മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2. ഉത്തരങ്ങൾ എഴുതാൻ ഒരാഴ്ച സമയമുണ്ട്. സൂചനകൾ തിങ്കളാഴ്ച (22/03/2010)രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ബുധൻ(24/03/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ
1.പ്രശസ്ത സംഗീതസംവിധായകർ മൂന്നു പേരുടെ സംഭാഷണമാണിത്. ആരാണിവർ? (A, B, C + D)A. (B യോട്) അച്ഛൻ പാട്ടുകാരൻ ആയിരുന്നു അല്ലെ?
B. (A യോട്) അതേ. താങ്കളുടെ അച്ഛൻ തബല വായിച്ചിരുന്നു അല്ലെ?
C.ഞാൻ കച്ചെരി ഒക്കെ നടത്തി വന്നിരുന്ന ഒരു വൈക്കം കാരനാ. നിങ്ങളെക്കാൾ മുൻപേ സിനിമയിൽ എത്തുകയും ചെയ്തു. ആദ്യകാലത്തെ ഈണങ്ങൾ ഹിന്ദിപ്പാട്ട് അനുകരണങ്ങൾ.
B. ഞാനും ചില പാട്ടുകളിൽ ചില ഹിന്ദി ഈണങ്ങൾ എടുത്തിട്ടുണ്ട്. അവയോടുള്ള ആരാധന കൊണ്ട്.
A. എനിക്കിഷ്ടം കർണാടകസംഗീതരാഗങ്ങൾ തന്നെ. മോഹനം രാഗത്തിൽ യേശുദാസും പി സുശീലയും പാടിയ ഒരു ഡ്യൂവറ്റ് ഹിറ്റായിട്ടുണ്ട്.
B. അതിനും കുറച്ചു മുൻപ് തന്നെ അതേ രാഗത്തിൽ അവർ തന്നെ പാടിയ ഒരു ഡ്യൂവറ്റ് എന്റേതായി പുറത്തിറങ്ങിയിട്ടുണ്ടല്ലൊ. ഇപ്പോഴും ഹിറ്റ്.
C. ഖരഹരപ്രിയയിൽ ചെയ്ത ഒരു പാട്ട് ഹിറ്റായതോടെ ആ രാഗത്തിൽ പിന്നെ പലതും ചെയ്തു ഞാൻ.
B. എന്റെ പല നല്ല പാട്ടുകളും പാടിയത് എസ്. ജാനകി തന്നെ.
A. ഒരാളെക്കൊണ്ട് തന്നെ ഉചിതമല്ലാതെ പാട്ടുകൾ പാടിയ്ക്കുന്നെന്ന പഴി ഞാൻ ധാരാളം കേട്ടിട്ടുണ്ട്.
C. ഏറ്റവും കൂടുതൽ ഗായികമാരെ സിനിമയിലേക്ക് കൊണ്ടു വന്നത് ഞാൻ ആണെന്നു തോന്നുന്നു.
A,B,C: എന്നാലും ആ ബ്രഹ്മാനന്ദനെക്കൊണ്ട് ആദ്യം പാടിപ്പിച്ചത് നമ്മളൊന്നുമല്ലല്ലൊ.
B. ആർ.കെ ശേഖർ നമ്മുടെയൊക്കെ പാട്ടുകൾക്ക് ഓർക്കെസ്റ്റ്രേഷൻ ചെയ്തതുകൊണ്ട് അവയൊക്കെ മെച്ചമായെന്നത് സത്യമല്ലെ?
A. അതെ.ജോൺസൺ എന്റെ പാട്ടുകള്ക്ക് വയലിൻ വായിച്ചിട്ടിട്ടുണ്ട്. ഇളയരാജയും എന്റെ വാദ്യവൃന്ദ സംഘത്തിൽ ഉണ്ടായിരുന്നു.
B. ഒരൊറ്റ പാട്ട് കൊണ്ടു മാത്രം ചിരസ്മരണീയനായ ഒരാൾ (D) ഇതാ വരുന്നു . (8 മാർക്ക്)
സൂചന :-ഇവരിൽ മൂന്നു പേർ ഇന്ന് ജീവിച്ചിരിപ്പില്ല
ഉത്തരങ്ങൾ
A. ദേവരാജൻ
B. ബാബുരാജ്
C. ദക്ഷിണാമൂർത്തി
D. ജോബ്
2.
A. ചില ഗാനങ്ങൾ സിനിമയിലെ കഥാപാത്രം തന്നെ എഴുതിയതായിട്ടാണ് ചിത്രീകരണം. ആലപിക്കുന്നത് ആ കഥാപാത്രങ്ങളോ അവരോട് അടുപ്പമുള്ളവരോ. അങ്ങനെ മൂന്നു ഗാനങ്ങൾ എഴുതുക.
B. വയലാർ എഴുതിയ ഗാനം സ്ക്രീനിലും വയലാർ തന്നെ ആലപിയ്ക്കുന്നു. ഏതു സിനിമ? എതു പാട്ട്?
C. ഗാനരചയിതാവു തന്നെ ഒരു ഗാനവും ആലപിക്കുന്നു ഈ സിനിമയിൽ. ഏതു സിനിമ? എതു ഗാനം?
സൂചനകൾ.
A.എം. ജയചന്ദ്രൻ, ബോംബേ രവി ഇവരൊക്കെ സംഗീതം നൽകിയവ ഉദാഹരണം. പല പാട്ടുകളുമുണ്ട്.B. സീനിയർ അംബിക അഭിനയിച്ച ഒരു സിനിമ
C. ചരിത്രകഥാപാത്രങ്ങൾ സിനിമയിൽ.
(6 മാർക്ക്)
ഉത്തരങ്ങൾ
A.
1.വ്യത്യസ്തനാമൊരു ബാർബറാം…(സലിംകുമാർ കഥാപാത്രം എഴുതിയത് അയാൾ തന്നെ പാടുന്നു)
2. മഞ്ഞൾപ്രസാദവും…… വിനീത് കഥാപാത്രം എഴുതിയത് ആഴ്ച്ചപ്പതിപ്പിൽ നോക്കി മോനിഷ പാടുന്നു
3. ആനച്ചാൽ നാട്ടിലുള്ള ചന്തയിലെ…….., കല്ലുപാലത്തിൽ കറിയാച്ചൻ……..(ആദ്യകിരണങ്ങൾ) രണ്ടും അടൂർ ഭാസി കഥാപാത്രം എഴുതിയത്. ഈ പാട്ടുകൾ പാടിയതും അടൂർ ഭാസി തന്നെ എന്ന പ്രത്യേകതയുമുണ്ട്.
4. വരമഞ്ഞളാടിയ…..
5. ചക്രവർത്തിനീ…..
6. സ്വപ്നങ്ങൾ….. (കാവ്യമേള)
7. എന്റെ ഖൽബിലേ
8.ഹിമശൈലസൈകത
9. കണ്ണുനീർത്തുള്ളിയെ
B. ആദിയിൽ വചനമുണ്ടായി…..(ചേട്ടത്തി)
C. ചിത്രം-കുലം. മധുസൂദനൻ നായർ- അഗ്നിസത്യങ്ങൾക്കു ബലിയല്ല നീ
ചിത്രം-ദേശാടനം- കൈതപ്രം - ഏഴിമലയോളം
ചിത്രം-അറബിക്കഥ- അനിൽ പനച്ചൂരാൻ-ചോര വീണ മണ്ണിൽ
3.ചില ഗാനങ്ങളിലെ ഭാവന “അതോ ഇതോ” എന്ന സംശയം പോലെയാണ്. “കരയുന്നോ പുഴ ചിരിയ്ക്കുന്നോ” എന്നപോലെ. ഇങ്ങനെ ചരണങ്ങളിലും സംശയാത്മകമായ മൂന്നു ഗാനങ്ങൾ എഴുതുക.
(6 മാർക്ക്)
സൂചന :- പൂക്കളോ? കണ്ണുകളോ? മാനോ? ചിരിയോ?
ഉത്തരങ്ങൾ
പുഞ്ചിരിയോ..
റംസാനിലെ ചന്ദ്രികയോ
മുറുക്കിച്ചുവന്നതോ
ചെമ്പകമോ
ആക്കയ്യിലോ
ഉഷസ്സോ സന്ധ്യയോ
നീലക്കൂവളപ്പൂവുകളോ
4. ചില ഗാനങ്ങളിൽ കഴിഞ്ഞുപോയ സംഭവങ്ങളാണ് വർണ്ണിയ്ക്കുന്നത്.. “ വന്നു, പോയി” എന്ന മട്ടിൽ എല്ലാം ഭൂതകാലത്തിൽ. ചരണങ്ങളും പോയകാലത്തെ ദ്യ്യോതിപ്പിയ്ക്കുന്ന അഞ്ചു ഗാനങ്ങൾ എഴുതുക. (5 മാർക്ക്)
സൂചന :-“ആയി”, “ഇറങ്ങി”, “ഉറങ്ങി”, “ഒളിച്ചിരുന്നു”
ഉത്തരങ്ങൾ
പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി
ഭഗവാനൊരു കുറവനായി
ഇന്നലെ നീയൊരു
സമയമാം നദി
കാാറ്റുവന്നൂ
യക്ഷിയമ്പലമടച്ചു
ഈശ്വരനൊരിക്കൽ
ശ്രീകോവിൽ ചുവരുകൾ
5. കേരളത്തിലെ സ്ഥലനാമങ്ങൾ ഏറ്റവും കൂടുതൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പാട്ട്? (4 മാർക്ക്)
സൂചന:-വളരെ പഴയ പാട്ടാണ്. പി. ഭാസ്കരൻ സംവിധാനം ചെയ്ത സിനിമ.ഏറ്റെവും കൂടുതൽ സ്ഥലനാമങ്ങൾ വന്നിട്ടുള്ള പാട്ട് .നീലക്കുയിലിനു ശേഷം പി. ഭാസ്കരൻ സംവിധാനം ചെയ്ത ഒരു സിനിമയിലാണ്. ഒരു പയ്യൻ പാടുന്നതായിട്ടാണ് ചിത്രീകരണം.
ഉത്തരങ്ങൾ
1. കൊള്ളാമെടി കൊള്ളാമെടി (അർച്ചന)
2. തെക്കുന്നു നമ്മളൊരു (രാരിച്ചൻ എന്ന പൌരൻ)
6. ഒരു ഗായിക ആദ്യമായി മലയാളത്തിൽ പാടിയത് “ മേരാ ദിൽ യേ പുകാരേ ആജാ” (നാഗിൻ) എന്ന പ്രശസ്ത ഹിന്ദിപ്പാട്ടിന്റെ അതേ ഈണത്തിലുള്ള പാട്ടായിരുന്നു. ആര്? എതു പാട്ട്? (5 മാർക്ക്)
സൂചന :ഒരു പഴഞ്ചൊല്ലാണ് സിനിമയുടെ പേര്. മറ്റു പാട്ടുകളും അനുകരണം ആയിരുന്നു.എസ്. എൻ ചാമിയാണ് സംഗീതസംവിധാനം.
ഉത്തരം -എസ്. ജാനകി. ഇരുൾ മൂടുകയോ…….(മിന്നുന്നതെല്ലാം പൊന്നല്ല)
7.
A. ഒരു സംഗീത സംവിധായകൻ അഭിനയിച്ച ചിത്രം?
B. ഒരു ഗായകൻ/സംഗീതസംവിധായകൻ ഒരു പാട്ടുസീനിൽ വരുന്നു ഏതു സിനിമ?
(4 മാർക്ക്)
സൂചന ‘സംഗീതസംവിധായകൻ’ എന്നുദ്ദേശിച്ചത് കൈതപ്രത്തെ അല്ല.
ഉത്തരങ്ങൾ -
A. എൽ. പി. ആർ. വർമ്മ- അയിത്തം.
രമേഷ് നാരായണൻ-ഗർഷോം
ദക്ഷിണാമൂർത്തി-ചന്ദ്രോത്സവം
B.1എൽ. പി ആർ. വർമ്മയും യേശുദാസും അനാർക്കലിയിലെ “സപ്തസ്വരസുധാസാഗരമേ…..സ്ക്രീനിൽ പാടുന്നു. പാട്ടുപാടിയത് ബാലമുരളീകൃഷ്ണയും പി. ബി. ശ്രീനിവാസും.
2. എം ജയചന്ദ്രൻ- പെരുമഴക്കാലം (ഈ സീൻ സിനിമയിലില്ല)
8. ഈ സംഘഗാനത്തിൽ ഗായികമാരുടെ സംഘവും ഗായകന്മാരുടെ സംഘവും രണ്ടു ഈണത്തിൽ വെവ്വേറേ പാടുന്നു. ഏതു പാട്ട്? (4 മാർക്ക്)
സൂചന :-പി. ലീല
ഉത്തരം -പെണ്ണാളേ പെണ്ണാളേ……., ചാകര ചാകര……
9. ഈ പാട്ടിനു പല്ലവി എന്നു പറയാൻ മാത്രം രണ്ടു വാക്കുകളേ ഉള്ളു.ഒരേ ട്യൂണിലുള്ള മൂന്നു ചരണങ്ങൾ. ചരണങ്ങൾക്കിടയ്ക്ക് ആവർത്തിയ്ക്കുന്നത് ആദ്യം പാടിയ രണ്ടു വാക്കുകളിലെ ഒരു വാക്കു മാത്രം മാറ്റിയിട്ട്. ഏതു പാട്ട്? (5 മാർക്ക്)
സൂചന :-കെ. രാഘവന്റെ സംഗീതം. ആദ്യത്തെ വാക്കുകൾ വിരുത്തം പോലെ.എസ്. ജാനകിയുടെ പ്രസിദ്ധ പാട്ടാണ്.
ഉത്തരം -ഉണരുണരൂ ഉണ്ണിപ്പൂവേ…. (അമ്മയേ കാണാൻ) “ഉണ്ണിപ്പൂവേ” എന്നുള്ളതു പിന്നീട് “കുഞ്ഞിക്കാറ്റേ” “കരിമുകിലേ” എന്നും മാറുന്നു.
10. ഈ പാട്ടിന്റെ ആദ്യത്തെ രണ്ടു വരി മാത്രം ഗായകൻ പാടുന്നു. ചരണങ്ങളെല്ലാം ഗായിക. ചരണങ്ങൾക്കിടയ്ക്ക് ആദ്യവരികൾ ഗായകൻ ആവർത്തിയ്ക്കുമ്പോൾ രണ്ടാം വരി മാത്രം മാറുന്നു. ഏതു പാട്ട്? (5 മാർക്ക്)
സൂചന:-ഗായകൻ ചോദ്യങ്ങൾ ചോദിയ്ക്കുന്നു, ഗായിക മറുപടി പറയുന്നു.“തങ്കം”
ഉത്തരം-കൈനിറയേ വളയിട്ട പെണ്ണേ കല്യാണപ്രായമായ പെണ്ണേ….പിന്നെയുള്ള വരി ഓരോ ചരണത്തിനു മുൻപിലും മാറുന്നു.
11. പാട്ടിലെ വരികളോ വാക്കുകളോ സിനിമയുടെ പേര് ആയി എടുക്കാറുണ്ട്. അഞ്ചെണ്ണം എഴുതുക.
(5 മാർക്ക്)
സൂചന:-പാട്ട് ഹിറ്റാണെങ്കിൽ ആദ്യത്തെ വാക്കെടുത്ത് സിനിമയ്ക്കിടും.
ഉത്തരങ്ങൾ -
ആളൊരുങ്ങി അരങ്ങൊരുങ്ങി.
ഓർമ്മകൾ മരിക്കുമോ
സുഖമോ ദേവീ
കൂട്ടിനിളംകിളി
കാതോടു കാതോരം
കണ്ണെഴുതി പൊട്ടുതൊട്ട്
സമയമായില്ല പോലും
ഭൂമിദേവി പുഷ്പിണിയായി
12. മലയാള സിനിമകളുടെ പേരുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു സിനിമാഗാനമുണ്ട്. ഏതാണത്?
(4 മാർക്ക്)
സൂചന :-തിക്കുറിശ്ശി, ദക്ഷിണാമൂർത്തി.Right or Wrong?
ഉത്തരം - ശരിയോ തെറ്റോ എന്ന സിനിമയിലെ “ബാലനാം പ്രഹ്ലാദനെ..” , “പഞ്ചവടിയിലെ മായാസീതയോ”
13. പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി ഇവരെല്ലാം ഗാനങ്ങൾ രചിച്ച ഒരു ചിത്രം? (4 മാർക്ക്)
സൂചന:-ഒരെണ്ണം പുണ്യപുരാണ ഭക്തി സിനിമ
ഉത്തരങ്ങൾ - ശബരി മല ശ്രീ ധർമ്മശാസ്താ, അഭയം.
14. “ഒരു നാളുല്ലാസത്തിരുനാളി”ൽ തുടങ്ങി. അവസാനം കേട്ടത് “ഇമയോ തേൻ നവമലർ… “ “പ്രിയതമാഇതു മനസ്സിലുണരും....” ഒരു ഗായികയുടെ പാട്ടുകൾ. ഇവ തമ്മിൽ ബന്ധിപ്പിക്കുക.
(4 മാർക്ക്)
സൂചനകൾ :-സംഗീതസംവിധായകനും ഗായികയും.
ഉത്തരം -ഇളയരാജയും എസ്. ജാനകിയും ഒന്നിച്ച് ആദ്യവും അവസാനവും.
15. ഈയിടെ പേരു മാറ്റി സിനിമയിൽ വന്ന് നായിക/നായക വേഷം ചെയ്തവർ:
1.ബ്രൈറ്റി
2.സിബി വർഗീസ്
3.ദിവ്യ
4. സുനിൽ
ആരാണിവർ?
(4 മാർക്ക്)
സൂചന:-സത്യൻ അന്തിക്കാട്, ലാൽ ജോസ്, രഞ്ജിത് ഇവരുടെ ഒക്കെ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
ഉത്തരങ്ങൾ -
ബ്രൈറ്റി ബാലചന്ദ്രൻ-മൈഥിലി (പാലേരി മാണിക്യം)
സിബി വർഗീസ്- കൈലാഷ് (നീലത്താമര)
ദിവ്യ-കനിഹ
സുനിൽ-നരേൻ
16. ഒരു പ്രശസ്ത സംഗീത സംവിധായകനു വേണ്ടി പാടിയത് മറ്റൊരു പ്രശസ്ത സംഗീത സംവിധായകൻ/പാട്ടുകാരൻ. ആരാണ്? (4 മാർക്ക്)
സൂചന:-സംഗീതസംവിധായകൻ എന്നുദ്ദേശിച്ചത് കൈതപ്രത്തെ അല്ല.. ഈ പാട്ടുപാടിയ സംഗീതസംവിധായകൻ പ്രേം നസീറിനു വേണ്ടി ഒരു പാട്ടു പാടി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്.
