Sunday, October 25, 2009

MSL-ക്വിസ് - എപ്പിസോഡ്#1


പ്രിയരേ.. ക്വിസിന്റെ ആദ്യ എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

ഈ എപ്പിസോഡിൽ മുൻപവതരിപ്പിച്ച പൊതുവായ നിർദ്ദേശങ്ങൾ അല്ലാതെയുള്ള നിർദ്ദേശങ്ങൾ താഴെപ്പറയുന്നു.

  • ചൊവ്വാഴ്ച്ച (27/10/09)ഇന്ത്യൻ സമയം രാത്രി 9 മണി വരെ കമന്റ് മോഡറേഷൻ ഉണ്ടായിരിക്കും.
  • ആവശ്യമെങ്കിൽ ഉത്തരങ്ങൾക്കുള്ള സഹായം തിങ്കളാഴ്ച്ച ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ചേർക്കും.
പ്രിയരേ,
ക്വിസ്സിന്റെ ആദ്യ എപ്പിസോഡ് അന്ത്യദശയോടടുക്കുകയാണ്.മിക്ക മത്സരാർത്ഥികളും മികച്ച പ്രകടനമാ‍ണ് കാഴ്ച്ചവെക്കുന്നത്.ക്ലൂ ഇല്ലാതെത്തന്നെ എല്ലാ ഉത്തരങ്ങളും തരാൻ മിടുക്കുള്ളവരാണു നെറ്റിലെ മിടുക്കന്മാരും മിടുക്കികളും.അതു കൊണ്ട്,ക്ലൂ ചില ചോദ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്.
ചോദ്യം നമ്പർ: 2,3,11ലെ രണ്ടു ചിത്രങ്ങൾ-എന്നിവയ്ക്ക് ക്ലൂ നൽകിയിട്ടുണ്ട്.ക്ലൂ പ്രസിദ്ധീകൃതമായതിനു ശേഷം വന്ന ഉത്തരങ്ങളിൽ പ്രസ്തുത ഉത്തരങ്ങൾക്ക് ലഭിക്കുന്നത് പകുതി മാർക്ക് ആയിരിക്കും.
ചില ചോദ്യങ്ങൾ ചില മത്സരാർത്ഥികളിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.പ്രസ്തുത ചോദ്യങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി അതാതു ചോദ്യങ്ങളുടെ ചുവടെ ആവശ്യമായ വിശദീകരണങ്ങൾ അപ്‌ഡേറ്റ് ആയി ചേർത്തിരിക്കുന്നു.പ്രസ്തുത അപ്‌ഡേറ്റുകൾ നോക്കി,ഉത്തരം എഴുതുന്നവർക്ക് മുഴുവൻ മാർക്ക് തന്നെ ലഭിക്കുന്നതാണ്.അപ്‌ഡേറ്റുകൾ നോക്കി ഉത്തരം എഴുതുന്നതു കൊണ്ട് മാർക്ക് കുറയുകയില്ല.പക്ഷേ,ക്ലൂ കൊടുത്തിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് പകുതി മാർക്കേ ലഭിക്കൂ.അപ്‌ഡേറ്റും,ക്ലൂവും കൊടുത്തിട്ടുള്ള മൂന്നാമത്തെ ചോദ്യത്തിന് ഇനി ഉത്തരം പറയുന്നവർക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതാണ്.വിവരങ്ങളൊക്കെ വിരലറ്റത്തുള്ള ലോകത്തു നടക്കുന്ന ഈ പ്രശ്നോത്തരിയുടെ ആദ്യ അദ്ധ്യായത്തിൽ വന്ന സങ്കീർണ്ണതകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം മാത്രമാണ്.തുടർന്നുള്ള അദ്ധ്യായങ്ങളിൽ അവ നൽകിയ പാഠങ്ങൾ ഏതു ക്വിസ് പാനലിനും ഉപകാരപ്രദമായിരിക്കും.ചില ചോദ്യങ്ങൾക്ക് പല ഉത്തരങ്ങളുണ്ട്.അവ മത്സരാർത്ഥികളുടെ ബഹുസ്വരതയാർന്ന,ആഴവും പരപ്പുമുള്ള അറിവുകളെ മാനിച്ചു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ക്ലൂ,അപ്‌ഡേറ്റ് എന്നിവ സസൂക്ഷ്മം വായിച്ചുനോക്കി,തുടന്നുള്ള മത്സരനിമിഷങ്ങളെക്കൂടി ഉപയോഗപ്പെടുത്തുക.കതിരവൻ നേരത്തേ കമന്റിൽ കൂടി നൽകിയ വിശദീകരണങ്ങൾ കൂടി വായിക്കുമല്ലോ.

ചോദ്യങ്ങൾ

1.അവാർഡു കിട്ടിയതടക്കം നിരവധി പാട്ടുകളുള്ള ഈ സിനിമയിലെ ഒരു ഗാനവും നായക കഥാപത്രം പാടുന്നില്ല. ഏതു സിനിമ?
അപ്ഡേറ്റ് : “നായക കഥാപാത്രം“ (a person in a lead role) ആണോ പെണ്ണോ ആകാം.
2.ഗായകനാകാൻ മദ്രാസിലെത്തിയ രവീന്ദ്രൻ പിന്നീട് സംഗീതസംവിധായകനായിത്തീരുകയാണുണ്ടായത്. ഇതേ മോഹത്തിൽ മദ്രാസിൽ എത്തിയ മറ്റൊരു പാട്ടുകാരനും സംഗീതസംവിധായകനായിട്ടുണ്ട്. ആരാണദ്ദേഹം?
ക്ലൂ :) - സിനിമാ സംവിധായകൻ പവിത്രൻ

3. ജി. വേണുഗോപാൽ ആദ്യമായി ഹിന്ദിയിൽ പാടിയ പാട്ട്? ചിത്രം?
അപ്ഡേറ്റ് : -വേണുഗോപാൽ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിൽ ആദ്യം പാടിയ പാട്ട് എന്ന് എഴുതേണ്ടിയിരുന്നു. ഈ ചോദ്യത്തിനു ഉത്തരമെഴുതിയവർക്ക് പോയിന്റു നഷ്ടപ്പെടാതെ മാറ്റിയെഴുതാം.
ക്ലൂ :) - സിനിമാ സംവിധായകൻ വി കെ പ്രകാശ്

4. “ചങ്ങഴി മുത്തുമായ്” (ലൌഡ് സ്പീക്കർ), “കോലക്കുഴൽ വിളി കേട്ടോ രാധേ“ (നൈവേദ്യം), “നാവാ മുകുന്ദ ഹരേ “ (ദേശാടനം) ഇവയ്കെല്ലാം പൊതുവേ ഉള്ള ഘടകം?
5. ഒരു പ്രശസ്ത പാട്ടിന്റെ തുടക്കമാണിത്. എതു പാട്ട്?
പാട്ട് താഴെക്കാണുന്ന പ്ലേയർ വഴിയോ ഡൗൺലോഡ് ലിങ്ക് വഴിയോ ലഭ്യമാണ്.

ഡൗൺലോഡ് ഇവിടെ
6.”ക” എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളിലാണ് ഈ പാട്ടിന്റെ എല്ലാ വരികളും ആരംഭിയ്ക്കുന്നത്. ഏതാണീ ഗാനം?

7.ഈ രാഗത്തിൽ ദേവരാജൻ ഒരു പാട്ടുപോലും കമ്പോസ് ചെയ്തിട്ടില്ല,ഒരു വെല്ലുവിളി എന്നോണം രവീന്ദ്രൻ പല ഗാനങ്ങളും ചിട്ടപ്പെടുത്തി. ഏതു രാഗം?

8. ഈ ഗാനചിത്രീകരണത്തിന്റെ ലൊക്കേഷൻ ഏതാണ്? (still photo).സ്ഥലം,കെട്ടിടം എന്നിവയാണ് ചോദ്യം.രണ്ടും പറയുന്നവർക്ക് ഫുൾ മാർക്ക്.


9. ഈ സംഗീതസംവിധായകന്റെ പ്രിയ സംഗീതോപകരണം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ നായകനും പരിചയം. ആരാണിദ്ദേഹം?എന്ത് ഉപകരണം?
10. താഴെക്കാണുന്ന വീഡിയോ ശകലം ഏതു പാട്ടിന്റെ ചിത്രീകരണം ആണ് ? ഗാനമാണ് കണ്ടെത്തേണ്ടത്.


11.ഇത് ഒരു ബോണസ് ചോദ്യമാണ്.സാധാരണ ചോദ്യത്തിൽ നിന്നും ഇരട്ടിമാർക്കാണ് ഇതിനുള്ളത്. താഴെക്കാണിച്ചിരിക്കുന്നത് രണ്ട് പ്രശസ്ത ഗാനങ്ങളുടെ ചിത്രീകരണത്തിനിടയിൽ വരുന്ന രംഗങ്ങളാണ്.പുറം തിരിഞ്ഞിരിക്കുന്ന/മുഖം വ്യക്തമല്ലാത്ത നടിമാരാണ് ഉത്തരത്തിലേക്കുള്ള നിങ്ങളുടെ കുറുക്കുവഴി.ഈ ഗാനങ്ങളാണ് കണ്ടെത്തേണ്ടത്.പകുതി ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല.രണ്ട് ഉത്തരങ്ങളും ശരിയാക്കിയാല്‍ മാത്രമേ ഇതിന് മാര്‍ക്ക് അനുവദിക്കുകയുള്ളു.
ക്ലൂ :) - ചിത്രം ഒന്ന് : എം ബി ശ്രീനിവാസൻ - സംഗീത സംവിധായകൻ
ക്ലൂ :) - താഴത്തെ ചിത്രം : രവീന്ദ്രൻ - സംഗീത സംവിധായകൻ




അങ്ങനെ പുത്തരിയങ്കം പൂർത്തിയായിരിക്കുകയാണ്. വാശിയേറിയ പോരാട്ടം കാഴ്‌ച്ചവെച്ച,എല്ലാ മിടുക്കരും മിടുക്കികളുമായ മത്സരാർത്ഥികൾക്ക് പാനലിന്റെ അഭിനന്ദനങ്ങൾ!
ഈ കന്നിയങ്കം അങ്കം കുറിച്ചവർക്കും,നടത്തിയവർക്കും ഒരുപോലെ പാഠമായിരുന്നു. ഏതു ചോദ്യങ്ങളേയും നേരിടാൻ കരുത്തുള്ള മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ട ഈ ആദ്യമത്സരത്തിനു ലഭിച്ച പങ്കാളിത്തവും സഹകരണവും നമ്മുടെ തുടർപ്രവർത്തനങ്ങൾക്ക് ധാതുവീര്യമാകുന്നു.


ശരിയുത്തരങ്ങൾ താഴെ നൽകുന്നു.

1)ഒരു വടക്കൻ വീരഗാഥ,കളിയാട്ടം,ഒരേ കടൽ.
2)വിദ്യാധരൻ.
3) ഫ്രീകി ചക്ര. “നാ ചാഹിയേ മുഝേ കോയീ…”
4)ഈ പാട്ടുകൾ പാടിയത് പാട്ടുകാരുടെ മക്കൾ. “ചങ്ങഴി മുത്തുമായ്-മിൻ മിനിയുടെ മകൻ അലൻ, “കോലക്കുഴൽ വിളി…” വിജയ് യേശുദാസും ശ്വേതാ മോഹനും, “ നാ‍വാ മുകുന്ദാ ഹരേ” കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ.
5)സന്ധ്യേ…കണ്ണീരിതെന്തേ…
6) കൽ‌പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും…പിന്നെ വരുന്നതൊക്കെ “ക” വാക്കുകൾ
7)ഹംസധ്വനി ,രീതിഗൌള.
8)കോട്ടയം സി. എം. എസ് കോളേജ് കെമിസ്ട്രി ലാബ്.
9)ഔസേപ്പച്ചൻ. വയലിൻ
10)സൌപർണ്ണികാമൃത വീചികൾ….”-
11)a)ചൈത്രം ചായം ചാലിച്ചു-ചില്ല്.
b)നാണമാവുന്നോ മേനി നോവുന്നോ-ആട്ടക്കലാശം.


നിങ്ങളുടെ സ്കോർ ഷീറ്റ് ഇവിടെക്കാണാം.

163 comments:

എതിരന്‍ കതിരവന്‍ said...

MSL ക്വിസ്സിന്റെ എപിസോഡ് #1 ഇതാ പുറത്തായി! മിടുക്കന്മാരേ മിടുക്കികളേ കടന്നു വരൂ കടന്നു വരൂ സമ്മാനങ്ങൾ നേടൂ!

devoose said...

1.കളിയാട്ടം
2. വിദ്യാധരന്‍
3. meri khadi khadi- for the malayalam movie odaruthammava alariyam (1984)
4.ഗായകരുടെ മക്കള്‍ പാടിയിരിക്കുന്നു.
5. സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
6.കല്‍പ്പാന്തകാലത്തോളം
7.
8. ഒരു കോളേജിലെ കെമിസ്റ്റ്രി ലാബ്. ചിത്രം ക്ലാസ്മേറ്റ്സ്.

9.ഔസേപ്പച്ചന്‍,വയലിന്‍ (കാതോടു കാതോരം)
10.

MSL-Quiz-Master said...

ഉത്തരങ്ങൾ വന്നു കൊണ്ടിരിക്കുന്നു.ഉത്തരങ്ങളടങ്ങിയ കമന്റുകൾ മോഡറേഷനിലാണ്.സംശയങ്ങൾ കമന്റുകളായി ചോദിക്കാവുന്നതാണ്,അത്തരം കമന്റുകൾ പബ്ബീഷ് ചെയ്യും.നന്ദി

പൊറാടത്ത് said...

6. കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍...

ജിജ സുബ്രഹ്മണ്യൻ said...

ചോദ്യം നമ്പർ 3 : ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ മേരീ ഖാദീ ഖാദീ എന്ന ഗാനം ആണു വേണുഗോപാൽ ആദ്യമായി ഹിന്ദിയിൽ പാടിയത്


ചോദ്യം നമ്പർ 5 : മദനോത്സവം എന്ന ചിത്രത്തിലെ സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന ഗാനം

പൊറാടത്ത് said...

5. സന്ധ്യേ.. കണ്ണീരിതെന്തേ സന്ധ്യേ..

പൊറാടത്ത് said...

3. ചിത്രം ഓടരുതമ്മാവാ ആളറിയാം
Song : “Meri khadi khadi“

Kumar Neelakandan © (Kumar NM) said...

