സാധാരണ ക്വിസ് പ്രോഗ്രാമുകളിൽ മത്സരാർത്ഥികൾ എളുപ്പത്തിനായി തിരഞ്ഞെടുക്കുന്ന മലയാളസിനിമ അല്ലെങ്കിൽ ഗാനങ്ങൾ എന്ന സെഗ്മന്റ് ആദ്യ ചില എപ്പിസോഡിലെ ചോദ്യങ്ങൾ കൊണ്ടു തന്നെ ഭൂരിഭാഗം മത്സാരാർത്ഥികളെയും വലയിലാക്കിയിരുന്നുവെങ്കിലും ക്വിസ് മാസ്റ്റർക്ക് ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചു കൊണ്ട് മിടുക്കന്മാരും മിടുക്കികളും ഒക്കെ കൃത്യമായ ഉത്തരങ്ങളുമായി കടന്നുവന്നപ്പോൾ ക്വിസിന്റെ തുടർന്നുള്ള എപ്പിസോഡുകൾ തീർത്തും രസകരവും ആവേശപൂർണ്ണവുമായി.പുത്തന്‍ അറിവുകളിലൂടെയും സംഗീതത്തിന്റെ വേറിട്ട ആസ്വാദനരീതികളിലൂടെയുമൊക്കെ തയ്യാറാക്കിയ ചോദ്യങ്ങളുള്‍പ്പെടുത്തിയ ഈ ക്വിസ് പ്രോഗ്രാമിൽ ലോകത്തിന്റെ പലഭാഗത്തു നിന്നും ഏകദേശം അമ്പതിലേറെ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഒരു ചെറിയ നേട്ടമായി കണക്കാക്കുന്നു.
ആദ്യ രണ്ട് എപ്പിസോഡുകളിൽ ജോഷി ജോസഫും കുമാർ നീലകണ്ഠനും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറി മാറി നിലനിർത്തിയെങ്കിലും തുടർന്നുവന്ന എപ്പിസോഡുകളിൽ മുന്നേറ്റം ആരംഭിച്ച് അവസാന എപ്പിസോഡ് വരെ ആ സ്ഥാനം നിലനിർത്തിക്കൊണ്ട് തന്റെ അനിഷേധ്യമായ വിജയം ഉറപ്പിക്കുകയായിരുന്നു ഇന്ദു രമേഷ് കുമാർ.എപ്പിസോഡുകളിൽ ഒന്നിൽ പങ്കെടുക്കാതെയും അവസാന ലാപ്പിൽ പൊരുതിക്കയറിയ ഭൂമിപുത്രിയും അക്കാഡമിക്ക് പരീക്ഷകൾക്കിടയിലും ക്വിസിലേക്കു കടന്നുവന്ന റെയർ റോസും എല്ലാ എപ്പിസോഡുകളിലും ശക്തമായ സാന്നിധ്യവുമായി നിന്ന സതീഷ് മേനോനും,അനാഗതശ്മശ്രുവും,ഗോപനും,അവസാന എപ്പിസോഡുകളിൽ എത്തിപ്പെട്ട് പോരാട്ടം ആരംഭിച്ച ഷേർളിയും,മിക്ക എപ്പിസോഡുകളിലും ഒന്നോ രണ്ടോ ഉത്തരവുമായി പ്രസന്റ് സർ എന്നു പറഞ്ഞ നിരക്ഷരനും ക്യാപ്റ്റൻ ഹഡ്ഡോക്കും,രസകരമായ കമന്റുകളുമായി വന്ന ലേഖയും,അഭിലാഷുമൊക്കെ ഇത്തരമൊരു ക്വിസിനെ സജീവമായി നിലനിർത്തുവാൻ സഹായിച്ചു.വിജയികൾക്കും പങ്കെടുത്തവർക്കുമൊക്കെ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ...!!