ഉത്തരങ്ങൾ -എം. എസ്. വിശ്വനാഥൻ- ഇളയരാജായ്ക്കു വേണ്ടി ഒരു യാത്രാമൊഴി എന്ന ചിത്രത്തിൽ (എരികനൽക്കാറ്റിൽ). വിദ്യാധരൻ എം. ജയചന്ദ്രനു വേണ്ടി (കണ്ണു നട്ടു കാത്തിരുന്നിട്ടും), എം. ജി രാധാകൃഷ്ണൻ ദേവരാജനു വേണ്ടി (ഉത്തിഷ്ഠത ജാഗ്രത)
17. രണ്ടു ശാസ്ത്രീയ സംഗീത നിപുണന്മാർ (ബാലമുരളീകൃഷ്ണയും യേശുദാസും അല്ല) ഒന്നിച്ചു പാടിയ പാട്ട്? (5 മാർക്ക്)
സൂചന:-ഇവർ കച്ചേരി പാടുന്നവരാണ്. എം. ജി ശ്രീകുമാർ അല്ല.ഇതിൽ ഒരാളുടെ അച്ഛൻ സിനിമാഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഉത്തരങ്ങൾ - ശബ്ദമയീ ശബ്ദബ്രഹ്മമയീ (സൂര്യൻ) –ശങ്കരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ. സാരസസുവദനാ- നെയ്യാറ്റിങ്കര വാസുദേവൻ, എം ജി രാധാകൃഷ്ണൻ
18. ഫിലോമിന ഒരു പാട്ടിലെ പലവരികളും ആലപിച്ചിട്ടുണ്ട്. ഏതു പാട്ട്? (4 മാർക്ക്)
സൂചന:-ഒന്നിൽക്കൂടുതൽ ഉണ്ട്. അതിൽ ഒരെണ്ണത്തിനു സംഗീതം നൽകിയത് ‘വി……’ ആണ്.
ഉത്തരങ്ങൾ - “കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ.. ആലും മുട്ടെപ്പായും (അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്) “മുത്തണി മുന്തിരി” ( പൂക്കാലം വരവായി).
19. ഏതൊക്കെ പാട്ടുകൾ?
A.
128 comments:
ഈ സീരീസിലെ അവസാനത്തെ ക്വിസ് എപിസോഡും ഇതാ എത്തി. ഉത്തരങ്ങൾ എഴുതാൻ ഒരാഴ്ച സമയമുണ്ട്.
ഇതിൽ പങ്കെടുത്തു ഈ പരമ്പരയെ ഒരു വിജയമാക്കിത്തീർത്ത എല്ലാവർക്കും എം എസ്. എൽ ന്റെ പേരിൽ നന്ദി.
1,2,3 സമ്മാനം കിട്ടില്ല അത് ഉറപ്പായത് കൊണ്ട് , ആ സ്ഥിക്ക് , 3,6,7 or 8,9,10 ഈ ക്രമത്തിൾ , ഒരു ഞാണീൻ മേൽ കളിനടത്താൻ തയ്യാറായിരിക്കുന്ന എനിക്ക് , സന്തോഷത്തിന് ഒരു വഴിയും ഇല്ലേ? മാസ്റ്റ്റേ?
എന്തു പറ്റി മാഷേ, ആചാരപ്രകാരമുള്ള വിളംബരം കണ്ടില്ലാ... !!
സംശയങ്ങളുമായെത്തുന്നുണ്ട്... :)
2 (A) കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ..
3. പിണക്കമാണോ എന്നോടിണക്കമാണോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം
ചന്ദനലേപസുഗന്ധം തൂകിയതാരോ
4. പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു
വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
തന്നന്നം താനന്നം താളത്തിലാടി മന്ദാര
പാല്‍പൊഴിയും മൊഴി പര്‍വ്വത നന്ദിനി
കളകളം കായലോളങ്ങള്‍ പാടും കഥകള്‍
5. നിറമനസ്സോടെ നമ്മള്‍ ഒന്നൊന്നായ് (ഓട്ടൊ ബ്രദേഴ്സ്)
12. പഞ്ചവടിയിലേ വിജയശ്രീയോ പഞ്ചവന്‍കാട്ടിലെ
19. (a)ആത്മവിദ്യാലയമേ അവനിയില്‍
(b)അഴകേ നിന്‍ മിഴിനീര്‍മണിയി
(c)ചെപ്പുകിലുക്കണ ചങ്ങാതീ നിന്റെ
(d)ഗോപംഗനേ ആത്മാവിലേ സ്വര
(e)ഒരു മുറൈവന്ത് പാര്‍ത്തായാ
(f)തലയ്ക്കുമീതെ ശൂന്യാകാശം താഴേ
20. (a)ഭാനുപ്രിയ - ചന്ദനശിലയില്‍ കാമനുഴിഞ്ഞത് (കുലം)
23. (a)ജാനമ്മ ഡേവിഡ്
(f)കമുകറ പുരുഷോത്തമന്‍
ഈ പ്രാവശ്യവും ട്രിക്ക് ചോദ്യങ്ങളുണ്ടോ മാസ്റ്ററേ?
ഇല്ല. ഇപ്രാവശ്യം ട്രിക്ക് ചോദ്യങ്ങളൊന്നുമില്ല. അതൊക്കെ ഒഴിവാക്കണമെന്ന് ഹിറ്റ്ലറുടെ താക്കീത് ഉണ്ടായിരുന്നു. പിന്നെ 19-)0 ചോദ്യം (ബി. ജി. എം) വളരെ എളുപ്പമാക്കിയതും അങ്ങോർക്കു വേണ്ടിയാ.
ഭൂമിച്ചേച്ചീ... ഒന്നും വിശ്വസിയ്ക്കല്ലേ... മാഷ് പിന്നേം ഹിറ്റ്ലറെ പറ്റിച്ചു കൊണ്ടേയിരിയ്ക്കുന്നു!!
സംശയങ്ങളുമായി ഞാനെത്തി...
1) ഒന്നാം ചോദ്യത്തിലെ (A) യുടെ അച്ഛന്‍ തബല ആണോ മൃദംഗം ആണോ വായിച്ചിരുന്നത്?
2) ചോദ്യം 2(B) - വയലാർ എഴുതിയ ഗാനം സ്ക്രീനിലും വയലാർ തന്നെ ആലപിയ്ക്കുന്നു. മറ്റൊരു പാട്ടുകാരനോടൊപ്പം.
വയലാര്‍ ചുണ്ടനക്കി പാടി അഭിനയിക്കുന്നു എന്നല്ലേ ഉദ്ദേശിയ്ക്കുന്നത്?
3) ചോദ്യം 2(C) - ഗാനരചയിതാവു തന്നെ ഒരു ഗാനവും ആലപിക്കുന്നു ഈ സിനിമയിൽ.
ഗാനരചയിതാവിന്റെ ശബ്ദത്തില്‍ ഈ ഗാനം സിനിമയില്‍ അദ്ദേഹം തന്നെ പാടി അഭിനയിക്കുന്നുവെന്നാണോ?
4) ചോദ്യം 8. ഈ സംഘഗാനത്തിൽ ഗായികമാരുടെ സംഘവും ഗായകന്മാരുടെ സംഘവും രണ്ടു ഈണത്തിൽ വെവ്വേറേ പാടുന്നു. ഏതു പാട്ട്?
ഈ ഗാനത്തില്‍ ഗായകനോ ഗായികയോ ചില വരികള്‍ ഒറ്റയ്ക്ക് പാടാമോ?
5) ചോദ്യം 10 - ഈ പാട്ടിന്റെ ആദ്യത്തെ രണ്ടു വരി മാത്രം ഗായകൻ പാടുന്നു.
പാട്ടിന്റെ ആദ്യത്തെ രണ്ടു വരി എന്ന് പറയുമ്പോള്‍ - പല്ലവിയിലെ ആദ്യ രണ്ടു വരി ? / പല്ലവി മുഴുവന്‍ (രണ്ടു വരി മാത്രമുള്ള പല്ലവി) ?
6) ചോദ്യം 17. രണ്ടു ശാസ്ത്രീയ സംഗീത നിപുണന്മാർ (ബാലമുരളീകൃഷ്ണയും യേശുദാസും അല്ല) ഒന്നിച്ചു പാടിയ പാട്ട്?
മേല്‍ പറഞ്ഞ രണ്ടു പേര്‍ ഒന്നിച്ചു പാടരുത്, മറ്റാരുടെയെങ്കിലും കൂടെ പാടിയാല്‍ കുഴപ്പമാകുമോ? :)
7) ചോദ്യം 21. പിന്നത്തെ മലയാളസിനിമാചരിത്രത്തിൽ ഇവരുടെ സ്ഥാനമെന്ത്?
ചോദ്യം കുറച്ചു കൂടി വിശദമാക്കാമോ...
സംശയദുരീകരണം:
1 A:തബലയോ മൃദംഗമോ ആയാലും സാരമില്ല.
2 B: വയലാർ സ്ക്രീനിൽ പാടുന്നതായി അഭിനയിക്കുന്നു. പാട്ടു പാടിയത് വേറേ ആമ്പിള്ളേര്.
2 C: ഗാനരചയിതാവ് ഗാനം ആലപിയ്ക്കുന്നു. (അദ്ദേഹം പാടി റെക്കോർഡ് ചെയ്തത്). രംഗത്ത് വരുന്നില്ല.
8: ഗായക്കനോ ഗായികയോ ഒറ്റയ്ക്കും പാടാം ചില വരികൾ.
10: പല്ലവിയും അനുപല്ലവിയും എല്ലാം ഗായകൻ പാടുന്നു. ചരണങ്ങൾക്കിടയ്ക്ക് അനുപല്ലവി മാറുന്നു.
17: ശാസ്ത്രീയ സംഗീതപുംഗവന്മാർ രണ്ടു പേർ മാത്രം.
21: ഇവരുടെ ആദ്യപ്രത്യക്ഷമാണിത്. പിന്നെ? പിന്നെ?
2.
എ. തൊഴുതു മടങ്ങും (അക്ഷരങ്ങള്‍)
സി. ഹിമശൈലസൈകത
3.
എ. വെണ്ണയോ വെണ്ണീലാവുറഞ്ഞതോ
ബി. പുലരിയോടോ
സി. മുറുക്കിച്ചുവന്നതോ
4.
എ. ലക്ഷാര്‍ച്ചന കണ്ടു
ബി. കാറ്റുവന്നൂ
സി. പണ്ടൊരു കാട്ടിലൊരാണ്‍സിം ഹം
ഡി. ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിനു പോയി
7.
എ. സന്ധ്യയ്ക്കെന്തിനു സിന്ധൂരം (ബാലമുരളീകൃഷ്ണ)
11.
എ. എങ്ങിനെ നീ മറക്കും
ബി. സന്ധ്യമയങ്ങും നേരം
സി കാട് കറുത്ത കാട്
ഡി. തുറുപ്പുഗുലാന്‍ ഇറക്കിവിടെന്‍
13 കാവ്യമേള
15.
ഡി. നരേന്‍
17.
എ. നഗുമോ (ചിത്രം) നെയ്യാറ്റിന്‍കര, ശ്രീകുമാര്‍
19.
എ. ആത്മ വിദ്യാലയമേ
ബി. അഴകേ
സി. ഗോപാംഗനേ
ഡി. ഒരു മുറൈ വന്ത്
23 എ ജാനമ്മ ഡേവിഡ്
സി കാവ്യ മാധവന്‍
ഡി യേശുദാസ് ജയചന്ദ്രന്‍
എഫ് കമുകറ
15
1.മൈഥിലി
13 ചിത്രമേള
2 ബി ആദിയില്‍ വചനമുണ്ടായി
17.
എ. നഗുമോ (ചിത്രം) നെയ്യാറ്റിന്‍കര, ശ്രീകുമാര്‍
21 salil choudhuri,Ramu karyat
ഹഹ ഹ എനിയ്ക്കിഷ്ട്ടപ്പെട്ടൂ എനിയ്ക്കിഷ്ട്ടപെട്ടൂ.
മറ്റൊരു ഗായകനോടൊപ്പം വയലാർ പാടുന്നുവെന്നൊക്കെപ്പറഞ്ഞാൽ നമ്മളെന്താ വിചാരിക്യാ?
ഈ ഇന്ദു തന്നെ വേണം ഗുരുക്കളുടെ ചെവീൽപ്പിടിച്ച് മര്യാദയ്ക്ക് ചോദ്യം ചോദിപ്പിയ്ക്കാൻ :-)
ഇന്ദുബ്രാൻഡ് ചോദ്യങ്ങൾക്ക്, സൂക്ഷിച്ചില്ലെങ്കിൽ, ഉത്തരം തന്നെപ്പറഞ്ഞുപോകും അല്ലേ ഗുരുവേ?
ചോദ്യം 21 ആ ഓരോ വരിയും സ്ക്രീനിൽ പാടുന്നവരെക്കുറിച്ചാണ്.
13 chithrameLa
1-ദേവരാജൻ
B-ബാബുരാജ്
C-ദക്ഷിണാമൂർത്തി
D-ദർശൻ രാമൻ
2.A സ്വപ്നങ്ങൾ സ്വപ്നങ്ങളേ-കാവ്യമേള
വരമഞ്ഞളാടിയ-പ്രണയവർണ്ണങ്ങൾ
ചക്രവർത്തിനീ-ചെമ്പരത്തി
B.ആദിയിൽ വചനമുണ്ടായി-ചേട്ടത്തി
Cഏഴിമലയോളം-കളിയാട്ടം-കൈതപ്രം
3.ആക്കയ്യിലോ ഈക്കയ്യിലോ-രാഗം
,ഉഷസ്സോ സന്ധ്യയോ-സുമംഗലി
നീലക്കൂവളപ്പൂവുകളൊ-കലക്ക്റ്റർ മാലതി
4.ഒരിയ്ക്കലോമന-അഭിനിവേശം
ആശകളെരിഞ്ഞടങ്ങീ-സ്വർണ്ണമത്സ്യം
പ്രഭാതഗോപുരവാതിൽ തുറന്നൂ-തുലാഭാരം
ശീകോവിൽച്ചുവരുകളിടിഞ്ഞുവീണു-കേണലും കളക്ക്ടറും
തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാൾ-കുരുക്ഷേത്രം
5-സുറുമ നല്ല സുറുമ
6.ഇരുൾ മൂടുകയോ-മിന്നുന്നതെല്ലാം പൊന്നല്ല-ജാനകി
7.A-ചന്ദ്രോത്സവം-ദക്ഷിണാമൂർത്തി
B-എം.ജയചന്ദ്രൻ-പെരുമഴക്കാലം
8.പുത്തൻ വലക്കാരേ..ചാകര..ചാകര..-ചെമ്മീൻ
9---
10---
11.
ഈ ഗാനം മറക്കുമോ?
ഓർമ്മകൾ മരിയ്ക്കുമോ?
തകിലുകൊട്ടാമ്പുറം
പൂന്തേനരുവീ
കിലുകിൽപ്പമ്പരം
12.പഞ്ചവടിയിലെ-പത്മവ്യൂഹം
13-ശബരിമല ശ്രീ ധർമ്മശാസ്താ
14 ഇളയരാജ്യ്ക്കുവേണ്ടി ജാനകി പാടിയ പാട്ടുകൾ
15
1.ബ്രൈറ്റി--?
2.സിബി വർഗീസ്---?
3.ദിവ്യ-ഉണ്ണിമേരി
4. സുനിൽ-നരേൻ
16.ഉണ്ണിഗണപതിയേ-രാഘവനു വേണ്ടി ,എം.ജി.രാധാകൃഷ്ണൻ
17 സാരസ സുവദനാ-നെയ്യാറ്റിങ്കര,എം.ജി.രാധാകൃഷ്ണൻ-ഏണിപ്പടികൾ
18-മുത്തണി മുന്തിരി-പൂക്കാലം വരവായി
19
A.അത്മവിദ്യാലയമേ
B.അഴകേ നിൻ
C ഇല്ലിമുളം കാടുകളിൽ
D.ഗോപാംഗനേ
Eഒരു മുറൈ
F.തലയ്ക്ക്മേലെ ശൂന്യാകാശം
20.A-ഭാനുപ്രിയ-ചന്ദനശിലയിൽ-കുലം
B.എല്ല്ലാരും ചൊല്ലണ്-മിസ്.കുമാരി
21.കമലാദേവി-പാവപ്പെട്ടവൾ,ഏഴുരാതികൾ,തുടങ്ങിയ ഏതാനും സിനിമകളിൽ അഭിനയിച്ചു ഈയിടെ അമ്മവേഷം-കാരുണ്യം
മറ്റേത് ഭാരതി ആണോ? മൂന്നുപൂക്കൾ,മഴത്തുള്ളിക്കിലുക്കം?
22.സീമ
23.
A.മലയാളത്തിലെ ആദ്യനായിക-റോസി
Bഉഷാഉതുപ്പ്
C.ഭാവന?
D.യേശൂദാസ്,ജയചന്ദ്രൻ
E.സത്യജിത്,ശാന്താദേവി?
F.കമുകറ
1.
A. ദേവരാജന്‍
B. ബാബുരാജ്
C. എല്‍ പി ആര്‍ വര്‍മ
D. എം എസ് വിശ്വനാഥന്‍
2.
A.
1. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍....
2. എന്തിനുവേറൊരു സൂര്യോദയം....
3. വരമഞ്ഞളാടിയ രാവിന്റെ.......
B. ചേട്ടത്തി, ആദിയില്‍ വചനമുണ്ടായി......
C. ശേഷം, ഏതേതോ താലിപീലി കാവില്‍.....
3.
1. ആത്മാവില്‍ മുട്ടിവിളിച്ചതുപൊലെ.....
2. അല്ലിയിളം പൂവോ ഇല്ലിമുളം തേനോ....
3. സ്വര്‍ഗം താണിറങ്ങി വന്നതോ....
4. ഏകാന്തതേ നീയും അനുരാഗിയാണോ....
4.
1. അരികില്‍ നി ഉണ്ടായിരുന്നെങ്കിലെന്നു....
2. കാറ്റുപോയി മഴക്കാറും പോയി...
3. ഉത്തരാസ്വയംവരം കഥകളി.....
4. സുമംഗലീ നി ഓര്‍മ്മിക്കുമോ....
5. അന്നു നിന്നെ കണ്ടതില്‍ പിന്നെ......
5. ആലപ്പുഴ പട്ടണത്തില്‍ അതിമധുരം....
6. എസ് ജാനകി, ഇരുള് മൂടുകയോ എന്‍....
7.
A. സവിധം, കൈതപ്രം ദാമോദരന്‍ നമ്പൂതിരി
B. ഹിസ് ഹൈനസ് അബ്ദുള്ള
8. പെണ്ണാളെ പെണ്ണാളെ കരിമീന്‍ ......
9.
10.
11.
1. തേനും വയമ്പും നാവില്‍....
2. കാതോടു കാതോരം തേന്‍.....
3. സുഖമോ ദേവി സുഖമോ....
4. ആളൊരുങ്ങി അരങ്ങൊരൊങ്ങി....
5. അനിയത്തിപ്രാവിനു പ്രിയനിവര്‍.....
12.
13. അഭയം (1970)
14. മങ്കൊമ്പുഗോപാലകൃഷ്ണന്‍ രചിച്ച് ഇളയരാജയുടെ സംഗീതത്തില്‍ എം ജി ശ്രീകുമാറിനൊപ്പം എസ് ജാനകി ആലപിച്ചഗാനങ്ങള്‍
15.
1. റോമ
2. കൈലാഷ്
3. നവ്യാ നായര്‍
4. നരേന്‍
16. എം ജയചന്ദ്രനുവേണ്ടി ശരത്, കടാക്ഷം എന്ന ചിത്രത്തിലെ ഓമനപ്പെണ്ണല്ലയോ എന്ന ഗാനം.
17. നഗുമോമു ഗനലേനി.... (നെയ്യാറ്റിന്‍കര വാസുദേവന്‍, എം ജി ശ്രീകുമാര്‍)
18. മുത്തണി മുന്തിരി മണി നിറയും.. (പൂക്കാലം വരവായ്)
19.
A. ഈശ്വരചിന്തയിതൊന്നേ....
B. അഴകേ നിന്‍മിഴിനീര്‍ മണിയില്‍.....
C. കാനനഛായയില്‍ ആടുമേയ്ക്കാന്‍...
D. പ്രേമോദാരനായ് അണയൂ രാമാ....
E. ഒരു മുറൈവന്തുപാര്‍ഥായാ...
F. വെള്ളിനക്ഷത്രമേ നിന്നെ നോക്കി....
20.
