മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ ബുധൻ(25/11/2009) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വ്യാഴം(26/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്താതെയുള്ള ചോദ്യങ്ങളും,ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ.
1.ഈ സിനിമയിലെ എല്ലാ പാട്ടും (പെൺപാട്ടുകൾ ഒഴിച്ച്) അഞ്ചെണ്ണം നായകൻ തന്നെ പാടുന്നു (യേശുദാസ്, ജയചന്ദ്രൻ). എതു സിനിമ? ഏതൊക്കെ പാട്ടുകൾ? (5 മാർക്ക് )സൂചന :- പ്രേംനസീർ തന്നെ നായകൻ.
ഉത്തരങ്ങൾ :-
1.വിലയ്ക്കു വാങ്ങിയ വീണ
2.ലങ്കാദഹനം
വിലയ്ക്കു വാങ്ങിയ വീണയിലെ അഞ്ചു പാട്ടുകൾ (കാട്ടിലെ പാഴ്മുളം, അവൾ ചിരിച്ചാൽ, ദേവഗായകനെ, കളിയും ചിരിയും മാറി, ഇഴനൊന്തു തകർന്നൊരു) നായകൻ പ്രേംനസീർ പാടുന്നു. ലങ്കാദഹനത്തിലെ ആറെണ്ണവും ( തിരുവാഭരണം, സ്വർഗ്ഗനന്ദിനീ, ഈശ്വരനൊരിയ്ക്കൽ, സൂര്യനെന്നൊരു നക്ഷത്രം, നക്ഷത്ര രാജ്യത്തെ, പഞ്ചവടിയീലെ). ഒരു സിനിമയിലെ തന്നെ പ്രസിദ്ധവും ഹിറ്റ് ആയവയുമായ പാട്ടുകൾ ഏറ്റവും അവതരിപ്പിച്ചിട്ടുള്ളത് നസീർ തന്നെ. മാറ്റാൻ പറ്റാത്ത ചരിത്രം. കൂടാതെ റെസ്റ്റ് ഹൌസിലെ നാലുപാട്ടുകൾ (പാടാത്ത വീണയും പാടും, പൌർണ്ണമിച്ചന്ദ്രിക, മുത്തിനും മുത്തായ, വിളക്കെവിടെ എന്നിവ). ‘യമുനേ യദുകുല രതിദേവനെവിടെ” യും ‘മാനക്കേടായല്ലൊ’ യും തന്നെയല്ല പാടുന്നത് എന്നേയുള്ളു. രാജഹംസത്തിലെ പല പാട്ടുകളും നായകൻ പ്രേംനസീർ തന്നെ പാടുന്നുണ്ടെങ്കിലും “പച്ചിലയും കത്രികയും പോലെ” രാഘവൻ ആണ് പാടുന്നത്.
2.ഈ സിനിമയിലെ നായകനു വേണ്ടി നാലു പാട്ടുകൾ പാടുന്നത് നാലു വ്യത്യസ്ഥ ഗായകരാണ്.ഏതു സിനിമ?(5 മാർക്ക്)
സൂചന :-വിദ്യാസാഗറും സിൽവർ സ്ക്രീനും
ഉത്തരങ്ങൾ :-
1.മീശമാധവൻ,
2.വെള്ളീത്തിര ,
3.രസികൻ
4.സത്യം ശിവം സുന്ദരം
മീശമാധവൻ, രസികൻ, സത്യം ശിവം സുന്ദരം എന്നീ ചിത്രങ്ങളിൽ വിദ്യാസാഗർ വലിയ ഒരു ഗായകനിരയെ ആണ് നായകനു വേണ്ടി പാടാൻ കൊണ്ടു വന്നത്. വിധു പ്രതാപ്, ബിജു നാരായണൻ, ദേവാനന്ദ്, കാർത്തിക്, ദിനേശ്, മുരളീകൃഷ്ണൻ, മനോ, ശങ്കർ മഹാദേവൻ, ഹരിഹരൻ ഇവരെയൊക്കെ നിരത്തി. ‘വെള്ളിത്തിര‘യിൽ അൽഫോൺസും നാലു വ്യത്യസ്തഗായകരെക്കൊണ്ടു പാടിച്ചു പൃഥ്വിരാജിനു വേണ്ടി.
3.തിത്തിത്തെയ്
തികിതത്തെയ്
തിത്തെയ് തികിതെയ് തിതെയ്ത്ത തികിതത്തെയ്
കേരളത്തിന്റെ തനതായ ‘ലക്ഷ്മി’ താളത്തിന്റെ വായ്ത്താരി ആണിത്. ഈ താളത്തിലുള്ള ഒരു മലയാള സിനിമാഗാനം ഉണ്ട്. എതാണത് ? (5 മാർക്ക്)
സൂചന :-നെടുമുടി വേണു രംഗത്ത്. നാടൻ പാട്ട്.
ഉത്തരങ്ങൾ :-
1.മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ
2.അൻപത്തൊൻപതു പെൺ പക്ഷി (ആലോലം)
ലക്ഷ്മി താളം കേരളത്തിന്റേതു മാത്രമാണ്. കുഞ്ചൻ നമ്പ്യാർ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. ‘മുക്കുറ്റി തിരുതാളി’ ഈ താളത്തിന്റെ സവിശേഷതകൾ വിശദമാക്കുന്നുണ്ട്. ‘ആലോല’ത്തിലെ അൻപത്തൊൻപതു പെൺപക്ഷി’യും ഈ താളത്തിന്റെ പ്രയോഗമാണ്.
4.ഈ പാട്ട് ഒരു കഥ പറച്ചിലാണ്. സംഭവങ്ങൾ ഗായകനും ഗായികയും ഒന്നിടവിട്ട് പാടി അവതരിപ്പിക്കുന്നു. ഇടക്ക് പല്ലവി ആവർത്തിക്കുന്നില്ല, ഏറ്റവും അവസാനമൊഴിച്ച്. ഏതു പാട്ട്?(5 മാർക്ക്)
സൂചന :-യേശുദാസും എസ്. ജാനകിയും
ഉത്തരങ്ങൾ :-
1.വൈക്കത്തഷ്ടമി നാളിൽ ഞാനൊരു (ഭാര്യമാർ സൂക്ഷിയ്ക്കുക)
2.പഞ്ചവർണ്ണപ്പൈങ്കിളികൾ ഭജന പാടിയ (കാക്കത്തമ്പുരാട്ടി)
3.പ്രഭാത ഗോപുര വാതിൽ തുറന്നു (തുലാഭാരം)
ഒരു പാട്ടിലെ പല്ലവി ആവർത്തിച്ചുറപ്പിക്കുന്നത് പോപ്പുലാരിറ്റിക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ പാട്ടിലൂടെ ഒരു കഥ പറയുമ്പോൾ ഈ പല്ലവി ആവർത്തനം യുക്തിസഹമല്ല. കഥയുടെ ആദ്യഭാഗം പിന്നെയും ആവർത്തിക്കുന്നത് അനാവശ്യമാണല്ലൊ.പക്ഷെ പതിവു ശീലങ്ങൾ മാറ്റാനും ശാസ്ത്രീയസംഗീതവഴിയിൽ വിട്ടുമാറി നടക്കാനും മടി കാട്ടാറാണ് പല സംഗീതകാരൻമാരും.ഇങ്ങനെയല്ലാതെ ദക്ഷിണാമൂർത്തി ഹിറ്റ് ആക്കിയ പാട്ടാണ് :വൈക്കത്തഷ്ടമി നാളിൽ...”. പല്ലവി തന്നെ വാക്കുകൾ മാറ്റി ജാനകി പാടിക്കഴിഞ്ഞിട്ടു മാത്രമേ ‘വൈക്കത്തഷ്ടമി’ എന്ന് ആവർത്തിയ്ക്കുന്നുള്ളു. ചരണങ്ങൾക്കിടയ്ക്ക് ഇതു വരുന്നില്ല. ഇത്രയും പോപ്പുലർ അല്ലെങ്കിലും ‘പഞ്ചവർണ്ണപ്പൈങ്കിളികൾ ഭജന പാടിയ...”
,‘പ്രഭാതഗോപുര വാതിൽ..” എന്നുള്ള പാട്ടുകൾ പല്ലവിയുടെ ആവർത്തനമില്ലാതെ ഗായകനും ഗായികയും മാറി മാറി പാടിത്തീർക്കുന്നു. “തന്നന്നം താനന്നം...”(യാത്ര), “ആറ്റും മണമ്മേലേ...” എന്ന പാട്ടുകൾ ചരണങ്ങൾക്കിടയ്ക്ക് പല്ലവി ആവർത്തിയ്ക്കുന്നുണ്ട്. ‘ആറ്റും മണമ്മേലേ’യിൽ ബ്രഹ്മാനന്ദനും മാധുരിയും ചില ഭാഗങ്ങൾ ഒന്നിച്ചാണു പാടുന്നത്. “ഒരു മലയിൽ... (ഇണ) ഇൽ എസ്. ജാനകി കഥ പൂർത്തിയാക്കാൻ പാടുന്നില്ല.
5.ഓർക്കസ്ട്രേഷൻ മനസിലാക്കി ഏതൊക്കെ പാട്ടുകളാണെന്ന് കണ്ടു പിടിക്കുക.(10 മാർക്ക്)
a.
ഡൗൺലോഡ് ഇവിടെ ചെയ്യാം.
സൂചന :- പുതിയ പാട്ട്. പഴയ പാട്ടുപോലെ തോന്നും. റിയാലിറ്റി ഷോയിലെ കുട്ടി.
ഉത്തരം:-അണ്ണാറക്കണ്ണാ വാ പൂവാലാ – ചിത്രം: ഭ്രമരം, സംഗീതം: മോഹൻ സിതരാ പാടിയത്: പൂർണ്ണശ്രീ, വിജയ് യേശുദാസ്
നീലക്കുയിലിലെ “കുയിലിനെത്തേടി” യുമായി സാദൃശ്യമുണ്ട് “അണ്ണാറക്കണ്ണാ വാ” യ്ക്ക്. ഓർക്കെസ്ട്രേഷനും അതുപോലെ പിൻ തുടരുന്നുണ്ടെങ്കിലും പുതുമയുണ്ട്. നാടൻ പാട്ടിന്റെ ഫീൽ ഇങ്ങനെ നിലനിർത്തിയിരിക്കുന്നു. പൂർണ്ണശ്രീയെ റിയാലിറ്റി ഷോയിൽ നിന്നും മോഹൻ സിതാര കണ്ടു പിടിച്ചതാണ്.
b.
ഡൗൺലോഡ് ഇവിടെ ചെയ്യാം.
സൂചന :- റീമേയ്ക്ക് സിനിമ.
ഉത്തരം :-അനുരാഗവിലോചനനായി അതിലേറേ മോഹിതനായി- ചിത്രം: നീലത്താമര, സംഗീതം: വിദ്യാസാഗർ, പാടിയത്: വി ശ്രീകുമാർ, ശ്രേയ ഘോഷൽ
“അനുരാഗവിലോചനനായി...” എന്ന പാട്ടിൽ വിദ്യാസാഗർ ഫോക് സ്പർശമുള്ള ഓർക്കെസ്ട്രേഷൻ ഉപയോഗിച്ചിരിയ്ക്കുന്നു. സംഘഗാനങ്ങളിലെപ്പോലെ കൈകൊട്ടു കൊണ്ടുള്ള താളവിന്യാസങ്ങളുമുണ്ട്.ഓർക്കെസ്ട്രേഷനു അതിന്റേതായ ഒരു മെലഡിയും ശ്രദ്ധിയ്ക്കാം. കോലാഹലങ്ങൾ ഒഴിവാക്കിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്.
6.ഇവർ ഏതൊക്കെ പാട്ടുകാരികൾ (നമ്പർ അനുസരിച്ച് ഉത്തരമെഴുതുക)(ഒരോ ശരിയുത്തരത്തിനും 2 മാർക്ക് വീതം ആകെ 12 മാർക്ക്)
സൂചനകൾ :-
1. നാടൻ ഭാഷ
2. സീതാവല്ലഭ രാമാ
3. അഴക് ഏതിന്
4. ആദ്യം പാടുന്നതാരാ
5. വെസ്റ്റേൺ പാടും
6. ഭാഷാവൃത്തം
ഉത്തരങ്ങൾ
1.റിമി ടോമി
2. ഗായത്രി
3. ജ്യോത്സ്ന
4. ആശാ ജി. മേനോൻ
5. സയനോര
6. മഞ്ജരി ബാബു
1. നാടൻ ഭാഷ
2. സീതാവല്ലഭ രാമാ
3. അഴക് ഏതിന്
4. ആദ്യം പാടുന്നതാരാ
5. വെസ്റ്റേൺ പാടും
6. ഭാഷാവൃത്തം
ഉത്തരങ്ങൾ
1.റിമി ടോമി
2. ഗായത്രി
3. ജ്യോത്സ്ന
4. ആശാ ജി. മേനോൻ
5. സയനോര
6. മഞ്ജരി ബാബു
7. പദപ്രശ്നം. പാട്ടുകളുടെ ആദ്യവാക്കോ പല്ലവിയോ. ഓരോന്നിനും ഓരോ മാർക്ക്.
1.വലത്തോട്ട് 5 അക്ഷരം - എസ്. ജാനകി, സലിൽ ചൌധരി
2.മുകളിലേയ്ക്ക് 4 അക്ഷരം - ജെറി അമൽദേവ്
3.താഴേയ്ക്ക് 6 അക്ഷരം - തേൻ
4.മുകളിലേയ്ക്ക് 6 അക്ഷരം - മോഹൻലാൽ
5.താഴേയ്ക്ക് 10 അക്ഷരം - കവിയൂർ പൊന്നമ്മ
6.വലത്തേയ്ക്ക് 6 അക്ഷരം - മീൻ പിടിയ്ക്കാൻ
7.ഇടത്തേയ്ക്ക് 8 അക്ഷരം - കാമനും പിടിയില്ല
8.വലത്തേയ്ക്ക് 5 അക്ഷരം - താരാട്ട്
9.വലത്തേയ്ക്ക് 7 അക്ഷരം - സരസ്വതി
10.താഴേയ്ക്ക് 7 അക്ഷരം - കിളി പാടിയോ
11.ഇടത്തേയ്ക്ക് 6 അക്ഷരം - തപസ്സിരുന്നവൾ
12.മുകളിലെയ്ക്ക് 6 അക്ഷരം - പാർവ്വതി-ജോൺസൺ
13.വലത്തേയ്ക്ക് 4 അക്ഷരം -വേറേ കല്യാണം കഴിച്ച് പെണ്ണു പോയി
14.മുകളിലേയ്ക്ക് 9 അക്ഷരം - ചിരിയ്ക്കാറില്ല
1.താഴേയ്ക്ക് 4 അക്ഷരം - അഷ്ടപദി
15.താഴേയ്ക്ക് 8 അക്ഷരം - സ്വർണ്ണം കൊണ്ട്
16.വലത്തേയ്ക്ക് 6 അക്ഷരം - ശാരദയാമിനി
17.വലത്തേയ്ക്ക് 5 അക്ഷരം - റഹ് മാൻ/എസ്. ജാനകി
18.വലത്തേയ്ക്ക് 4 അക്ഷരം - സെൽമ ജോർജ്ജ്
19.ഇടത്തേയ്ക്ക് 4 അക്ഷരം - പി. ലീല/സലിൽ ചൌധരി
ഉത്തരം
1. വലത്തോട്ട് 5 അക്ഷരം യാമിനീ ദേവീ
2. മുകളിലേയ്ക്ക് 4 അക്ഷരം മിഴിയോരം
3. താഴേയ്ക്ക് 6 അക്ഷരം നീ മധു പകരൂ
4. മുകളിലേയ്ക്ക് 6 അക്ഷരം ദേവസഭാതലം
5. താഴേയ്ക്ക് 10 അക്ഷരം വീടിനു പൊൻ മണി വിളക്കു നീ
6. വലത്തേയ്ക്ക് 6 അക്ഷരം തളിർ വലയോ
7. ഇടത്തേയ്ക്ക് 8 അക്ഷരം മലരമ്പനറിഞ്ഞില്ല
8. വലത്തേയ്ക്ക് 5 അക്ഷരം കൺ മണിയേ
9. വലത്തേയ്ക്ക് 7 അക്ഷരം സ്വരരാഗരൂപിണി
10. താഴേയ്ക്ക് 7 അക്ഷരം അരയരയരയോ
11. ഇടത്തേയ്ക്ക് 6 അക്ഷരം യവനസുന്ദരീ
12. മുകളിലെയ്ക്ക് 6 അക്ഷരം നന്ദസുതാവര
13. വലത്തേയ്ക്ക് 4 അക്ഷരം സുമംഗലീ
14. മുകളിലേയ്ക്ക് 5 അക്ഷരം കാട്ടുകുറിഞ്ഞിപ്പൂവും ചൂടി
1. താഴേയ്ക്ക് 4 അക്ഷരം യാരമിതാ
15. താഴേയ്ക്ക് 8 അക്ഷരം പവനരച്ചെഴുതുന്നു
16. വലത്തേയ്ക്ക് 6 അക്ഷരം കളഭം ചാർത്തിയ
17. വലത്തേയ്ക്ക് 5 അക്ഷരം ആടിവാ കാറ്റേ
18. വലത്തേയ്ക്ക് 4 അക്ഷരം ശരദിന്ദു
19. ഇടത്തേയ്ക്ക് 4 അക്ഷരം പഞ്ചമിയോ
18. വലത്തേയ്ക്ക് 4 അക്ഷരം ശരദിന്ദു
19. ഇടത്തേയ്ക്ക് 4 അക്ഷരം പഞ്ചമിയോ
191 comments:
അങ്ങനെ നാലാം അങ്കവും തുടങ്ങിക്കഴിഞ്ഞു.പദപ്രശ്നവും,ചിത്രവും,ഓർക്കസ്ട്രേഷനുമൊക്കെയായി കുളിച്ച് കുറിയും തൊട്ട് കുട്ടപ്പന്മാരായി പത്തിരുപത്താറ് ഘടാഘടിയൻ ചോദ്യങ്ങളിങ്ങു പോന്നു കഴിഞ്ഞു.മലയാളഗാനശേഖരം അവതരിപ്പിക്കുന്ന ക്വിസിന്റെ നാലാം എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു.വരിക വരിക സഹജരേ :)
പദപ്രശ്നം 20 ചോദ്യങ്ങൾ. ഓരോ ഉത്തരത്തിനും ഓരോ മാർക്കു വീതം. അങ്ങനെ 20 മാർക്ക്. (രണ്ടു മാർക്കു വീതം എന്നെഴുതിയത് ആദ്യം ഒന്നു കൊതിപ്പിച്ചേക്കാമെന്നു കരുതിയാണ്)
എന്നാൽ.....തുടങ്ങുകയല്ലെ?
പെരിയാറിന്റെ തീരത്തു താമസിയ്ക്കുന്നവർക്കു ചങ്കിടിപ്പ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതുകൊണ്ടല്ല എന്നും ക്വിസ്സിൽ പങ്കെടുക്കുന്നതു കൊണ്ടാണെന്നും മാദ്ധ്യമങ്ങൾ തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകൾ ഇടുന്നു. ആരും വിശ്വസിക്കരുത്.
Question number 6.
1. Rimi Tomy
7. പദപ്രശ്നം
1. യാമിനീ ദേവി
2. മിഴിയോരം
3. നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊന്മണിവിളക്ക്
6. തളിര് വലയോ
7. മലരമ്പനറിഞ്ഞില്ല
8. കണ്മണിയേ
9. സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12.നന്ദസുതാവര
13.സുമംഗലീ
14.കാട്ടുകുറിഞ്ഞി പൂവുംചൂടി
15.പവനരച്ചെഴുതുന്നു
16.കളഭംചാര്‍ത്തി
17.ആടിവാ കാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
6.ഇവർ ഏതൊക്കെ പാട്ടുകാരികൾ
1. റിമി ടോമി
2. ഗായത്രി
3. ജ്യോല്‍സ്ന
4. ആശാമേനോന്‍
5.
6. മഞ്ജരി
പെട്ടന്ന് ഉത്തരം കിട്ടിയത് നാലാമത്തെ ചോദ്യത്തിന്റെ മാത്രം
4. യാത്ര എന്ന് ചിത്രത്തിലെ തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനം.