ഒന്നാം സമ്മാനം : ഇന്ദു രമേഷ് കുമാർ, യു എസ് എ
പോയിന്റ് : 806.5
സമ്മാനം : രണ്ടായിരം രൂപയുടെ പുസ്തകങ്ങൾ + 12 വർഷത്തെ ബുക് ക്ലബ് മെമ്പർഷിപ്പ്
രണ്ടാം സമ്മാനം : ജോഷി ജോസഫ്,കോട്ടയം
പോയിന്റ് : 744 ( ആയിരം രൂപയുടെ പുസ്തകങ്ങൾ + 12 വർഷത്തെ ബുക് ക്ലബ് മെമ്പർഷിപ്പ് )
മൂന്നാം സമ്മാനം : ഭൂമിപുത്രിയെന്ന ജയശ്രീ,തോട്ടേക്കാട്ട്,ഹൈദരബാദ്
പോയിന്റ് : 673
സമ്മാനം : ആയിരം രൂപയുടെ പുസ്തകങ്ങൾ + 12 വർഷത്തെ ബുക് ക്ലബ് മെമ്പർഷിപ്പ്
നാലാം സമ്മാനം : കുമാർ നീലകണ്ഠൻ,കൊച്ചി
പോയിന്റ് : 653
അഞ്ചാം സമ്മാനം : പൊറാടത്ത് സതീഷ് മേനോൻ,അബുദാബി
പോയിന്റ് : 514
ആറാം സമ്മാനം : ഗോപ്സ്,കോയമ്പത്തൂർ,തമിഴ്നാട്
പോയിന്റ് : 488
ഏഴാം സമ്മാനം : ലേഖ വിജയ് ,ചത്തീസ്ഗഡ്
പോയിന്റ് : 454
എട്ടാം സമ്മാനം : അനാഗതശ്മശ്രു,പാലക്കാട്
പോയിന്റ് : 425
നാലു മുതൽ എട്ടു വരെയുള്ള സമ്മാനാർഹർക്ക് 500 രൂപ വീതം വിലയുള്ള പുസ്തകങ്ങൾ.
സമ്മാനാര്‍ഹര്‍ ഇന്ദുലേഖ.കോം അല്ലെങ്കിൽ സ്മാർറ്റ്നീഡ്സ്.കോം എന്നിവയുടെ ബുക് ലിസ്റ്റിംഗില്‍ നിന്ന് ബുക്കുകള്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇന്ത്യയിലേയൊ കേരളത്തിലേയോ വിലാസം quiz.msl(AT)gmail.com എന്ന വിലാസത്തിൽ അറിയിക്കുക.
സമ്മാനാര്‍ഹര്‍ ഇന്ദുലേഖ.കോം അല്ലെങ്കിൽ സ്മാർറ്റ്നീഡ്സ്.കോം എന്നിവയുടെ ബുക് ലിസ്റ്റിംഗില്‍ നിന്ന് ബുക്കുകള്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇന്ത്യയിലേയൊ കേരളത്തിലേയോ വിലാസം quiz.msl(AT)gmail.com എന്ന വിലാസത്തിൽ അറിയിക്കുക.
പാട്ടിലെ പുത്തൻ അറിവുകളുമായി ഇനിയൊരിക്കൽ പുതിയൊരു മത്സരവുമായി സന്ധിക്കും വരൈ വണക്കം..!
25 comments:
പങ്കെടുത്തവർക്കും സമ്മാനാർഹർക്കും അഭിനന്ദനങ്ങൾ..!
വിജയികൾക്ക് അഭിനന്ദനങ്ങൾ. എത്ര വിഷമം പിടിച്ച ചോദ്യം ഇട്ടാലും അതിനൊക്കെ ഉത്തരവുമായെത്തുന്ന ഇവരെ സമ്മതിച്ചു കൊടുക്കാതെ തരമുണ്ടോ.
