സാധാരണ ക്വിസ് പ്രോഗ്രാമുകളിൽ മത്സരാർത്ഥികൾ എളുപ്പത്തിനായി തിരഞ്ഞെടുക്കുന്ന മലയാളസിനിമ അല്ലെങ്കിൽ ഗാനങ്ങൾ എന്ന സെഗ്മന്റ് ആദ്യ ചില എപ്പിസോഡിലെ ചോദ്യങ്ങൾ കൊണ്ടു തന്നെ ഭൂരിഭാഗം മത്സാരാർത്ഥികളെയും വലയിലാക്കിയിരുന്നുവെങ്കിലും ക്വിസ് മാസ്റ്റർക്ക് ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചു കൊണ്ട് മിടുക്കന്മാരും മിടുക്കികളും ഒക്കെ കൃത്യമായ ഉത്തരങ്ങളുമായി കടന്നുവന്നപ്പോൾ ക്വിസിന്റെ തുടർന്നുള്ള എപ്പിസോഡുകൾ തീർത്തും രസകരവും ആവേശപൂർണ്ണവുമായി.പുത്തന്‍ അറിവുകളിലൂടെയും സംഗീതത്തിന്റെ വേറിട്ട ആസ്വാദനരീതികളിലൂടെയുമൊക്കെ തയ്യാറാക്കിയ ചോദ്യങ്ങളുള്‍പ്പെടുത്തിയ ഈ ക്വിസ് പ്രോഗ്രാമിൽ ലോകത്തിന്റെ പലഭാഗത്തു നിന്നും ഏകദേശം അമ്പതിലേറെ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഒരു ചെറിയ നേട്ടമായി കണക്കാക്കുന്നു.
ആദ്യ രണ്ട് എപ്പിസോഡുകളിൽ ജോഷി ജോസഫും കുമാർ നീലകണ്ഠനും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറി മാറി നിലനിർത്തിയെങ്കിലും തുടർന്നുവന്ന എപ്പിസോഡുകളിൽ മുന്നേറ്റം ആരംഭിച്ച് അവസാന എപ്പിസോഡ് വരെ ആ സ്ഥാനം നിലനിർത്തിക്കൊണ്ട് തന്റെ അനിഷേധ്യമായ വിജയം ഉറപ്പിക്കുകയായിരുന്നു ഇന്ദു രമേഷ് കുമാർ.എപ്പിസോഡുകളിൽ ഒന്നിൽ പങ്കെടുക്കാതെയും അവസാന ലാപ്പിൽ പൊരുതിക്കയറിയ ഭൂമിപുത്രിയും അക്കാഡമിക്ക് പരീക്ഷകൾക്കിടയിലും ക്വിസിലേക്കു കടന്നുവന്ന റെയർ റോസും എല്ലാ എപ്പിസോഡുകളിലും ശക്തമായ സാന്നിധ്യവുമായി നിന്ന സതീഷ് മേനോനും,അനാഗതശ്മശ്രുവും,ഗോപനും,അവസാന എപ്പിസോഡുകളിൽ എത്തിപ്പെട്ട് പോരാട്ടം ആരംഭിച്ച ഷേർളിയും,മിക്ക എപ്പിസോഡുകളിലും ഒന്നോ രണ്ടോ ഉത്തരവുമായി പ്രസന്റ് സർ എന്നു പറഞ്ഞ നിരക്ഷരനും ക്യാപ്റ്റൻ ഹഡ്ഡോക്കും,രസകരമായ കമന്റുകളുമായി വന്ന ലേഖയും,അഭിലാഷുമൊക്കെ ഇത്തരമൊരു ക്വിസിനെ സജീവമായി നിലനിർത്തുവാൻ സഹായിച്ചു.വിജയികൾക്കും പങ്കെടുത്തവർക്കുമൊക്കെ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ...!!
ഒന്നാം സമ്മാനം : ഇന്ദു രമേഷ് കുമാർ, യു എസ് എ
പോയിന്റ് : 806.5
സമ്മാനം : രണ്ടായിരം രൂപയുടെ പുസ്തകങ്ങൾ + 12 വർഷത്തെ ബുക് ക്ലബ് മെമ്പർഷിപ്പ്
രണ്ടാം സമ്മാനം : ജോഷി ജോസഫ്,കോട്ടയം
പോയിന്റ് : 744 ( ആയിരം രൂപയുടെ പുസ്തകങ്ങൾ + 12 വർഷത്തെ ബുക് ക്ലബ് മെമ്പർഷിപ്പ് )
മൂന്നാം സമ്മാനം : ഭൂമിപുത്രിയെന്ന ജയശ്രീ,തോട്ടേക്കാട്ട്,ഹൈദരബാദ്
പോയിന്റ് : 673
സമ്മാനം : ആയിരം രൂപയുടെ പുസ്തകങ്ങൾ + 12 വർഷത്തെ ബുക് ക്ലബ് മെമ്പർഷിപ്പ്
നാലാം സമ്മാനം : കുമാർ നീലകണ്ഠൻ,കൊച്ചി
പോയിന്റ് : 653
അഞ്ചാം സമ്മാനം : പൊറാടത്ത് സതീഷ് മേനോൻ,അബുദാബി
പോയിന്റ് : 514
ആറാം സമ്മാനം : ഗോപ്സ്,കോയമ്പത്തൂർ,തമിഴ്നാട്
പോയിന്റ് : 488
ഏഴാം സമ്മാനം : ലേഖ വിജയ് ,ചത്തീസ്ഗഡ്
പോയിന്റ് : 454
എട്ടാം സമ്മാനം : അനാഗതശ്മശ്രു,പാലക്കാട്
പോയിന്റ് : 425
നാലു മുതൽ എട്ടു വരെയുള്ള സമ്മാനാർഹർക്ക് 500 രൂപ വീതം വിലയുള്ള പുസ്തകങ്ങൾ.
സമ്മാനാര്‍ഹര്‍ ഇന്ദുലേഖ.കോം അല്ലെങ്കിൽ സ്മാർറ്റ്നീഡ്സ്.കോം എന്നിവയുടെ ബുക് ലിസ്റ്റിംഗില്‍ നിന്ന് ബുക്കുകള്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇന്ത്യയിലേയൊ കേരളത്തിലേയോ വിലാസം quiz.msl(AT)gmail.com എന്ന വിലാസത്തിൽ അറിയിക്കുക.
സമ്മാനാര്‍ഹര്‍ ഇന്ദുലേഖ.കോം അല്ലെങ്കിൽ സ്മാർറ്റ്നീഡ്സ്.കോം എന്നിവയുടെ ബുക് ലിസ്റ്റിംഗില്‍ നിന്ന് ബുക്കുകള്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇന്ത്യയിലേയൊ കേരളത്തിലേയോ വിലാസം quiz.msl(AT)gmail.com എന്ന വിലാസത്തിൽ അറിയിക്കുക.
പാട്ടിലെ പുത്തൻ അറിവുകളുമായി ഇനിയൊരിക്കൽ പുതിയൊരു മത്സരവുമായി സന്ധിക്കും വരൈ വണക്കം..!