A. ഭാനുപ്രിയ, ചന്ദനശിലയില്‍ കാമനുഴിഞ്ഞതു....(കുലം)
B. മിസ്സ് കുമാരി, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.....(നീലക്കുയില്‍)
21.
A. ലത
B. രാജകുമാരി
22. സീമ
23.
A. ജാനമ്മ ഡേവിഡ്
B. ചിത്ര
C. ഉര്‍വ്വശ്ശി
D. യേശുദാസ്
E. മണിക്കുട്ടന്‍
F. കുഞ്ചാക്കോ ബോബന്‍
1B. ഒരൊറ്റ പാട്ട് കൊണ്ടു മാത്രം ചിരസ്മരണീയനായ ഒരാൾ (D) ഇതാ വരുന്നു .
ഇയാളും സംഗീതസംവിധായകനാണോ? ശരിക്കും ഒരു പാട്ടു മാത്രേ ചെയ്തിട്ടുള്ളോ? അതൊ പാടിയ ഒരു പാട്ടു ബാക്കി പാട്ടുകളേക്കാൾ പ്രശസ്തി നേടിയന്നേ ഉള്ളോ?
ജോഷീ:
അതേ, ഇദ്ദേഹവും സംഗീതസംവിധായകനാണ്. അധികം സിനിമകൾ ചെയ്തിട്ടില്ല. പക്ഷെ ഒരു പാട്ട് വൻ ഹിറ്റായി.
1. A) ദേവരാജൻ; B) എം. എസ്. ബാബുരാജ്; C) ദക്ഷിണമൂർത്തി; & D) ആർ. സോമശേഖരൻ (പുളിയിലകരയോളം…)
2. A) പിന്നെയും പിന്നെയും… (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്); ആദ്യമായ് കണ്ട നാൾ… (തൂവൽക്കൊട്ടാരം); വരമഞ്ഞളാടിയ… (പ്രണയവർണ്ണങ്ങൾ); വരുവാനില്ലാരുമീ… (മണിച്ചിത്രത്താഴ്)
B. ആദിയിൽ വചനമുണ്ടായി… (ചേട്ടത്തി)
C. അനിൽ പനച്ചൂരാൻ - ചോരവീണ… (അറബിക്കഥ)
6. എസ്. ജാനകി (ഇരുള് മൂടുകയോ – മിന്നുന്നതെല്ലാം പൊന്നല്ല)
7. A) റെയ്ൻ റെയ്ൻ കം എഗൈൻ (ജാസി ഗിഫ്റ്റ്); B) രമേഷ് നാരായൺ - ഗർഷോം – പറയാൻ മറന്ന…
11. കിലുകിൽ പമ്പരം; പ്രണയമണിത്തൂവൽ; സിന്ദൂരസന്ധ്യക്കു മൌനം; ചന്ദ്രനുദിക്കുന്ന ദിക്കിൽ & പൂനിലാമഴ
13. അഭയം (1970). ഇതിൽ പാട്ടെഴുതിയവർ - G Sankara Kurup, Vallathol, Changampuzha, Balamaniyamma, P Bhaskaran, Vayalar, Sugathakumari, Sreekumaran Thampi
14. ഇവയെല്ലാം ഡബ്ബിങ്ങ് സിനിമകളിലെ പാട്ടുകളാണ്. മങ്കൊമ്പ് – ഇളയരാജാ- ജാനകി ടീമിന്റെ പാട്ടുകൾ. ഈ ടീമിന്റെ ആദ്യഗാനവും അവസാനം കേട്ടതും ആവാം :)
15. 1) ബ്രൈറ്റി – മൈഥിലി – മാണിക്യം; 2.സിബി വർഗീസ് – കൈലാഷ് ; 3. ദിവ്യ – കനിഹ (അഭിരാമിയുടെ പേരും ദിവ്യ എന്നാണ്) ; 4. സുനിൽ - നരേൻ
16. വിദ്യാസാഗർ - രവീന്ദ്രൻ - സ്വരം അമ്മ, ലയം അച്ഛൻ…
18. മുത്തണി മുന്തിരി മണി നിറയും… (പൂക്കാലം വരവായി)
20. A) ഭാനുപ്രിയ – കുലം - ചന്ദന ശിലയില്; B) മിസ് കുമാരി – നീലക്കുയിൽ -എല്ലാരും ചൊല്ലണ്…
21. A) ദേവിക – മകൾ കനക പിന്നീട് മലയാളത്തിൽ നായികയായി; B) കമലാദേവി – സംവിധായകനും നടനുമായ ഒ. രാമദാസിനെ വിവാഹം ചെയ്തു. കാരുണ്യം സിനിമയിലെ അഭിനയത്തിനു സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
22. സീമ
1. A) ദേവരാജൻ; B) എം. എസ്. ബാബുരാജ്; C) ദക്ഷിണമൂർത്തി; & D) ആർ. സോമശേഖരൻ (പുളിയിലകരയോളം…)
2. A) പിന്നെയും പിന്നെയും… (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്); ആദ്യമായ് കണ്ട നാൾ… (തൂവൽക്കൊട്ടാരം); വരമഞ്ഞളാടിയ… (പ്രണയവർണ്ണങ്ങൾ); വരുവാനില്ലാരുമീ… (മണിച്ചിത്രത്താഴ്)
B. ആദിയിൽ വചനമുണ്ടായി… (ചേട്ടത്തി)
C. അനിൽ പനച്ചൂരാൻ - ചോരവീണ… (അറബിക്കഥ)
6. എസ്. ജാനകി (ഇരുള് മൂടുകയോ – മിന്നുന്നതെല്ലാം പൊന്നല്ല)
7. A) റെയ്ൻ റെയ്ൻ കം എഗൈൻ (ജാസി ഗിഫ്റ്റ്); B) രമേഷ് നാരായൺ - ഗർഷോം – പറയാൻ മറന്ന…
11. കിലുകിൽ പമ്പരം; പ്രണയമണിത്തൂവൽ; സിന്ദൂരസന്ധ്യക്കു മൌനം; ചന്ദ്രനുദിക്കുന്ന ദിക്കിൽ & പൂനിലാമഴ
13. അഭയം (1970). ഇതിൽ പാട്ടെഴുതിയവർ - G Sankara Kurup, Vallathol, Changampuzha, Balamaniyamma, P Bhaskaran, Vayalar, Sugathakumari, Sreekumaran Thampi
14. ഇവയെല്ലാം ഡബ്ബിങ്ങ് സിനിമകളിലെ പാട്ടുകളാണ്. മങ്കൊമ്പ് – ഇളയരാജാ- ജാനകി ടീമിന്റെ പാട്ടുകൾ. ഈ ടീമിന്റെ ആദ്യഗാനവും അവസാനം കേട്ടതും ആവാം :)
15. 1) ബ്രൈറ്റി – മൈഥിലി – മാണിക്യം; 2.സിബി വർഗീസ് – കൈലാഷ് ; 3. ദിവ്യ – കനിഹ (അഭിരാമിയുടെ പേരും ദിവ്യ എന്നാണ്) ; 4. സുനിൽ - നരേൻ
16. വിദ്യാസാഗർ - രവീന്ദ്രൻ - സ്വരം അമ്മ, ലയം അച്ഛൻ…
18. മുത്തണി മുന്തിരി മണി നിറയും… (പൂക്കാലം വരവായി)
20. A) ഭാനുപ്രിയ – കുലം - ചന്ദന ശിലയില്; B) മിസ് കുമാരി – നീലക്കുയിൽ -എല്ലാരും ചൊല്ലണ്…
21. A) ദേവിക – മകൾ കനക പിന്നീട് മലയാളത്തിൽ നായികയായി; B) കമലാദേവി – സംവിധായകനും നടനുമായ ഒ. രാമദാസിനെ വിവാഹം ചെയ്തു. കാരുണ്യം സിനിമയിലെ അഭിനയത്തിനു സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
22. സീമ
സോറി, കഴിഞ്ഞ എപ്പിസോടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല..
ഇതാ ഈ എപ്പിസോടിന്റെ ഉത്തരങ്ങൾ..
ഉ 1:
A. ദേവരാജൻ മാഷ്
B. ബാബുരാജ്
C. ദക്ഷിണാമൂർത്തി
D. രാഘവൻ മാഷ്
ഉ 2:
A.
ചൈത്രനിലാവിന്റെ പൊൻവീണയിൽ - ഒരാൾ മാത്രം
സ്വപ്നങ്ങൾ, സ്വപ്നങ്ങളെ - കാവ്യമേള
ആദ്യമായ് കണ്ടനാൾ - തൂവൽക്കൊട്ടാരം
C.
നാദരൂപിണീ ശങ്കരീ പാഹിമാം - കൈതപ്രം
ഉ 3:
എൻ പ്രാണ നായകനെ ഞാൻ എന്ത് വിളിക്കും
നീയും വിധവയോ നിലാവെ
കല്യാണീ കളവാണീ, ചൊല്ലംബിളി ചൊല്ല്
ഉ 4.
അല്ലിയാംബൽ കടവിൽ
പണ്ടൊരു കാട്ടിലൊരാൺ സിംഹം
അഞ്ജനക്കണ്ണെഴുതീ ആലിലത്താലി ചാർത്തീ
അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാ ന്നു
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
ഉ 5.
ഓട്ടോ ബ്രദേർസ്
ഉ 7.
A.കാവ്യമേള - ദക്ഷിണാമൂർത്തി
B. വിനീത് ശ്രീനിവാസൻ - മകന്റെ അച്ഛൻ
ഉ 11.
കണ്ടം ബെച്ച കോട്ട്
ഇതാ ഇവിടെ വരെ
നീലക്കടംബ്
മഞ്ഞിൽ വിരിഞ്ഞ പൂവ്
സുറുമ എഴുതിയ കണ്ണുകൾ
ഉ 15.
2. സിബി വർഗ്ഗീസ് - കൈലാഷ്
3. ദിവ്യ - കനിക
4. സുനിൽ - നരേൻ
ഉ 16.
റോബിൻ ഹുഡ് - എം.ജയചന്ദ്രൻ സംവിധാനം ചെയ്ത് ജാസ്സി ഗിഫ്റ്റ് പാടി
ഉ 19.
A. ആത്മവിദ്യാലയമേ
B. അഴകേ
C. ഇല്ലിമുളം കാടുകളിൽ
D. ഗോപാങ്കനേ
E. ഒരു മുറൈ വന്തു
F. പാമ്പുകൾക്കു മാളമുണ്ട്
ഉ 20.
B. മിസ്സ് കുമാരി - നീലക്കുയിൽ
ഉ 22. സീമ
ഉ 23.
B. KPAC ലളിത
E. മണിക്കുട്ടൻ
1.A.ദേവരാജന്‍ മാഷ്
B.എം സ് ബാബുരാജ്
C.എല്‍.പി.ആര്‍.വര്‍മ
D.എം എസ് വിശ്വനാഥന്‍( ഒറ്റപാട്ടു മതി ഓര്‍മ്മിക്കാന്‍, കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച..എന്ന ഗാനം)
2.
പാവം പാവം രാജകുമാരനിലെ പാതിമെയ് മറഞ്ഞതെന്തേ..എന്നു തുടങ്ങുന്ന ഗാനം
ശാലിനി എന്റെ കൂട്ടുകാരിയിലെ ഹിമശൈല സൈകത.. എന്ന ഗാനം
ക്ലാസ്മേറ്റ്സിലെ എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ .. എന്ന ഗാനം
2 (ബി)ചേട്ടത്തി എന്ന സിനിമയിലെ ആദിയില്‍ വചന്മുണ്ടായി എന്നു തുടങ്ങുന്ന ഗാനം
3. സ്വര്‍ഗം താണിറങ്ങി വന്നതോ..
ആകാശമേടക്കു വാതിലുണ്ടോ..
ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ..
4. ആ രാത്രി മാഞ്ഞു പോയി..
സുമംഗലീ നീയോര്‍മ്മിക്കുമോ..
ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാട രാത്രിയില്‍ പോയിരുന്നു..
6.
ഗായിക എസ്. ജാനകി .മിന്നുന്നതെല്ലാം പൊന്നല്ല എന്ന സിനിമയിലെ ഇരുള്‍ മൂടുകയോ എന്നു തുടങ്ങുന്ന ഗാനം
9.
സുഖമോ ദേവീ എന്ന സിനിമയിലെ സുഖമോ ദേവീ എന്ന ഗാനം.
11.
1.കാതോട് കാതോരം
2. മാമാട്ടിക്കുട്ടിയമ്മ,
3.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍,
4. പിരിയില്ല നാം,
5.സുഖമോ ദേവീ
15.
1. നയന്‍ താര
2.അറിയില്ല
3. നവ്യാ നായര്‍
4.നരേന്‍
16. കഥവശേഷന്‍ എന്ന്ന സിനിമയിലെ കണ്ണുനട്ട് കാത്തിരുന്നിട്ടും എന്നു തുടങ്ങുന്ന ഗാനം എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ മറ്റൊരു സംഗീത സംവിധായകനായ വിദ്യാധരന്‍ മാഷ് പാടിയിട്ടുണ്ട്.
17. ചിത്രം എന്ന സിനിമയിലെ നഗുമോ എന്നു തുടങ്ങുന്ന കീര്‍ത്തനം എം ജി ശ്രീകുമാറും നെയ്യാറ്റിന്‍കര വാസുദേവനും ചേര്‍ന്ന് ആലപിച്ചിട്ടുണ്ട്.
19
A.ആത്മവിദ്യാലയമേ..
B.ശ്രീരാഗമോ തേടുന്നു
C.അമ്പിളിയമ്മാവാ..
D.പ്രമദവനം വീണ്ടും..
E.ഒരു മുറൈ വന്ത് പാര്‍ത്തായാ
F. വെള്ളി നക്ഷ്ത്രമേ നിന്നേ നോക്കി..
20
A. ഭാനുപ്രിയ ചിത്രം കുലം
22.സീമ
23.
a.ജാനമ്മ ഡേവിഡ്
b.ചിത്ര
c.ഉര്‍വശി
.യേശുദാസ്
e.മണിക്കുട്ടന്‍, സുഹാസിനി
f.കമുകറ പുരുഷോത്തമന്‍.
3. മുറുക്കിച്ചുവന്നതോ… (ഈറ്റ) ; ആറാം വാവിലെ ചന്ദ്രികയോ… (വസന്തരാവുകൾ) ; റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ…( ആലിബാബയും 41 കള്ളന്മാരും); ചെമ്പകമോ ചന്ദനമോ… (തൊട്ടാവാടി)
4. അശോകവനത്തിൽ പൂവുകൾ കൊഴിഞ്ഞൂ… (രാത്രിയിലെ യാത്രക്കാർ);
ഉജ്ജയിനിയിലെ ഗായിക… (കടൽപ്പാലം);
ഉത്തരാസ്വയംവരം കഥകളി കാണുവാൻ… (ഡെയ്ഞ്ചർ ബിസ്ക്കറ്റ്);
പഞ്ചതന്ത്രം കഥയിലെ… (നദി); & ഇന്നലെ നീയൊരു സുന്ദര രാഗമായെന്… (സ്ത്രീ)
5. കൊള്ളാമെടി കൊള്ളാമെടി… (അർച്ചന)
19. A) ആത്മവിദ്യാലയമേ…; B) അഴകേ … ; D) ഗോപാംഗനേ… ; E) ഒരു മുറൈ വന്തു… & F) തലയ്ക്കു മീതേ…
23. A) ജാനമ്മ ഡേവിഡ്; B) വാണി ജയറാം; C) സുചിത; D) യേശുദാസ് & ജയചന്ദ്രൻ ; E) സുഹാസിനി & മണിക്കുട്ടൻ & F) കമുകറ
ബാക്കി ക്ലൂ വന്നിട്ടാവാം :)
ചോദ്യം 5 ന്റെ ഉത്തരം
കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ യേശുദാസ് പാടി അഭിനയിച്ച സുറുമ നല്ല സുറുമ എന്നു തുടങ്ങുന്ന ഗാനം.
1.
എ. ദേവരാജന്‍
ബി. ദക്ഷിണാമൂര്‍ത്തി
2. മഞ്ഞള്‍ പ്രസാദവും
5.ആലപ്പുഴപട്ടണത്തില്‍ അതിമധുരം
12 പഞ്ചവടിയിലെ മായാസീതയോ
1. D JOB (alliyaambal )
15. 2 Kailash
ഒരു ഉത്തരം കൂടി...
17. ശബ്ദമയി ശബ്ദബ്രഹ്മമയി... - സൂര്യൻ (ശങ്കരൻ നമ്പൂതിരി & കാവാലം ശ്രീകുമാർ)
അവസാന നിമിഷം ഒരു സംശയം കൂടെ...
1. ചോദ്യം 9. ഈ പാട്ടിനു പല്ലവി എന്നു പറയാൻ മാത്രം രണ്ടു വാക്കുകളേ ഉള്ളു.ഒരേ ട്യൂണിലുള്ള മൂന്നു ചരണങ്ങൾ. ചരണങ്ങൾക്കിടയ്ക്ക് ആവർത്തിയ്ക്കുന്നത് ആദ്യം പാടിയ രണ്ടു വാക്കുകളിലെ ഒരു വാക്കു മാത്രം മാറ്റിയിട്ട്.
മൂന്നു ചരണങ്ങള്‍ കഴിഞ്ഞു ആവര്‍ത്തിയ്ക്കുമ്പോഴും പല്ലവിയിലെ വാക്കുകള്‍ മാറുന്നുണ്ടോ..??
1.
a devarajan
b baburaj
c dakshinamoorthy
d job
2. ഏ. ശരദിന്തു മലർ ദീപ നാളം നീട്ടി
ബി. ഈ പുഴയും കടന്ന്
സി. വരമഞ്ഞളാടിയ
ബി. അദ്വൈതം ജനിച്ചനാട്ടിൽ
3. 1. വെണ്ണയോ വെണ്ണിലാവുണർന്നതോ
2. മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ
3. തളിർവലയോ താമരവലയോ
4. പണ്ടൊരു കാട്ടിലൊരാൾ സിംഹം
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
5. ആലപ്പുഴപട്ടണത്തിൽ
നാലു കാശും കയ്യിൽ വച്ച് നാടുചുറ്റി
7. ഏ. ദക്ഷിണാമൂർത്തി സ്വാമി / ചന്ദ്രോത്സവം
ബി. യേശുദാസ് (നന്ദനം)
8 സുഖമോ ദേവി????
11. സുഖമോ ദേവി
തേനും വയമ്പും
മഞ്ഞിൽ വിരിഞ്ഞ പൂവേ
അനിയത്തിപ്രാവിനു
ചീനവല
16. വിദ്യാധരൻ മാഷ്
17. സരസ സുവദന (ഏണിപ്പടികള്‍ )
നെയ്യാറ്റിന്‍കര വാസുദേവന്‍ ,എം ജി രാധകൃഷ്ണന്‍
18. മുത്തണി മുന്തിരി മണി നിറയും / പൂക്കാലം വരവായ്
19. ഏ. ആത്മവിദ്യാലയമേ..
ബി അഴകേ
സി. ഇല്ലിമുളം കാടുകളിൽ
ഡി. ഗോപാംഗനേ..