ഒരു സംശയം,
ഉത്തരങ്ങളിൽ എനിക്കറിയുന്നവ ആദ്യം എഴുതി ഇപ്പോ പോസ്റ്റ് ചെയ്തിട്ടു, ബാക്കി രാത്രിയിലും ചിലതൊക്കെ നാളേഉം ഒക്കെ പോസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ? ഉത്തരം തിരുത്തി എഴുതുന്നതല്ല, ആദ്യം ഉത്തരം എഴുതുന്ന കാര്യമാണ് ചോദ്യം.
ഈ കംന്റ് വിൻഡോയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഇവിടെ ടെക്സ്റ്റ് കോപ്പിപേസ്റ്റിങ് നടക്കുന്നില്ല. ഉത്തരം എഴുതുമ്പോൾ ഇവിടെ തന്നെ എഴ്റ്റുഹേണ്ടിവരുന്നു, ഈ കമന്റുപോലെ. മാത്രമല്ല ടൈപ്പു ചെയ്യുമ്പോൾ ഈ കംറ്റ്നു വിൻഡോവിൽ കർസർ കാണുന്നില്ല. :) ടൈപ്പിങ്ങിനപ്പുറം ഒരു ടെക്സ്റ്റ് സഹായങ്ങളും ഇവിടെ വർക്കു ചെയ്യുന്നില്ല :(

Kumar Neelakandan © (Kumar NM) said...

ചോദ്യം നമ്പർ #7. ദേവരാജൻ ഒരു പാട്ടുപോലും കമ്പോസ് ചെയ്തിട്ടില്ലാത്തതും, രവീന്ദ്രൻ പല ഗാനങ്ങളും ചിട്ടപ്പെടുത്തിയരാഗം ഒന്നുമാത്രമേയുള്ളോ?
ഒന്നിലധികം ഉണ്ടു എങ്കിൽ എങ്ങിനെയാണ് ഉത്തരം എഴുതേണ്ടത്?
വെല്ലുവിളി എന്നുദ്ദേശിച്ച കോണ്ടസ്റ്റ് എന്താണ്?

Baiju Elikkattoor said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ho miTukkanmaareyum miTUkkikLeyumE viLichchuLLallo appo njaan rakshappettu :)

MSL-Quiz-Master said...

കമന്റു നമ്പർ 3ൽ കുമാർജി ചോദിച്ചിരിക്കുന്നതിന്റെ ഉത്തരം..കമന്റു മോഡറേഷൻ അവസാനിക്കുന്നത് വരെ,ഉത്തരമെഴുതാം.അത് ഒരുത്തരമോ പല ഉത്തരങ്ങളായോ അയക്കാം.കമന്റ് മോഡറേഷൻ ടൈമിൽ വരുന്ന എല്ലാ ശരിയുത്തരങ്ങൾക്കും ഒരേതരത്തിൽ മാർക്ക് ലഭിക്കുമെന്നതിനാൽ ഒരുമിച്ചെഴുതുന്നത് ക്വിസ് പാനലിന്റെ മോഡറേഷൻ ലോ‍ജിസ്റ്റിക്സ് എളുപ്പമാക്കുമെന്നേയുള്ളൂ..! ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മോഡറേഷൻ അവസാ‍നിക്കുന്നതിനു മുന്നേ ഉത്തരങ്ങൾ അയക്കുക്ക എന്നതാണ്.

കമന്റ് നമ്പറിടാൻ വേണ്ടിയാണ് എമ്പഡ് കമന്റ് ബോക്സ് വച്ചത്.സാധാരണയായി എമ്പഡഡ് കമന്റ് ബോക്സിൽ കമന്റെഴുതി ഒരു പ്രാവശ്യം പ്രിവ്യൂ എടുത്തു നോക്കിയിട്ടു ശേഷം കമന്റ് പബ്ലീഷ് ചെയ്താൽ കൂടുതൽ മേല്‍പ്പറഞ്ഞ പ്രശ്നങ്ങൾ ഒഴിവാക്കാം.ദയവായീ അറിയിക്കൂ..ഇനിയും ഈ കമന്റ് ബ്ലോക്സ് പ്രശ്നമുണ്ടാക്കുന്നുവെങ്കിൽ ട്രഡീഷണൽ കമന്റ് ബോക്സ് വയ്ക്കാം..

MSL-Quiz-Master said...

ബൈജൂ :)
പണിക്കർമാഷേ :-സകലകലാവല്ലഭന്മാർക്കും പങ്കെടുക്കാം :)

Kumar Neelakandan © (Kumar NM) said...

1. വൈശാലി. (അവാർഡ് കിട്ടിയ ഗാനം, ഇന്ദു പുഷ്പം ചൂടി നിൽക്കും രാത്രി.)
2. എം ജയചന്ദ്രൻ
3. മേരി ഘടി ഘടി (ചുനക്കര / എം ജി രാധാകൃഷ്ണൻ, ചിത്രം : ഓഅടരുതമ്മാവാ ആളറിയാം )
4. പാടിയതിൽ ഗായകരുടെ മക്കളുണ്ട്
5. സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
6 കല്പാന്ത കാലത്തോളം കാതരേ നീ എൻ മുന്നിൽ
7 രീതിഗൌള (രവീന്ദ്രന്റെ കണ്ടു ഞാൻ മിഴികളിൽ അടക്കം)
8. കോട്ടയം, സി എം എസ് കോളേജ്, കെമിസ്ട്രി ലാബ്.
9. സിത്താർ, രമേഷ് നാരായണൻ
10 . സൌപർണികാമൃത വീചികൾ - കിഴക്കുണരും പക്ഷി
11 a) ശാന്തികൃഷ്ണ - ചൈത്രം ചായം ചാലിച്ചു
b)ചിത്ര - നാണമാകുന്നോ മേനി നോവുന്നോ..

ശ്രീലാല്‍ said...

ഉത്തരത്തിന്റെ നൂറു മീറ്റര്‍ ഏരിയയില്‍ എത്താന്‍ പറ്റുന്നുണ്ട്.. അതിനപ്പുറം നഹീ.. :(

3. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ Mere khadi khadi എന്ന പാട്ട്..
5. ഏതോ ജന്മകല്പനയില്‍ ...
8. ക്ലാസ്മേറ്റ്സിലെ രംഗം.. ലൊക്കേഷന്‍ അറിയൂല.

ബാക്കിയൊക്കെ ഞാനൊന്ന് ധ്യാനിക്കട്ടെ :)

പൊറാടത്ത് said...

ട്രഡീഷണൽ കമന്റ് ബോക്സ് ആയിരിക്കും നല്ലതെന്ന് തോന്നുന്നു. ട്രാക്കിങ്ങും നടക്കുമല്ലോ.

എതിരന്‍ കതിരവന്‍ said...

കുമാർ:
ഒരു പ്രത്യേക രാഗത്തിൽ സിനിമാഗാനം കമ്പോസ് ചെയ്യാൻ പറ്റുകയില്ലെന്ന് ദേവരാജൻ രവീന്ദ്രനോട് പറഞ്ഞതായും അതൊരു വെല്ലുവിളി ആയി ഏറ്റെടുത്ത് ആ രാഗം പലപ്പൊഴും ഉപയോഗിക്കാൻ ശ്രദ്ധ കാട്ടി എന്നും രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്. അവ പ്രസിദ്ധപാട്ടുകളുമാണ്. ദേവരാജൻ വിട്ടുകളഞ്ഞ പലരാഗങ്ങളും രവീന്ദ്രൻ പ്രയോഗിച്ചിട്ടുണെങ്കിലും ഇങ്ങനെ ഒരു നിശ്ചയദാർഢ്യത്തിന്റെ പുറത്തല്ല അതൊന്നും.

പൊറാടത്ത് said...

7. ഹംസധ്വനി രാഗം..
“ഒരു രാഗത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും താല്‍പര്യമൊന്നുമില്ല. ഞാന്‍ സംഗീതസംവിധായകനാകുന്നതിനു മുന്‍പുള്ള കാലം. ഞാന്‍ ബഹുമാനിക്കുന്ന ഒരു പ്രസിദ്ധ സംഗീതസംവിധായകന്‍ എന്നോടൊരിക്കല്‍ പറഞ്ഞു, ഹംസധ്വനിയില്‍ സിനിമാഗാനങ്ങളുണ്ടാക്കുന്നത്‌ അസാധ്യമാണെന്നും ഉണ്ടാക്കിയാല്‍ തന്നെ ശോഭിക്കുകയില്ലെന്നും. അതൊരു വെല്ലുവിളിയായി മനസ്സില്‍ കൊണ്ടു നടന്നു. അവസരം കിട്ടിയപ്പോള്‍ മറിച്ചാണെന്ന്‌ തെളിയിക്കുവാനായി“

കുഞ്ഞൻ said...

1) നഖക്ഷതങ്ങൾ
2) എം ജി രാധാകൃഷ്ണൻ
5) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..തേടുവതാരെ നീ...

നിരക്ഷരൻ said...

ഉത്തരം 6 - സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ....

വേറൊന്നും അറിയില്ല :(

കുഞ്ഞൻ said...

ആ എട്ടും ഒമ്പതും ഒന്നുകൂടി വിശദമാക്കാൻ പറ്റുമൊ..ഒമ്പതാമത്തെ ചോദ്യം പ്രത്യേകിച്ച്..

കിഷോർ‍:Kishor said...

1. വൈശാലി
2. എം. ജയചന്ദ്രൻ
3.
4. പ്രശസ്തരുടെ മക്കൾ പാടിയിരിക്കുന്നു
5. സന്ധ്യേ കണ്ണീരിതെന്തേ
6.
7. ഹംസധ്വനി
8. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, കെമിസ്ത്രി ലാബ്
9. ഔസേപ്പച്ചൻ, വയലിൻ
10.
11. ചൈത്രം ചായം ചാലിച്ചു, ഇളം മഞ്ഞിൻ കുളിരുമായൊരു

എതിരന്‍ കതിരവന്‍ said...

ചില ചോദ്യങ്ങൾക്ക് കൂടുതൽ വിവരണം ആവശ്യമാണെന്ന് അറിയുന്നു. 8-)0 ചോദ്യം ആ പാട്ട് (ഒരു പ്രസിദ്ധ സിനിമയാണിത്) ചിത്രീകരിച്ചിരിക്കുന്നത് ഏതു സ്ഥലത്ത് ഏതു കെട്ടിടത്തിൽ വച്ച് എന്നാണ്. സിനിമാ ഷൂട്ടിങ് സമയത്ത് ഇതിനെക്കുറിച്ച് വാർത്തകൾ വന്നിരുന്നു.
9-)0 ചോദ്യം: ഒരു സംഗീതസംവിധായകൻ തന്റെ തൊഴിൽ ആയി കൊണ്ടു നടന്നിരുന്നത് ഈ ഉപകരണ വായന ആണ്. അദ്ദേഹം ആദ്യമായി സംഗീതം കൊടുത്ത സിനിമയിലെ നായകനും ഇതേ ഉപകരണം കൈകാര്യം ചെയ്യുന്നവനാണ്.

എതിരന്‍ കതിരവന്‍ said...

3-)0 ചോദ്യം വേണ്ടത്ര ക്ലിയർ ആയില്ല എന്നു തോന്നുന്നു. വേണുഗോപാൽ ഹിന്ദി ചിത്രത്തിൽ ആദ്യം പാടിയ പാട്ട് എന്ന് എഴുതേണ്ടിയിരുന്നു. ഈ ചോദ്യത്തിനു ഉത്തരമെഴുതിയവർക്ക് പോയിന്റു നഷ്ടപ്പെടാതെ മാറ്റിയെഴുതാം.

ചാർ‌വാകൻ‌ said...

ഉത്തരം എവിടെയാണെഴുതേണ്ടത്.1.ധ്വനി.2.വിദ്യാധരന്‍,3.4 അറിയില്ല,5.സന്ധ്യേ കണ്ണീരിതെന്തേ 6.കല്പാന്ത കാലത്തോളം 7.ഹം സ്വധ്വനി,8.അറിയില്ല.9.കണ്ണീര്‍ പൂവിന്റെ

Cibu C J (സിബു) said...

6. കല്പാന്തകാലത്തോളം..
11a. ശാന്തീകൃഷ്ണ.

പൊറാടത്ത് said...

3. ഒരു തിരുത്ത്..(എന്റെ പാട്ടുപുസ്തകഭഗവതീ... കാത്തോളണേ..)

“ഗീതോം മേ ഹർ ദം സർഗ്ഗം തുംഹാരീ ഹൈ...”
“തൂ ഹീ മേരാ ദിൽ “(1995) എന്ന ചിത്രം
സംവ്യായൻ : എ. ആർ. റഹ്മാൻ

പൊറാടത്ത് said...

8- കെട്ടിടം : ഒരു ബാർ ബാർ ഷാപ്പ്
സ്ഥലം : ദൈവത്തിന്റെ സൊന്തം നാട്

“ഷൂട്ടിങ്ങ് സമയത്ത് വാർത്തകൾ വന്നില്ലെങ്കിലേ അൽബുതമുള്ളൂ”..

ബൈജു (Baiju) said...

1. വൈശാലി

4.പ്രശസ്തരുടെ മക്കള്‍ പാടിയപാട്ടുകള്‍

ചങ്ങഴി മുത്തുമായ്(ലൌഡ് സ്പീക്കർ)=അലന്‍ ജോയ് മാത്യു, ഗായിക മിന്‍മിനിയുടെ മകന്‍
കോലക്കുഴൽ വിളി കേട്ടോ രാധേ (നൈവേദ്യം)==വിജയ് യേശുദാസ് , കെ.ജെ യേശുദാസിന്‍റ്റെ മകന്‍
നാവാ മുകുന്ദ ഹരേ (ദേശാടനം) = ദീപാങ്കുരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍

5. സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ

6.കല്പാന്തകാലത്തോളം കാതരേ നീയെന്‍മുന്നില്‍
8.കോട്ടയം സി.എം.എസ്‌ കോളേജ്‌ കെമിസ്ടി ലാബ്

9.ഔസേപ്പച്ചന്‍, വയലിന്‍

Sumees said...

1.

2. ശരത്

3. ഗാനം : Geeto mein hur dum; ചിത്രം : Tu Hi Mera Dil

4. ഈ മൂന്നുഗാനങ്ങളും പാടിയിരിക്കുന്നതു സംഗീതരംഗത്തു പ്രശസ്തരായ ആളുകളുടെ മക്കൾ ആണ് ( “ചങ്ങഴി മുത്തുമായ്” (ലൌഡ് സ്പീക്കർ) പാടിയിരിക്കുന്നത്‌ മിന്മിനിയുടെ മകൻ അലൻ; “കോലക്കുഴൽ വിളി കേട്ടോ രാധേ“ പാടിയിരിക്കുന്നത് യേശുദാസിന്റെ മകൻ വിജയ് & സുജാതയുടെ മകൾ ശ്വേത; “നാവാ മുകുന്ദ ഹരേ “ (ദേശാടനം) പാടിയിരിക്കുന്നത്‌ കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ (+ മഞ്ജു).

5. സന്ധ്യേ കണ്ണീരിലെന്തേ...

6. കല്പാന്തകാലത്തോളം...

7.

