Tuesday, November 10, 2009

MSL-ക്വിസ് - എപ്പിസോഡ്#3


പ്രിയരേ.. ക്വിസിന്റെ മൂന്നാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായി ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വ്യാഴം(12/11/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വെള്ളി(13/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്യുന്നതാണ്.ഉടൻ തന്നെ ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ

1. “എങ്ങിനേ നീ മറക്കും…’ എന്ന നീലക്കുയിലിലെ പാട്ടും ലെസ്ലി ആൻഡ്രൂസ് എന്നൊരാളും തമ്മിൽ എന്തു ബന്ധം?
സൂചന: മതം മാറി
ഉത്തരം : ലെസ്ലി ആൻഡ്രൂസ് മതം മാറി അബ്ദുൾ ഖാദർ ആയി പാടി.
സിംഗപ്പൂർ വച്ച് അബ്ദുൽ ഖാദർ ആയി മതം മാറുകയാണുണ്ടായത്. വിവാഹം കഴിച്ചത് സിനിമാ-നാടക നടിയായ ശാന്താദേവിയെ. (ഈയിടെ കേരള കഫേയിൽ ശാന്താദേവി അഭിനയിച്ചിട്ടുണ്ട്). മകൻ മാസ്റ്റർ സത്യജിത്ത് ബാലനടനായി അഭിനയിച്ചിട്ടുണ്ട്. സത്യ്ജിത്തിന്റെ ജ്യേഷ്ഠൻ പാട്ടുകാരനാണ്. സത്യജിത്തിനു സിനിമയിൽ പിടിച്ചുനിൽക്കാനായില്ല. 


2. ഈ ഹിന്ദി സിനിമാപ്പാട്ടിന്റെ അവതരണത്തിൽ പ്രശസ്തരായ അഞ്ചു മലയാളികൾക്ക് പങ്കുണ്ട്. ഏതു പാട്ട്?
സൂചന: ഷൈനി അഹൂജ,സാബു സിറിൾ
ഉത്തരം : “മെരേ ഢോൽ നാ  എന്ന ഗാനം” ചിത്രം-ഭൂൽ ഭുലൈയ്യ.
സാബു സിറിൾ നിർമ്മിച്ച രാജസദസ്സിൽ എം. ജി. ശ്രീകുമാർ (ശ്രേയാ ഘോഷാലിനൊപ്പം) പാടിയ പാട്ടിനു വിദ്യാ ബാലനും വിനീതും നൃത്തം ചെയ്തത് പ്രിയദർശൻ സംവിധാനം ചെയ്തു.എഡിറ്ററായ എൻ. ഗോപാലകൃഷ്ണന അടക്കം ആറു പേര്. പ്രിയദർശന്റെ ഹിന്ദി സിനിമകൾ പലതും മലയാളികളുടെ കൂട്ടായ്മയിലാണ് പിറവിയെടുക്കാറുള്ളതെങ്കിലും ഈ പാട്ടു മാത്രമാണ് മലയാളികൾ (വിനീത്, വിദ്യാ ബാലൻ) സ്ക്രീനിൽ അവതരിപ്പിച്ചത്.


3.പ്രശസ്ത അക്കോർഡിയൻ വായനക്കാരനായ ഇദ്ദേഹം പിന്നീട് സംഗീതസംവിധായകനായി മാറി. ആരാണത്?
സൂചന: എം.എസ്.വിശ്വനാഥൻ,കെ.വി.മഹാദേവൻ എന്നിവരുടെയൊക്കെ ഓർക്കസ്‌ട്രയിലെ മികച്ചപ്രകടനം.
 ഉത്തരം : കെ. ജെ. ജോയ്.

തെന്നിന്ത്യയിലെ ചുരുക്കം അക്കോർഡിയൻ പ്രഗൽഭരിലൊരാണ് കെ. ജെ. ജോയ്. പല പ്രസിദ്ധ ഹിന്ദിപ്പാട്ടുകൾക്കും അക്കോർഡിയൻ വായിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞത് പിന്നീട്.

4.സാധാരണ താരാട്ടു പാട്ടുകൾ അമ്മ കുഞ്ഞിനെ ഉറക്കുന്ന രീതിയിലുള്ളവയാണ്.ചിലപ്പോൾ അമ്മയും അച്ഛനും കൂടെ കുഞ്ഞിനെ ഉറക്കാൻ താരാട്ടു പാടും (“കണ്ണും പൂട്ടിയുറങ്ങുക നീയെൻ”).എന്നാൽ അച്ഛനെ ഉറക്കാൻ മകൻ പാടുന്ന ഒരു താരാട്ടുണ്ട്. ഏതാണത്?
സൂചന: എം.കെ.അർജ്ജുനൻ സംഗീതം.പാട്ട് കെ.ജെ.യേശുദാസും പി.സുശീലയും വെവ്വേറെ പാടുന്നു.
ഉത്തരം : രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർ ലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമെന്നച്ഛനുറങ്ങുകില്ലെ
പി. സുശീല, ചിത്രം അഷ്ടമി രോഹിണി, സംഗീതം എം. കെ. അർജ്ജുനൻ.അച്ഛൻ മകനെ ഉറക്കുന്നത് യേശുദാസ് പാടുന്നു. മകൻ അഛനെ ഉറക്കുന്നത് പി. സുശീലയും.

“കണ്ണിൻ മണികളാം മുല്ലകളെ
“വെണ്ണിലാവമ്മയുറക്കി
വിണ്ണിൻ മുറ്റത്തെ മേഘവിരികളിൽ
ഉണ്ണികൾ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചു കൺപീലികൾ മൂടൂ...”
എന്ന് അച്ഛനും

“കണ്ണിൻ മണികളാം മുല്ലകൾ പാടീ
വെണ്ണിലാവമ്മയുറങ്ങി
കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി
അച്ഛനാം അമ്പിളിയുറങ്ങി
കണ്ണനുറങ്ങാതിരിയ്ക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങൂ...”
എന്നു മകനും പാടുന്നു



5.“സിനിമയിൽ പാടാൻ വന്നു, ആദ്യകാലത്ത് പല സിനിമകളിലും പാടി...പിന്നെ മലയാളത്തിലെ പ്രശസ്ത അഭിനേതാവായി മാറി,ആരാണിത്”
സൂചന:ദേവാസുരത്തിൽ ഉണ്ട്.
 ഉത്തരം :ജോസ് പ്രകാശ്
പാട്ടുകാരനായ ജോസ് പ്രകാശിനെയാണ് സിനിമാലോകം ആദ്യം കണ്ടത്. “ശരിയൊ തെറ്റോ”, വിശപ്പിന്റെ വിളി” സിനിമകളിലൊക്കെ പാടിക്കഴിഞ്ഞാണ് അഭിനയത്തിലേക്കു തിരിയുന്നത്.കൃഷ്ണചന്ദ്രൻ സംഗീതത്തിൽ ബിരുദവുമായാണ് സിനിമയിൽ എത്തിയതെങ്കിലും ആദ്യം അഭിനയത്തിലാണു തുടക്കം. പിന്നീട് അഭിനയവും പാട്ടും തുടർന്നു.


6.ഈ പാട്ട് തുടങ്ങുന്നത് അതിന്റെ ഒരു ചരണത്തിലാണ്.പല്ലവി ആയി ആവർത്തിയ്ക്കുന്നത് പിന്നീടു വരികയാണ്.ആദ്യം വന്ന ചരണം പിന്നീട് ആവർത്തിയ്ക്കുന്നുമുണ്ട്.ഏതു പാട്ട്?
സൂചന: ദേവൻ-ഹരിഹരൻ
ഉത്തരം :“ആത്മാവിൽ മുട്ടി വിളിച്ചതു പോലെ” പിന്നെയും ചരണമായി വരുന്നു. “കണ്ണിൽ പൂങ്കവിളിൽ തൊട്ട്……’ പല്ലവി ആയി ആവർത്തിയ്ക്കുന്നു. “താഴമ്പൂക്കാറ്റു തലോടിയ പോലെ...എന്ന ചരണത്തിന്റെ അതേ കമ്പൊസിങ്ങും ഓർക്കെസ്ട്രേഷനും തന്നെ ഇതിനും. “കണ്ണിൽ പൂങ്കവിളിൽ....” നു ചരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി ട്യൂൺ ഇട്ടിരിയ്ക്കുന്നു. പല്ലവി യുടെ പതിവനുസരിച്ച് രണ്ടു തവണ ആവർത്തിയ്ക്കുന്നു.
ഹിന്ദി സിനിമാപ്പാട്ടിൽ ഈ രീതി പ്രചാരമുള്ളതാണ്. പല്ലവി തന്നെ വേറേ വാക്കുകളുപയൊഗിച്ച് ആവർത്തിക്കാറുമുണ്ട്. “മലർക്കൊടി പോലെ....’ എന്നപാട്ടിൽ ചരണം കഴിഞ്ഞ് ശേഷം "മധുകണം പോലെ മഞ്ഞിന്മണി പോലെ...എന്നാണു പല്ലവി. രണ്ടാം ചരണം കഴിഞ്ഞ് “മധുസ്വരം പോലെ മണിസ്വനം പോലെ“ എന്നാണു പല്ലവി. അവസാനം മാത്രമേ “മലർക്കൊടി പോലെ...” എന്ന ആദ്യപല്ലവി ആവർത്തിയ്ക്കുന്നുള്ളു. “അമ്പിളീ നിന്നെപ്പുൽകീ...” അനുപല്ലവി എന്ന നിയുക്തസ്ഥനത്തു നിന്നും മാറി മറ്റൊരു പല്ലവിയുടെ തന്നെ സാന്നിദ്ധ്യം കൈവരിയ്ക്കുന്നുണ്ട്. സലിൽ ചൌധരി ഇത്തരം സങ്കീർണ്ണശിൽ‌പ്പങ്ങൽ ഉണ്ടാക്കി എടുക്കുന്നതിൽ പ്രഗൽഭനാണ്. പാകീസ യിലെ “ചൽ തേ ചൽ തേ..” ഇതുപോലെ പല്ലവി മാറ്റിയെടുക്കുന്ന ഒരു ഉദാഹരണം.

കുമാറിനോട് :-
“പനിമതി മുഖി ബാലേ....” അനുപല്ലവി ആണ്. ചരണം അല്ല. “മനസി ദുസ്സഹമയ്യൊ..” പല്ലവി. അനുപല്ലവിയിൽ പാടിത്തുടങ്ങുന്നത് പതിവാണ്. ചരണങ്ങൾ “ലോക വാസികൾക്കെല്ലാം....”ഇന്നു വരുമെൻ കാന്തൻ...” ബാണത്രയത്താൽ തന്നെ...” ഒക്കെയാണ്.
“മോക്ഷമുഗലദാ....” (ത്യാഗരാജകൃതി) ചിലപ്പോൾ ചരണത്തിൽ നിന്നും തുടങ്ങാറുണ്ട് ചിലർ. “സാക്ഷാൽക്കാര..” എന്ന്.


7. ഇതാര്?

സൂചന:വയലാർ ഗർജ്ജിക്കുന്നു
ഉത്തരം : പി. ഭാസ്കരനും ഭാര്യയും.


8. ഏതു പാട്ടിന്റെ റെക്കോർഡിങ്?

സൂചന: ചെണ്ട
ഉത്തരം : “പൊലിയോ പൊലി …….” ചിത്രം: പല്ലാവൂർ ദേവനാരായണൻ
രവീന്ദ്രൻ മമ്മുട്ടിയെക്കൊണ്ട് വേറൊന്നും പാടിച്ചിട്ടുണ്ട്. “മഴയെത്തും മുൻപേ” ഇൽ ഒരു
Rap song ന്റെ ഭാഗം.

9. സാക്സോഫോൺ ധാരാളം ഉപയോഗിച്ചിട്ടുള്ള ഒരു മലയാളസിനിമാഗാനം?
സൂചന: വിദ്യാസാഗർ,യേശുദാസ്,സുജാത
ഉത്തരം : എന്നേ മറന്നോ പൊന്നേ…..ചിത്രം:എഴുപുന്ന തരകൻ. യേശുദാസ്. സുജാത. സംഗീതം=വിദ്യാസാഗർ. “ആ രാഗം…“(ക്ഷണക്കത്ത്) ഇലും സാക്സോഫോൺ ഉണ്ട്. പക്ഷെ ഇത്രയും ഇല്ല.  ആ ഉത്തരത്തിനു പകുതി മാർക്ക്.സാക്സോഫോൺ വളരെക്കുറച്ചേ മലയാളസിനിമാഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളു. ഏറ്റവും സമർത്ഥമായും പ്രകടമായും ഇത് “എന്നേ മറന്നോ പൊന്നെ” യിൽ തന്നെ (‘മിന്നും നിലാത്തിങ്കളായ്‘ ആദ്യപകുതി ഇതിന്റെ കോപ്പി). കീ ബോർഡല്ലാതെ യഥാർത്ഥ ഉപകരണം തന്നെയാണ് ഈ പാട്ടിൽ. ഒരു ജുഗൽബന്ദി എഫെക്റ്റ് വരെ ഉണ്ടാക്കി എടുത്തിട്ടുണ്ട് ഇവിടെ. അവിടവിടെ സ്വൽ‌പ്പം ഫ്ലൂട് കടന്നുവരുന്നതൊഴിച്ചാൽ സാക്സോഫോൺ തന്നെ പ്രമുഖ വാദ്യം. ഖരഹരപ്രിയ രാഗത്തിന്റെ സഞ്ചാരങ്ങളിൽ ഒഴുകി നീങ്ങുന്ന സാക്സോഫോൺ നാദത്തിനു ചുറ്റും പടർത്തി എടുത്ത വോക്കൽ എന്നു വേണമെങ്കിൽ പറയാം. “ആ രാഗം..“(ക്ഷണക്കത്ത്)ഇൽ സാക്സോഫോൺ നിബന്ധിച്ച് കമ്പോസ് ചെയ്യാനുള്ള ശ്രമം കാണാം.
‘നിർണ്ണയം’ സിനിമയിലെ “കുറിയങ്കം..” സാക്സോഫോൺ പാട്ടിൽ ചേർത്തിട്ടില്ല. പാട്ടു തുറ്റങ്ങുന്നതിനു മുൻപ് അതുമായി ബന്ധമില്ലാതെ ഒരു ചെറിയ പ്രകടനം എന്നെ പറയാവൂ. ‘നിറ’ ത്തിലെ ‘മിന്നിത്തെന്നും’ ഇൽ ഇതുപോലെ ആ‍്ദ്യം സാക്സോഫോൺ എന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബിറ്റ് കേൾക്കാം. അത് 10 സെക്കൻഡ് മാത്രം. കീബോർഡ് പ്രയോഗമായിരുന്നിരിയ്ക്കാം, തെളിച്ചമില്ലാതെ പോയി.
“ധാരാളം” എന്ന് ചോദ്യത്തിലുണ്ട് എന്നതു ശ്രദ്ധിയ്ക്കുക.


10. ഈ പാട്ടുകൾ ഏതൊക്കെ? ചരണത്തിനു മുമ്പ് വരുന്ന ഓർക്കസ്ട്രേഷൻ ബിറ്റുകളാണിത്.
1.
ഡൗൺലോഡ് ഇവിടെ
സൂചന: കുട്ടിക്കഥ വരുന്ന പാട്ട്
ഉത്തരം : ഒരുനാൾ വിശന്നേറെ…

2.
ഡൗൺലോഡ് ഇവിടെ
സൂചന: മഞ്ജു വാര്യർ
ഉത്തരം : ഒരു രാത്രി കൂടെ വിട വാങ്ങവേ…



11.ബോണസ് ചോദ്യം (പകുതി ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല,നാല് ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കണം)


a.ഏതു ചിത്രത്തിന്റെ ലൊക്കേഷൻ? മറഞ്ഞ സംവിധായകൻ ആര്?

സൂചന: സുകുമാരിയേയും മുറിച്ചുമാറ്റിയിട്ടുണ്ട്.
ഉത്തരം :  പ്രേം പൂജാരി. ഹരിഹരൻ
.കുഞ്ചാക്കോ ബോബനും വിനീതും ഒന്നിയ്ക്കുന്ന മഴവില്ല് ആണോ എന്നു സംശയം ജനിപ്പിയ്ക്കാൻ സുകുമാ‍രിയുടെ ഭാഗം മാറ്റി. അതുപോലെ ശാലിനിയുടേയും.

b.ആരാണിത്?

ഡൗൺലോഡ് ഇവിടെ
സൂചന: “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ” പാടിയിട്ടുണ്ട്
ഉത്തരം : എം എസ് സുബ്ബലക്ഷ്മി
സുബ്ബലക്ഷ്മി പാടി അഭിനയിച്ച ‘മീര“ “ശകുന്തള’ ഒക്കെ വൻ ഹിറ്റ് സിനിമകളായിരുന്നു. ‘മീര’യിലെ “കാറ്റിനിലെ വരും ഗീതം” ആണു ഈ ക്ലിപ്പിൽ. സിനിമാ അഭിനയത്തിൽ നിന്നും കുറേ നാൾ വിട്ടു നിന്നിരുന്നു, രാജഗോപാലാചാരിയുടെ അഭിപ്രായപ്രകാരം. അതു കഴിഞ്ഞാണ് കച്ചേരിയുമായി,പാട്ടുകാരി മാത്രമായി രംഗപ്രവേശം. പണ്ടിറങ്ങിയ ഒരു ആൽബത്തിൽ “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ“ (ജ്ഞാനപ്പാന, പൂന്താനം) പാടിയിട്ടുണ്ട്. ബാഗെശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം മലയാളികളല്ലാത്തവർക്കിടയിലും പ്രസിദ്ധമായി.



c.ഏതുപാട്ട്?



ഡൗൺലോഡ് ഇവിടെ
സൂചന: ഉണ്ണിമേനോൻ
ഉത്തരം ;  ചിന്നക്കുട്ടീ ഉറങ്ങീലേ/ഇണക്കിളീ….ചിത്രം ഒരു നോക്കു കാണാൻ


d.സത്യനും നസീറുമാണ് ഈ ചിത്രത്തിൽ.ചോദ്യം ഏതു സിനിമ,ഇവരുടെ കഥാപാത്രങ്ങളുടെ പേരെന്ത്.

സൂചന: തകഴി
ഉത്തരം :  അനുഭവങ്ങൾ പാളിച്ചകൾ. സത്യൻ=ചെല്ലപ്പൻ, പ്രേം നസീർ=ഗോപാലൻ

201 comments:

«Oldest   ‹Older   1 – 200 of 201   Newer›   Newest»
എതിരന്‍ കതിരവന്‍ said...

അജ്ഞാത ഗായകാ...ഗായികേ....അരികിൽ വരൂ അരികിൽ വരൂ.... മൂന്നാം എപിസോഡ് ക്വിസ്സിൽ പങ്കെടുത്ത് മാർക്കു വാങ്ങൂ.....
കണ്ണൂർ ഇലക്ഷൻ പ്രമാണിച്ച് ഇത്തവണ വൻ കിഴിവ്. എളുപ്പമുള്ള ചോദ്യങ്ങൾ......

Unknown said...

6. Ethra pookkaalamithil - rakkuyilin raga sadassil
10.2 - oru rathri koodi

Unknown said...

8. poliyo poli - pallavur devanarayanan

അനാഗതശ്മശ്രു said...

1. കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ പേരു

3. കെ ജെ ജോയ്

അനാഗതശ്മശ്രു said...

എന്നാൽ അച്ഛനെ ഉറക്കാൻ മകൻ പാടുന്ന ഒരു താരാട്ടുണ്ട്. ഏതാണത്?
chillakasharam display aavunilla..
makan or makaL ..pl specify in Mangleesh...

അനാഗതശ്മശ്രു said...

8. പല്ലാവൂര്‍ ദേവനാരായനന്‍
"പൊലിയോ പൊലി "

വികടശിരോമണി said...

makan

:: VM :: said...

1) ലെസ്ലി ആന്‍ഡ്രൂസിന്‍ എന്ന പലിശക്കാരന്‍, കടം മേടിച്ചവരുടെ അടുത്തു ചെന്നാല്‍ ആദ്യമായി ഈ പാട്ടാണു പാടാറുള്ളത്. അതോടെ അവര്‍ക്കാ കൊടുക്കാനുള്ള കാശിന്റെ കാര്യം ഓര്‍മ്മ വരും.

2) ഹം തും എക് കമരേമെ ബന്ധ് ഹോ.. എന്ന പാട്ട്. ഇതിലെ വാതില്‍ പണിത ആശാരി, ബോള്‍ട്ട് ഫിറ്റ് ചെയ്ത പണിക്കാരന്‍, ചാവി ഉണ്ടാക്കിയ കൊല്ലന്‍, കൊല്ലന്റെ അനിയന്‍, അനിയന്റെ ഭാര്യ എന്നീ 5 പേരും മലയാളികളാണ്‍.

