക്കേണ്ട. സ്കോർ റിവൈസ് ചെയ്യുകയാണെന്നു ഞാൻ പറഞ്ഞല്ലൊ. കിരൺസിനു ഞാൻ ഉത്തരങ്ങൾ അയച്ചുകൊടുത്തതിൽ വന്ന ചില പ്രശ്നങ്ങൾ കൊണ്ട് ശരി ഉത്തരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതാണ്. മാർക്കൊക്കെ കിട്ടും കേട്ടോ.

Kumar Neelakandan © (Kumar NM) said...

6 & 9 എന്നീ ചോദ്യങ്ങളിൽ ഞാൻ എഴുതിയതിൽ ശരി ഉത്തരങ്ങൾ ഒന്നും ഇല്ല എന്നാണോ ക്വിസ് മാസ്റ്റർ പറയുന്നത്?
എങ്കിൽ എനിക്കതൊന്നു അറിയണം. ങാ.. ഹാ..

ഭൂമിപുത്രി said...

എന്റെ കണക്കിൽ കുറഞ്ഞത് 60 മാർക്കെങ്കിലും വേണായിരുന്നു .
എന്താ ഏതാന്നൊന്നും ചോദിയ്ക്കരുത്.
കാര്യം ആ വൃന്ദവാദ്യച്ചോദ്യത്തിൽ ചിലത് ഊഹമായിരുന്നു.അതൊക്കെ ഒഴിവാക്കിയാണ് കൂട്ടിയത് (ആൻസർ പേപ്പറിന്റെയും മാർക്കിന്റെയും ഫോട്ടൊസ്റ്റാറ്റു കൊടുക്ക്വോ ആവോ!)
അതൊക്കെപ്പോട്ടെ..ആറ്റുനോറ്റുകിട്ടിയ ആ മൂന്നാംസ്ഥാനക്കിരീടമെങ്ങാനും റീവാല്യൂവേഷനിൽ നിലം പതിച്ചാൽ ഞാനിവിടെ ഹരാക്കിരി നടത്തും

ഭൂമിപുത്രി said...

ഓൾറെഡി ഫിനിഷ്ങ്ങലൈനിലെത്തി ജനഗണമന പാടിക്കൊണ്ടു നിക്കണ ഇന്ദുകലയ്ക്കെന്തിനാ ഈ നക്കാപ്പിച്ച രണ്ട് മാർക്ക്??
പോട്ടെന്നേയ്!

Gops said...

Q 6. ഞാന്‍ തന്നതില്‍ ഒരു ശരിയുത്തരം പോലുമില്ലേ? മാര്‍ക്ക് ഒന്നും തന്നു കണ്ടില്ല.

Q 9. 2 മാര്‍ക്ക് മാത്രമാണ് തന്നിരിക്കുന്നത്, എന്റെ ബാക്കി ഉത്തരങ്ങളും ശരിയണെന്ന് ഞാന്‍ ബലമായി വിശ്വസിക്കുന്നു.
ഒരു പുനര്‍ നിര്‍ണ്ണയം ആവശ്യമുണ്ട് എന്നു തോന്നുന്നു. ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം.

Indu said...

ഭൂമിചേച്ചീ, ഓരോ മാര്‍ക്കും വിലപ്പെട്ടതാണെന്നല്ലേ... :) സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ മാര്‍ക്കിനു വേണ്ടി, ഉത്തരക്കടലാസ്സുമായി മാഷുമാരുടെ അടുത്തുപോയി നിന്ന ഓര്‍മ്മ വന്നു... :)

Kumar Neelakandan © (Kumar NM) said...

6.“കരയുന്നോ പുഴ ചിരിയ്ക്കുന്നോ” ചോദ്യമാണ് ഇത്. എന്നാൽ ചരണങ്ങൾ രണ്ടും (“കദനത്താൽ തേങ്ങുന്ന….”, “മറക്കുവാൻ പറയാൻ..”) ചോദ്യമല്ല. ചില പാട്ടുകൾ ആദ്യഭാഗ (പല്ലവി-അനുപല്ലവി)വും ചരണങ്ങളും എല്ലാം ചോദ്യരൂപേണ എഴുതപ്പെട്ടതാണ്. ഇങ്ങനെയുള്ള അഞ്ചു പാട്ടുകൾ എഴുതുക. (യേശുദാസിന്റെ പാട്ടുകൾ മൂന്നിൽ കൂടുതൽ പാടില്ല) (5 മാർക്ക്)

അതിനു ഞാൻ ഇങ്ങിനെ ഉത്തരിച്ചു
1 തുമ്പീ തുമ്പീ വാ വാ തുമ്പത്തണലില് വാ വാ
2. ആരു നീ വിണ്മകളേ പേരു ചൊല്ലാമോ...(ഗസൽ)
3. ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ (പ്രേം പൂജാരി)
4. റംസാനിലെ ചന്ദ്രീകയോ..
5. നഗരം വിധുരം എരിയും ഹൃദയം (ഒരേ കടൽ)
6. വിജനതീരമേ കണ്ടുവോ നീ