പദപ്രശ്നത്തില്‍ ചില്ലുകളേയും അക്ഷരങ്ങളായി പരിഗണിക്കുമോ?
7) പദപ്രശ്നം ഉത്തരങ്ങള്‍:
1.വലത്തോട്ട് 5 അക്ഷരം - എസ്. ജാനകി, സലിൽ ചൌധരി } “യാമിനീദേവി”
2.മുകളിലേയ്ക്ക് 4 അക്ഷരം - ജെറി അമൽദേവ് } “മിഴിയോരം”
3.താഴേയ്ക്ക് 6 അക്ഷരം - തേൻ } “നീ മധുപകരൂ“
4.മുകളിലേയ്ക്ക് 6 അക്ഷരം - മോഹൻലാൽ } “ദേവസഭാതലം”
5.താഴേയ്ക്ക് 10 അക്ഷരം - കവിയൂർ പൊന്നമ്മ } “വീടിനുപൊന്മണിവിളക്കുനീ”
6.വലത്തേയ്ക്ക് 6 അക്ഷരം - മീൻ പിടിയ്ക്കാൻ } “തളിര്‍വലയോ”
7.ഇടത്തേയ്ക്ക് 8 അക്ഷരം - കാമനും പിടിയില്ല } “മലരമ്പനറിഞ്ഞില്ല”
8.വലത്തേയ്ക്ക് 5 അക്ഷരം - താരാട്ട് } “കണ്മണിയേ”
9.വലത്തേയ്ക്ക് 7 അക്ഷരം - സരസ്വതി } “സ്വരരാഗരൂപിണി”
10.താഴേയ്ക്ക് 7 അക്ഷരം - കിളി പാടിയോ } “അരയരയരയോ”
11.ഇടത്തേയ്ക്ക് 6 അക്ഷരം - തപസ്സിരുന്നവൾ } “യവനസുന്ദരി”
12.മുകളിലെയ്ക്ക് 6 അക്ഷരം - പാർവ്വതി-ജോൺസൺ } “നന്ദസുതാവര”
13.വലത്തേയ്ക്ക് 4 അക്ഷരം -വേറേ കല്യാണം കഴിച്ച് പെണ്ണു പോയി }“സുമംഗലി”
14.മുകളിലേയ്ക്ക് 9 അക്ഷരം - ചിരിയ്ക്കാറില്ല } “കാട്ടുക്കുറിഞ്ഞി”
1.താഴേയ്ക്ക് 4 അക്ഷരം - അഷ്ടപദി } “യാരമിതാ”
15.താഴേയ്ക്ക് 8 അക്ഷരം - സ്വർണ്ണം കൊണ്ട് } “പവനരച്ചെഴുതുന്നു”
16.വലത്തേയ്ക്ക് 6 അക്ഷരം - ശാരദയാമിനി } “കളഭംചാര്‍ത്തി”
17.വലത്തേയ്ക്ക് 5 അക്ഷരം - റഹ് മാൻ/എസ്. ജാനകി } “ആടിവാകാറ്റേ”
18.വലത്തേയ്ക്ക് 4 അക്ഷരം - സെൽമ ജോർജ്ജ് }“ശരദിന്ദു”
19.ഇടത്തേയ്ക്ക് 4 അക്ഷരം - പി. ലീല/സലിൽ ചൌധരി } “പഞ്ചമിയോ”
(മേരാ പൂരാ ജവാബ് സഹീ ഹെ..! ജിങ്ക് ജിക്കാ!! ആരവിടെ, പോരട്ടേ മാര്‍ക്ക് : 20!!) :)
5.a ) “അണ്ണാരക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാന്‍ വാ...” (ചിത്രം: ഭ്രമരം)
6) (1) റിമി ടോമി
6) (2) ഗായത്രി
6) (3) ജ്യോത്സ്ന
6) (4) ആശാ മേനോന്
6) (6) മഞ്ചരി
ആഹ.. അപ്പോ 35 മാര്‍ക്കായി! :) ബാക്കി സമയം പോലെ....
ആറാമത്തെ ചോദ്യത്തിന്റെ ഉത്തരം
1. റിമി ടോമി
2. ഗായത്രി
3. ജ്യോത്സന
4. ആശ മേനോന്
5. പ്രവീണ
6. മഞ്ജരി
ഏഴാമത്തെ ചോദ്യങ്ങളുടെ ഉത്തരം
1. യാമിനീ ദേവീ
2. മിഴിയോരം
3. നീ മധുപകരൂ
4. ദേവസഭാതലം
5. വീടിനു പൊന്മണിവിളക്കു നീ
6. തളിര്വലയൊ
7. മലരമ്പനറിഞ്ഞില്ല
8. കണ്മണി പൊന്മണിയെ
9. സ്വരരാഗരൂപിണി സരസ്വതീ
10. അരയരയരയോ
11. യവനസുന്ദരീ
12. നന്ദസുതാവര
13. (അറിയില്ല)
14. കാട്ടുകുറിഞ്ഞി പൂവുംചൂടി
15. പവനരച്ചെഴുതുന്നു
16.
17.
18. ശരദിന്ദുമലര്‍ദീപ
19.പഞ്ചമിയോ പൌര്‍ണ്ണമിയോ
01. യാരവിതാ വനമാലിനാ (താഴേയ്ക്ക്)
പല തിരക്കുകൾ..പങ്കെടുക്കുന്ന കാര്യം സംശയമാൺ.
എന്നാലും ഒരു സംശയം ചോദിയ്ക്കട്ടെ,ഈ പദപ്രശ്നം പൂരിപ്പിയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഏതാൺ? ഇതില്‍ ടൈപ്പ് ചെയ്യാൻ പറ്റില്ലല്ലൊ
പദപ്രശ്നം:
1, 2, 3,.....എന്നിങ്ങനെ നമ്പരിട്ട് എഴുതിയാൽ മതി. ചില്ലക്ഷരങ്ങൾക്കും കോളം കൊടുത്തിട്ടുണ്ട്. എന്നാൽ ഒരു ഉത്തരത്തിൽ അത് അക്ഷരത്തോട് ചേർന്നു നിൽക്കുന്നു.
പദപ്രശ്നത്തിൽ അക്ഷരങ്ങൾ ഇല്ലാത്ത കോളങ്ങൾ കറുപ്പിച്ചിരുന്നു എങ്കിൽ അല്പം സഹായമായേനെ. പ്രത്യേകിച്ചും ഉത്തരം മറ്റൊരു പേപ്പറിൽ എഴുതി നോക്ക്ടെണ്ട അവസ്ഥയിൽ
പദപ്രശ്നത്തില്‍ നേരത്തെ എഴുതാതെ വിട്ട ഉത്തരങ്ങളും കൂടി ചേര്‍ക്കുന്നു.
13. സുമംഗലീ നീ ഓര്‍മ്മിക്കുമോ
16. കളഭം ചാര്‍ത്തി
17. ആടിവാകാറ്റേ
ഒരു ചെറിയ സംശയം...
പദപ്രശ്നം-5)ം ചോദ്യത്തിന്റെ ഉത്തരം 10 അക്ഷരം.., കൊടുത്തിരിയ്ക്കുന്ന "പൊന്‍" എന്ന രണ്ടക്ഷരമുള്ള വാക്കും ഉള്‍പ്പെടെയല്ലേ 10 അക്ഷരം ?
1. ചിത്രം ലങ്കാദഹനം
ഗാനങ്ങൾ
[1] ഈശ്വരനൊരിക്കൽ വിരുന്നിനു പോയി
[2] തിരുവാഭരണം ചാർത്തി
[3] സ്വർഗനന്ദിനീ..സ്വപ്നവിഹാരിണീ..
[4] സൂര്യനെന്നൊരു നക്ഷത്രം..
[5] പഞ്ചവടിയിലെ മായാസീതയോ..
3. മുക്കൂറ്റീ തിരുതാളീ കാടും പടലും പറിച്ചു കെട്ടിത്താ..
6.
1. റിമി റ്റോമി
2. ഗായത്രി
3. ജോത്സ്ന
4. ആഷാ മേനോൻ
5. സായനോര [?]
6. മഞ്ജരി
7
1. യാമിനി ദേവി
2. മിഴിയോരം
3. നീ മധുപകരൂ
4. ദേവസഭാതലം
5. വീടിനു പൊന്മണി വിളക്കു നീ
6. തളിർവലയോ
7. മലരമ്പനറിഞ്ഞില്ല
8. കണ്മണിയേ
9. സ്വരരാഗരൂപിണീ
10. അരയരയരയോ
11. യവനസുന്ദരീ
12. നന്ദസുതാവര
13. സുമംഗലീ
14. കാട്ടുക്കുറിഞ്ഞി പൂവും ചൂടി
1. യാരമിതാ
15. പവനരച്ചെഴുതുന്നു
16
17. ആടി വാ കാറ്റേ
18. ശരദിന്ദു
19. പഞ്ചമിയോ
മറ്റൊരു സംശയം കൂടി...
ചോദ്യം 1.-ലെ ഗാനങ്ങളില്‍, യുഗ്മഗാനങ്ങളും ഉള്‍പ്പെടുമോ... ??
പദപ്രശ്നം-ന്റെ സംശയം തീര്‍ത്തുതരാമോ... :)
For padapraznam:
5 down 10 letters including "pon"
Qn no. 1: No duets included.
1- 19 qns in padaprashnam ,how come 1*20 , 20 marks ?
പദപ്രശ്നത്തിൽ 20 ചോദ്യങ്ങളുണ്ട്. നമ്പർ 1 നു രണ്ടു ചോദ്യം. വലത്തോട്ടും താഴോട്ടും.
6
1) റിമി ടോമി
2) ഗായത്രി
3) ജ്യൊസ്ത്ന
4) ആശ മേനോന്
5) സായനോര
6) മഞ്ജരി
1. യാമിനീദേവീ
2. മിഴിയോരം
3.നീ മധു പകരൂ
4. ദേവസഭാതലം
5.
6.തളിര് വലയോ
7.മലരമ്പനറിഞ്ഞില്ല
8 കണ് മണിപ്പെണ്മണിയേ
9 സ്വരരാഗരൂപിണി
10 അരയരയരയോ
11 യവനസുന്ദരീ
12 നന്ദസുധാവര
13
14 കാക്കക്കുറിഞ്ഞിപ്പൂവും ചൂടി
15 പവരച്ചെഴുതുന്ന
16
17 ആടിവാകാറ്റേ
18 ശരദിന്ദു
19 പന്ചമിയോ
പദപ്രശ്നം....പദപ്രശ്നം...ഇതു തന്നെ എന്റേയും പ്രശ്നം. 20 ചോദ്യങ്ങളുണ്ടെന്നു പറയുന്നു. പക്ഷേ 19 എണ്ണമെ കാണുന്നുള്ളു. എന്റെ കണ്ണിന്റെ കുഴപ്പമാണോ..?
ചോദ്യങ്ങളുടെ ക്രമ-ക്കേട് കാരണം
ഒരെണ്ണം വിട്ടുപോയി.
അതുകൊണ്ട് ഒന്നൂടെ...
7. പദപ്രശ്നം
1. യാമിനീദേവീ
2. മിഴിയോരം
3. നീമധുപകരൂ
4. ദേവസഭാതലം
5. വീടിനു പൊന്മണിവിളക്ക്
6. തളിര്‍വലയോ
7. മലരമ്പനറിഞ്ഞില്ല
8. കണ്മണിയേ
9. സ്വരരാഗരൂപിണി
10. അരയരയരയോ
11. യവനസുന്ദരീ
12. നന്ദസുതാവര
13. സുമംഗലീ
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1. യാരവിതാ
15. പവനരച്ചെഴുതുന്നു
16. കളഭം ചാര്‍ത്തി
17. ആടിവാ കാറ്റേ
18. ശരദിന്ദു
19. പഞ്ചമിയോ
5. a) അണ്ണാറക്കണ്ണാ വാ.....
6.
1) റിമി ടോമി
2) ഗായത്രി
3) ജ്യോത്സ്ന
4) ആശ മേനോന്
5) സയനോര
6) മഞ്ജരി
Question Number 6
3 => Jyolsna
7.)
1. വലത്തോട്ട്. - യാമിനീദേവീ
2. മിഴിയോരം
3. നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊന്‍ മണി വിളക്ക്
6. തളിര് വലയോ
7. മലരമ്പനറിഞ്ഞില്ല
8. കണ് മണിയേ
9. സ്വരരാഗരൂപിണീ
10. അരയരയരയോ
11. യവനസുന്ദരീ
12. നന്ദസുതാവര
13. സുമംഗലീ
14. കാട്ടുകുറിഞ്ഞിപൂവും ചൂടി
1. താഴേയ്ക്ക് - യാ രമിതാ
15. പവനരച്ചെഴുതുന്ന
16. കളഭം ചാര്‍ത്തും
17. ആടി വാ കാറ്റേ
18. ശരദിന്ദു
19. പഞ്ചമിയോ
കുമാറേ..“അക്ഷരങ്ങൾ ഇല്ലാത്ത കോളങ്ങൾ കറുപ്പിച്ചിരുന്നു എങ്കിൽ“ മൊത്തം കറുപ്പായേനെ :)
ബിന്ദൂ, 14 കഴിഞ്ഞ് പിന്നെയും “1“ എന്നു കാണുന്നില്ലെ? 1 നു രണ്ട് പൂരണങ്ങൾ വലത്തോട്റ്റും താഴോട്ടും. അങ്ങനെ 20.
1-ആമത്തെ ചോദ്യത്തില്‍, ഗാനങ്ങള്‍ അഞ്ചില്‍ കൂടുതലായാല്‍ കുഴപ്പമുണ്ടോ?
1-)0 ചോദ്യം. അഞ്ചിൽ കൂടുതൽ ആയാലും കുഴപ്പമില്ല. നായകൻ തന്നെ പാടുന്നതാണെന്ന് ഉറപ്പു വരുത്തുക. അശരീരി ഒന്നും പോരാ. ഡ്യൂവെറ്റും പോര.
കറുപ്പു താൻ കുമാറിനു പുടിച്ച കളറ്...ദേ കറുപ്പിച്ച് കണ്ണുമെഴുതി പൊട്ടുംകുത്തി സംഭവം റെഡ്യാക്കിയിട്ടുണ്ട്..ക്യാഷുള്ളവർ അത് കളയാനായി Ctrl+F5 പ്രസ്സ് ചെയ്ത് ക്യാഷ് കളയുക.അപ്പോ കറുപ്പും കാണാം വെളുപ്പുങ്കാണാം :)
ങാ ശരിയാ... ‘പദപ്രശ്നം’ വണ്ടിയില്‍ 20 ആളെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. സീറ്റ് നമ്പര്‍ 14 നും 15 നും ഇടയില്‍ കുനിഞ്ഞിരുന്ന് അഷ്ടപദിപാടുന്ന ആ ‘ഒരുത്തനെ’ ആരും കാണുന്നില്ലേ? :) അയാളെ പിടിച്ച് ഡ്രൈവിങ്ങ് സീറ്റിലിരുത്തൂ... അപ്പോ “19+ അഷ്ടപദി പാടുന്ന ഡ്രൈവര്‍ 1 = 20“, ഓകെ .. ആളായി .. വണ്ടി വിട്ടോ... ടിം ടിം... പോട്ടേ പോട്ടേ... :)
ആരടാ നിര്‍ത്തിയിട്ട ‘പദ--പ്രശ്ന വണ്ടിയില്‍‘ ഡ്രൈവര്‍ അഷ്ടപതി പാടാന്‍ പോയനേരത്ത് കറുപ്പും വെളുപ്പും പെയ്ന്റ് വാരിത്തേച്ചത്? ‘പ്രശ്നക്കമ്മറ്റി പ്രസിഡന്റ്’ എതിരന്മാഷാണോ ഇതിനു പിന്നില്‍? ഏതായാലും വണ്ടിയിപ്പോ കാണാന്‍ എന്തൊരു ഭംഗിയാ....! ഈ ചതി ചെയ്തത് ആരായാലും കൂപ്പുകൈ... ഫ്രീയായി പെയ്ന്റടിച്ചത് കൊണ്ട് മാത്രമല്ല, 20 സീറ്റുള്ള ഈ വണ്ടി ആകെ മൊത്തം ഈ രൂപത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ താങ്കള്‍ കാണിച്ച ഡെഡിക്കേഷന് മുന്നില്‍ പ്രണാമം. സ്വന്തം സീറ്റില്‍ സീറ്റ് നമ്പര്‍ പ്രകാരമേ ആള്‍ക്കാര്‍ക്ക് ഇരിക്കാന്‍ പറ്റൂ എന്നതാണ് പുതുതായി റൂട്ടില്‍ ഓടാന്‍ തുടങ്ങിയ ഈ പ്രശ്നവണ്ടിയുടെ പ്രധാന പ്രത്യേകത... ഇതിന്റെ ഓണര്‍ക്ക് ഒരിക്കല്‍കൂടി നന്ദി... :)
മിസ്റ്റർ “അഭി“ പ്രായൻ,കറുപ്പു വെളുപ്പ് ആശയത്തിനു മിസ്റ്റർ കുമാർ പെരേരക്ക് നന്ദിയും,പുതിയ വണ്ടിയിൽ അസാമാന്യമായ ഇൻവെസ്റ്റിഗേഷൻ നടത്തുന്ന താങ്കൾക്ക് നന്ദിനിയും..!
അതു വണ്ടിയല്ല അഭിലാഷമേ. ഇച്ചിരെ ബാവന ഒക്കെ വേണ്ടെ. നച്ചത്രങ്ങൾ വിരിഞ്ഞു നിൽക്കുന്ന ആകാശമാ ബാക് ഗ്രൌണ്ടിൽ. അതിനു മുൻപിൽ അച്ചരങ്ങൾ ട്ട ഞ്ച ക്ഷ എഴുതിക്കളിയ്ക്കുന്നു.
2. ചന്ദ്രകാന്തം
(യേശുദാസ്,ജയചന്ദ്രന് , ബ്രഹ്മാനന്ദന് , എം എസ് വിശ്വനാഥന് )
സൂചനകള്‍ക്കു മുന്‍പുള്ള എന്റെ ഉത്തരങ്ങള്‍ :
2) മീശ മാധവന്
5) a)അണ്ണാറക്കണ്ണാ വാ പൂവാലാ..
b)അനുരാഗവിലോചനനായി...
6) റിമി ടോമി, ഗായത്രി, ജ്യോത്സ്ന, ആശാ മേനോന്, സയനോര, മഞ്ജരി.
7)
1.വലത്തോട്ട് --യാമിനി ദേവീ
2.മുകളിലേയ്ക്ക് --മിഴിയോരം
3.താഴേയ്ക്ക് ----നീ മധു പകരൂ
4.മുകളിലേയ്ക്ക്---ദേവസഭാതലം
5.താഴേയ്ക്ക് ----വീട്ടിലെ പൊന്മണി വിളക്കു നീ
6.വലത്തേയ്ക്ക്---തളിര്‍വലയോ
7.ഇടത്തേയ്ക്ക് --മലരമ്പനറിഞ്ഞില്ല
8.വലത്തേയ്ക്ക് --കണ് മണി
9.വലത്തേയ്ക്ക് --സ്വരരാഗരൂപിണി
10.താഴേയ്ക്ക് ---അരയരയരയോ
11.ഇടത്തേയ്ക്ക്--യവന സുന്ദരീ
12.മുകളിലെയ്ക്ക്--നന്ദ സുതാവര
13.വലത്തേയ്ക്ക് --സുമംഗലീ
14.മുകളിലേയ്ക്ക്---കാട്ടുക്കുറിഞ്ഞി
1.താഴേയ്ക്ക് ---
15.താഴേയ്ക്ക് ----പവനരച്ചെഴുതുന്ന
16.വലത്തേയ്ക്ക്---കളഭം ചാര്‍ത്തി
17.വലത്തേയ്ക്ക്---ആടി വാ കാറ്റേ
18.വലത്തേയ്ക്ക്---ശരദിന്ദു
19.ഇടത്തേയ്ക്ക്---പഞ്ചമിയോ
എന്റെ കമന്റ് വീണില്ലേ എന്ന സംശയം കൊണ്ട് ഒന്നു കൂടി കമന്റിയിട്ടുണ്ട് (അത് അസാധുവല്ലല്ലോ ല്ലേ? :) ആദ്യമിട്ട കമന്റ് വീണെങ്കില്‍ രണ്ടാമത്തേതു ഡെലിറ്റാം..ഉത്തരങ്ങളിലൊന്നും മാറ്റമില്ല, തിരുത്തലുകളില്ല :)
(എന്റെ കമന്റ് വീണില്ലേ എന്ന സംശയം കൊണ്ട് ഒന്നു കൂടി കമന്റുന്നു. ആദ്യമിട്ട കമന്റ് വീണെങ്കില്‍ ഇതു ഡെലിറ്റിക്കോ. ഉത്തരങ്ങളിലൊന്നും മാറ്റമില്ല, തിരുത്തലുകളില്ല) :)
സൂചനകള്‍ക്കു മുന്‍പുള്ള എന്റെ ഉത്തരങ്ങള്‍ :
2) മീശ മാധവന്
5) a)അണ്ണാറക്കണ്ണാ വാ പൂവാലാ..
b)അനുരാഗവിലോചനനായി...