3) രാജേഷ് ഖന്ന

4) റമ്മും ചേര്‍ത്ത് അടിക്കെന്റെ അച്ചാ.. വേഗം പോയി ഉറങ്ങെന്റെ അപ്പാ എന്നു തുടങ്ങുന്ന ഗാനം

5) കൃഷ്ണചന്ദ്രന്‍

6) പാപ്പീ, അപ്പച്ചാ/.. അപ്പച്ചനോടോ അമ്മച്ചിയോടോ, പാപ്പിക്ക് സ്നേഹം.. ഈ ഗാനം

7) സഖാവ് ശശിയും ഭാര്യയും

8) എണ്ണത്തോണീ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളിലും.

11)-
എ) ബാലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്
സി) പടകാളി ചണ്ടിച്ചങ്കിരി പോക്കിരി മാക്രി ..(യോദ്ധ എന്ന മമ്മൂറ്റി ചിത്രത്തിലെ രംഗം)
ഡി ) കാരോത്ത് ഭാസ്കരന്‍ (സത്യന്‍) കഞ്ഞിക്കുഴി സദാനന്ദന്‍ (നസീര്‍)

Rare Rose said...

1.ലെസ്ലി ആൻഡ്രൂസ്സ് എന്ന കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ആണു നീലക്കുയില്‍ സിനിമയിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന ഗാനം പാടിയിട്ടുള്ളത്.

ക്രിസ്തുമതവിശ്വാസിയായി ജന്മം കൊണ്ടയദ്ദേഹം പില്‍ക്കാലത്ത് ബര്‍മ്മയിലെത്തിയപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചു,ലെസ്ലി ആൻഡ്രൂസ്സ് എന്ന പേരിനു പകരം അബ്ദുല്‍ ഖാദര്‍ എന്നു പേരു സ്വീകരിക്കുകയാണുണ്ടായതു.

3.സംഗീത സംവിധായകന്‍ k.J.Joy.

10.2)ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..(സമ്മര്‍ ഇന്‍ ബത് ലഹേം)

Rare Rose said...

ബോണസ് ചോദ്യത്തിനുള്ള 4 ഉത്തരവും ഒരുമിച്ചെഴുതണമെന്നു നിര്‍ബന്ധമുണ്ടോ..രണ്ടെണ്ണം പിന്നീടെഴുതാമോ.?

Rare Rose said...

ബോണസ് ചോദ്യത്തിനുള്ള 4 ഉത്തരവും ഒരുമിച്ചെഴുതണമെന്നു നിര്‍ബന്ധമുണ്ടോ..രണ്ടെണ്ണം പിന്നീടെഴുതാമോ.?

Rare Rose said...

ബോണസ് ചോദ്യത്തിനുള്ള 4 ഉത്തരവും ഒരുമിച്ചെഴുതണമെന്നു നിര്‍ബന്ധമുണ്ടോ..രണ്ടെണ്ണം പിന്നീടെഴുതാമോ.?

എതിരന്‍ കതിരവന്‍ said...

Rare Rose:
ബോണസ് ചോദ്യത്തിന്റെ ഉത്തരങ്ങൾ ഒരുമിച്ച് എഴുതണമെന്നില്ല.

നിരക്ഷരൻ said...

ചോദ്യം നമ്പര്‍ 10ന്റെ ഉത്തരം.

10.

a) ഒരു നാള്‍ വിശന്നേതോ വലഞ്ഞോരു വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ.

b) ഒരു രാത്രി കൂടെ വിട വാങ്ങവേ.

ഒരുത്തരം എങ്കിലും പറയാന്‍ പറ്റിയതുകൊണ്ട് മാനം പോകാതെ രക്ഷപ്പെടുമായിരിക്കും. ഉത്തരം ഇനി തെറ്റായാലും കുഴപ്പമില്ല :) നിരക്ഷരന്മാര്‍ക്ക് എളുപ്പം പറയാന്‍ പാകത്തിനുള്ള ചോദ്യങ്ങള്‍ ചോദിക്കണമെന്നും, ഒരുത്തരം മാത്രം പറഞ്ഞാലും ഒന്നാം സമ്മാനം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കണമെന്നും ഭീഷണിപ്പെടുത്തുന്നു :)

അല്ലെങ്കില്‍ കൊട്ടേഷന്‍ കൊടുക്കും. പറഞ്ഞില്ലാന്ന് വേണ്ട :)

MSL-Quiz-Master said...

പ്രിയരേ. കമന്റുകൾ മോഡറേഷനിലായതിനാൽ സംശയങ്ങൾ ഉത്തരങ്ങളുടെ കൂടെ ചേർത്താൽ ആ കമന്റുകൾ തൽക്കാലം പ്രസിദ്ധീകരിക്കാനാവില്ല.അതിനാൽ സംശയങ്ങൾ പ്രത്യേകമായി കമന്റുക.നന്ദി

അനാഗതശ്മശ്രു said...

5. കൃഷ്ണചന്ദ്രന്‍
7. വയലാര്‍
10. ബി ഒരു രാത്രി കൂടി - സമ്മര്‍ ഇന്‍ ബെത് ലഹേം

Manikandan said...

7. പി ഭാസ്കരന്‍

ഭൂമിപുത്രി said...

രണ്ടാംചോദ്യം ഒന്നുകൂടി വ്യക്തമാക്കാമോ?
‘ഹിന്ദിസിനിമാ പാട്ടോ‘ അതോ
‘ഹിന്ദി സിനിമാപാട്ടോ‘?

എതിരന്‍ കതിരവന്‍ said...

Clarification on Qn. no.2:
The song is from a Hindi movie.

Indu said...

1. "ലെസ്ലി ആന്‍ഡ്രൂസ്" എന്ന യഥാര്‍ത്ഥ പേരുള്ള "കോഴിക്കോട് അബ്ദുള്‍ഖാദര്‍" ആണ് 'എങ്ങിനേ നീ മറക്കും…’ എന്ന ഗാനം പാടിയത്.

2.

3. കെ ജെ ജോയ്

4.

5. ജോസ് പ്രകാശ്

6. ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ..

7. ഭാസ്കരന്‍ മാഷും ഭാര്യയും

8. "പല്ലാവൂര്‍ ദേവനാരായണന്‍" എന്ന ചിത്രത്തിലെ "പൊലിയോ പൊലി.." എന്ന ഗാനം

9.

10.
1) ഒരു നാള്‍ വിശന്നേറെ...
2) ഒരു രാത്രി കൂടി വിട വാങ്ങവേ...

11.
a) ചിത്രം : പ്രേംപൂജാരി ?
സംവിധായകന്‍ : ഹരിഹരന്‍ ?
b) എം എസ്സ് സുബ്ബലക്ഷ്മി
c) ചിന്നുക്കുട്ടി ഉറങ്ങീല്ലേ.. (ഒരു നോക്കു കാണാന്‍)
d) ചിത്രം : അനുഭവങ്ങള്‍ പാളിച്ചകള്‍
സത്യന്‍ അവതരിപ്പിച്ച കഥാപാത്രം : ചെല്ലപ്പന്‍
പ്രേനസീര്‍ അവതരിപ്പിച്ച കഥാപാത്രം : ഗോപാലന്‍

ഉപാസന || Upasana said...

2. Jay hO... (Slumdog Millionaire

7. P.Bhaskaran

അനാഗതശ്മശ്രു said...

6. എത്ര പൂക്കാലം ( രാക്കുയിലിന്‍ രാഗസദസ്സില്‍ )


11. എ) ഹരിഹരന്‍ .. പ്രേം പൂജാരി

ബി) എം എസ് സുബ്ബലക്ഷ്മി

സി) ഇണക്കിളി ( ഒരു നോക്കു കാണാന്‍ )

ഡി) അനുഭവങ്ങാള്‍ പാളിച്ചകള്‍
ചെല്ലപ്പന്‍ ( സത്യന്‍ )

അനാഗതശ്മശ്രു said...

6. എത്ര പൂക്കാലം ( രാക്കുയിലിന്‍ രാഗസദസ്സില്‍ )


11. എ) ഹരിഹരന്‍ .. പ്രേം പൂജാരി

ബി) എം എസ് സുബ്ബലക്ഷ്മി

സി) ഇണക്കിളി ( ഒരു നോക്കു കാണാന്‍ )

ഡി) അനുഭവങ്ങാള്‍ പാളിച്ചകള്‍
ചെല്ലപ്പന്‍ ( സത്യന്‍ )
ഗോപാലന്‍ ( നസീര്‍ )

നേരത്തെ ഉള്ള കമന്റില്‍ നസീറിന്റെ കഥാപാത്രം എഴുതാന്‍ വിട്ടു

ജോഷി said...

ഈ ബോണസ് ചോദ്യം ഒരു ഗുലുമാലായല്ലോ...നാലു ഭാഗങ്ങളായി മൊത്തം 7 ചോദ്യങ്ങൾ..ഇതിനേതെങ്കിലും ഒരെണ്ണത്തിനു ഉത്തരം അറിയില്ലെങ്കിൽ ഒന്നിനും ഉത്തരം എഴുതിയിട്ടു കാര്യമില്ല !!! ഇനിവരും എപ്പിസോഡുകളിൽ ഈ ബോണസ് ഗുലുമാലിലെ ചോദ്യങ്ങളുടെ എണ്ണം കൂടിക്കൂടി വരുമോ? അല്ലെങ്കിൽ മൊത്തം 10 ചോദ്യവും കൂടി ഒരു വലിയ ബോണസ് ചോദ്യമാക്കന്നേ. അപ്പോപിന്നെ മെനക്കെടാതെ കഴിക്കാല്ലോ :)

കുറച്ചുകട്ടിയുള്ള ഒരു ചോദ്യത്തെ ബോണസ് ചോദ്യമാക്കുന്നതിനു പകരം ഇങ്ങനെ 7 ചോദ്യങ്ങൾ ഒന്നിപ്പിച്ച്‌ ഒരു വലിയ ബോണസ് ചോദ്യമാക്കുന്നത്‌ എന്തിനാണെന്നു മനസ്സിലാവുന്നില്ല.

:: VM :: said...

1) ലെസ്ലി ആന്‍ഡ്രൂസിന്‍ എന്ന പലിശക്കാരന്‍, കടം മേടിച്ചവരുടെ അടുത്തു ചെന്നാല്‍ ആദ്യമായി ഈ പാട്ടാണു പാടാറുള്ളത്. അതോടെ അവര്‍ക്കാ കൊടുക്കാനുള്ള കാശിന്റെ കാര്യം ഓര്‍മ്മ വരും.

2) ഹം തും എക് കമരേമെ ബന്ധ് ഹോ.. എന്ന പാട്ട്. ഇതിലെ വാതില്‍ പണിത ആശാരി, ബോള്‍ട്ട് ഫിറ്റ് ചെയ്ത പണിക്കാരന്‍, ചാവി ഉണ്ടാക്കിയ കൊല്ലന്‍, കൊല്ലന്റെ അനിയന്‍, അനിയന്റെ ഭാര്യ എന്നീ 5 പേരും മലയാളികളാണ്‍.

3) രാജേഷ് ഖന്ന

4) റമ്മും കൂട്ടി അടിക്കെന്റെ അപ്പാ .. വേഗം പോയി ഉറങ്ങെന്റെ അപ്പാ എന്നു തുടങ്ങുന്ന ഗാനം

5) മോഹന്‍ലാല്‍ ( സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നത് ഒരു തമിഴ്പുലിയുടെ മടയിലായിരുന്നു. നിന്റെ ത്രോട്ട് ക്ലിയറല്ല, നീ പോയി അഭിനയിക്ക് എന്ന് ഗുരുവിന്റെ ഖബറില്‍ നിന്നും അശരീരി കേട്ടപ്പോള്‍ ആ കലിപ്പില്‍ അവിടെ തുപ്പിയിട്ട് പോന്നതാ ആശാന്‍..പിന്നെ എത്രയെത്ര സില്‍മകള്‍.. ലാല്‍ കി സിനിമയോം കഭി നഹീം ഖതം ഹോത്തീ ഹീ ഹോ..(ആന്റണി പെരുമ്പാവൂര്‍ ഉള്ളിടത്തോളം കാലം) എന്നു കേട്ടിട്ടില്ലെ?

6) പാപ്പീ, അപ്പച്ചാ/.. അപ്പച്ചനോടോ അമ്മച്ചിയോടോ, പാപ്പിക്ക് സ്നേഹം.. ഈ ഗാനം

7) സഖാവ് ശശിയും ഭാര്യയും

8) എണ്ണത്തോണീ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളിലും.

11)-
എ) ബാലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്
സി) പടകാളി ചണ്ടിച്ചങ്കിരി പോക്കിരി മാക്രി ..(യോദ്ധ എന്ന മമ്മൂറ്റി ചിത്രത്തിലെ രംഗം)
ഡി ) കാരോത്ത് ഭാസ്കരന്‍ (സത്യന്‍) കഞ്ഞിക്കുഴി സദാനന്ദന്‍ (നസീര്‍)

ഉപാസന || Upasana said...

Question 5.

actor siddique

എതിരന്‍ കതിരവന്‍ said...

മേൽ‌പ്പറഞ്ഞ ഉത്തരങ്ങൾക്ക് ക്വിസ്മാസ്റ്റർക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ. (അവ എല്ലാം ശരിയാണെങ്കിലും!)

പൊറാടത്ത് said...

4. അഷ്ടമി രോഹിണി എന്ന ചിത്രത്തിലെ "രാരിരം പാടുന്നു രാക്കിളികൾ" എന്ന പാട്ട് (പി സുശീല പാടുന്ന വേർഷൻ ).

10. (b) ഒരു രാത്രി കൂടി വിടവാങ്ങവേ...- ചിത്രം സമ്മർ ഇൻ ബേത്‌ലഹേം

:: VM :: said...

ചില ചോദ്യങ്ങളുടെ ക്രമനമ്പര്‍ തെറ്റിയിരുന്നതിനാല്‍ വീണ്ടും സപ്പ്ലി എഴുതുന്നു. മറ്റേ കമന്റു മോഡറേറ്ററു മാച്ചു കളയുമല്ലോ?

ഉത്തരങ്ങള്‍:

1) ലെസ്ലി ആന്‍ഡ്രൂസിന്‍ എന്ന പലിശക്കാരന്‍, കടം മേടിച്ചവരുടെ അടുത്തു ചെന്നാല്‍ ആദ്യമായി ഈ പാട്ടാണു പാടാറുള്ളത്. അതോടെ അവര്‍ക്കാ കൊടുക്കാനുള്ള കാശിന്റെ കാര്യം ഓര്‍മ്മ വരും.

2) ഹം തും എക് കമരേമെ ബന്ധ് ഹോ.. എന്ന പാട്ട്. ഇതിലെ വാതില്‍ പണിത ആശാരി, ബോള്‍ട്ട് ഫിറ്റ് ചെയ്ത പണിക്കാരന്‍, ചാവി ഉണ്ടാക്കിയ കൊല്ലന്‍, കൊല്ലന്റെ അനിയന്‍, അനിയന്റെ ഭാര്യ എന്നീ 5 പേരും മലയാളികളാണ്‍.

3) രാജേഷ് ഖന്ന

4) റമ്മും കൂട്ടി അടിക്കെന്റെ അപ്പാ .. വേഗം പോയി ഉറങ്ങെന്റെ അപ്പാ എന്നു തുടങ്ങുന്ന ഗാനം

5) മോഹന്‍ലാല്‍ ( സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നത് ഒരു തമിഴ്പുലിയുടെ മടയിലായിരുന്നു. നിന്റെ ത്രോട്ട് ക്ലിയറല്ല, നീ പോയി അഭിനയിക്ക് എന്ന് ഗുരുവിന്റെ ഖബറില്‍ നിന്നും അശരീരി കേട്ടപ്പോള്‍ ആ കലിപ്പില്‍ അവിടെ തുപ്പിയിട്ട് പോന്നതാ ആശാന്‍..പിന്നെ എത്രയെത്ര സില്‍മകള്‍.. ലാല്‍ കി സിനിമയോം കഭി നഹീം ഖതം ഹോത്തീ ഹീ ഹോ..(ആന്റണി പെരുമ്പാവൂര്‍ ഉള്ളിടത്തോളം കാലം) എന്നു കേട്ടിട്ടില്ലെ?

6) പാപ്പീ, അപ്പച്ചാ/.. അപ്പച്ചനോടോ അമ്മച്ചിയോടോ, പാപ്പിക്ക് സ്നേഹം.. ഈ ഗാനം

7) സഖാവ് ശശിയും ഭാര്യയും

8) പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം.. പൂവമ്പഴം പോലെ യായിരുന്നു.. എന്ന ഗാനം ( നേരത്തെ എഴുതിയ ഉത്തരം നമ്പരു തെറ്റിയിരുന്നു )


9) എണ്ണത്തോണീ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളിലും.( സെക്സോഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതിനു ഈ ചിത്രത്തിനെ കുറിച്ച് മലയാളം വിക്കിയില്‍ പരാമര്‍ശിച്ചിട്ടുണ്ട് )

10- 1 ) അറീയില്ല
2) അറീയില്ല

11)-
എ) ബാലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്
ബി) ബ്രിറ്റ്നി സ്പിയേഴ്സ്
സി) പടകാളി ചണ്ടിച്ചങ്കിരി പോക്കിരി മാക്രി ..(യോദ്ധ എന്ന മമ്മൂറ്റി ചിത്രത്തിലെ രംഗം)
ഡി ) കാരോത്ത് ഭാസ്കരന്‍ (സത്യന്‍) കഞ്ഞിക്കുഴി സദാനന്ദന്‍ (നസീര്‍)

Kiranz..!! said...

മിസ്റ്റർ ഇടിവാൾ,താങ്കൾ പോളിടെക്നിക്കിൽ പഠിച്ചിട്ടും ദേ ഇതു കണ്ടില്ലേ ?

സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.

എതിരന്‍ കതിരവന്‍ said...

ജോഷീ:
അടുത്ത തവണ കുറച്ചു കട്ടിയുള്ള ഒറ്റച്ചോദ്യം ബോണസ് ആക്കിയേക്കാം. ഇത്തവണ മറ്റു ചോദ്യങ്ങൾ പലതും എളുപ്പമുള്ളവവ ആണെന്നു തോന്നിയതിനാലും പിന്നെ ഒരു വെറൈറ്റി കിടക്കട്ടെ എന്നു വിചാരിച്ചും ആണ് ബോണസ് വിപുലമാക്കിയത്.പക്ഷെ ഇതുവരെ കിട്ടിയതനുസരിച്ച് ഈ 7 ചോദ്യങ്ങൾക്കും ശരിയുത്തരം തന്നവരുണ്ട്.
ഇതൊരു ‘ഗുലുമാൽ’ ആയി കണക്കാക്കാതെ ഇവിടെയൊക്കെത്തന്നെ കാണണേ.

Jayasree Lakshmy Kumar said...

1. ഈ ഗാനം പാടിയ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ, അദ്ദേഹം മുസ്ലീം മതം സ്വീകരിക്കുന്നതിന്റെ മുൻപുള്ള പേര് ലെസ്ലീ ആൻഡ്രൂസ് എന്നായിരുന്നു

2. ജിയ ജലേ [ദിൽ സേ] ??

9. ആ രാഗം...സിനിമ ക്ഷണക്കത്ത്

10
2. ഒരു രാത്രി കൂടി വിട വാങ്ങവേ

11.
സി. ചിന്നുക്കുട്ടീ...ഉറങ്ങിയില്ലേ [ഒരു നോക്കു കാണാൻ]

പൊറാടത്ത് said...

1. എങ്ങനെ നീ മറക്കും എന്ന ഗാനം പാടിയ കെ. അബ്ദുള്‍ ഖാദര്‍, ഇസ്ലാം മതം സ്വീകരിക്കുന്നതിനുമുന്‍പത്തെ പേരായിരുന്നു ലെസ്ലി ആന്‍ഡ്രൂസ്.

പൊറാടത്ത് said...

3-ആം ചോദ്യം, ഇന്‍ഡ്യന്‍ സംഗീത സംവിധായകനാണോ ഉദ്ധേശിക്കുന്നത്?

അനാഗതശ്മശ്രു said...

4. പദ്മതീര്‍ ഥക്കരയില്‍ ( ബാബുമോന്‍ )

Kiranz..!! said...

ഹേയ്..ഇന്ത്യക്കാരനല്ല,മലയാളിയാ :)

പൊറാടത്തപ്പാ പിന്നല്ലേ നല്ല സ്വയമ്പൻ ഇന്ത്യക്കാരൻ :)

nandakumar said...