8. ക്ലാസ്മേറ്റ്സിലെ കാത്തിരുന്ന പെണ്ണല്ലേ...കെമിസ്ട്രി ലാബ്, സി. എം. എസ്. കോളെജ് കോട്ടയം

9. ഔസേപ്പച്ചൻ, വയലിൻ (കാതോടുകാതോരത്തിൽ മമ്മൂട്ടിയും വയലിനിസ്റ്റ് ആണ്)

10. സൌപർണ്ണികാമൃതവീചികൾ പാടും...

11. A.
11. B. നാണമാവുന്നോ മേനി നോവുന്നോ...(ആട്ടക്കലാശം)

അനാഗതശ്മശ്രു said...

4.ഗായകരുടെ മക്കള്‍ പാടിയ പാട്ടുകള്‍
5.സന്ധ്യേ കണ്ണീരിതെന്തേ
6.കല്പ്പാന്തകാലത്തോളം


11-ം ചോദ്യം പകുതി ഉത്തരമേ അറിയൂ..മറ്റതു നോക്കട്ടെ..

ബാക്കി വഴിയേ ..

ഭൂമിപുത്രി said...

1.നാക്കിന്റെ അറ്റത്തിരിയ്ക്കണൂ..ഒന്നുകൂടി ആലോചിയ്ക്കട്ടെ

2.ശരത്

3.മേരി ഖഡീ ഖഡീ-ഓടാരുതമ്മാവാ ആളറിയാം

4.ഈ രംഗങ്ങളിലഭിനയിച്ചവർ പുതുമുഖങ്ങളായിരുന്നു-മണ്ടൻ ഉത്തരമാണെന്നറിയാം

5.സന്ധ്യേ..കണ്ണീരുതെന്തേ..(ഇത്രയും എളുപ്പമൊന്നും ഇനി ചോദിയ്ക്കരുത്)

6.എല്ലാ പാട്ടുകളും പാടിനോക്കാൻ തൽക്കാലം സമയമില്ല

7.പലരാഗങ്ങളുമുണ്ടല്ലൊ ഈ ലിസിറ്റിൽ..’രീതിഗൌള’യാകുമോ ഉദ്ദേശിച്ചത്?

8.തിരുവനന്തപുരം,മാർ ഇവാനിയോസ് കോളേജ്-കാത്തിരുന്ന പെണ്ണല്ലേ-ക്ലാസ്മേറ്റസ്

9.ഔസേപ്പച്ചൻ
10.സൌപർണ്ണികാമൃത-കിഴക്കുണരും പക്ഷി

11.ചൈത്രം ചായം ചാലിച്ചു-ചില്ല്
നാണമാകുന്നോ-ആട്ടക്കലാശം

അനാഗതശ്മശ്രു said...

8. CMS Collge Kottayam

Kumar Neelakandan © (Kumar NM) said...

ചില ചോദ്യങ്ങളിൽ എതിരന്റെ വിശദീകരണത്തിനുശേഷമുള്ള ഉത്തരങ്ങൾ

3. Geeto mein hur dum, ചിത്രം - തുഹി മേരാ ദിൽ
9. ഔസേപ്പച്ചൻ, വയലിൻ

Kumar Neelakandan © (Kumar NM) said...

എപ്പഴാ ഇതിന്റെ മോഡറേഷൻ ടൈം കഴിയണേ? വിവിധ സോണുകളിലെ ടൈമായി അതു ഈ സൈറ്റിൽ എവിടെ എങ്കിലും രേഖപ്പെടുത്തരുതോ?

Calvin H said...

3. Meri khadi khadi ഓടരുതമ്മാവാ ആളറിയാം
4. ഏതെങ്കിലും ഒരു പ്രമുഖ ഗായകൻ/ഗായിക/സംഗീതജ്ഞന്റെ മക്കൾ പാടിയ പാട്ടുകൾ
5. സന്ധ്യേ കണ്ണീരിതെന്തേ
7. ഹംസധ്വനി
8. CMS College, Kottayam, കെമിസ്ട്രി ലാബ്
10. സൌപർണികാമൃതവീചികൾ പാടും
11. ചൈത്രം ചായം ചാലിച്ചു - ചില്ല്,
നാണമാവുന്നോ മേനി നോകുന്നോ?

Jijo said...

1. ഒന്നിലധികം പടങ്ങളുണ്ടെന്ന്‍ തോന്നുന്നു. വൈശാലി ഒന്ന്‍. ഒരു വടക്കന്‍ വീരഗാഥ രണ്ട്.

2. ശരത്

3. മേരി ഘടി ഘടി (ഓടരുതമ്മാവാ ആളറിയാം)

4. പിന്നെ പറയാം

5. സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ...

6. ഇതും പിന്നെ പറയാം

7. ഇതും പിന്നെ പറയാം

8. ചിത്രം ക്ലാസ്മേറ്റ്സ്. ജയിംസ് ആല്‍ബെര്‍ട് പഠിച്ച കോളേജും അതിന്റെ സയന്‍സ് ലാബും. (ചങ്ങനാശ്ശേരി എസ് ബി കോളേജ്?)

9. ജോണ്‍സണ്‍. വയലിന്‍. (ചിത്രം ആരവം?)

10. സൗപര്‍ണ്ണികാമ്ര്‌ത വീചികള്‍ പാടും (കിഴക്കുനരും പക്ഷി)

11. ചൈത്രം ചായം ചാലിച്ചു (ചില്ല്) പിന്നത്തെ അറിയില്ല

എതിരന്‍ കതിരവന്‍ said...

ഒന്നാം ചോദ്യം ഒന്നുകൂടെ വിശദീകരിക്കേണ്ടിയിരിക്കുന്നു. “നായക കഥാപാത്രം“ (a person in a lead role) ആണോ പെണ്ണോ ആകാം.

Jijo said...

8. ഉത്തരം മാറ്റി. കോട്ടയം സി എം എസ് കോളേജ് ലാബ്.

Calvin H said...

1. answer - ore kadal - has multiple songs, won national award and none of the lleading characters move their lips :)

കുഞ്ഞന്‍ said...

3) Tu Hi Mera Dil

6) kalppandtha kaalattholam kaathale neeyen munnil kalhaara puzhpavumaayi..enna gaanam

കുഞ്ഞന്‍ said...

1) Desaatanam.

pl change my first answer abt the same ?

Ziya said...

1. ഒരേ കടല്‍
2. ഔസേപ്പച്ചന്‍

6.കല്പാന്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാര ഹാരവുമായ് നിൽക്കും
8.കോട്ടയം സി. എം. എസ്. കോളജ് സയന്‍സ് ലാബ്

ജിജ സുബ്രഹ്മണ്യൻ said...

ഉത്തരം തെറ്റായാലും കുഴപ്പമില്ലല്ലോ അല്ലേ ! പങ്കെടുക്കുക എന്നതല്ലേ പ്രധാനം അതിനാൽ ഞാനും കൂടുന്നു


1. നഖക്ഷതങ്ങൾ

2.ജോൺസൺ

3.Song -- Geeto mein dur hum
film ---Tu hi Mera Dil

4.അറിയില്ല

5.സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ


6. കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ


7.ഹംസധ്വനി രാഗം


8 , 9 , 10 + ബോണസ് ചോദ്യത്തിന്റെ ഉത്തരങ്ങൾ അറിയില്ല

ഉപാസന || Upasana said...

I am not a person who views Cinema and Music vwery seriously. Anyway...

8. Scene is from Film "Class mates". Chemistry Lab, CMS College Kottayam...

11. First PIC : Actress is "JALAJA" SOng ??????

Second PIC : Mohanlaal & SumaLatha from Thaazhvaaram. Song "Kanneththaa doore maruthiiram...."

Rest of hem following.

Tahnks
Sunil || Upasana

Off: Questions very tough. njan medical shop il chodichchu arththam manassilaakaan :-)

ഉപാസന || Upasana said...

Ethirannaa:

Question No. 9

Musci Directors first cinema's Hero have his favorite instrument. is that music director becomes Director of the Movie??)

Sunil

Kumar Neelakandan © (Kumar NM) said...

എതിരാ ചോദ്യം രണ്ടിലെ “ഗായകനാകാൻ മദ്രാസിലെത്തിയ ആൾ ഒടുവിൽ സംഗീത സംവിധായകനായത്, രവീന്ദ്രൻ അല്ലാതെ ഒരാൾ മാത്രമല്ലല്ലോ. അല്ലേ? ഉവ്വോ? ഗൺഫ്യൂഷൻ തീർക്കണമേ..

siva // ശിവ said...

#6. കല്‍പ്പാന്തകാലത്തോളം
#8. കോട്ടയം സി.എം.എസ് കോളേജ്, കെമിസ്ട്രി ലാബ്

പൊറാടത്ത് said...

Tracking

ബൈജു (Baiju) said...

2.എം.കെ. അര്‍ജുനന്‍

3. ഫ്രീകി ചക്ര (Freaky Chakra)
നാ ചാഹിയെ മുജ്ജേ കോയി

7. ഹംസധ്വനി

പൊറാടത്ത് said...

9. ഔസേപ്പച്ചന്‍ - വയലിന്‍

അനാഗതശ്മശ്രു said...

7. ഹം സധ്വനി

അനില്‍ശ്രീ... said...

1. കിരീടം

2. ശരത്

3. Meri khadi khadi (ഓടരുതമ്മാവാ ആളറിയാം )

4. കൈതപ്രം

5. സന്ധ്യേ.. കണ്ണീരിതെന്തേ സന്ധ്യേ

6.

7. കാംബോജി ..(അങ്ങനെ ഒരു രാഗം ഇല്ലെ !!)

8. തിരുവനന്തപുരം, സെക്രട്ടറിയേറ്റ്

9. ഔസേപ്പച്ചന്‍ (വയലിന്‍...കാതോട് കാതോരത്തില്‍ മമ്മൂട്ടിയുടെ ഉപകരണം)

10. വീഡിയോ കാണാന്‍ പറ്റുന്നില്ല... സോറി.

11. ൧. ശാരറാന്തല്‍ തിരി താണു
൨. നീലക്കുയിലേ ചോല്ലു

Rare Rose said...

1.
2.
3.ഹിന്ദി ഗാനം:Geeto mein hur dum;ചിത്രം-Tu Hi Mera Dil

9.ഔസേപ്പച്ചന്‍;ഉപകരണം-വയലിന്‍
10.സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്ര നാമങ്ങള്‍ പ്രാര്‍ത്ഥന തീര്‍ത്ഥമാടും..എന്‍ മനം തേടും നിന്‍ പാദാരവിന്ദങ്ങളമ്മേ..
11.a)ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു...;സിനിമ-ചില്ല്
b)നാണമാകുന്നു മേനി നോവുന്നു..;സിനിമ-ആട്ടക്കലാശം.

Sandhya said...

5 ന്റെ ഉത്തരം - മദനോത്സവം എന്ന സിനിമയിലെ “സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...”

6 - ആം ചോദ്യത്തിന്റെ ഉത്തരം :


“കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്‍പില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും.. “

nandakumar said...

ഉത്തരങ്ങള്‍

1) അറിയില്ല
2) ശരത്
3) അറിയില്ല
4) അറിയില്ല
5) സന്ധ്യേ....കണ്ണീരിതെന്തെ സന്ധ്യേ..
6) കല്പാന്തകാലത്തോളം കാതരേ...
7) അറിയില്ല
8) കോളേജ് കെട്ടിടത്തിലെ ലാബ് ( ക്ലാസ്സ് മേറ്റ്സ് എന്ന ചിത്രത്തിലെ ഗാനരംഗം)
9) ഔസേപ്പച്ചന്‍. വയലിന്‍
10)സൌപര്‍ണ്ണികാമൃത വീചികള്‍ പാടും...എന്ന ഗാനം
11)അറിയില്ല

Ashly said...

അതേയ് ...ടീം ആയി പങ്ക്എടുക്കുനതിനു കൊഴപ്പം ഉണ്ടോ ?
ഹാഫ് കള്ളനും(http://www.blogger.com/profile/10171805331811785901 ) ഞാനും കൂടി ഒരു ടീം ആയിടാണ് ആന്‍സര്‍ പറയുന്നത്. (സമ്മാനം പങ്കു വെയ്ക്കാന്‍ വേറെ ഉടമ്പടി ഒപ്പ് വെച്ചിട്ടുണ്ട്.)

1. Mayookham
2.Sarath
3 Meri khadi khadi
4. Totally Lost.... :(
5 Sandhye...Kaneeril enthe..Sandhye...
6
7 Darbari Kannada
8. CMS college, Kottyam
9.Balabhaskar
10
11 a)
b)

Sandhya said...

11 ആമത്തെ ബോണസ് ചോദ്യത്തിന്റെ ഉത്തരം

ആദ്യത്തേത് : ചില്ല് എന്ന ചിത്രത്തിലെ “ചൈത്രം ചായം ചാലിച്ചു “ എന്ന പാട്ടില്‍ നിന്നും

രണ്ടാമത്തേത് അറീല്ല :(

Sandhya said...

10 ന്റെ ഉത്തരം കൂടി -

കിഴക്കുണരും പക്ഷി എന്നതിലെ “സൌപര്‍ണ്ണികാമൃത വീചികള്‍ “

മാണിക്യം said...

5) സന്ധ്യേ കണ്ണിരിതെന്തേ സന്ധ്യേ?
6)കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍...

അഗ്രജന്‍ said...

ആഹാ ഇങ്ങിനെയൊരു പരിപാടി ഇവിടെ നടക്കുന്നുണ്ടോ...

എളുപ്പം ഉത്തരം തടഞ്ഞ മൂന്നെണ്ണത്തിന് ഉത്തരം എഴുതി പങ്കാളിത്തം ഉറപ്പ് വരുത്തുന്നു :)

1- ധ്വനി
5- മാടപ്രാവേ വാ... ഒരു കൂടു കൂട്ടാൻ വാ...
11- രണ്ട്: ആട്ടക്കലാശത്തിലെ ‘നാണമാവുന്നു... മേനി നോവുന്നു’ എന്ന ഗാനം

Sandhya said...

3 ആമത്തെ ചോദ്യത്തിന്റെ ഉത്തരം -

വേണുഗോപാലിന്റെ ആദ്യ ഹിന്ദിഗാനം

‘തു ഹി മേരാ ദില്‍ ‘ എന്ന സിനിമയിലെ “ഗീതോം മെ ഹര്‍ദം, സര്‍ഗം തുമാരി ഹോ ..”

സത്യായിട്ടും വേറെ ഒരു പാട്ടും അറിയില്ലാ !

ലേഖാവിജയ് said...

1. അമരം
2. ശ്രീ.ശരത്
3. അറിയില്ല
4. അറിയില്ല
5. സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..എന്നു തുടങ്ങുന്ന ഗാനം
6. സി.എം.എസ് കോളജ് കെമിസ്ട്രി ലാബ്
7. അറിയില്ല
8. അറിയില്ല
9. ഔസേപ്പച്ചന്‍, വയലിന്‍.
10.അരുണകിരണമണിയും..(കിഴക്കുണരും പക്ഷി)
11.ചൈത്രം ചായം ചാലിച്ചു.. (ചില്ല്), മാരിക്കുയിലേ ചൊല്ലൂ.. (അദ്വൈതം)

ഗ്രഹനില said...