ആദ്യം എത്തിയില്ലെങ്കിലും ഇതിൽ മത്സരുബുദ്ധി നിലനിറുത്തിയവർക്ക് പ്രത്യേകം നന്ദി. ഇന്റെർനെറ്റ് കിട്ടുന്നത് രാവിലെ മാത്രം എങ്കിൽ അലാറം വച്ചുണർന്ന് യു ട്യൂബ് നോക്കിയവർ, നൂറുകണക്കിനു പാട്ടുകൾ പെട്ടെന്ന് കേട്ടു നോക്കിയവർ, ഇന്റെർനാഷണൽ ടെലിഫോൺ കാളുകൾ വിളിച്ചവർ, മറ്റു പല സുഹൃത്തുക്കളേയും ഉത്തരങ്ങൾക്കു വേണ്ടി ബുദ്ധിമുട്ടിച്ചവ, കീ ബോർഡ് തല്ലിപ്പൊട്ടിക്കാൻ തുനിഞ്ഞവർ....ഇവരുടെ ആവേശമാണ് ക്വിസ്സിനെ നിലനിറുത്തിയത്. എനിക്കും ചലഞ്ചുകൾ സമ്മാനിച്ചു ഇവർ.
സിനിമാഗാനങ്ങളെ ഇങ്ങനെ സ്നേഹിക്കുന്നവർക്ക് നമോവാകം.
അഭിനന്ദനങ്ങള്‍!!!അഭിനന്ദനങ്ങള്‍!!!അഭിനന്ദനങ്ങള്‍
സത്യത്തിൽ ഇന്ദുവിന്റെ പടം കണ്ട ശേഷമാ ഇത് എതിരൻ തന്നെ അല്ല എന്ന് ഞാൻ ഉറപ്പാക്കിയത് :)
അതു സത്യമാ കിരണ്‍ :)
ഇന്ദു ക്വിസ്സ് മാഷ് തന്നെയെന്നു ഞാനും കരുതിയിരുന്നത്.
ബൈ ദ ബൈ ,ഈ പന്ത്രണ്ട് വര്‍ഷത്തെ ബുക്ക് ക്ലബ് മെമ്പര്‍ഷിപ്പ് എന്നൊക്കെ പറഞ്ഞാല്‍ ബോറടിക്കില്ലെ?
ബുക്കുകള്‍ തെരഞ്ഞെടുക്കാന്‍ നോക്കിയപ്പോള്‍ ഇഷ്ടമുള്ളവക്കു ആയിരത്തിനു മുകളിലാ വില.
കയ്യീന്ന് കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നു.പിന്നെ ചിലതു സ്റ്റോക്ക് ഇല്ലെന്നും :)
എന്തായാലും എനിക്ക് സ്വന്തമായൊരു ബ്ലോഗ് ഉണ്ടെന്നുള്ളതും മറന്നിട്ടാണ് ഞാന്‍ ഇതില്‍ പങ്കെടുത്തത്. എന്തെങ്കിലും എഴുതാം എന്നൊക്കെ വിചാരിച്ച് തയ്യാറായി വരുമ്പോള്‍ അടുത്ത എപിസോഡ് തുടങ്ങുകയായി.ഇതിനേക്കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍ ഒരു പുതിയ പോസ്റ്റിനുള്ളത് ഉണ്ട്.
എന്തായാലും സമ്മാനാര്‍ഹര്‍ക്ക് ( ഞാനുള്‍പ്പെടെ) അഭിനന്ദനങ്ങള്‍ :)
ക്വിസ് മാഷിനും കിരണിനും നന്ദി .
സംഘാടകർക്കും വിജയികൾക്കും എന്റെ വക ഓരോ നമസ്ക്കാരം.
“അവസാന ലാപ്പിൽ പൊരുതിക്കയറിയ ഭൂമിപുത്രി“!!
സംഭവിച്ചതങ്ങിനെയല്ല,കുമാർനീലകണ്ഠൻ അവസാനലാപ്പിൽ തികച്ചും ദുരൂഹമായ കാരണങ്ങളാൽ ഉഴപ്പിക്കളഞ്ഞു എന്നതാണ്.