സൂചനകള്‍ക്കു മുന്‍പുള്ള എന്റെ ഉത്തരങ്ങള്‍ :

1) കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ആദ്യ പേരായിരുന്നു ലെസ്ലി ആന്‍ഡ്രൂസ്. “എങ്ങിനെ നി മറക്കും“ എന്ന പാട്ടു പാടിയത് കോഴിക്കോട് അബ്ദുള്‍ ഖാദര്‍; ലെസ്ലി ആന്‍ഡ്രൂസ് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്‍ഖാദര്‍ ആയതാണ്)

2)

3) കെ.ജെ. ജോയ്

4)

5)

6)

7) പി. ഭാസ്കരനും പത്നിയും

8) പല്ലാവൂര്‍ ദേവനാരായണന്‍

9) “പുലിയങ്ക കോലം കെട്ടി..” എന്ന ഗാനം. ചിത്രം നിര്‍ണ്ണയം.

10) (അ)ഒരു നാള്‍ വിശന്നേറി തളര്‍ന്നേതൊ വാനമ്പാടി...

(ആ) ഒരു രാത്രി കൂടി വിട വാങ്ങവേ...

11) (a) പ്രേം പൂജാരി എന്ന ചിത്രം. സംവിധായകന്‍ : ഹരിഹരന്‍

(b)

(c) ചിന്നുകുട്ടി ഉറങ്ങീലേ..ഉണ്ണിമോളെ ഉറങ്ങീലാ..

(d)അനുഭവങ്ങള്‍ പാളിച്ചകള്‍ ; സത്യന്‍-ചെല്ലപ്പന്‍, നസീര്‍ -ഗോപാലന്‍

Jijo said...

question#2: are technicians included? like art director, actor, script writer, etc...

MSL-Quiz-Master said...

Yes Jijo.

കപ്ലിങ്ങാട്‌ said...

1. പാട്ട് പാടിയ കോഴിക്കോട്‌ അബ്ദുള്‍ ഖാദറിന്റെ പൂര്‍വാശ്രമനാമമാണ്‌ ലെസ്ലി ആന്‍ഡ്രൂസ്.

7. പി. ഭാസ്കരന്‍, ഭാര്യ ഇന്ദിര

8. പൊലിയോ പൊലി (പല്ലാവൂര്‍ ദേവനാരായണന്‍)

അഭിലാഷങ്ങള്‍ said...

1) കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ആദ്യ നാമനായിരുന്നു ലസ്ലി ആന്‍ഡ്രൂസ്. (പിന്നീട് മതം മാറി). അദ്ദേഹമായിരുന്നു നീലക്കുയിലിലെ ഈ ഗാനമാലപിച്ചത്.

8) മമ്മൂട്ടി ആലപിക്കുന്ന ഗാനം:
“പൊലിയോപൊലി പൂക്കിലനാക്കില നിറനാഴിയളന്ന് പൊലി....”
ചിത്രം: പല്ലാവൂര്‍ ദേവനാരായണന്‍

10) 2] “ഒരു രാത്രി കൂടി വിടവാങ്ങവേ... ഒരു പാട്ടുമൂളി....”

11
a) “പ്രേം പൂജാരി“യുടെ ലൊക്കേഷന്‍‌, സംവിധായകന്‍: ഹരിഹരന്‍.

c) “ചിന്നുക്കുട്ടീ ഉറങ്ങീല്ലേ... ഉണ്ണിമോളെ ഉറങ്ങീല്ല...
പുന്നാരമേ പറന്നെന്റെ മുന്നില്‍ ...
തളിരുമേനിയില്‍ കുളിരുമായിവാ.....“
“ഇണക്കിളീ വരുകില്ലേ......
ഇണക്കിളീ പറന്നെന്റെ മുന്നില്‍..
തളിരുമേനിയില്‍... കുളിരുമായി വാ....“
(ചിത്രം: ഒരു നോക്കു കാണാന്‍)

d) “അനുഭവങ്ങള്‍ പാളിച്ചകള്‍“; സത്യന്‍: സഖാവ് ചെല്ലപ്പന്‍,

ഇതി വാര്‍ത്താഹഃ
ബാക്കി സമയം പോലെ.. പിന്നെഹഃ

Rare Rose said...

8.പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലെ ഗിരീഷിനും,രവീന്ദ്രന്‍ മാഷിനുമൊപ്പം മമ്മൂട്ടി ആലപിച്ച പൊലിയോ പൊലി എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ്.

11.c)‘ഒരു നോക്കു കാണാന്‍‘ എന്ന സിനിമയിലെ ‘ചിന്നുക്കുട്ടി ഉറങ്ങീലെ‘ എന്ന ഗാനം.

d)ചിത്രം:‘അനുഭവങ്ങള്‍ പാളിച്ചകള്‍‘


എന്നാലും 7 ഭാഗമായി കൊടുത്ത ഈ ബോണസ് ചോദ്യം ഇത്തിരി കഠിനം തന്നെ ക്വിസ് മാസ്റ്റര്‍.:(
(ബോണസ് അല്ലാത്തതും കാര്യമായി അറിയില്ല എന്നതു വേറെ കാര്യം)
ബോണസ് മൊത്തം ഇപ്പോഴേ ശരിയാക്കിയ മിടുക്കന്മാരേം,മിടുക്കികളേം സമ്മതിക്കണം.:)

പൊറാടത്ത് said...

8. പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലെ “പൊലിയോ പൊലി..” എന്ന് തുടങ്ങുന്ന ഗാനം

പൊറാടത്ത് said...

9. ക്ഷണക്കത്ത് എന്ന ചിത്രത്തിലെ “ആ രാഗം മധുമയമാം രാഗം” എന്ന് തുടങ്ങുന്ന ഗാനം.

പൊറാടത്ത് said...

5. കൃഷ്ണചന്ദ്രന്‍

പൊറാടത്ത് said...

3. കെ. ജെ. ജോയ്

അഭിലാഷങ്ങള്‍ said...

5) KrishnaChandran.

Kumar Neelakandan © (Kumar NM) said...

ജോഷീ.. കതിരവാ.. ബോണസ് ചോദ്യത്തിൽ അപ്പോൾ ഏഴു ചോദ്യം ഇതിലുണ്ടോ??
എനിക്ക് ഏ മുതൽ ഡി വരെ നാലുചോദ്യമേ കാണിക്കുന്നുള്ളു.

അതുപോലെ ചോദ്യം 7 ൽ “ഇതാര്” എന്നു ചോദിച്ചാൽ അതിലെ ആരെയാണ് ഉദ്ദേശിച്ചത്? ആ അപ്പൂപ്പനെയോ അതോ സംയുക്താവർമ്മയെ പോലെയിരിക്കുന്ന ആ അമ്മ്യാരെയോ?

Kumar Neelakandan © (Kumar NM) said...

ബോണസ് ചോദ്യങ്ങളിൽ ഇപ്പോൾ രണ്ടെണ്ണത്തിന്റെ ഉത്തരവും, മോഡറേഷൻ കഴിയുമ്പോൾ ബാക്കിയുള്ള ഉത്തരവും എഴുതിയാൽ മാർക്ക് കിട്ടുവോ?

ബിന്ദു കെ പി said...

വല്യ എളുപ്പമാണെന്നൊക്കെ പറയുന്നുണ്ട്...എന്തോ, എനിയ്ക്കൊരു പിടിയുമില്ല...ഏതായാലും ഇനി നേരം കളയുന്നില്ല. ഉള്ളതു വച്ച് കാച്ചിയേക്കാം. ഒത്താൽ ഒത്തു. ബാക്കി ക്ലൂ വന്ന ശേഷം നോക്കാം

ഉത്തരങ്ങൾ:
1. ആ ഗാനം പാടിയത് ലെസ്ലി ആൻഡ്രൂസ് തന്നെ. കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ആദ്യത്തെ പേരാണ് ലെസ്ലി അൻഡ്രൂസ്.
5. തിക്കുറിശ്ശി സുകുമാരൻ നായർ.
10.
2) ഒരു രാത്രി കൂടി വിട വാങ്ങവേ..(സമ്മർ ഇൻ ബെത്‌ലഹേം)
11.
b) ബി എസ് സരോജ
c) ഇണക്കിളീ വരുകില്ലേ... (ഒരു നോക്കു കാണാൻ)

Kumar Neelakandan © (Kumar NM) said...

1. നീലകുയിലിലെ “എങ്ങിനെ നീ മറക്കും എന്ന ഗാനം പാടിയ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ആദ്യത്തെ പേരാണ് ലെസ്ലി ആൻഡ്ര്യൂസ്.
2. ജിയ ജലേ..(ദിൽ‌സേ..)
3. കെ ജെ ജോയ്
4. രാരീരം പാടുന്നു (ചിത്രം : അഷ്ടമി രോഹിണി )
5. ജോസ് പ്രകാശ്
6.
7.
8.പൊലിയോപൊലി (ചിത്രം - പല്ലാവൂർ ദേവനാരായണൻ)
9.
10.(1) ഒരു നാൾ വിശന്നേറെ തളർന്നതോ
(2). ഒരു രാത്രി കൂടി വിടവാങ്ങവേ

Kumar Neelakandan © (Kumar NM) said...

7. എം എസ് സുബ്ബലക്ഷ്മി & സദാശിവം
11. a. പ്രേം പൂജാരിയുടെ ലൊക്കേഷൻ, മുഖം മറഞ്ഞത് ഹരിഹരൻ
b . എം എസ് സുബ്ബലക്ഷ്മി
c. ഇണക്കിളി വരികില്ലെ.. (ചിത്രം : ഒരു നോക്കുകാണാൻ)

d കൂടി എഴുതിയിട്ട് ശരിയാണെങ്കിൽ മാർക്ക് തന്നാൽ മതി :)

എതിരന്‍ കതിരവന്‍ said...

Kumar:
Bonus Qn.
a. 2 qns. movie, director.
b. 1
c. 1
d. 3 qns: movie, characters' names.

Toatl=7

വികടശിരോമണി said...

10- 1 ) അറീയില്ല
2) അറീയില്ല

അതെന്താ വി.എമ്മേ അറിയാത്തേ?:)

കപ്ലിങ്ങാട്‌ said...

10.
b. ഒരു രാത്രി കൂടി വിടവാങ്ങവേ

11.
a. പ്രേം പൂജാരി, ഹരിഹരന്‍
b. എം.എസ്.സുബ്ബുലക്ഷ്മി
c. ഇണക്കിളീ, വരുകില്ലേ...

Pragati said...
This comment has been removed by the author.
nandakumar said...

കുമാറേട്ടാ
ബോണസ് ചോദ്യങ്ങളിൽ ഇപ്പോൾ അറിയാവുന്ന രണ്ടെണ്ണത്തിന്റെ ഉത്തരം എന്റെ മെയിലേക്കയക്കോ? ബാക്കി ഞാന്‍ തിരിച്ചയക്കാം :)

ഭൂമിപുത്രി said...

1. ഗായകൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ ആദ്യനാമം ലെസ്ലീ ആൻഡ്രൂസ് എന്നായിരുന്നുവെന്നൊരു ഓർമ്മ

2.സാവരിയേലെ വല്ല പാട്ടുമാണോ?
ഏതായാലും ഗ്ലൂവേണം ഗ്ലൂ

3. കെ.ജെ.ജോയ്

4 'രാരിരം പാടുന്നു രാക്കിളികൾ’-അഷ്ട്ടമിരോഹിണി

5. ജോസ് പ്രകാശ്

6. ‘ചഞ്ചലിത ചഞ്ചലിത..’ യുടെ ഒരു വേർഷൻ-ധർമ്മക്ഷേത്രേ കുരുക്ഷേത്രേ ( ഗ്ലൂ വന്നശേഷം വേണംച്ചാൽ മാറ്റാല്ലൊ)

7. പി.ഭാസ്ക്കരൻ (ശ്രീമതി സുന്ദരിയാണല്ലോ എന്ന് മുൻപ് ഈ ചിത്രം കണ്ടപ്പോളൊരു കമന്റ് പാസ്സാക്കിയത് ഉപകാരമായി)

8. 'പൊലിയോ പൊലി‘-പല്ലാവൂർ ദേവനാരായണൻ

9. കസ്തൂരി മാന്മിഴി മലർശരമെയ്തു...
മനുഷ്യമൃഗം
(ഇതല്ലെങ്കിൽ ഗ്ലൂ കഴിഞ്ഞാകട്ടെ)

10 1 ഓർമ്മയുടെ നാക്കിൻ തുമ്പിലൊരു സലിൽദാഗാനം തലകുത്തിമറിയുന്നു,അതുകൂടി കിട്ടീട്ടയയ്ക്കാമെന്ന് വിചാർച്ചാൺ വെച്ചോണ്ടിരുന്നത്,,കിട്ടണില്ല :(

2. ഒരു രാത്രികൂടി വിടവാങ്ങവേ-സമ്മർ ഇൻ ബത് ലഹേം

11-a- ഹരിഹരൻ-പ്രേപൂജാരി
b-എം.എസ്സ്.സുബ്ബലക്ഷ്മി

C ചിന്നുക്കുട്ടീ ഉറങ്ങീല്ലേ( അഥവാ ഇണക്കിളീ..)-ഒരു നോക്കു കാണാൻ

D. അനുഭവങ്ങൾ പാളിച്ചകൾ

ബൈജു (Baiju) said...

1. ബര്‍മ്മയില്‍ പോയി മതപരിവര്‍ത്തനം നടത്തുന്നതിനുമുമ്പ്, പ്രസ്തുതഗാനം പാടിയ കോഴിക്കോട് അബ്ദുള്‍ ഖാദറുടെ പേര്‍ ലെസ്സി ആന്‍ഡ്രൂസ് എന്നായിരുന്നു.

2. ജിയാ ജലേ ജാന്‍ ജലേ (എം ജി ശ്രീകുമാര്‍ പാടിയിട്ടുണ്ട്, മലയാളം വരികള്‍ ഗിരീഷ് പുത്തന്ചേരിയുടേത്, ക്യാമറ: സന്തോഷ് ശിവന്‍, ..............)

3. ജോണ്‍സണ്‍

4. സൂര്യനായ് തഴുകി

5. ജോസ്പ്രകാശ്

6. ആത്മാവില്‍ മുട്ടിവിളിച്ചതുപോലേ (ചരണം), കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ (പല്ലവി)

7. പി ഭാസ്കരന്‍ മാഷും, ഭാര്യയും (ഇന്ദിര)

8. പൊലിയോ പൊലി, പല്ലാവൂര്‍ ദേവനാരായണന്‍

9. ആ രാഗം... മധുമയമാം രാഗം (ക്ഷണക്കത്ത്)

10 1. വൈശാഖസന്ധ്യേ
2. ഒരുരാത്രികൂടി വിടവാങ്ങവേ

Manikandan said...

8. പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിലെ പൊലിയോ പൊലി പൂക്കില നാക്കില നിറനാഴി അളന്നു പൊലി എന്ന ഗാനത്തിന്റെ റിക്കോര്‍ഡിങ്.

11 a) മഴവില്ല് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. സംവിധായകന്‍ ദിനേഷ് ബാബു.

ഭൂമിപുത്രി said...

വീ.എമ്മിന്റെ ട്യൂഷൻ സെന്ററില്
ക്രാഷ് കോഴ്സിന് പിള്ളേരേയെടുക്ക്വോ?
എനിച്ചുമേണം ഇന്ദുലേഗേന്റെ സമ്മാനം

Kiranz..!! said...

Priya said...
can i answer like this comment?


Which comment Priya ? comment number please :)

Kumar Neelakandan © (Kumar NM) said...

ചോദ്യം 7 ൽ “ഇതാര്” എന്നു ചോദിച്ചാൽ അതിലെ ആരെയാണ് ഉദ്ദേശിച്ചത്? ആ അപ്പൂപ്പനെയോ അതോ സംയുക്താവർമ്മയെ പോലെയിരിക്കുന്ന ആ അമ്മ്യാരെയോ?

ബോണസ് ചോദ്യങ്ങളിൽ ഇപ്പോൾ രണ്ടെണ്ണത്തിന്റെ ഉത്തരവും, മോഡറേഷൻ കഴിയുമ്പോൾ ബാക്കിയുള്ള ഉത്തരവും എഴുതിയാൽ മാർക്ക് കിട്ടുവോ?

രണ്ടാമതു ചോദിക്കുന്ന ഈ സംശയത്തിനു ഉത്തരം എങ്കിലും കിട്ടുവോ? വോ.. വോ.. (എക്കോ)

ജോഷി said...

ആദ്യത്തെ സെറ്റ് ഉത്തരങ്ങൾ :

1. ലെസ്ലി ആൻഡ്രൂസ് (കോഴിക്കൊട് അബ്ദുൾ ഖാദർ) ആണ് നീലക്കുയിലിലെ “എങ്ങനെ നീ മറക്കും…” എന്ന ഗാനം പാടിയിരിക്കുന്നത്.

2. BHOOL BHULAIYAA-യിലെ mere dholna sun-aami je tumar എന്ന പാട്ട്‌ (http://www.youtube.com/watch?v=6y5MtjGePy0)...മലയാളികൾ വിനീത്, വിദ്യാബാലൻ, എം. ജി. ശ്രീകുമാർ, പ്രിയദർശൻ & സാബു സിറിൾ)

3. ജോൺസൺ മാഷ് (ഏ. ആർ. രഹ്മാനും ശരിയാവും എന്നു തോന്നുന്നു)

5. ജോസ് പ്രകാശ്

8. പൊലിയോ പൊലി... (പല്ലാവൂർ ദേവനാരായണൻ)

10. (1) ഒരുനാൾ വിശന്നേറെ...(2)ഒരു രാത്രികൂടി വിട വാങ്ങവേ...

11. (a) പ്രേം പൂജാരി; ഹരിഹരൻ
(b) എം. എസ്. സുബ്ബലക്ഷ്മി
(c) ചിന്നുക്കുട്ടി ഉറങ്ങിയില്ലേ...(ഒരു നോക്കു കാണാൻ)
(d) അനുഭവങ്ങൾ പാളിച്ചകൾ (കഥാപാത്രങ്ങളുടെ പേര് പിന്നാലെ)

MSL-Quiz-Master said...

കുമാറേയ് യ് യ് ( എക്കോയിട്ടു :)

7 ആം ചോദ്യത്തിന്റെ ട്രിക്ക് തന്നെ അതല്ലേ കൊച്ചള്ളാ :)

ബോണസ് ചോദ്യത്തിനു പകുതി ക്ലൂ കഴിഞ്ഞെഴുതിയാൽ ആദ്യ പകുതിയും പകുതിയുടെ പകുതീം കൂട്ടിയാൽ കിട്ടുന്നതെത്രയോ..അത്രതന്നെ മാർക്ക് :)

Jayasree Lakshmy Kumar said...

3. KJ Joy

Jayasree Lakshmy Kumar said...

Mrs & Mr P. Bhaskaran [?]

Jayasree Lakshmy Kumar said...

11.

a. Film "prem poojaari"
Director T.Hariharan [?]

Jayasree Lakshmy Kumar said...

11.
D. Ajayanum Vijayanum [ A Wild guess :)))]

Jayasree Lakshmy Kumar said...

5. Vineeth Sreenivaasan [chummaa irikkatte. oru vazhikku pONathallE :)]

sorry. Malayalam font is not working

ഭൂമിപുത്രി said...

എന്റമ്മോ..അവസാനശോദ്യത്തിന് മുഴുവനുത്തരം എഴുതീല്ലാന്ന് മനസ്സിലായത് ക്വിസ്മാസ്റ്ററുടെ സംശയനിവാരണം വായിച്ചപ്പോഴാൺ
11-d സത്യൻ-ചെല്ലപ്പൻ,നസീർ-ഗോപാലൻ
മാർക്ക് കുറയ്ക്കല്ലേഏഏഏഏഏഏഏഏഏഏഏ

ഭൂമിപുത്രി said...

എന്റമ്മോ..അവസാനശോദ്യത്തിന് മുഴുവനുത്തരം എഴുതീല്ലാന്ന് മനസ്സിലായത് ക്വിസ്മാസ്റ്ററുടെ സംശയനിവാരണം വായിച്ചപ്പോഴാൺ
11-d സത്യൻ-ചെല്ലപ്പൻ,നസീർ-ഗോപാലൻ
മാർക്ക് കുറയ്ക്കല്ലേഏഏഏഏഏഏഏഏഏഏഏ

Gops said...

ചോദ്യം 7. ട്രിക് എന്നുദ്ദേശ്ശിച്ചത്?

Gops said...

1. അദ്ദേഹമാണ് ആ ഗാനം ആലപിച്ചിരിക്കുന്നത് (കോഴിക്കോട് അബ്ദുള്‍ ഖാദര്‍ എന്ന ലെസ്ലി ആൻഡ്രൂസ്)
2.
3.
4.
5. ജോസ് പ്രകാശ്
6. ചിറ്റാരം കാട്ടില്‍ മര്‍മ്മരം...
7.
8.പൊലിയോ പൊലിപൊലിയോ..., പല്ലാവൂര്‍ ദേവനാരായണന്‍
9.
10.1.
10.2.ഒരു രാത്രികൂടി വിടവാങ്ങവേ...
11.a. പ്രേം പൂജാരി, ഹരിഹരന്‍
11.b.
11.c.ഇണക്കിളി വരുകില്ലേ..., ഒരുനോക്കു കാണാന്‍
11.d.