ഏഴാമത്തെ ചോദ്യത്തിനു ഒന്നിൽകൂടുതൽ ഉത്തരമുണ്ട്...ദേവരാജനും രവീന്ദ്രനും തമ്മിൽ അങ്ങനൊരു വെല്ലുവിളി ഓർമ്മയില്ല. ദക്ഷിണമൂർത്തി സ്വാമികളോടുള്ള വാശിക്കു ഹംസധ്വനിയിൽ രവീന്ദ്രൻ കുറെ പാട്ടുകൾ ചിട്ടപ്പെടുത്തി എന്നു കേട്ടിട്ടുണ്ട് :)

Rare Rose said...

1.ഒരേ കടല്‍.

2.സംഗീത സംവിധായകന്‍ ശരത്.

4.മൂന്നു പാട്ടും പാടിയവരില്‍ സംഗീതരംഗത്തെ പ്രമുഖരുടെ മക്കള്‍ ഉള്‍പ്പെടുന്നു.
a)ചങ്ങഴി മുത്തുമായ് -Allan joy mathew-ഗായിക മിന്മിനിയുടെ മകന്‍.
b)കോലക്കുഴൽ വിളി കേട്ടോ-ശ്വേത-സുജാതയുടെ മകള്‍,വിജയ്-യേശുദാസിന്റെ മകന്‍.
c)നാവാ മുകുന്ദ ഹരേ-ദീപാങ്കുരന്‍-ഗാനരചയിതാവും,സംഗീത സംവിധായകനുമായ കൈതപ്രത്തിന്റെ മകന്‍.

5.സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ ..സ്നേഹമയീ കേഴുകയാണോ നീയും..,സിനിമ-മദനോത്സവം.

8.കെട്ടിടം-സി.എം.എസ്.കോളേജ്,സ്ഥലം-കോട്ടയം,സിനിമ-ക്ലാസ്സ്മേറ്റ്സ്.

ലേഖാവിജയ് said...

ചോദ്യം എട്ടിന്റെ ഉത്തരമാണ് C.M.S College chemistry lab
എന്നത്.

ലേഖാവിജയ് said...

3. ചിത്രം. ഓടരുതമ്മാവാ ആളറിയാം( ലിറിക്സ് അറിയില്ല :( )

ഭൂമിപുത്രി said...

ഉത്തരങ്ങൾ മാറ്റുന്നു-(മാറ്റാമെങ്കിൽ..നിയമങ്ങളൊക്കെ ഒന്നുകൂടി വായിയ്ക്കണം..)
2.ആദ്യം പറഞ്ഞത് തെറ്റാണെങ്കിൽ ശരിയുത്തരം-‘വിദ്യാധരൻ’
3.ഫ്രീക്കിചക്ര

വികടശിരോമണി said...

പ്രിയരേ,
ക്വിസ്സിന്റെ ആദ്യ എപ്പിസോഡ് അന്ത്യദശയോടടുക്കുകയാണ്.മിക്ക മത്സരാർത്ഥികളും മികച്ച പ്രകടനമാ‍ണ് കാഴ്ച്ചവെക്കുന്നത്.ക്ലൂ ഇല്ലാതെത്തന്നെ എല്ലാ ഉത്തരങ്ങളും തരാൻ മിടുക്കുള്ളവരാണു നെറ്റിലെ മിടുക്കന്മാരും മിടുക്കികളും.അതു കൊണ്ട്,ക്ലൂ ചില ചോദ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്.
ചോദ്യം നമ്പർ: 2,3,11ലെ രണ്ടു ചിത്രങ്ങൾ-എന്നിവയ്ക്ക് ക്ലൂ നൽകിയിട്ടുണ്ട്.ക്ലൂ പ്രസിദ്ധീകൃതമായതിനു ശേഷം വന്ന ഉത്തരങ്ങളിൽ പ്രസ്തുത ഉത്തരങ്ങൾക്ക് ലഭിക്കുന്നത് പകുതി മാർക്ക് ആയിരിക്കും.
ചില ചോദ്യങ്ങൾ ചില മത്സരാർത്ഥികളിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.പ്രസ്തുത ചോദ്യങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി അതാതു ചോദ്യങ്ങളുടെ ചുവടെ ആവശ്യമായ വിശദീകരണങ്ങൾ അപ്‌ഡേറ്റ് ആയി ചേർത്തിരിക്കുന്നു.പ്രസ്തുത അപ്‌ഡേറ്റുകൾ നോക്കി,ഉത്തരം എഴുതുന്നവർക്ക് മുഴുവൻ മാർക്ക് തന്നെ ലഭിക്കുന്നതാണ്.
അപ്‌ഡേറ്റുകൾ നോക്കി ഉത്തരം എഴുതുന്നതു കൊണ്ട് മാർക്ക് കുറയുകയില്ല.പക്ഷേ,ക്ലൂ കൊടുത്തിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് പകുതി മാർക്കേ ലഭിക്കൂ.അപ്‌ഡേറ്റും,ക്ലൂവും കൊടുത്തിട്ടുള്ള മൂന്നാമത്തെ ചോദ്യത്തിന് ഇനി ഉത്തരം പറയുന്നവർക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതാണ്.
വിവരങ്ങളൊക്കെ വിരലറ്റത്തുള്ള ലോകത്തു നടക്കുന്ന ഈ പ്രശ്നോത്തരിയുടെ ആദ്യ അദ്ധ്യായത്തിൽ വന്ന സങ്കീർണ്ണതകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം മാത്രമാണ്.തുടർന്നുള്ള അദ്ധ്യായങ്ങളിൽ അവ നൽകിയ പാഠങ്ങൾ ഏതു ക്വിസ് പാനലിനും ഉപകാരപ്രദമായിരിക്കും.ചില ചോദ്യങ്ങൾക്ക് പല ഉത്തരങ്ങളുണ്ട്.അവ മത്സരാർത്ഥികളുടെ ബഹുസ്വരതയാർന്ന,ആഴവും പരപ്പുമുള്ള അറിവുകളെ മാനിച്ചു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ക്ലൂ,അപ്‌ഡേറ്റ് എന്നിവ സസൂക്ഷ്മം വായിച്ചുനോക്കി,തുടന്നുള്ള മത്സരനിമിഷങ്ങളെക്കൂടി ഉപയോഗപ്പെടുത്തുക.കതിരവൻ നേരത്തേ നൽകിയ വിശദീകരണങ്ങൾ കൂടി വായിക്കുമല്ലോ.

Sumees said...

നേരത്തെ നൽകിയ ഉത്തരങ്ങളുടെ തുടർച്ച...

1. ഒരു വടക്കൻ വീരഗാഥ

2. ഉത്തരം മാറ്റുന്നു...പുതിയ ഉത്തരം വിദ്യാധരൻ മാഷ് :)

7. രീതിഗൌള (Reethigowla)

11. A. ചൈത്രം ചായം ചാലിച്ചു - ചില്ല്‌ (1982)

ജോഷി said...

1. ഒരു വടക്കൻ വീരഗാഥ
2. വിദ്യാധരൻ
3. Song : Geeto mein hur dum: Film : Tu Hi Mera Dil
4. ഈ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് സംഗീതരംഗത്തെ പ്രശസ്തരുടെ മക്കളാണ് (മിന്മിനിയുടെ മകൻ അലൻ, യേശുദാസിന്റെ മകൻ വിജയ്, സുജാതയുടെ മകൾ ശ്വേത & കൈതപ്രതിന്റെ മകൻ ദീപാങ്കുരൻ)
5. സന്ധ്യേ കണ്ണീരിലെന്തേ...
6. കല്പാന്തകാലത്തോളം...
7. രീതിഗൌള
8. സി. എം. എസ്. കോളേജ്, കോട്ടയം കെമിസ്ട്രി ലാബ് (കാത്തിരുന്ന പെണ്ണല്ലേ...)
9. ഔസേപ്പച്ചൻ, വയലിൻ
10. സൌപർണ്ണികാമൃത വീചികൾ പാടും...
11. ചൈത്രം ചായം ചാലിച്ചു (ചില്ല്‌)...നാണമാവുന്നോ മേനി നോവുന്നോ (ആട്ടക്കലാശം)...

ബൈജു (Baiju) said...

2. വിദ്യാധരന്‍ മാസ്‌റ്റര്‍

ജോഷി said...

Qn. 3 clue parkaram ulla VK Prakash movie is not in Hindi. Its an English (Indian) movie...

ബൈജു (Baiju) said...

11.
a.ചൈത്രം ചായം ചാലിച്ചുനിന്‍റ്റെ ചിത്രം വരയ്ക്കുന്നൂ
b.ലാൽ‌സലാം ലാൽ‌സലാം

ലേഖാവിജയ് said...

3.film Freaky chakara . na chaliye mujhe koi.. ennu thuTaNGunna gaanam.

ജോഷി said...

7. ഉത്തരം മാറ്റുന്നു
Song : Nachahiye muje koyi
Film : Freeky Chakra

Jijo said...

1. ന ചാഹിയേ മുഝേ കോയി... (ഫ്രീകി ചക്ര)

11. ഒന്ന്‌: (ഉത്തരം നേരത്തേ പറഞ്ഞു) ചൈത്രം ചായം ചാലിച്ചു (ചില്ല്‌) രണ്ട്‌: നാണമാകുന്നോ? മേനി നോവുന്നോ? (ആട്ടകലാശം)

Sumees said...

7. പുതിയ ഉത്തരം
പാട്ട് : Nachahiye muje koyi
ചിത്രം : Freeky Chakra

Jijo said...

Need clue for question 7. hi hi hi

Indu said...

1. ഒരേ കടല്‍ ?

2. വിദ്യാധരന്‍ മാഷ്

3. 1997-ല്‍ "തൂ ഹീ മേരാ ദില്‍" എന്ന ചിത്രത്തിനു വേണ്ടി, "ഗീതോം മേം ഹര്‍ ദം" എന്ന ഗാനം പാടിയിട്ടുണ്ട്...
2003-ല്‍ വി. കെ പ്രകാശ് -ന്റെ ചിത്രത്തില്‍, "നാ ചാഹിയെ.." എന്ന ഗാനം

4.

5. സന്ധ്യേ.. കണ്ണീരിതെന്തേ സന്ധ്യേ... (മദനോത്സവം)

6. കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍ (എന്റെ ഗ്രാമം)

7.

8. "ക്ലാസ്സ്മേറ്റ്സ്" എന്ന ചിത്രത്തിലെ "കാത്തിരുന്ന പെണ്ണല്ലേ.."
സ്ഥലം : കോട്ടയം
കെട്ടിടം : സി. എം. എസ്സ് കോളേജ്, കെമിസ്ട്രി ലാബ്

9. ഔസേപ്പച്ചന്‍
വയലിന്‍

10. "സൗപര്‍ണ്ണികാമൃതവീചികള്‍ പാടും..." (കിഴക്കുണരും പക്ഷി)

11. (1) "ചൈത്രം ചായം ചാലിച്ചു..." (ചില്ല്)
(2) "നാണമാവുന്നു മേനി നോവുന്നൂ..." (ആട്ടക്കലാശം)

അഗ്രജന്‍ said...

anchaamathe answer njaan nirupaadheekam thiricheduthirikkunnu :)

Jijo said...

ചോദ്യം ഒന്നിലേക്കു ഒരു കന്‍ഫ്യൂസ്‌ഡ്‌ ഉത്തരം കൂടി: ധ്വനി

BBM said...

1.
2. Sarath
3. Freaky Chakra.
4
5 sandhye kanneerithenthe sandhye
6. kalpantha kalatholam kathare neeyenmunnil kalharaharavumay ninnu...
7.i think it is rag 'Jog'
8.C.M.S college Kottayam
9 Ouseppachan
10. Souparnikamrutha

Calvin H said...

മൂന്നാം നമ്പർ ചോദ്യത്തിന്റെ ഉത്തരം അപ്ഡേറ്റിനു ശേഷം മാറ്റുന്നു.
നാ ചാഹിയേ മുജേ കോയി - ഫ്രീക്രി ചക്ര

അനാഗതശ്മശ്രു said...

11. ചൈത്രം ചായം ചാലിച്ചു ( ചില്ലു)
നാണമാകുന്നോ ( ആട്ടക്കലാശം )

അനാഗതശ്മശ്രു said...

10.സൌപര്‍ ണികാമൃത വീചികള്‍ ( കിഴക്കുണരും പക്ഷി)

അനാഗതശ്മശ്രു said...

3. Na Chahiye Mujhe Koi (Freaky Chakra )

nandakumar said...

ഉത്തരങ്ങള്‍ അപ്ഡേറ്റ്

1) അറിയില്ല
2) ജി. അരവിന്ദന്‍
3) ഫ്രീക്കി ചക്ര
4) അറിയില്ല
5) സന്ധ്യേ...കണ്ണീരിതെന്തെ സന്ധ്യ്യേ
6) കല്‍പ്പാന്ത കാലത്തോളം കാതരേ...
7) അറിയില്ല
8) ലൊക്കേഷന്‍ : കോട്ടയം സി.എം.എസ്. കോളേജ് ലാബ്( കോളേജ് ലാബ്. ചിത്രം : ക്ലാസ്മേറ്റ്സ്)
9) ഔസേപ്പച്ചന്‍ ; വയലിന്‍
10) അറിയില്ല
11) അറിയില്ല

Kiranz..!! said...

ഹ.ഹ..അങ്ങനെ ഐശ്വര്യമായി നൂറാം കമന്റും വീണിരിക്കുന്നു.ഹൊയ്..ഹൊയ്..!

Rare Rose said...

3.അപ്ദേറ്റ് പ്രമാണിച്ച് ഞാന്‍ നേരത്തെയെഴുതിയ ഉത്തരം മാറ്റുന്നു.
വേണുഗോപാല്‍ പാ‍ടിയ ഗാനം Na Chahiye Mujhe Koi,സിനിമ-Freaky Chakra

Rare Rose said...

ചോദ്യം 6നു എല്ലാര്‍ക്കും ഉത്തരം കിട്ടിയോ.അതിനിനി ക്ലൂ ഒന്നും തരില്ലേ ക്വിസ് മാസ്റ്റര്‍.:(
ബാക്കി ചോദ്യങ്ങള്‍ക്കെഴുതി വെച്ച പൊട്ടത്തരങ്ങള്‍ പോലെ ഇതിനു എത്ര ആലോചിച്ചിട്ടും ഒന്നും കത്തുന്നില്ലല്ലോ..

priya said...

3. ഓടരുതമ്മാവാ ആളറിയാം. ഗാനം :മേരി ഖഠി ഖഠി...
5. സന്ധ്യേ.. കണ്ണീരിതെന്തേ
7.ആഭേരി
8.സി.എം.എസ് കോളേജ് കോട്ടയം, കെമിസ്ട്രി ലാബ്
9.ഓസേപ്പച്ചന്‍, വയലിന്‍, കാതോട് കാതോരം ( ആ‍ദ്യസിനിമ )
10. സൌ‍പര്‍ണ്ണികാമൃത വീചികള്‍ പാടും

Sureshkumar Punjhayil said...