6) റിമി ടോമി, ഗായത്രി, ജ്യോത്സ്ന, ആശാ മേനോന്, സയനോര, മഞ്ജരി.
7)
1.വലത്തോട്ട് --യാമിനി ദേവീ
2.മുകളിലേയ്ക്ക് --മിഴിയോരം
3.താഴേയ്ക്ക് ----നീ മധു പകരൂ
4.മുകളിലേയ്ക്ക്---ദേവസഭാതലം
5.താഴേയ്ക്ക് ----വീട്ടിലെ പൊന്മണി വിളക്കു നീ
6.വലത്തേയ്ക്ക്---തളിര്‍വലയോ
7.ഇടത്തേയ്ക്ക് --മലരമ്പനറിഞ്ഞില്ല
8.വലത്തേയ്ക്ക് --കണ് മണി
9.വലത്തേയ്ക്ക് --സ്വരരാഗരൂപിണി
10.താഴേയ്ക്ക് ---അരയരയരയോ
11.ഇടത്തേയ്ക്ക്--യവന സുന്ദരീ
12.മുകളിലെയ്ക്ക്--നന്ദ സുതാവര
13.വലത്തേയ്ക്ക് --സുമംഗലീ
14.മുകളിലേയ്ക്ക്---കാട്ടുക്കുറിഞ്ഞി
1.താഴേയ്ക്ക് ---
15.താഴേയ്ക്ക് ----പവനരച്ചെഴുതുന്ന
16.വലത്തേയ്ക്ക്---കളഭം ചാര്‍ത്തി
17.വലത്തേയ്ക്ക്---ആടി വാ കാറ്റേ
18.വലത്തേയ്ക്ക്---ശരദിന്ദു
19.ഇടത്തേയ്ക്ക്---പഞ്ചമിയോ
ഹോ ഈ പദപ്രശ്നം ഒരു പ്രശ്നം തന്നെ. പ്രിന്റൌട്ടെടുത്ത് തല പുകഞ്ഞാലോചിച്ച് പിന്നെ അതില്‍ പേനകൊണ്ട് എഴുതി പിന്നെ അത് കമന്റായി ടൈപ്പ് ചെയ്ത്..ഹോ... ഇതിനു ഉത്തരമെഴുതുന്ന സകലര്‍ക്കും എക്സ്ട്രാ സമ്മാനം കൊടുക്കണം..
പക്ഷെ, ഒന്നു പറയാലോ...ഈ പദപ്രശ്നം ഒരു പൊളപ്പന്‍ ചോദ്യം തന്നെ...:) സംഗതി ഒരു ത്രില്ലുണ്ട്.
5. ബി. 'അനുരാഗവിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്കും ചന്ദ്രനോ തിടുക്കം ' (നീലത്താമര)
6. അ. റിമി ടോമി.
ആ. ഗായത്രി മേനോന്.
ഇ. ജ്യോത്സ്ന രാധാക്ര്^ഷ്ണന്‍.
ഈ. മിന്മിനി (?)
ഉ. വന്ദന മെനോന്‍.
ഊ.മഞ്ജരി ബാബു.
7. (പദപ്രശ്നം )
1. (വലത്തോട്ട്) - യാമിനീദേവീ.
2. മിഴിയോരം
3. നീ മധു പകരൂ.
4. ദേവസഭാതലം
5. വീടിനു പൊന്മണി വിളക്കു നീ.
6. തളിര് വലയോ.
7. മലരന്പനറിഞ്ഞില്ല.
8. കണ്മണിയേ.
9. സ്വരരാഗരൂപിണി.
10.
11. യവനസുന്ദരി.
12. നന്ദസുധാവര.
13. സുമമ്ഗലീ.
14. കാക്കക്കുറിഞ്ഞി പാട്ടും പാടി.
1. ( താഴേക്ക്)- യാരളിത.
15. പവനരച്ചെഴുതുന്നു.
16.
17. ആടി വാ കാറ്റേ.
18.
19. പന്ചമിയോ.
(baakki sramikkaTTe. :) )
5 ബി) അനുരാഗവിലോചനനായി (നീലത്താമര)
ഭാവന വേണം വേണം ന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എതിരന്‍ മാഷേ, ഓളിപ്പോ തമിഴിലല്ലേ കസറുന്നത്.. ഇവിടെയെങ്ങും കിട്ടാനില്ല! ബൈ ദ വേ, ഇതെന്താ പ്രശ്നവണ്ടിയില് സീറ്റ് നമ്പര്‍ 15 ന്റെ അടുത്ത് നീളത്തില്‍ വെളുത്ത പാ വിരിച്ചിരിക്കുന്നത്? ഭാവനക്ക് ഉറങ്ങാനാണോ? 15 ആം സീറ്റില്‍ വലത്തോട്ട് തലവച്ച് ആരും ഉറങ്ങരുത് എന്ന് വണ്ടീടെ ഓണര്‍ പറഞ്ഞതാണല്ലോ..?! ‘സ്വര്ണ്ണമിട്ടോണ്ടാണേലും’ താഴോട്ട് 8 അടി നീളത്തില്‍ വേണേല്‍ കിടക്കാം എന്നല്ലേ പറഞ്ഞത്? എന്നിട്ടും സീറ്റ് നമ്പര്‍ 15 ല്‍ 2 അടി വലത്തോട്ട് പായ വിരിച്ചിരിക്കുന്നു.. ഇത് കണ്ടാല്‍ ഭാവന പോലും പൊറുക്കൂല്ലാ.. ഓള് സത്യമുള്ളോളാ..! (മത്രോല്ല, 2 അടിനീളത്തിലൊന്നും ഓളിപ്പൊ ഒതുങ്ങൂല്ല, വല്യ പെണ്ണായിപ്പോയി..) ! വലത്തോട്ട് വിരിച്ച വെള്ളപ്പായ എത്രയും പെട്ടന്ന് മടക്കി വെക്കുക.... ഇങ്ക്വിലാബ് സിന്താബാദ്... :)
1. ചിത്രം: ലങ്കാദഹനം
a) സ്വര്‍ഗ്ഗ നന്ദിനീ - യേശുദാസ്
b) നക്ഷത്രരാജ്യത്തെ - യേശുദാസ്
c) ഈശ്വരനൊരിക്കല്‍ - യേശുദാസ്
d) സൂര്യനെന്നൊരു നക്ഷത്രം - യേശുദാസ്
e) തിരുവാഭരണം ചാര്‍ത്തി - ജയചന്ദ്രന്
f) പഞ്ചവടിയിലെ മായാസീതയോ - ജയചന്ദ്രന്
7. (പദപ്രശ്നം - ബാക്കി രന്ടു ഉത്തരം കൂടി)
10. അരയരയരയോ
18. ശരദിന്ദു
7. (പദപ്രശ്നം - ബാക്കി വന്ന ഒരു ഉത്തരം )
16. കളഭം ചാര്‍ത്തി(യ)
(പദപ്രശ്നത്തിലെ മുഴുവനും പൂരിപ്പിച്ചു. ഇനി വല്ല തെറ്റുന്ടെങ്കില് ഇനി ക്ലൂ വരട്ടെ, അപ്പോ നോക്കാം . എന്നാലും ഇത് ഒരു വല്ലാത്ത പണിയായിപ്പോയി :) )
സൂചനകള്‍ക്ക് മുന്‍പുള്ള എന്റെ ഉത്തരങ്ങള്‍ :
പദപ്രശ്നത്തില്‍ വിട്ടുപോയ ഒരെണ്ണത്തിന്റെ ഉത്തരം കൂടി ഇപ്പോള്‍ എഴുതുന്നു
<<<<<<
(7)
1.താഴേയ്ക്ക് 4 അക്ഷരം----യാരമിതാ
>>>>>>>>>
(ഇതോടെ 7-മത്തെ ചോദ്യമായ പദപ്രശ്നത്തിലെ എല്ലാ ഉത്തരവും ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റിപ്പോകരുതേ/കാണാതെ പോകരുതേ ക്വിസ് മാസ്റ്ററെ...:)
ഒന്നാം നമ്ബറിന്റെ ഒരു ഉത്തരം വിട്ടുപോയി
1. യാരമിതാ
4.ഒരു പുഴയരികില്‍ ഒരുപുല്പ്പരപ്പില് കുറെയാടുകള് മേഞ്ഞിരുന്നു..(വരികള്‍ അത്ര തീര്‍ച്ചയില്ല)
6. 1.റിമി ടോമി 2. ഗായത്രി 3. ജ്യോത്സന 5. സയനോര.6. മഞ്ജരി.
7.
1.യാമിനീ ദേവീ
2.മിഴിയോരം..
3.നീ മധു പകരൂ
4.ദേവസഭാതലം..
5.വീടിനു പൊന്മണിവിളക്കു നീ
6.തളിര്‍വലയോ
7.മലരമ്പനറിഞ്ഞില്ല
8.കണ്മണിയെ..
9.സ്വരരാഗരൂപിണി
10.അരയരയരയോ..
11.യവനസുന്ദരീ..
12.നന്ദസുധാവര
13.സുമംഗലീ
14.കാട്ടുക്കുറിഞ്ഞീ പൂവും ചൂടി
15.പവനരച്ചെഴുതുന്നു..
16----
17.ആടിവാ കാറ്റേ
18.ശരദിന്ദു..
19.പഞ്ചമിയൊ..
1. ----(ബാലമുരളീകൃഷ്ണയുടെ ശബ്ദം ഓര്‍മ്മയുണ്ട്.അക്ഷരം കിട്ടുന്നില്ല )
3. “ആരവം“ എന്ന ചിത്രത്തിലെ “മുക്കുറ്റി തിരുതാളി.. കാടും പടലും..” എന്ന് തുടങ്ങുന്ന ഗാനം
2. ചിത്രം “വെള്ളിത്തിര” [നായകനു വേണ്ടി പാടിയവർ ശങ്കർ മഹാദേവൻ, ജയചന്ദ്രൻ, ഹരിഹരൻ, വിധു പ്രതാപ്]
5 a അണ്ണാറക്കണ്ണാ വാ പൂവാലാ
1. ലങ്കാദഹനം എന്ന സിനിമയിലെ പാട്ടുകള്‍.
പാട്ടുകള്‍:-
1.ഈശ്വരനൊരിക്കൽ വിരുന്നിനു പോയി -കെ ജെ യേശുദാസ്.
2.തിരുവാഭരണം ചാർത്തി വിടർന്നു - പി ജയചന്ദ്രൻ.
3.നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ - കെ ജെ യേശുദാസ്.
4.സൂര്യനെന്നൊരു നക്ഷത്രം - കെ ജെ യേശുദാസ്.
5.സ്വര്‍ഗ്ഗനന്ദിനീ - കെ ജെ യേശുദാസ് .
6.പഞ്ചവടിയിലെ മായാസീതയോ - പി ജയചന്ദ്രൻ.
5 എണ്ണത്തിനു പകരം ആറെണ്ണം നായകന് പാടിയാല്‍ കുഴപ്പമില്ലെന്നു കണ്ട് എഴുതിയ ഉത്തരമാണു..:)
2.മീശമാധവന്.
ദിലീപിനു വേണ്ടി ശങ്കര്‍ മഹാദേവന്(ചിങ്ങമാസം),
യേശുദാസ് (എന്റെ എല്ലാമെല്ലാമല്ലേ),
പ്രതാപ്(കരിമിഴിക്കുരുവിയെ),വിധു പ്രതാപ്(വാളെടുത്താല്‍ അങ്കക്കലി),
എം.ജി.ശ്രീകുമാര്‍(പെണ്ണേ പെണ്ണേ നിന് കല്യാണമായ്)എന്നീ ഗായകര്‍ പാടുന്നു.
3.അറിയില്ല.
പൊട്ടത്തരം വല്ലതും പൊട്ടിമുളച്ചാല് വഴിയേ എഴുതാം.:)
4.യാത്ര എന്ന സിനിമയിലെ 'തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ' എന്നു തുടങ്ങുന്ന ഗാനം.
5.a) ഭ്രമരം എന്ന സിനിമയിലെ
‘അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാര തേൻ കനി താ താ’ എന്ന ഗാനം.
b)ലാല്‍ ജോസിന്റെ നീലത്താമര എന്ന സിനിമയിലെ
‘അനുരാഗവിലോചനനായ് അതിലേറെ മോഹിതനായി പടി മേലെ നില്ക്കും ചന്ദ്രനോ തിടുക്കം‘ എന്ന ഗാനം.
6.പാട്ടുകാരികള്‍ യഥാക്രമം
1.റിമി ടോമി.
2.ഗായത്രി.
3.ജ്യോത്സന.
4.ആശ.ജി.മേനോന്.
5.സയനോര.
6.മഞ്ജരി.
ഇനിയെന്നെ വെള്ളം കുടിപ്പിച്ച ഘടാഘടിയൻ പദപ്രശ്നക്കാരനുള്ള ഉത്തരങ്ങളിതാ.ദൈവമേ എല്ലാം കള്ളികളിലേക്കുമുള്ള പൊരുത്തം ശരിയാക്കി തരേണമേ..
ഇങ്ങനെ നമ്പറിട്ടു എഴുതാനാണു ക്വിസ് മാസ്റ്റര്‍ ഉദ്ദേശിച്ചത് എന്ന വിചാരത്തില്‍ ഞാനെഴുതി വിടുവാണേ.ഉത്തരം എഴുതിയവതരിപ്പിക്കേണ്ട രീതിയില്‍ തെറ്റുണ്ടെങ്കില്‍ പറയണേ.:)
7. പദപ്രശ്നം
1.യാമിനീദേവീ.
2.മിഴിയോരം.
3.നീ മധു പകരൂ.
4.ദേവസഭാതലം.
5.വീടിനു പൊന്‍ മണി വിളക്കു നീ.
6.തളിര്‍വലയോ.
7.മലരമ്പനറിഞ്ഞില്ല.
8.കണ് മണിയേ.
9.സ്വരരാഗരൂപിണി.
10.അരയരയരയോ.
11.യവനസുന്ദരി.
12.നന്ദസുതാവര.
13.സുമംഗലീ.
14.കാട്ടുക്കുറിഞ്ഞി പൂവും ചൂടി.
1.യാ രമിതാ.
15.പവനരച്ചെഴുതുന്ന.
16.കളഭം ചാര്‍ത്തി.
17.ആടി വാ കാറ്റേ.
18.ശരദിന്ദു.
19.പഞ്ചമിയോ.
1.
2. വെള്ളിത്തിര
3.
4. ഒരു മലയരുകില്‍ ഒരു..
5.
a. അണ്ണാറക്കണ്ണാ വാ....
b. ഒരു ചിരികണ്ടാല്‍...
6.
1. റിമി ടോമി
2. ഗായത്രി
3. ജ്യോത്സന
4. ആശാമേനോന്‍
5. സയനോര
6. മഞ്ജരി
7
1. യാമിനീ ദേവീ..
2. മിഴിയോരം..
3. നീ മധു പകരൂ..
4. ദേവസഭാതലം...
5. വീടിനു പൊന്‍ മണിവിളക്കുനി..
6. തളിര്‍വലയോ...
7. മലരമ്പനറിഞ്ഞില്ല...
8. കണ്മണിയേ..
9. സ്വരരാഗരൂപിണി..
10. അരയരയരയോ..
11. യവനസുന്ദരി..
12. നന്ദസുധാവര..
13. സുമംഗലി..
14. കാട്ടുകുറിഞ്ഞി പൂവും ചൂടി..
1. യാരമിതാ..
15. പവനരച്ചെഴുതുന്നു..
16. കളഭം ചാര്‍ത്തി..
17. ആടിവാ കാറ്റേ..
18. ശരദിന്ദു..
19. പഞ്ചമിയോ...
answer 6.
1. rimi tomy
2. madhuri
3. jyoltsna
4. ------
5. ------
6. gayathri
2. വെള്ളിത്തിര ( പൃഥിരാജിനുവേണ്ടി പാടുന്നത് ജയചന്ദ്രന്, ഹരിഹരന് , ശങ്കര്‍ മഹാദേവന് , വിധുപ്രതാപ് )
ഇനി ഡ്യൂയറ്റ് പരിഗണീക്കില്ലാന്ന് ഇതിനും നിയമമുണ്ടോ?
5 (a) അണ്ണാറക്കണ്ണാ വാ
(b) അനുരാഗവിലോചനനായ് ( നീലത്താമര)
6(1)റിമി ടോമി
(2)
(3)ജ്യോത്സന
(4)
(5)ഗായത്രി
(6)മഞ്ജരി
1. "ലങ്കാദഹനം" എന്ന ചിത്രത്തിലെ 6 ഗാനങ്ങള്‍, നായകനായ പ്രേംനസീര്‍ പാടുന്നു...
ഗാനങ്ങള്‍...
1) ഈശ്വരനൊരിയ്ക്കല്‍ വിരുന്നിനു പോയി...
2) നക്ഷത്രരാജ്യത്തെ നര്‍ത്തനശാലയില്‍...
3) സൂര്യനെന്നൊരു നക്ഷത്രം...
4) തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു...
5) സ്വര്ഗ്ഗനന്ദിനി...
6) പഞ്ചവടിയിലെ...
2.
3. അന്‍പത്തൊന്‍പത് പെണ്‍പക്ഷി... (ആലോലം) ??
4. ഏ കാക്ക ഏ കാക്കാ കഥ പറയാം കാക്കാ..
വേഷം മാറിയ ചെന്നായുടെ ചെറുകഥ പറയാം കാക്കാ...
ഒരു മലയരികില്‍ ഒരു പുല്പരപ്പില്
കുറെ ആടുകള്‍ മേഞ്ഞിരുന്നു....
5.
a) അണ്ണാറക്കണ്ണാ വാ...
b) എന്റെ ഖല്‍ബിലെ... ??
6.
1) റിമി ടോമി
2) ഗായത്രി
3) ജ്യോത്സ്ന
4) ആശ മേനോന്
5) സയനോര
6) മഞ്ജരി
7.
1.a)യാമിനീ ദേവീ
2) മിഴിയോരം
3) നീ മധു പകരൂ
4) ദേവസഭാതലം
5) വീടിന് പൊന്മണിവിളക്ക് നീ
6) തളിര്‍വലയോ
7) മലരമ്പനറിഞ്ഞില്ലാ
8) കണ്മണിയേ
9) സ്വരരാഗരൂപിണി
10)അരയരയരയോ
11)യവനസുന്ദരി
12)നന്ദസുതാവര
13)സുമംഗലി
14)കാട്ടുകുറിഞ്ഞിപൂവും ചൂടി
1.b)യാരമിതാ
15)പവനരച്ചെഴുതുന്നു
16)കളഭം ചാര്‍ത്തി
17)ആടിവാ കാറ്റേ
18)ശരദിന്ദു
19)പഞ്ചമിയോ
4. ഒരു മലയരുകില്‍ ഒരു..
5. a. അണ്ണാറക്കണ്ണാ വാ....
6.
1. റിമി ടോമി
2. ഗായത്രി
3. ജ്യോത്സന
4. ആശാമേനോന്‍
5. സയനോര
6. മഞ്ജരി
7
1. യാമിനീ ദേവീ..