ജോഷി said...

7. പി. ഭാസ്കരൻ & ശാരദ


ബോണസ് ചോദ്യം തുടർച്ച:
11. (d) സത്യന്റെ കഥാപാത്രം സഖാവ്‌ ചെല്ലപ്പൻ

പൊറാടത്ത് said...

10.(a) ദേവദാസി എന്ന ചിത്രത്തിലെ “ഒരുനാള്‍ വിശന്നേറെ തളര്‍ന്നേതോ...” എന്ന ഗാനം

Jayasree Lakshmy Kumar said...

4. രാരിരം പാടുന്ന രാക്കിളികൾ..[അഷ്ടമി രോഹിണി]

8. പൊലിയോ പൊലി....[ചിത്രം പല്ലാവൂർ ദേവനാരായണൻ]

10.

1. ഒരു നാൾ വിശന്നേറേ തളർന്നേതോ..വാനമ്പാടി

ലേഖാവിജയ് said...

ഉത്തരമെന്നു എനിക്കു തോന്നുന്നത്.

1.എങ്ങനെ നീ മറക്കും കുയിലേ എന്ന ഗാനമാലപിച്ച കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ആദ്യ പേര്.

5.ശ്രീ.ജോസ്പ്രകാശ് ( ഇതു ഉറപ്പാണ്.അല്ലെന്നു പറഞ്ഞാല്‍ സമ്മതിച്ചു തരില്ല )

6.താഴ്വാരം എന്ന സിനിമയിലെ ചിറ്റാരം കാറ്റില്‍ മര്‍മ്മരം .. എന്ന ഗാനം.

7.പി.ഭാസ്കരന്‍.

8.പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലെ മമ്മൂട്ടി പാടിയ പൊലിയോ പൊലി പൊലിയോ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ്
10. 1. ഒരുനാള്‍ വിശന്നേറെ വലഞ്ഞേതോ വാനമ്പാടി എന്നു തുടങ്ങുന്ന ഗാനം
2.ഒരു രാത്രി കൂടി വിട വാങ്ങവേ... എന്ന ഗാനം
11.a.പ്രേം പൂജാരിയുടെ സെറ്റ്. സംവിധായകന്‍ ഹരിഹരന്‍.
b.ബി എസ് സരോജ
c. ഒരു നോക്കു കാണാന്‍ എന്ന സിനിമയിലേ ഇണക്കിളീ വരുകില്ലേ എന്ന ഗാനം
d.ചിത്രം : അനുഭവങ്ങള്‍ പാളിച്ചകള്‍.

MSL-Quiz-Master said...

മിടുക്കന്മാരേ മിടുക്കികളേ..ക്ലാ.ക്ലാ ക്ലീ..ക്ലീ..ക്ലൂ വരാൻ ഇനി വെറും മണിക്കൂറുകൾ മാത്രം.അറിയാവുന്ന ഉത്തരങ്ങൾ പറഞ്ഞ് മുഴുവൻ മാർക്ക് സ്വന്തമാക്കൂ. ക്ലൂ വരാൻ കാത്തു നിൽക്കാതെ മടിച്ചു നിൽക്കാതെ കടന്നു വരൂ.

ഉപാസന || Upasana said...

Question 8.

film : Pallaavoor Devanaaraayanan.

Song : poliyO poli...

ഉപാസന || Upasana said...

Question 4 :

kunchaakko boban paadunna "achchaneyaanenikkishTam"

film ariyillaa

പൊറാടത്ത് said...

11 (b) എം.എസ്. സുബ്ബലക്ഷ്മി
(c) ഒരു നോക്കു കാണാന്‍ എന്ന ചിത്രത്തിലെ “ചിന്നുക്കുട്ടീ ഉറങ്ങീലേ” എന്ന ഗാനം.

ബാക്കീള്ളത് ക്ലൂ തന്നാലും കിട്ടുംന്ന് തോന്ന്‌ണില്ല്യ.

Kumar Neelakandan © (Kumar NM) said...

നേരത്തെ എഴുതാതിരുന്ന “d“ കൂടി ചേർത്ത് 11 മത്തെ ചോദ്യത്തിന്റെ പൂർണ്ണ ഉത്തരം

11
a. പ്രേം പൂജാരിയുടെ ലൊക്കേഷൻ, മുഖം മറഞ്ഞത് ഹരിഹരൻ
b . എം എസ് സുബ്ബലക്ഷ്മി
c. ഇണക്കിളി വരികില്ലെ.. (ചിത്രം : ഒരു നോക്കുകാണാൻ)
d. അനുഭവങ്ങൾ പാളിച്ചകൾ (സത്യൻ - ചെല്ലപ്പൻ, നസീർ - പരമു)

Kumar Neelakandan © (Kumar NM) said...

6. പനിമതിമുഖി ബാലേ.., (സ്വതിതിരുനാൾ എന്നചിത്രത്തിൽ ഇങ്ങിനെ പാടുന്നു)

ബൈജു (Baiju) said...

11 a ചിത്രം:മഴവില്ല്, സംവിധായകന്‍:ദിനേശ് ബാബു
b ടി.ആര്‍ ഓമന
c ചിന്നുക്കുട്ടീ ഉറങ്ങീലേ
d ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ സത്യന്‍ : ചെല്ലപ്പന്‍, നസീര്‍: ഗോപാലന്‍

കപ്ലിങ്ങാട്‌ said...

11.
d. അനുഭങ്ങള്‍ പാളിച്ചകള്‍, സത്യന്‍ - ചെല്ലപ്പന്‍, നസീര്‍ - ???

Indu said...

ഒരു കറക്കിക്കുത്ത് നടത്തട്ടെ... :)

4. പൂ കുങ്കുമപ്പൂ... (രസതന്ത്രം) ???

9. ആ രാഗം.. മധുമയമാം രാഗം... (ക്ഷണക്കത്ത്) ???

Gops said...

2. ദിയാ ജലേ ജാന്‍ ....
3. കെ ജെ ജോയ്
9. ആ രാഗം...., ക്ഷണക്കത്ത്
10.1.
11.b. മിസ്സ് കുമാരി
11.d. അനുഭവങ്ങള്‍ പാളിച്ചകള്‍

Kala said...

1. ലെസ്ലി ലൂയിസ് ആണു ഈ ഗാനം ആലപിച്ചിരിക്കുന്നത്
2.ഖുദാ സേ മന്നത്തു ഹേ മേരി.. കീര്‍ത്തി ചക്ര
3. ദീപക് ദേവ്
4. ചന്ദന തെന്നലായ്...
5. ജോസ് പ്രകാശ്
6. കണ്ണെത്താ ദൂരെ മറുതീരം..
7. പി ഭാസ്കരന്‍
8. പുലിയോ പുലിപുലിയോ..
9. ശാന്തമീ രാത്രിയില്‍...
10.
1. കിനാവില്‍ ഏദന്‍ തോട്ടം..
2. ഒരു രാത്രി കൂടി....
11.
a. പ്രേം പൂജാരി, ഹരിഹരന്‍
b. ഭാഗ്യശ്രീ
c. ഇണക്കിളി വരുകില്ലേ
d. അടിമകള്‍

MSL-Quiz-Master said...

പ്രിയരേ സൂചനകൾ എത്തിക്കഴിഞ്ഞു...ഇനി എല്ലാവർക്കും പകുതിമാർക്കോടെ ഉത്തരങ്ങൾ മുഴുവൻ പൂർത്തിയാക്കാം.

അഭിലാഷങ്ങള്‍ said...

5) ഒടുവില്‍ ഉണ്ണികൃഷ്ണന്‍.

അഭിലാഷങ്ങള്‍ said...

ഹലോണ്‍... 2) ക്ലൂ...
സാബു സിറിലാണോ ബാബൂ സിറിലാണോ?

MSL-Quiz-Master said...

പ്രിയരേ.. 2,7,9 ത് എന്നീ ചോദ്യങ്ങളുടെ സൂചനകളിൽ ചില മാറ്റങ്ങളുള്ളത് ശ്രദ്ധിക്കണേ..തെറ്റിനു ക്ഷമാപണം.

Kumar Neelakandan © (Kumar NM) said...

after the clue

2. അമി ജെ തുമാർ ( ഫൂൽ ബുലായ)
6. ആത്മാവിൽ മുട്ടിവിളിച്ചതുപോലെ/കണ്ണിൽ പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ (ആരണ്യകം)
7. പി ഭാസ്കരൻ
9. പ്രണമമണി തൂവൽ കൊഴിയും പവിഴമഴ ( അഴകിയരാവണൻ)

അഭിലാഷങ്ങള്‍ said...

ങാ.. എന്നാല്‍....

2) ‘ബൂല്‍ ബുലയ്യ’ യിലെ “മെരേ ഡോല്‌നാ സുന്‍..”

മണിച്ചിത്രത്താഴിന്റെ ഹിന്ദി റേമേക്ക്... പ്രിയദര്‍ശ്ശന്‍, വിനീത്, വിദ്യ ബാലന്‍, എം.ജി.ശ്രീകുമാര്‍, സാബു സിറില്‍.. എന്നിവര്‍ ഈ പാട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉപാസന || Upasana said...

5 . nedumudi venu :-)

1. KP udayabhaanu. singer of song.

അഭിലാഷങ്ങള്‍ said...

7) ഉത്തരം: പി. ഭാസ്കരന്‍ മാഷ്.

അദ്ദേഹത്തിന്റെ ഭാര്യ കൂടെ. ഉത്തരം ശരിയാണേല്‍, ശ്ശ്ശ്ശ്ശ്.. എനിക്ക് നഷ്ടമായത് 50 ദിര്‍ഹമാണ് മക്കളെ 50 ദിര്‍ഹം. ഈ ചിത്രം കണ്ടപാടെ എന്റെ ഓഫീസില്‍ കൂടെ ജോലിചെയ്യുന്ന ഒരു മലയാളി ഫ്രന്റ് അരുണ്‍ പറഞ്ഞു, “പി.ഭാസ്കരന്‍“ . ഞാന്‍: “പോടേ പോടേയ്.. അവന്റെ ഒരു കണ്ടുപിടുത്തം!!”; “ബെറ്റിനുണ്ടോ?”, “ങാ ഉണ്ട്”, “50 AED", “ങാ 50 എങ്കില്‍ 50”!

പോയത് നാട്ടിലെ 650 രൂപ. എന്നാലുമെന്റ പി.ഭാസ്കരന്മാഷേ.... എന്നോടീച്ചതി....

പറഞ്ഞ ഉത്തരം തെറ്റാകണേന്ന് പ്രാര്‍ത്ഥിക്കുന്ന ആദ്യ അനുഭവം! :(

ഗന്ധർവൻ said...

1.ഗായിക
2.
3.ബോംബെ രവി
5.ഒടുവിൽ
7.പി.ഭാസ്കരൻ
6.കേവലമർത്യഭാഷ കേൾക്കാത്ത.........
8.പൊലിയോ പൊലി പൂക്കില നാക്കില നിറനാഴിയളന്നുപൊലി...........
10.1.ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളേ...
10.2 ഒരു രാത്രി കൂടി വിടവാങ്ങവേ.........

അഭിലാഷങ്ങള്‍ said...

11 ബി) എം.എസ്സ്. സുബലക്ഷ്മി

ജോഷി said...

4. രാരിരം പാടുന്നു രാക്കിളികൾ... (അഷ്ടമിരോഹിണി)

6. ആത്മാവിൽ മുട്ടി വിളിച്ചതുപോലെ… (ആരണ്യകം)

9. മിന്നിത്തെന്നും നക്ഷത്രങ്ങൾ ….(നിറം)

(ഇനി ഏതെങ്കിലും ചോദ്യം വിട്ടുപോയോ ആവോ !)

അഭിലാഷങ്ങള്‍ said...

9) “എന്നെ മറന്നോ പൊന്നേ നീ എന്നേ മറന്നോ പൊന്നേ, നീയില്ലയെങ്കില്‍ നിന്‍ പാട്ടില്ലയെങ്കില്‍ ഏകാന്തയല്ലോ കണ്ണേ....” ;

വിദ്യാസാഗറിന്റെ ഈ പാട്ടില്‍ ഈ പറഞ്ഞ കുന്തമാണ് ഉപയോഗിച്ചിരിക്കുന്നത്.. ന്നാ..തോന്നുന്നേ...! ഈ സാക്സോ എന്ന് പറയുന്ന സാധനം അധികം മലയാളസിനിമാഗാനങ്ങളില്‍ ഉപയോഗിച്ചിട്ടില്ല ആരും എന്നാ തോന്നുന്നത്. അത് പോലെ തോന്നിക്കുന്ന ശബ്ദം കീബോഡില്‍ നിന്ന് സൃഷ്ടിച്ചിട്ടുണ്ട് ചില ഗാനങ്ങളില്‍. ഏതായാലും എന്റെ ഉത്തരം എഴുപുന്നതരകനിലെ ഈ ഗാനം തന്നെ.

ഉത്തരം ശരിയാണേല്‍ ഈ ചോദ്യം ചോദിച്ച ക്വിസ്സ് മാഷിന് ഒരു കിസ്സ്!! നല്ല ഒരു ചോദ്യമാണിത്. വിദ്യാസാഗറിന്റെ സുജാതപ്പാട്ടുകള്‍ ഒന്നൂടെ കേള്‍ക്കേണ്ടിവന്നു....! ഉത്തരം തെറ്റാണേല്‍, ചമ്മിയതായി പ്രഖ്യാപിക്കുന്നു, കൂടാതെ ആരോപണവും ഉന്നയിക്കുന്നു, “ചേയ്.. എന്ത് ചോദ്യമാ ഇത്? ചെ ചെ... ശരിയില്ല.. ശരിയില്ല...” :) :)

Rare Rose said...

2.Bhool Bhulaiya എന്ന പ്രിയദര്‍ശന്‍ സിനിമയിലെ ‘mere dholna sun mere pyaar ki dhun, mere dholna sun..’
എന്ന ഗാനം.

7.പി.ഭാസ്കരന്‍

9.ഗ്രാമഫോണ്‍ എന്ന സിനിമയിലെ “നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിന്‍ മഴവില്ലു മെനഞ്ഞു തരാം..”എന്ന ഗാനം.

11.a)പ്രേം പൂജാരി എന്ന സിനിമയുടെ ലൊക്കേഷന്‍.സംവിധായകന്‍ ഹരിഹരന്‍.

Indu said...

സൂചനകള്‍ക്ക് ശേഷം...

2. "भूल भुलैया" എന്ന ചിത്രത്തിലെ "Mere dholna" എന്ന ഗാനം

4. "അഷ്ടമിരോഹിണി" എന്ന ചിത്രത്തിലെ, പി സുശീല പാടുന്ന "രാരീരം പാടുന്നു രാക്കിളികള്‍.." എന്ന ഗാനം...
{ശ്ശോ, കഷ്ടം, ഈ ഗാനം ദാസേട്ടന്‍ പാടിയത് മനസ്സിലുള്ളത് കൊണ്ട്, പിന്നെ വേറെ കേള്‍ക്കാന്‍ തോന്നിയില്ലാ. :(( }

9. മിന്നും നിലാത്തിങ്കളായ്.... (എഴുപുന്ന തരകന്‍)

അനാഗതശ്മശ്രു said...

7. P Bhaskaran

utharam maatti

അനാഗതശ്മശ്രു said...

5.Oduvil Unnikrishnan

utharam maatti

ഭൂമിപുത്രി said...

2.“മേരേ ഡോൽനാ“-ഭൂൽഭുലയ്യ
വിദ്യാബാലൻ,വിനീത്,പ്രിയദർശൻ
സാബു സിറിൽ,എം.ജി.ശ്രീകുമാർ എന്നീ മലയാളികൾ പോരേ?
ഷൈനി അഹൂജ മലയാളിയാണോ?

6 ഹരിഹരൻ എന്നത് ഗായകനാണെങ്കിൽ....
ചരണമെന്നു പറയുന്നത് ആദ്യം തുടങ്ങി പിന്നെ ഇടയ്ക്കാവർത്തിയ്ക്കുന്ന ആ കോറസ്സ് ഉദ്ദേശിച്ചാ‍ണെങ്കിൽ...
പൊട്ടക്കണ്ണന്റെ ഏറ് പോലെ..ദാ----
‘പറയാൻ ഞാൻ മറന്നു..’
മില്ല്യെനിയെം സ്റ്റാർസ്

9.‘സുന്ദരിയേ സുന്ദരിയേ..’ഒരു മറവതൂർക്കനവ്

10 1.ഒരു നാൾ വിശന്നേറെ (ദേവദാസി)
ഈ പാട്ടിന്റെ അടുത്തുകൂടിയൊക്കെ പോയതാൺ,റിലീസ് ചെയ്യാത്ത സിനിമകൾ ചോദിയ്ക്കില്ലല്ലൊന്ന് വെച്ച് കേട്ടുനോക്കീല്ല
ചതിയായിപ്പോയി!

Ashly said...

6. kaananazhakulla maanikya kuyi
10. 1. oru raathri koode vida vaangave .. summer in bethlehem

Kumar Neelakandan © (Kumar NM) said...

2. ഇത്തരത്തിൽ ഒരുപാടു ഗാനങ്ങൾ ഹിന്ദിയിൽ ഉണ്ട്. പ്രിയദർശന്റെ പാട്ടുകൾ എടുത്താൽ മതി.
അതിൽ തന്നെ പ്രശസ്തരായ 7 മലയാളികൾ ചെയ്ത പാട്ടുണ്ട്,
tu hi tu (കഭി നാ കഭി - പ്രിയൻ, രവി കെ ചന്ദ്രൻ, എഡിറ്റർ ഗോപാലകൃഷ്ണൻ, സാബൂ സിറിൾ, എം ജി ശ്രീകുമാർ, പ്രൊഡ്യൂസർ ഗുഡ്നൈറ്റ് മോഹൻ, മേക്കപ്പ് മാൻ വിക്രമൻ നായർ) പിന്നെ ചവറുപോലെ ക്രൂ അംഗങ്ങൾ മലയാളികളും

പ്രിയന്റെ മിക്ക ഹിന്ദി ഗാനങ്ങളിലും ഇതു തന്നെ സംഭവിക്കുന്നു

അഭിലാഷങ്ങള്‍ said...

ഒരു ഉത്തരം കൂടി.

6) “ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ..

കണ്ണിൽ പൂങ്കവിളിൽ തൊട്ടുകടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ"

ആരണ്യകത്തിലെ ഈ ഗാനം തന്നെ ഉത്തരം. നോ ഡൌട്ട്. :)

അനാഗതശ്മശ്രു said...

9. പൈക്കറുമ്പിയെ മേക്കും ( ഗ്രാമഫോണ്‍ )

അഭിലാഷങ്ങള്‍ said...

ഒന്നൂടി...

3) ഉത്തരം: കെ. ജെ. ജോയ്.

ലേഖാവിജയ് said...

ക്ലൂ വന്നതിനു ശേഷമുള്ള ഉത്തരങ്ങള്‍

2. mere dholana sun mere pyaar ki dhun.. film : bhool bhulaiyya

3. K.J. Joy

6.ആരണ്യകത്തിലെ ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ.. എന്ന ഗാനം.

nandakumar said...

സൂചനകള്‍ക്ക് ശേഷം എന്റെ ഉത്തരങ്ങള്‍

2) ചിത്രം-ഭൂല്‍ ഭുലായേ. ഗാനം മേരേ ഡോല്‍നാ (Bhool Bhulaiya-Mere Dholna)

(പ്രിയദര്‍ശന്‍-സാബുസിറിള്‍-വിനീത്-എം.ജി ശ്രീകുമാര്‍-എന്‍.ഗോപാലകൃഷ്ണന്‍)

ലേഖാവിജയ് said...

ചോദ്യം 4 ന്റെ ഉത്തരം

രാരിരം പാടുന്നു രാക്കിളികള്‍.. എന്നു തുടങ്ങുനന്‍ ഗാനം. ചിത്രം അഷ്ഠമി രോഹിണി.

Jayasree Lakshmy Kumar said...

2. The song "ami je thumhar" from the film bhool bhulaiya

Jayasree Lakshmy Kumar said...

6. ആത്മാവിൽ മുട്ടിവിളിച്ചതു പോലെ.. [ചിത്രം ആരണ്യകം]

Gops said...

2. മേരേ ധോല്‍നാ....
4. രാരീരം പാടുന്നു രാക്കിളികള്‍....
6. ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ...
10.1. ഒരു നാള്‍ വിശന്നേറെ തളര്‍ന്നൊരു...

