Saturday, August 18, 2007

സമര്‍പ്പണം..!




മലയാളം പാട്ടുകളുടെ വരികള്‍ സമാഹരിക്കുവാനുള്ളൊരു എളിയ ശ്രമം,ചില പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു.മലയാളത്തിനു വേണ്ടി മാത്രമുള്ള ഒരു ഡേറ്റാബേസ് സൈറ്റ് ഉടന്‍ തന്നെ പുറത്തിറക്കാമെന്നു കരുതുന്നു.എല്ലാ സംഗീത പ്രേമികളുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..!

മലയാള സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഈ സംരംഭം സമർപ്പിച്ചു കൊള്ളുന്നു..

ഓര്‍ക്കുട്ട് മലയാളം കമ്യൂണിറ്റികളിലുള്ള പാട്ടിന്റെ ശേഖരം ഈ സംരംഭത്തിലേക്ക് ചേര്‍ക്കുവാ‍ന്‍ സന്മനസ്സ് കാട്ടിയ അജീഷിനും,ബൈജുവിനും മറ്റ് സുഹൃത്തുക്കള്‍ക്കുമുള്ള നന്ദി രേഖപ്പെടുത്തുന്നു..!

16 comments:

Kiranz..!! said...

മലയാളം പാട്ടുകളുടെ വരികള്‍ സമാഹരിക്കുവാനുള്ളൊരു എളിയ ശ്രമം,ചില പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു.മലയാളത്തിനു വേണ്ടി മാത്രമുള്ള ഒരു ഡേറ്റാബേസ് സൈറ്റ് ഉടന്‍ തന്നെ പുറത്തിറക്കാമെന്നു കരുതുന്നു.എല്ലാ സംഗീത പ്രേമികളുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..!

സു | Su said...

കിരണ്‍സേ, വരികള്‍ എന്നു പറഞ്ഞാല്‍, മലയാളത്തില്‍ ടൈപ്പ് ചെയ്ത്, വായിക്കാന്‍ പറ്റുന്ന തരത്തില്‍ ആക്കിയിട്ടുള്ളതാണോ? കുറേ പാട്ട് എന്റെ വക. എഴുത്തല്ല. പേടിക്കേണ്ട. വെറും ടൈപ്പിംഗ് മാത്രം. ഇപ്പോ തിരക്കിലാണ്. സമയം ഉള്ളതുപോലെ ടൈപ്പ് ചെയ്ത് അയക്കാം.

ഇനി, മുകളില്‍ പറഞ്ഞപോലെ അല്ലെങ്കില്‍, ഈ കമന്റൊരു ഓ.ടോ. ആയിട്ട് കൂട്ടുക.

ആശംസകള്‍.

ശ്രീ said...

കിരണ്‍സേട്ടാ...
എപ്പോ സഹകരിച്ചൂന്ന് ചോദ്ദിച്ചാല്‍‌ പോരേ...

സൂവേച്ചി, അതു തന്നെ malayalamsongslyrics.com കിരണ്‍‌സേട്ടന്‍‌ ഒന്നു കൂടി മിനുക്കിയില്ലേ...
:)

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍.

തമനു said...

ആശംസകള്‍ കിരണ്‍സേ...

ഞങ്ങള്‍ക്ക് ഇതില്‍ എങ്ങനെയാ സഹായം ചെയ്യാന്‍ കഴിയുക ...?

Kiranz..!! said...

സൂ‍ച്ചേച്ചി,തമനുച്ചായാ...ഒരു 2 ദിവസത്തിനുള്ളില്‍ ഇവിടെ ഏകദേശം ഒരു 150 പാട്ടുകള്‍ കൂടി ചേര്‍ക്കപ്പെടും.അപ്പോ അതിലില്ലാത്തതൊക്കെ ടൈപ്പ് ചെയ്ത് കിട്ട്യാല്‍ അതങ്ങട് ചേര്‍ക്കാം..:) ഒരു പതിനായിരം പാട്ടുകള്‍ ആണ് ഉന്നം :)

ശ്രീയേ...അതാണു സ്പിരിറ്റ്..നന്ദി..!

അഞ്ചല്‍ക്കാരാ..അരീക്കോടാ..നന്ദി..!

ഹരിയണ്ണന്‍@Hariyannan said...

കിരണ്‍സേ...
നല്ല ഉദ്യമം.
ഞാനും സഹായിക്കാം..

Sathees Makkoth | Asha Revamma said...

ആശംസകള്‍!

Vanaja said...

കിരണ്‍സ്‌
എല്ലാ ആശംസകളും...

സഹയാത്രികന്‍ said...

കിരണ്‍സേ...ആശംസകള്‍...
ഞാനും എന്നാലാവുന്ന സഹായം ചെയ്യാം..

ശ്രീ said...

കിരണ്‍‌സേട്ടാ...

എന്തു പറ്റി? പിന്നീട് അനക്കമൊന്നും കാണുന്നില്ലല്ലോ.

മലയാളം ഗാനങ്ങളെയും ഒഴിവാക്കിയോ?

ഭൂമിപുത്രി said...

എന്തുപറ്റീ ഈ സംരംഭത്തിന്‍?നല്ല ഉദ്യമമായിരുന്നല്ലോ കിരണ്‍?

ഹരിശ്രീ said...

കിരണ്‍സേ,

സംരഭത്തിന് എല്ലാവിധ ഭാവുകങ്ങളും , എല്ലാ വിധ സഹകരണങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കാം...

ആശംസകള്‍...

:)

Kiranz..!! said...

കുടൂംബ പ്രാരാബ്ദങ്ങളുമായി ഒരു റീലൊക്കേഷന്‍ വേണ്ടി വന്നതിനാല്‍ ഈ സംരഭത്തിനു സമയം അനുവദിക്കാന്‍ പറ്റിയില്ല.
ആശംസകളും പ്രോത്സാഹനങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തവര്‍ക്ക് വളരെയധികം നന്ദി,വളരെയേറെ പണികിടക്കുന്നു.ഒരു ദിവസം ഒരു പാട്ടിന്റെ വരി മലയാളത്തിലെഴുതിത്തരാന്‍ സമയമുള്ളവര്‍ എന്റെ ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.ഒരു നല്ല ഡേറ്റാബേസ് ഉടന്‍ തന്നെ പുറത്തിറക്കാം എന്നു കരുതുന്നു.ഒരിക്കല്‍ കൂടി നന്ദി.

AdamZ said...

Good Luck

:)

Adarsh KR, Dubai