ബുക്ക്ക്ലബ് മെമ്പർഷിപ്പിന്റെ സ്വഭാവമെന്താണെന്ന് ഇനി അന്വേഷിക്കട്ടെ.(സമ്മാനമൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ആ വഴിക്ക് നേരത്തേ നോക്കിയതേയില്ലായിരുന്നു)
ലിസ്റ്റും നോക്കിയില്ല ഇതുവരെ.
പ്രഖ്യാപിച്ചതിനു പുറമെ കൂടുതൽ സമ്മാനങ്ങളുമായ് വന്ന ‘ഇന്ദുലേഖ’യ്ക്കും പ്രത്യേകം നന്ദി.
ഇത്രയും നല്ലൊരു മത്സരം സംഘടിപ്പിച്ച മാഷിനും പാനല്‍ അംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി...
ഏറെ സന്തോഷമുണ്ട് ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍, വിജയിക്കാനായതില്‍... :)
എല്ലാ സമ്മാനാര്‍ഹര്‍ക്കും അഭിനന്ദനങ്ങള്‍...
കിരണ്‍സേ... എന്നാലും എന്നെ തെറ്റിദ്ധരിച്ചല്ലോ... :)
ലേഖേ, ബുക്കുകള്‍ക്ക് പകരം അവിടെ ചിത്രഭൂമി, നാനാ തുടങ്ങിയ സിനിമാ വാരികകള്‍ കിട്ടുമോന്നോന്നു നോക്കുവോ... നമുക്ക് അടുത്ത ക്വിസ്സിനായി തയ്യാറെടുക്കാം...
ഭൂമിപുത്രി ചേച്ചീ, മെമ്പര്‍ഷിപ്പിന്റെ കാര്യം എനിക്കൂടോന്നു പറഞ്ഞു തരണേ...
സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത "ഇന്ദുലേഖ"യ്ക്കും നന്ദി...
ഒന്നാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിനു ഒരു കുഞ്ഞന്‍ സംശയം പോലുമുയര്‍ത്താതെ ധീരം ധീരം പൊരുതിയ ഈ ഇന്ദു എതിരന്‍ മാഷു തന്നെയല്ലേ..അല്ലേ..?എന്നു മനസ്സിലുയര്‍ന്ന പ്രതിദ്ധ്വനികള്‍ക്ക് ഇന്നാണു ഒരവസാനം ഉണ്ടായത്.;)806.5 പോയിന്റ് സുന്ദരമായി കരസ്ഥമാക്കിയതിനു അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ എന്റെ വക..:)
പിന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് മുന്നിരയിലെത്തിയ മിടുക്കരായ ജോഷി,ഭൂമിപുത്രി ചേച്ചി,കുമാർ ജി,പൊറാടത്ത്,ഗോപ്സ്,ലേഖേച്ചി,
അനാഗതശ്മശ്രു എന്നിവര്‍ക്കും ഗംഭീരന്‍ അഭിനന്ദനങ്ങളും,കൈയ്യടികളും..
എല്ലാറ്റിനുമുപരി ഇത്രേം വ്യത്യസ്തമായി രസിപ്പിച്ചും,ഒട്ടൊന്നു കുഴപ്പിച്ചും ചോദ്യങ്ങളൊരുക്കിയ ക്വിസ് മാഷിനും,അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാ വിധ ആശംസാസും അനുമോദനങ്ങളും.:)
പിന്നെ മലയാള ഗാനങ്ങളെ കുറിച്ചു ആകെയുള്ള ഇത്തിരി വിവരം കൂട്ടാന്‍ ഈ ഗൂഗിള്‍ തിരയലും,പരതലും എന്നെ സഹായിച്ചുവെന്ന കാര്യവും ഞാനിവിടെ സസന്തോഷം പരസ്യമാക്കുന്നു.:)
Indunum... Joshikkum jayashreekkum pankedutha ellavarkkum abinandanangal.
വിജയികള്‍ക്ക് അഭി-നന്ദനങ്ങള്‍...
ഇനി അഭി-നന്ദനങ്ങള്‍ വീതം വെക്കട്ടെ
ഇന്ദൂ..., 25 കിലോ...