ഈ. ഒരു മുറൈ വന്ത്
എഫ്.തലയ്ക്കു മീതേ
20. ഏ. ഭാനുപ്രിയ / ചന്ദന ശിലയില്‍ / കുലം
ബി. മിസ് കുമാരി / എല്ലാരും ചൊല്ലണു / നീലക്കുയിൽ
23. ഡി യേശുദാസും ജയചന്ദ്രനും
2. b)ചിത്രം: ചേട്ടത്തി, ഗാനം : ആദിയിൽ വചനമുണ്ടായീ
c) ചിത്രം: കളിയാട്ടം, ഗാനം :ഏഴിമലയോളം (കൈതപ്രം)
3. a)പിണക്കമാണോ എന്നോടിണക്കമാണോ (അനന്തഭദ്രം)
b)പകലോ പാതിരാവോ (സംഭവം)
c)ബന്ധുവാര് ശത്രുവാര് (ബന്ധുക്കൾ ശത്രുക്കൾ)
13. ചിത്രം : ജീസസ് (1973)
15. 1) ബ്രൈറ്റി - മൈഥിലി (പാലേരി മാണിക്യം)
18. ചിത്രം : പൂക്കാലം വരവായി, ഗാനം : മുത്തണി മുന്തിരി മണി നിറയും
19. a)ആത്മ വിദ്യാലയമേ
b)അഴകേ നിൻ മിഴി
c)ചില്ലിമുളം കാടുകളിൽ
d)ദേവാംഗനേ ആത്മാവിലെ
e)ഒരു മുറൈ വന്ത് പാർത്തായാ
f)തലയ്ക്കു മീതേ
9 ഈ പാട്ടിനു പല്ലവി എന്നു പറയാൻ മാത്രം രണ്ടു വാക്കുകളേ ഉള്ളു.ഒരേ ട്യൂണിലുള്ള മൂന്നു ചരണങ്ങൾ. ചരണങ്ങൾക്കിടയ്ക്ക് ആവർത്തിയ്ക്കുന്നത് ആദ്യം പാടിയ രണ്ടു വാക്കുകളിലെ ഒരു വാക്കു മാത്രം മാറ്റിയിട്ട്. ഏതു പാട്ട്? (5 മാർക്ക്)
നാരായണയ നമ-ചട്ടക്കാരി
10. ഈ പാട്ടിന്റെ ആദ്യത്തെ രണ്ടു വരി മാത്രം ഗായകൻ പാടുന്നു. ചരണങ്ങളെല്ലാം ഗായിക. ചരണങ്ങൾക്കിടയ്ക്ക് ആദ്യവരികൾ ഗായകൻ ആവർത്തിയ്ക്കുമ്പോൾ രണ്ടാം വരി മാത്രം മാറുന്നു. ഏതു പാട്ട്? (5 മാർക്ക്)-
രക്തചന്ദനം ചാർത്തിയ-സൂസി
Indu:
The last repeat of the 'pallavi" is the same as in the beginning.
കുറച്ച് ഉത്തരങ്ങള്‍ കൂടി..
2.C.അറബിക്കഥ എന്ന സിനിമയിലെ അനില്‍ പനച്ചൂരാന്‍ എഴുതി അദ്ദേഹം തന്നെ ആലപിച്ച “ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം.. എന്നു തുടങ്ങുന്ന ഗാനം.
7
A.സവിധം എന്ന സിനിമയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
B.പിന്നെയും കൈതപ്രം സിത്രം ഹിസ് ഹൈനെസ്സ് അബ്ദുള്ള.
8.
ചെമ്മീനിലെ പെണ്ണാളേ പെണ്ണാളേ എന്നു തുടങ്ങുന്ന ഗാനം.
13. മൂവരും ഗാനരചന നിര്‍വഹിച്ച ചിത്രം അഭയം .
14. എം.ജി. ശ്രീകുമാറിനൊപ്പം എസ്. ജാനകി ആലപിച്ചിരിക്കുന്നു.സംഗീതം ഇളയരാജ.
1.
A ദേവരാജൻ
B ബാബുരാജ്
C ദക്ഷിണാമൂർത്തി
D ജോബ്
2.
A
1) "ഹിമശൈല സൈകതഭൂമിയിൽ.. "(ശാലിനി എന്റെ കൂട്ടുകാരി)
2) "എന്റെ ഖൽബിലെ..." (ക്ലാസ്സ്മേറ്റ്സ്),
3) "വരമഞ്ഞളാടിയ..." (പ്രണയവർണ്ണങ്ങൾ)
B "ആദിയിൽ വചനമുണ്ടായി..." (ചേട്ടത്തി)
C "ഏഴിമലയോളം..." (കളിയാട്ടം) (കൈതപ്രം)
3.
1) "നീലക്കൂവള പൂവുകളോ..."(കളക്ടർ മാലതി)
2) "ഉഷസ്സോ സന്ധ്യയോ സുന്ദരി..." (സുമംഗലി)
3) "ചെമ്പകമോ ചന്ദനമോ..." (തൊട്ടാവാടി)
4.
1) "സമയമാം നദി..." (അച്ചാണി)
2) "ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ..." (അര നാഴിക നേരം)
3) "യക്ഷിയമ്പലമടച്ചു..." (ഗന്ധർവ്വക്ഷേത്രം)
4) "പഞ്ചതന്ത്രം കഥയിലെ..." (നദി)
5) "ഈശ്വരനൊരിയ്ക്കൽ വിരുന്നിനു പോയി... (ലങ്കാദഹനം)
5. "ദേവീമയം എങ്ങും ദേവീമയം..." (ശ്രീദേവീ ദർശനം)
6. എസ്. ജാനകി - "ഇരുൾ മൂടുകയോ...(മിന്നുന്നതെല്ലാം പൊന്നല്ല)
7.
A അഗ്രഹാരത്തിലെ കഴുത (എം ബി എസ്)
B നിവേദ്യം (എം ജയചന്ദ്രൻ - "താം തകിട.." എന്ന ഗാനരംഗത്തിൽ)
8. പുത്തൻ വലക്കാരേ... (ചെമ്മീൻ)
9. "എങ്ങനെ ഞാൻ ഉറക്കേണ്ടു..." (ദേശാടനം)
10. രക്തചന്ദനം ചാർത്തിയ കവിളിൽ (സൂസി) ?
(ഗായകൻ ആദ്യഭാഗത്ത് "പുതിയൊരു കൃസ്തുമസ്സ് സമ്മാനം" എന്നും പിന്നീട് ആവർത്തിയ്ക്കുമ്പോൾ "മറ്റൊരു കൃസ്തുമസ്സ് സമ്മാനം" എന്നു പാടുന്നു. ചരണങ്ങളെല്ലാം ഗായിക പാടുന്നു.)
11.
1) കാതോട് കാതോരം
2) സുഖമോ ദേവീ
3) അനുഭവങ്ങളേ നന്ദി
4) ദേവീ കന്യാകുമാരി
5) താളം തെറ്റിയ താരാട്ട്
12. "ഹലോ ഡാർലിംഗ്..." (തിരകൾ എഴുതിയ കവിത)
13. നൃത്തശാല ?
14. ഒരു നാളുല്ലാസത്തിരുനാൾ - ഇളയരാജയുടെ സംഗീതത്തിൽ എസ് ജാനകി മലയാളത്തിൽ പാടിയ ആദ്യ യുഗ്മഗാനം (യേശുദാസിന്റെ കൂടെ "ആറു മണിക്കൂർ" എന്ന ചിത്രത്തിനു വേണ്ടി)
"ഇമയോ തേൻ നവമലർ" & "പ്രിയതമാ ഇത് മനസ്സിലുണരും" - മലയാളത്തിൽ ഇളയാജയുടെ സംഗീതത്തിൽ എസ് ജാനകി ഏറ്റവും ഒടുവിൽ പാടിയ യുഗ്മഗാനം (എം.ജി.ശ്രീകുമാറിന്റെ കൂടെ "ഹായ് സുന്ദരി" എന്ന ചിത്രതിനു വേണ്ടി)
ഈ രണ്ടു ചിത്രങ്ങളും ഡബ്ഡ് ചിത്രങ്ങളായിരുന്നു, രണ്ടു ചിത്രങ്ങളുടേയും ഗാന രചയിതാവു - മങ്കൊമ്പ് ഗോപാലകൃഷ്ണൻ)
15.
1) മൈഥിലി (മാണിക്യം)
2) കൈലാഷ്
3) കനിഹ
4) നരേൻ
16. വിദ്യാധരൻ മാഷ് എം. ജയചന്ദ്രനു വേണ്ടി "കണ്ണും നട്ടു കാത്തിരുന്നിട്ടും (കഥാവശേഷൻ)
17. "സാരസ സുവദന..." (ഏണിപ്പടികൾ)- നെയ്യാറ്റിൻ കര വാസുദേവൻ & എം.ജി രാധാകൃഷ്ണൻ
18. "മുത്തണി മുന്തിരി.." (പൂക്കലം വരവായി)
19
A ആത്മവിദ്യാലയമേ
B അഴകേ നിൻ
C ഇല്ലിമുളം കാടുകളിൽ
D ഗോപാംഗനേ
E ഒരു മുറൈ വന്തു
F തലയ്ക്കു മീതെ
20.
A ഭാനുപ്രിയ - "ചന്ദനശിലയിൽ.." (കുലം)
B മിസ്സ് കുമാരി - "എല്ലാരും ചൊല്ലണു..." (നീലക്കുയിൽ)
21.
A ദേവകി - പിന്നീട് "അഞ്ജനക്കണ്ണെഴുതി" എന്ന ഗാനരംഗത്തിൽ വന്നു...
B കമലാദേവി - പിന്നീട് "ഭാര്യമാർ സൂക്ഷിയ്ക്കുക", കല്യാണഫോട്ടോ", "രമണൻ" തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്ത കാലത്തു "കാരുണ്യം" ചിത്രത്തിൽ അമ്മ വേഷത്തിൽ അഭിനയിച്ചു.
22. സീമ
23.
A ജാനമ്മ ഡേവിഡ്
B ഉഷ ഉതുപ്പ്
C കാവ്യ മാധവൻ ?
D യേശുദാസ്, ജയചന്ദ്രൻ
E സുഹാസിനി &
F കമുകറ
സൂചനകള്‍ എവിടെ?
Here are the clues:
1.ഇവരിൽ മൂന്നു പേർ ഇന്ന് ജീവിച്ചിരിപ്പില്ല
2. A.എം. ജയചന്ദ്രൻ, ബോംബേ രവി ഇവരൊക്കെ സംഗീതം നൽകിയവ ഉദാഹരണം. പല പാട്ടുകളുമുണ്ട്.
B. സീനിയർ അംബിക അഭിനയിച്ച ഒരു സിനിമ
C. ചരിത്രകഥാപാത്രങ്ങൾ സിനിമയിൽ.
3. പൂക്കളോ? കണ്ണുകളോ? മാനോ? ചിരിയോ?
4 “ആയി”, “ഇറങ്ങി”, “ഉറങ്ങി”, “ഒളിച്ചിരുന്നു”
5. വളരെ പഴയ പാട്ടാണ്. പി. ഭാസ്കരൻ സംവിധാനം ചെയ്ത സിനിമ.
6. രു പഴഞ്ചൊല്ലാണ് സിനിമയുടെ പേര്. മറ്റു പാട്ടുകളും അനുകരണം ആയിരുന്നു.
7. ‘സംഗീതസംവിധായകൻ’ എന്നുദ്ദേശിച്ചത് കൈതപ്രത്തെ അല്ല.
8. പി. ലീല
9. കെ. രാഘവന്റെ സംഗീതം. ആദ്യത്തെ വാക്കുകൾ വിരുത്തം പോലെ.
10. ഗായകൻ ചോദ്യങ്ങൾ ചോദിയ്ക്കുന്നു, ഗായിക മറുപടി പറയുന്നു.
11. പാട്ട് ഹിറ്റാണെങ്കിൽ ആദ്യത്തെ വാക്കെടുത്ത് സിനിമയ്ക്കിടും.
12. തിക്കുറിശ്ശി, ദക്ഷിണാമൂർത്തി.
13. ഒരെണ്ണം പുണ്യപുരാണ ഭക്തി സിനിമ
14. സംഗീതസംവിധായകനും ഗായികയും.
15. സത്യൻ അന്തിക്കാട്, ലാൽ ജോസ്, രഞ്ജിത് ഇവരുടെ ഒക്കെ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
16. സംഗീതസംവിധായകൻ എന്നുദ്ദേശിച്ചത് കൈതപ്രത്തെ അല്ല.
17. ഇവർ കച്ചേരി പാടുന്നവരാണ്. എം. ജി ശ്രീകുമാർ അല്ല.
18. ഒന്നിൽക്കൂടുതൽ ഉണ്ട്. അതിൽ ഒരെണ്ണത്തിനു സംഗീതം നൽകിയത് ‘വി……’ ആണ്.
19. ചിലതൊക്കെ രവീന്ദ്രന്റെ സംഗീതമാണെന്നു പറയേണ്ടല്ലൊ. കമുകറ പാടുന്നുമുണ്ട്.
20. ഒരാൾ മലയാളി അല്ല
21. ഇവരുടെ തുടക്കം.
22.അഞ്ചുപേർ പാട്ടുകാരാണ്. ആ പയ്യനെ സീരിയലിൽ കണ്ടിട്ടുണ്ട്.
The clues got late not becuase of technical problems. I had to check with Hitler to avoid life threatening situations.
ഇതിപ്പോ ക്ലൂ ചോദ്യത്തെക്കാൾ കഠിനമാണല്ലോ മാസ്റ്ററേ !!!
22 എന്നു പറഞ്ഞു തന്നിരിക്കുന്നതു 23 ന്റെ സൂചനയാ :(
ക്രികെറ്റ് കാരണമാ വൈകിയതെന്നു മനസ്സിലായി.
ക്ലൂ നമ്പര്‍ തെറ്റിച്ചതിനു ഹിറ്റ്ലറിന്റെ കയ്യില്‍ നിന്നു വല്ലതും തരപ്പെട്ടേക്കും :(
ആദ്യചോദ്യത്തിൽ ഒരാൾ കൂടി ജീവിച്ചിരുന്നാൽ കുഴപ്പമുണ്ടോ?
21. ഇവരുടെ തുടക്കം.
ഉറപ്പാണോ?
2സി എന്റെ ഉത്തരവും ശരിയാണ്.ഞാനിനി മാറ്റിയെഴുതില്ല.
ആ പൈപ്പ് തിരിക്കുന്ന കുഞ്ഞും പാട്ടുകാരി ആയിരുന്നോ\ ആണോ?
പൈപ് തിരിയ്ക്കുന്ന കുഞ്ഞ് പാട്ടുകാരിയല്ല.
ക്ലൂ റിവൈസ് ചെയ്ത് ഇടുന്നുണ്ട്, ഉടൻ. ഹിറ്റ്ലർ നിർബ്ബന്ധിച്ചു.
കൂടുതൽ സൂചനകൾ:
1. ഒരൊറ്റ പാട്ട് കൊണ്ട് ചിരസ്മരണീയ സംവിധായകൻ- ആ പാട്ട് വെറും ഹിറ്റല്ല, സൂപർ ഹിറ്റ്. യേശുദാസിന്റെ ക്യാരീറിൽ വഴിത്തിരിവ് എന്നു വരെ വിശ്വാസം ഉണ്ട്.
5.ഏറ്റെവും കൂടുതൽ സ്ഥലനാമങ്ങൾ വന്നിട്ടുള്ള പാട്ട് നീലക്കുയിലിനു ശേഷം പി. ഭാസ്കരൻ സംവിധാനം ചെയ്ത ഒരു സിനിമയിലാണ്. ഒരു പയ്യൻ പാടുന്നതായിട്ടാണ് ചിത്രീകരണം.
6. എസ്. എൻ ചാമിയാണ് സംഗീതസംവിധാനം.
9. എസ്. ജാനകിയുടെ പ്രസിദ്ധ പാട്ടാണ്.
10. “തങ്കം”
12.Right or Wrong?
16. ഈ പാട്ടുപാടിയ സ്മ്ഗീതസംവിധായകൻ പ്രേം നസീറിനു വേണ്ടി ഒരു പാട്ടു പാടി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്.
17. ഇതിൽ ഒരാളുടെ അച്ഛൻ സിനിമാഗാനങ്ങൾ എഴുതിയിട്ടുണ്ട്.
22. മലയാളി അല്ല. പിന്നീട് കേരളത്തിൽ താമസമായി.
ഉത്തരങ്ങൾ രേഖപ്പെടുത്താൻ ഒരു ദിവസവും കൂടെ നീട്ടുന്നു. ബുധനാഴ്ച്ചയ്ക്കു പകരം വ്യാാഴാഴ്ച്ച എന്ന്. (ഇതും ഹിറ്റ്ലറിന്റെ ഓറ്ഡർ)
5.ഏറ്റെവും കൂടുതൽ സ്ഥലനാമങ്ങൾ വന്നിട്ടുള്ള പാട്ട് നീലക്കുയിലിനു ശേഷം പി. ഭാസ്കരൻ സംവിധാനം ചെയ്ത ഒരു സിനിമയിലാണ്. ഒരു പയ്യൻ പാടുന്നതായിട്ടാണ് ചിത്രീകരണം.
maastaR
5.ഏറ്റവും കൂടുതൽ സ്ഥലനാമങ്ങൾ വന്നിട്ടുള്ള പാട്ട് നീലക്കുയിലിനു ശേഷം പി. ഭാസ്കരൻ സംവിധാനം ചെയ്ത ഒരു സിനിമയിലാണ്. ഒരു പയ്യൻ പാടുന്നതായിട്ടാണ് ചിത്രീകരണം.
എന്റെ ഉത്തരത്തിൽ ഈ ഭാസ്കരൻ സിനിമയിലെ പാട്ടിനെക്കാൾ കൂടുതൽ സ്ഥലപ്പേരുണ്ടല്ലോ മാസ്റ്ററേ :)
22. മലയാളി അല്ല. പിന്നീട് കേരളത്തിൽ താമസമായി.
അങ്ങനെ അതും തെറ്റി (ശരിക്കും ഇപ്പഴും കേരളത്തിൽ തന്നാണോ താമസിക്കുന്നത്?)
Clue for Qn 22 altered:
Please ignore "KeraLaththil thaamasamaayi". She was married to a Malayali, that is all.
5. തെക്കുന്നു നമ്മളൊരു... (രാരിച്ചൻ ഒരു പൌരൻ) ഞാൻ ഇതിനു മുൻപു നൽകിയ ഉത്തരത്തിൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ സ്ഥലനാമങ്ങളുണ്ട് :)
9. ഉണരുണരൂ ഉണ്ണിപ്പൂവേ... (അമ്മയെ കാണാൻ)
10. കൈ നിറയെ വളയിട്ട പെണ്ണേ... (കലഞ്ഞുകിട്ടിയ തങ്കം)
12. ബാലനാം പ്രഹ്ലാദനെപ്പോലെ... (ശരിയോ തെറ്റോ)
8. “ചെമ്മീനി“ലെ രണ്ടു പാട്ടുകൾ ഇതുപോലെയാണ്. പുത്തൻവലക്കാരേ... & പെണ്ണാളേ...
സൂചനകൾ ഒന്നു കൂടെ വ്യക്തമായി പോസ്റ്റിനോട് ചേർത്തിട്ടുണ്ട്.പ്രത്യേക അറിയിപ്പ്..വെള്ളിയാഴ്ച്ച വരെ ക്വിസിനുള്ള സമയം ദീർഘിപ്പിച്ചിരിക്കുകയാണ്.ഉത്തരങ്ങൾ വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 9.30 വരെ കമന്റായി ഇടാം.