Gops said...

9. തത്തമ്മപേര് താഴം.....

Rare Rose said...

5.നെടുമുടി വേണു.

6.ആരണ്യകത്തിലെ ‘ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ..സ്നേഹാതുരമായി തൊട്ടുരിയാടിയ പോലെ..‘ എന്ന ഗാനം.

11b)P.ലീല.

11d)സഖാവ് ചെല്ലപ്പന്‍-സത്യന്‍

Jayasree Lakshmy Kumar said...

9. നിനക്കെന്റെ മനസ്സിന്റെ...[ചിത്രം ഗ്രമഫോൺ]

[ഈ ക്വിസ് കഴിയുമ്പോൾ ആരാ കുറേ ചെമ്പരത്തിപ്പൂക്കൾ സ്പോൺസർ ചെയ്യാനുള്ളത്. പ്ലീസ്...]

ബൈജു (Baiju) said...

4. രാരീരം പാടുന്നു രാക്കിളികള്‍

ബൈജു (Baiju) said...

4. രാരീരം പാടുന്നു രാക്കിളികള്‍

BBM said...

1. kozhikode abdul khader
2Bhool bhulayya
3joy
4
5 Jose Prakah
6
7. P.Bhaskaran, Ms Kumari
8.Pallavoor Devanarayanan
9
10)1-Orunaal visannere thalarnnetho
2) Oru rathrikoodi

11- a)Mazhavillu-Dinesh Babu
12)P.Leela
C)Oru Nokku kanan-chandanakkuriyumayi va

ബിന്ദു കെ പി said...

ക്ലൂവിനുശേഷമുള്ള ഉത്തരങ്ങൾ:

5. ഒടുവിൽ ഉണ്ണികൃഷ്ണൻ

6. ആരണ്യകം എന്ന സിനിമയിലെ “ആത്മാവിൽ മുട്ടിവിളിച്ചതുപോലെ” എന്ന ഗാനം (പല്ലവി: കണ്ണിൽ പൂങ്കവിളിൽ തൊട്ട്.......)

7. പി. ഭാസ്കരൻ

10.
1) ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി...(സിനിമ: ദേവദാസി)

11. a) സിനിമ: പ്രിയം. സംവിധായകൻ: സനൽ
b) പി. ലീല
d) അനുഭവങ്ങൾ പാളിച്ചകൾ (കഥാപാത്രങ്ങളുടെ പേര് അറിയില്ല)

ബിന്ദു കെ പി said...

ക്ലൂവിനുശേഷമുള്ള ഉത്തരങ്ങൾ:

5. ഒടുവിൽ ഉണ്ണികൃഷ്ണൻ

6. ആരണ്യകം എന്ന സിനിമയിലെ “ആത്മാവിൽ മുട്ടിവിളിച്ചതുപോലെ” എന്ന ഗാനം (പല്ലവി: കണ്ണിൽ പൂങ്കവിളിൽ തൊട്ട്.......)

7. പി. ഭാസ്കരൻ

10.
1) ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി...(സിനിമ: ദേവദാസി)

11. a) സിനിമ: പ്രിയം. സംവിധായകൻ: സനൽ
b) പി. ലീല
d) അനുഭവങ്ങൾ പാളിച്ചകൾ (കഥാപാത്രങ്ങളുടെ പേര് അറിയില്ല)

ബൈജു (Baiju) said...

2. മേരേ ധോല്‍നാ..

ലേഖാവിജയ് said...

ഉത്തരം 9.ദോസ്ത് എന്ന സിനിമയിലെ തത്തമ്മ പേര് .. എന്നു തുടങ്ങുന്ന ഗാനം .

വികടശിരോമണി said...

മാളോരേ,
മൂന്നാമങ്കവും ഇതാ തീരുന്നു.ഉത്തരങ്ങളിതാ നിങ്ങൾക്കു മുന്നിൽ!
സ്‌കോർ‌ബോഡ് വഴിയേ വരും.
പങ്കെടുത്ത മുഴുവൻ ചങ്ങാതിമാർക്കും ക്വിസ് പാനലിന്റെ അനുമോദനങ്ങൾ!

വികടശിരോമണി said...

കമന്റ് വാതായനങ്ങൾ തുറന്നിരിക്കുന്നു.ആർക്കും വരാം,കമന്റാം.അഭിപ്രായങ്ങൾ,സംശയങ്ങൾ-സ്വാഗതം ചെറുപ്പക്കാരേ:)

അഭിലാഷങ്ങള്‍ said...

“രാരീരം പാടുന്നു രാക്കിളികള്‍“ ഈ പാട്ട് ഞാന്‍ എഴുതിയശേഷം വിട്ടതായിരുന്നു. കാരണം അത് കേട്ടുനോക്കിയപ്പോള്‍ അതില്‍

“രാരിരം പാടുന്നു രാക്കിളികള്‍
താളത്തിലാടുന്നു തളിര്‍ലതകള്‍
ഈണത്തിലൊഴുകുന്നു
പൂന്തെന്നല്‍ ഇനിയുമുറങ്ങുകെന്‍ പൊന്മകനേ....”

എന്നാണ് കേട്ടത്. അപ്പോള്‍ അച്ഛന്‍ മകനെ ഉറക്കാന്‍ പാടിയത് എന്നാണ് ഞാന്‍ വിശ്വസിച്ചത്. വേറെ വേര്‍ഷന്‍ ഉണ്ടോ? എവിടെയും കണ്ടില്ല. ഉണ്ടേല്‍ ഒന്ന് ഷേര്‍ചെയ്താല്‍ ഉപകാരമായിരുന്നു.

ഈ ഉത്തരം അറിയാമായിരുന്നിട്ട് ഒഴിച്ച് വിട്ടതും, രണ്ട് ചോദ്യങ്ങള്‍ 5 & 10.2 തെറ്റായി എഴുതിയതും ഒഴിച്ചാല്‍ ബാക്കി ഒക്കെ ശരിയുത്തരം ഗണ്ടുപിടിച്ചാ‍ച്ച്.. ജിങ്ക് ജക്ക!!:)

അഭിലാഷങ്ങള്‍ said...

“രാരിരം പാടുന്നു രാക്കിളികള്‍ “! ഉത്തരം എഴുതിയിട്ട് പബ്ലിഷ് ചെയ്യാതിരിക്കാന്‍ കാരണം ഈ പാട്ടിന്റെ യേശുദാസ് വേര്‍ഷനില്‍ അങ്ങിനെയൊന്ന് കണ്ടില്ല, മകനെയുറക്കാന്‍ പാടുന്ന പാട്ടായിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്. യേശുദാസ് വേറെ വേര്‍ഷന്‍ പാടിയിട്ടുണ്ടേല്‍ ആരേലും അയച്ചുതരണേ, പിന്നെ, പി.സുശീല പാടുന്ന വേര്‍ഷനിലാണ് ഇങ്ങനെയുള്ളത് എങ്കില്‍ എങ്ങിനെ അത് ഒരു “മകന്‍ അച്ഛനെ ഉറക്കാന്‍ പാടുന്ന പാട്ടാവും??” എന്നാണ് എന്റെ ഡൌട്ട്. എന്താ ഈ ഡൌട്ട് ഡൌട്ടല്ലാന്നുണ്ടൊ? ആരും ഒന്നും മിണ്ടാത്തേ... ങേ...

ബിന്ദു കെ പി said...

അഭിലാഷങ്ങൾ പറഞ്ഞ കാര്യം എനിയ്ക്കും പറ്റി. ഇതല്ല ഉത്തരമെന്ന് വിചാരിച്ച് ഞാനും വിട്ടുകളയുകയാണ് ചെയ്തത് :(

എതിരന്‍ കതിരവന്‍ said...

It is well established that in Indian movies in general boys' voice is done by female singers.

:: VM :: said...

അതാണു- അബിലാഷം പറഞ്ഞതാ പായിന്റ്റ്

ചോദ്യങ്ങള്‍ ശരിയല്ല! എന്റെ ഒരെണ്ണമേലും ശരിയാവുമെന്നാര്‍ന്നു പ്രതീക്ഷ.

കുഞ്ഞിക്കണ്ണേട്ടന്‍ ഈ ക്വിസില്‍ പങ്കെടുത്തില്ലേ?

അഭിലാഷങ്ങള്‍ said...

ഓ... അത് ശരി. അപ്പോ, ആ പടം കാണാതിരുന്നത് കൊണ്ട് പറ്റിയ പുലിവാലാണ്. ആണ്‍കുട്ടികള്‍ക്കൊക്കെ വേണ്ടിപാടാന്‍ പി.സുശീലയൊക്കെ ഇങ്ങനെ തയ്യാറായാല്‍ നമ്മള്‍ നട്ടംതിരിയും! ഇനി ക്വിസ്സിന് വേണ്ടി ബാലന്‍, വിഗതകുമാരന്‍ തുടങ്ങി പഴശ്ശിരാജവരെയുള്ള മലയാളത്തില്‍ ഇറങ്ങിയ എല്ലാ പടങ്ങളും കാണേണ്ടിവരുമല്ലോ ദൈവേ... :) :)

ആഹ, എന്റെകൂടെ ദുഃഖം പങ്കിടാന്‍ ബിന്ദു.കെ.പിയും ഉണ്ടല്ലോ.! .. ഹൊ ..ഒരാളെങ്കിലും ഉണ്ടായല്ലോ കൂട്ടിന്.. സമാധാനമായി! ബൈ ദ വേ, ഈ “കെ.പി” ന്ന് പറഞ്ഞാ “കേരളാ പോലീസ്” ഒന്നും അല്ലല്ലോ..? സമാധാനക്കേടുണ്ടാക്കരുത്.. പ്ലീസ്.. :(

ലേഖാവിജയ് said...

എം എസ് സുബ്ബലക്ഷ്മിയെന്നാല്‍ വെളുത്തമുടിയും വലിയ വട്ട പൊട്ടും തിളങ്ങുന്ന മുക്കുത്തിയും ..അതുമാത്രമാണ് മനസ്സില്‍.

ഇടിവെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചതുപോലെ ഒരു ബോണസ് ചോദ്യം.നാലു ചോദ്യത്തിനും ഉത്തരം ശരിയാക്കണം എന്ന കടുമ്പിടുത്തം ഒഴിവാക്കണം(നിയമഭേദഗതി ആവാം)രണ്ടെണ്ണമെങ്കിലും ശരിയാക്കിയവര്‍ക്കു പകുതി മാര്‍ക്കു കൊടുക്കണം.
നിങ്ങള്‍ക്കു ഉത്തരം കയ്യില്‍ വച്ച് ചോദ്യം എഴുതിയാല്‍ മതി.ഞങ്ങള്‍ ഒരു ചോദ്യത്തിന് എത്ര ഉത്തരം എഴുതിയാലാണ് ശരിയാവുക?

വികടശിരോമണി said...

ഹഹഹഹ..ലേഖേടെ ചോദ്യം കലക്കി.ആ ചോദ്യഠിനു തന്നെ ഒരു മാർക്ക് കൊടുക്കേണ്ടതാണ്:)
ഇത്യയുടെ പ്രധാനമന്ത്രി ആരാന്ന് പരീക്ഷക്കു ചോദിച്ചപ്പോൽ ടിന്റു മോൻ “അച്ചുതാനന്ദൻ”എന്നുത്തരം എഴുതി.മാർക്ക് കിട്ടാഞ്ഞപ്പോൾ ടിന്റുമോന്റെ പരാതി
“ശരിക്കും ഉത്തരം ഒട്ടും തെറ്റീട്ടില്ല.ചോദ്യാണ് തെറ്റീത്.കേരളത്തിന്റെ മുഖ്യമന്ത്രി ആര് എന്നതയിരുന്നു ശരിക്കുള്ള ചോദ്യം”

ഭൂമിപുത്രി said...

'അത്മാവിൽ മുട്ടിവിളിച്ചതു പോലെ...’ എന്നഭാഗം
ചരണമായാണോ കണക്കാക്കേണ്ടത്?
ഒരുപാട്ടിന്റെ തുടക്കത്തിന് കണ്ടുപോരുന്ന സ്വഭാവങ്ങൾ ഈ വരിയ്ക്കല്ലേയുള്ളത്?
ഈ പല്ലവി അവസാനം ആവർത്തിയ്ക്കുന്നതായാൺ ഞാൻ മനസ്സിലാക്കിയത്
‘കന്നിപ്പൂങ്കവിളിൽ..’എന്നുതുടങ്ങുന്ന വരിയ്ക്ക് സ്വതന്ത്രമായ നിലനിൽ‌പ്പില്ലല്ലൊ.അതിനുമുൻപുള്ളവരികൾ ചേർത്ത് പാടിയാലേ ആ വരി പൂർണ്ണമാകുന്നുള്ളൂ
അങ്ങിനെയുള്ള വരികളെ പല്ലവിയെന്ന് പറയാമോ?
ഈ പാട്ടിന്റെത് അപൂർവ്വമായ ഒരു പാറ്റേൺ ആൺ.അതുകൊണ്ടാണീ സംശയം.

ജോഷി said...

Note 1. P. Bhaskarante bharyayude peru sarada ennanu

Note 2. Nirathile "minniththennum Nakshathrangal..." also uses saxophone

ലേഖാവിജയ് said...

കണ്ണൂർ ഇലക്ഷൻ പ്രമാണിച്ച് ഇത്തവണ വൻ കിഴിവ്. എളുപ്പമുള്ള ചോദ്യങ്ങൾ......

പ്രയാസമുള്ള ഉത്തരങ്ങള്‍ :)

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി ജയിച്ചതിന്റെ പേരില്‍ ഞങ്ങള്‍ രക്തസാക്ഷികളായി .അത്ര തന്നെ.

ഓഫ്.റോസക്കൊച്ച് വന്നോ പിന്നേം? :)പരീക്ഷ കഴിഞ്ഞോ?ക്വിസ്സ് ഇന്നു വരും നാളേം വരും.നീ നന്നായി പഠിക്ക് കേട്ടോ.:)

Manikandan said...

ഇതില്‍ എനിക്കറിയാമായിരുന്ന ഉത്തരം ഒന്നു മാത്രം. പി ഭാസ്കരന്‍. മറ്റു ഉത്തരങ്ങള്‍ പല്ലാവൂര്‍ ദേവനാരായണനും, മഴവില്ലും (മഴവില്ല് തെറ്റിപ്പോയി) പറഞ്ഞുതന്ന് എന്റെ സഹപ്രവര്‍ത്തകനായ ഡാല്‍‌വിന്‍. പുള്ളി ഒരു ചോദ്യത്തിന്റെ കൂടെ ഉത്തരം പറഞ്ഞു തന്നു. ജോസ് പ്രകാശ്. പക്ഷെ ഞാന്‍ ഇവിടെ വന്നു നോക്കിയപ്പോള്‍ ക്ലൂ കിടക്കുന്നു. ദേവാസുരത്തില്‍ ഉണ്ടെന്ന്. ദേവാസുരത്തില്‍ ജോസ് പ്രകാശോ? ഞാന്‍ ഉറപ്പിച്ചു ഇതു ഡാല്‍‌വിനു തെറ്റിയതുതന്നെ. ഇന്നു രാവിലെ ഓഫീസില്‍ ചെന്നെ ഇഷ്ടനോടു പറഞ്ഞു അതു ജോസ് പ്രകാശല്ല ദേവാസുരത്തില്‍ അഭിനയിച്ച ആരോ ആണ് #*@ പിന്നെ ദേവാസുരത്തിലെ എഴുത്തച്ഛന്‍ ജോസ് പ്രകാശല്ലാതെ ആരാടാ #@*%&>< ഇതായിരുന്നു ഡാല്‍‌വിന്റെ മറുപടി. അപ്പോഴാണ് ഓര്‍ത്തത് അമ്മയ്ക്ക് അവസാനമായി മകനെ കാണണം എന്ന ആഗ്രഹം മംഗലശ്ശേരി നീകണ്ഠനെ അറിയിക്കാന്‍ എത്തുന്ന എഴുത്തച്ഛനെ കുറിച്ച്. ഇന്നു വീട്ടില്‍ എത്തിയാല്‍ ഉടനെ മറുപടി ഇടണം എന്നു കരുതിയതാണ്. എന്തു ചെയ്യാം. ഇത്തവണ കിട്ടിയതു കൊണ്ട് സമാധാനിക്കാം. :(

Kiranz..!! said...

സ്കോർഷീറ്റ് പുതുക്കിയിട്ടുണ്ട്.ഒരു കോപ്പി ഇവിടെക്കാണാം .സംശയങ്ങൾ/മാറ്റങ്ങൾ ഒക്കെ റിവ്യൂ ചെയ്യാൻ ഒരു ദിവസം സമയമുണ്ട്.പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ ഇവിടെത്തന്നെ അറിയിക്കുക.ഞായറാഴ്ച്ചയോടെ ഈ സ്കോർകാർഡ് ആവശ്യമെങ്കിൽ മാറ്റങ്ങളോടെ പബ്ലീഷ് ചെയ്യാം.

നിരക്ഷരൻ said...

ന്റെ അഗ്രജാ ...
ഇഷ്ടാ ജ്ജ് എങ്ങനാ എല്ലാ മത്സരത്തിലും ആ പൂജ്യം മാര്‍ക്ക് സംഘടിപ്പിക്കുന്നത്. ഞാന്‍ കുറേ ശ്രമിച്ച് നോക്കി. കിട്ടുന്നില്ല. :):):) അടുത്ത മത്സരത്തിനെങ്കിലും ആ ടെക്‍നിക്ക് ഒന്ന് പടിപ്പിച്ച് തരണേ :)

നിരക്ഷരൻ said...

അല്ല കുസ്സ് മാസ്റ്ററേ..
അഗ്രജന്‍ എന്ന ഗഡി ഈ ഭാഗത്തൊന്നും വന്നിട്ട് പോലുമില്ലല്ലോ ? എന്നിട്ടെങ്ങനെ സ്കോര്‍ ഷീറ്റില്‍ കയറിപ്പറ്റി ? പുള്ളി ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നതുകൊണ്ട് പരൂഷ എഴുതാന്‍ വരാതിരുന്നതാണോ ? :)

Kiranz..!! said...

ഹ.ഹ..നീരു എവിടാ ഈ കിടന്നു നോക്കുന്നെ,ആ ഷീറ്റിൽ മൂന്നാം എപ്പിഡോസ് നോക്കിക്കേ :).അവിടെ അഗ്രുവിന്റെ പേരില്ല.ആശാൻ ആദ്യത്തെ എപ്പിഡോസിൽ പങ്കെടുത്തിരുന്നു.കഷ്ടിച്ചൊരു മാർക്ക് നഷ്ടപ്പെട്ടു.അതാ എൻ‌ട്രി വരാൻ കാരണം :) ആദ്യത്തെ കമന്റ് തകർത്തു..!

:: VM :: said...

സ്കോര്‍ഷീറ്റില്‍ എന്റെ പേരില്ല്? അതിനിനി “സൂചന” തരണാ കിരണ്‍സെ? ങാഹ!

നിരക്ഷരൻ said...

“ഹോ ഈ നിരക്ഷരന്മാരുടെ ഒരു കാര്യം.“

ഞാന്‍ പറയുന്നതല്ല. എന്റെ കമന്റ് വായിച്ചവരുടെ ആത്മഗതമാ :)

മൂന്നാമത്തെ പേജ് ഇപ്പോ കണ്ടു. പോയന്റ് നിലവാരത്തില്‍ താഴേന്ന് മുകളിലേക്ക് നോക്കി ഒന്നാം സമ്മാനം വാങ്ങാമെന്ന് വെച്ചാല്‍ സമ്മതിക്കത്തില്ല. ആദ്യത്തെ മത്സരത്തില്‍ അഗ്രജനായിരുന്നു പാര. ഇപ്പോ ദാ ക്യാപ്റ്റന്‍ 1 മാര്‍ക്കുമായി പാരവെച്ചിരിക്കുന്നു. ങ്ഹാ... സെക്കന്റെങ്കില്‍ സെക്കന്റ് ...തൃപ്തിയായി :)

Kiranz..!! said...

ദൈവമേ..പബ്ലീഷ് ഞെക്കിയപ്പോഴാ വീയെമ്മെ ഈ ഒരു ചോദ്യം 180 കിലോമീറ്റർ സ്പീഡിൽ വരുന്ന കാര്യം തലക്കകത്ത് മിന്നിയത് :)പബ്ലീഷ് അണ്ഡൂ ചെയ്യാൻ ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി :)

ബൈദവേ മിസ്റ്റർ പെരേര,ആ ലെസ്ലി ആൻഡ്രൂസിന്റെ ഉത്തരത്തിന്റെ ഭാവന മാത്രം മതി,50 മാർക്കിനു ശുപാർശ ചെയ്തിട്ടുണ്ട് .സലാം ഗുലാനേ..!