2. മിഴിയോരം..
3. നീ മധു പകരൂ..
4. ദേവസഭാതലം...
5. വീടിനു പൊന്‍ മണിവിളക്കുനി..
6. തളിര്‍വലയോ...
7. മലരമ്പനറിഞ്ഞില്ല...
8. കണ്മണിയേ..
9. സ്വരരാഗരൂപിണി..
10. അരയരയരയോ..
11. യവനസുന്ദരി..
12. നന്ദസുധാവര..
13. സുമംഗലി..
14. കാട്ടുകുറിഞ്ഞി പൂവും ചൂടി..
1. യാരമിതാ..
15. പവനരച്ചെഴുതുന്നു..
16. കളഭം ചാര്‍ത്തി..
17. ആടിവാ കാറ്റേ..
18. ശരദിന്ദു..
19. പഞ്ചമിയോ...
4. ഒരു മലയരുകിൽ (ചിത്രം : ഇണ)
5 ഏ, അണ്ണാറക്കണ്ണാ വാ
ബി
6. 1 റിമി ടോമി
2. ഗായത്രി
3. ജോത്സന
4
5
6 മഞ്ജരി
7.
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
19.പഞ്ചമിയോ
(ടൈം തീരെയില്ല. ബാക്കി പിന്നെ :( :(
7-(പദപ്രശ്നം)15 - പവനരച്ചെഴുതുന്നു
7- പദപ്രശ്നം
14:കാട്ടുകുറിഞ്ഞി പൂവും ചൂടി
7 (പദപ്രശ്നം) 9-സ്വരരാഗരൂപിണി
7 (പദപ്രശ്നം) 18 ശരദിന്തു
7 (പദ പ്രസ്നം) 10 - അരയരയരയോ
7 (പദ്പ്രശ്നം) 11 യവനസുന്ദരി
7 (പദപ്രശ്നം) 17 ആടിവാകാറ്റേ
രാവിലെ 9 മണിക്ക് ക്ലോസ് ചെയ്യും എന്ന ഓർമ്മയിൽ, പെട്ടന്ന് ഓർമ്മയിൽ വന്നതൊക്കെ ഇവിടെ ഉത്തരമായി എഴുതി.
പദ പ്രശ്നത്തിൽ പലപ്പോഴായി എഴുതിയതൊക്കെ ചേർത്ത് മുഴുവനും ഒരു കമന്റായി എഴുതുന്നു
7 (പദപ്രശ്നം)
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
4.ദേവസഭാതലം
5.വീടിനു പൊൻമണി വിളക്കു നീ
6.തളിർവലയോ
7.മലരമ്പനറിഞ്ഞില്ല
8.കൺമണിയെ
9.സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12. നന്ദ സുതാവര
13.സുമംഗലി
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1.
15.പവനരച്ചെഴുതുന്ന
16.കളഭം ചാർത്തി
17.ആടിവാകാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
3. മുക്കുറ്റി തിരുതാളി...(ചിത്രം : ആരവം)
5. (b) അനുരാഗവിലോചനനായി...
6. (1) റിമി ടോമി
(2) ഗായത്രി
(3) ജ്യോത്സ്ന
(4) ആശാമേനോൻ
(5)
(6) മഞ്ജരി
7. (1 വലത്തോട്ട്): യാമിനീ ദേവീ...
(2) മിഴിയോരം...
(3) നീ മധു പകരൂ...
(4) ദേവസഭാതലം...
(5) വീടിനു പൊന്മണി വിളക്കു നീ...
(6) തളിർവല...
(7) മലരമ്പനറിഞ്ഞില്ല...
(8) കൺണിയേ...
(9) സ്വരരാഗരൂപിണി...
(10) അരയരയരയോ...
(11) യവനസുന്ദരി...
(12) നന്ദസുധാവര...
(13) സുമംഗ്ഗലി...
(14) കാട്ടുകുറിഞ്ഞി പൂവും ചൂടി...
(15) പവനരച്ചെഴുതുന്നു...
(16) കളഭം ചാർത്തിയ...
(17) ആടിവാ കാറ്റേ...
(18) ശരദിന്ദു...ൻ
(19) പഞ്ചമിയോ
(1 thazhekku) യാരമിതാ...
4. ആറ്റുമ്മണമ്മേലേ വീരനായിക ഉണ്ണിയാർച്ച..[ചിത്രം പത്മവ്യൂഹം]
2. ചിത്രം : വെള്ളിത്തിര
7പദപ്രശ്നത്തിൽ വിട്ടുപോയ ഒന്നും ചേർത്ത്
മൊത്തത്തിൽ.
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
4.ദേവസഭാതലം
5.വീടിനു പൊൻമണി വിളക്കു നീ
6.തളിർവലയോ
7.മലരമ്പനറിഞ്ഞില്ല
8.കൺമണിയെ
9.സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12. നന്ദ സുതാവര
13.സുമംഗലി
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1.യാരമിത
15.പവനരച്ചെഴുതുന്ന
16.കളഭം ചാർത്തി
17.ആടിവാകാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
2. ജീവിത നൌക
3. മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിതാ
4. ഒരു മലയരുകിൽ (ചിത്രം : ഇണ)
5 a, അണ്ണാറക്കണ്ണാ വാ
b. ഇഷ്ടമല്ലേ..
6. (5) സയനോര
ഇതുവരെ പര കമന്റായി പറഞ്ഞ ഉത്തരങ്ങൾ ഒരുമിച്ച്.
1. ഉൾക്കടൽ
2. ജീവിത നൌക
3. മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിതാ
4. ഒരു മലയരുകിൽ (ചിത്രം : ഇണ)
5 a, അണ്ണാറക്കണ്ണാ വാ
b. ഇഷ്ടമല്ലേ..
6. 1 റിമി ടോമി
2. ഗായത്രി
3. ജോത്സന
4.
5 സയനോര
6 മഞ്ജരി
7.
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
4.ദേവസഭാതലം
5.വീടിനു പൊൻമണി വിളക്കു നീ
6.തളിർവലയോ
7.മലരമ്പനറിഞ്ഞില്ല
8.കൺമണിയെ
9.സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12. നന്ദ സുതാവര
13.സുമംഗലി
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1.യാരമിത
15.പവനരച്ചെഴുതുന്ന
16.കളഭം ചാർത്തി
17.ആടിവാകാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
ബാക്കി “കതിരവ കുളു” വന്നതിനുശേഷം :)
1. Naghaksthamgal
5.a : annarakkannaa vaa
5.b. anuraga vilochanan- neela thamara
6.1 rimmi tommy
6.2
6.3 Jyolsna
6.4
6.5 Gayathri
6.6 Manjari
7.1 യാമിനീ ദേവീ യാമിനീ
7.2 മിഴിയോരം
7.3 നീ മധു പകരു
7.4 ദേവ സഭാ തലം
7.9. സരസ്വതി രൂപിണി
7.10. അരയരയരയോ കിങ്ങിണിയോ
7.15. പവനരച് എഴുതുന്ന
7.16 കളഭം ചാർത്തിയ ശാരദയാമിനി
ഞാനും ഉണ്ടേ നിങ്ങളുടെ കൂടെ
2. മീശ മാധവന്
5. എ. അണ്ണാര കണ്ണാ വാ പൂവാല ( ഭ്രമരം )
ബി . അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി (നീലത്താമര )
6. 1 റിമി ടോമി
2 ഗായത്രി
3 ജ്യോത്സ്ന
4 ആശ ജി മേനോന്
5 സയനോര
6 മഞ്ജരി
7.
3. നീ മധു പകരൂ
4 ദേവ സഭാതലം
15 pavarachezhuthunnu
11 yavana sundhari
18 shardhindhu
17 aadivaa katte
time ille sorry for mangklish
4. പത്മവ്യൂഹം എന്ന ചിത്രത്തില്‍ ബ്രഹ്മാനന്ദനും മാധുരിയും ചേര്‍ന്ന് പാടുന്ന “ആറ്റുമ്മണമേലെ വീരനായിക ഉണ്ണിയാർച്ച...” എന്ന് തുടങ്ങുന്ന ഗാനം
2. മീശമാധവൻ & കസ്തൂരിമാൻ
ആറാമത്തെ ചോദ്യവും പദപ്രശ്നവും ഒഴികെ ബാക്കി എല്ലാ ചോദ്യങ്ങളും പ്രയാസമുള്ളതാണ് :(
1. അറിയില്ല ( ക്ലൂ വേണം.മനുഷ്യനെ വട്ടം കറക്കുന്ന ക്ലൂ തരാന്‍ പാടില്ല )
2. അറിയില്ല( മുകളില്‍ പറഞ്ഞത് ഇതിനും ബാധകമാണ് )
3. അന്തിക്കടപ്പുറത്തൊരോല..
4.ഒരു പുഴയരികില്‍ ഒരു പുല്‍പ്പരപ്പില്‍..
5.അണ്ണാറക്കണ്ണാ വാ..
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..
6. 1.റിമി ടോമി
2. ഗായത്രി 3. ജ്യോത്സന 4. ആശാമേനോന്‍
5. സയനോര 6. മഞ്ജരി.
7.1.യാമിനീ ദേവീ
2.മിഴിയോരം
3.നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊന്മണി വിളക്കു നീ
6. തളിര് വലയോ
7. മലരമ്പനറീഞ്ഞില്ല
8. കണ്മണീയേ
9.സ്വരരാഗരൂപിണീ
10. അരയരയരയോ
11.യവനസുന്ദരീ
12.നന്ദസുധാവര
13.സുമംഗലീ
14.കാട്ടുക്കുറിഞ്ഞീ പൂവും ചൂടി
15.പവനരച്ചെഴുതുന്നു..
16.കളഭം ചാര്‍ത്തി
17.ആടി വാ കാറ്റേ
18.ശരദിന്ദു ..
19 പഞ്ചമിയോ
1 യാരമിതാ ( അഷ്ടപദി)
2. മീശമാധവൻ
5. a) അണ്ണാറക്കണ്ണാ വാ പൂവാലാ (ഭ്രമരം)
b) അനുരാഗവിലോചനനായി (നീലത്താമര)
6. 1. റിമി ടോമി
2. ഗായത്രി
3. ജ്യോത്സ്ന
5. സയനോര
6. മഞ്ജരി
7.
1. യാമിനീ ദേവീ
2. മിഴിയോരം
3. നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊൻമണിവിളക്കു നീ
6. തളിർവലയോ
7.
8. കൺമണിയേ
9. സ്വരരാഗരൂപിണി
10. അരയരയരയോ
11.
12. നന്ദസുതാവര
13. സുമംഗലീ
14. കാട്ടുകുറിഞ്ഞിപൂവും ചൂടി
1.
15. പവനരച്ചെഴുതുന്നു
16.
17. ആടി വാ കാറ്റേ
18. ശരദിന്ദു
19. പഞ്ചമിയോ
ക്ലാ.ക്ലാ..ക്ലൂ..ക്ലൂ..ക്ലൂ വന്നു കഴിഞ്ഞു.. പദപ്രശ്നമൊഴിച്ചുള്ള ശരിയുത്തരങ്ങൾക്കെല്ലാം ഇനി പകുതി മാർക്ക്.
ചോദ്യം നമ്പര്‍ 6 ന്റെ ആറാമത്തെ ഉത്തരം മജ്ഞരി ആണ്. പക്ഷെ ഇന്നലെ ഞാന്‍ എഴുതിവിട്ടത് ഗായത്രി എന്നാണെന്ന് തോന്നുന്നു. അത് തിരുത്തി മജ്ഞരി എന്ന് വായിക്കുമല്ലോ ? പകുതി മാര്‍ക്ക് പോകുമോ ? :)
6) 5.> സയനോര
:(
3) “മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ....“
[ചിത്രം: ആരവം]
:)
5) “അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നില്ക്കും ചന്ദ്രനോ തിടുക്കം....”
[നീലത്താമരയിലെ ഗാനം.]
ശോാാാാാാാ.... :) :)
ഈ ക്വിസ് മാഷ് എന്തൊരു അപ്പ്-റ്റു-ഡേറ്റ് മനുഷ്യനാ :)
നമ്മളൊക്കെയാ എബ്സല്യൂട്ട്ലി ഒബ്സലേറ്റ് ആദ്മീസ്... :) :)
ഇത്ര ലേറ്റസ്റ്റ് വരുംന്ന് കരുതീല്ല മാഷേ...
എന്തായാലും പകുതി മാര്‍ക്ക് പോരട്ടെ...
3.ആരവം എന്ന സിനിമയിലെ ‘മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ..’ എന്ന ഗാനം.
2. മീശമാധവന്
3. സര്‍വ്വകലാശാല എന്ന ചിത്രത്തിലെ ശമനതാളം എന്ന ഗാനം. അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ..
6. (5) സയനോര
5. (a) അണ്ണാറക്കണ്ണാ വാ പൂവാലാ
ക്ലൂ തന്ന സ്ഥിതിക്ക് ഒന്നുകൂടി നോക്കട്ടെ.
---
3. താരക പൊടി പൊടി... (ജലോത്സവം)
5. അ) ‘കാക്കനോട്ടം നോക്കി..’ (ഡൂപ്ലിക്കേറ്റ്)
6. (ഉത്തരം ഭേദഗതി.)
2) ഗായത്രി അശോകന്
4)ആശാ ജി. മേനോന്.
സൂചനകള്‍ വന്നപ്പോള്‍ ചില ഉത്തരങ്ങള്‍ കൂടുതല്‍ സംശയങ്ങളായി... :(
ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ആദ്യം എഴുതിയത് ശരിയും, പിന്നീട് സൂചനകള്‍ക്ക് ശേഷം എഴുതുന്നത് ശരിയല്ലാതാവുകയും ചെയ്താല്‍ എന്ത് ചെയ്യും..? :)
ചില ഉത്തരങ്ങള്‍ സൂചനകള്‍ക്ക് ശേഷം...
2. ചിത്രം - "ഉസ്താദ്" ??
3. ആലായാല്‍ തറ വേണം... (ആലോലം) ??
4. പ്രഭാതഗോപുരവാതില്‍ തുറന്നു... (തുലാഭാരം)
പഞ്ചവര്‍ണ്ണ പൈങ്കിളികള്‍ ഭജന പാടിയ രാവില്‍... (കാക്ക തമ്പുരാട്ടി)
ഒരു മലയരികില്‍... (ഇണ)
ഈ ഗാനങ്ങള്‍ ഗായകനും ഗായികയും ഒന്നിടവിട്ട് പാടി അവതരിപ്പിക്കുന്നു... (ശരിയല്ലേ... :) )
5.
b) അനുരാഗവിലോചനനായി... (നീലത്താമര)
5.
b. അനുരാഗവിലോചനനായി...[ചിത്രം നീലത്താമര]
7.
16. കളഭം ചാർത്തിയ
കുളു കുളുവിനു ശേഷം
1. റസ്റ്റ് ഹൌസ്
2. രസികൻ
5. (ബി)അനുരാഗ വിലോചന (നീലത്താമര)
6. (4) ആഷാ മേനോൻ
5. b) നീലത്താമര എന്ന ചിത്രത്തിലെ “അനുരാഗവിലോചനനായി..) എന്ന് തുടങ്ങുന്ന ഗാനം
Updated after ക്ലാ.ക്ലാ..ക്ലൂ..ക്ലൂ..ക്ലൂ
6.1.rimi tommy
6.2.gayathri
6.3.jyolsthna
6.4.asha
6.5.sayanora
6.6.manjari
അങ്ങിനെ എഴുതിയാൽ ഇന്ദുവിനു മുയുവനും നെഗറ്റീവ് മാർക്കിടും അല്ലേ കിരൺ? അതെ അതെ! ;)
2. Meesha Madhavan
6.1. Rimi Tomi
6.2. Asha G Nair
detail aayi pinne nokkam :-)
1.കിട്ടുന്നില്ലല്ലോ
2 അയച്ചിട്ടുണ്ട്
3 മുക്കുറ്റീ തിരുതാളീ കാടും പടലും പറിച്ചു കെട്ടി താ ...
4 അറിയില്ല
5 അയച്ചിട്ടുണ്ട്
6. അയച്ചിട്ടുണ്ട്
7 1. കിട്ടുന്നില്ല
2. മിഴിയോരം
3. നീ മധു പകരൂ
4. ദേവസഭാതലം
5.വിടിനുപോന്മണിവിളക്കു നീ
6. തളിര് വലയോ
7.കിട്ടുന്നില്ല
8.കണ്മണിയേ
9.സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരീ
12.നന്ദസുതാവര
13.സുമംഗലീ
14.കാട്ടുകുറുഞ്ഞിപ്പൂവുംചൂടി
1.കിട്ടുന്നില്ല
15.പവനരച്ചെഴുതുന്നു
16.കിട്ടുന്നില്ല
17.ആടിവാകാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
--
സ്നെഹപൂർവം
പിരികുട്ടി
adding few more answers for പദപ്രശ്ന
7.6 തളിര് വലയോ
7.14 കാട്ടു കുറുഞ്ഞി പൂവും ചൂടി
7.17 ആടി വാ കാ
7.19 പഞ്ചമിയോ
2. Vidyasagar and Silver screen (വെള്ളിത്തിര) സംശയമായല്ലോ, പിന്നെ അല്‍ഫോണ്‍സ് എവിടെ പോകും...?
1.ഇങ്ങനത്തേ ക്ലൂ തരുന്നതിലും ഭേദം തരാതിരിക്കുന്നതാ.
സലീം കുമാര്‍ നായകനായി അഭിനയിച്ച സിനിമ എന്നു പറയുന്ന ലാഘവത്തോടെയാണ് പ്രേം നസീര്‍ നായകനായ സിനിമ എന്നു ക്ലൂ തന്നിരിക്കുന്നത്.പ്രതിഷേധിക്കുന്നു
5.ബി.എത്രയോ നല്ല പാട്ടുകള്‍ മലയാളത്തില്‍ ഉണ്ടായിട്ട് റീമേക്കു സിനിമയിലെ പാട്ട് എടുത്തതില്‍ പിന്നെയും പ്രതിഷേധിക്കുന്നു.
1.രാജഹംസം
2.വെള്ളിത്തിര
3.ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം..
ഇന്ദു,മത്സരത്തിന്റെ പൊതുനിയമപ്രകാരം മാറ്റിയെഴുതുന്ന ഉത്തരങ്ങളാണ് ഫൈനൽ ഉത്തരങ്ങളായി പരിഗണിക്കുക.ക്വിസ് മാസ്റ്ററിന്റെ പരിഗണനക്ക് വിടുന്നു.
അതേയതേ കുമാറപ്പാ :)
ലേഖാ
1. :)
2.റീമേക്കെന്നുദ്ദേശിച്ചത് ഡബ്ബിംഗ് ചിത്രം എന്ന് തെറ്റിദ്ധരിച്ചുവോ :)
അതെന്താ കിരണേ, ആദ്യപോയിന്റില് ഒരു ചിരിമാത്രം മറുപടി? പറഞ്ഞത് ശരിയല്ലേ?
പ്രേം നസീര്‍ ‘നായകനായി‘ 700+ സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്... ഇതിലിപ്പോ ഏതാന്ന് വച്ച് എവിടെപ്പോയിത്തപ്പാനാ....! ലേഖാവിജയ് ന്റെ ആദ്യ പോയിന്റ് ന്റെ കൂടെ ഞാനും പ്രതിഷേധിക്കുന്നു. :)
രണ്ടാമത്തെ പോയിന്റ് : ഒരു ചെറു പുഞ്ചിരിയോടെ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.. :) എതിരന്മാഷാരാ മോന്.... :)
അഭിലാഷേ നുമ്മ 700+ ഇൽ ഒന്നു കറക്കി കുത്തി. കിട്ടിയാൽ കിട്ടി പോയാൽ പോച്ച്.
