അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.
21 comments:
എനിയ്ക്കും വളരെ ഇഷ്ടമാണ് “മാമ്പഴ”ത്തിന്റെ വരികള്‍. അത് ഇവിടെ പങ്കു വച്ചതിനു വളരെ നന്ദി.
:)
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിതയാണ് ഇത്. മലയാളം ചെറിയ ക്ലാസുകളില്‍ മാത്രമേ പഠിച്ചുള്ളൂ എങ്കിലും ഈ കവിതയോടുള്ള ഇഷ്ടം കൊണ്ട് എഴുതിയെടുത്ത് കാണാതെ ഞാന്‍ പഠിച്ചിരുന്നു.
)-
മലയാളത്തിന്‍റ്റെ "ശ്രീ"യായ വൈലോപ്പിള്ളിമാഷിന്‍റ്റെ കവിത വീണ്ടും വായിക്കാന്‍ അവസരമുണ്ടാക്കിയതിനു നന്ദി.
ഈ പോസ്റ്റ് കുറച്ചുപേർക്കെങ്കിലും സഹായകമായി എന്നറിയുന്നതിൽ സന്തോഷം. എല്ലാവർക്കും എന്റെ നന്ദി.
മണി..
മറക്കുവാന്‍ കഴിയാത്ത ഈ വരികള്‍ വീണ്ടും എഴുതി കണ്ടതില്‍ വലിയ സന്തോഷം
എന്റെ തമ്പുരാനേ സമ്മതിച്ചിരിക്കുന്നു, ഇപ്പൊഴും പണ്ട് പടിച്ചതൊക്കെ ഓര്‍മ്മയിലുണ്ടല്ലൊ...
എന്തായാലും കവിത ഇവിടെ ഒന്നുകൂടി പങ്കു വെച്ചതിനു വളരെ നന്ദി.
കുട്ടിക്കാാലത്ത് ഇതു പഠിക്കാഞ്ഞതിനു ശരിക്കും അടി കിട്ടിക്കാണും അല്ലേ മാഷേ????
അങ്ങനെ കുട്ടിക്കാലത്ത് പഠിച്ച എന്തെങ്കിലും ഓർമ്മയിലുണ്ടെങ്കിൽ അതിന്റെ മുഴുവൻ ‘ക്രെഡിറ്റും’എന്റെ അമ്മക്കാണ്. കാരണം ഇതെല്ലാം പഠിപ്പിച്ച എന്റെ മലയാളം ടീച്ചർ എന്റെ അമ്മയാണ്. ഷിജു നന്ദി.
മണിയേ..ഉഗ്രൻ..ആദ്യമായി സ്കൂളിൽ ചൊല്ലിയ കവിത കാണുമ്പോ ആ ഓർമ്മകളും ഇങ്ങ് കൂടെപ്പോന്നു.
ഓ.ടോ :- കവിത ബ്ലോഗിലോ പബ്ലിക് മീഡിയത്തിലോ പബ്ലിഷ് ചെയ്യുന്നതിന് നിയമസാധുത ഇല്ലെന്നാണു തോന്നുന്നത്,അല്ലായിരുന്നെങ്കിൽ നമുക്ക് തീർച്ചയായും അത്തരമൊരു വിഭാഗം ഉണ്ടാക്കിയെടുക്കാമായിരുന്നു.കുറേയധികം കവിതകളുടെ വരികൾ ശേഖരിക്കാനുള്ള ശ്രമം കുറഞ്ഞത് പബ്ലിക് അക്സസ് ഇല്ലാത്ത ഗ്രൂപ്പുകളിലെങ്കിലും ഉണ്ടാക്കേണ്ടിയിരിക്കുന്നു.
എത്ര വായിച്ചാലും മതിവരാത്തത്. എത്ര തിന്നാലും മധുരം ഇനിയും വേണം എന്നു തോന്നിക്കുന്ന മാമ്പഴം.
(ഇതിന്റെ നൊസ്റ്റാള്‍ജിയാകടുപ്പം ഞാന്‍ എന്റെ “പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്’ നീണ്ടകഥയില്‍ ഉപയോഗിച്ചിട്ടുണ്ട്)
സന്തോഷം മണീ.
‘മാകന്ദം’ ‘തുംഗമാം’ ‘ദൈവജ്ഞര്‍‘ ‘ക്രീഡാരസ‘
എന്നിങ്ങനെ തിരുത്തുമല്ലൊ.
കിരൺസ്, എതിരൻജി വളരെ നന്ദി.
കിരൺസേ അങ്ങനെയാണെങ്കിൽ ഈ പോസ്റ്റു ഡിലീറ്റ് ചെയ്യാം. ആവശ്യമില്ലാത്ത തലവേദന ക്ഷണിച്ചുവരുത്തണ്ടല്ലൊ?
എതിരൻജി തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനു നന്ദി. അതനുസരിച്ചുള്ള തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.
നന്നായി..
www.mallulyric.blogspot.com
അപ്പോള്‍ പാട്ടുകള്‍ ഇവിടെ നിന്ന് ലഭിക്കും അല്ലേ..
പക്ഷേ പാടി കേട്ടില്ല.. സൂത്രങ്ങള്‍ അതില്‍ പെട്ടെന്ന് കണ്ട്ത്താനായില്ല.
ഞാന്‍ കുറെ നാളായന്വേഷിച്ച ഒരു സംഗതിയായിരുന്നു ഇതു..
താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.
++++++++++ ദയവായി ഈ വരികള്‍ വായിക്കൂ.++++++
i am going to start a club for bloggers and the details is given in my blog. kindly visit that and forward this message to the deserved candidates.
thanks for giving me this valuable poem. it helpeed me greately
nannaitundu.pakshe onlinil ethu vaichukondu ee kavitha kettappol chila varikal vittupoittundennu manasilai . please check that
thachante makal enna kavitha ayachutharumo
thachante makal enna kavitha kittan vazhiyundo
thachante makal enna kavitha kittan vazhiyundo
aniku valare eshtamulla kavitayanu ethu.....
aniku valare eshtamulla kavitayanu ethu.....
Post a Comment