ക്വിസിൽ പങ്കെടുത്തവരേ, പങ്കെടുക്കാത്തവരേ:
ഈ ക്വിസ് പരമ്പര ഇതോടെ അവസാനിയ്ക്കുകയാണ്. കഴിഞ്ഞ ആറുമാസക്കാലമായി നിരന്തരം ഇവിടെ ചോദ്യോത്തരങ്ങളുടെ ബഹളമായിരുന്നു. ഇത്രയും നീണ്ടുനിന്ന ഒരു ഒരു പരമ്പര മലയാള ബ്ലോഗിൽ ആദ്യമായിട്ടാണ് എന്നു തോന്നുന്നു. ഒരു മാസം രണ്ടെന്ന കണക്കിൽ പത്ത് എപിസോഡുകൾ. 150 ഓളം ചോദ്യങ്ങൾ. അവകളൂടെ അവാന്തര വിഭാഗങ്ങളും പദപ്രശ്നച്ചോദ്യങ്ങളുമൊക്കെക്കൂട്ടിയാൽ സംഖ്യ ഇതിലും വലുതാകും. (ഇത്രയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ നിങ്ങളെ സമ്മതിക്കണം!)മലയാളസിനിമാഗാനങ്ങളെ ഭ്രാന്തമായ ആവേശത്തോടെ സ്നേഹിച്ചു പിന്തുടരുന്നവരെ മാത്രമല്ല അതീവ സൂക്ഷ്മജ്ഞാനമുള്ള വിദഗ്ധരേയും ഇതു വഴി പരിചയപ്പെടുത്താൻ കഴിഞ്ഞു എന്നത് ഉദ്ദേശിയ്ക്കാതെ വന്ന പരിണതി മാത്രം. ഉത്തരം കണ്ടെത്താൻ കിണഞ്ഞുശ്രമിച്ചവർക്കും വെറുതേ ചോദ്യങ്ങളിലൂടെ കണ്ണോടിച്ചു പോയവർക്കും എം. എസ്. എൽ ന്റെ ആദരവുകളും നന്ദിയും കൃതജ്ഞതയും അർപ്പിക്കുന്നതിൽ സന്തോഷമുണ്ട്.
വിവരക്കണക്കുകളിൽ ഊന്നിയുള്ള സാധാരണ ക്വിസ് ആയി മാറാതെ മലയാള സിനിമാഗാനങ്ങളുടെ പ്രത്യേകതകൾ വെളിച്ചത്താക്കാനുദ്ദേശിച്ചുള്ളവയായിരുന്നു പല ചോദ്യങ്ങളും. ഗാനങ്ങളുടെ സ്വരൂപ വൈചിത്ര്യങ്ങൾ, ശിൽപ്പപ്രകൃതി, സംഗീതസന്നിവേശത്തിലേയും ആലാപനത്തിലേയും പ്രത്യേകതകൾ, ചലച്ചിത്രാവിഷ്കരണം ഇവയൊക്കെ നിങ്ങളുടെ ഉത്തരങ്ങളിൽക്കൂടിത്തന്നെ വെളിവാക്കുകയായിരുന്നു ഉദ്ദേശങ്ങളിലൊന്ന്. ഓറ്ക്കെസ്ട്രേഷനിലെ വൈശിഷ്ട്യങ്ങൾ, വാദ്യോപകരണങ്ങളുടെ ഉപയോഗത്തിലെ നിഷ്കർഷകൾ ഇവയൊക്കെയും സംഗീതസംവിധാനത്തിന്റേയും പാട്ട് ആസ്വാദ്യതരമാകുന്നതിന്റേയും മികവിനു പൂരണമാകുന്നുവെന്ന് ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക വഴി നിങ്ങൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു പാട്ടിലെ വളരെ ചെറിയ ഓറ്ക്കെഷ്ട്രേഷൻ ബിറ്റ് കൊണ്ടു തന്നെ ആ പാട്ട് പെട്ടെന്നു കണ്ടുപിടിയ്ക്കുന്നു നിങ്ങൾ. അത്രമാത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്നുള്ള അറിവ് സന്തോഷകരമല്ലെ? ഇന്റെർനെറ്റ് പരതിയാൽ കിട്ടാത്ത ഇത്തരം കാര്യങ്ങൾ കണ്ടറിഞ്ഞ് കൊണ്ടുവന്ന നിങ്ങൾ സ്വയം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ക്വിസ് മാസ്റ്ററേയും വെല്ലുന്ന അറിവുകൾ സമക്ഷം അവതരിപ്പിച്ച വിരുതൻമാരും വിരുതികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ളത് തെല്ല് അമ്പരപ്പോടെ മാത്രം അറിഞ്ഞു പോവുന്നു.
പാട്ടിനെ ഇത്രയും സ്നേഹിയ്ക്കുന്ന നിങ്ങൾക്കെല്ലാം ഒന്നു കൂടി കൂപ്പുകൈ.
ദെന്താ മാഷേ അഞ്ചാമത്തെ ചോദ്യത്തിനു ആരും ശരിയുത്തരമെഴുതിയില്ലേ?വളരെ ഉദാരമായ സൂചനകള്‍.. :)
സൂചനകള്‍ക്കു ശേഷം....................
2.
C. അറബിക്കഥ, ചോരവീണമണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം..... (അനില്‍ പനച്ചൂരാന്‍)
5. സുറുമ നല്ല സുറുമ......
9. ഉണരുണരൂ ഉണ്ണിപൂവേ.........
12. ശരിയോ തെറ്റോ.......
23
F. കമുകറ
12. ബാലനാം പ്രഹ്ലാദനെപ്പൊലെ........ (ശരിയോ തെറ്റോ)
1.
D. മ്യൂസിക് ഡയറക്ടര്‍ ജോബ് ( അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം.. )
9 . ഉണരുണരൂ ഉണ്ണിപ്പൂവേ.. എന്ന ഗാനം.
12. ശരിയോ തെറ്റോ എന്ന സിനിമയിലെ ‘ ബാലനാം പ്രഹ്ലാദനേപ്പോലെ‘ എന്നു തുടങ്ങുന്ന ഗാനം
17.ഏണിപ്പടികള്‍ എന്ന സിനിമയില്‍ എം ജി. രാധാകൃഷ്ണനും യേശുദാസും ചേര്‍ന്നാലപിച്ച സരസ സുവദന എന്ന കീര്‍ത്തനം.
അല്ലെങ്കില്‍
സ്വാതി തിരുനാള്‍ എന്ന സിനിമയിലെ ‘പരമ പുരുഷ എന്നു തുടങ്ങുന്ന കീര്‍ത്തനം നെയ്യാറ്റിങ്കരയും യേശുദാസ്സും ചേര്‍ന്നാലപിച്ചിരിക്കുന്നു.
ഒരു കൗതുകത്തിനു വേണ്ടിയായിരുന്നു ആദ്യം ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. പക്ഷേ, ഓരോ പ്രാവശ്യത്തേയും പുതുമകളും രസകരങ്ങളുമായ ചോദ്യങ്ങൾ ഇവിടെയ്ക്കു വീണ്ടും വരുവാൻ കാരണമായി എന്നുള്ളതാണു സത്യം. മാസ്റ്റർ ഉത്തരങ്ങൾക്കു നൽകുന്ന വിശദീകരണങ്ങളാണെങ്കിൽ ഏറെ വിജ്ഞാനപ്രദം...!! അതു തന്നെയാണു ഈ മത്സരത്തിന്റെ പ്രത്യേകതയും വിജയവും.
കൂടുതൽ ഗൗരവത്തോടെയും ശ്രദ്ധയോടെയും ഗാനങ്ങളെ ആസ്വദിയ്ക്ക്കാൻ ശ്രമിയ്ക്കുന്നു ഇപ്പോൾ.
ഈ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷം...
മാസ്റ്റർക്ക് അഭിനന്ദനം.. നമസ്കാരം...
ഒരു സംശയം...
ചോദ്യം 12. മലയാള സിനിമകളുടെ പേരുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു സിനിമാഗാനമുണ്ട്. ഏതാണത്?
(4 മാർക്ക്)
സൂചന :-തിക്കുറിശ്ശി, ദക്ഷിണാമൂർത്തി.Right or Wrong?
തിക്കുറിശ്ശി, ദക്ഷിണാമൂർത്തി ഗാനം തന്നെ വേണംന്നുണ്ടോ... ??
ഹിറ്റ്ലറിനോണോടാണോടാ കളി ???
എന്ന പോസ്റ്റിൽ ആണ് ഞാൻ അറിയാതെ ഉത്തരങ്ങൾ പോസ്റ്റ് ചെയ്തത്, അതുകൊണ്ട് സദയം ക്ഷമിച്ച്, ആ ഉത്തരങ്ങൾ, 10 quiz intte Answer ആയി പരിഗണിക്കും എന്ന് വിചാരിക്കുന്നു.
ഇന്ദു:
തിക്കുറിശ്ശി-ദക്ഷിണാമൂർത്തി ഗാനം തന്നെ വേണമെന്നില്ല.
പലതിനും സൂചനകൾ കൊടുത്തിരിയ്ക്കുന്നത് ഒരു ഉത്തരത്തിനു മാത്രമാണ്. വേറേയും ഉത്തരങ്ങൽ ഉണ്ടാകും.
എന്റെ ചലച്ചിത്രഗാനാസ്വാദനം ആസ്വാദനമേ അല്ലായിരുന്നു എന്ന വെളിച്ചമാണ് ഈ പരമ്പര കഴിഞ്ഞപ്പോൾ എനിയ്ക്ക് കിട്ടിയത്.
പാട്ടിലെ സംഗീതത്തിന്റെയും(ചിലപ്പോൾ രാഗത്തിന്റെയും)സാഹിത്യത്തിന്റെയും,
ശബ്ദസുഖത്തിന്റെയും, അപ്പുറം വലുതായിട്ടൊന്നും ശ്രദ്ധിയ്ക്കാതെയും പഠിയ്ക്കാതെയുമുള്ള ഒരു പോക്കിൽനിന്നും വഴിമാറിയൊന്ന് സഞ്ചരിയ്ക്കാനും,ഈ അറിഞ്ഞതൊന്നും അറിവേ അല്ലായിരുന്നുവെന്ന് മനസ്സിലാക്കാനും സഹായിച്ച ഗുരുവിനും,കിരൺസിനും,മറ്റു പാനൽ അംഗങ്ങൾക്കും എന്റെ വല്ല്യൊരു നമസ്ക്കാരം.
സത്യത്തിൽ,സംഗീതോപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ആ ചോദ്യങ്ങൾ എന്റെ സംഗീതാസ്വാദനത്തിന്റെ പാപ്പരത്തത്തെ എനിയ്ക്ക് തന്നെ മനസ്സിലാക്കി തരുകയായിരുന്നു.
ചോദ്യകർത്താക്കൾക്ക് ഇതൊരു ദുർഘടം പിടിച്ച പരിപാടിയാണെന്നറിയാം.എങ്കിലും ഒരിടവേളയ്ക്ക് ശേഷം,ക്ഷീണമൊക്കെ മാറ്റിവന്ന്,മാസത്തിൽ ഒരു ക്വിസ് വിതം എന്ന കണക്കിൽ മതി,ഈ പരമ്പര തുടരണം എന്നൊരപേക്ഷകൂടിയുണ്ട്.
അറിയാൻ ഇനിയുമേറേ..ഏറെയുണ്ട്..
Question – 23
A) Janamma David
B) Selma George
C) Baby Salini
D) Yesudas
E) Manikuttan
F) Kamukara Purushothaman
Question – 19
A) Athma Vidhyalayame
B) Azhake Nin
C) Ellimulam Kadukalil Lallalam
D) Devegane Athmavile
E) Oru Murai vanthu Parthaya
F) Thalkkumeethe Soonyakasam
Question – 20
A) Chandan silayil Kamanuzhinjjthu Chemaka Malaro- Bhanu Priya.
Question -15
A) Mythili
3) Muktha
Question -7
A – M.B Sreenivasan- Agraharathile Kazhutha
B) M. Jayachandran- Rakkilithan.
Question - 5
Answer – Thekkunnu Nammal Oru Chakkonnu Vanggi vannu, Thakkathil evide njan.
Question -9
Answer- Unarunru Unnipoove.
Question -16
Jassi Gift- Film – Anthiponvettam-Song – Vazhiorathoru chiri- Music Director- M. Jayachandran
Question – 23
A) Janamma David
B) Selma George
C) Baby Salini
D) Yesudas
E) Manikuttan
F) Kamukara Purushothaman
Question – 19
A) Athma Vidhyalayame
B) Azhake Nin
C) Ellimulam Kadukalil Lallalam
D) Devegane Athmavile
E) Oru Murai vanthu Parthaya
F) Thalkkumeethe Soonyakasam
Question – 20
A) Chandan silayil Kamanuzhinjjthu Chemaka Malaro- Bhanu Priya.
Question -15
A) Mythili
3) Muktha
Question -7
A – M.B Sreenivasan- Agraharathile Kazhutha
B) M. Jayachandran- Rakkilithan.
Question - 5
Answer – Thekkunnu Nammal Oru Chakkonnu Vanggi vannu, Thakkathil evide njan.
Question -9
Answer- Unarunru Unnipoove.
Question -16
Jassi Gift- Film – Anthiponvettam-Song – Vazhiorathoru chiri- Music Director- M. Jayachandran
ഭൂമി പുത്രി പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.
എന്തൊക്കെയോ അറിയാമെന്നുള്ള അഹങ്കാരമൊക്കെ മാറ്റിയെടുക്കാന്‍ ഏറെ സഹായിച്ചു ഈ സംരംഭം.
ചോദ്യങ്ങള്‍ റെഡി എന്ന അറിയിപ്പ് കിട്ടിയാലുടനെ ആവേശത്തോടെ വന്നു നോക്കും.ചിലപ്പോള്‍ ഒന്നും അറിയില്ലല്ലൊ എന്ന സങ്കടം കൊണ്ട് കണ്ണു നിറഞ്ഞിട്ടുണ്ട്.ആദ്യത്തെ എപിസോഡ് കഴിഞ്ഞപ്പോള്‍ ഇത് തനിയെ പറ്റില്ല എന്നു തോന്നിയിട്ട് അനിയനേം കൂടെക്കൂട്ടി.പിന്നെ അവനു സ്വൈര്യം കൊടുക്കാതായി.പക്ഷേ ഇതില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിനു ശേഷം എന്റെ കുറേ നല്ല സുഹൃത്തുക്കള്‍ ഒളിവില്‍ പോയി :). ഇവിടെ ബ്രോഡ്ബാന്‍ഡ് ഉപയോഗം പരിമിതമായതിനാല്‍ പുലര്‍ച്ചെ അലാറം വച്ചുണര്‍ന്നായിരുന്നു യുറ്റ്യൂബിലും മറ്റും പോയിരുന്നത്.പഠിക്കുന്ന കാലത്ത് ഇങ്ങനെ പഠിച്ചിരുന്നെങ്കില്‍ ഞാനിപ്പോ എവിടെ എത്തിയേനേ :).ചിലപ്പോള്‍ ജോലികളില്‍ മുഴുകി ഇരിക്കുമ്പോഴാകും ചില ഉത്തരങ്ങള്‍ വരിക.ഏറ്റവും ഒടുവിലത്തെ ഉദാഹരണം അവസാന എപ്പിസോഡിലെ അഞ്ചാം ചോദ്യം. ഏതോ ജോലിക്കിടയില്‍ ദാ വരുന്നു പാട്ട് ( ശരിയാണൊ എന്തോ ).പദപ്രശ്നം എപിസോഡ് ചെയ്യുമ്പോള്‍ പണ്ട് ബാലരമയിലേയും പൂമ്പാറ്റയിലേയും പദപ്രശ്നങ്ങള്‍ പൂരിപ്പിച്ചിരുന്ന ത്രില്‍ ആയിരുന്നു.ആകെക്കൂടി വല്ലാത്തൊരു സന്തോഷം ആയിരുന്നു ഇതില്‍ പങ്കെടുക്കുക വഴി ലഭിച്ചിരുന്നത്.ഈ പരമ്പര ഇവിടെ അവസാനിക്കുന്നതില്‍ സങ്കടം ഉണ്ട്.ഒരു സ്കൂള്‍ ഫൈനല്‍ പരീക്ഷ കഴിഞ്ഞ് പോകുന്ന ഒരു വിദ്യാര്‍ഥിനിയുടെ അതേ മാനസികാവസ്ഥ :(
ക്വിസ്സ് മാഷിന്റെ അറിവിനു മുന്നില്‍ പ്രണമിക്കുന്നു.താങ്കളുടെയും കിരണിന്റേയും വികടശിരോമണി ( ഇപ്പോള്‍ എവിടെയാണൊ ആവോ )യുടേയും പ്രയത്നങ്ങളെ മാനിക്കുന്നു.എല്ലാ ഭാവുകങ്ങളും
1
D. ജോബ്
എതിരന്‍ കതിരവന്‍ said...
പലതിനും സൂചനകൾ കൊടുത്തിരിയ്ക്കുന്നത് ഒരു ഉത്തരത്തിനു മാത്രമാണ്. വേറേയും ഉത്തരങ്ങൽ ഉണ്ടാകും.
ഇപ്പൊ സമാധാനമായി... :) ചില ഉത്തരങ്ങളും മാഷിന്റെ സൂചനകളും തമ്മിലൊരു പൊരുത്തമില്ലായ്മ കണ്ടപ്പോ തൊട്ട് ആകെ സംശയായിരുന്നു...
ക്വിസ് മാഷിന് എല്ലാ പിന്തുണയും നല്കി വന്നിരുന്ന മറ്റു പാനല്‍ അംഗങ്ങള്‍ക്കുള്ള കയ്യടി, നേരത്തേ മറന്നു പോയി... (ഇനീം സഹിക്കാന്‍ വയ്യാതാണോ കിരണ്‍സ് ഹിറ്റ്ലറിനെ കളത്തിലിറക്കീത്....?? :) )
ഭൂമിചേച്ചിയുടെ അപേക്ഷ എനിയ്ക്കുമുണ്ട്... :)
എതിരാ കതിരാ .. മത്സരം ഇത്ര ഭംഗിയായി വ്യത്യസ്തമായി അവതരിപ്പിച്ചതിന് അഭിവാദ്യങ്ങള്‍ . (പാട്ടില്‍ ഉള്ള ' അപാരമായ് എന്റെ പാണ്ഡിത്യം കാരണം' എനിക്ക് വന്നു നോക്കി പോവനെ സാധിച്ചിട്ടുള്ളൂ . ) ഇതിലെ എല്ലാ പിന്നണി പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍
പാട്ടുകളോടുള്ള പ്രതിപത്തി ഒന്നുമാത്രമാണ് പങ്കെടുക്കുവാനുള്ള കാരണം.
പക്ഷേ തികച്ചും വ്യത്യസ്തമായ അനുഭവം. അറിഞ്ഞതൊക്കെ തുച്ഛം അറിയാന്‍ ഇനിയുമേറേയുണ്ട് എന്നു മനസ്സിലാക്കി തന്നു ഈപരമ്പര. വ്യക്തിപരമായി മറ്റൊരു ഗുണം കൂടിയുള്ളത് വല്ലപ്പോഴും സുഖവിവരങ്ങള്‍ തെരക്കാന്‍ വിളിച്ചിരുന്ന ചേച്ചി തുടര്‍ച്ചയായി
വിളിക്കുകയും മണീക്കൂറുകളോളം സംസാരിക്കുകയും ചെയ്തു എന്നതാണ് :)
എന്തൊക്കെയായാലും ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ക്വിസ് മാഷിനും പാനലിലെ മറ്റു സുഹൃത്തുക്കള്‍ക്കും
നന്ദി. MSL Season 2 നായി കാത്തിരിക്കുന്നു.
1.
D-ജോബ് (അല്ലിയാമ്പൽ)ആണ് ഗുരൂന്റെ ഉള്ളിലിരുപ്പെന്ന് മനസ്സിലായി.