എന്തരായാലും ആ ക്ലൂ ഇത്തിരി കടന്നു പോച്ച് ;)
ഹ.ഹ..ശെഡാ ഒരു ചിരിചിരിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാനും പറ്റില്ലേ..:)സത്യത്തിൽ എനിക്കും ലേഖക്കും അഭിലാഷിനുമൊപ്പം പ്രതിഷേധിക്കാനിവിടെ ആരുണ്ട് ? :)
ആദ്യചോദ്യത്തിന്, യേശുദാസും ജയചന്ദ്രനും ഒരേ സിനിമയിൽ പാടിയിരിക്കുന്നു എന്നതും ആൺ പാട്ടുകളെല്ലാം നായകൻ തന്നെ പാടിയിരിക്കുന്നു എന്ന വഴിക്കും ആണ് ഞാൻ ഉത്തരങ്ങൾ തേടിയത്. നസീർ ചിത്രം എന്നത് ഇവയുടെ കൂടെ ആഡ് ചെയ്യാവുന്നൊരു ക്ലൂ. എന്റെ ഉത്തരം ശരിയാണൊ എന്ന് എനിക്കും ഉറപ്പില്ല
ലേഖയുടെ രണ്ടാമത്തെ ചോദ്യത്തിന് ഞാനും ഒരു പുഞ്ചിരി സമ്മാനിക്കുന്നു
എതിരന്മാഷ് ആരാ മോൻ!!
ആണോ കുമാറേട്ടാ...? എന്നാ ഞാനുമൊന്ന് ചുമ്മ ട്രൈ മാടട്ടെ! ഇന്ന് ട്രൈ ചെയ്യുന്നവരുടെ വിജയ ദിവസമാ പോലും! മാത്രമല്ല, പണ്ട് ട്രൈ ചെയ്തതിന്റെയൊക്കെ ഫലം കിട്ടുന്ന ദിവസം കൂടിയാണത്രേ ഇന്ന്. ഉദാഹരണത്തിന് പണ്ട് “ഗോപുമോന്” വെണ്ണ കട്ട് തിന്നതിന്റെ ഒക്കെ എനര്‍ജ്ജി മൊത്തം ഇന്ന് ട്രൈ ചെയ്തപ്പോഴല്ലേ പുറത്ത് വന്നത്? 6 വിക്കറ്റ് പോലും....
പണ്ട് വെല്ലം, പാല്‍പ്പൊടി, ഹോര്ലിക്റ്റ് തുടങ്ങിയ സാധനങ്ങള്‍ ഞാനും കട്ട് തിന്നിട്ടുണ്ട്... സോ, ഞാനും ഇന്നൊന്ന് ട്രൈ ചെയ്യട്ടെ...!
ങാ ഹാ... അത്രക്കായോ... :)
അഭിലാഷേ.. അഞ്ചുവിക്കറ്റ് കിട്ടിയെങ്കിൽ ഗോപുമോൻ ഇന്ന് ലങ്കയുടെ തലയ്ക്കു കയറിയിട്ടുണ്ടാവൂല്ലോ.. :)
അപ്പോ ഇന്ന് എത്ര കൊടുത്ത് ഫൈൻ??
അഞ്ച് വിക്കറ്റല്ല, ഫോളോ ഓണ്‍ ഇന്നിങ്ങ്സിലെ ദില്‍ഷാന്റെ വിക്കറ്റും കൂട്ടി “6” ഉണ്ട്. ചുമ്മ “5” എന്നൊക്കെ പറഞ്ഞ് അവന്റെ വായിലിരിക്കുന്നത് കേള്‍ക്കെണ്ട ങാ. ഇന്നത്തെ കളി കഴിഞ്ഞ് രവിശാസ്ത്രിയുമായി ഗ്രൌണ്ടില് വച്ച് ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അതില്‍ ശ്രീശാന്ത് യങ്ങ്സ്റ്റേസിനോട് എങ്ങിനെ ലൈനിലും ലങ്ങ്തിലും ബോള്‍ ചെയ്യണം, എങ്ങിനെ നഷ്ടപ്പെട്ട ‘കോണ്സണ്ട്രേഷന്’ വീണ്ടെടുക്കാം എന്നതിനെ പറ്റിയൊക്കെ സംസാരിച്ചപ്പോ ഒരു മരവിപ്പോടെ കേട്ടിരുന്നു.... എന്റെ വായില്‍ വച്ചിരുന്ന പഴംപൊരി അകത്തോട്ടുമില്ല പുറത്തോട്ടുമില്ലാ എന്ന നിലക്ക് ഞാന്‍ തരിച്ചിരുന്നുപോയത് അഞ്ച് മിനിട്ടാ.. അഞ്ച് മിനിറ്റ്... :)
പക്ഷെ, ചെക്കന് ഡീസന്റായെന്നാ അമര്‍നാഥും, രവിശാസ്ത്രിയും ഒക്കെ പറയുന്നത്. വായ കൊണ്ടുള്ള വ്യായാമം അല്പം കുറച്ച്, ഇമോഷന്‍സിനെ കണ്ട്രോള് ചെയ്ത് ബോളിനെ കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിയത് നല്ല ലക്ഷണമാണ് എന്നൊക്കെയാ ഇവരൊക്കെ സാഹിത്യം കലര്‍ത്തി പറയുന്നത്... ആര്‍ക്കറിയാം... ഒന്നും പറയാന്‍ പറ്റൂല്ല, പണ്ട് വെണ്ണ കട്ടുതിന്ന സ്ഥിതിക്ക് എന്തും സംഭവിക്കാം....
അത് പറഞ്ഞപ്പോഴാ വീണ്ടും ഓര്‍ത്തത്, ഞാനും “ടൈ“ ചെയ്യട്ടെ... ഒരോന്ന് ചോദിച്ച് ഡോണ്ട് ഡിസ്റ്റേബേ....
ഓം ശ്രീശാന്തായ നമ:
ശ്രീ തകർത്തു ആറു വിക്കറ്റിൽ ക്രൂഷ്വൽ വിക്കറ്റുകളാ കൂടുതൽ അതിൽ മൂന്നെണ്ണം ക്ലീൻ സ്റ്റമ്പ്സ്.അർമ്മാദിക്കാൻ ഇതില്‍പ്പരം എന്തുവേണം? ആരും ക്വിസിൽ നിന്നുള്ള പിടിവിടാതെ നോക്കിയേച്ച് ഒറ്റ ഓട്ടക്കത്തിനു ഇങ്ങു തിരികെപ്പോരുമെങ്കിൽ ദിങ്ങോട്ട് നോക്ക്.
എന്റെ കിരണേ.. അതുമിതും ലിങ്കി ലിങ്കി നിൽക്കാതെ ആ കമന്റു ബോക്സും ഉത്തരങ്ങളും ഇങ്ങ് തൊറന്ന് വിട്.. ഒഴുകിവരട്ടെ..
ക്ലൂവിനു ശേഷം:
3) മുക്കൂറ്റി തിരുതാളീ..(ആരവം)
6) 4. ആശാമേനോൻ
7) പദപ്രശ്നം:
7. മലരമ്പനറിഞ്ഞില്ല
11. യവനസുന്ദരീ
ഹ.ഹ..നിൽ കുമാറപ്പാ നിൽ..വെറും ഒന്നരമണിക്കൂർ വെയ്റ്റൂ :)
1 കായംകുളം കൊച്ചുണ്ണി
3. അതിരുകാക്കും മലയൊന്നു....
“ഓം ശ്രീശാന്തായ നമ:“
ശ്രീശാന്തിനെ മനസ്സില്‍ ധ്യാനിച്ച് ട്രൈ ചെയ്ത് ചെയ്ത് കിട്ടിയ ആദ്യ ചോദ്യത്തിന്റെ ഉത്തരം തട്ടുകയാണ് :
1) ചിത്രം: ലങ്കാദഹനം
പാട്ടുകള്‍:
1.1) “ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി“
1.2) “സൂര്യനെന്നൊരു നക്ഷത്രം ഭൂമിയെന്നൊരു ഗോളം“
1.3) “സ്വര്‍ഗ്ഗ നന്ദിനീ..സ്വപ്നവിഹാരിണീ...”
1.4) “തിരുവാഭരണം....”
1.5) “നക്ഷത്രരാജ്യത്തെ നര്‍ത്തനശാലയില്‍ രത്നം പൊഴിയുന്ന രാത്രി...”
ഈ ഉത്തരം ശരിയാണേല് ഇന്നുമുതല്‍ ഞാന്‍ ശ്രീശാന്തിന്റെ ഫാനാകും! അയാളാണ് “ട്രൈ” ചെയ്യാന്‍ ഇന്സ്പിരേഷന്....! ഉത്തരം തെറ്റാണേല് ഹര്ബജന് സിങ്ങിന്റെ അടികിട്ടിയ ശ്രീശാന്തിന്റെ ഫേഷ്യല്‍ എക്സ്പ്രഷനോടുകൂടി ഞാന്‍ മന്ദം മന്ദം യാത്രയാകും....
മാത്രമല്ല, നാളെ മുതല്‍ ഹര്‍ബജന്റെ ഫാനാകും... അത്രതന്നെ...
“ഓം ഹര്ബജോഗ്രമൂര്ത്തിയായ നമ:“
:)
ഉത്തരം വരാറായോ എതിരന്‍സ്?
(@അഭിലാഷ്... ഇയാളെന്തിനാ ടിവി കാണുമ്പോള്‍ പഴംപൊരിയും വായില്‍ വെച്ച് നോക്കിയിരിക്കുന്നത്. അങനെ തന്നെ വേണം !!! ഇനി ശ്രീ ആരാ മോന്? നാളെ ഒന്നു രന്ടു വിക്കറ്റ് കൂടി കിട്ടട്ടെ. മാന്‍ ഓഫ് ദി മാച്ച് ഉറപ്പല്ലേ. 'അപ്പം ---യ' യില്‍ നിന്നും മാറ്റങള് കാണുന്നുന്ട്. :) )
അവസാന നിമിഷത്തെ തട്ടിവിടത്സ് തുടരുന്നു :)
2) ചിത്രം: “സത്യം ശിവം സുന്ദരം”
:)
1. Kavyamela
6.2. Gayathri
3. Jyothsana
5. Sayanora
6. Manjari
5.a. Annarakanna Vaayo
b. Anuraga vilochananayi
samayam kazhinjo.. bakki nokkatte
ഉത്തരങ്ങൾ ചേർക്കേണ്ട സമയം അവസാനിച്ചു കഴിഞ്ഞു.കമന്റ് മോഡറേഷൻ മാറ്റുന്നു.ഇനിയുള്ള ഉത്തരങ്ങൾ മത്സരത്തിനു പരിഗണിക്കുന്നതല്ല.ഉടൻ തന്നെ ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
കമന്റ് ബോക്സ് തുറന്നിട്ടുണ്ട്.ക്വിസ് മാസ്റ്റർ ഗഡാംബൂച്ചി സ്റ്റൈലിൽ തയ്യാറെടുത്തു കഴിഞ്ഞു :)
ആക്രമൺ കേലിയേ തയ്യാർ :)
ങാ... ഉത്തരംസ് വന്നോസ്?
ഒരേ ഒരു ക്വസ്റ്റ്യനേ അറ്റന്റ് ചെയ്യാണ്ടുള്ളൂ... അറ്റന്റ് ചെയ്തതൊക്കെ ശരിയാണ്,..ജിങ്ക് ജക്കാ.. :)
ഇനി ആ ഒരേ ഒരു ക്വസ്റ്റ്യനെ പറ്റി അലമ്പുണ്ടാക്കേണ്ട ടൈം.... :)
ആക്രമണ്....... :)
4) “ഇടക്ക് പല്ലവി ആവർത്തിക്കുന്നില്ല, ഏറ്റവും അവസാനമൊഴിച്ച്. “ എന്ന് പറയുന്നു.
“വൈക്കത്തഷ്ടമി“ ഞാന്‍ ഒന്ന് ആലോചിച്ചതാണ്. പക്ഷെ പാട്ട് കേട്ടപ്പോ ആദ്യ വരികള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് കേട്ടു... അപ്പോ അത് എങ്ങിനെ ഏന്‍സര്‍ ആകും? “ഇടക്ക്” എന്ന വാക്കണ് കണ്ഫ്യൂഷന് ഉണ്ടാക്കിയത്. കുറച്ചൂടെ വ്യക്തമാക്കാമായിരുന്നു. പാട്ട് ഒന്ന് കേള്‍ക്കൂ
പല്ലവിയുടെ അവസാന ഭാഗത്താണ് ആവര്‍ത്തിക്കുന്നത് ... ഇനി ഈ ഗാനത്തിന്റെ സ്ട്രക്ചറില്‍ അതും കൂട്ടിയതിനെയാണോ പല്ലവി എന്ന് പറയുന്നത്? അല്ല, ഏക്ച്വലി ആരാ ഈ പല്ലവി? ഏതാ അവള്?
ഓഫ്: ഇനിയിപ്പോ, എന്നാപ്പിന്നെ മറ്റേ രണ്ട് ഏന്സേസില് ഏതേലും പറയാന്‍ മേലായിരുന്നോ എന്ന് ചോദിക്കരുത്. അറിയുന്നതല്ലേ പറയുക? :) ഒരു ക്വസ്റ്റ്യന്‍ നൂറായിരം ഉത്തരങ്ങള്‍ തരുന്ന ക്വിസ്പാനലിന്റെ ധാരാളിത്തം, ധൂര്‍ത്ത് ഈ റിസഷന് ടൈമില്‍ അവസാനിപ്പിക്കുക.... ഇന്‍ക്വിലാബ് സിന്താബാദ്.....
:)
ക്ലൂവിനു ശേഷം അയച്ച ഉത്തരങ്ങളാണല്ലൊ ആദ്യം വന്നിരിക്കുന്നത്! മുമ്പയച്ചത് പോയില്ലായിരിക്കുമോ എന്നോർത്ത് ഞാനൊന്നു കിടുങ്ങിപ്പോയി. പിന്നെ നോക്കുമ്പോഴതാ, ആദ്യം അയച്ച ഉത്തരങ്ങൾ അവസാനം കിടക്കുന്നു! ക്വിസ് മാസ്റ്ററേ...ശ്രദ്ധിച്ചോളണേ...
പദപ്രശ്നം രസകരമായിരുന്നു കേട്ടോ...
എന്റെ “ആറ്റുമ്മണമ്മേലേ വീരനായിക ഉണ്ണിയാർച്ച” ശരിയോ തെറ്റോ?
ഈ ഉത്തരങ്ങള്‍ ശരിയുത്തരങ്ങളായി പരിഗണിക്കുമ്മോ?
1. ചോദ്യം4 - യാത്ര എന്ന ചിത്രത്തിലെ തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനം
2. പദപ്രശ്നം (8)കാര്യം നിസ്സാരം എന്ന ചിത്രത്തിലെ കണ്മണി പൊന്മണിയേ എന്ന ഗാനം
3. പദപ്രശ്നം (16) കളഭംചാര്‍ത്തി എന്നെഴുതിയാല്‍
4. പദപ്രശ്നം (1) താഴേയ്ക്ക് യാരവിതാ എന്നെഴുതിയാല്‍
1. വിലയ്ക്കു വാങ്ങിയ വീണയിലെ അഞ്ചു പാട്ടുകൾ (കാട്ടിലെ പാഴ്മുളം, അവൾ ചിരിച്ചാൽ, ദേവഗായകനെ, കളിയും ചിരിയും മാറി, ഇഴനൊന്തു തകർന്നൊരു) നായകൻ പ്രേംനസീർ പാടുന്നു. ലങ്കാദഹനത്തിലെ ആറെണ്ണവും ( തിരുവാഭരണം, സ്വർഗ്ഗനന്ദിനീ, ഈശ്വരനൊരിയ്ക്കൽ, സൂര്യനെന്നൊരു നക്ഷത്രം, നക്ഷത്ര രാജയ്ത്തെ, പഞ്ചവടിയീലെ). ഒരു സിനിമയിലെ തന്നെ പ്രസിദ്ധവും ഹിറ്റ് ആയവയുമായ പാട്ടുകൾ ഏറ്റവും അവതരിപ്പിച്ചിട്ടുള്ളത് നസീർ തന്നെ. മാറ്റാൻ പറ്റാത്ത ചരിത്രം. കൂടാതെ റെസ്റ്റ് ഹൌസിലെ നാലുപാട്ടുകൾ (പാടാത്ത വീണയും പാടും, പൌർണ്ണമിച്ചന്ദ്രിക, മുത്തിനും മുത്തായ, വിളക്കെവിടെ എന്നിവ). ‘യമുനേ യദുകുല രതിദേവനെവിടെ” യും ‘മാനക്കേടായല്ലൊ’ യും തന്നെയല്ല പാടുന്നത് എന്നേയുള്ളു. രാജഹംസത്തിലെ പല പാട്ടുകളും നായകൻ പ്രേംനസീർ തന്നെ പാടുന്നുണ്ടെങ്കിലും “പച്ചിലയും കത്രികയും പോലെ” രാഘവൻ ആണ് പാടുന്നത്.
2. മീശമാധവൻ, രസികൻ, സത്യം ശിവം സുന്ദരം എന്നീ ചിത്രങ്ങളിൽ വിദ്യാസാഗർ വലിയ ഒരു ഗായകനിരയെ ആണ് നായകനു വേണ്ടി പാടാൻ കൊണ്ടു വന്നത്. വിധു പ്രതാപ്, ബിജു നാരായണൻ, ദേവാനന്ദ്, കാർത്തിക്, ദിനേശ്, മുരളീകൃഷ്ണൻ, മനോ, ശങ്കർ മഹാദേവൻ, ഹരിഹരൻ ഇവരെയൊക്കെ നിരത്തി. ‘വെള്ളിത്തിര‘യിൽ അല്ഫോൺസും നാലു വ്യത്യസ്തഗായകരെക്കൊണ്ടു പാടിച്ചു പൃഥ്വിരാജിനു വേണ്ടി.
3. ലക്ഷ്മി താളം കേരളത്തിന്റേതു മാത്രമാണ്. കുഞ്ചൻ നമ്പ്യാർ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. ‘മുക്കുറ്റി തിരുതാളി……’ ഈ താളത്തിന്റെ സവിശേഷതകൾ വിശദമാക്കുന്നുണ്ട്. ‘ആലോല’ത്തിലെ അൻപത്തൊൻപതു പെൺപക്ഷി…’യും ഈ താളത്തിന്റെ പ്രയോഗമാണ്.
4. ഒരു പാട്ടിലെ പല്ലവി ആവർത്തിച്ചുറപ്പിയ്ക്കുന്നത് പോപുലാരിറ്റിയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ പാട്ടിലൂടെ ഒരു കഥ പറ്യുമ്പോൾ ഈ പല്ലവി ആവർത്തനം യുക്തിസഹമല്ല. കഥയുടെ ആദ്യഭാഗം പിന്നെയും ആവർത്തിയ്ക്കുന്നത് അനാവശ്യമാണല്ലൊ. പക്ഷെ പതിവു ശീലങ്ങൾ മാറ്റാനും ശാസ്ത്രീയസംഗീതവഴിയിൽ വിട്ടുമാറി നടക്കാനും മടി കാട്ടാറാണ് പല സംകീതകാരൻ മാരും. ഇങ്ങനെയല്ലാതെ ദക്ഷിണാമൂർത്തി ഹിറ്റ് ആക്കിയ പാട്ടാണ് :വൈക്കത്തഷ്ടമി നാളിൽ...”. പല്ലവൈ തന്നെ വാക്കുകൾ മാറ്റി ജാനകി പാടിക്കഴിഞ്ഞിട്ടു മാത്രമേ ‘വൈക്കത്തഷ്ടമി’ എന്ന് ആവർത്തിയ്ക്കുന്നുള്ളു. ചരണങ്ങൾക്കിടയ്ക്ക് ഇതു വരുന്നില്ല. ഇത്രയും പോപ്പുലർ അല്ലെങ്കിലും ‘പഞ്ചവർണ്ണപ്പൈങ്കിളികൾ ഭജന പാടിയ...”
ഇലും ‘പ്രഭാതഗോപുര വാതിൽ..” ഇലും പല്ലവിയുടെ ആവർത്തനമില്ലാതെ ഗായകനും ഗായികയും മാറി മാറി പാടിത്തീർക്കുന്നു. “തന്നന്നം താനന്നം...”(യാത്ര), “ആറ്റും മണമ്മേലേ...”ഇലും ചറ്രണങ്ങൾക്കിടയ്ക്ക് പല്ലവി ആവർത്തിയ്ക്കുന്നുണ്ട്. ‘ആാറ്റും മണമ്മേലേ’യിൽ ബ്രഹ്മാനന്ദനും മാധുരിയും ചില ഭാഗങ്ങൾ ഒന്നിച്ചാണു പാടുന്നത്. “ഒരു മലയിൽ... (ഇണ) ഇൽ എസ്. ജാനകി കഥ പൂർത്തിയാക്കാൻ പാടുന്നില്ല.