Nalla samrambham.. Ella mangalangalum, ashamsakalum...!!!

പൊറാടത്ത് said...

ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രത്തില്‍ മലയാളി ഹിന്ദി പാട്ട് പാടിയോ?? ആകെ ഡിങ്കോലാഫി ആയീലോ? :)

Ashly said...

വീഡിയോ യു ടുബില്‍ ഇടാതെ, ബ്ലോഗില്‍ തന്നെ ഇട്ടൂടെ ?യു ട്യൂബ് ബ്ലോക്ക്‌ ആണ് !!! (അലെങ്ങില്‍ കാണിച്ചു തരാം ആയിരുന്നു !!! )

ഹരീഷ് തൊടുപുഴ said...

ഒരു ചോദ്യത്തിന്റെയും ഉത്തരം അറിയില്ല...

ഉത്തരങ്ങൾ തരാതെ പങ്കെടുക്കമോ ക്വിസ്സ് മാസ്റ്റെറേ..

Sandhya said...

3 ആമത്തേതിന്റെ ഉത്തരം പിന്നെയും മാറ്റിയെഴുതുന്നു

ചിത്രം: ഫ്രീകി ചക്ര !
പാട്ട്: ന ചാഹിയെ മുജ്ചെ കോയി...

(ആത്മഗതം: ഇതെങ്കിലും ശരിയാകണേ)

കെവിൻ & സിജി said...

അഞ്ചാമത്തെ ചോദ്യത്തിലെ പാട്ടു്, "സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ" ആണു്. ഈ ഉത്തരത്തിനുള്ള സമ്മാനം എനിയ്ക്കു തരണം. ഇല്ലെങ്കി.....

പൊറാടത്ത് said...

11. (a) ചിത്രം: ചില്ല്
ഗാനം : ചൈത്രം ചായം ചാലിച്ചു...

Sreejith said...

ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല ... എല്ലാം അറിയാം .. നോക്കട്ടെ ആര്‍ക്കൊക്കെ ഉത്തരം കിട്ടുമെന്ന്... ബ്ലും ..

MSL-Quiz-Master said...

മോഡറേഷൻ അവസാനിക്കാൻ ഇനി നിമിഷങ്ങൾ മാത്രം.ഉത്തരങ്ങൾ വേഗമാകട്ടെ..അടുത്ത 20 മിനിട്ടുകൾക്കുള്ളിൽ കമന്റുകൾ പബ്ലീഷ് ചെയ്യും.അതിനു ശേഷം കിട്ടുന്ന ഉത്തരങ്ങൾ മത്സരത്തിൽ പരിഗണിക്കുന്നതല്ല.

പൊറാടത്ത് said...

11(b) film : aaTTakkalaaSam
song : NaaNamaavunnO.. mEni nOvunnO

Sudeep said...

1. ധ്വനി
2. ശരത്ചന്ദ്ര മറാഠെ
3. Naa chahiye mujhe koi (freaky chakra)
5. മിഴിയോരം (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍)
9. ഹാര്‍മോണിയം
10. ഒരു കിളി പാട്ട് മൂളവേ (വടക്കും നാഥന്‍)

11 . ചൈത്രം ചായം ചാലിച്ചു (ചില്ല്), നാണമാവുന്നോ (ആട്ടക്കലാശം)

Jijo said...

ഉദ്വേഗഭരിതമായ നിമിഷങ്ങള്‍! എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാണ്ടായല്ലോ കര്‍ത്താവേ! പരീക്ഷക്കു പോലും ഇത്രക്കും ഉത്കണ്ഠ ഉണ്ടായിട്ടില്ല.

MSL-Quiz-Master said...

മോഡറേഷൻ അവസാനിച്ചിരിക്കുന്നു.ഇനിയുള്ള ഉത്തരങ്ങൾ മത്സരത്തിനു പരിഗണിക്കുന്നതല്ല.മത്സരത്തിന്റെ സ്കോർകാർഡ് പ്രസിദ്ധീകരിച്ചതിനു ശേഷം വീണ്ടും കമന്റ് ഓപ്ഷൻ അനുവദിക്കുന്നതായിരിക്കും.

MSL-Quiz-Master said...

കമന്റ് ഓപ്ഷൻ തുറന്നിട്ടുണ്ട്..ശരിയുത്തരങ്ങളും റിസൾട്ടും ഒക്കെ ഉടൻ തന്നെ പബ്ലീഷ് ചെയ്യാമെന്നു കരുതുന്നു.ദയവായി സമ്യമനം :) പാലിക്കുക :)

നിരക്ഷരൻ said...

ആകെ ഒരു ഉത്തരമാണ് എഴുതിയത്.

സന്ധ്യേ കണ്ണീരിതെന്തേ ...

അതിന്റെ ചോദ്യനമ്പര്‍ മാറിപ്പോയതുകാരണം പരൂഷയില്‍ മൊട്ടയിട്ട് തന്നെ തോറ്റു :(

(5 ന് പകരം 6 എന്നാണ് എഴുതിയത്.)
അടുത്ത പരൂഷയിലെങ്കിലും പാസ്സാക്കണേ ഗൂഗിളമ്മച്ചീ :)

ബൈജു (Baiju) said...

ഇതിനു സപ്ലിയുണ്ടോ?

Kumar Neelakandan © (Kumar NM) said...

1. നായക കഥാപാത്രം. അതു ആണോ പെണ്ണോ ആവാം, എന്നു പറഞ്ഞതുകൊണ്ടു മാത്രം, ഉത്തരം മാറ്റുന്നു. പുതിയ ഉത്തരം : ഒരേ കടൽ
3,nachahiye muje koyi , film : Freeky Cahakra

വികടശിരോമണി said...

അങ്ങനെ പുത്തരിയങ്കം പൂർത്തിയായിരിക്കുകയാണ്. വാശിയേറിയ പോരാട്ടം കാഴ്‌ച്ചവെച്ച,എല്ലാ മിടുക്കരും മിടുക്കികളുമായ മത്സരാർത്ഥികൾക്ക് പാനലിന്റെ അഭിനന്ദനങ്ങൾ!
ഈ കന്നിയങ്കം അങ്കം കുറിച്ചവർക്കും,നടത്തിയവർക്കും ഒരുപോലെ പാഠമായിരുന്നു. ഏതു ചോദ്യങ്ങളേയും നേരിടാൻ കരുത്തുള്ള മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ട ഈ ആദ്യമത്സരത്തിനു ലഭിച്ച പങ്കാളിത്തവും സഹകരണവും നമ്മുടെ തുടർപ്രവർത്തനങ്ങൾക്ക് ധാതുവീര്യമാകുന്നു.

ശരിയുത്തരങ്ങൾ താഴെ നൽകുന്നു.

1)നാല് ഉത്തരങ്ങൾ ശരിയാണ്:അമരം,ഒരു വടക്കൻ വീരഗാഥ,കളിയാട്ടം,ഒരേ കടൽ.
2)വിദ്യാധരൻ.
3) ഫ്രീകി ചക്ര. “നാ ചാഹിയേ മുഝേ കോയീ…”
4)ഈ പാട്ടുകൾ പാടിയത് പാട്ടുകാരുടെ മക്കൾ. “ചങ്ങഴി മുത്തുമായ്-മിൻ മിനിയുടെ മകൻ അലൻ, “കോലക്കുഴൽ വിളി…” വിജയ് യേശുദാസും ശ്വേതാ മോഹനും, “ നാ‍വാ മുകുന്ദാ ഹരേ” കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ.
5)സന്ധ്യേ…കണ്ണീരിതെന്തേ…
6) കൽ‌പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും…പിന്നെ വരുന്നതൊക്കെ “ക” വാക്കുകൾ
7)ഹംസധ്വനി ,രീതിഗൌള.
8)കോട്ടയം സി. എം. എസ് കോളേജ് കെമിസ്ട്രി ലാബ്.
9)ഔസേപ്പച്ചൻ. വയലിൻ
10)സൌപർണ്ണികാമൃത വീചികൾ….”-
11)a)ചൈത്രം ചായം ചാലിച്ചു-ചില്ല്.
b)നാണമാവുന്നോ മേനി നോവുന്നോ-ആട്ടക്കലാശം.

ഗ്രഹനില said...

ദേവരാജൻ ഹംസധ്വനിയിൽ ചെയ്ത പാട്ടുകൾ :
Sourayoodha Padhathilennu (Vellam-1985)
Alakapuriyil (Prasasthi-1994)

ആഭോഗിയും രീതിഗൌളയും ശരിയാണ് :)

ഗ്രഹനില said...

അമരത്തിലെ പാട്ടിനു അവാർഡ് കിട്ടിയിട്ടുണ്ടോ !!! ബാലഭൂമി - മുല്ലപ്പൂ സോപ്പ് അവാർഡ് ആണോ :)

പൊറാടത്ത് said...

തെറ്റുത്തരം പറഞ്ഞവർക്ക് നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തുന്നില്ലേ കിസ് മാഷേ...??

എങ്ങനേങ്കിലും (വളഞ്ഞ വഴിയിൽ) 2000 രൂഭാ അടിച്ചെടുക്കാൻ വല്ല വഴിയുമുണ്ടോന്ന് മാത്രമാ ഇനിയുള്ള ചിന്ത.. :)

ലേഖാവിജയ് said...

രണ്ടു ദിവസം തലപുകഞ്ഞതിനു കണക്കില്ല :)

‘ക’ യില്‍ തുടങ്ങുന്ന പാട്ടുകളെത്ര പാടി നോക്കി.
കല്പാന്തകാലമൊഴികെ ഒട്ടുമിക്ക പാട്ടുകളും പാടി.

എന്തായാലും രസകരമായിരുന്നു.
ഇന്ദുലേഖ തരുന്ന പുസ്തകങ്ങള്‍ ലേഖക്കു തന്നെ ലഭിക്കട്ടെ :)

Ziya said...

ഇത്രേം ഈസി ആയിരുന്നോ ഈ കിസ്സ്...ശ്ശെഡാ :)

Kumar Neelakandan © (Kumar NM) said...

ചില സംശയങ്ങൾ.
1. വടക്കൻ വീരഗാഥയിൽ ചന്ദനലേപസുഗന്ധം പാടുന്നത് അതിലെ നായക കഥാപാത്രമായ ചന്ദു അല്ലേ? ഇനിയിപ്പോൾ ചന്തു ചുണ്ടനക്കുന്നില്ല എന്നതാണ് കാരണമെങ്കിൽ മലയാള സിനിമ നിറയെ ഇത്തരം ഗാനങ്ങൾ ഇല്ലേ??
2. ഗായകനാകാൻ മദ്രാസിലെത്തിയ മറ്റൊരു പാട്ടുകാരനും സംഗീതസംവിധായകനായിട്ടുണ്ട്. ആരാണദ്ദേഹം?
എം ജയചന്ദ്രൻ ഒരു പ്രശസ്തന്റെ ഗാനം പാടാൻ ചെന്നൈയിൽ എത്തിയിട്ട് പാടാൻ കഴിയാതെ തിരികെ വന്ന ആളാണ്. എന്നിട്ട് വളരെ കാലങ്ങൾക്കുശേഷമാണ് സംഗീതസംവിധായകൻ ആയത്. അതുപോലെ തന്നെ ശരത്തും ഗായകനാകാൻ എത്തിയ ആൾ ആയിരുന്നു.

7. ഹംസധ്വനിയിൽ ദേവരാജൻ ഒരു ഹിറ്റു തന്നെ കമ്പോസ് ചെയ്തിട്ടുണ്ട്. “സൌരയൂഥപഥത്തിലെങ്ങും.. സംഗമ പൂ വിരിഞ്ഞു.. (രീതിഗൌള ഞാനും ഉത്തരമായി ഊഹിച്ചു കറക്കികുത്തിയതാണ്. ഹംസനാദമാണ് എന്റെ സംശയങ്ങളിൽ ഒന്ന്)

Kumar Neelakandan © (Kumar NM) said...

2 ന്റെ ഉത്തരത്തിനു “ക്ലൂ :) - സിനിമാ സംവിധായകൻ പവിത്രൻ
” ഈ ക്ലൂ എന്തിനെ അടിസ്ഥാനപ്പ്പ്പേടുത്തിയിട്ടായിരുന്നു? ആദ്യചിത്രം പവിത്രന്റേതായിരുന്നു? അല്ലെങ്കിൽ പവിത്രന്റെ ആദ്യചിത്രത്തിനു സംഗീതം നൽകി?

എതിരന്‍ കതിരവന്‍ said...

grahanila: You are right. "Amaram" was not in our final list of answers. The question was reframed and we hurried little bit to publish the results and an earlier version of the answer list was published inadvertantly.
Sorry for the trouble.

ഗ്രഹനില said...
This comment has been removed by the author.
ഗ്രഹനില said...

@ Kumar Neelakantan © said... 116

1. ചന്ദനലേപസുഗന്ധം ആശരീരിയാണ് :) കുമാർ ശരിയാണ്..ഒട്ടനവധി പാട്ടുകൾ ഇങ്ങനെയുണ്ട്..അതുകൊണ്ടുതന്നെ വേറെയും ഉത്തരങ്ങൾ കണ്ടേക്കാം :)

2. ശരതിനെക്കുറിച്ച് എന്തായാലും അങ്ങനെ കേട്ടിട്ടുണ്ട്

Ziya said...

"ചങ്ങഴി മുത്തുമായ് മുത്തഷ്‌ഷി..." പാടിയത് മിന്‍‌മിനിയുടെ കുട്ട്യാണല്ലേ. കുട്ടീനെ ആരെങ്കിലും തിരുത്തിക്കൊടുത്താല്‍ കൊള്ളാം!

MSL-Quiz-Master said...

116ആം കമന്റിലെ കുമാറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം :-
1.ഗായകനാവണം എന്ന ഉദ്ദേശത്തോടെ ചെന്നെയിൽ സ്ഥിരതാമസം ചെയ്ത രവീന്ദ്രനിൽ നിന്നും വിദ്യാധരനനിൽ നിന്നും തീർത്തും വ്യത്യസ്ഥരാണ് ചില ഗാനങ്ങൾ പാടുവാൻ വേണ്ടി പോയിരുന്ന ശരത്തും എം ജയചന്ദ്രനും.

2.നിരവധി ചിത്രങ്ങൾ കണ്ടെത്താം.കൃത്യമായി പറഞ്ഞവരുടെ ഉത്തരങ്ങൾ പരിഗണിച്ചിട്ടുണ്ട്. വിവരശേഖര ചർച്ചകളിലേക്ക് ഇത്തരം കൂടുതൽ ചോദ്യങ്ങൾ കടന്നു വരുന്നത് സ്വാഗതാർഹ്ഹമാണ്.

MSL-Quiz-Master said...