എങ്കിലും ഞാൻ ദർശൻ രാമൻ(സ്വപ്നങ്ങളേ വീണുറങ്ങൂ) എന്നെഴുതിയതും ചോദ്യത്തിനുത്തരമായതുകൊണ്ട് ഫുൾമാർക്ക് തരണമെന്ന് ഇതിനാൽ അപേക്ഷിച്ചുകൊള്ളുന്നു
5-
തെക്കുന്നു നമ്മളൊരു -രാരിച്ചൻ എന്ന പൌരൻ
(ഈ ജാംബവാന്റെ കാലത്തെപ്പാട്ട് എനിയ്ക്കുപോലും ആദ്യം പിടികിട്ടില്ല,പിന്നെയല്ലെ ഇവിടുത്തെ കുട്ടിസ്രാംഗുകൾക്ക്!)
9---ഉണരുണരൂ-അമ്മയേക്കാണാൻ
10---കയ്യ് നിറയേ വളയിട്ട-കളഞ്ഞുകിട്ടിയ തങ്കം
(നായകൻ സംശയരോഗിയായിരുന്നോ?)
15
1.ബ്രൈറ്റി-പാലേരി മൈഥിലി
2.സിബി വർഗീസ്---കൈലേഷ്
3.ദിവ്യ-കനിഹ
23.
A.ജാനമ്മ ഡേവിഡ്
C.ഉണ്ണിമേരി (ആദ്യത്തെ ഉത്തരംശരൈയാണെങ്കിൽ ഇത് കണ്ടില്ലെന്ന് നടിച്ചേക്ക്വോ? ;-)
E.മണിക്കുട്ടൻ.സുഹാസിനി
സൂചനകൾക്ക് ശേഷം ചില ഉത്തരങ്ങൾ...
9. "ഉണരുണരൂ ഉണ്ണിപ്പൂവേ... (അമ്മയെ കാണാൻ)
10."കൈ നിറയേ വളയിട്ട പെണ്ണേ.." (കളഞ്ഞു കിട്ടിയ തങ്കം) - (ആദ്യമെഴുതിയ "രക്തചന്ദനം.." തെറ്റാണെങ്കിൽ മാത്രം )
13. ശബരിമല ശ്രീധർമ്മശാസ്താ
23. (e) മണിക്കുട്ടൻ & സുഹാസിനി ?
ചോദ്യം 12ന്റെഉത്തരം കൂടിമാറ്റുന്നു.
ആദ്യത്തേതിൽ ഹിന്ദിസിനിമാപ്പേരുമുള്ളതു കൊണ്ട് മാഷ് ഡിസ്ക്വോളിഫൈ ചെയ്യുമോന്നൊരു സംശയം
12-‘ലേഡീസ് ഹോസ്റ്റലിനെ..’-ലവ് മാര്യേജ്
15.
1. ബ്രൈറ്റി , പാലേരി മാണിക്യം എന്ന സിനിമയിലെ മാണിക്യം ആയി അഭിനയിച്ച കുട്ടി
2.നീലത്താമരയിലെ ഹരിദാസ് ( കൈലാഷ് )
അങ്ങനെ ക്വിസിന്റെ ഫൈനൽ എപ്പിസോഡിലെ ഉത്തരങ്ങൾ സമർപ്പിക്കാനുള്ള സമയം പൂർണ്ണമാകുന്നു.ഉടൻ തന്നെ കമന്റ് മോഡറേഷൻ നീക്കം ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
ആ അഞ്ചാം ചോദ്യത്തിന്റെ ഉത്തരത്തിനു എനിക്കു മാര്‍ക്കു തരണം മാഷേ.അന്നു അത്രയൊക്കെ സ്ഥലങ്ങളേ ഉണ്ടായിരുന്നുള്ളൂ.. :)
കതിരോരേ,‘അഞ്ജനക്കണ്ണെഴുതി’ എന്ന പാട്ടിൽ ദേവകി പ്രത്യക്ഷപ്പെടുന്നത് 64ൽ ആണ് -തച്ചോളി ഒതേനൻ-
ചെമ്മീൻ 65ലും!
അപ്പപ്പിന്നെ ആദ്യചിത്രമെന്നെങ്ങിനെ പറയാൻ പറ്റും??
'പഞ്ചവടിയിലെ വിജയശ്രീയോ‘ എന്നശരിയുത്തരം
‘..മായാസീതയോ’ എന്ന് ഗുരുക്കൾ തെറ്റിയെഴുതിയത്
ഉത്തരങ്ങൾ പരിശോധിച്ച് ഉറക്കം തെറ്റിയതുകൊണ്ടാണെന്ന് കരുതുന്നു
Bhoomiputhri:
'Chemmeen' was fully shot, edited and sensor board certified but kept in the box for a while. The producer/director team decided to let the hype reach the maximum before the release. Even when it got the President's award the movie was not out yet.
Thus Devaki's scenes were shot before ThachchOLi Othenan. After playing semi-lead role, that also with Sathyan, Devaki would not have yielded herself for a minute role in Chemmeen.
എഴുതിയ പല ഉത്തരങ്ങളും ശരിയെന്നുള്ള വിശ്വാസത്തിലാണു ഞാൻ...
ഈ ഉത്തരങ്ങൾ ശരിയാവില്ലേയെന്നൊന്ന് നോക്കുമോ...
1)ചോദ്യം 5 - "ദേവീ മയം" എന്ന ഗാനത്തിൽ 10-ഓളം സ്ഥലനാമങ്ങൾ ഉണ്ട്.
2)ചോദ്യം 7A - അഗ്രഹാരത്തിലെ കഴുത (എം ബി എസ്)
3) ചോദ്യം 7B - എം ജയചന്ദ്രൻ (നിവേദ്യം)
4) ചോദ്യം 10 - "രക്തചന്ദനം ചാർത്തിയ" ഒരു വാക്കു വരിയിൽ മാറുമ്പോഴും പല്ലവി മാറിയതായി കണക്കാക്കില്ലേ...
5) ചോദ്യം 12 - "ഹലോ ഡാർലിംഗ്..." (തിരകൾ എഴുതിയ കവിത) മലയാള സിനിമാപേരുകൾ മാത്രമേയുള്ളു ഈ ഗാനത്തിൽ.
"ഏഴിമലയോളം" കളിയാട്ടം സിനിമയിലെ ഗാനം...
എന്റേം ഉത്തരങ്ങൾ പരിഗണിക്കണേ :)
വിജയകരമായ ഈ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള വിവരം ഇല്ലാതിരുന്നതു കൊണ്ടാണ് പങ്കെടുക്കാഞ്ഞത് പക്ഷെ ആസ്വദിച്ചിരുന്നു കേട്ടോ ആശംസകളും അഭിനന്ദനങ്ങളും
ക്വിസ് മത്സരത്തിന്റെ ആദ്യസീസൺ മംഗളകരമായ പരിസമാപ്തിയിലെത്തിയിരിക്കുന്ന ഈ അവസരത്തിൽ കിരണിനും എതിരൻ മാഷിനും മറ്റു സംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഇത്ര രസകരവും വിജ്ഞാനപ്രദവുമായ ചോദ്യങ്ങളും നുറുങ്ങുകളും പങ്കുവെച്ചതിനു ഏറെ നന്ദി. കുറച്ചുകാലമായി, ഇതുവരെകേട്ടിട്ടുപോലുമില്ലാത്ത ഗാനങ്ങളും പരതി ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ഇതുവരെ ഒരു പരാതിയുമില്ലാതെ സഹായിച്ചതിനു ഗൂഗിളമ്മച്ചിക്കും നന്ദി. അറിയാൻ പാടില്ലാത്ത ചോദ്യങ്ങൾ പലതും ഒറ്റയടിക്കു പറഞ്ഞുതന്ന സുഹൃത്തിനും നന്ദി. ബിജിഎം ചോദ്യങ്ങൾ ഏതുറക്കത്തിൽ കേട്ടാലും ഉത്തരം പറഞ്ഞുതരുന്ന സഹധർമ്മിണിക്കും നന്ദി... പത്താം ക്ലാസ് കഴിഞ്ഞു മറന്നുവച്ച മത്സരബുദ്ധി ഓർമ്മിപ്പിച്ച, ഇന്ദുവിനും കുമാറിനും മറ്റെല്ലാ സുഹൃത്തുക്കൾക്കും നന്ദി :)
ഒന്നാം ചോദ്യത്തിൽ പരാമർശിക്കപ്പെട്ട പാട്ടുകൾ “മാലിനി നദിയിൽ കണ്ണാടി നോക്കും (ശകുന്തള) യും “അറബിക്കടലൊരു മണവാളൻ “ (ഭാർഗ്ഗവീനിലയം) ഉം ആണ്. മോഹനം രാഗത്തിൽ ചിട്ടപ്പെടുത്തിയ യേശുദാസ്-പി.സുശീല ഡ്യൂവറ്റുകൾ. ഏകദേശം ഒരേ സമയത്ത് ചിട്ടപ്പെടുത്തിയതെങ്കിലും ആദ്യം റിലീസ് ചെയ്യപ്പെട്ടത് ഭാർഗ്ഗവീനിലയം ആണ്. ശകുന്തളയില ഹിറ്റായ മറ്റു പാട്ടുകൾക്കിടയിൽ (ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സ്വർണ്ണത്താമരയിതളിലുറങ്ങും, പ്രിയതമാ) “മാലിനി നദിയിൽ” അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ ഭാാർഗ്ഗവീനിലയത്തില മിക്കവാറും പാട്ടുകൾ ഹിറ്റാക്കി ബാബുരാജ് ഹാറ്റ്ട്രിക്ക് നേടുകയായിരുന്നു. ഇങ്ങനെ “അറബിക്കടലൊരു മണവാളൻ” “മാലിനി നദിയിൽ” നെ നിഷ്പ്രഭമാക്കി. പക്ഷേ പി. ഭാസ്കരന്റേയും വയലാറിന്റേയും കാമുകീകാമുകസംഗമവേളാവൃത്താന്തങ്ങൾ ഭാവപ്രചുരിമയിൽ വൈശിഷ്ട്യമാർന്നവയാണ്.
“മാലിനി നദിയിൽ” ശിൽപ്പവൈചിത്ര്യം കൊണ്ട് പ്രത്യേകതയുള്ളതാണ്. ഒരേപോലെയുള്ള രണ്ടു ചരണങ്ങൾക്കിടയ്ക്ക് സ്ഥായി കുറച്ച്, പ്രേമികളുടെ സംവേദനപ്രക്രിയ എന്ന നിലയ്ക്ക് സംഭാഷണം പോലെ “കരിമ്പിന്റെ വില്ലുമായ്….കടമിഴിക്കോ്ണിൽ..” എന്ന് നാലുവരി നിബന്ധിച്ചിരിക്കുന്നു. (കരിമ്പിന്റെ വില്ലുമായ് എന്നതിലെ സ്വരസംഘാതം പിന്നീട് ദേവരാജൻ “ഏഴു സുന്ദര രാത്രികളിൽ” ഉപയോഗിച്ചിട്ടുണ്ട്). അതിനു ശേഷം പല്ലവി ആവർത്തിക്കാതെ അടുത്ത ചരണത്തിലേക്കുള്ള പ്രവേശനത്തിനു ചാരുതയുണ്ട്. “നിൻ കരവല്ലികൾപുൽകിപ്പടരണം എന്റെ മേനിയിലാകെ..” എന്നത് തരളമായിത്തുടങ്ങി അനുസ്യൂതം കൊടുമ്പിരിക്കൊള്ളുന്ന ശൃംഗാരത്തിനു അനുയോജ്യമായി ഉയർന്നു കയറുന്നതുപോലെയാണ് ചിട്ടപ്പെടുത്തൽ.
“അറബിക്കടലൊരു മണവാളൻ” ലാളിത്യഭംഗികൊണ്ട് മറക്കാനാവത്ത അനുഭവമായി മാറിയ പാട്ടാണ്. ഗാനവും സംഗീതവും ഒരേ പോലെ. കാറ്റുചിക്കിയ തെളിമണലിൽ പ്രേയസി കാലടിയാൽ കവിതയെഴുതിയത് വായിക്കാനണയുമ്പോൾ തിരകൾ മായിച്ചതിൽ തെല്ലുവ്യാകുലപ്പെടുന്ന നായകന്റെ മനോനില കഥയുമായി ഇണങ്ങിനിൽക്കുന്നതാണു താനും. ഈ പാട്ടിലും ഒരേപോലെയുള്ള രണ്ടു ചരണങ്ങൾക്കിടയ്ക്ക് ആരോഹണവരോഹണങ്ങൾ മറിച്ചിട്ട “നീളെ പൊങ്ങും തിരമാല….കരയുടെ മാറിലിടുമ്പോഴെയ്ക്കും… എന്ന നാലുവരി കാണാം. തിരമാല നിറമാലയാണെന്നും അതു മണിമാലയാണെന്നും പി. ഭാസ്കരന്റെ അവാച്യസമ്മോഹന വാക്യബിംബങ്ങൾ. “മാലിനിനദിയിൽ..” ശൃംഗാരപൂരിതമാണെങ്കിൽ “അറബിക്കടലൊരു” പ്രേമത്തിന്റെ നുനുത്തതും തരളവുമായ പ്രകമ്പനവിളംബരമാണ്.
ഒന്നാം ചോദ്യത്തിൽ ആർ. കെ. ശേഖറിനെ പരാമർശിച്ചത് മനഃപൂർവ്വമാണ്. ഇവരുടെയെല്ലാം പാട്ടുകൾക്ക് അതിഗംഭീര ഓർക്കെസ്ട്രേഷൻ ചമച്ചത് ആർ. കെ ശേഖറാണ്. സംഗീതസംവിധായകർ ബി ജി എം ന്റെ നൊടേഷൻ മാത്രം നിശ്ചയപ്പെടുത്തുകയാണൂ പതിവ്. അത് മുഴു ഓറ്ക്കെസ്ട്ര ആക്കി മാറ്റുന്നത് ‘അറേഞ്ജ്മെന്റ്’ ചെയ്യുന്നവരാണ്. സ്വന്തമായി ഇതൊക്കെ മുഴുവനും ചെയ്തിരുന്നത് ജെറി അമൽദേവ് ആയിരുന്നു. ഓർക്കെസ്ട്രേഷൻ പാശ്ചാത്യമാണ്. ആർ. കെ ശേഖർ അതിൽ വിരുതനും. താൻ ചെയ്യുന്ന ജോലി എത്ര മഹത്തരമാണേന്ന വെളിപാട് ഉണർത്താതെ പോയ വിനയാന്വിതൻ. അസുഖമായി കിടക്കുമ്പോഴും ആർക്കെങ്കിലും വേണ്ടി സ്റ്റുഡിയോയിലേക്ക് ഓടിയ ലളിതമനസ്കൻ. ഇന്ന് എ. ആർ റഹ്മാന്റെ അച്ഛൻ എന്നു മാത്രം അറിയപ്പെടേണ്ട ദുർഗ്ഗതി വന്നു ഭവിച്ച സംഗീത ജീനിയസ്.
ചോദ്യം 6:
എസ്. ജാനകി ആദ്യമായി പാടിയത് “ഇരുൾ മൂടുകയോ എൻ വാഴ്വിൽ...” എന്നാണ്. സിനിമാരംഗത്ത് പിന്നാലെ വന്നു ചേർന്ന അന്ധവിശ്വാസങ്ങൾക്ക് ഒരു വെല്ലുവിളി. ആദ്യം പാടുന പാട്ട് ശുഭോദർക്കമായിരിക്കണമെന്ന് അന്ന് നിർബ്ബന്ധമില്ലായിരുന്നു. അവരുടെ സംഗീതജീവിതം അത്യുജ്ജ്വലമായിരുന്നു എന്നത് ചരിത്രം കളിച്ച കളി.
ബ്രഹ്മ്മാനന്ദനെക്കൊണ്ട് ആദ്യം പാടിയ്ക്കാനിരുന്നത് ‘കരിമുകിൽ കാട്ടീലെ...” ആയിരുന്നെന്നും അതിൽ ‘യാത്രയായി യാത്രയായി‘ എന്ന് ആവർത്തിച്ചു വരുന്നത് കൊണ്ട് അതോടെ അദ്ദേഹം പാട്ടും നിറുത്തി പോകേണ്ടി വരുമോ എന്ന് അറം പറ്റിയാലോ എന്നു വച്ച് “മാനത്തെക്കായലിൻ’ അദ്ദേഹത്തെക്കൊണ്ട് പാടിയ്ക്കാൻ തീരുമാനിച്ചെന്നും കഥ.
ചോദ്യം 3:
ഉല്പ്രേക്ഷ എന്ന അലങ്കാരം ഗാനരചയിതാക്കൾക്ക് പ്രിയപ്പെട്ടതാണ്. അതോ ഇതോ എന്ന് “വർണ്യത്തിലാശങ്ക” പ്രകടിപ്പിക്കുന്നത് പലപ്പൊഴും നായികയെ പ്രകൃതിയിലെ സുന്ദരവിലാസങ്ങളുമായി താരതമ്യം ചെയ്യാനാണ്. “മുറുക്കിച്ചുവന്നതോ മാാരൻ മുത്തിച്ചുവപ്പിച്ചതോ” എന്നതിൽ വ്യംഗ്യമായി പൂവിനോടാണു ചോദ്യം.പൂവ്-നായിക സമാനത കാണുന്ന “വീണപൂവ്” സങ്കൽപ്പം.
എന്നാൽ ഒരു പടി കൂടെ കടന്ന് പ്രകൃതിസൌന്ദര്യ വൈശിഷ്ട്യങ്ങൾ നായിക തന്നെ എന്നു പ്രഖ്യാപിക്കുന്ന രൂപകാതിശയോക്തി ചില ഗാനങ്ങളിൽ കാണാം. “താമസമെന്തേ വരുവാൻ’ ഇലെ അവസാന ചരണം. തളിർമരമിളകുന്നത് അവളുടെ തങ്കവള കിലുങ്ങുന്നതായിട്ടാണ് നായകന് അനുഭവപ്പെടുന്നത്.പൂഞ്ചോലക്കടവിലെ ജലവിന്യാസങ്ങൾ അവളുടെ പാദസരക്കിലുക്കങ്ങൾ തന്നെ.പാലൊളിച്ചന്ദ്രിക മന്ദഹാസം. പാതിരാക്കാറ്റിന്റെ മന്ദ്രചലനം അവളുടെ പട്ടുറുമാൽ ഇളകുന്നതു തന്നെ.പക്ഷേ ഗാനരചയിതാവ് ചില ട്രിക്കുകളിൽ ഇക്കാര്യങ്ങൾ തെല്ലൊന്ന് മറയ്ക്കുന്നു. പാലൊളിച്ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലൊ എന്ന് കേൾക്കുമ്പോൾ നിലാവത്ത് അവളുടെ ചിരി കണ്ടു എന്നാണു വിവക്ഷ എന്നു തോന്നും.അങ്ങനെയല്ല. പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാൽ ഇളകിയല്ലൊ എന്നതിലും ഈ ഒളിപ്പിയ്ക്കൽ ഉണ്ട്.
ചോദ്യം 19:
ഓർക്കെസ്ട്രേഷൻ പരിണാമവഴികളിലെ ചില ഘട്ടങ്ങളാണ് ഇവയൊക്കെ. ഗാനത്തിന്റെ മെലഡൊയോടൊപ്പം ഇവയും മറ്റൊരു മെലഡി പോലെ ഓർമ്മയിൽ നിൽക്കുന്നതു കൊണ്ടാണ് ‘തലയ്ക്കു മീതേ..’യിലെ ബിറ്റ് കേൾക്കുമ്പോൽ ബാക്കി ‘അഴലിൻ പഞ്ചാഗ്നി നടുവിൽ എന്ന് മൂളിപ്പോകുന്നത്. അതുപോലെ ആത്മവിദ്യാലയമേ യിലെ ആ ഓറ്ക്കെസ്ട്രാ ബിറ്റ് കേൾക്കുമ്പോൾ അറിയാതെ പാട്ടിന്റെ ബാക്കി പാടിപ്പോകും. പലപ്പോഴും ചരണങ്ങളിലേക്ക് കൊണ്ടുപോയി എത്തിയ്ക്കുന്ന തരത്തിലുള്ളതായാണ് ഈ ബിറ്റുകൾ നമുക്ക് അനുഭവപ്പെടുന്നത്.