5 a. നീലക്കുയിലിലെ “കുയിലിനെത്തേടി” യുമായി സാദ്ര്‍6ശ്യമുണ്ട് “അണ്ണാറക്കണ്ണാ വാ” യ്ക്ക്. ഓർക്കെസ്ട്രേഷനും അതുപോലെ പിൻ തുടരുന്നുണ്ടെങ്കിലും പുതുമയുണ്ട്. നാടൻ പാട്ടിന്റെ ഫീൽ ഇങ്ങനെ നിലനിർത്തിയ്രിക്കുന്നു. പൂർണ്ണശ്രീയെ റിയാലിറ്റു ഷോയിൽ നിന്നും മോഹൻ സിതാര കണ്ടു പിടിച്ചതാണ്.
b. “അനുരാഗവിലോചനനായി...”ഇൽ വിദ്യാസാഗർ ഫോക് സ്പ്ര്ശമുൾല ഓർക്കെസ്ട്രേഷൻ ഉപയോഗിച്ചിരിയ്ക്കുന്നു. സംഘഗാനങ്ങളിലെപ്പോലെ കൈകൊട്ടു കൊണ്ടുൾല താളവിന്യാസങ്ങളുമുണ്ട്. ഓർക്കെസ്ട്രേഷനു അതിന്റേതായ ഒരു മെലഡിയും ശ്രദ്ധിയ്ക്കാം. കോലാഹലങ്ങൾ ഒഴിവാക്കിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്.
മണികണ്ഠൻ:
8. വലത്തേയ്ക്ക് 5 അക്ഷരം എന്നാണ് ചോദ്യത്തിൽ. മറ്റേ പാട്ടാണെങ്കിൽ ‘കൺ മണി പൊൻ’ എന്നു നിറുത്തേണ്ടി വരും. എങ്കിലും മാർക്കു തന്നേയ്ക്കാം. കളഭം ചാർത്തിയ്ക്കും യാരമിതായ്ക്കും മാർക്കുണ്ട്. ‘തന്നന്നത്തിന് ഇല്ല.
ക്ഷമിക്കണേ..സഖാക്കളേ..ശരിയായ ഓർഡറിൽ കമന്റ് അപ്രൂവാഞ്ഞത് കാരണം കമന്റ് നമ്പറിംഗ് അല്‍പ്പം താറുമാറായിപ്പോയി.അതാണു സ്കോർഷീറ്റ് താമസം,ഒരു മണിക്കൂറിനുള്ളിൽ സംഭവം ശരിപ്പെടുത്താം :)
എതിരാ .. പദപ്രശ്നം തകര്‍ത്തു, ട്ടോ,
പക്ഷെ, നെക്സ്റ്റ് ടൈം തൊട്ടു അതിനു രണ്ടു point കൊടുത്തു കൂടെ ?
ഹ.ഹ..ക്യാപ്റ്റന്റെ ആ ചോദ്യത്തിനു എന്തൊരു എളിമ.എന്തൊരു വിനയം..ഗൊച്ച് ഗള്ളൻ പദപ്രശ്നത്തേൽ അള്ളിപ്പിടിച്ചു കിടന്നു ശരിയാക്കിയ അഹങ്കാരം..:)
സോറി ബഹുവചൻ ഭൂൽ ഫൂലയ്യാ ഹൈ.!
(ഗൊച്ച് ഗള്ളന്മാർ)
ക്യാപ്റ്റനും അരക്കള്ളനും :)
ഹാ...ഹാ..ഹാ... എന്റെ കിരണേ ....ചുമ്മാ കുത്തി നോവികാതെ.....പദപ്രശന്, കിടു ആണ്, പണി കൂടുതല്‍ ആണ്, പ്രിന്റ് എടുക്കണം, തലങ്ങും വിലങ്ങും മാച്ച് ആവന്നം ....ഓതിരം വെട്ടണം ...കടകം മറിയണം ....ശോ......എന്തെല്ലാം പണിയാ ...
എന്തൊക്കെ ആയാലും, അത് വളരെ എന്ജോയ് ചെയ്തു. പോയെന്റ്റ് 1/2 ആക്കിയാലും കഷ്മിയ്ക്കും.
എതിരാ ...ഹാറ്റ്സ് ഓഫ് !!!
kiran said : ക്ഷമിക്കണേ..സഖാക്കളേ..
illaaa.. aa.. aa (echo) ninakke maappillaa.. aa.. aa
njan itta aadyaththe comment njan thappikkondirikkukayaa... but kandeththaanaayittillaa..
:-(
Off @ Agrajan
njaan ii vaka paripaadikaLil pankeTukkaan thanne kaaraNam agrajan aane!.
Oan uLLappOL njaan avasaanam aakumenna pETi vENTa!!
kazhinjnja quiz ne okke agrajan help cheythathu koNT avasaanam aayilla. but iththavaNa On kaalu maaRi. njaan avasaanam aakumennaaN~ thOnnunne :-(
Sunil || Upasana
അഗ്രു ഈ ബ്ലോഗിന്റെ നാഥന് എന്ന് ഫൂട്ടറില് ചേര്ക്കട്ടോ :)(ദൈവമേ ഇന്ന് ഈദായത് കാരണം ഒരു ദിവസം കൂടി എനിക്ക് ജീവിക്കാം:)
ആദ്യമായിട്ടാ ഇതില്‍ പങ്കെടുക്കുന്നത്
നല്ല ത്രില്ലിംഗ് ആയിരുന്നുട്ടോ
ഉത്തരങ്ങള്‍ ആദ്യം അയച്ചതും അവസാനം അയച്ചതും ഒക്കെ ആകെ തല തിരിഞ്ഞാണല്ലോ കിടക്കുന്നെ
ഞാന്‍ ആദ്യം പേടിച്ചു പിന്നെ അരിച്ചു പെറുക്കി ഉത്തരങ്ങള്‍ കണ്ടു പിടിച്ചപ്പോളാണ് ശ്വാസം, നേരെ വീണത് ..ഉപാസനയുടെ ഉത്തരങ്ങള്‍ എവിടെപ്പോയി ? :(
:(
പിരീ...ഒന്നും പറയണ്ട.മൊബൈല്‍ ഇന്റര്‍നെറ്റ് വഴി കമന്റ് അപ്രൂവാന് പോയാല്‍ ഇങ്ങനിരിക്കും :).പോപ്പ് എനേബിള്‍ ചെയ്ത് ഔട് ലുക്കില്‍ കമന്റ് വരുത്തി ടൈമും കമന്റും ഒത്ത് നോക്കി സ്കോര്‍ ഷീറ്റ് റെഡ്യാക്ക്യപ്പോഴേക്കും പിരിവെട്ടി പിരീ :) ഉപാസനയുടെ ഉത്തരങ്ങള്‍ അവിടവിടൊക്കെയായി ഉണ്ട്..എല്ലാം ഒന്നു തൂത്ത് പെറുക്കിയെടുക്കണമെന്നേയുള്ളൂ :)
ബൈബിളിലെ ഒരു വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇതാ വരുന്നു ഈ എപ്പിസോഡിന്റെ സ്കോര്‍ഷീറ്റ്..:)ഇവിടെ ക്ലിക്കാം.,തിരുത്തലുകള്‍ തെറ്റുകുറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാവുന്നതാണ്.നാളെ വൈകുന്നേരത്തോടെ ഫൈനല്‍ സ്കോര്‍ഷീറ്റ് പബ്ലീഷാം.
അങ്ങനെ ഉത്തരങ്ങളെത്തിയല്ലേ..!!
ആ തന്നന്നം താനന്നം ഗായകനും ഗായികയും മാറി മാറി പാടുന്ന എന്തു നല്ല കഥയുള്ള പാട്ടായിരുന്നു.ആ പല്ലവി പ്രയോഗം ആ പാട്ടില്‍ ആവര്ത്തിച്ചില്ലായിരുന്നെങ്കില്..:(
എന്തായാലും കഥ പറച്ചിലില്‍ പല്ലവി ആവര്‍ത്തനം അരോചകമാവുമെന്ന കാര്യം തിരിച്ചറിഞ്ഞൊരുക്കിയ വൈക്കത്തഷ്ടമി നാളില്‍ ശ്രദ്ധയില്‍ പെടുത്തിയതിനു ക്വിസ് മാസ്റ്റര്‍ക്കു നന്ദി..
പിന്നെയിങ്ങനെയൊരു പദപ്രശ്നക്കാരനെ വേദിയിലവതരിപ്പിച്ചതിനു സ്പെഷല്‍ കൈയ്യടികള്‍..
പേനയും പേപ്പറുമെടുപ്പിച്ച്,തലയിലൂടെ കുറെ പുക കടത്തി വിട്ടു ഈ പ്രശ്നക്കാരനെങ്കിലും അവസാനം കള്ളികളൊക്കെ നിറഞ്ഞു കവിഞ്ഞങ്ങനെ വരുമ്പോള്‍ വന്നയൊരു സന്തോഷം..:)
പണ്ടു പൂരിപ്പിച്ച പദപ്രശ്നക്കാരുടെയൊക്കെ ഓര്‍മ്മകളൊക്കെ വന്നു ആകെ രസമായിരുന്നു..
ഇപ്പോഴിറങ്ങിയ നീലത്താമര പാട്ട് ഇവിടെ കേട്ട് ഇത്രയും മോഡേണോ ക്വിസ് മാഷ് എന്നു ശങ്കിച്ചു.പാട്ടിന്റെ രസം കൊണ്ടു റ്റ്യൂണ്‍ അപ്പോഴേ മനസ്സില്‍ കേറിയതു കൊണ്ടു ഉത്തരമെഴുതാന്‍ പറ്റി..
ഇനിയിപ്പോള്‍ വരാന്‍ പോണ പാട്ടുകളെയൊന്നും മൈന്‍ഡ് ചെയ്യാതെ വിടാന്‍ പാടില്ലാന്നൊരു ഗുണ പാഠം കൂടെ കിട്ടി..:)
എതിരന്മാഷേ... ഹോയ്.. അവിടെ നേരം പുലര്‍ന്നില്ലേ? എണീക്ക് മതി...
‘നീലത്താമര’ യിലെ പാട്ടുകളൊന്നും ഇന്നലെ വരെ കേട്ടിരുന്നില്ല. ഇപ്പോള്‍ പുതുതായി താമസിക്കുന്നിടത്ത് ടി.വി.യില്‍ മലയാളം ചാനല്സിനെയൊക്കെ ആവാഹിച്ചെടുക്കാനുള്ള യാഗം രണ്ട് മാസമായി പെന്റിങ്ങിലാണ്. അപ്രതീക്ഷിതമായാണ് പഴയ ഒരു സുഹൃത്ത് “എടാ നീ നീലത്താമരയിലെ പാട്ട് കേട്ടോ..? Mp3 ഡൌണ്‍ലോഡ് വേണോ? ഇന്നാ പിടി, അല്ലേല്‍ ഇതാ ഫുള്‍ സോങ്ങ് ന്റെ ഹൈ ക്വാളിറ്റി വീഡിയോ ലിങ്ക് , നല്ല ഷാര്‍പ്പ് പിക്ചറൈസേഷന്‍..!” എന്നൊക്കെ പറഞ്ഞപ്പോ, കേള്‍ക്കാന്‍ പോയി.
കേട്ടോണ്ടിരിക്കുമ്പോ ഞെട്ടിപ്പോയി... ങേ.. ഇതല്ലേ ആ ക്വിസ്സില്‍ കേട്ട മ്യൂസിക്ക്...? “ഹെന്റെ എതിരന്മാഷേ........“ ന്നും പറഞ്ഞ് (പപ്പു താമരശ്ശേരി ചൊരത്തിന്റടുത്തൂന്ന് “ഹെന്റെ പടച്ചോനേ.........” ന്ന് പറഞ്ഞ പോലെ) ഏന്‍സര്‍ എഴുതിയതാണ്.
:)
പാട്ടിനെ പറ്റി എനിക്ക് തോന്നിയതും കൂടി പറയട്ടെ.
നല്ല ഒന്നാന്തരം കളര്‍ഫുള്‍ സീന്‍സ്. നല്ല താളം. വരികളും കുഴപ്പമില്ല, എങ്കിലും “അനുരാഗവിലോചനനായി അതിലേറെ മോഹിതനായി...” എന്നൊക്കെ കേള്‍ക്കുമ്പോ എന്തോ ഒരു ഇത്.. ! വേറെ സിമ്പിള്‍ വാക്കുകളൊന്നും കിട്ടിയില്ലേ വയലാറിന്റെ മോന്? ബാക്കി എല്ലാ വാക്കുകളും വരികളും ഇഷ്ടപ്പെട്ടു. “അനുരാഗവിലോചനനായി” എന്നൊക്കെ തുടക്കത്തില്‍ കേള്‍ക്കുമ്പോ.. എന്തോ ഒരു..! പക്ഷെ, വിദ്യാസാഗര്‍ അതിനെ പോപ്പുലറാക്കി അല്ലേ? നല്ല കാര്യം. എന്നാലും, ശ്ശോ.. ഇത് ഞാനെങ്ങിനെ കുളുമുറീന്ന് പാടും? ബാത്തുറൂമില്‍ കാര്യങ്ങള്‍ സിമ്പിളായിരിക്കണം എന്നതാ എന്റെ പോളിസി...
ശ്രേയാ ഘോശാല്‍ ന്റെ ശബ്ദത്തിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്. വൌ! നാല് തവണ മികച്ചഗായികക്കുള്ള ദേശീയ അവാര്‍ഡുകളും,അത്രയും തന്നെ I.F.F.A അവാര്‍ഡുകളും, ഏഴുതവണ ഫിലിം ഫേര് അവാര്സുകളും, പിന്നെ ഒരു ടിപ്പര്‍ലോറി നിറയെ മറ്റനേകം ബഹുമതികളും ഇതിനോടകം വാരിക്കൂട്ടിയത് ഈ മിടുക്കിക്കുട്ടിയുടെ ശബ്ദത്തിന്റെ മികവില്‍ തന്നെയാണ് എന്ന സത്യം മനസ്സില്‍ സൂക്ഷിച്ചോണ്ട് തന്നെ, ജീവിതത്തില്‍ എന്നെങ്കിലും ലാല്‍ ജോസിനെ നേരിട്ട് കണ്ടാല്‍ ചോദിക്കാനായി എന്റെ മനസ്സില്‍ കുറേ ചോദ്യം കുറിച്ചിടുന്നു.
“മലയാളത്തില്‍ ഗായികമാരില്ലാത്തതിനാലാണോ ഈ ബംഗാളിക്കുട്ടിയെ കേരളത്തിലേക്ക് ആവാഹിച്ചത്?? ഇവിടെ വളര്‍ന്നുവരുന്ന ഗായികമാരില്ലേ? അവര്‍ക്കൊന്നും പാടാന്‍ അവസരം കൊടുക്കാന്‍ പാടില്ലേ? അന്യഭാഷയില്‍ നിന്ന് വന്ന ശ്രേയ 99% പര്ഫക്ഷനോടെ പാടിയതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു... എങ്കിലും, വാക്കുകളുടെ ഉച്ഛാരണത്തില്‍ ആ 1% കൂടി പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഇവിടെയുള്ള ഗായികമാര്‍ വിചാരിച്ചാല്‍ സാധിക്കുമായിരുന്നില്ലേ?”
“റ” യും “ര” യും പലയിടത്തും ശ്രേയ കണ്‍ഫ്യൂഷനോടെയാണ് പാടിയത്. അത് തിരുത്തിയിട്ടും ഇല്ല. നമ്മളിലെ 'ന' യും ആന യിലെ 'ന' യും തമ്മിലുള്ള വ്യത്യാസമെങ്കിലും പറഞ്ഞുകൊടുത്തൂടായിരുന്നോ ലാല്‍ജോസിന്? (വിദ്യാസാഗറും മലയാളിയല്ലല്ലോ.. സോ അയാളെയും കുറ്റം പറയാന്‍ പറ്റില്ല..)
മലയാളിയല്ലാത്ത ഉദിത്ത് നാരായണന് മലയാളത്തില്‍ പാടിയ ഗാനങ്ങളുടെ ആസ്വാദനവും, നീലത്താമരയിലെ ശ്രേയയുടെ ഗാനത്തിലെ പിക്ചറൈസേഷനോടുകൂടിയുള്ള ആസ്വാദനവും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ വയ്യ. അത് വേ.. ഇത് റെ!. ബ്ലൌസും മുണ്ടും ഒക്കെ ഇട്ട് നടക്കുന്ന ഒരു തനിനാടന്‍ മലയാളി പെണ്‍കൊടി ഗാനത്തില്‍ ഇടക്ക് രഞ്ചിനി ഹരിദാസിന്റെ ഭാഷ ഉപയോഗിക്കുന്നത് എം.ടി എങ്ങിനെ സഹിച്ചു?. (പറയുമ്പോ എല്ലാം പറയണമല്ലോ, രഞ്ചിനീ ഹരിദാസിനെയും അവളുടെ ഭാഷയേയും അവതരണവും ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടാണേ.. അവളെയല്ലാതെ ആ സ്ഥാനത്ത് എനിക്കാരേയും ചിന്തിക്കാനേ വയ്യ... )
അപ്പോ പറഞ്ഞുവന്നത്,
അറിയാതിന്നെന്തേയെന്തേ ഇതളനക്കം..
പുതുമിനുക്കം...ചെരു മയക്കം..
ഓ... കളിയും ചിരിയും നിറയും കനവില്‍....
ഇളനീരൊഴുകീ കുളിരില്‍.....
ഒന്നായ് വന്നിറുന്നു വെറുതേ.. പടവില്‍.....
കാത്തിരിപ്പൂ വിങ്ങലല്ലേ....
കാലമിന്നു മൌന്നമല്ലേ....
എന്നൊക്കെയുള്ള മോഡേണ്‍ മലയാളിപെണ്കൊടിയുടെ വാക്കുകള്‍ ചിത്രത്തിലെ “കുഞ്ഞുമാളു” വിനെ കൊണ്ട് പാടിക്കണമായിരുന്നോ എന്ന് മാത്രമാണ് ചോദ്യം? അതും ചുവന്ന ബ്ലൌസും (പിന്നേം പിന്നേം ബ്ലൌസിനെപറ്റി ഞാനെന്താണാവോ പറഞ്ഞോണ്ടിരിക്കുന്നേ... ആാ... :) ) മുണ്ടും ഒക്കെ ഉടുത്ത് നടക്കുന്ന കുഞ്ഞുമാളുവിനെ കൊണ്ട്....
ലാല്‍ജോസേ... ഇതൊന്നും ശരിയല്ല ട്ടാ...
(“ഫ്രീ ടൈം കിട്ടിയാല്‍ ഇങ്ങനെയുമുണ്ടോ ആര്‍മ്മാദം“എന്നല്ലേ നിങ്ങള്‍ ഇപ്പോ ചിന്തിച്ചത്? വേണ്ട വേണ്ടാ.... ങാ... ! ഏവര്‍ക്കും ഫ്രീയായി ഒരിക്കല്‍ക്കൂടി ഈദ് മുബാറക്കേ....!”)
സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍.. :)
അഭിലാഷേ..ദതു പറയരുത് ശ്രേയാ ഘോശാലെപ്പറ്റി പറയരുത്..ഒരക്ഷരമ്പോലും പറയരുത് :)
ഒരു ചിത്രയും സുജാതയും കഴിഞ്ഞാല്‍ ഒരു ഗായത്രിയുണ്ട് മലയാളത്തില്‍ പിന്നേയാര്? കൊഞ്ഞപ്പോടെ പാടുന്ന ജോത്സ്യനയൊ അതുമല്ലെങ്കില്‍ റിമിടോമിയോ? ഹെന്റെ ദൈവമേ അവരെക്കൊണ്ടെങ്ങാനും പാടിച്ചിരുന്നെങ്കില്‍ ലാല്‍ജോസിന്റെ വീട്ടില്‍ ചെന്ന് തല്ല്യേനെ.