Indu said...

ഒരു സംശയം ഉണ്ട്...

9-)ം ചോദ്യത്തിന്‍റെ ഉത്തരം -- "എഴുപുന്നതരകന്‍" എന്ന ചിത്രത്തിലെ "എന്നെ മറന്നോ പൊന്നേ.." & "മിന്നും നിലാത്തിങ്കളായ്..." എന്നീ ഗാനങ്ങള്‍ വ്യത്യാസമുണ്ടോ..?? ആദ്യമായിട്ടിന്നലെയാണ് ഈ ഗാനങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്... :)

Kiranz..!! said...

ശരിയാണ് ഇന്ദു. മിന്നും നിലാത്തിങ്കളായ് എന്ന ഗാനം എന്നേ മറന്നോ എന്ന പാട്ടിന്റെ ഒരു ക്ലോൺ തന്നെയാണ്,ട്യൂണും ഓർക്കസ്ട്രേഷനും.വരികൾക്ക് മാത്രമേയുള്ളു മാറ്റം.ക്വിസ് മാസ്റ്ററിന്റെ പരിഗണക്ക്.!

ജോഷി said...
This comment has been removed by the author.
ജോഷി said...

നിറത്തിലെ പാട്ടു (മിന്നിത്തെന്നും...) കേട്ടുനോക്കിയ എതിരൻ?

ജോഷി said...

ബോണസ്സ് ചോദ്യത്തിൽ 7 ചോദ്യങ്ങൾ. ക്ലൂ വരുന്നതിനു മുൻപ്‌ 6 എണ്ണം ശരിയായി ഉത്തരമെഴുതി. കിട്ടിയതോ പൂജ്യം മാർക്ക് !!!

ബോണസ് വേണ്ട. പകുതി മാർക്ക്‌ എങ്കിലും തന്നുകൂടേ? ഈ ഉത്തരങ്ങളൊക്കെ കണ്ടുപിടിക്കുന്നത് കുറച്ചു കഷ്ടപ്പെട്ടാണ്. അപ്പോ ഇങ്ങനത്തെ പണികിട്ടിയാൽ ഞാനും വി. എം.-ന്റെ ആൻസർ കോപ്പിയടിക്കും...ഒന്നുമല്ലേലും ചിരിക്കുവെങ്കിലും ചെയ്യാല്ലോ !!!

Kiranz..!! said...

ജോഷി,പ്രസക്തമായ ചോദ്യമാണു ബോണസിനേപ്പറ്റിയുള്ളത്.വളരെയധികം ആളുകൾ ആറ് ഉത്തരങ്ങൾ ശരിയാക്കി. മുഴുവൻ കൃത്യമായി ശരിയാക്കിവരുമുണ്ട്.എന്നിരിക്കിലും ഈ ചോദ്യത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ക്വിസ് മാസ്റ്ററും മറ്റു പാനൽ അംഗങ്ങളും നല്ലൊരു തീരുമാനത്തിലേക്കെത്തും.വിശദാംശങ്ങൾ ക്വിസ് മാസ്റ്റർ അറിയിക്കുന്നതായിരിക്കും.

കപ്ലിങ്ങാട്‌ said...

അങ്ങനെ മൂന്നാമത്തേയും ക്വിസ്സും വിജയകരമായി നടത്തിയ പാനലിന്‌ അഭിനന്ദങ്ങള്‍ :-)

ഈ ക്വിസ്സ് തൊട്ടു മുമ്പത്തേക്കാളും കഠിനമായിരുന്നു. കുറേ പണിയെടുപ്പിച്ചു :-) ചില ചോദ്യങ്ങള്‍ (ഉദാ. 6, 9) വൈക്കോല്‍ക്കൂനയില്‍ സൂചി തിരയുന്നയത്ര ബുദ്ധിമുട്ടായി തോന്നി !

ബോണസ്സ് പരാതി എനിക്കുമുണ്ടേ. അടുത്ത ചോദ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു..

എതിരന്‍ കതിരവന്‍ said...

1.ലെസ്ലി ആൻഡ്രൂസ് സിംഗപ്പൂർ വച്ച് അബ്ദുൽ ഖാദർ ആയി മതം മാറുകയാണുണ്ടായത്. വിവാഹം കഴിച്ചത് സിനിമാ-നാടക നടിയായ ശാന്താദേവിയെ. (ഈയിടെ കേരള കഫേയിൽ ശാന്താദേവി അഭിനയിച്ചിട്ടുണ്ട്). മകൻ മാസ്റ്റർ സത്യജിത്ത് ബാലനടനായി അഭിനയിച്ചിട്ടുണ്ട്. സത്യ്ജിത്തിന്റെ ജ്യേഷ്ഠൻ പാട്ടുകാരനാണ്. സത്യജിത്തിനു സിനിമയിൽ പിടിച്ചുനിൽക്കാനായില്ല.

2.”മേരേ ഢോൽനാ സുൻ മേരേ പ്യാർ കാ ധുൻ..”മലയാളികളുടെ അവതരണമാണ്. എഡിറ്ററായ എൻ. ഗോപാലകൃഷ്ണന അടക്കം ആറു പേര്. പ്രിയദർശന്റെ ഹിന്ദി സിനിമകൾ പലതും മലയാളികളുടെ കൂട്ടായ്മയിലാണ് പിറവിയെടുക്കാറുള്ളതെങ്കിലും ഈ പാട്ടു മാത്രമാണ് മലയാളികൾ (വിനീത്, വിദ്യാ ബാലൻ) സ്ക്രീനിൽ അവതരിപ്പിച്ചത്.

3.തെന്നിന്ത്യയിലെ ചുരുക്കം അക്കോർഡിയൻ പ്രഗൽഭരിലൊരാണ് കെ. ജെ. ജോയ്. പല പ്രസിദ്ധ ഹിന്ദിപ്പാട്ടുകൾക്കും അക്കോറ്ഡിയൻ വായിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞത് പിന്നീട്.

4.”രാരിരം പാടുന്നു രാക്കിളികൾ...”അച്ഛൻ മകനെ ഉറക്കുന്നത് യേശുദാസ പാടുന്നു. മകൻ അഛനെ ഉറക്കുന്നത് പി. സുശീലയും.

“കണ്ണിൻ മണികളാം മുല്ലകളെ
“വെണ്ണിലാവമ്മയുറക്കി
വിണ്ണിൻ മുറ്റത്തെ മേഘവിരികളിൽ
ഉണ്ണികൾ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചു കൺപീലികൾ മൂടൂ...”
എന്ന് അച്ഛനും

“കണ്ണിൻ മണികളാം മുല്ലകൾ പാടീ
വെണ്ണിലാവമ്മയുറങ്ങി
കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി
അച്ഛനാം അമ്പിളിയുറങ്ങി
കണ്ണനുറങ്ങാതിരിയ്ക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങൂ...”
എന്നു മകനും പാടുന്നു.
5. പാട്ടുകാരനായ ജോസ് പ്രകാശിനെയാണ് സിനിമാലോകം ആദ്യം കണ്ടത്. “ശരിയൊ തെറ്റോ”, വിശപ്പിന്റെ വിളി” സിനിമകളിലൊക്കെ പാടിക്കഴിഞ്ഞാണ് അഭിനയത്തിലേക്കു തിരിയുന്നത്.
കൃഷ്ണചന്ദ്രൻ സംഗീതത്തിൽ ബിരുദവുമായാണ് സിനിമയിൽ എത്തിയതെങ്കിലും ആദ്യം അഭിനയത്തിലാണു തുടക്കം. പിന്നീട് അഭിനയവും പാട്ടും തുടർന്നു.

അനാഗതശ്മശ്രു said...

പദ്മതീര്ഥക്കരയില്‍ എന്ന ബാബുമോന്‍ ഗാനത്തിന്റെ യൂറ്റ്യൂബ് വീഡിയൊ
ലിങ്ക് കിട്ടുമൊ?
സുശീല മകനായി പാടുന്ന പാട്ടു കേള്ക്കാനാ....അഭിലാഷങ്ങള്‍ ചോദിച്ചതു പോലെ
സുശ്ശീല എങ്ങിനെയാ മകനാവുന്നതു ....നല്ല ചോദ്യം

എതിരന്‍ കതിരവന്‍ said...

ബോണസ് ഉത്തരങ്ങളുടെ മാർക്കു സംവിധാനം പുനഃപരിശോധിയ്ക്കേണ്ടി വന്നു. 7 ഇൽ 6 ഉം ശരിയായിട്ടും പൂജ്യം മാർക്കു മാത്രം കിട്ടുന്ന അവസ്ഥ അറിവു പരിശോധിയ്ക്കുന്ന ഈ ക്വിസ്സിൽ യുക്തിസഹമല്ലെന്ന് പാനലിനു തികച്ചും ബോദ്ധ്യം വന്നിട്ടുണ്ട്. ശരിയുത്തരം കണ്ടുപിടിയ്ക്കാൻ വേണ്ടി വന്ന പരിശ്രമത്തേയും അദ്ധ്വാനത്തേയും ബഹുമാനിക്കയും വേണമല്ലൊ. അതുകൊണ്ട് ഓരോ വിഭാഗത്തിനും 5 മാർക്കു വീതം നൽകുന്നു. പക്ഷേ അതതു വിഭാഗത്തിൽ ഭാഗിക ഉത്തരത്തിനു മാർക്കില്ല.
സ്കോർ ഷീറ്റിൽ മാറ്റം വരുത്തുന്നതാണ് ഉടൻ തന്നെ.

പങ്കെടുത്ത എല്ലാവർക്കും നന്ദി. ആവേശത്തിനു കൂപ്പുകൈ.

Jijo said...

That's a good decision on the bonus questions. Way to go...

എതിരന്‍ കതിരവന്‍ said...

6. ‘ആത്മാവിൽ മുട്ടി വിളിച്ചതു പോലെ....”
ചരണം തന്നെ. “താഴമ്പൂക്കാറ്റു തലോടിയ പോലെ...എന്ന ചരണത്തിന്റെ അതേ കമ്പൊസിങ്ങും ഓർക്കെസ്ട്രേഷനും തന്നെ ഇതിനും. “കണ്ണിൽ പൂങ്കവിളിൽ....” നു ചരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി ട്യൂൺ ഇട്ടിരിയ്ക്കുന്നു. പല്ലവി യുടെ പതിവനുസരിച്ച് രണ്ടു തവണ ആവർത്തിയ്ക്കുന്നു.
ഹിന്ദി സിനിമാപ്പാട്ടിൽ ഈ രീതി പ്രചാരമുള്ളതാണ്.
പല്ലവി തന്നെ വേറേ വാക്കുകളുപയൊഗിച്ച് ആവർത്തിക്കാറുമുണ്ട്. “മലർക്കൊടി പോലെ....’ എന്നപാട്ടിൽ ചരണം കഴിഞ്ഞ് ശേഷം "മധുകണം പോലെ മഞ്ഞിന്മണി പോലെ...എന്നാണു പല്ലവി. രണ്ടാം ചരണം കഴിഞ്ഞ് “മധുസ്വരം പോലെ മണിസ്വനം പോലെ“ എന്നാണു പല്ലവി. അവസാനം മാത്രമേ “മലർക്കൊടി പോലെ...” എന്ന ആദ്യപല്ലവി ആവർത്തിയ്ക്കുന്നുള്ളു. “അമ്പിളീ നിന്നെപ്പുൽകീ...” അനുപല്ലവി എന്ന നിയുക്തസ്ഥനത്തു നിന്നും മാറി മറ്റൊരു പല്ലവിയുടെ തന്നെ സാന്നിദ്ധ്യം കൈവരിയ്ക്കുന്നുണ്ട്. സലിൽ ചൌധരി ഇത്തരം സങ്കീർണ്ണശിൽ‌പ്പങ്ങൽ ഉണ്ടാക്കി എടുക്കുന്നതിൽ പ്രഗൽഭനാണ്.
പാകീസ യിലെ “ചൽ തേ ചൽ തേ..” ഇതുപോലെ പല്ലവി മാറ്റിയെടുക്കുന്ന ഒരു ഉദാഹരണം.
കുമാർ:
“പനിമതി മുഖി ബാലേ....” അനുപല്ലവി ആണ്. ചരണം അല്ല. “മനസി ദുസ്സഹമയ്യൊ..” പല്ലവി. അനുപല്ലവിയിൽ പാടിത്തുടങ്ങുന്നത് പതിവാണ്. ചരണങ്ങൾ “ലോക വാസികൾക്കെല്ലാം....”ഇന്നു വരുമെൻ കാന്തൻ...” ബാണത്രയത്താൽ തന്നെ...” ഒക്കെയാണ്.

“മോക്ഷമുഗലദാ....” (ത്യാഗരാജകൃതി) ചിലപ്പോൾ ചരണത്തിൽ നിന്നും തുടങ്ങാറുണ്ട് ചിലർ. “സാക്ഷാൽക്കാര..” എന്ന്.

8.രവീന്ദ്രൻ മമ്മുട്ടിയെക്കൊണ്ട് വേറൊന്നും പാടിച്ചിട്ടുണ്ട്. “മഴയെത്തും മുൻപേ” ഇൽ ഒരു
Rap song ന്റെ ഭാഗം.

9.സാക്സോഫോൺ വളരെക്കുറച്ചേ മലയാളസിനിമാഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളു. ഏറ്റവും സമർത്ഥമായും പ്രകടമായും ഇത് “എന്നേ മറന്നോ പൊന്നെ” യിൽ തന്നെ (‘മിന്നും നിലാത്തിങ്കളായ്‘ ആദ്യപകുതി ഇതിന്റെ കോപ്പി). കീ ബോർഡല്ലാതെ യഥാർത്ഥ ഉപകരണം തന്നെയാണ് ഈ പാട്ടിൽ. ഒരു ജുഗൽബന്ദി എഫെക്റ്റ് വരെ ഉണ്ടാക്കി എടുത്തിട്ടുണ്ട് ഇവിടെ. അവിടവിടെ സ്വൽ‌പ്പം ഫ്ലൂട് കടന്നുവരുന്നതൊഴിച്ചാൽ സാക്സോഫോൺ തന്നെ പ്രമുഖ വാദ്യം. ഖരഹരപ്രിയ രാഗത്തിന്റെ സഞ്ചാരങ്ങളിൽ ഒഴുകി നീങ്ങുന്ന സാക്സോഫോൺ നാദത്തിനു ചുറ്റും പടർത്തി എടുത്ത വോക്കൽ എന്നു വേണമെങ്കിൽ പറയാം. “ആ രാഗം..“(ക്ഷണക്കത്ത്)ഇൽ സാക്സോഫോൺ നിബന്ധിച്ച് കമ്പോസ് ചെയ്യാനുള്ള ശ്രമം കാണാം.
‘നിർണ്ണയം’ സിനിമയിലെ “കുറിയങ്കം..” സാക്സോഫോൺ പാട്ടിൽ ചേർത്തിട്ടില്ല. പാട്ടു തുറ്റങ്ങുന്നതിനു മുൻപ് അതുമായി ബന്ധമില്ലാതെ ഒരു ചെറിയ പ്രകടനം എന്നെ പറയാവൂ. ‘നിറ’ ത്തിലെ ‘മിന്നിത്തെന്നും’ ഇൽ ഇതുപോലെ ആ‍്ദ്യം സാക്സോഫോൺ എന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബിറ്റ് കേൾക്കാം. അത് 10 സെക്കൻഡ് മാത്രം. കീബോർഡ് പ്രയോഗമായിരുന്നിരിയ്ക്കാം, തെളിച്ചമില്ലാതെ പോയി.
“ധാരാളം” എന്ന് ചോദ്യത്തിലുണ്ട് എന്നതു ശ്രദ്ധിയ്ക്കുക.

എതിരന്‍ കതിരവന്‍ said...

11.
1.കുഞ്ചാക്കോ ബോബനും വിനീതും ഒന്നിയ്ക്കുന്ന മഴവില്ല് ആണോ എന്നു സംശയം ജനിപ്പിയ്ക്കാൻ സുകുമാ‍ാരിയുടെ ഭാഗം മാറ്റി. അതുപോലെ ശാലിനിയുടേയും.
2. സുബ്ബലക്ഷ്മി പാടി അഭിനയിച്ച ‘മീര“ “ശകുന്തള’ ഒക്കെ വൻ ഹിറ്റ് സിനിമകളായിരുന്നു. ‘മീര’യിലെ “കാറ്റിനിലെ വരും ഗീതം” ആണു ഈ ക്ലിപ്പിൽ. സിനിമാ അഭിനയത്തിൽ നിന്നും കുറേ നാൾ വിട്ടു നിന്നിരുന്നു, രാജഗോപാലാചാരിയുടെ അഭിപ്രായപ്രകാരം. അതു കഴിഞ്ഞാണ് കച്ചേരിയുമായി,പാട്ടുകാരി മാത്രമായി രംഗപ്രവേശം. പണ്ടിറങ്ങിയ ഒരു ആൽബത്തിൽ “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ“ (ജ്ഞാനപ്പാന, പൂന്താനം) പാടിയിട്ടുണ്ട്. ബാഗെശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം മലയാളികളല്ലാത്തവർക്കിടയിലും പ്രസിദ്ധമായി.

അഭിലാഷങ്ങള്‍ said...

“വ്വൌ.. വൌ...“

കുരച്ചതല്ല, അഭിനന്ദനത്തിന്റെ സൌണ്ടാണ്. :) എതിരന്മാഷിന്റെ എക്സ്പ്ലനേഷന്‍സ് വായിക്കാന്‍ തന്നെ നല്ല സുഖം
നല്ല വിശദീകരണം മാഷേ, ഇന്‍ഫൊര്‍മേറ്റീവ്...

ഉത്തരം എഴുതുന്നവേളയില്‍, ഭൂമിപുത്രി (comment 139) ചോദിച്ച ഡൌട്ട് അതുപോലെ എന്റെ മനസ്സിന്റെ ‘ആത്മാവിനേയും മുട്ടിവിളിച്ചിരുന്നു‘! ഒടുവില്‍ മുട്ടിമുട്ടി ആത്മാവിന്റെ ആപ്പ് ഇളകാനായപ്പോഴാണ് ഒരു സമാധാനത്തിന് ആ പാട്ടിന്റെ വരികളിലേക്കും അതിന്റെ പാറ്റേണിലേക്ക് ലിങ്ക് കൊടുത്തത്. (Comment 110). കാഴ്ചയിലെങ്കിലും ‘ചരണം’ എന്ന് പറയാമല്ലോ. അതിന് ശേഷമാണ് ആത്മാവിന് ലേശം ശാന്തികിട്ടിയത് :)

പിന്നെ, ആ ബോണസ് പോയിന്റിന്റെ ഡിസിഷനെ സ്വാഗതം ചെയ്യുന്നു. 7ല്‍ 6 എണ്ണം ശരിയായി എഴുതിയിട്ട് “0 മാര്‍ക്ക്“ എന്ന് കണ്ടപ്പോ നേരത്തേ ശാന്തമായ എന്റെ ആത്മാവ് പെട്ടന്ന് ഞെട്ടി എണീറ്റ് പറഞ്ഞു: “ഇത് കോപ്പിലെ എടപാടായിപ്പോയി!!”

ഇപ്പോ പിന്നേം ശാന്തമായി. :)

Kiranz..!! said...

ബോണസ് മാർക്കുകളുടെ മാറ്റത്തോടെ സ്കോർഷീറ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.ചാകര വന്നത് പോലെ മാർക്കിൽ വൻ മാറ്റങ്ങൾ ഹൊയ്.ഹൊയ് :).മാടപ്രാവിന്റെ മനസുള്ള ക്വിസ് പാനൽ അംഗങ്ങളേക്കൊണ്ട് തോറ്റു :)ശ്ശോ..!

എതിരന്‍ കതിരവന്‍ said...

മാടപ്രാവിന്റെ മനസ്സ്! ഹും.. കൊള്ളാം. “വിദ്യാസാഗർ-യേശുദാസ്-സുജാത” എന്ന സൂചന കിട്ടിയപ്പോൾ നെറ്റിൽ തപ്പി ഈ മൂന്നും ഒന്നിയ്ക്കുന്ന പാട്ടുകൾ കൊണ്ടു വന്നിട്ട് “ഇതിൽ സാക്സോഫോൺ ഉണ്ടോ എന്നൊന്നും ഞങ്ങൾ നോക്കിയിട്ടില്ല, ക്വിസ് മാസ്റ്റർ വേണമെങ്കിൽ നോക്കിക്കോ” എന്ന് പറയാതെ പറഞ്ഞവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നുന്നു.

ഭൂമിപുത്രി said...