സ്കോർഷീറ്റ് ഇവിടെ കാണാം.സംശയങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.

ജോഷി said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

Joshi:
Please contact us :
quiz.msl@gmail.com

Calvin H said...

എനിക്കും രണ്ടായിരം രൂഫാക്കും ഇടയിൽ നിൽക്കുന്ന ജോഷി, ഇന്ദു , സൂമീഷ് എന്നിവരെ ഒതുക്കാൻ അഞ്ഞൂരു രൂപക്ക് കൊട്ടേഷൻ ടീമിനെ ഏർപ്പാടാക്കുന്നതാണ് ;)

MSL-Quiz-Master said...

സ്കോർ ഷീറ്റിൽ ചെറിയ തിരുത്ത് വരുത്തിയിട്ടുണ്ട്. സൂചനകൾ വന്നതിനു ശേഷം ബോണസ് ചോദ്യത്തിനു പകുതി മാർക്ക് മാത്രമേ ലഭിക്കുകയുള്ളു.ഒന്നു രണ്ടു മത്സരാർത്ഥികൾക്ക് ആദ്യത്തെ സ്കോർ ഷീറ്റിൽ ഫുൾമാർക്കുണ്ടായിരുന്നത് തിരുത്തിയിട്ടുണ്ട്.അപ്ഡേറ്റഡ് സ്കോർഷീറ്റ് ഇവിടെയുണ്ട്.

Unknown said...

hamsanaadam thanneyaavaanaanu saadhyatha... hamsanaadathinu variations illa/valare kuravaanu...

Calvin H said...

കണ്ടാ കണ്ടാ..എന്റെ കൊട്ടേഷൻ ടീം പണി തുടങ്ങി :)

Sudeep said...

- 'Pavithran' clue was misleading -- Vidyadharan had already established as a music director much before Utharam (Achuvettante Veedu itself was a big musical hit).

- Hamsadhwani answer is wrong.

These questions should be removed from the points calculation while deciding the winners, to keep the fairness of the quiz.

--

[One more answer is doubtful, but this is subjective: why is Dhwani not a valid answer for the first one? Is it because you think Jayaram was the main character in the film? Or Prem Nazir?]

MSL-Quiz-Master said...

Sudeep,Vidhyadharan Master associated to only a a single film with Pavithran which is very much a clue.

A detailed explanation for answers would be published very soon.

ഭൂമിപുത്രി said...

‘സൌരയൂധപഥ’ത്തിനു പുറമെയും ദേവരാജൻ ‘ഹംസധ്വനി’യിൽ പാട്ടുകൾ ചെയ്തിട്ടുണ്ട്.
‘ഉദ്യാനലക്ഷ്മി’യിലെ ‘ഏഴുനിറങ്ങൾ..’ ‘കടത്തനാട്ടുമാക്ക’ത്തിലെ
‘ആനന്ദനടനം’ ‘അങ്കത്തട്ടി’ലെ ‘അങ്കത്തട്ടുകളുയർന്ന നാട്’ തുടങ്ങി പലതും.
ഹസധ്വനി അത്ര വെല്ലുവിളിയ്ക്കേണ്ട രാഗമായിരുന്നോ?രവീന്ദ്രനല്ലാതെ,
ദക്ഷിണാമൂർത്തി,അർജ്ജുനൻ,എംബീസ്സ്,എം എസ് വിശ്വനാഥൻ,ബാബുരാജ്,എടി ഉമ്മർ,സലിൽദാ,ജോൺസൺ,ഒക്കെ ഹംസധ്വനി എടുത്തുകളീച്ചവരാൺ

Sudeep said...

"Vidhyadharan Master associated to only a single film with Pavithran which is very much a clue."
==> Doesn't it sound very defensive?
(i) How many films have Pavithran done, so that one could give music to many films?
(ii) If Vidyadharan associated with Pavithran for two or more films, the clue only becomes stronger, not weaker.

Rare Rose said...

ക്വിസ് മാസ്റ്റര്‍.,ഞാന്‍ 6 ചോദ്യങ്ങള്‍ക്കു പുറമെ 90ആമത്തെ കമന്റില്‍ 3ആമത്തെ ചോദ്യത്തിന്റെ അപ്ഡേറ്റ് പറഞ്ഞ ശേഷം ഉത്തരമെഴുതിയിരുന്നു.അതു കണക്കില്‍ കൂട്ടിയിട്ടില്ല എന്നു തോന്നുന്നു..ഒന്നു നോക്കണേ..:)

Rare Rose said...

ഒരു സംശയം കൂടി ഹംസധ്വനിയില്‍ ഭൂമിപുത്രി പറഞ്ഞ പോലെ ദേവരാജന്‍ മാഷ് ഗാനങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ..
ഹംസധ്വനി ദക്ഷിണാമൂര്‍ത്തിയും രവീന്ദ്രന്‍ മാഷും തമ്മിലുള്ള വെല്ലുവിളിയാണെന്നാണു ഗൂഗിളില്‍ മുങ്ങിത്തപ്പിയപ്പോള്‍ കണ്ടത്‍.ദേവരാജന്‍ മാഷും അത്തരം വെല്ലുവിളി നടത്തിയോ എന്നു നോക്കിയപ്പോള്‍ ഏഴുനിറങ്ങള്‍ തുടങ്ങി ഇതു പോലെ ഹംസധ്വനിയില്‍ ദേവരാജന്‍ മാഷിന്റെ ഗാനങ്ങളുടെ ലിസ്റ്റും കണ്ടു.

Rare Rose said...

ലേഖേച്ചീ.,എന്നെ പോലെ ക പാട്ട് പാടി കഷ്ടപ്പെട്ട ഒരാളെങ്കിലുമുണ്ടല്ലേ.സമാധാനായി.:)
ആ ക പാട്ട് ഞാന്‍ പാടി നോക്കിയതിനു കൈയ്യും കണക്കുമില്ല.
ഇടയ്ക്കിടക്കു കല്പാന്തകാലത്തോളം മനസ്സിലോടി വരും.എന്തു കഷ്ടകാലമാണെന്നറിയില്ല.അതിലെല്ല്ലാ വരിയിലും ക യില്ലെന്ന ഉത്തമ വിശ്വാസത്തോടെ അതിനെ ഞാന്‍ വന്ന വഴിയേ ഓടിച്ചു വിടും..:(

എന്തൊക്കെയായാലും വീഡിയോയും,പടവും,പാട്ടുമൊക്കെ കോര്‍ത്തിണക്കിയ ക്വിസ് നല്ല രസികന്‍ പരിപാടിയായിരുന്നു.എല്ലാ എപ്പിസോഡിലും പങ്കെടുക്കാന്‍ പറ്റുമോന്നറിയില്ലെങ്കിലും ഈ വഴിയിനി മറക്കില്ല..:)

അനാഗതശ്മശ്രു said...

9)ഔസേപ്പച്ചൻ. വയലിൻ

He debut work in film industry started with the film Enam for which hes set the background score..
kaathodu kathoram aaNu uddesichathu..alle?
background score samgeetham alle?

എതിരന്‍ കതിരവന്‍ said...

പങ്കെടുത്ത എല്ലാവർക്കും നന്ദി. സിനിമാപ്പാട്ടിൽ ഇത്രയും കമ്പമുള്ളവരും ജ്ഞാനമുള്ളവരും ഉണ്ടെന്നുള്ള അറിവ് വളരെ സന്തോഷകരമാണ്. ഞങ്ങൾ ഒട്ടും വിചാരിക്കാത്ത സ്വീകരണവും പങ്കെടുക്കലുമാണ് നടന്നത്. മിക്കവാറും എല്ലാ ഉത്തരങ്ങളും പറഞ്ഞ ജോഷിയ്ക്കും സുമീസിനും അനുമോദനങ്ങൾ. പങ്കെടുക്കലാണു പ്രധാനം എന്ന തീരുമാനത്തിൽ ‘ഇവിടെ എന്താ നടക്കുന്നത്” എന്ന ചോദ്യവുമായി എത്തിയ അഗ്രജൻ സ്കോറ് ഷീറ്റിൽ താഴെ ആണെങ്കിലും ഇതിന്റെ യഥാർഥ ‘സ്പിരിറ്റ്’ ഉൾക്കൊണ്ട ആളാണ്. ജൂറിയുടെ പ്രത്യേക പരാമർശം അഗ്രജന്. ജയം-തോൽവി എന്ന തട്ടുകളിൽ കയറാനല്ലാതെ ഇതൊരു ആഘോഷമായിക്കണ്ട് പ്രിയ സുഹൃത്തുക്കൾ ഇനി വരുന്ന ക്വിസുകളിൽ പങ്കെടുക്കാൻ അപേക്ഷ.
ചോദ്യങ്ങൾ തയാറാക്കിയതിൽ വന്ന പാകപ്പിഴകൾക്ക് ക്ഷമ ചോദിയ്ക്കുന്നു. പക്ഷെ അതിനെയും മറികടന്നു ഉത്തരങ്ങൾ ശരിയാക്കുന്നതിലൂടെ ഞങ്ങളുടെ തെറ്റുകൾ തിരുത്തപ്പെടുകയാണൂണ്ടായത്. ഈ സഹൃദയമനോഭാവത്തെ സവിനയം നമിയ്ക്കുന്നു.
1. നായകൻ/നായിക പാട്ടുപാടാതെ പാത്രാവിഷ്കരണം നടത്തുന്ന രീതി മലയാള സിനിമയിൽ പിൽക്കാലത്തു വന്നു ചേർന്നതാണ്. സ്വയമേവ പാട്ടുപാടുന്നതിലെ പരിമിതികൾ മറികടക്കുകയാണ് കഥാഭാഗത്തിലേക്ക് കഥാപാത്രത്തെ കൂടുതൽ ശക്തിയോടെ നാട്ടിയുറപ്പിക്കുന്ന ഇത്തരം പാട്ടുകൾ. അമരത്തിലെ പല പാട്ടുകളും നായകന്റെ ഭാവോന്മീലനതിനു മിഴിവും കഥാഗതിയ്ക്ക് ഒഴുക്കും നൽകുന്നവയാണ്. ഉത്തരം വിപുലമാകുമെന്നറിഞ്ഞ് “അവാർഡു കിട്ടിയ” എന്നൊരു പരിമിതപ്പെടുത്തൽ വേണ്ടി വന്നു, ആദ്യ ലിസ്റ്റിൽ നിന്നും അമരം മാറ്റപ്പെട്ടു. വൈശാലിയിൽ അവൾ ആണു കേന്ദ്ര കഥാപാത്രം അവൾ പാടുന്നുമുണ്ട്. ധ്വനി ജയറാം അവതർപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ കഥയാണ്. ആ കഥാപത്രത്തിന്റെ സന്നിഗ്ദ്ധതകളാണ് കഥാതന്തു. “മാനസനിളയിൽ” ഈ കഥാപാത്രം പാടുന്നുണ്ട്.
ചുണ്ടനക്കി, സ്വയമേവ പാടുന്നതിനേക്കാൾ വളരെയധികം “വിഷ്വൽ“ സാദ്ധ്യതകൾ പുറകിൽ അലയടിയ്ക്കുന്ന പാട്ടിനുണ്ട് എന്നു സൂചിപ്പിക്കുകയാണ് ഈ ചോദ്യത്തിന്റെ നിർമ്മിതിയ്ക്കു പുറകിൽ.
2. രവീന്ദ്രനും വിദ്യാധരനും പാട്ടുകാർ എന്ന വ്യക്തിത്വം മിക്കവാറും ഇല്ലാതാക്കി, സംഗീതസംവിധായകർ ആയപ്പോൾ. രവീന്ദ്രൻ വല്ലപ്പോഴും പാടിയിട്ടുണ്ട്. ശരത്തും എം. ജയചന്ദ്രനും പാട്ടുകാരായും ഇന്ന് അറിയപ്പെടുന്നു, അവർ സംഗീതസംവിധായകർ മാത്രമല്ല. രവീന്ദ്രനും വിദ്യാധരനും സ്വയമേവ ഏറ്റെടുത്ത കർമ്മവഴിമാറ്റം ഇവരിൽ ഉണ്ടായില്ല.

വിദ്യാധരൻ സംഗീതം നൽകിയ ഒരു സിനിമയിലേക്കു ഒരു ചൂണ്ടുപലക എന്നേ പവിത്രൻ എന്ന ക്ലൂ കൊണ്ട് ഉദ്ദേശിച്ചുള്ളൂ. അവ്യക്തത ഉണ്ട്, സമ്മതിച്ചു. എന്നിട്ടും ശരി ഉത്തരം പറയുന്നതിനെ ഇത് ബാധിച്ചു എന്നു തോന്നുന്നില്ല.

3. ജി. വേണുഗോപാൽ ഹിന്ദിയിൽ ആദ്യം പാടിയ പാട്ടായി “ഖഡി ഖഡി” യെ സ്വീകരിക്കാനാവില്ല. ആദ്യത്തെ രണ്ടു വരി മാത്രമേ ഹിന്ദിയിലുള്ളൂ. തമിഴ് വരികളുള്ള ധാരാളം പാട്ടുകളൂണ്ട് മലയാളത്തിൽ അതുകൊണ്ട് അതു പാടിയ ആൾ ‘തമിഴിൽ പാടിയിട്ടുണ്ട്‘ എന്നു കരുതാനാവില്ലല്ലൊ. അഞ്ജലി എന്ന തമിഴ് സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്തപ്പോൾ അതിൽ ഒരു പാട്ടു പാടിയിട്ടുണ്ട് വേണുഗോപാൽ. ഡാബ്ബു ചെയ്ത ചിത്രങ്ങൾ അതതു ഭാഷയിലെ ചിത്രങ്ങളായി കണക്കാറില്ലാഞ്ഞായിരിക്കും “ഞാൻ ഹിന്ദിയിൽ ആദ്യം പാടിയ പാട്ട് ഫ്രീക്കി ചക്രയിലേതാണ്” എന്നു വേണുഗോപാൽ തന്നെ പറഞ്ഞത്. ഈ യു ട്യൂബ് ലിങ്കു നോക്കുക. സിദ്ദിക്ക് അമൃത റ്റി. വി യിൽ ചെയ്ത സംഭാഷണത്തിൽ. അങ്ങനെ ഇക്കാര്യത്തിൽ വേണുഗോപാലിന്റെ വാക്കുകളെ തന്നെ മുഖവില്യ്ക്ക് എടുക്കുകയാണു ചെയ്തത്.
sangeetha samgamam 29 (7)
http://www.youtube.com/watch?v=6xvmbvulrVE&feature=channel
"ഖഡി ഖഡി....’ ഉത്തരമെഴുതിയ ചിലർ നെറ്റിൽ തപ്പി ഇംഗ്ലീഷിൽ വായിച്ചതുകൊണ്ടായിരിക്കണം “ഖറി ഖറി’ എന്നും “ഖാദി ഖാദി‘ എന്നുമൊക്കെ എഴുതിയത്. പാട്ടു കേട്ടു നോക്കാൻ സൌമനസ്യം കാണിച്ചിരുന്നെങ്കിൽ ഈ വങ്കത്തം ഒഴിവാക്കാമായിരുന്നു.