സ്വന്തം പാട്ടുകള്‍/ബി.ജി.എം കോപ്പി ചെയ്യുന്ന വിദ്യാസാഗര്‍ ഏര്‍പ്പാട് ഇതിലും വന്നുപോയി എന്നതുമാത്രമാണ് ഒരു സുഖക്കുറവ്. ബി ജിയെ ഫോളോചെയ്താല്‍ ‘കരിമിഴിക്കുരുവിയെ..‘ പാടിപ്പോകുമെന്ന് മൂന്നരത്തരം. വിദ്യാസാഗര്‍-ലാല്‍ജോസിന്റെ കരിമിഴിക്കുരുവിയുടെ പിന്നാമ്പുറം ഇതില്‍ വരുത്താതിരിക്കാന്‍ ബോധപൂര്വ്വമെങ്കിലും ശ്രമിക്കാര്ന്നു..
ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു...ഈപ്പാട്ടില് ശ്രേയാ ഘോശാലെപ്പറ്റി ഒന്നും പറയരുത് :) :)
ശ്രേയയുടെ കൂടെ പാടിയ വി.ശ്രീകുമാര്‍ എന്ന പയ്യന് വെല്‍ എസ്റ്റാബ്ലിഷ്ഡ് സിങ്ങര്‍ ആണോ? അല്ലല്ലോ? അങ്ങിനെയുള്ള പുതുമുഖങ്ങളെയാണ് ഉദ്ദേശിച്ചത്. (ചിത്രയെയും സുജാതയെയും ഗായത്രിയെയും ശ്വേതയെയും മഞ്ജരിയെയും ഒന്നും കണ്ടില്ലേലും പോട്ടെ...) :)
ബൈ ദ വേ, മിസ്റ്റര്‍ നന്ദന്...,
ശ്രേയയെ പറ്റി വളരെ നല്ലകാര്യങ്ങള്‍ മാത്രമല്ലേ ഞാന്‍ പറഞ്ഞിട്ടുള്ളു.. ബഹുമാനത്തോടെയും അഭിമാനത്തോടെയും മാത്രമല്ലേ സംസാരിച്ചിട്ടുള്ളൂ? എന്നിട്ടും ശ്രേയയെ പറ്റി ഒരു വാക്കു പറയരുത് എന്ന് നന്ദന്....!
അപ്പോഴാണ് അതെന്താ ഇയാള്‍ അങ്ങിനെ പറഞ്ഞത് എന്ന് ആലോചിച്ചത്...
അതിന്റെ ഗവേഷണത്തിനൊടുവില്‍....
ഞാനും തീരുമാനിച്ചെന്റ നന്ദാ.....
ശ്രേയ ഘോശാലിന്റെ പറ്റി ഇനി ഞാന്‍ മിണ്ടില്ല.. നോ കുറ്റംസ്... നോ കുറവ്സ്...
ഓള് നമ്മളെ സ്വന്തമാളാ..... :)
ഈ തീരുമാനത്തില്‍ എന്നെ എത്തിച്ച 10 ഗവേഷണ റിപ്പോര്‍ട്ടുകള്‍ നന്ദനു മുന്നില്‍ സമര്‍പ്പിക്കട്ടെ.... :)
ശ്രേയാ ഘോശാല്‍ -1
ശ്രേയാ ഘോശാല്‍ -2
ശ്രേയാ ഘോശാല്‍ -3
ശ്രേയാ ഘോശാല്‍ -4
ശ്രേയാ ഘോശാല്‍ -5
ശ്രേയാ ഘോശാല്‍ -6
ശ്രേയാ ഘോശാല്‍ -7
ശ്രേയാ ഘോശാല്‍ -8
ശ്രേയാ ഘോശാല്‍ -9
ശ്രേയാ ഘോശാല്‍ -10
എന്ന്
Dr. Abhilashangal
[Phd In Sreyolagy]
:)
യൂ ടൂ അഭിലാഷ് യൂ ടൂ ? (യൂ ട്യൂബല്ല) :)
അഭിലാഷ് തന്ന ലിങ്കില്‍ ഒന്നില്‍ പോലും ഞാന്‍ ക്ലിക്കിയില്ല.ഒരു ചിത്രവും കണ്ടില്ല, നോക്കിയില്ല :(
(ബൈ ദ ബൈ...ഹഭിലാഷേ..കല്യാണമൊന്നും ഒരു മാറ്റവും വരുത്തിയിട്ടീല്ല്യാലേ..):)
ഹബിലാഷേ
ശ്രേയയെ പറ്റി -മോശമായി- ഒരു വാക്കു പോലും പറയരുത് എന്നാ..:):)
വിട്ടാളാ :)
ആരാണിവിടെ ശ്രേയയെ പറ്റി പറയുന്നത്.അതും ശ്രേയയുടെ നമ്പര്‍ വണ്‍ ആരാധിക ഇവിടെ ഹാജരുള്ളപ്പോള്‍..:)
ഏതു ഭാഷയാണെങ്കിലും ശ്രേയ പാടിയാല്‍ അതിനൊരു പ്രത്യേക ഭംഗി തന്നെയാണു.ആ മുന്‍പേ വാ പാട്ട് ഒരൊറ്റെണ്ണം മതിയല്ലോ ഉദാഹരണത്തിനു..ഇവിടെ ഉച്ചാരണം ഞാനത്രക്കു ശ്രദ്ധിക്കാഞ്ഞിട്ടാണൊയെന്തോ എനിക്കു ശ്രേയ പാടിയത് നന്നേയിഷ്ടായി..
പാട്ട് ആദ്യം കേട്ടപ്പോള്‍ ഒരുപാട് പാട്ടുകളുമായി സാദൃശ്യം തോന്നിയിരുന്നു..കരിമിഴിക്കുരുവി,ചോക്ലേറ്റിലെ ഇഷ്ടമല്ലേ പിന്നെ ആശൈ ആശൈ എന്നാലും ഒന്നുരണ്ടു വട്ടം കേട്ടയുടനെ ഈ പാട്ടും favourites ലേക്കു ചേക്കേറി..:)
ശ്രേയ കുട്ടിയെ പറ്റി ഒരക്ഷരം പറഞു പോകരുത് !!!
ശ്രേയ ഘോഷലിനെ മലയാളത്തിൽ കൊണ്ടു വരുന്നത് വെറും മാർകെറ്റിങ് തന്ത്രമാണ്. ഇവിടെ പാടാൻ ആരുമില്ലാഞ്ഞിട്ടല്ല. ‘ഒരേ കടൽ’ ഇലെ പാട്ടുകൾ പാടാൻ ചിത്രയ്ക്കു കഴിവില്ലാഞ്ഞൊന്നുമല്ല ബോംബേ ജയശ്രീയെ കൊണ്ടു വന്നത്.
ദങ്ങനെ പറയരുത് കതിരവന്‍ മാഷെ. അങ്ങിനെ പറയലില്ല :)
ഇമ്മടെ ചിത്രേച്ചി, തമിഴിലും തെലുങ്കിലും കന്നടത്തിലും പിന്നെ ഹിന്ദിയിലും പാട്ണില്ല്യേ? അപ്പോ പിന്നെ നല്ല പാട്ടാര്ക്ക് മലയാളത്തിലും പാട്യാലെന്താ? എങ്ങിനെയായാലും പുത്യേ ശബ്ദം അതെവ്ട്ന്നായാലും കേള്‍ക്കുമ്പോ ഒരു സുഖല്ല്യേ? നന്നായിട്ട് പാടണോര് അത് ഏത് ഭാഷേന്നായാ എന്താ കൊഴപ്പം.
ഇവിടെ ഒള്ളോരും ഇല്ലാത്തോരും പൊറത്തുന്നൊള്ളൊരും ഒക്കെ പാടട്ടെ.
(മാര്‍ക്കറ്റിങ്ങ് തന്ത്രം ഇല്ലാതില്ല, സത്യം)
നന്ദാ, ചിത്ര ചേച്ചിയൊന്നും ഹിന്ദിയിലും തമിഴിലും മറ്റും പാടിയിട്ട് അവിടെ ഒരാള്‍ പോലും ഉണ്ടായില്ല കുറ്റം പറയാന്‍. എന്താ കാരണം? 100% പര്ഫക്ഷനോടെയാണ് പാടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ.
നീലത്താമരയിലെ ഗാനത്തിലെ “ഒന്നായി വന്നിറുന്നു വെരുതെ...പടവില്‍” എന്ന വരി മാത്രം ഉദാഹരണമായി എടുത്താല്‍ മതി “റ” എന്താ “ര” ഏതാ എന്ന കണ്ഫ്യൂഷന് ശ്രേയക്ക് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാന്‍. പണ്ട് “മാനസ മൈനേ വറൂ... വറൂ....” എന്നൊക്കെ പാടിയ കാലം പോയി. അത് 1956..! ഇത് 2009 !! ഇന്ന് മേക്സിമം പര്ഫക്ഷന് വേണം ആസ്വാദകര്‍ക്ക്. ഇവിടെ വെരുതെ വന്നിറുന്നാലൊന്നും എല്ലവര്‍ക്കും സഹിച്ചെന്ന് വരില്ല. :)
എം.ടിയുടെ പഴയ നാടിന്റെ സുഗന്ധവുമായി “നീലത്താമര വീണ്ടും വിരിയുന്നു“ എന്നൊക്കെക്കണ്ടപ്പോള് നീലത്താമരക്ക് നാടിന്റെ സുഗന്ധം നല്‍കേണ്ട നാടിന്റെ ഭാഷ അല്പം ദുര്‍ഗന്ധം പരത്തിയാല്‍ പിന്നെ എന്തുവാ പറയേണ്ടത്?. ഇത് വേറെ ഏതേലും കഥയ്ക്കോ സിനിമക്കോ ആണേല്‍ നോ ഇഷ്യൂസ്...പക്ഷെ ഇത്രയും കൊട്ടിഘോഷിച്ച് ഇറങ്ങുന്ന, ഗ്രാമീണതയും മലയാളിത്തവും തുളുമ്പുന്ന എം.ടിയുടെ കഥയില്‍ ഇത് ചേരില്ല എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.
ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ മറന്നു...
ശ്രേയയെപറ്റി ഞാന്‍ കുറ്റമൊന്നും പറഞ്ഞിട്ടില്ല എന്ന വാസ്തവം ഇവിടെയുള്ള ഫാന്‍സ് ദയവായി മനസ്സിലാക്കണം. :)ശ്രേയയുടെ അവാര്‍ഡ് ചരിത്രവും, പിന്നെ ഈ ഗാനത്തില്‍ 99% പര്ഫക്ഷന് ഉണ്ട് എന്നും പറഞ്ഞതില്‍ (comment 148) നിന്നും ഘോശാല്‍ പാടിയത് എത്രത്തോളം എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാനാവും. ലാല്‍ ജോസിനോട് തെറ്റുതിരുത്തിക്കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് പറഞ്ഞത്. അതിനാണോ കോലാഹലം?. നല്ല മറുഭാഷാ ശബ്ദങ്ങളെ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല, സ്വീകരിക്കണം എന്ന് തന്നെയാണ് എന്റെയും പക്ഷം, പക്ഷെ ശബ്ദം മാത്രമാകരുത് മാനദണ്ഡം... വാക്കുകളും ഉച്ഛാരണശുദ്ധിയും ഒക്കെ വേണം. ആ 1% കൂടി നന്നാക്കിയേല് “ശ്രേയാ കീ ജയ് “ വിളിച്ചേനേ ....
റിയാലിറ്റിഷോയെ എതിര്‍ക്കുന്ന പലരും അത്തരം ഷോകളില്‍നിന്നും കണ്ടെത്തുന്ന പുതിയ ഗായകരെ / ഗായികമാരെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഏവരും അങ്ങനെ പ്രകീര്‍ത്തിച്ച ഒരു ഗായികയാണ് രൂപ കെ ആര്. ഇപ്പോള്‍ എല്ലാവരും അവരേയും മറന്നോ? പുതിയ പല ഗായികമാരുടേയും പേരുകള്‍ പറഞ്ഞതില്‍ ആ പേരു മാത്രം കണ്ടില്ല. :)
അനുരാഗവിലോചനൻ പാടാൻ ഇവിടത്തെ നമ്മടെ പിള്ളെരൊക്കെ ധാരളം മതി. പുതിയ ശബ്ദമാണു വേണ്ടതെങ്കിൽ അതിനും ആൾക്കാർ ഉണ്ട്. പക്ഷെ അങ്ങനെയല്ലല്ലൊ ഒരു സാധനം വിറ്റഴിയേണ്ടത്.
ഉച്ചാരണഥ്റ്റിന്റെ പ്രശ്നം വേറൊന്നാണ്. ശരിയായ ഉച്ചാരണം പറഞ്ഞുകൊടുത്ത് പഠിപ്പിയ്ക്കാനുള്ള സമയമോ സൌകര്യമോ ചെയ്തു കൊടുക്കാത്തതു കൊണ്ടാണ്. “ചാന്തു തൊട്ടില്ലെ” ശ്രേയ വലിയ ഉച്ചാരണപ്പിശകില്ലാതെ പാടി. ആരെങ്കിലും പറഞ്ഞു കൊടുത്തുകാണും.
എ. എം. രാജയ്ക്കു ഉച്ചാരണം പറഞ്ഞുകൊടുക്കാൻ ഒരാൾ കൂടെയുണ്ടായിരുന്നു. എന്നിട്ടും തമിഴ് ചുവ നമുക്കു തോന്നും. ദേവരാജൻ ഉച്ചാരണത്തിന്റെ കാര്യത്തിൽ വളരെ നിഷ്ക്കർഷ പുലർത്താറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബാബുരാജിന്റെ ഒരു പാട്ടിൽ പി. സുശീല അബദ്ധം കാണിച്ചിട്ടുണ്ട്. ‘കണ്ണു തുറക്കാത്ത ദൈവങ്ങളേ...യിൽ. ‘കത്തിയെരിഞ്ഞവൾ ഞാൻ’ എന്നത് “കത്തിയെറിഞ്ഞവൾ ഞാൻ” എന്നപോലെ ആയിപ്പോയി. ചില പ്രശ്നങ്ങളുള്ള ചരിത്രമാണ് നായികയുടേത്. സർക്കസ്സിൽ കത്തിയേറായിരുന്നോ ജോലി?
മാഷ്മ്മാരേ...
ചില തിരക്കുകള്‍ കാരണം, ഇപ്പോഴാണ് എന്റെ സംശയത്തിനുള്ള കിരണ്‍സിന്റെ മറുപടിയും ഉത്തരങ്ങളും മാര്‍ക്കുകളും എല്ലാം കാണുവാന്‍ സാധിച്ചത്...
വളരെ കൗതുകകരവും രസകരവും ആയിരുന്നു പദപ്രശ്നം... :)
പിന്നെ, ആകെമൊത്തം കണ്‍ഫ്യൂഷനടിച്ച ഒരു quiz ആയിരുന്നു ഇപ്രാവശ്യത്തേത്... :(
ഇനിമുതല്‍ പുതിയ ഗാനങ്ങളും കൂടി ശ്രദ്ധിയ്ക്കണമെന്നൊരു മുന്നറിയിപ്പും... :)
scoresheet കണ്ടപ്പോള്‍ വീണ്ടും ചില സംശയങ്ങള്‍...
1)
അപ്പോള്‍ 3)ം ഉത്തരത്തിന്റെ മാര്‍ക്ക് എനിയ്ക്ക് കിട്ടില്ലാല്ലേ... :(
(ശ്ശോ, ആ ക്ലൂ കാണേണ്ടിയിരുന്നില്ലാ..)
2)
4)ം ഉത്തരത്തിന് മാര്‍ക്ക് തന്നിട്ടില്ലേ എന്നൊരു സംശയം...
സൂചനകള്‍ക്ക് മുന്‍പ് "ഒരു മലയരികില്‍.." ആണ് എഴുതിയത്... എനിയ്ക്കിപ്പോള്‍ കേള്‍ക്കുമ്പോഴും, ജാനകി അവസാനം ഏറ്റുപാടുന്നതായി തോന്നുന്നു...
http://www.youtube.com/watch?v=xeed98R_mMM
സൂചനകള്‍ക്ക് ശേഷം "പ്രഭാതഗോപുരവാതില്‍ തുറന്നു... (തുലാഭാരം), പഞ്ചവര്‍ണ്ണ പൈങ്കിളികള്‍ ഭജന പാടിയ രാവില്‍... (കാക്ക തമ്പുരാട്ടി) എന്നീ ഗാനങ്ങള്‍ എഴുതിയിരുന്നു...
“ഒരു മലയരുകിൽ..” വീണ്ടും ശ്രദ്ധിച്ചു കേട്ടു. ജാനകി പാടുന്ന ഭാഗത്തിൽ എനിയ്ക്കു വന്ന കൺഫ്യൂഷനാണ് പ്രശ്നമായത്. ഈ ഉത്തരമെഴുതിയവർക്കെല്ലാം മാർക്ക് നൽകുന്നുണ്ട്.
തെറ്റു തിരുത്തിത്തന്ന ഇന്ദുവിനു നന്ദി.
ക്വിസ് പാനലിന്റെ ശ്രദ്ധക്ക്
ക്വസ്റ്റിൻ നമ്പർ 1-4 ഇൽ ക്ലൂവിനു മുൻപ് ഞാൻ മുന്ന് ശരിയുത്തരങ്ങൾ പറഞ്ഞു എന്നാണ് എന്റെ കണക്കു കൂട്ടൽ. സ്കോർ കാർഡിൽ അത് ഒന്ന് എന്നു കാണുന്നു.[??!!]
ക്വസ്റ്റിൻ നമ്പർ 5 ഇൽ ഒരുത്തരം ക്ലൂവിനു മുൻപും ഒരുത്തരം ക്ലൂവിനു ശേഷവും പറഞ്ഞു. അതിന്റെ മാർക്ക് എങ്ങിനെയാണ് കണക്കാക്കിയത് എന്ന് വ്യക്തമാക്കാമോ [സ്കോർ കാർഡ് കണ്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല, സോറി]
നന്ദി എതിരന്‍ മാഷേ... :)
പിന്നെയും ഒരു സംശയം... ചോദ്യവും ഉത്തരവും ഒന്നുമായി ബന്ധമുള്ളതല്ലാ...
"ഒരു മലയരികില്‍..." എന്ന ഗാനം ജാനകിയമ്മയോടൊപ്പം പാടിയ ഗായകന് കൃഷ്ണച്ന്ദ്രന് ആണോ, യേശുദാസിന്റെ ശബ്ദം പോലെ ചിലയിടത്ത് തോന്നുന്നില്ല... :)
നായകന് തന്നെ എല്ലാ പാട്ടും പാടുന്ന മറ്റൊരു ചിത്രമാണ്, Picnic. നല്ല നല്ല ഗാനങ്ങളുള്ള ഈ ചിത്രത്തിലേയും നായകന് പ്രേനസീര്‍ തന്നെ... പക്ഷേ, 3 സോളൊയും 4 യുഗ്മഗാനങ്ങളും...
മനുനാടന് ഗായകര്‍ പാടിയ ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എവിടെയൊക്കെയോ കല്ലുകടി തോന്നാറുണ്ട് എന്നുള്ളത് സത്യം...
സുശീലാമ്മ കൂടുതല്‍ ഭാവം നല്കാന് ശ്രമിയ്ക്കുന്നതാണോന്നറിയില്ലാ, പല ഗാനങ്ങളിലും "ര" & "റ" മാറിപ്പോയിരിക്കുന്നതായി കാണാം. "റ"- കൂടുതല്‍ ഉറച്ച് പറയുന്നതായും തോന്നാറുണ്ട്...
ശ്രദ്ധിച്ചിട്ടുള്ള ചില ഗാനങ്ങള്‍...