(സത്യം പറയാലോ, ഞാനും കരുതി ഇന്ദു എതിരന്മാഷിന്റെ അനോണി ഐഡിയാണെന്ന്.... സോറി കേട്ടോ...)
ജോഷി...,19 കിലോ...
(... ഉള്ളത് പറയാലോ.. ജോഷിയും അങ്ങിനെ വല്ലതും ആണെന്നാ കരുതിയത്... )
ഭൂമിപുത്രി..., 15 കിലോ....
(ചേച്ചിയെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം....)
കുമാറേട്ടന്‍, 1 കിലോ....!
(ങാ.. അത്ര മതി..! ആദ്യ എപ്പിസോഡിലെ പ്രകടനമൊക്കെ കണ്ടപ്പോ കരുതി ഇയാള്‍ക്ക് തന്നെയാ ഒന്നാം സ്ഥാനം ന്ന്.. ക്വിസ് മാസ്റ്ററോട് ബെറ്റ് വെക്കാന്‍ വരെ തുനിഞ്ഞു.... ഹും!)
പൊറാടത്തിനും, ഗോപ്സ്നും, ലേഖാവിജയ്നും, ‘അനാഗതശ്മശ്രു‘ (പേര് കോപ്പിപ്പേസ്റ്റ് ചെയ്തതാ! ഹോ!) നും..
5 കിലോ വീതം അഭിനന്ദനങ്ങള്‍... സന്തോഷപൂര്‍വ്വം കൈമാറുന്നു....
ബാക്കിയുള്ള 75 കിലോ സ്നേഹത്തില്‍ ചാലിച്ച അഭിനന്ദനങ്ങള്‍ നമ്മടെ പ്രിയപ്പെട്ട ക്വിസ്മാസ്റ്റര്‍ എതിരന്‍ കതിരവന്മാഷിന് ഒരു ഓട്ടോറിക്ഷേല്‍ ലോഡ് ചെയ്ത് അമേരിക്കേലേക്ക് അയക്കുന്നതായിരിക്കും......! എങ്ങിനെ വീണാലും 4 കാലില്‍ മാത്രം വീഴാറുള്ള (രാത്രി വെള്ളമടിച്ചിട്ടല്ല....! ക്വിസ്സില്‍ പങ്കെടുക്കുന്നവര്‍ ഉത്തരത്തെ ചോദ്യം ചെയ്ത് മാഷിനെ ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍.....) എതിരന്മാഷിനെയല്ലാതെ ഈ ക്വിസ്സ് സീരിസില്‍ വേറൊരാളിനെ ക്വിസ്‌മാഷായി എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല... :)
ഒരുകാര്യം കൂടി: എനിക്ക് പല എപ്പിസോഡിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, “എന്നാലൊരുകൈ നോക്കിക്കളയാം..” എന്ന വാശിയോടെ സീരിയസ്സായി പങ്കെടുത്ത ഒരു ‘എപ്പിസോഡില്‍‘ , MSL Quiz #6 ലെ വിജയിയാകുവാന്‍ കഴിഞ്ഞതിനേക്കാള്‍ സന്തോഷം, അതിന്റെ സമ്മാനമായിരുന്ന “കൊടകരപുരാണം റീലോഡഡ്” രണ്ട് ദിവസം മുന്‍പ് അതെഴുതിയ വിശാലമനസ്കനില്‍ നിന്ന് തന്നെ സ്വീകരിക്കുവാനും കഴിഞ്ഞു എന്നതിലാണ്. അതിന്റെ ഫോട്ടോസ് നിങ്ങള്‍ക്കായി ഇവിടെ ഷേര്‍ ചെയ്യാം.... :). പുസ്തകത്തോടൊപ്പം ഒരു നല്ല സായാഹ്നം സമ്മാനിച്ചതില്‍ വിശാല്‍ജിക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു....
എല്ലാവര്‍ക്കും... ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍...
കിരണേ... ഇനിയും ഇതുപോലുള്ള വെറൈറ്റി ഇവന്റുകള്‍ നടത്തണം... ട്ടാ....