എതിരന്‍ കതിരവന്‍ said...

5. പാട്ടിന്റെ വരിയിലേക്കു നമ്മെ വലിച്ചുകൊണ്ടു പോകുന്ന വശ്യത സലിൽ ചൌധരിയുടെ ഓറ്ക്കെസ്ട്രേഷന് ഉണ്ട്. അവസാനത്തെ രണ്ടു മൂന്നു സ്വരങ്ങൾ വന്നു കഴിയുമ്പോൾ നമ്മൾ അറിയാതെ “....സന്ധ്യേ....” എന്നു പാടിപ്പോകും. നിങ്ങൾ എല്ലാവർക്കും ഇതു തന്നെ തോന്നുന്നുണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം.
“സാഗരങ്ങളേ പാടിയുറക്കിയ...’ ഇലെ ആദ്യചരണത്തിനു മുൻപുള്ള ഓർക്കെസ്ട്രേഷൻ ഇടാനായിരുന്നു ഞങ്ങളുടെ ആദ്യ പ്ലാൻ. അത് വളരെ പെട്ടെന്നു കണ്ടു പിടിയ്ക്കപ്പെടുമെന്നു തോന്നിയതിനാൽ ..”സന്ധ്യേ...” ആവട്ടെ എന്നു കരുതി. സന്ധ്യയെ നിങ്ങൾ ഇത്ര പെട്ടെന്നു കണ്ട് പിടിയ്ക്കുമെന്നു കരുതിയില്ല.
6. “ക” യിൽ തുടങ്ങുന്ന വാക്കു കൊണ്ടുള്ള “കൽ‌പ്പാന്തകാലത്തോളം” മിക്കവരും ശ്രദ്ധിച്ചിട്ടുണ്ട്. അപൂർവ്വമാണ് ഇത്തരം ലൊട്ടുലൊടുക്കു വിദ്യ. ഏറ്റവും കൂടുതൽ ശരിയുത്തരം ഇതാണെന്നു തോന്നുന്നു.
7. “ദേവരാജൻ-രവീന്ദ്രൻ- ഹംസധ്വനി” കഥ ഒരു മിത് പോലെ മലയാളികൾക്കിടയ്ക്ക് പ്രചരിച്ചിട്ടുണ്ട്. അതിശക്തിയോടെ സ്വീകാര്യത നേടിയ രവീന്ദ്രൻ പഴമയെ വെല്ലുവിളിച്ച് ജയം നേടുന്നെന്ന സ്വകാര്യ ഹർഷോന്മാദം ആയിരിക്കണം ഈ മിത്തിനു പിന്നിൽ. ദേവരാജൻ അല്ല മറ്റൊരാളാണ് എന്നും ഉണ്ട്. എതായാലും ഹംസധ്വനി ഒരു വെല്ലുവിളിയായി രവീന്ദ്രൻ സ്വന്തം പാട്ടുകളിൽ സന്നിവേശിപ്പിച്ചു എന്നത് സത്യമാണ്. ചില രാഗമാലികകളിൽ മാത്രം ഹംസധ്വനി ഉപയോഗിച്ചിട്ടേ ഉള്ളു ദേവരാജൻ അന്നു വരെ. രവീന്ദ്രൻ “രാഗങ്ങളേ മോഹങ്ങളേ” “മനതാരിലെന്നും പൊൻ കിനാവായ്” “രാവിൽ രാഗനിലാവിൽ” ഒക്കെ പാടി ഹംസധ്വനിയെ സിനിമാപ്പാട്ടുകളിൽ നിറച്ചൊഴിച്ചു കഴിഞ്ഞാണ് ദേവരാജൻ “സൌരയൂഥ“വുമായി വരുന്നത്. 1985 ഇൽ. വാസ്തവത്തിൽ നിരവധി നിരവധി രാഗങ്ങളെ പേർത്തും പേർത്തും പാട്ടിൽ ലയിപ്പിച്ച ദേവരാജന്റെ ഒരു മാപ്പു പറച്ചിൽ ആയിരുന്നോ ഇത്? ഞങ്ങളുടെ ചോദ്യത്തിന്റെ ആദ്യഭാഗം ഇന്ന് വസ്തുനിഷ്ഠമല്ലെങ്കിലും 80 കളുടെ തുടക്കത്തിൽ ഇതു ശരിയായിരുന്നു. ഈ വസ്തുത മനസ്സിലാക്കിയായിരിക്കണം പലരും “ഹംസധ്വനി” എന്ന് ശരിയായ ഉത്തരമെഴുതിയത്. രീതിഗൌളയും ദേവരാജൻ എന്തൊ കാരണത്താൽ വിട്ടുകളഞ്ഞിട്ടുണ്ട്, ഞങ്ങൾ അറിഞ്ഞിടത്തോളം. രവീന്ദ്രൻ ധാരാളം ഉപയോഗിച്ചിട്ടുമുണ്ട്. പക്ഷേ അതു വെല്ലുവിളിയായിട്ടല്ല. കമല മനോഹരിയും രവിചന്ദ്രികയും ഒക്കെ പാട്ടിൽ ചാലിച്ച അദ്ദേഹത്തിന്റെ വൈഭവം.

8. ഒരു സിനിമാഗാന ക്വിസിൽ “കെമിസ്റ്റ്രി ലാബ്” എന്ന ഉത്തരം വരുന്നതിലെ സ്വാരസ്യം തന്നെയാണ് ക്ലാസ്മേറ്റ്സിലെ ആ സീൻ എടുത്ത് ചോദ്യമാക്കിയതിന്റെ പിന്നിലെ ഗൂഢോദ്ദേശം. അതു പലരും കണ്ടു പിടിച്ചു എന്നത് വിസ്മയത്തിനു കാരണമല്ലെങ്കിലും പാട്ടിന്റെ ദൃശ്യവൽക്കരണം കൃത്യമായി നമ്മൾ ഓർമ്മിച്ചു വയ്ക്കുന്നുണ്ട് എന്നത് രസാവഹം തന്നെ. ഓസ്ട്രേലിയയിലും സിമ്ഗപ്പൂരിലും സ്വിറ്റ്സർലാൻഡിലും വച്ച് ഷൂട്ട് ചെയ്യാതെ, സ്റ്റുഡിയൊ സെറ്റ് ഇടാതെ ഒരു കോളെജിന്റെ കെമിസ്ട്രി ലാബിൽ തന്നെ ഉജ്ജ്വലമായ പ്രണയരംഗങ്ങൾ ചിത്രീകരിച്ചത് സംവിധായകനും നിർമ്മാതാക്കളും ചെയ്ത സാഹസം തന്നെ. ഈ ‘ക്യൂട്‘ ചോദ്യത്തിനു “ക്യൂട്’ ഉത്തരം പറഞ്ഞ എല്ലാ സ്നേഹിതർക്കും നന്ദി.

10. മോഹൻ ലാലും കവിയൂർ പൊന്നമ്മയും എത്രയോ പാട്ടു സീനുകളിൽ ഉണ്ട്!. അങ്ങനെ ഒന്ന് ഇട്ട് നിങ്ങളെ ഒക്കെ കൺഫ്യൂസ് ചെയ്യിക്കാമെന്നു കരുതി. നിങ്ങളാരാ മോൻ? ശാന്തി കൃഷ്ണയുടെ പുറകു ഭാഗം മാത്രം കണ്ട് “ഇതു ചൈത്രം ചാലിച്ചു ...” തന്നെ എന്ന് തീർത്തു പറയുന്ന, മുടിഞ്ഞ സിനിമാ സെൻസുള്ള ആൾക്കാരല്ലെ?

എല്ലാവർക്കും ഒരിയ്ക്കൽ കൂടി നന്ദി.

അടുത്ത ക്വിസിനും വരണേ.

Calvin H said...

ചൈത്രം ചായം ചാലിക്കുന്നത് മനസിലാക്കാൻ ശാന്തികൃഷ്ണയേക്കാളും എളുപ്പം റോണി വിൻസന്റിന്റെ മുഖമാണ്. എന്റ്രിവിൽ പുള്ളിയുടെ ഏകസിനിമ ആണെന്ന് തോന്നുന്നു അത്...

എതിരന്‍ കതിരവന്‍ said...

ഭൂമിപുത്രീ അതൊക്കെ രാഗമാലികകൾ ആണെന്നാണ് എന്റെ ധാരണ. ഹംസധ്വനി ഒന്നു വന്നു പോകുന്നതല്ലെ ഉള്ളൂ? ഒക്കെ കേട്ടു നോക്കിയിട്ട് വരാം.
ഹംസധ്വനി പ്രയോഗം വലിയ വെല്ലുവിളിയൊന്നുമല്ല. പക്ഷെ ആരൊ അദ്ദെഹത്തെ ചൊടിപ്പിച്ചെന്നു തോന്നുന്നു. അല്ലെങ്കിൽ എങ്ങനെയാണ് ഇങ്ങനെ ഒരു മിത്ത് പ്രചാരത്തിലായത്?
ഇക്കാര്യ്ത്തെപ്പറ്റി ഇങ്ങനെ ഒരു ചർച്ച വരാനും കൂടിയാണ് ആ ചോദ്യമെറിഞ്ഞത്. ക്വിസ് എന്നു വച്ചാൽ ചില ചോദ്യോത്തരങ്ങളിൽക്കൂടി ഒന്നു രണ്ടുപേർ സമ്മാനം വാങ്ങിയ്ക്കുന്ന പ്രക്രിയ ആവാതിര്യ്ക്കാൻ.

എതിരന്‍ കതിരവന്‍ said...

കൂട്ടുകാരേ! പറയാൻ മറന്നു . അടുത്ത ഞായറാഴ്ച്ച വേറേ ചോദ്യക്കടലാസുമായി ഞങ്ങൾ വരുന്നുണ്ടെ. ഈ ഉത്സാഹമൊക്കെ കാണണേ.
മറ്റു സുഹൃത്തുക്കളേയും കൊണ്ടു വരണം.

അപ്പോൾ, പറഞ്ഞ പോലെ....

അഭിലാഷങ്ങള്‍ said...

ശ്ശോ... ആദ്യത്തെ പൂരം കഴിഞ്ഞൂ ല്ലേ? പങ്കെടുക്കാന്‍ പറ്റിയില്ല. ഈ നാട്ടിലേ ഇല്ലായിരുന്നു. (അല്ല, ഉണ്ടായിട്ടും വല്യ കാര്യമൊന്നും ഇല്ല, അത് വേറെക്കാര്യം!). നല്ല ചോദ്യങ്ങള്‍ തയ്യാറാക്കിയ ക്വിസ് മാസ്റ്റര്‍ക്കും ക്വിസ് പാനലിനും അഭിനന്ദനങ്ങള്‍.. ഉത്തരങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിയതു കൂടുതല്‍ വിജ്ഞാനദായകമാണ്. എതിരന്മാഷേ നണ്ട്രി...

അടുത്ത ക്വിസ് ഇനിയും കൂടുതല്‍ മനോഹരമാകട്ടെ...! കൂടുതല്‍ ആളുകളില്‍ ഇവിടെ നടക്കുന്ന സംഭവം എത്തിക്കുന്ന ദൌത്യം ഞാനും കൂടി ഏറ്റെടുക്കുന്നു.

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍..

Ashly said...

എതിരന്‍ കതിരവന്‍,

ജി. വേണുഗോപാൽ മൂപരുടെ വെബ്‌ സൈറ്റില്‍ ഇതന്നു ഫസ്റ്റ് ഹിന്ദി പാട്ട് എന്ന് പറഞിട്ടുണ്ട്. അത് അല്ലെ ഞങള്‍ കോപ്പി പേസ്റ്റ് ചെയ്തു മാര്‍ക്ക്‌ വാരി കൂട്ടാന്‍ നോകിയത് !!!


മാര്‍ക്ക്‌ അവിടെ നിക്കട്ടെ, അതല്ല ഈ കമെന്റ് ഇടാന്‍ കാരണം. പാട്ട് പാടിയ പാട്ടുകരെന്റെ വെബ്‌ സൈറ്റ് റെഫര്‍ ചെയ്തു, അതില്‍ പറഞത് ആധികാരികം എന്ന് കരുതിയത്‌ "വങ്കത്തം" ആണോ ? എന്തായാല്ലും ആ "വങ്കത്തം" എന്ന വാക്കിന് ഒരു...ഒരു...എന്താ പറയുക...ഹാ..ഒരു ശ്രുതി ചേരാഴിക....

Sudeep said...

Dear Ethiravan,

Thanks for the explanations.

It is good that question 7 serves as a platform to open up a discussion. Even if we discard that question while deciding the winner, that remains true. I think that would be more fair towards those who did not write Hamsadhwani because they either knew this rivalry story between Devarajan and Raveendran was unreal or because they knew Devarajan composed in Hamsadhwani.

(I am not among the contenders for prize, so this is just an 'outside' observation.)

Rare Rose said...

എതിരന്‍ മാഷേ.,എന്റെ സ്കോര്‍ നിലയിലെ പ്രശ്നം ശരിയാണോ എന്നറിയാതെ ഒരു സമാധാനമില്ലായ്മ.സമാധാനമായി ടെസ്റ്റ് പേപ്പറിനു ഇവിടിരുന്നു പഠിക്കാനും പറ്റുന്നില്ല.:(

നേരത്തെ എഴുതിയപ്പോള്‍ തെറ്റിപ്പോയി..7 ശരിയുത്തരങ്ങള്‍ക്കു പുറമെ അപ്ഡേറ്റിനു ശേഷം 3ആമത്തെ ഉത്തരം ശരിയാക്കി എന്നു വായിക്കാന്‍ അപേക്ഷ..

Kiranz..!! said...

Bravo Sudeep..! It's indeed a great observation and we are proud to say that its one of the real motive behind this Quiz effort..! Rather than considering it just as a competition,we would really be happy that everybody get's their intake of info and discuss certain gray area of information which we can explore a bit more.Also,to realize where we stand on our music/film section though we consider its simple but GK n' other domains are tough..!

Rare Roasamme..you will get the marks.please allow us to verify and change the score sheet once again today evening..!

Captain, Ethiran called "Vangatham" on the website content guy :) Not our contestants..!

(No malayalam support here now )

അനാഗതശ്മശ്രു said...

)ഔസേപ്പച്ചൻ. വയലിൻ

His debut work in film industry started with the film Eanam for which he hass set the background score..
kaathodu kathoram aaNu uddesichathu..alle?
background score samgeetham alle?

*************

എന്റെ സം ശയത്തിനു മറുപടി കണ്ടില്ല

ലേഖാവിജയ് said...

3,5,8,9 എന്നീ ചോദ്യങ്ങള്‍ക്കു ഞാന്‍ ശരിയുത്തരം നല്‍കിയതാണല്ലൊ.