ഗാാഞ്ചിത്രീകരണം ആവ്ശ്യപ്പെടുന്ന ‘ഡ്രാമ’ സൃഷ്ടിച്ചെടുക്കാനും ഓറ്ക്കെസ്ട്രേഷൻ നിർണ്ണായകമാകും. ‘ഒരു മുറൈ വന്തു പാർത്തായാ’..യിലെ തുടക്കത്തിൽ സംഭ്രമജനകമായ എന്തൊ ഒന്നിലേക്ക് നീക്കപ്പെടുന്നു എന്ന തോന്നൽ ഉളവാക്കാൻ ആ ഓർക്കെസ്ട്രേഷൻ സഹായിക്കുന്നുണ്ട്. എം. ജി. രാധാകൃഷ്ണനും (സഹായിയും) അതി ഗംഭീരമായാണ് ഈ പാട്ടിലുടനീളം ഈ തീവ്രത നിലനിർത്തിയിരിക്കുന്നത്.
‘അഴകേ നിൻ..” ലും ‘ഗോപാംഗനേ..’ യിലും അതറ്റ് രാാഗത്തിലുള്ള പ്രസിദ്ധ കൃതികളൂടെ ശീലുകൾ രവീന്ദ്രൻ മനഃപൂർവ്വമായിരിക്കണം നിബന്ധിച്ചത്. ‘അഴകേ നിൻ..’ ഇൽ സ്വാതി തിരുനാൾ കൃതിയായ “മാമവ സദാ ജനനീ..‘ അതേപടി ചേർത്തിരിക്കുന്നതാണ് നിങ്ങൾ കേട്ടത്. ‘ഗോപാംഗനേ...’യിലാകട്ടെ നാട്ട രാഗത്തിലുള്ള, ത്യാഗരാജ പഞ്ചരത്ന കൃതിയായ “ജഗദാനന്ദകാരകാ..”യുടെ ശീലാണ് ആ ബിറ്റിൽ കേട്ടത്.
Gops said... 17
1.
A. ദേവരാജന്‍
B. ബാബുരാജ്
C. എല്‍ പി ആര്‍ വര്‍മ
D. എം എസ് വിശ്വനാഥന്‍
4 Marks
2.
A.
1. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍....
2. എന്തിനുവേറൊരു സൂര്യോദയം....
3. വരമഞ്ഞളാടിയ രാവിന്റെ.......
B. ചേട്ടത്തി, ആദിയില്‍ വചനമുണ്ടായി......
C. ശേഷം, ഏതേതോ താലിപീലി കാവില്‍.....
4 Marks
3.
1. ആത്മാവില്‍ മുട്ടിവിളിച്ചതുപൊലെ.....
2. അല്ലിയിളം പൂവോ ഇല്ലിമുളം തേനോ....
3. സ്വര്‍ഗം താണിറങ്ങി വന്നതോ....
4. ഏകാന്തതേ നീയും അനുരാഗിയാണോ....
6 Marks
4.
1. അരികില്‍ നി ഉണ്ടായിരുന്നെങ്കിലെന്നു....
2. കാറ്റുപോയി മഴക്കാറും പോയി...
3. ഉത്തരാസ്വയംവരം കഥകളി.....
4. സുമംഗലീ നി ഓര്‍മ്മിക്കുമോ....
5. അന്നു നിന്നെ കണ്ടതില്‍ പിന്നെ......
5 Marks
5. ആലപ്പുഴ പട്ടണത്തില്‍ അതിമധുരം....
6. എസ് ജാനകി, ഇരുള് മൂടുകയോ എന്‍....
5 Marks
7.
A. സവിധം, കൈതപ്രം ദാമോദരന്‍ നമ്പൂതിരി
B. ഹിസ് ഹൈനസ് അബ്ദുള്ള
8. പെണ്ണാളെ പെണ്ണാളെ കരിമീന്‍ ......
4 Marks
9.
10.
11.
1. തേനും വയമ്പും നാവില്‍....
2. കാതോടു കാതോരം തേന്‍.....
3. സുഖമോ ദേവി സുഖമോ....
4. ആളൊരുങ്ങി അരങ്ങൊരൊങ്ങി....
5. അനിയത്തിപ്രാവിനു പ്രിയനിവര്‍.....
5 Marks
12.
13. അഭയം (1970)
4 Marks
14. മങ്കൊമ്പുഗോപാലകൃഷ്ണന്‍ രചിച്ച് ഇളയരാജയുടെ സംഗീതത്തില്‍ എം ജി ശ്രീകുമാറിനൊപ്പം എസ് ജാനകി ആലപിച്ചഗാനങ്ങള്‍
4 Marks
15.
1. റോമ
2. കൈലാഷ്
3. നവ്യാ നായര്‍
4. നരേന്‍
2 Marks
16. എം ജയചന്ദ്രനുവേണ്ടി ശരത്, കടാക്ഷം എന്ന ചിത്രത്തിലെ ഓമനപ്പെണ്ണല്ലയോ എന്ന ഗാനം.
4 Marks
17. നഗുമോമു ഗനലേനി.... (നെയ്യാറ്റിന്‍കര വാസുദേവന്‍, എം ജി ശ്രീകുമാര്‍)
18. മുത്തണി മുന്തിരി മണി നിറയും.. (പൂക്കാലം വരവായ്)
4 Marks
19.
A. ഈശ്വരചിന്തയിതൊന്നേ....
B. അഴകേ നിന്‍മിഴിനീര്‍ മണിയില്‍.....
C. കാനനഛായയില്‍ ആടുമേയ്ക്കാന്‍...
D. പ്രേമോദാരനായ് അണയൂ രാമാ....
E. ഒരു മുറൈവന്തുപാര്‍ഥായാ...
F. വെള്ളിനക്ഷത്രമേ നിന്നെ നോക്കി....
2 Marks
20.
A. ഭാനുപ്രിയ, ചന്ദനശിലയില്‍ കാമനുഴിഞ്ഞതു....(കുലം)
B. മിസ്സ് കുമാരി, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.....(നീലക്കുയില്‍)
6 Marks
21.
A. ലത
B. രാജകുമാരി
22. സീമ
4 Marks
23.
A. ജാനമ്മ ഡേവിഡ്
B. ചിത്ര
C. ഉര്‍വ്വശ്ശി
D. യേശുദാസ്
E. മണിക്കുട്ടന്‍
F. കുഞ്ചാക്കോ ബോബന്‍
6 Marks
MARCH 21, 2010 4:46 PM
Gops said... 58
സൂചനകള്‍ക്കു ശേഷം....................
2.
C. അറബിക്കഥ, ചോരവീണമണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം..... (അനില്‍ പനച്ചൂരാന്‍)
1 Mark
5. സുറുമ നല്ല സുറുമ......
9. ഉണരുണരൂ ഉണ്ണിപൂവേ.........
2.5 Marks
12. ശരിയോ തെറ്റോ.......
23
F. കമുകറ
1 Mark
MARCH 24, 2010 5:05 PM
Gops said... 59
12. ബാലനാം പ്രഹ്ലാദനെപ്പൊലെ........ (ശരിയോ തെറ്റോ)
2 Marks
MARCH 24, 2010 6:05 PM
Gops said... 69
1
D. ജോബ്
1 Mark
MARCH 26, 2010 7:18 AM
Total: 76.5 Marks
ആഹാ... മാഷിന്റെ വിശദീകരണങ്ങള്‍ വായിക്കാന്‍ തന്നെ എന്തു രസം...!!
പല കാര്യങ്ങളും ശ്രദ്ധിയ്ക്കാതെയാണല്ലോ ഉത്തരങ്ങള്‍ എഴുതി വിടുന്നതെന്നോര്‍ക്കുമ്പോള്‍ ഒരു...
ഗാനാസ്വാദനത്തിന്റെ വേറിട്ട പുതിയൊരു കാഴ്ചപ്പാട് ഞങ്ങള്‍ക്ക് കാണിച്ചുതരുന്ന മാഷിന് നമസ്കാരം...
ചോദ്യം 8:
സംഘഗാനങ്ങളിൽ സാധാരണ ഒറ്റയ്ക്കും കൂട്ടായും ഗായിക-ഗായക സംഘങ്ങൾ പാടാറാണു പതിവ്. ഈ ജനുസ്സിലെ വിശിഷ്ടപാട്ടായ “സ്വർണ്ണമീനിന്റെ ചേലൊത്ത...” രണ്ടു ഗ്ര്രൂപ്പും വെവ്വേറേ പാടുന്നെങ്കിലും ട്യൂൺ ഒന്നു തന്നെ. എന്നാൽ തികച്ചും വ്യത്യസ്തമായ ശിൽപ്പമാണ് “പെണ്ണാളെ പെണ്ണാളെ’ യ്ക്കും ‘ചാകര ചാകര’ യ്ക്കും. വേറിട്ട ഈണത്തിലുള്ള രണ്ടു പാട്ടുകൾ ഒന്നിച്ചാക്കിയപോലെയാണ് ഈ രണ്ടും. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രവേശം അയത്നലളിതമാണു താനും. “ആടമ്മേ അത്തിലുമിത്തിലുമാടമ്മാനം’ എന്നു ഗായികസംഘം പാടിക്കഴിഞ്ഞ്” ചാകര....’എന്ന് ഗായകർ തുടങ്ങുമ്പോൾ അതിൽ അസ്വാരസ്യം തെല്ലുമില്ല.ചിത്രീകരണത്തിലും രണ്ടിടത്തു നടക്കുന്ന സംഭവങ്ങളാണ്.
സലിൽ ചൌധരി ഈമാാതിരി ഈണമാറ്റം മറ്റു പാട്ടുകളിലും ഉപയോഗിച്ചിട്ടുണ്ട്. “കിളിയേ കിളി കിളിയേ..” (രാസലീല) യിൽ “പൊൻപൂവു കണ്ടാൽ മദിയ്ക്കും മണ്ണ്“ മറ്റൊരു ഈണമാണ്.
പലനാടൻ ഈണങ്ങളും അദ്ഭുതാവഹമായി കോർത്തിണക്കിയ മറ്റൊരു പാട്ടുണ്ട്. എന്നാൽ ഒരേ ഒരു പാട്ടെന്നു തോന്നിപ്പിയ്ക്കുന്ന അസാധാരണ ഒഴുക്കാണ് പാട്ടിന്. വളരെ ചടുലവും നിശിതവുമാണ് മാറ്റങ്ങൾ. എം. ബി ശ്രീനിവാസൻ തന്നെ ഈ വിരുതൻ. പാട്ട് ‘വേനൽ’ സിനിമയിലെ “കാരി കക്കരി കോതവെള്ളാട്ടി..”
ചോദ്യം 9:
‘ഉണരുണരൂ ഉണ്ണിപ്പൂവേ’ ‘ഉണരുണരൂ കുഞ്ഞിക്കാറ്റേ’ ‘ഉണരുണരൂ കരിമുകിലേ’ എന്നിവ വിരുത്തങ്ങൾ മാത്രമായി കരുതുകയാണെങ്കിൽ ഒരേ ഈണത്തിലുള്ള മൂന്നു പാട്ടുകളായി ഗണിയ്ക്കാവുന്നതാണ് ഈ പാട്ട്. മൂന്നു ചരണങ്ങൾ ആയി കരുതാൻ വയ്യ. അങ്ങനെയാണെങ്കിൽ തന്നെ പല്ലവിയും അനുപല്ലവിയും ഇല്ലാതെ വരും.
ഇവകൾക്കിറ്റയ്ക്ക് ആവർത്തിയ്ക്കുന്ന രണ്ടു വ്യത്യസ്ത ഓർക്കെഷ്ട്രെഷൻ സഞ്ചാരങ്ങളൂണ്ട്. രണ്ടും മെലഡി മാതിരി നിശ്ചിത ഈണങ്ങളുള്ളവയാണ്. വോക്കലിന്റെ മെലഡിയോടൊപ്പം നിൽക്കുന്നു ഈ മെലഡികളും.
ഓർക്കെസ്ട്രേഷൻ മെലഡി വോക്കൽ മെലഡിയ്ക്കൊപ്പം സ്ഥാനം കൈവരിയ്ക്കുന്ന മറ്റൊരു പഴയ ഹിന്ദിപ്പാട്ട് നമ്മൾ കേട്ടിട്ടുണ്ട്.
“ആജാരേ പരദേശി...”. ചരണങ്ങളിലെ ആദ്യരണ്ടുവരികൾക്കു ശേഷവും ചരണങ്ങൽക്കിടയ്ക്കും വരുന്ന ബി ജി എം നു അവകളുടേതായ ഈണം തന്നെയുണ്ട്. സലിൽ ചൌധരിയല്ലാതെ വേറേ ആരുണ്ട് ഇതൊക്കെ ചെയ്യാൻ?
അങ്ങനെ മാർക്ക് ലിസ്റ്റ് വന്നു.ആരും പരിഭ്രമിക്കരുത്.പലർക്കും മാർക്കുകൾ കുന്നുകണക്കിനു വരുവാനുണ്ട്.പലരുടേയും നല്ല തങ്കപ്പെട്ട ഉത്തരങ്ങൾ കണ്ടിട്ട് മാർക്ക് ഇടാൻ എന്റെ കൈ തരിച്ചുവെങ്കിലും ഹ്റ്റിലർ കതിരവൻ അനുവദിക്കുമോ എന്ന് സംശയിച്ച് കൈ ഞാൻ കെട്ടി വച്ചിരിക്കുകയാണ്.നിലവിൽ പബ്ലിഷ് ചെയ്തിട്ടുള്ള ഉത്തരങ്ങളുടെ ലിസ്റ്റും നിങ്ങളുടെ ഉത്തരക്കടലാസും ചേർത്ത് വച്ചെന്നേ ഉള്ളു.ഓരോരുത്തരും കതിരവനവർകളോട് ഏറ്റുമുട്ടിയാട്ടെ.എല്ലാർക്കും ഹാപ്പി ഈസ്റ്റർ ആശംസകൾ.ഫൈനൽ സമ്മാന പ്രഖ്യാപനം ഈസ്റ്റർ അവധിക്കു ശേഷം..
സ്കോർ ലിസ്റ്റ് ദേ ഇവിടെ
പരിഭ്രമിയ്ക്കരുതെന്നൊക്കെ കിരൺസവർകൾ പറഞ്ഞാലും കതിരോർ ഗുരുക്കൾക്കൊരു ശ്രദ്ധക്ഷണിയ്ക്കൽ പ്രമേയം സമർപ്പിച്ചില്ലെങ്കിൽ ശാന്തി സമാധാനം ഒന്നും കിട്ടലുണ്ടാവില്ല ഇന്നുറങ്ങാൻ കിടക്കുമ്പോൾ.
4.ഒരിയ്ക്കലോമന-അഭിനിവേശം
ആശകളെരിഞ്ഞടങ്ങീ-സ്വർണ്ണമത്സ്യം
പ്രഭാതഗോപുരവാതിൽ തുറന്നൂ-തുലാഭാരം
ശീകോവിൽച്ചുവരുകളിടിഞ്ഞുവീണു-കേണലും കളക്ക്ടറും
തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാൾ-കുരുക്ഷേത്രം
------1
ഇതിലെഴുതിയിരിയ്ക്കുന്ന പാട്ടുകൾ ഭാവിയിലും വർത്തമാനത്തിലുമൊന്നുമല്ല എന്നുറപ്പുള്ളതുകൊണ്ട് ചോദിക്യാണ്
ബാക്കിമാർക്കെവിടെ സർക്കാരെ?
11.
ഈ ഗാനം മറക്കുമോ?
ഓർമ്മകൾ മരിയ്ക്കുമോ?
തകിലുകൊട്ടാമ്പുറം
പൂന്തേനരുവീ
കിലുകിൽപ്പമ്പരം ------2
ഈ സിനിമാപ്പേരുകൾ വരുന്ന പാട്ടുകളൊക്കെ പാടിക്കേൾപ്പിയ്ക്കണമെങ്കിൽ അതിനും റെഡി
(തോറ്റിട്ടില്ല..തോറ്റിട്ടില്ല..തോറ്റചരിത്രം കേട്ടിട്ടില്ല)
16.ഉണ്ണിഗണപതിയേ-രാഘവനു വേണ്ടി ,എം.ജി.രാധാകൃഷ്ണൻ
ഇവിടെ മാർക്കേ ഇട്ടിട്ടില്ല!!
(ഓരോ മിസ്സിങ്ങ് മാർക്കിൽ നിന്നും..)
ഇനീം വരാനുണ്ട് പത്ത് പതിനൊന്ന് മാർക്ക്
2. A) പിന്നെയും പിന്നെയും… (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്); ആദ്യമായ് കണ്ട നാൾ… (തൂവൽക്കൊട്ടാരം); വരമഞ്ഞളാടിയ… (പ്രണയവർണ്ണങ്ങൾ); വരുവാനില്ലാരുമീ… (മണിച്ചിത്രത്താഴ്)
B. ആദിയിൽ വചനമുണ്ടായി… (ചേട്ടത്തി)
C. അനിൽ പനച്ചൂരാൻ - ചോരവീണ… (അറബിക്കഥ) 5
ഒരു മാർക്കു കൂടി കിട്ടണം :)
7. A) റെയ്ൻ റെയ്ൻ കം എഗൈൻ (ജാസി ഗിഫ്റ്റ്); B) രമേഷ് നാരായൺ - ഗർഷോം – പറയാൻ മറന്ന…
എതിരൻജി പരിശോധിച്ച് മാർക്ക് തരണം :)
11. കിലുകിൽ പമ്പരം; പ്രണയമണിത്തൂവൽ; സിന്ദൂരസന്ധ്യക്കു മൌനം; ചന്ദ്രനുദിക്കുന്ന ദിക്കിൽ & പൂനിലാമഴ
എതിരൻജി പരിശോധിച്ച് മാർക്ക് തരണം :)
16. വിദ്യാസാഗർ - രവീന്ദ്രൻ - സ്വരം അമ്മ, ലയം അച്ഛൻ…
എതിരൻജി പരിശോധിച്ച് മാർക്ക് തരണം :)
4. അശോകവനത്തിൽ പൂവുകൾ കൊഴിഞ്ഞൂ… (രാത്രിയിലെ യാത്രക്കാർ);
ഉജ്ജയിനിയിലെ ഗായിക… (കടൽപ്പാലം);
ഉത്തരാസ്വയംവരം കഥകളി കാണുവാൻ… (ഡെയ്ഞ്ചർ ബിസ്ക്കറ്റ്);
പഞ്ചതന്ത്രം കഥയിലെ… (നദി); & ഇന്നലെ നീയൊരു സുന്ദര രാഗമായെന്… (സ്ത്രീ) 1
എതിരൻജി പരിശോധിച്ച് ബാക്കി മാർക്ക് തരണം :)
ഭൂമിപുത്രിയ്ക്കും ജോഷിയ്ക്കും ആ മാർക്കുകളൊക്കെ കിട്ടേണ്ടതാണ്.
ഭൂമിപുത്രി:
ശരിയുത്തരങ്ങൾ-4, 11, 16 ഇവയ്ക്കൊക്കെ
ജോഷി യുടെ 2, 4, 7, 11, 16 ചോദ്യങ്ങളുടെ ഉത്തരങ്ങളും ശരി തന്നെ.
കിർൺസ്: ഉദാരമായി ഇവർക്കു മാർക്കു കൊടുക്കുക.