ക്വിസ് മാസ്റ്ററുടെ മുൻപിൽ തൊപ്പിയൂരുന്നു.
എല്ലാലൂപ് ഹോളുകളുമടച്ച സ്റ്റഡീക്ലാസിന് നന്ദി പറയാതെവയ്യ
അത്മാവ് മുട്ടിവിളിച്ച വഴിയ്ക്ക് പോയതുകൊണ്ട്
‘ഇച്ചരേംകൂടി’ വിവരം വെച്ചു.
ബ്ലോഗ് നിരക്ഷരരിൽച്ചിലരെ ഇതൊക്കെ ചോദിച്ച്
വിരട്ടുന്നുണ്ട് ഞാൻ.

Kumar Neelakandan © (Kumar NM) said...

ബോണസ് ചോദ്യങ്ങളെ കുറിച്ച് ജോഷി ചോദിച്ചത് ശരിക്ക്മുള്ള പോയിന്റ് കൊടുകൈ. ക്വിസ്സ് മാസ്റ്റർ കൊടുത്തതും പോയിന്റ്. എനിക്കും കിട്ടീ പോയിന്റ്. അതുകൊണ്ട് വീണ്ടും സ്കോർഷീറ്റിന്റെ ഉച്ചിയിൽ തന്നെ ഉറച്ചു :)
2000 രൂപയുടെ പുസ്തകങ്ങൾ 1500 രൂപയ്ക്ക് മറിച്ചു വിൽക്കാനുള്ള അഡ്‌വാൻസ് വാങ്ങിപോയി ;) ഇനി എന്നെ അവിടെ തന്നെ ഉറപ്പിച്ചു തരണേ.. എന്റെ ഗൂഗിളമ്മച്ചീ..

Rare Rose said...

ദൈവമേ..!!.രാരിരം പാടുന്ന രാക്കിളികള്‍ ഞാന്‍ സുശീലാമ്മേടെ വെബ്സൈറ്റില്‍ പോയി അരിച്ചു പെറുക്കി തപ്പി കേട്ടതാ‍..ആ പൊന്മകനെ കേട്ടു ഞാനും അതങ്ങു തള്ളിക്കളഞ്ഞു.അഭിലാഷങ്ങളേ,ബിന്ദുവേച്ചീ ദു:ഖം പങ്കിടാന്‍ ഞാനുമുണ്ടു കൂട്ടിനു..:(

ഇതിലുമെളുപ്പം കഴിഞ്ഞ എപ്പിസോഡായിരുന്നു..അതില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഈ ഹതഭാഗ്യയോട് ഇന്ത മാതിരി ചോദ്യങ്ങള്‍ ചോദിച്ചു വെള്ളം കുടിപ്പിച്ചു കളഞ്ഞല്ലോ ക്വിസ് മാഷന്മാരെ..:(

എന്നിട്ടും മണി മണി പോലെ ഉത്തരം പറഞ്ഞ എല്ല മിടുക്കന്മാര്‍സിനും മിടുക്കീസിനും അഭിനന്ദന്‍സ് ട്ടാ..:)

Rare Rose said...

ഹാവൂ...ബോണസ് രണ്ടെണ്ണം ശരിയാക്കിയാലും മാര്‍ക്കു കിട്ടുമോ..!!അത്രേം തെരച്ചിലിനെങ്കിലും ഫലമുണ്ടാവുമല്ലോ.ഇതിനായി റെക്കമന്റ് ചെയ്തവര്‍ക്കും,സമ്മതിച്ച ക്വിസ് മാഷിനും കൈയ്യടികള്‍..:)
വിദ്യാസാഗര്‍,സുജാത,യേശുദാസ് എന്ന സാക്സോ ഗാനത്തിനു വിചിത്രമായ ഉത്തരം കണ്ടു പിടിച്ച മത്സരാര്‍ഥികളുടെ പ്രകടനത്തെ പറ്റിയുള്ള പരാമര്‍ശം എന്നെ പറ്റിയുള്ളതാവും..:)
ചുമ്മാ ക്ലൂവിട്ടു സെര്‍ച്ചി മൂന്നു പേരുമൊന്നിച്ച പാട്ടു കറക്കികുത്തിയെഴുതിയതല്ലായിരുന്നു അതു.നമ്മടെ ദിലീപ് ഗ്രാമഫോണിനിടയിലെ ആ ഗാനത്തിനിടയില്‍ എന്തോ സാക്സോ പോലുള്ള കുഴലെടുത്ത് വായിക്കുന്നോരോര്‍മ്മയില്‍ എഴുതണോ വേണ്ടയോ എന്നു ശങ്കയില്‍ നില്‍ക്കുമ്പോഴാണു ക്ലൂ വന്നതു.ക്ലൂവും ഗാനവും തമ്മില്‍ 10ല്‍ പത്തു പൊരുത്തവും തികഞ്ഞ സ്ഥിതിക്കു അതങ്ങു മുന്നും പിന്നും നോക്കാതെയെഴുതി..
ശരിക്കും
ക്ലൂവല്ലേയെന്ന പറ്റിച്ചതു..വേറെയേതേലും ക്ലൂ വാണെങ്കില്‍ ഞാനാ പാട്ടിനെ ഉപേക്ഷിച്ചേനെ..:)

ഈ സാക്സോയെ ഉത്തരം പറഞ്ഞവരൊക്കെ എങ്ങനെയാ പാട്ടില്‍ നിന്നരിച്ചെടുത്തതു.എനിക്കു പാട്ടു കേട്ടാലൊന്നും സാക്ശോയെ കിട്ടാന്‍ പോണില്ല.:(

ഓ.ടോ:-
ലേഖേച്ചീ.,ഹി..ഹി..പരീക്ഷ വരും പോകും..ക്വിസ് പോയാല്‍ പോയതാ എന്നാണിപ്പോഴത്തെ എന്റെയാപ്ത വാക്യം..:)

അഭിലാഷങ്ങള്‍ said...


Rare Rose said...: “ഈ സാക്സോയെ ഉത്തരം പറഞ്ഞവരൊക്കെ എങ്ങനെയാ പാട്ടില്‍ നിന്നരിച്ചെടുത്തതു. എനിക്കു പാട്ടു കേട്ടാലൊന്നും സാക്ശോയെ കിട്ടാന്‍ പോണില്ല...”


Rare Rose, എന്റെ കാര്യം പറയട്ടെ?? എനിക്കീ ‘സാക്സോഫോണ്‍’ എന്തായിരുന്നു സാധനം എന്ന് തന്നെ നെറ്റില്‍ വിക്കി നോക്കിയപ്പോഴാണ് ഓര്‍മ്മവന്നത് :); സത്യം! പിന്നെ, ഇതിന്റെ സൌണ്ട് എങ്ങിനെയായിരുന്നു എന്ന് ഒന്നൂടെ ഉറപ്പിക്കാന്‍ വേണ്ടി ഒരു വീഡിയോ കണ്ടു. പിന്നെ, എന്റെ *മനസ്സില്‍ ഉണ്ടായിരുന്ന രണ്ട് ഉത്തരങ്ങള്‍ 1) ‘എന്റെ എല്ലാമല്ലമല്ലേ... എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ...’ 2) “എന്നെ മറന്നോ പൊന്നേ..”.

ഇതില്‍ “എന്റെ എല്ലാമല്ലമല്ലേ...“ യില്‍ ഈ സൌണ്ട് ഉണ്ടോന്ന് നോക്കി, ഇല്ല, മറ്റേ പാ‍ട്ട് കേട്ടപ്പോ ഞെട്ടി! അത് മൊത്തം ഈ സൌണ്ട് ആണ്. പിന്നെ ഏന്‍സര്‍ അടിച്ചു വിട്ടു! അങ്ങിനെ ഭയങ്കര വിവരമുള്ള മനുഷ്യനായി മാറി! :)

പ്ലീസ് നോട്ട്: *‘മനസ്സിലെ രണ്ട് ഉത്തരങ്ങള്‍‘ എന്ന് പറഞ്ഞത് ഞാന്‍ ജനിച്ചപ്പോഴേ മനസ്സില്‍ ഉണ്ടായിരുന്നതല്ല, ഗൂഗിളിന്റെ മനസ്സില്‍ നിന്ന് നാര്‍ക്കോ അനാലിസിസ്സിലൂടെ ഊറ്റിയെടുത്ത രഹസ്യങ്ങളാണ്. :)

Rare Rose നോട്: “അപ്പോ പറഞ്ഞുവന്നത്, ഇങ്ങനെ അല്പം കഷ്ടപ്പെട്ടൊക്കെയാണ് ഉത്തരത്തില്‍ എത്തുന്നത്... സോ.. സാരല്യ..” :)

ക്വിസ് മാഷോട്: “എല്ലാവര്‍ക്കും നാര്‍ക്കോ അനാലിസിസ്സിന് സമയം കിട്ടി എന്ന് വരില്ല... സോ...” :) :)

അത്രയേ പറയാനുള്ളൂ...

Kiranz..!! said...

ഒരു കൗതുകത്തിന്..അഭിലാഷ് ഇപ്പോ ഉദാഹരണഹത്തിനു കാണിച്ച ആ യൂട്യൂബ് വീഡിയോയിൽ ചില അപാരമായ സംഗതികളുണ്ട്..എന്താണെന്ന് കണ്ടു പിടിക്കാമോ :)

Jayasree Lakshmy Kumar said...

ദാ അഭിലാഷങ്ങൾ പറഞ്ഞ പോലെ ഞാനും ആദ്യം നെറ്റിൽ സെർച്ച് ചെയ്ത് ഈ സാക്സഫോണിന്റെ നാദം എങ്ങിനെയാകും എന്നാണ് നോക്കിയത്. പിന്നെ [ക്ലൂസിനു ശേഷം] യേസുദാസ്, സുജാത, വിദ്യാസാഗർ റ്റീമിന്റെ പാട്ടുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. പിന്നെ ഓരോന്നായി പരിശോധിച്ചു [ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ച് വന്നിരുന്നാണ് ഈ അങ്കം. ക്വിസ് പാനെലിനു അതു വല്ലതും അറിയണോ. അവർക്കൊക്കെ പിന്നെ എന്തു ചോദ്യവും ചോദിക്കാലോ :))] കുറച്ചു തിരഞ്ഞപ്പോഴേക്കും മടുത്തു എന്നതു സത്യം. അപ്പോൾ ദാ ഗ്രാമഫോൺ എന്ന ചിത്രത്തിലെ “നിനക്കെന്റെ മനസ്സിലെ..” എന്ന പാട്ടിന്റെ പകുതിക്ക് നായകൻ ഒരു ഫ്ലവർ വെയ്സ് എടുത്ത് സാക്സഫോൺ പോലെ പിടിച്ച് പാടുന്നു. [ബാക്ഗ്രൌണ്ടിൽ കേട്ടതപ്പോൾ സാക്സഫോൺ നാദം അല്ലാന്നുണ്ടോ?!!] അതു കണ്ടപ്പോഴേക്കും ഇനി തിരയുന്നില്ലെന്നു തീരുമാനിച്ചു [ക്വിസ് മാസ്റ്റർ പറഞ്ഞ പോലെ വേണേൽ ക്വിസ് മാസ്റ്റർ തിരയട്ടേ എന്നു മനസ്സിൽ കരുതുകയും ചെയ്തു] പക്ഷെ അതു ചീറ്റി. പോരാത്തതിനു എന്റെ ബ്രെയിൻ അതിന്റെ ഓൺ വേയിൽ കണ്ടെത്തിയ പി ഭാസ്കരൻ മാഷ് എന്ന ആൻസർ, ആ ചോദ്യത്തിനു നമ്പർ ഇട്ടില്ലാ എന്നതു കൊണ്ടും ചീറ്റി. ഈ വിഷമങ്ങളൊക്കെ ആരോട് പറയാൻ :((((

Kumar Neelakandan © (Kumar NM) said...

അടുത്തമത്സരത്തിനിത്രയും കാലം കാത്തിരിക്കേണ്ടതിന്റെ രഹസ്യം എന്താണ്?
നടത്തിപ്പുകാരുടെ അവസ്ഥയാണെങ്കിൽ വോക്കെ! :)
ഇടവേളയിൽ നമുക്ക് വർമ്മമാരെ വിളിച്ച് ഒരു ക്വിസ് നടത്തിയാലോ? :)

Gops said...

ബോണസ്സ് ചോദ്യത്തിനു ഇങ്ങനെ ഒരു പരിഗണന നല്‍കിയതിനു നന്ദി...

ലേഖാവിജയ് said...

സൂചനകള്‍ക്കു ശേഷം ശരിയുത്തരം എഴുതിയിരുന്നു.അതിനു മാര്‍ക്സ് തന്നിട്ടില്ല :(
ദയവായി പരിഗണിക്കുക.

Kiranz..!! said...

ലക്ഷ്മി, പി ഭാസ്ക്കരന്റെ മാർക്ക് പരിഗണിച്ചിട്ടുണ്ട്.ലേഖയുടെ സൂചനകൾക്ക് ശേഷമുള്ള ഉത്തരങ്ങൾക്കും.

ഭൂമിപുത്രി said...

ഗൂഗിളിൽക്കടന്ന് ഇടമ്പിരി വലമ്പിരി തിരിഞ്ഞുവെട്ടുന്നത് ഇങ്ങിനെയൊക്കെയാണല്ലേ?
അഭിലാഷങ്ങളുടെ നാർക്കോതന്ത്രം കൂടിവശമായിരുന്നെങ്കിൽ കുമാരൻ നീലകണ്ഠനെ അടുത്തതവണ ആ പടീടെമോളീന്ന് തള്ളിയാടായിരുന്നു...
എന്റെ സാക്സോഫോൺ അന്വേഷണം പഴയ ‘അഞ്ജലീ അഞ്ജലീ പുഷ്പ്പാഞ്ജലീ..’മനസ്സിലോർത്തുകൊണ്ടായിരുന്നു.
‘എഴുപുന്ന..യൊന്നും കേട്ടുപോലും നോക്കില്ല.
അത്ര ഹിറ്റൊന്നും ആകാത്ത പാട്ടൊക്കെ ആരെങ്കിലും ക്വിസ്സിന് ചോദിയ്ക്ക്യോന്നായിരുന്നു ന്യായം.
‘സുന്ദരിയെ സുന്ദരിയെ..’കേട്ടപ്പോൾ ഏതാണ്ടൊത്തൂന്നൊരു തോന്നൽ.
അതു നാഗസ്വരമായിരുന്നല്ലേ? ഛെ!
മോശമായിപ്പോയി

ആത്മാവിലിപ്പോഴും ചെറിയൊരു നോക്കിങ്ങ് നോക്കിങ്ങ്..
അപ്പളെയ്,കതിരവഞ്ചേട്ടാ,ഈ പല്ലവിയുടെ പ്രധാന ക്ക്വാളീഫിക്കേഷൻ ആവർത്തനം ആണല്ലേ,അല്ലാതെ നോട്ട് നെസസ്സറിലി പാട്ടിന്റെ ആരംഭം????

Rare Rose said...

ക്വിസ് മാഷേ.,സൂചനകള്‍ക്ക് ശേഷം ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ.,മേരെ ഢോൽ നാ,ഭാസ്കരന്‍ മാഷ് എന്നീ 3 ഉത്തരങ്ങള്‍ ഞാന്‍ എഴുതിയിരുന്നു.രണ്ടെണ്ണം മാത്രേ കൂട്ടത്തില്‍ കൂട്ടിയിട്ടുള്ളൂ എന്നു തോന്നുന്നു.ഒന്നു നോക്കണേ..


അഭിലാഷങ്ങളേ.,അപ്പോള്‍ അരിച്ചെടുക്കലില്‍ നാര്‍ക്കോയാണു താരം അല്ലേ..!!
ഇത്രയും ബുദ്ധിപൂര്‍വ്വം അനാലിസിസ് നടത്തി ഗൂഗിളിനെ മയക്കി ഉത്തരം ചോര്‍ത്തിയെടുക്കുന്ന പരിപാടി എനിക്കെന്നാണാവോ ഒന്നു വെളിപ്പെട്ടു കിട്ടുക.:)

ലക്ഷ്മീ.,അപ്പോള്‍ ദിലീപിന്റെ സാക്സോ അവിടേം പറ്റിച്ചു അല്ലേ.അപ്പോള്‍ ബാക്ഗ്രൌണ്ടില്‍ എന്തായിരുന്നിരിക്കും ശരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക..

എതിരന്‍ കതിരവന്‍ said...

ഭൂമിപുത്രീ പല്ലവി പാട്ടിന്റെ ആരംഭത്തിലുള്ളതും ചരണങ്ങൾക്കു ശേഷം ആവർത്തിയ്ക്കുന്നതും ആണ്. സാധാരണ ചിട്ടപ്പെടുത്തുന്ന രാഗത്തിന്റെ ഒരു മുദ്ര അതിൽ പതിപ്പിച്ചിരിക്കും. രണ്ടു വരി മാത്രമാണ് പതിവ്. ചരണങ്ങളുടെ കമ്പോസിങ് ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും. ബാക്കിയൊക്കെ ഇതൊക്കെ ആധികാരികമായി പറയാൻ കെൽ‌പ്പുള്ള വികടശിരോമണി പറയും.

ചില പാട്ടുകൾക്ക് അനുപല്ലവി-ചരണം എന്ന വ്യത്യാസം കാണുകയില്ല. സമഷ്ടിചരണം എന്നു പറയും ഈ കൂട്ടിച്ചേർക്കലിനു്.

“സ്വർണ്ണ ചാമരം വീശിയെത്തുന്ന....’പല്ലവി അനുപല്ലവി ചരണം ഇവയൊക്കെ ഒന്നിച്ചു വച്ചിരിയ്ക്കുന്ന ഒന്നാണ് (8 വരി). ഇതിന്റെ ആവർത്തനം പിന്നെയും വരുന്നു-താവകാത്മാവിൻ....” 8 വരി ‘ഗായകാ നിൻ വിപഞ്ചികയിലെ...’8 വരി. ഈ ഓരൊ ഖണ്ഡത്തിന്റേയും കമ്പോസിങ് ഒന്നു തന്നെ.
ഇതിന്റെ വേറൊരു ‘വേരിയേഷൻ’ ശ്രദ്ധിക്കണമെങ്കിൽ “വരുവാനില്ലാരുമീ...(മണിച്ചിത്രത്താഴ്) കേൾക്കുക.ആവർത്തിയ്ക്കുന്ന ഖണ്ഡികകൾ. അതിലെ അനുപല്ലവി എന്നു കണക്കാക്കാവുന്ന “പ്രിയമുള്ളോരാരാനും..” ആവർത്തിച്ചു പാടുന്നു.

നിരക്ഷരൻ said...

അടുത്ത മത്സരം തുടങ്ങുമ്പോള്‍ ഈ കമന്റുറയില്‍ ഒരു കമന്റായി അറിയിച്ചാല്‍ അഗ്രിയില്‍ പോകാന്‍/കാണാന്‍ സാധിച്ചില്ലെങ്കിലും ഫോളോ അപ്പ് കമന്റ് വഴി വിവരം അറിയാന്‍ സാധിക്കും. ചെയ്യുമല്ലോ ?

വികടശിരോമണി said...