മൂന്നാമത്തെ ചോദ്യത്തിനു അപ്ഡേറ്റിനു ശേഷം ഉത്തരം എഴുതിയാലും മാര്‍ക്കു കുറയ്ക്കില്ല എന്നല്ലേ പറഞ്ഞത് :(

സ്കോര്‍ ഷീറ്റ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ എന്റെ കാര്യം കൂടി പരിഗണിക്കണം.

Kiranz..!! said...

Rare Rose & Lekha,it's done..thanks for updating.

എതിരന്‍ കതിരവന്‍ said...

സുദീപ്: പൊറാടത്തിന്റെ കമന്റ് (18-)0 കമന്റ്)ശ്രദ്ധിയ്ക്കുക. രവീന്ദ്രന്റെ സ്വന്തം വാക്കുകളാണ്.
അനാഗതശ്മശ്രു:
പശ്താ‍ാലസംഗീതം സംഗീതം കമ്പോസിങ് തന്നെ. അല്ലെന്നാരു പറഞ്ഞു? “തന്റെ ആദ്യസിനിമയിലെ” എന്നത് “താൻ ആദ്യം പാട്ടുകൾക്ക് സംഗീതം കൊടുത്ത സിനിമയിലെ” എന്നാക്കാമായിരുന്നു. പക്ഷെ ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നത് വായിച്ചവർ മനൻസ്സിലാക്കി എന്നാണു തോന്നുന്നത്. ഔസേപ്പച്ചൻ പശ്ചാത്തലമായി കൊടുത്ത ഒരു പാടു റ്റ്യൂണുകൾ അദ്ദേഹം പിന്നീട് പാട്ടിനു നൽകിയിട്ടുണ്ട്. പശ്ചാത്തലസംഗീതം ടൈറ്റിലിൽ കാണിയ്ക്കുന്നതും പാട്ടിനു സംഗീതം കൊടുക്കുന്ന ആൾക്കാരല്ലാതെ വേറൊരാൾ അതേ സിനിമയ്ക്കു പശ്ചാത്തലമൊരുക്കുന്നതും മലയാളത്തിലാ‍ാണു കൂടുതൽ എന്ന് ഇളയരാജയും ജോൺസണും പറഞ്ഞതായി കേട്ടിട്ടുണ്ട്. ബാക്ഗ്രൌണ്ട് സ്കോറിനു ഓസ്കാർ അവർഡുമുണ്ടല്ലൊ. പശ്ചാത്തലസംഗീതത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന രാജാമണിയ്ക്ക് ഇതാണു വെല്ലുവിളി അത്രെ. അദ്ദേഹം പാട്ടിനു സംഗീതം കൊടുക്കുന്ന പരിപാടിയേ നിർത്തി. ജോൺസൺ ധാരാളം സിനിമകൾക്ക് പശ്ചാത്തലസംഗീതം (മാത്രം) കൊടുത്തിട്ടുണ്ട്.

ഭൂമിപുത്രി said...

ശരിയാൺ,‘ചില്ല്’പാട്ടിലെ ‘ലെറ്റൌട്ട്’ ആ വൺഫിലിം വണ്ടർ(?)
റോണിയുടെ മുഖമായിരുന്നു.

ദക്ഷിണാമൂർത്തിയും ദേവരാജനുമൊക്കെ ഒരു ചിന്ന ഹംസധ്വനിയുടെ പേരിൽ രവിന്ദ്രനെ വെല്ലുവിളിയ്ക്കുമെന്ന് വിശ്വസിയ്ക്കാൻ പ്രയാസം.
അതൊക്കെ ആരുടെയോ ഭാവനാസൃഷ്ട്ടികളാണെന്ന് സ്ഥാപിയ്ക്കാനായതാൺ ഈക്വിസ്സിന്റെ നേട്ടങ്ങളിലൊന്ന്.
ഗൂഗിളിന്റെ ആയിരം കാലുകളിഴഞ്ഞെത്തി കണ്ടെടുക്കാനാകാത്ത വിവരങ്ങൾ കഷ്ട്ടിയായ ഈക്കാലത്ത്,ഉത്തരമെഴുതാൻ ഇത്രയും സാവകാശം കൊടുക്കുന്ന ഒരു ക്വിസ്സിന് ചോദ്യങ്ങളൊരുക്കുക കഷ്ട്ടം തന്നെയാണേയ്..
ചോദ്യകർത്താക്കൾക്ക് മുൻപിൽ തൊപ്പിയൂരുന്നു.

(‘ഒരേ കടൽ’പലതവണ മനസ്സിൽ വന്നതാണെങ്കിലും ‘ഛെ അതൊന്നുമാകില്ല,പഴയ വല്ല പടവുമാകും’ എന്ന് ധരിച്ച്,ഒരു നഷ്ട്ടവുമില്ലാത്ത ഒരു വരി എഴുതാതെ വിട്ട് 5 മാർക്ക് നഷ്ട്ടപ്പെടുത്തിയ എനിയ്ക്കൊരു കിഴുക്കും)

ബൈജു (Baiju) said...

ഹോ..പ്രോഗ്രസ് കാര്‍ഡ് വീട്ടില്‍കാണിച്ചിട്ട് അച്ഛന്‍ ഒപ്പിട്ടുതരുന്നില്ലന്നേ......

അനാഗതശ്മശ്രു said...

തന്റെ ആദ്യസിനിമയിലെ” എന്നത് “താൻ ആദ്യം പാട്ടുകൾക്ക് സംഗീതം കൊടുത്ത സിനിമയിലെ” എന്നാക്കാമായിരുന്നു.

*********************

എനിക്കു കാതോട്കാതോരം കത്തിയില്ല..മനസ്സില്‍ ഈണം എന്ന സിനിമ ആയിരുന്നു...
ഔസേപ്പച്ചന്‍ വയലിന്‍ വായിക്കുന്ന ഒരു സീന്‍ ആരവം സിനിമയിലേതു വെറുതെ മനസ്സില്‍ കിടന്നു..ചോദ്യം മിസ് ലീഡ് ചെയ്തു എന്നു പറയാനാണു ഞാന്‍ അതെഴുതിയതു ..
ഇത്രയും ബുദ്ധി മുട്ടി ഈ നല്ല ക്വിസ് ഒരുക്കുന്ന താങ്കളെ ബുദ്ധി മുട്ടിക്കാനല്ല ഞാന്‍ അതെഴുതിയത് ..
ബാക് ഗ്രൌണ്ട് സം ഗീതത്തെ സം ഗീതമായി കാണുന്നവരാണു താങ്കളും എന്നോര്‍ മ്മിപ്പിക്കാനാണു അതെഴുതിയതു ..അതു സം ഗെതമല്ല എന്ന വ്യം ഗ്യം എന്റെ ചോദ്യത്തില്‍ ഇല്ലായിരുന്നു..
ചോദ്യങള്‍ കുറ്റമറ്റതാക്കാനുള്ള നിര്‍ ദേശം മാത്രം ..

ആശം സകളോടെ

എതിരന്‍ കതിരവന്‍ said...

അനാഗതശ്മശ്രു:
സന്തൊഷം. നന്ദി.
സാധാരണക്കാർക്ക് പെട്ടെന്ന് ബാക്ഗ്രൌണ്ട് സ്കോർ ചിന്ത പോകാറില്ല എന്ന തോന്നൽ കൊണ്ടാണ് ചോദ്യം അങ്ങനെ ആയത്.
ആരവത്തിലെ സീൻ ഒക്കെ ഓർത്ത്ത്തിരിക്കുന്നവർ ഉണ്ടെന്നറിയില്ലായിരുന്നു. ഈണത്തിലെ പശ്ചാത്തലസംഗീത കാര്യവും അതു പോലെ മിക്കവർക്കും അറിയില്ല എന്നു കരുതി.
ഈണത്തിലെ സംഗീതം:ഭരതൻ എന്നു ടൈറ്റിലിൽ കാണിയ്ക്കുന്നുണ്ടെങ്കിലും അതും ഔസേപ്പച്ചൻ ചെയ്തതാണെന്നാണ് കേൾവി. ഭരതൻ കഷ്ടിച്ചു ചില ടൂണുകളൊക്കെ മൂളിക്കേൾ‌പ്പിച്ചതേ ഉള്ളത്രെ. ഇതു വിശ്വസിക്കാൻ എനിയ്ക്കു തെല്ലും മടിയില്ല.ആ പാട്ടുകൾ കേട്ടു നോക്കൂ.

ചോദ്യങ്ങൾ തയാറാക്കുമ്പോൾ target ചെയ്യുന്നത് ആരെയൊക്കെയാണ് എന്നു മനസ്സിലാകി ചെയ്യാൻ പ്രയാസം.

എതിരന്‍ കതിരവന്‍ said...

രണ്ടാമത്തെ ക്വിസ്സും പുറത്തിറങ്ങിക്കഴിഞ്ഞു. കേരളദിനം പ്രമാണിച്ച് ബമ്പർ ചോദ്യങ്ങൾ. ഭാഗ്യവാന്മാരേ ഭാഗ്യവതികളേ......

ജോഷി said...

രണ്ടാമത്തെ ചോദ്യം (മദ്രാസിൽ പാടാൻ എത്തി സംഗീതസംവിധായകനായത്‌ ആര്) ശരത് ശരിയാകും...ദാ ഈ യൂടൂബ് വീഡിയോ(2:25 മുതൽ) കണ്ട് നോക്കൂ,,,

അഭിലാഷങ്ങള്‍ said...

ബൈജു ചോദിച്ചപോലെ, “ഇതിന് സപ്ലി ഉണ്ടോ?“. എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല.

ക്വിസ്-1 ലെ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ ഇപ്പൊഴേ വിശദമായി നോക്കാന്‍ സാധിച്ചുള്ളൂ.

ചോദ്യം (8) ന്റെ ഉത്തരമായ സി.എം.എസ് കോളേജിനുള്ള പ്രധാന പ്രത്യേകത ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ കോളേജുകളുടെ ലിസ്റ്റെടുത്താല്‍ സി.എം.എസ് ന്റെ സ്ഥാനം വളരെ മുകളിലായിരിക്കും എന്നതാണ്. മാ‍ത്രമല്ല, “കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?” എന്ന ജനറല്‍ ക്വസ്റ്റ്യന്റെ ഉത്തരം കൂടിയാണ് 1817 ല്‍ സ്ഥാപിതമായ കോട്ടയം സി.എം.എസ്സ്.

ക്വിസ്സ് തുടരട്ടെ..... ആശംസകള്‍...

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍...

Kiranz..!! said...

പ്രിയരേ..ഒന്നും രണ്ടും ക്വിസ് എപ്പിസോഡുകളുടെ അകെയുള്ള മാർക്ക്ഷീറ്റും പ്രത്യേകം ഉള്ള സ്കോർകാർഡും ഒക്കെ ഇവിടെക്കാണാം .ഒരോ എപ്പിസോഡിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ പേരുകള്‍ മാർക്ക് ചെയ്തിട്ടുണ്ട്.ബ്ലോഗിന്റെ മുകൾ വശത്തും സ്കോർകാർഡിനു പ്രത്യേകം ലിങ്ക് കൊടുത്തിട്ടുണ്ട്.

MSL-Quiz-Master said...

പ്രിയരേ,കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലായി നൽകി വരുന്ന നിങ്ങളുടെ പങ്കാളിത്തം കൂടുതൽ കാര്യക്ഷമമായി ഈ ക്വിസ് സീരീസിനെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരണയാകുന്നു.ഞങ്ങൾക്ക് ലഭിച്ച അഭിപ്രായങ്ങളിൽ നിന്ന് ചില തീരുമാനങ്ങൾ കൈക്കൊള്ളുകയാണ്.ഇനി മുതൽ എല്ലാ പന്ത്രണ്ട് ദിവസങ്ങൾ കൂടുമ്പോഴുമാണ് ഒരോ എപ്പിസോഡുകൾ ഉണ്ടാവുക.അതു പോലെ തന്നെ ഞായറാഴ്ച്ചകൾ പലർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ തിങ്കൾ,ചൊവ്വ എന്നീ ദിവസങ്ങളിലാവാം ഇനിയുള്ള ക്വിസ് എപ്പിസോഡുകൾ ആരംഭിക്കുക.ഈ തീരുമാനങ്ങളോടെ ക്വിസിന്റെ വരുന്ന എപ്പിസോഡുകൾ നടത്തപ്പെടുന്ന തീയതികൾ താഴെപ്പറയുന്നു

ക്വിസ് എപ്പിസോഡ് #3 - 10/11/2009
ക്വിസ് എപ്പിസോഡ് #4 - 23/11/2009


മത്സരമെന്നതിലുപരിയായി അറിവിന്റെ പങ്കാളിത്തത്തിൽ മാതൃകയാവുന്ന നിങ്ങൾ ഒരോരുത്തരേയും ഒരിക്കൽക്കൂടി വരുന്ന എപ്പിസോഡുകളിൽ സഹർഷം സ്വാഗതം ചെയ്യുന്നു

MSL-Quiz-Master said...

അജ്ഞാത ഗായകാ...ഗായികേ....അരികിൽ വരൂ അരികിൽ വരൂ....ദേ ഇവിടെ ക്വിസിന്റെ മൂന്നാം എപ്പീസോഡിൽ പങ്കെടുത്ത് മാർക്കു വാങ്ങൂ..... ഇലക്ഷൻ ഫലം പ്രമാണിച്ച് ഇത്തവണ വൻ കിഴിവ്. എളുപ്പമുള്ള ചോദ്യങ്ങൾ......:)

Kala said...

1. ലെസ്ലി ലൂയിസ് ആണു ഈ ഗാനം ആലപിച്ചിരിക്കുന്നത്
2.ഖുദാ സേ മന്നത്തു ഹേ മേരി.. കീര്‍ത്തി ചക്ര
3. ദീപക് ദേവ്
4. ചന്ദന തെന്നലായ്...
5. ജോസ് പ്രകാശ്
6. കണ്ണെത്താ ദൂരെ മറുതീരം..
7. പി ഭാസ്കരന്‍
8. പുലിയോ പുലിപുലിയോ..
9. ശാന്തമീ രാത്രിയില്‍...
10.
1. കിനാവില്‍ ഏദന്‍ തോട്ടം..
2. ഒരു രാത്രി കൂടി....
11.
a. പ്രേം പൂജാരി, ഹരിഹരന്‍
b. ഭാഗ്യശ്രീ
c. ഇണക്കിളി വരുകില്ലേ
d. അടിമകള്‍

MSL-Quiz-Master said...

ക്വിസ് 6.പദപ്രശ്നം. 53 പൂരണങ്ങൾ. പ്രസിദ്ധഗാനങ്ങൾ മാത്രം.ഒരോ പൂരണത്തിനും 2 മാർക്കു വീതം. അതു കൊണ്ട് മാർക്ക് ലഭിയ്ക്കാൻ എളുപ്പം.പുതിയ സമ്മാന പദ്ധതി! ആകർഷകമായ മൂന്നു സമ്മാനങ്ങൾ!