പക്ഷെ മാർക്കില്ല :(

അതുപോലെ
9.പാടുന്നത് ഒരാ‍ൾ മാത്രം.പക്ഷെ സ്ക്രീനിൽ പാടി അഭിനയിക്കുന്നത് രണ്ടുപേർ.ചിലപ്പോൾ അതിൽ കൂടുതൽ. ഇത്തരം നാലു പാട്ടുകൾ എഴുതുക.(4 മാർക്ക്)
ഇങ്ങിനെ ചോദ്യം
അതിൽ ഞാൻ ഒരു ഉത്തരം എഴുതി
9. 1 പൊന്നേ പൊന്നമ്പിളി - ഹരികൃഷ്ണൻസ്
അതിനും മാർക്കില്ല.
:(
:(
:(

ഞാൻ ഈ ക്വിസിൽ നിന്നും പിൻ‌വാങ്ങും. പിന്നിനൊക്കെ അവിടെ എങ്ങനാ വില???

എതിരന്‍ കതിരവന്‍ said...

കുമാർ:
കമന്റ് 41, 49 ഇവ ഒന്നു വായിക്കുക.സ്കോർ റിവൈസ് ചെയ്യുകയാണ് എന്ന പ്രഖ്യാപനം.

Kiranz..!! said...

എല്ലാവരും ക്യാഷ് (Ctrl+f5) ഒക്കെ ഒന്ന് ക്ലിയർ ചെയ്ത് സ്കോർകാർഡിൽ നോക്കിക്കേ..അഭൂതപൂർവ്വമായ മാറ്റങ്ങൾ :)(ഒരു ഗ്ലോബൽ മാറ്റമുള്ളത്.ബോണസ് ചോദ്യങ്ങൾക്ക് ക്ലൂ കഴിഞ്ഞും മാർക്ക് കുറച്ചിട്ടില്ല എന്നതാണ്.പലർക്കും മാർക്ക് കുറഞ്ഞു പോകാനുണ്ടായ കാരണം അതിലൊന്നാണ്.പിന്നെ നേരത്തെ എതിരൻ പറഞ്ഞത് പോലെ 6,9 എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ ലിസ്റ്റ് പൂർണ്ണമായിരുന്നുമില്ല.) ക്ഷമാപണം.ഇനി എല്ലാവരും തന്താങ്ങളുടെ കുടിലുകളിൽ സമാധാനമായി തെയ്യന്താരോ തിന്തിനന്താരോ പാടി അർമ്മാദിക്കുക.എട്ടാം ക്വിസിന്റെ ഉത്തരങ്ങൾ പടിവാതിലിലെത്തിക്കൊണ്ടിരിക്കുന്ന് എന്ന് മറക്കുകയുമരുത് :)

Sherly Aji said...

Good Morning Quiz Master!!!!!


ഇന്ന് രാവിലെ ആണ് “Score Sheet - Quiz - 7" ന്റെ കാണാ‍ൻ ഇടയായത്.

എനിക്ക് ആകെ പ്പാടെ വല്ലാത്ത Confusion.

Question - 6

ഞാൻ 5 ഉത്തരവും എഴുതി ഒരു മാ‍ർക്ക് പോലും തന്നിട്ടില്ലാ.( Missing 5 Marks)


Question - 9

എനിക്ക് വെറും 2 Mark ആണ് തന്നത് - ഞാൻ correct ആയി ഉത്തരം എഴുതിയത് നോക്കുമല്ലോ?( Missing 2 Marks).

Question -11

8) ഇനും Mark തന്നില്ലാ?


With Love

Sherly

എതിരന്‍ കതിരവന്‍ said...

ഷേർളി:
തിരുത്തി. ഇപ്പോൾ ആ‍ാകെ മാർക്ക് 38.
ചൊദ്യം 6 നു 3 മാർക്ക് നേരത്തെ തന്നല്ലൊ.അതിൽ ‘ചെല്ലത്താമരേ..’ യും പൂങ്കാറ്റേ പൊയി ചൊല്ലാമോ..’ യും ശരിയല്ല. ചരങ്ങളിൽ ചോദ്യമില്ല. അതുകൊണ്ട് 2 മാർക്കു പോറ്റി.
ചോദ്യം 8 A ഉത്തരത്തിൽ തെറ്റുണ്ടങ്കിലും “രാമായണത്തിലെ വരി” എന്നെഴുതിയത്കൊണ്ട് മാർക്ക് തന്നു. (റഫീക് അഹമ്മദ് എന്നെഴുതിയത് ശരിയല്ല)
ബോണസ് (11) ഇലെ 8 നു 2 മാർക്ക് ഇട്ടിട്ടുണ്ട്. ക്ലൂവിനു ശെഷം മാർക്കു കുറയ്ക്കുന്ന്ല്ല എന്ന കാര്യം ഒട്ടു മറന്നതിനാലാണ് ഈ തെറ്റു പറ്റിയത്.

അങ്ങനെ ആകെ 38.
കിരൺസ്: സ്കോറ് ഒന്നു തിരുത്തണേ.

Kiranz..!! said...

സമ്മാനാർഹരുടെ പേരും ഫോട്ടോയും ഒക്കെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ..

«Oldest ‹Older   201 – 260 of 260   Newer› Newest»