ചോദ്യങ്ങള്‍ - 2, 11,14,16 & 23 എന്നിവയുടെ ഉത്തരങ്ങള്‍ക്കു തന്നിരിക്കുന്ന മാര്‍ക്ക് പുന:പരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ചോദ്യങ്ങള്‍ - 3 & 4 ന്റെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് തന്നിട്ടേയില്ല എന്നു വിനീതമായി അറിയിച്ചുകൊള്ളുന്നു
ഗോപ്സ്:
ചോദ്യം 2, 11 എന്നിവയ്ക്ക് 5 മാർക്കു വീതം കിട്ടേണ്ടതാണ്. 14 ന്റെ ഉത്തരം ഭാഗികം മാത്രം. ഇളയരാജായുമൊത്തുള്ള എസ്. ജാനകിയുടെ ആദ്യത്തേതു അവസാനത്തേതും എന്ന് ഉത്തരത്തിൽ വരേണ്ടിയിരുന്നു. 16 നു ചോദ്യത്തിന്റെ നിർവ്വചനം അനുസരിച്ച് ‘ശരത്ത്’ എന്നതു ശരി തന്നെ.
23 ന് ജാനമ്മ ഡേവിഡ്-മുഴുവൻ മാർക്ക്, യേശുദാസ്, മണിക്കുട്ടൻ പകുതി മാർക്ക്.
മാഷേ,ചോദ്യം രണ്ടിന്റെ എല്ലാ ഉത്തരവും ശരിയല്ലേ?തന്നിരിക്കുന്നതു മൂന്നര മാര്‍ക്ക് :(
3,4 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്കേ ഇല്ല :(
പതിനൊന്നാം ചോദ്യം 5 ഉത്തരവും എഴുതി എന്നിട്ടും 2മാര്‍ക്ക് :(
17 സൂചനകള്‍ക്ക് ശേഷം എഴുതിയ ഉത്തരത്തിനു മാര്‍ക്ക് തന്നിട്ടേയില്ല.:(
പിന്നെ അഞ്ചാം ചോദ്യത്തിന്റെ ഉത്തരം പരിഗണിക്കില്ലേ മാഷേ?
മല്‍സരത്തില്‍ നിന്നും വിവരമില്ലായ്ക കൊണ്ടു വിട്ടു നിന്നവര്‍ക്കും സമ്മാനം വേണം -loosers's final " വിജയികള്‍ --- വിവരമില്ല എന്നതൊരു പ്രശ്നമല്ല സിന്ദാബാദ്
That is right, Panikkar sir. There is a saying:Ignarance is not a mistake.
Thus you and others who did not participate: wait for great prize distribution!
Correct
:)
Correct
:)
പത്തൊന്‍പതാമത്തെ ചോദ്യത്തിന് എനിക്ക് 5 മാര്‍ക്ക് മതി. മൂന്ന് നാല് എന്നീ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങളില്‍ ഏതെങ്കിലും മാര്‍ക്ക് അര്‍ഹിക്കുന്നതുണ്ടോ എന്ന് പുനഃപരിശോധിക്കണം എന്ന് ഒരു അപേക്ഷകൂടി ഉണ്ട്. പ്രത്യേകിച്ച് നാലാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുള്ള ഗാനങ്ങള്‍ പോയകാലസംഭവങ്ങളെപ്പറ്റിയാണ്.
ഇത്രയും നല്ല ഒരു മത്സരത്തില്‍ പങ്കെടുത്തതുവഴി മലയാള ചലച്ചിത്രഗാനങ്ങളെക്കുറിച്ച് ഞാന്‍ എത്രമാത്രം അജ്ഞനാണെന്ന് ബോദ്ധ്യപ്പെട്ടു. ഈ മത്സരം സംഘടിപ്പിച്ചവര്‍ക്കും ഇതിന്റെ സ്കോര്‍ഷീറ്റ് തയ്യാറാക്കല്‍ ഉള്‍പ്പടെയുള്ള മറ്റു അണിയറപ്രവര്‍ത്തനങ്ങളില്‍ അശ്രാന്തപരിശ്രമം നടത്തിയ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഇത്രയധികം ചോദ്യങ്ങള്‍ അതിനു പിന്നിലെ അന്വേഷണങ്ങള്‍, വിശദമായ ഉത്തരങ്ങള്‍ എന്നിവയ്ക്കെല്ലാം എതിരന്‍ മാഷിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ഈ മത്സരത്തില്‍ പങ്കെടുത്ത പലര്‍ക്കും മലയാള ചലച്ചിത്ര ഗാന ശാഖയില്‍ ഉള്ള അറിവ് അസൂയാര്‍ഹം തന്നെ. എല്ലാം സുഹൃത്തുക്കള്‍ക്കും എന്റെ അനുമോദനങ്ങള്‍.
മാഷേ, എന്റെ സംശയങ്ങളും കൂടൊന്നു പരിഗണിയ്ക്കണേ...
നേരത്തേ ചോദിച്ചതെല്ലാം ഒരിയ്ക്കല്‍ കൂടി...
ഈ ഉത്തരങ്ങൾ ശരിയാവില്ലേയെന്നൊന്ന് നോക്കുമോ...
1)ചോദ്യം 5 - "ദേവീ മയം" എന്ന ഗാനത്തിൽ 10-ഓളം സ്ഥലനാമങ്ങൾ ഉണ്ട് (ദേവീ ക്ഷേത്രങ്ങളുടെ സ്ഥലനാമങ്ങള്‍).
2)ചോദ്യം 7A - അഗ്രഹാരത്തിലെ കഴുത (എം ബി എസ്)
3) ചോദ്യം 7B - എം ജയചന്ദ്രൻ (നിവേദ്യം-"താം തകിട.." എന്ന ഗാനരംഗത്തിൽ)
4) ചോദ്യം 10 - "രക്തചന്ദനം ചാർത്തിയ" ഒരു വാക്കു വരിയിൽ മാറുമ്പോഴും പല്ലവി മാറിയതായി കണക്കാക്കില്ലേ...
5) ചോദ്യം 12 - "ഹലോ ഡാർലിംഗ്... "എന്ന ഗാനം (തിരകൾ എഴുതിയ കവിത)... മലയാള സിനിമാപേരുകൾ മാത്രമേയുള്ളു ഈ ഗാനത്തിൽ.
ചില ഉത്തരങ്ങള്‍ക്ക് ഇനിയും മാര്‍ക്ക് കിട്ടാനുണ്ടെന്ന് തോന്നുന്നു...
4.
1) "സമയമാം നദി..." (അച്ചാണി)
2) "ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ..." (അര നാഴിക നേരം)
3) "യക്ഷിയമ്പലമടച്ചു..." (ഗന്ധർവ്വക്ഷേത്രം)
4) "പഞ്ചതന്ത്രം കഥയിലെ..." (നദി)
5) "ഈശ്വരനൊരിയ്ക്കൽ വിരുന്നിനു പോയി... (ലങ്കാദഹനം)--- 3
എല്ലാ ഉത്തരങ്ങളും ശരിയല്ലേ... ( +2 mark)
11.
1) കാതോട് കാതോരം
2) സുഖമോ ദേവീ
3) അനുഭവങ്ങളേ നന്ദി
4) ദേവീ കന്യാകുമാരി
5) താളം തെറ്റിയ താരാട്ട് ---- 2
എല്ലാ ഉത്തരങ്ങളും ശരിയല്ലേ... ( +3 mark)
ലേഖ:
ചോദ്യം 2-മാർക്ക് 6 ഉം കിട്ടും.
ചോദ്യം 3-ശരിയല്ലോ ഒന്നും. സ്വർഗ്ഗം താണിറങ്ങി, ആകാശമേടയായ് എന്നീ പാട്ടുകളിലെ ചരണങ്ങൾ ചോദ്യങ്ങളല്ല. ആത്മാവിൽ മുട്ടി വിളിച്ചതുപോലെ യിൽ “അതൊ ഇതോ എന്ന സംശയമില്ല താനും.
ചോദ്യം 4- സുമംഗലീ നീ യ്ക്കു മാർക്കില്ല. അതിലെ ചരണങ്ങൾ ഭൂതകാലത്തിൽ അല്ല.തുടക്കവും അല്ല.
ചോദ്യം 11-മാമാട്ടിക്കുട്ടിയമ്മ എന്നൊരു സിനിമ ഇല്ലല്ലൊ.
ചോദ്യം 5- രണ്ടുമാർക്ക് തരാം. (സുറുമ എന്ന പാട്ട് മൂന്നാംസ്ഥാനത്തു വരുന്നതിനാൽ)
ചോദ്യം 17- 2.5 മാർക്ക് കിട്ടും. (എം ജി ശ്രീകുമാർ കച്ചേരിക്കാരൻ അല്ലല്ലൊ)
കിരൺസ്, ഉള്ള മാർക്കൊക്കെ വീതിച്ച് ഇവർക്കൊക്കെ കൊടുത്തേയ്ക്കുക. ഞാൻ സന്യാസത്തിനു കാശിയ്ക്കു പോവുകയാണ്. (കൂടെ ഹിറ്റ്ലറും ഉണ്ട്).
ഇന്ദു:
ആ ഉത്തരങ്ങളൊക്കെ ശരിയാണ്. മുഴുവൻ മാർക്കും കിട്ടും.
അഗ്രഹാരത്തിൽ കഴുതൈ തമിഴ് സിനിമ ആണ്. പക്ഷേ ചോദ്യത്തിൽ മലയാളം സിനിമാ എന്നു പ്രത്യേകം പറയാത്തതുകൊണ്ട് ഈ ഉത്തരം ശരിയാകും.
*****************************
ശംഭോ മഹാദേവാ...കാശിവിശ്വനാഥാ..
എന്നെ കൈക്കൊള്ളുക....(ജടയും വൽക്കലവും ചൂടുന്നു, മേയ്ക്കപ് മാന്റെ സഹായത്തോടെ)
മറ്റൊരു കള്ളസന്യാസി കിരണാനന്ദ ഉള്ള മാർക്കൊക്കെയെടുത്ത് ഭാണ്ഢക്കെട്ടാക്കി മുങ്ങീന്നാതോന്നണെ...
സ്വാമികളേഏഏഏഏഏഏഏ....
എണ്ണയിട്ടു തടവാൻ വന്ന സിനിമാനടി ഒന്നു പൊയ്ക്കോട്ടെ. കിരണാനന്ദയെ പിടികൂടാം.
-സ്വാമി കതിരവാനന്ദ.
ക്വിസിന്റെ ഫൈനൽ സ്കോർ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.ഫൈനൽ സമ്മാനവിവരം പ്രഖ്യാപിക്കുന്നതിനു മുൻപേ പങ്കെടുത്തവർ ഇതൊന്ന് പരിശോധിച്ച് എന്തെങ്കിലും സംശയങ്ങൾ തീർക്കണമേ.നേരത്തെ പറഞ്ഞിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ചില അപ്രതീക്ഷിത സമ്മാനങ്ങൾ കൂടി ചേർത്തുള്ള സമ്മാന പ്രഖ്യാപനം നാളെ വൈകുന്നേരം :)
മാഷേ,
ചോദ്യം 11 മാമാട്ടിക്കുട്ടിയമ്മ എന്ന ഉത്തരം കൊണ്ട് ഞാന്‍ ഉദ്ദേശിച്ച സിനിമ ഏതാണെന്നും പാട്ട് ഏതാണെന്നും വ്യക്തമല്ലേ?
അരമാര്‍ക്കിനു വേണ്ടി ഇങ്ങനെ കണക്കുപറയരുത് മാഷേ. :)
പിന്നെ അടൂര്‍ഭവാനിയും അടൂര്‍പങ്കജവും സഹോദരിമാരായി അഭിനയിച്ച സിനിമ എന്ന ചോദ്യത്തിനു ഞാന്‍ എഴുതിയതു ശരി ഉത്തരമാണ്.അതിന്റെ മാര്‍ക്കും തരണം.( എപ്പിസോഡ് 2.അഞ്ചാം ചോദ്യം )
കിരൺസേ.ആകെമൊത്തംടോട്ടൽ കണക്കെടുക്കുമ്പോൾ എന്റെ മാർക്ക് മൂന്നാം സ്ഥാനത്തല്ലേ വരേണ്ടത്?
ഹലോ കിരൺസേ,
ആദ്യം തന്നെ ഇത്രയും നല്ല ഒരു ക്വിസ് പരിപാടി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവർക്കും ഒരു ഭീകരൻ നന്ദി പറഞ്ഞ് കൊള്ളട്ടെ..
പിന്നെ മാർക്കുകളെ കുറിച്ചുള്ള അഭിപ്രായം അറിയിക്കാൻ വൈകിയതിൽ ക്ഷമിക്കണം.. ഹിറ്റ്ലറോട് കൂടി ഒരു ഡിന്നറും കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് നീറൊ ചക്രവർത്തിയുടെ കൊട്ടാരം തകർന്ന് വീണ വിവരം അറിഞ്ഞത്. അപ്പോ അങ്ങോട്ടൊന്നു പോയി വന്നു :)
എന്റെ ഉത്തരങ്ങളിൽ ഇവ ശരിയല്ലേ?
ഉ 2:
സ്വപ്നങ്ങൾ, സ്വപ്നങ്ങളെ - കാവ്യമേള
--- നായകൻ എഴുതി നായിക പാടുന്നതായിട്ടാണ് സിനിമയിൽ.
ആദ്യമായ് കണ്ടനാൾ - തൂവൽക്കൊട്ടാരം
--- ഇതിന് എന്താ 1/2 മാർക്ക് മാത്രം തന്നത്? ഉത്തരം ശരി അല്ലേ?
ഉ 3:
എൻ പ്രാണ നായകനെ ഞാൻ എന്ത് വിളിക്കും
നീയും വിധവയോ നിലാവെ
--- ഇത് രണ്ടും സംശയങ്ങൾ തന്നെ അല്ലേ കിരൺസെ?
ഉ 7.
A.കാവ്യമേള - ദക്ഷിണാമൂർത്തി
--- ദക്ഷിണാമൂർത്തി ഒരു പാട്ട് സീനിൽ വരുന്നുണ്ട് ( സ്വപ്നങ്ങൾ, സ്വപ്നങ്ങളേ ). അത് പോരേ?
ഉ 11.
-- 5 ഉത്തരങ്ങളും ശരി അല്ലേ? എനിക്ക് 5 മാർക്ക് തരണ്ടേ?
[ ഇതിനു എല്ലാത്തിനും മാർക്ക് തന്നില്ലെങ്കിൽ ഞാൻ ഹിറ്റ്ലറോട് നേരിട്ട് പരാതിപ്പെടും... പുള്ളി എന്റെ നാട്ടുകാരൻ ആണ്, മറക്കണ്ട :) ]
പിന്നെ, എന്താ എനിക്കു Sl.No. തരാത്തത്
ഇവിടെ ഫലപ്രഖ്യാപനമൊക്കെ കഴിഞ്ഞോ.ആകെയൊരു ശ്മശാന മൂകത.വീറും,വാശിയോടെ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ മിടുക്കന്മാരെയും,മിടുക്കികളെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനെത്തിയിട്ട് ആരേം കാണുന്നില്ലല്ലോ.:(
ആദ്യ സ്ഥാനങ്ങളിലെത്തിയ ഇന്ദു,ജോഷി,ഭൂമിപുത്രി ചേച്ചി എല്ലാര്‍ക്കും എന്റെ കൈയ്യടികള്‍.ഒപ്പം മത്സരാര്‍ത്ഥികളെ അല്പമൊന്നു വെള്ളം കുടിപ്പിച്ചെങ്കിലും, ഇത്രേം നല്ലൊരു രസ്യന്‍ ക്വിസ് കാഴ്ച വെച്ചതില്‍ ക്വിസ് മാഷ്ക്കും,അണിയറ പ്രവര്‍ത്തകര്‍ക്കും അനുമോദനങ്ങള്‍..ആശംസകള്‍..:)
അഭിനന്ദനം പിന്നെ മതി,എന്റെ പേപ്പർ റിവാല്യുവേഷനിലാന്ന് തോന്നണു റോസേ.
ഇതുവരെ മൂന്നാം റാങ്ക് പതിച്ചുതന്നിട്ടില്ല മാഷമ്മാര്
ഒരെപ്പിസോഡ് മിസായതിന്റെ ശിക്ഷയാണോന്നറിയില്ല :-)
കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ..ഹയ്യോ..!
കല്ലെടുത്ത് കീച്ചരുതേ കൂട്ടാരേ...ഹമ്മോ..!
ഭൂമിച്ചേച്ചി..മാർക്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനം തന്നെയാണല്ലോ ?
കാളു,സീരിയൽ ഇടാഞ്ഞതിനു ക്ഷമാപണം.
ഇന്ദു,ജോഷി,ഭൂമിപുത്രി,കുമാർ നീൽകണ്ഠൻ,പൊറാടത്ത്,ഗോപ്സ്,ലേഖ,അനാഗതസ്മശ്രു എന്നിവരുടെ വിലാസം quiz.mslഅറ്റ്gmail.com ലേക്ക് അയച്ചു തരണം എന്ന് അപേക്ഷിക്കുന്നു ( കേരളത്തിലെ വിലാസം ആണെങ്കിൽ സന്തോഷായി :)
പിന്നെ മഞ്ഞപ്പട്ടണിയിക്കാണ്ട് എന്നെ വെള്ളപുതപ്പിച്ച് കിടത്തീരിയ്ക്കണതെന്താ കിരണകുമാരാ?
അഡ്രസ്സെന്തിനാ ലെറ്റർബോംബയയ്ക്കാനാ??
സത്യമായിട്ടും ആയിരക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണു സമ്മാനം. (2000, 1000,.....)
പുസ്തകങ്ങൾ അയയ്ക്കാനാണു അഡ്രസ് ചോദിച്ചത്. ആദ്യത്തെ 8 പേർക്ക് സമ്മാനമുണ്ട്.
ഈ 8 പേരും ഫോടോകളും അയയ്ക്കുമോ? വിജയോന്മ്മത്തരായിരിക്കുന്ന മുഖം. (എന്നെ ശപിച്ചും കീ ബോർഡ് തല്ലിപ്പൊട്ടിച്ചും ഒക്കെ ഇരിയ്ക്കുന്ന ഫോടോ അങ്ങു മാറ്റി വച്ചേര്. സുസ്മേരവദനം-മനസ്സിലായോ?)
അയ്യട! പിന്നൊന്നും വേണ്ടേ?
അപ്പൊ ഞങ്ങടെ അനോണിമിറ്റിയോ?
അപ്പോൾ വർണ്ണാഭമായ അവാർഡുദാനച്ചടങ്ങിൽ വന്ന് എങ്ങനെ സമ്മാനം വാങ്ങും? തലയിൽ മുണ്ടിട്ടോണ്ടോ?
ഭൂമിപുത്രി ചേച്ചീ.,മൂന്നാം സ്ഥാനത്ത് തിളങ്ങി നില്‍ക്കണത് സ്കോര്‍ ഷീറ്റില്‍ ഞാന്‍ കണ്ടുല്ലോ.:)
എന്നാലും ആദ്യ 8 സ്ഥാനങ്ങള്‍ക്കും സമ്മാനം കൊടുക്കുമെന്നുള്ള വിശാലമനസ്കത ഈ ക്വിസ് മാഷ് കാട്ടുമെന്നുള്ള ദീര്‍ഘദര്‍ശിത്വം എനിക്കു നേരത്തേ തോന്നിയില്ലെന്നോര്‍ക്കുമ്പോള്‍ വല്ലാണ്ടു സങ്കടം വരണൂ.എങ്കില്‍ ഇച്ചിരി മാര്‍ക്കൂടെ ബാക്കി എപ്പിഡ്സോഡിലോടി വന്നു തട്ടിക്കൂട്ടി വാങ്ങിയേനെ.പാവം ഞാന്‍.:(
സമ്മാനാര്‍ഹരായ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.
Post a Comment