-അഭിലാഷങ്ങള്‍..
congraats all
എല്ലാ വിജയികൾക്കും ക്വിന്റൽ കണക്കിനു അഭിനന്ദനങ്ങൾ.ഇന്ദുവിനെ പറ്റി ഞാൻ നേരത്തേ കേട്ടിട്ടുണ്ട്.സിനിമയെപ്പറ്റിയുള്ള ഒരി എൻസൈക്ലോപീഡിയ ആണെന്ന് ഇപ്പോ മനസ്സിലായി.കൂടെ സമ്മാനങ്ങൾ വാങ്ങിയ ജോഷി,ഭൂമിപുത്രി ചേച്ചി,കുമാർ മാഷ് സതീഷേട്ടൻ, ഗോപ്സ്,ലേഖ
അനാഗതശ്മശ്രു എല്ലാവർക്കും അഭിനന്ദൻസ്
ഒരു രണ്ടു കൊല്ലം മുമ്പായിരുന്നെങ്കില്‍ എന്റെ പടവും ഈ പോസ്റ്റില്‍ വന്നേനേ.. :-(
ലേഖേ ആ പോസ്റ്റ് എഴുതെന്നേ..ഒരു മത്സരക്കാരിയുടെ പെർസ്പക്റ്റീവ് വായിക്കാൻ രസമുണ്ടാവും :)
ദുഷ്യന്ത-ശാകുന്തളം നാടകം കണ്ടിട്ടുണ്ട് ഇന്ദുവേ,അതിനാൽ ഇത്തരമൊരാൾ ഫിസിക്കലായി ഉണ്ടെന്ന് അറിയാർന്നു :)
സത്യത്തിൽ അഭിലാഷ് മിസ്റ്റർ:നീൽ(കുമാർ നീലകണ്ഠൻ അമേരിക്കയിലോ കാനഡയിലോ പോയിട്ട് അറിയപ്പെടുന്ന പേരാ)നു 1 കിലോ കൊടുത്തത് എനിക്കങ്ങ് പെരുത്തിഷ്ടായി.ഭൂമിപുത്രിസുന്ദരിക്കുട്ടിച്ചേച്ചി പറഞ്ഞ പോലെ വെരി വെരി അലസൻ & ഒഴപ്പൻ ആദ്മി.പെമ്പിള്ളേരു പ്രൈസ് അടീച്ചോണ്ട് പോയത് കണ്ട് കണ്ണടയും വച്ചോണ്ടിരി :)
റോസമ്മേ..ഇനിയെങ്കിലും വല്ലപ്പോഴും രണ്ട് മൂന്ന് മലയാളം പാട്ടുകളൊക്കെ കേൾക്ക് കേട്ടാ,അപ്പോഴേക്കും പരീക്ഷ ഒക്കെ തീർന്ന് അടുത്ത് എപ്പിഡോസ് വരും :)
ബിന്ദുപ്പുലീ - അടുത്ത ക്വിസിനു പങ്കെടുക്കണം കേട്ടാ ?
സിജുവിനോട് - കല്യാണം കഴിച്ചാലുള്ള കുഴപ്പങ്ങൾ മനസിലായല്ലോ ? :)
കാന്തു & രജ്ഞിത്ത് - സന്തോഷം
ഇന്ദുലേഖ വക ഒരു അറിയിപ്പ് കൂടി..
****SPECIAL OFFER*****
4 മുതല്‍ 8 വരെയുള്ള സ്ഥാനക്കാര്‍ക്കു കൂടി ഇന്ദുലേഖയുടെ വക Book Club Membership. അവര്‍ക്കും 12 വര്‍ഷത്തേക്ക് 10% assured discount സഹിതം പുസ്തകങ്ങള്‍ വാങ്ങാം. അതതു കാലത്തെ സ്പെഷല്‍ ഓഫറുകള്‍ നേടുകയും ചെയ്യാം.
അഭിനന്ദനങ്ങള്‍ വിജയികള്‍ക്കെല്ലാം...