"മനോരഥമെന്നൊ'റു' രഥമുണ്ടോ..." (ശകുന്തള / ദേവരാജന്‍ മാഷ്)
നളചരിതത്തിലെ നായകനെ വര്‍ണ്ണിയ്ക്കുമ്പോള്‍ "എന്റെ 'റ'ഹസ്യമോഹങ്ങളെ കുളിര് കൊണ്ട് മൂടിയ കാമുകനോ... (പൊന്നാപുരം കോട്ട / ദേവരാജന്‍ മാഷ്)
ദേവരാജന്‍ മാഷ് പറഞ്ഞത് വായിച്ചതോര്‍ക്കുന്നു, സുശീലാമ്മയുടെ ഗാനങ്ങളിലെ ഭാവമാണു ഉച്ചാരണത്തേക്കാള് അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്ന്... !!!
സ്കോർ കാറ്ഡ് റിവ്യൂ ചെയ്തതിന് നന്ദി :)
നന്ദി പറയണ്ടായിരുന്നു :(
ഈ ടോട്ടല്‍ മാര്‍ക്സ് സ്ക്കോര്‍ ഷീറ്റ് എപ്പ പബ്ലിഷ് ചെയ്യും? ആ മാര്‍ക്ക് കണ്ട് സന്തോഷമായി ഒന്നു സമാധിയടയാനാ :)
@ അഭിലാഷ്.
ബി കൂളഭിലാഷ് ബി കൂള്‍ :)
ചുമ്മ പറഞ്ഞതല്ലേ.:) അഭിലാഷ് മുന്‍ കമന്റില്‍ പറഞ്ഞപ്പോഴാണ് ഞാനാ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. പ്രശ്നമില്ലാ എന്നല്ല പക്ഷെ ചില സ്ഥലത്ത് ‘ന’ ക്കും ‘ന്ന’ക്കും ഇടയിലും ‘ര’ ക്കും ‘റ’ക്കും ഇടയിലാണ് ഉച്ചാരണം. അഭി പറഞ്ഞതു പോലെ ഇതുപോലൊരു സിനിമാ സംരംഭത്തില്‍ ഈയൊരു അബദ്ധം പൊറുക്കാനാവാത്തതാണ് (അതുപോലെ കരിമിഴികുരുവിയെ ഓര്‍മ്മിപ്പിക്കുന്ന ബീ ജി എമും; അതിനു പകരം മറ്റൊന്ന് ആലോചിക്കാമായിരുന്നു എന്നെന്റെ പക്ഷം)
**ചിത്രചേച്ചി...
“അപ്പോ പിന്നെ നല്ല പാട്ടാര്ക്ക് മലയാളത്തിലും “ ശ്രദ്ധിച്ചോ? നല്ല പാട്ടുകാര്‍ക്ക് -ചിത്രചേച്ചിയെപ്പോലെ നല്ല പാട്ടുകാര്‍ക്ക്- എന്നാണ് വ്യംഗ്യം
അങ്ങിനെ ‘ശ്രേയ ഘോശാലി‘നെ പറ്റിയും അനുരാഗവിലോചനവും എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സായിരിക്കുന്നു. ശ്രേയയുടെ എല്ലാ ഫാന്‍സും ഉടന്‍ പിരിഞ്ഞുപോണം..ഉം..അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആകാശത്തേക്ക് വെടിവെക്കേണ്ടിവരും..
ചന്ദ്രകാന്തത്തിലെ നാലു ഗായകര്‍ ഒറെ നായകനു വേണ്ടിയല്ലേ പാടുന്നതു?
ഉറപ്പാണൊ?
ക്ലൂവിനു ശേഷം ക്വിസ് നോക്കാന്‍ വിട്ടുപോയി...
ഇന്നാണു ഉത്തരം കണ്ടതു...
ങാ... :) ഓകെ..
എല്ലാം പറഞ്ഞ് ഗോംബ്ലിമെന്റാക്കിയ സ്ഥിതിക്ക് സ്വീറ്റ് ശ്രേയയെപറ്റി ഒന്നും പറയുന്നില്ല...! :)
ഇനി വിദ്യാസാഗര്‍....
ഇയാളുടെ bgm ലെ ബീറ്റ് കേട്ടപ്പോ കരിമിഴിക്കുരുവിയൊന്നുമല്ല എനിക്ക് പെട്ടന്ന് ഓര്‍മ്മവന്നത്, ഈയിടെ ഹിന്ദിയില്‍ ഇറങ്ങിയ ഒരു റീമിക്സ് ആല്‍ബം ഉണ്ട്. അതില്‍ ഈ “ക്ലാപ്പ് ബീറ്റ്” ഗാനത്തിലുടനീളം ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ആ ഗാനത്തില്‍ മെയിന്‍ ബീറ്റ്സില്‍ ക്ലാപ്പുകളുടെ എണ്ണം അല്പം കൂട്ടിയാല്‍ ഈ പാട്ടിലെ “ക്ലാപ്പ് ബീറ്റ്” ആകും.
“കലിയോ കാ ചമന്‍ തബ് ബന്ത്താ ഹെ.. ഥോടാ രേഷമ് ലഗ്താ ഹെ.. ഥോടാ ശീഷാ ലഗ്താ ഹെ..” എന്ന പഴയ ഹിന്ദി ഗാനം കേട്ടിട്ടില്ലേ?
“Kaliyon ka chaman tab banta hai..
Kaliyon ka chaman tab banta hai..
Thoda resham lagta hai...
Thoda shesha lagta hai...
Heere moti jadte hain thoda sona lagta hai..! “
ഇതിന്റെ റീമിക്സ് വേര്‍ഷനുണ്ട്. ഇതാ യുട്ര്യൂബ് ലിങ്ക് .
കേട്ടുനോക്കൂ....
അതില്‍... “Thoda resham lagta hai .. thoda shesha lagta hai“ തുടങ്ങുന്ന ഭാഗം മുതല്‍ “ക്ല്ലാപ്പ് ബീറ്റ്” ക്ലാപ്പുകളുടെ എണ്ണം കുറച്ച് ഗാനത്തില്‍ FULL BGM ലും ഉപയോഗിച്ചിട്ടുണ്ട്. ഇല്ലേ? :)
വിദ്യാസാഗര്‍ അല്പം കൂടി ക്ലാപ്പ്സ് കൂട്ടി അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രം.
എനിക്ക് ഈ ഗാനമാണ് പെട്ടന്ന് ഓര്‍മ്മവന്നത്...
:)
അനാഗതം:
ശരിയാണ്. ചന്ദ്രകാന്തത്തിൽ നാലു പാട്ട് നാലു ഗായകർ. സ്വർഗ്ഗമെന്ന കാനനത്തിൽ-യേശുദാസ്, പ്രഭാതമല്ലോ-എം. എസ്. വി തന്നെ, ചിരിയ്ക്കുമ്പോൾ-ബ്രഹ്മാനന്ദൻ, രാജീവ നയനേ-ജയചന്ദ്രൻ. നായകൻ തന്നെ പാടുന്നു. “ഹൃദയവാഹിനീ ഒഴുകുന്നു” എം. സി. വി. പാടുന്നുണ്ട് പക്ഷെ നായകനല്ല രംഗത്ത്.
കുറേ തിരക്കുകള്‍ കാരണം കമെന്റ്സ് ഒക്കെ സമാധാനമായിട്ടു വായിച്ചു തീര്‍ത്തതു ഇപ്പോഴാ.
ക്വിസ്സ് മാഷിന്റേയും(യേശുദാസോ ജയചന്ദ്രനോ മറ്റോ ആണോ ഈ പേരില്‍ മറഞ്ഞിരിക്കുന്നതെന്നെനിക്കൊരു സംശയം :)പങ്കെടുക്കുന്നവരുടേയുമൊക്കെ അറിവിനു മുന്നില്‍ നമിക്കുന്നു.പിന്നെ പ്രതിഷേധ സമരത്തില്‍ എന്നോടൊപ്പം പങ്കു ചേര്‍ന്ന അഭിലാഷിനു നന്ദി രേഖപ്പടുത്തുന്നു.പ്രതിഷേധ സമരങ്ങള്‍ ഇനിയും ഉണ്ടാകാം എന്നൊരു മുന്നറിയിപ്പു കൂടി :).പിന്നെ നീലത്താമരയ്ക്കു തന്ന ക്ലൂ..സത്യമായും ഞാന്‍ മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമകളേക്കുറിച്ച് ആലോചിച്ചു.ഇത്രയും കടന്നു ചിന്തിച്ചില്ല.പിന്നെ വെള്ളത്തില്‍ മാത്രം വിരിയുന്ന പൂവ് എന്നോ മറ്റോ ആയിരുന്നു ക്ലൂ എങ്കില്‍ ചിലപ്പോള്‍ ഞാന്‍ ആ വഴിക്ക് ചിന്തിക്കുമായിരുന്നേനേ :)ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ എന്നെപ്പോലൊരു മണ്ടൂസ് കൂടി പങ്കെടുക്കുന്നു എന്നൊരു പരിഗണന ഒക്കെ ആവാം.ചില സംവരണങ്ങള്‍ ഇല്ലേ അതേ പോലെ.. :)എന്തൊക്കെ ആയാലും പദപ്രശ്നം എനിക്കൊരുപാടിഷ്ടപ്പെട്ടു.ഇതിന്റെ പിന്നില്‍ അഹോരാത്രം കഷ്ടപ്പെടുന്ന ക്വിസ്സ് മാഷിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.
എന്റെ കമന്റിൽ “എം സി. വി” എന്നത് എം എസ്. വി” എന്നു വായിക്കാനപേക്ഷ. എം. എസ്. വിശ്വനാഥനെ ആണ് ഉദ്ദേശിച്ചത്
നാലാം എപ്പിസോഡും കഴിഞ്ഞ് സ്കോർകാർഡ് ഫൈനലൈസ് ചെയ്തിട്ടുണ്ട്.
ഈ എപ്പിസോഡിൽ റെയർ റോസ്,ലക്ഷ്മി,പൊറാടത്ത് എന്നിവർ
ഒന്നാം സ്ഥാനത്ത് വന്നു.ഇന്ദുവും നന്ദനും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളിൽ.ആദ്യമായി പങ്കെടുത്ത് ഒറ്റയടിക്ക് 45 മാർക്ക് കരസ്ഥമാക്കി സ്കോർഷീറ്റിന്റെ മുൻപന്തിയിലേക്കുവന്ന പിരിക്കുട്ടിക്ക് പ്രത്യേക അഭിനന്ദനം.നാലാം എപ്പിസോഡ് പിന്നിടുമ്പോൾ ക്വിസിന്റെ ടോട്ടൽ സ്കോറിൽ കുമാർ നീൽകണ്ഠന്റെ അനിഷേധ്യ പോരാട്ടത്തെ മറികടന്ന് ഇന്ദു ഒന്നാമതെത്തിയിരിക്കുന്നു.നാലാം സ്ഥാനത്തു നിന്ന ഭൂമിപുത്രിയുടെ നാലാം എപ്പിസോഡിലെ അഭാവം ടോട്ടൽ സ്കോർകാർഡിൽ ശക്തമായി പ്രതിഫലിച്ചു.ജോഷി തൊട്ടുപിന്നിൽ.മിക്ക എപ്പിസോഡുകളിലും പങ്കെടുത്ത് ക്യാപ്റ്റനും അരക്കള്ളനും ഉപാസനയും,നിരക്ഷരനും സന്ധ്യയും ഒക്കെ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മാതൃകയാവുന്നു.മത്സരത്തിനപ്പുറം ക്വിസിനെ രസകരമാക്കുന്ന അഭിയുടെ അനാലിസിസ് ഗംഭീരമാകുന്നു.ഈ എപ്പിസോഡിൽ ചില കറുത്ത മുന്നേറ്റങ്ങളും കറുത്ത കുതിരകളും രംഗപ്രവേശം ചെയ്തിട്ടുണ്ട് :).ഡിസംബർ ഏഴിനു നടക്കാൻ പോകുന്ന അഞ്ചാം എപ്പിസോഡ് തീപാറുന്ന പോരാട്ടത്തിനു വഴിവെക്കുമെന്ന് കരുതാം.വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ.
Congratz To all, Esp to Indu and other top ppl.
:D
അപ്പോ ആ ഗോശാലക്കാരി ശ്രേയയുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു തീരുമാനിച്ചു? അത് പറ. കൂടുതല്‍ ചിത്രങ്ങളുടെ ലിങ്കുകള്‍ ഇടുന്നവര്‍ക്ക് ബോണസ് മാര്‍ക്കുണ്ടോ?
അന്യഭാഷാഗായകരുടെ ഉച്ചാരണത്തിന് നമ്മൾ അല്‍പ്പം ഇളവൊക്കെ പ്രഖ്യാപിക്കാം എന്ന് ഒരു അഭിപ്രായമുണ്ട്.നമ്മുടെ ഘടാഘടിയൻ മലയാളികൾ തന്നെ പാട്ടുകളിൽ ഉച്ചാരണം പെർഫക്ഷനോടെ നടത്തുന്നുണ്ടോ.നഗുമോ,നീമ്പു എന്നിവയിലെ ന വച്ച് “നാ“ട്ട്മാവിലെ നാട്ട്മാങ്ങാ പാടിയ മലയാളിയായ ശങ്കർമഹാദേവൻ,ഗന്ധർവനു സ്ഥിരമായി ഗന്ധ“ഴ്”വൻ എന്ന് പാടുന്ന മലയാളത്തിന്റെ സ്വന്തം ഗന്ധർവ്വനെന്നിവരെ നമ്മൾ സൗകര്യപൂർവ്വം മറക്കുന്നത് ഒരല്പം അനീതിയാണ് കേട്ടോ:)
സത്യത്തിൽ ശബ്ദത്തിലെ പുതുമ,ഫ്രഷ്നെസ് ഒക്കെയായാണ് അന്യഭാഷാഗായകരുടേയും പുതുമുഖങ്ങളുടേയും ഒക്കെ ഗാനങ്ങൾ ശ്രദ്ധേയമാവുന്നതിന്റെ കാരണമെന്ന് തോന്നുന്നു.പി വി ശ്രീകുമാറിന്റെ ശബ്ദം വിജയ് യേശുദാസിന്റെ ആദ്യകാലങ്ങളിലെ ശബ്ദവുമായി വളരെയേറെ സാമ്യം തോന്നുന്നുവെങ്കിലും ആ ശബ്ദത്തിലെ പുതുമയാവാം മറ്റു ഘടകങ്ങളോടൊപ്പം ( അർച്ചന കവി,സുന്ദരി വേലക്കാരി-വീട്ടിലെ ചെറുപ്പക്കാരൻ ഡിങ്കോൾഫിക്കേഷൻ വിഷ്വത്സ്,ശ്രേയഘോഷൽ അനുപല്ലവി മുതൽക്കേയുള്ളു)ഈ പാട്ടിനെ പ്രചാരത്തിലെത്തിച്ചത്.
വീയെമ്മേ..നീലത്താമരയുടെ കൂടുതൽ ചിത്രങ്ങൾ കൊണ്ടുവാ..അഭിലാഷിന്റെ മാർക്ക് എടുത്ത് ബോണസായിത്തരും :)
naalamathe chodyam
katha parachil pattukal
vishukaniyile ponnushashin upavangalgum aalorongi arangorungiyile devatha nee varadheyum varikalil allenkilum rangam kondu nayikayude oru dinam kaanikkunnundu
aa chodyathinte uthrangalum aayi cherthu vakkan pattilla enkilum oru vidoora samyam ille?
“ഗന്ധർവനു സ്ഥിരമായി ഗന്ധ“ഴ്”വൻ എന്ന് പാടുന്ന മലയാളത്തിന്റെ സ്വന്തം ഗന്ധർവ്വനെന്നിവരെ..“
ഓ..കമ്മോൺ കിരൺസേ..
ഉച്ചാരണശുദ്ധിയുടെ ഉസ്താദായ നമ്മുടെ സ്വന്തം ഗന്ധർവ്വന് ‘ർ’ വഴങ്ങാത്തോണ്ടാന്നാ വിചാരം??
കേൾവിയിൽ അരോചകമാകാവുന്ന ചില ശബ്ദങ്ങൾ
ഒന്നുരുട്ടി മയപ്പെടുത്തുന്ന ഒരു രീതിയുണ്ടായിരുന്നു മുൻപൊക്കെ.സുശീലയടക്കം പലരുടെയും പാട്ടുകൾ ശ്രദ്ധിച്ചാൽ ഇതറിയാം.
ഡെൽഹിക്കാരനായ ശ്രീകുമാറിന്റെ നോട്ട് സോ പെ‘ഴ്’ഫക്കറ്റ് മലയാളം ഈ പാട്ടിന് അഡ്വാന്റേജ് ആയെന്ന് അങ്ങേര് തന്നെ പറയുമ്പോൾ..
കേഴുക മധുരമലയാളമേ കേഴുക..
ഇതളനക്കം എന്ന വാക്ക് അനുരാഗവിലോചനനായി എന്ന ഗാനത്തില്‍ വികൃതമാകിയപ്പോള് രചനാഭം ഗി ആ വരികളില്‍ ഇല്ലാതായി..
കേന്ദ്രീയ വിദ്യാലയത്തില്‍ മലയാളം പഠിക്കാത്ത നായികാ കഥപാത്രമല്ലല്ലൊ നീലത്താമരയില്‍ ...
ആരും പറഞ്ഞു കൊടുക്കാതെ ആ പാട്ട് എങ്ങിനെ ശ്രേയക്കൊണ്ടു പാടിച്ചു ?
ഒരു മലയരുകില്‍..... എന്നു തുടങ്ങുന്ന ഗാനം എഴുതിയവര്‍ക്കു മാർക്ക് നല്‍കുന്നുണ്ട് എന്നു എഴുതി കണ്ടു......
എനിക്ക് കിട്ടിയില്ല!!!!! ഞാന്‍ സൂചനകള്‍ക്കു മുന്‍പേ ഉത്തരം എഴുതിയതായിരുന്നു.
ഞാന്‍ സൂചനകള്‍ക്കു മുന്‍പേ ഒരു മലയരുകില്‍ എന്ന ഉത്തരം എഴുതിയിരുന്നു. മാര്‍ക്ക് കിട്ടി കണ്ടില്ല?
ഞാനും സൂചനകള്‍ക്കു മുന്‍പേ ഒരു മലയരുകില്‍ എന്ന ഉത്തരം എഴുതിയിരുന്നു. മാര്‍ക്ക് കിട്ടി എനിക്കും കിട്ടിയില്ല :(
അനീതി അനീതി. നഗ്നമായ അനീതി..
ഈ അനീതി എന്റെ ഒന്നാം സ്ഥാനം തകർക്കാനുള്ള തന്ത്രമായിരുന്നു. അതിനെതിരെ ഞാൻ നിരാഹാര സമരം പ്രഖ്യാപിച്ചു. ഞാൻ പട്ടിണി കിടന്നു ചാവും മുൻപ് കിരണെ ഓടിവായോ..)
അനീതി തന്നെ :(
സൂചനകള്‍ക്കു മുന്‍പ് ആ ചോദ്യത്തിന്റെ ഉത്തരം ഞാനും എഴുതിയിരുന്നു.
കമന്റ്#129 നോക്കാതെ കൊടിപിടിച്ച എല്ലാ എണ്ണത്തിനു ഫൈനും നെഗറ്റീവ് മാര്‍ക്കും ഇട്ട് സ്കോര്‍ഷീറ്റ് മാറ്റിയിട്ടുണ്ട് :)സ്കോര്‍ നില ഉടച്ചു വാര്‍ക്കാന്‍ കാരണമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.തിങ്കളാഴ്ച്ച നടക്കാന്‍ പോകുന്ന ക്വിസിനു തയ്യാറായിക്കോളുക.
കൂടുതൽ ലളിതമായ ചോദ്യങ്ങളോടെഅഞ്ചാം നമ്പർ ക്വിസ് ആരംഭിച്ചിരിക്കുന്നു.
ക്വിസ് 6.പദപ്രശ്നം. 53 പൂരണങ്ങൾ. പ്രസിദ്ധഗാനങ്ങൾ മാത്രം.ഒരോ പൂരണത്തിനും 2 മാർക്കു വീതം. അതു കൊണ്ട് മാർക്ക് ലഭിയ്ക്കാൻ എളുപ്പം.പുതിയ സമ്മാന പദ്ധതി! ആകർഷകമായ മൂന്നു സമ്മാനങ്ങൾ!
Post a Comment