ജാനകിയമ്മാൾ,
വ്യവസ്ഥാപിതപാഠങ്ങളിൽ,പല്ലവി പാട്ടിന്റെ പ്രാരംഭത്തെ കുറിക്കുന്നതു തന്നെ.എതിരൻ പറഞ്ഞ പോലെ,ഒന്നുകിൽ രാഗമുദ്രയോ,അല്ലെങ്കിൽ രാഗത്തെ വ്യക്തമായി വ്യഞ്ജിപ്പിക്കുന്ന സംഗതിയോ പല്ലവിയിൽ ഉണ്ടായിരിക്കണമെന്ന് സംഗീതസമയസാരത്തിൽ പാർശ്വദേവൻ പറയുന്നുണ്ട്.ചരണത്തിന്റെ ഘടന പല്ലവിയിൽ നിന്നു വ്യത്യസ്തമായിരിക്കണം.ചരണത്തിനെടുക്കുന്ന താളവട്ടങ്ങൾ പല്ലവിയേക്കാൾ കൂടുതലായിരിക്കണം-ഇങ്ങനെ കുറേ നിയമങ്ങൾ പറയാം.പക്ഷേ,സംഗീതം നിയമങ്ങളുടെ വഴിക്കു മാത്രം സഞ്ചരിച്ച കലയല്ലല്ലോ.ഓരോ ചരിത്രഘട്ടങ്ങളിലും നിയമങ്ങൾ പുതുക്കിപ്പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.ബംഗാളിസംഗീതത്തിൽ മുൻപേ ഈ ചരണത്തിന്റെ പ്രാരംഭരീതി കാണാം.കേരളീയർ പണ്ടു മുതലെ പല പാറ്റേണുകൾ കലകളിൽ പരീക്ഷിച്ചവർ.വട്ടക്കളിയിലും പാങ്കളിയിലും വരുന്ന ഗാനങ്ങളുടെ സ്ഥിരം വഴിയാണ്,നേരെ വിപരീതമായി-പാട്ടിന്റെ അന്ത്യചരണം-പല്ലവി-ആദ്യചരണം-പല്ലവി-പല്ലവി-ആദ്യചരണം-അന്ത്യചരണം എന്നൊക്കെയുള്ള കളികൾ.”ചൊല്ലിവട്ടം തട്ടുക”എന്ന അടവിലൂടെ കഥകളിപ്പാട്ടുകാർ പല്ലവി മുതൽ എല്ലാ ചരണത്തുടക്കങ്ങൾക്കും(സന്ദർഭം ആവശ്യപ്പെടും വിധം)മറ്റൊരു ആവർത്തനം കൂടി പണിതു.കർണ്ണാടകസംഗീതത്തിലാവട്ടെ,കതിരവൻ സൂചിപ്പിച്ച “മോക്ഷമുഗലദ”പോലെ പല കീർത്തനങ്ങൾ- “ഉൻ പാദമേ”,“തില്ലൈ ചിദംബരമോ” തുടങ്ങി നിരവധി.തമിഴ് സംഗീതകാരന്മാരാണ് ഇക്കാര്യത്തിൽ മുൻ‌കൈ എടുത്തതെന്നു തോന്നുന്നു,പലപ്പോഴും.ശെമ്മാങ്കുടി “മോക്ഷമുഗലദ”ചരണത്തിൽ തുടങ്ങുന്ന കല പ്രസിദ്ധമാക്കുകയാണുണ്ടായത്.രാമനാഥന്റെ ഒരു അപൂർവ്വറിക്കോഡിൽ, “സാമജവരഗമന” ചരണത്തിൽ തുടങ്ങുന്നതു കേൾക്കാം.അല്ലെങ്കിൽ തന്നെ,അദ്ദേഹം ആ കീർത്തനം തുടങ്ങിയിരുന്നത്,“ഗമനാ”എന്നായിരുന്നു.സിനിമാഗാനങ്ങളിൽ നടന്ന പരീക്ഷണങ്ങൾക്കു കയ്യും കണക്കുമില്ല.സലിൽദാ ഇക്കാര്യത്തിൽ ഉസ്താദായിരുന്നു.കതിരവ് വേണ്ടത്ര വിശദമാക്കിയിട്ടുണ്ടല്ലോ.
എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാനറിയുന്ന ഒരു ക്വിസ് മാസ്റ്റർ സ്വന്തമായുള്ള അഭിമാനം പാനലിനുണ്ട്.അതുകൊണ്ട് കൂടുതൽ അഭിപ്രായിക്കുന്നില്ല.വണക്കം പെരിയോർകളേ.

കിഷോർ‍:Kishor said...

എതിരൻ‌ജി, ‘മഴയെത്തും മുൻപെ’യിൽ രവീന്ദ്രനെക്കൂടാതെ അനന്ദ് എന്നൊരാളും കമ്പോസ് ചെയ്തിട്ടുണ്ട്.

മമ്മൂക്ക പാടിയ “ലേഡീസ് കോളേജിൽ..” എന്ന റാപ് കമ്പോസ് ചെയ്തത് രവീന്ദ്രനല്ല, ആനന്ദാണ്.

ഭൂമിപുത്രി said...

സമയമെടുത്തെഴുതിയ വിശദീകരണങ്ങൾക്ക് പെരുത്തു നന്ദി രണ്ടുപേരോടും പറയട്ടെ.
വീണ്ടുമൊരു സന്ദേഗം.അപ്പോഴീ പല്ലവി അനുപല്ലവി ചരണം തീരുമാനിയ്ക്കുന്നത് പൂർണ്ണമായും സംഗീത വഴിയിലാണോ? സാഹിത്യത്തിനൊരു
പ്രസ്കതിയുമില്ലേ?
ഉദാഹരണത്തിന് ‘പനിമതിമുഖി..‘യിൽ ‘ ‘മനസീദുസ്സഹമയ്യോ..’എന്ന പല്ലവിയ്ക്ക് അർത്ഥം പുർണ്ണമായിക്കിട്ടണമെങ്കിൽ ‘പനിമതി..’എന്ന ചരണം അതിന് മുൻപ് വരണമെന്നാൺ എന്റെ തോന്നൽ.
’മനസീ..’എന്നു തുടങ്ങിക്കേട്ടിട്ടുള്ളപ്പോളൊക്കെ ഒരസ്വസ്ഥത തോന്നിയിട്ടുണ്ട്.

എതിരന്‍ കതിരവന്‍ said...

ഭൂമിപുത്രീ:
തീർച്ചയായും സാഹിത്യത്തിനു സ്ഥനമുണ്ട് പല്ലവിയിൽ. മിക്കവാറും കൃതിയുട “പഞ്ച് ലൈൻ” ആയിരിക്കും പല്ലവി. ദക്ഷിണേന്ത്യൻ സംഗീതം (എ. കെ. രവീന്ദ്രനാഥ്) എന്ന പുസ്തകത്തിൽ ഇങ്ങനെ:
‘ഒരു നിശ്ചിത വിഷയത്തെ സാഹിത്യത്തിന്റേയും രാഗരൂപത്തിന്റേയും സഹായത്തോടെ പ്രകടിപ്പിക്കുന്നതാണ് പല്ലവി........ഒരു പല്ലവി മെച്ചമാകണമെങ്കിൽ ആദ്യമായി അതിലെ സംഗീതവും സാഹിത്യവും ഇണങ്ങിച്ചേർന്നിരിക്കണം”

ശരിയാണ്, “പനിമതി...” പാടിയുറപ്പിച്ചാലേ “മനസി ദുസ്സഹ..”ത്തിനു മിഴിവ് വരൂ. അതുകൊണ്ടായിരിക്കണം ആ മാറ്റം വന്നത്. എന്നാൽ “അളിവേണീ എന്തു ചെയ്‌വൂ....’എന്ന പല്ലവി തന്നെ തുടങ്ങുമ്പോഴാണ് “നളിനമിഴി ശ്രീ പദ്മനാഭൻ ഇഹ വന്നീലല്ലൊ” എന്ന കാരണത്താലാണെന്നുള്ള യുക്തിയ്ക്ക് മിഴിവ് കിട്ടുന്നത്.

“അറിയുന്നില്ലാ ഭവാൻ അറിയുന്നില്ലാ..” എന്നു തന്നെ പല്ലവിയിൽ ഉറപ്പിച്ചാലെ അനുദിനം അനുദിനം ആത്മാവിൽ നടത്തുന്ന അനുരാഗപൂജയ്ക്കു ശക്തി കിട്ടുകയുള്ളു.

വികടശിരോമണി said...

ജാനകിയമ്മാൾ,
പറഞ്ഞതുശരിതന്നെയാണ്.സാഹിത്യത്തിന്റെ പ്രാധാന്യത്തെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് പല്ലവി-അനുപല്ലവി-ചരണം എന്ന ശിൽ‌പ്പം രൂപകൽ‌പ്പന ചെയ്തിട്ടുള്ളത് എന്നു വ്യക്തമാണ്.വ്യവസ്ഥാപിതമായ മാർഗത്തിൽ പാടാൻ പറ്റും വിധം എഴുതിയ പനിമതിമുഖി പോലുള്ളവയിൽ നടത്തുന്ന കുഴമറിച്ചിലുകൾ ഭൂമീപുത്രിയിൽ അസ്വസ്ഥതയുളവാക്കുന്നത് സ്വാഭാവികം;കാരണം ഭൂമീപുത്രി ഒരു മലയാളിയാണ്.“സ്വാമിനാഥപരിപാലയാസുമാം”എന്നു പാടുന്നവർക്ക് ഇതു കേൾക്കുമ്പോൾ ഒരസ്വസ്ഥതയും തോന്നുകയില്ല.സംഗീതത്തെ സാഹിത്യവുമായി ചേർത്തല്ലാതെ കാണാനാവാത്ത മലയാളിയുടെ ആസ്വാദനരുചിയാണ് ഈ കുഴമറിച്ചിലുകളെ അസ്വസ്ഥജനകമാക്കുന്നത്.കാവേരീതീരത്തുനിന്നു വന്ന സാഹിത്യ-സംഗീത വീക്ഷണവും,തമിഴ്നാട് നടത്തിയ മാറ്റങ്ങളും ഒക്കെ സൂചിപ്പിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.പക്ഷേ,ചർച്ച ചൊറിയാലിറ്റി ഷോവിലേക്ക് വഴി മാറിപ്പോയത് ദയ നീയമായി നോക്കിയിരിക്കേണ്ടി വന്നതാണ്.
“അറിയുന്നില്ലാ ഭവാൻ അറിയുന്നില്ലാ..” എന്നു തന്നെ പല്ലവിയിൽ ഉറപ്പിച്ചാലെ അനുദിനം അനുദിനം ആത്മാവിൽ നടത്തുന്ന അനുരാഗപൂജയ്ക്കു ശക്തികിട്ടുകയുള്ളൂ”
ഇതെനിക്കിഷ്ടപ്പെട്ടു:)

ഭൂമിപുത്രി said...

രണ്ടുപേർക്കും വീണ്ടും നമസ്ക്കാരം.മൂടൽമഞ്ഞേതാണ്ടുരുകി.
തലച്ചോറ് പാടുന്നത്കൊണ്ടാണോ എനിയ്ക്കീ വക സംശയങ്ങളെന്ന് ഞാനും നിരീക്ക്യാതിരുന്നില്ല വികടാ
:-))

Jayasree Lakshmy Kumar said...

അമ്പട ഭവാനേ! അപ്പോൾ അനുരാഗപൂജയ്ക്കങ്ട് ശക്തി കൂടട്ടേന്നോർത്താല്ലേ കക്ഷി മൈൻഡ് ചെയ്യാതിരിക്കുന്നേ!! ഉം...വച്ചിട്ടൊണ്ട് വച്ചിട്ടൊണ്ട്

ലേഖാവിജയ് said...

താങ്ക്സ്.. :)

Indu said...

വളരെ വിജ്ഞാനപ്രദമായ അറിവുകള്‍ പകര്‍ന്നുതന്ന, ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ക്ക് നന്ദി... :)

എതിരന്‍ കതിരവന്‍ said...

അനാഗതശ്മശൃ:
ഒരു കാര്യം പറയാൻ വിട്ടുപോയി. “എത്ര പൂക്കാലം എത്ര മധുമാസം..” വും ചരണത്തിലാണ് ആരഭിയ്ക്കുന്നത്. “ഷൺ മുഖപ്രിയ രാഗമോ..” എന്ന പല്ലവി പിന്നീടാണു വരുന്നത്. അത് ആവർത്തിയ്ക്കുന്നുണ്ടു താനും. പക്ഷേ ഇതിൽ ആദ്യം പാടിയ ചരണം പിന്നീട് ആവർത്തിയ്ക്കുന്നില്ല. ചോദ്യത്തിൽ അങ്ങനെയൊരു വിശേഷസൂചന ഉണ്ട്. പക്ഷേ താങ്കളുടെ ഉത്തരം ശരിയോടടുത്തു നിൽക്കുന്നു.

അനാഗതശ്മശ്രു said...

നന്ദി എതിരന്‍ ജീ
ഉത്തരം അടുത്തെത്തുന്നതും സന്തോഷപ്രദം ..
എവിടെയെങ്കിലും ;പദ്മതീര്‍ ത്തക്കരയില്‍ ' എന്ന ബാബുമോന്‍ പാട്ടു കിട്ടുമൊ?
വീഡിയൊ?
മകന്‍ അച്ഛനെ ഉറക്കുന്ന പാട്ടു എന്നു കേട്ടപ്പോള്‍ ആദ്യം ഓര്‍ മ്മയില്‍ വന്ന പാട്ട്...സീന്‍ ഒന്നും ഓര്‍ മ്മയില്ല...വാണിജയറാം സോളൊ യും ഡുയറ്റില്‍ സുശീലയും എന്നൊരോര്‍ മ്മ..
കിട്ടുന്നെങ്കില്‍ ലിങ്ക് തരണേ...
ഒരു അക്കാഡമിക് താല്പര്യം മാത്രം ...

എതിരന്‍ കതിരവന്‍ said...

അനാഗതം:
ദേവരാഗം സൈറ്റിൽ രണ്ടു പാട്ടുകളുമുണ്ട്. സിനിമയിൽ മാസ്റ്റെർ രഘുവിനു വേണ്ടി വാണി ജയറാമും ജയഭാരതി/നസീറിനു വേണ്ടി പി. സുശീലയും ജയചന്ദ്രനും പാടുന്നു.
പഴയ തമിഴ് മെലഡികളുടെ സ്വരൂപമാണ് ഈ പാട്ടിന്. അതാണതിന്റെ ആകർഷകത്വവും.
എം. എസ്. വിശ്വനാഥന്റെ മാസ്റ്റർപീസുകളിൽ ഒന്ന്.

Appu Adyakshari said...

എട്ടാമത്തെ ഉത്തരം : വെണ്ണിലാ ചന്ദനക്കിണ്ണം. !!

Rare Rose said...

ക്വിസ് മാസ്റ്റര്‍.,സൂചനകളുക്കു ശേഷമുള്ള എന്റെ മാര്‍ക്കിന്റെ കാര്യം പരിഗണിച്ചില്ല ഇതു വരെ.:(

എതിരന്‍ കതിരവന്‍ said...

അപ്പൂ, “വെണ്ണിലാ ചന്ദനക്കിണ്ണം....” വിദ്യാസാഗറിന്റേതാണ്. ഇവിടെ രവീന്ദ്രൻ കൂടെയിരിയ്ക്കുന്നത് കണ്ടില്ലേ?

അല്ലെങ്കിലും ‘വെണ്ണിലാ...” മമ്മുട്ടി പാടുന്ന ഭാഗം ഒരു പാട്ടായി റെക്കോർഡ് ചെയ്തതല്ല. ഡബ്ബിങ്ങിന്റെ കൂടെ ചെയ്തതായിരിക്കണം. കാരണം പാട്ടിൽ മമ്മുട്ടി ശബ്ദമില്ല.

Kiranz..!! said...

Rare Rose..റോസിന്റെ മാർക്കുകൾ താഴെപ്പറയും വിധം.

ക്ലൂവിനു മുൻപ്
1.ലെസ്ലി ആൻഡ്രൂസ്സ് എന്ന കോഴിക്കോട് അബ്ദുള്‍ ഖാദര്‍ - ശരി 5 മാർക്ക്
3.സംഗീത സംവിധായകന്‍ k.J.Joy. - ശരി 5 മാർക്ക്
10.2)ഒരു രാത്രി കൂടി വിട വാങ്ങവേ - ശരി 2 മാർക്ക്
8.പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലെ മമ്മൂട്ടി ആലപിച്ച പൊലിയോ പൊലി -ശരി 5 മാർക്ക്
11.c)‘ഒരു നോക്കു കാണാന്‍‘ എന്ന സിനിമയിലെ ‘ചിന്നുക്കുട്ടി ഉറങ്ങീലെ‘ എന്ന ഗാനം- ശരി 5 മാർക്ക്
d)ചിത്രം:‘അനുഭവങ്ങള്‍ പാളിച്ചകള്‍‘ - ഭാഗികമായ ഉത്തരം.മാർക്കിനർഹമല്ല.

ക്ലൂവിനു ശേഷം
2.Bhool Bhulaiya എന്ന പ്രിയദര്‍ശന്‍ സിനിമയിലെ ‘mere dholna sun mere pyaar ki dhun,
എന്ന ഗാനം.- ശരി 2 മാർക്ക്
7.പി.ഭാസ്കരന്‍ - ശരി 2 മാർക്ക്
9.ഗ്രാമഫോണ്‍ എന്ന സിനിമയിലെ “നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിന്‍ മഴവില്ലു മെനഞ്ഞു തരാം..”എന്ന ഗാനം.- തെറ്റ്
11.a)പ്രേം പൂജാരി എന്ന സിനിമയുടെ ലൊക്കേഷന്‍.സംവിധായകന്‍ ഹരിഹരന്‍.-ശരി 2 മാർക്ക്
5.നെടുമുടി വേണു- തെറ്റ്
6.ആരണ്യകത്തിലെ ‘ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ..സ്നേഹാതുരമായി തൊട്ടുരിയാടിയ പോലെ..‘ എന്ന ഗാനം.-ശരി 2 മാർക്ക്
11b)P.ലീല.-തെറ്റ്
11d)സഖാവ് ചെല്ലപ്പന്‍-സത്യന്‍-ഭാഗികമായ ഉത്തരം.മാർക്കിനർഹമല്ല.

ആകെ = 5+5+2+5+5+2+2+2+2 =30 മാർക്ക്.ശരിയല്യോ ? ആണെങ്കിൽ ഇപ്പോ തിരുത്തിയേക്കാം.

Rare Rose said...

കിരണ്‍സേ.,ഞാന്‍ ഉദ്ദേശിച്ചത് സൂചനകള്‍ക്കു ശേഷം mere dholna,പി.ഭാസ്കരന്‍,ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ എന്നീ 3 ഉത്തരങ്ങള്‍ എഴുതിയിട്ടും സ്കോര്‍ ഷീറ്റില്‍ 2 ഫുള്‍ മാര്‍ക്ക് ഉത്തരം എന്നേ കാണിച്ചിട്ടുള്ളൂ എന്നാണു..

എന്തായാലും ഇപ്പോളെഴുതിയതു വളരെ കറക്റ്റാണു..തിരുത്തിക്കോളൂ..
ഒരു മാര്‍ക്കെങ്കില്‍ ഒരു മാര്‍ക്ക്.അത്രേം കൂടിയാല്‍ ഇന്ദുലേഖയിലേക്കുള്ള ദൂരം അത്രേം കുറഞ്ഞാലോ എന്നൊരു വിചാരം.:)
എന്തായാലും ഇങ്ങനെ പ്രത്യേകം സ്കോര്‍ എഴുതി സംശയം തീര്‍ത്തു തന്നേനു നന്ദി ട്ടോ..

Kiranz..!! said...

റോസേ,ഒരു മാർക്കിന്..കൃത്യം ഒരു മാർക്ക് കൂട്ടിയിട്ടുണ്ട്.

അപ്പോ എല്ലാരും അടുത്തങ്കത്തിനു കച്ചകെട്ടിക്കോ.ഒരു പത്തിരുപത്താറു മണിക്കൂറിനുള്ളിൽ അതായത് തിങ്കളാഴ്ച്ച രാവിലെ കൃത്യസമയത്ത് കുളിച്ച് കുറിയും തൊട്ട് കുട്ടപ്പന്മാരായി പത്ത് പന്ത്രണ്ട് ഘടാഘടിയൻ ചോദ്യങ്ങളിങ്ങു പോരും.മോരിലെ പുളിയും പശുവിന്റെ അടിയന്തിരോം കഴിഞ്ഞ് 193-ആം കമന്റായി ഉത്തരമടിക്കുന്ന ചേട്ടായിമാർക്കും ആദ്യ കമന്റുകളടിക്കാൻ ചാൻസ് :)

അമ്പും കൊമ്പും ഹൊയ്..
കൊമ്പൻ കാറ്റും..ഹൊയ്
കുമ്പപ്പാട്ടിൻ മേളം..ഹൊയ് :)

MSL-Quiz-Master said...

അങ്ങനെ നാലാം അങ്കവും തുടങ്ങിക്കഴിഞ്ഞു.പദപ്രശ്നവും,ചിത്രവും,ഓർക്കസ്ട്രേഷനുമൊക്കെയായി കുളിച്ച് കുറിയും തൊട്ട് കുട്ടപ്പന്മാരായി പത്തിരുപത്താറ് ഘടാഘടിയൻ ചോദ്യങ്ങളിങ്ങു പോന്നു കഴിഞ്ഞു.മലയാളഗാനശേഖരം അവതരിപ്പിക്കുന്ന ക്വിസിന്റെ നാലാം എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു.വരിക വരിക സഹജരേ :)

Kiranz..!! said...

കൂടുതൽ ലളിതമായ ചോദ്യങ്ങളോടെഅഞ്ചാം നമ്പർ ക്വിസ് ആരംഭിച്ചിരിക്കുന്നു.

MSL-Quiz-Master said...

ക്വിസ് 6.പദപ്രശ്നം. 53 പൂരണങ്ങൾ. പ്രസിദ്ധഗാനങ്ങൾ മാത്രം.ഒരോ പൂരണത്തിനും 2 മാർക്കു വീതം. അതു കൊണ്ട് മാർക്ക് ലഭിയ്ക്കാൻ എളുപ്പം.പുതിയ സമ്മാന പദ്ധതി! ആകർഷകമായ മൂന്നു സമ്മാനങ്ങൾ!

«Oldest ‹Older   1 – 200 of 201   Newer› Newest»