വളരെ അറിവുകള്‍ നല്‍കുന്ന ഒന്നായിരുന്നു ഈ ക്വിസ് ...എതിരന്‍ കതിരവനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ ഇത്രയും വിഷയ വൈവിധ്യമുള്ള ഒരു ക്വിസ് അവതരിപ്പിച്ചതിന് .....എനിക്കറിയാവുന്ന രണ്ടു പേര്‍ക്ക് സമ്മാനം കിട്ടിയതും ഏറെ ആഹ്ലാദം തരുന്നു ..
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
വിജയികള്‍ക്ക് അഭിനന്ദനങ്ങള്!
Njaan joliyude bhaagamaaya trainingil aayathinaal enikku online varaan pattilla. Mathramalla malayalam accessable alla.
postum commentsum onnum vaayikkaan patunnilla. Enkilum vivarangal ariyunnundu.
Ellaa abhinandanagalkkum nandi.
അവസാനമാകാന്‍ മടിയുള്ളതിനാലാണ് ക്വിസില്‍ നിന്ന് ഒഴിഞ്ഞത്. :-))
സംരംഭം വിജയിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
ഉപാസന
റോസേ : എതിരന്‍ അങ്ങിനെ ചെയ്യില്ലെന്നു വ്യക്തമല്ലെ...
:-)
വിജയികള്‍ക്ക് അഭിനന്ദനങ്ങള്!!
ഈ മത്സരം അവസാനം വരെ ഇത്ര നല്ല രീതിയിൽ കൊണ്ട് പോയ ക്വിസ് മാസ്റ്ററെയും സഹായികളെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
വിജയികൾക്കും അഭിനന്ദനങ്ങൾ..
ഈശ്വരാ എന്റെ ഗൂഗിൾ റീഡർ ഇതൊരു പുതിയ പോസ്റ്റായി അവതരിപ്പിച്ചതെന്താണാവോ?
വിജയികൾക്ക് അഭിനന്ദനങ്ങൾ.....
നിർഭാഗ്യവശാൽ ഈ ക്വിസിന്റെ അവസാന 3-4 എപ്പിസോഡുകളിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല (ഉം...പങ്കെടുത്തിരുന്നേൽ കൊറേ ജയിച്ചേനേ...)
ജയവും തോൽവിയുമൊന്നുമല്ല, ഒരോ എപ്പിസോഡും പുറത്തിറങ്ങുമ്പോൾ ഉത്തരം കണ്ടുപിടിക്കാനുള്ള ആവേശം, ഉത്തരം നാവിൻ തുമ്പത്തുനിന്ന് ഇറങ്ങിവരാതിരിക്കുമ്പോഴുള്ള അസ്വസ്ഥത...പലരുടേയും രസകരമായ കമന്റുകൾ...ഇതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല...
ക്വിസ് മാസ്റ്ററേ...ഇനിയും ഉണ്ടോ എന്തോ ഇത്തരം രസകരമായ ആചാരങ്ങൾ..:) :)
ഹ.ഹ..എന്താ ബിന്ദുവമ്മേ..കൃത്യം അഞ്ച് മാസത്തിനു ശേഷം ഇങ്ങനെയൊരു ആചാരം :)
മണി പറഞ്ഞത് പോലെ ഇപ്പഴാണോ റീഡർ ഇത് അപ്ഡേറ്റിയത് ?
കിരൺസേ,
എന്റെ ഗൂഗിൾ റീഡറിൽ ഈ സംഭവം വന്നത് ഇന്നലെയാ..മത്സരം കഴിഞ്ഞ് ആറു മാസം കഴിഞ്ഞാണോ ഫലപ്രഖ്യാപനം എന്ന് അത്ഭുതപ്പെടുകയും ചെയ്തു. (കമന്റിലത് എഴുതാൻ വിട്ടുപോയതാണ്).
അപ്പോ ഗൂഗിൾ റീഡർ പറ്റിച്ച പണിയാണല്ലേ...?
Post a Comment